Monday, March 17, 2008

വാനം നോക്കികളും കേരള രാഷ്ട്രീയവും

മുന്‍‌‌കൂ‍ര്‍ജാ‍മ്യം:-ബാംഗ്ലൂരില്‍ ഇരുന്നുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ഞാന്‍ ഈ എഴുതുന്നതിന് അതിന്റേതായ കുഴപ്പങ്ങള്‍ ഉണ്ടാവാ‍ന്‍ സാധ്യതയുണ്ട്. വായനക്കാരുടെ സഹായം കൊണ്ട് അവയൊക്കെ പരിഹരിയ്ക്കാമെന്നും പോസ്റ്റ് ഒന്നുകൂടെ മെച്ചപ്പെടുത്താമെന്നും കരുതുന്നു.

അപ്രതീ‍ക്ഷിതമായി വന്നെത്തിയ വേനല്‍ മഴ കുട്ടനാട്ടില്‍ വിതച്ചനാശത്തെക്കുറിച്ച് ഞാനെന്തിനു പ്രത്യേകിച്ചു പറയണം. കൊയ്ത്തിനാളെ കിട്ടാതെയും കൊയ്ത്തുമെഷീന്‍ ഇറക്കാനാവാതെയും ബുദ്ധിമുട്ടൂന്ന കര്‍ഷകന് പ്രകൃതിയുടെ വക ഒരു പ്രഹരം കൂടി. കൊയ്ത്തുമെഷീന്‍ ഇറക്കാന്‍ പാര്‍ട്ടി ആപ്പീസില്‍ അപേക്ഷകൊടുക്കണമത്ര. കൊയ്യാനുള്ളതും മെതിയ്ക്കാനുള്ളതും ചാക്കിലായതുമെല്ലാം മഴയില്‍ നനഞ്ഞു, കിളിര്‍ത്തു. പന്ത്രണ്ടു കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.

കിട്ടിയതക്കം മുതലാക്കി പ്രതിപക്ഷം ഭരണക്ഷത്തിനെതിരെ ആഞ്ഞടിയ്ക്കുന്നു. സത്യാഗ്രഹം, ധര്‍ണ്ണ, ഉപവാസം.
ഭരണപക്ഷം കൈകഴുകാനുള്ള തത്രപ്പാടിലാണ്. മഴവരുന്നതിന് കമ്യൂണിസ്റ്റു പാര്‍ട്ടി എന്തു പിഴച്ചു എന്നാണ് ചോദ്യം. നെല്ലു മുഴുവന്‍ സംഭരിയ്ക്കാമെന്ന് കൃഷിമന്ത്രി. കേന്ദ്രത്തിന്റെ സഹായം ചോദിച്ചിട്ടൂണ്ടത്രെ. കിട്ടീയാലും കിട്ടിയില്ലേലും ഊട്ടി. കിട്ടിയാല്‍ കര്‍ഷകരെ സഹായിച്ചെന്നു വരുത്താം. കിട്ടിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പഴിയ്ക്കാം.

ദി ഹിന്ദുവിലെ കാലാവസ്ഥാ പ്രവചനങ്ങള്‍.

Dry weather likely in T.N
CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.
FORECAST:(Valid until Monday morning)Mainly dry weather will be prevailed over TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)

Isolated rain likely in costal T.N
CHENNAI: Dry weather prevailed over TN,AP,Kerala Lakshadweep and Karnataka.
FORECAST:(Valid until Tuesday morning)Isolated light rain is likely to occur over costal Tamil Nadu, Puducherry and costal AP. Mainly dry weather will be prevailed over interior TN, Kerala Lakshadweep Karnataka, north costal AP, Telangana.(Monday, Mar 10, 2008)

Rain likely in south TN
CHENNAI: Rainfall occured at a few places in south Tamil Nadu. Isolated rainfall occured over kerala and dry weather prevailed over south interior and north Tamil Nadu, AP, Lakshadweep and Karnataka.
FORECAST(Valid until wednesday morning.)Rain or thundershowers is likely at many places over south T.N and Thanjavoor. Mainly dry weather will prevail over A.P, Karnataka, Kerala and Lakshadweep.(Tuesday, Mar 11, 2008)

Isolated rain in Tamil Nadu
CHENNAI: Isolated rainfail occured over Tamil Nadu and Lakshadeweep. Mainly dry weather prevailed over Kerala and dry weather prevailed over AndraPradesh and Karnataka.
FORECAST(Valid until Thursday morning)Rain and thunder showers are likely to occur at few places over costal Tamil Nadu and Puducherry. Isolated rain and thundershowers are likely to occur over interior Tamil Nadu and Kerala. Mainly dry weather will prevail over Andrapradesh and Karnataka.(Wednesday, Mar 12, 2008)

Rain in costal TN
CHENNAI: Rainfall occured at many places over costal Tamil Nadu and a few places over interior Tamil Nadu. Isolated rainfall occured over kerala. Mainly dry weather prevailed over south interior Karnataka and dry weather prevailed over AP, Lakshadweep costal and north interior Karnataka.
FORECAST(Valid until Friday morning.)Rain or thundershowers is likely at many places over costal T.N Puducherry and Kerala and at a few places over south costal Andra Pradesh and south interior Karnataka.(Thursday, Mar 13, 2008)13 മാര്‍ച്ച് 2008 കടുത്ത ചൂടിന് ആശ്വാസവുമായി വേനല്‍ മഴയെത്തി. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായിരുന്നു. താപനില 35 ഡിഗ്രിക്ക് മുകളില്‍ വരെയെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കിഴക്കന്‍ കാറ്റിലുണ്ടായ തരംഗങ്ങളാണ് കേരളത്തില്‍ മഴ പെയ്യാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയാണ് വേനല്‍ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ രീതിയില്‍ മഴ ലഭിച്ചു. അടുത്ത ഒന്ന് രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും ഒരാഴ്ചയ്ക്ക് ശേഷം മഴ ലക്ഷദ്വീപിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. (ഉറവിടം - വെബ്‌ദുനിയ)

മാര്‍ച്ച് 14
മാര്‍ച്ച് 15
മാര്‍ച്ച് 16

എട്ടാം തിയതി മുതലുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ പരിഗണിച്ചാല്‍ വളരെ വ്യക്തമായ ഒരു ചിത്രമാണ് ലഭിയ്ക്കുന്നത്.തമിഴ്‌‌നാടിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നു തുടങ്ങി, കേരളത്തിലേയ്ക്കും തമിഴ്നാടിന്റെ ഉള്‍ഭാഗങ്ങളിലേയ്ക്കും കര്‍ണ്ണാടകത്തിലെയ്ക്കും പതുക്കെ വ്യാപിയ്ക്കുന്ന മഴ. ലിങ്കുകളില്‍ കാണീച്ചിട്ടൂള്ള ഇന്‍സാറ്റില്‍ നിന്നുള്ള ചിത്രം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി തമിഴ്‌നാടിന്റീ തെക്കു കുഴക്കു ഭാഗത്തായി രൂപം കൊള്ളുന്ന മേഘങ്ങള്‍ പതുക്കെ കേരളത്തിലേയ്ക്കൂം തമിഴ്നാടിന്റെ ഉള്‍ഭാഗത്തേയ്ക്കും നീങ്ങുന്നു. 5 ആം തിയതി മുതലുള്ള ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാല്‍ കാണാം മേഘങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കുകിഴക്ക് ഭാഗങ്ങളിലാണെന്ന്.

നമ്മുടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്തു ചെയ്തു?
അഞ്ചാം തിയതി മുതല്‍ വ്യക്തമായ സൂചനകളുണ്ടായിരുന്നിട്ടൂം ഈ വിവരം പ്രാദേശിക മാധ്യമങ്ങളില്‍ എത്തിയ്ക്കാന്‍ നമ്മുടെ കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിനു കഴിഞ്ഞോ. കൃഷി വകുപ്പിനും ബന്ധപ്പെട്ട് അധികാരികള്‍ക്കും അപായ സൂചന നല്‍കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായോ. ആയെങ്കില്‍ തന്നെ അതിന്റെ ഗൌരവത്തില്‍ ധരിപ്പിയ്ക്കാനായോ.

ഓരോ ദിവസത്തെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും താപനില പറയാനും എവിടെയൊക്കെ മഴ പെയ്തു എന്നു പറയാനും ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കോടികള്‍ ചിലവഴിച്ച് ഉപഗ്രഹങ്ങളുണ്ടാക്കി മേല്‍പ്പോട്ടു വിടുന്നത് വീമ്പു പറയാനോ ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമാകാനോ അല്ല. അതിനെ യഥാവിധി പ്രയോജനപ്പെടുത്താനാവണം. അതിനു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ കാര്യുക്ഷമമായേ തീരൂ.

നമ്മുടെ ഭരണകൂടം എന്തു ചെയ്തു?
പതിനൊന്നാം തിയതിമുതല്‍ കേരളത്തില്‍ മഴയുണ്ടാകുമെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ റിപ്പോര്‍ട്ടുവന്നിട്ടൂം അതിനു മുന്‍പേ ചെറിയതോതില്‍ പലയിടങ്ങളിലും മഴപെയ്തിട്ടും ഉണ്ടായേക്കാ‍വുന്ന വിപത്തു തടയാന്‍ സര്‍ക്കാരെന്തു നടപടിയെടുത്തു. പോട്ടെ സര്‍ക്കാരിന് ഇതൊരു ചിന്താവിഷയമാവുകയെങ്കിലും ചെയ്തോ? സര്‍ക്കാരു വിചാരിച്ചിരുന്നെങ്കില്‍ കൊയ്ത്തുയന്ത്രമിറക്കാന്‍ അനുവദിയ്ക്കാന്‍ കര്‍ഷകത്തൊഴിലാളീ സംഘടനകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകുമായിരുന്നു. കൂടുതല്‍ തൊഴിലാളികള്‍ കൊയ്ത്തിനിറക്കാന്‍ പ്രേരിപ്പിയ്ക്കാമായിരുന്നു. കുട്ടനാട്ടില്‍ കൊയ്ത്തുയന്ത്രമിറക്കാനുള്ള രാഷ്ട്രീയബുദ്ധിമുട്ടുകളെക്കുറിച്ച് ഈയൂള്ളവന് നേരിട്ട് ബോധ്യം വന്നിട്ടുള്ളതാണ്.

നമ്മുടെ പ്രതിപക്ഷം എന്തു ചെയ്തു?
മേല്‍ പറഞ്ഞ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷത്തിനാകുമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിയാമായിരുന്നു. കൊയ്ത്തുയന്ത്രമിറക്കാനനുവദിയ്ക്കാത്ത പ്രാദേശിക പാര്‍ട്ടി ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹം സംഘടിപ്പിയ്ക്കാമായിരുന്നു.
വിലപ്പെട്ട അഞ്ചുദിവസങ്ങളെങ്കിലും പ്രതിപക്ഷത്തിനും കിട്ടിയിട്ടൂണ്ട്, പ്രശ്നം ഗുരുതരമാവുന്നതിനു മുന്‍പുതന്നെ. കൊയ്ത്തുയന്ത്രമിറങ്ങുവാന്‍ അനുവദിയ്ക്കാനുള്ള സമരം ചെയ്യുവാന്‍ അവര്‍ക്ക് അരമാസമെങ്കിലും സമയം കിട്ടിയിട്ടൂണ്ട്.
പോട്ടെ കര്‍ഷകരുടെ സ്വന്തം കേരളാകോണ്‍ഗ്രസുകാര്‍ എന്തു ചെയ്തു. ജോസഫ് ഗ്രൂപ്പിന് ശക്തമാ‍യ വേരോട്ടമുള്ള കുട്ടനാടൂം മാണിഗ്രൂപ്പിനു സ്വാധീനമുള്ള അപ്പര്‍ കുട്ടനാട്ടിലും കര്‍ഷകരെ സഹായിക്കാനുള്ള മുന്‍‌‌കരുതലുകള്‍ എടുക്കാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല.

നമ്മുടെ മാധ്യമങ്ങള്‍ എന്തു ചെയ്തു?
ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമായ സ്ഥിതിയ്ക്ക് അതിന് അപഗ്രധിയ്ക്കുവാന്‍ കാലാവസ്ഥാ നിരീ‍ക്ഷണ കേന്ദ്രം വേണമെന്നില്ല. ഹിന്ദുവില്‍ വന്ന കാലാവസ്ഥാ റിപ്പോര്‍ട്ടെങ്കിലും പരിഭാഷപ്പെടുത്തി ഗൌരവം കര്‍ക്ഷകരെ ധരിപ്പിച്ചിരുന്നോ? പറഞ്ഞാലും കൊണ്ടാലും പഠിയാക്കാത്ത ആത്മപരിശോധനയ്ക്ക് തയ്യാറാകാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണൂകളിലേയ്ക്കും കാതുകളിളേയ്ക്കും വരാന്‍ പോകുന്ന വിപത്തിന്റെ ചിന്തകളെത്തിയ്ക്കുവാന്‍ മാധ്യമങ്ങള്‍ക്കായോ? കര്‍ഷകത്തൊഴിലാളികളുടെ ദൌര്‍ലഭ്യവും കൊയ്ത്തുയന്ത്രം ഇറങ്ങുന്നനുള്ള തടസങ്ങളും വേനല്‍മഴയ്ക്കും കൃഷിനാശത്തിനുമുള്ള സാധ്യതകളും പൊതുജനശ്രദ്ധയില്‍ പ്രധാനവിഷയമാക്കുവാന്‍ ഇവര്‍ക്കായോ?

ഇല്ല പൊതുജനമേ, ഞങ്ങള്‍ പഠിയ്ക്കില്ല. പഠിയാനും തെറ്റു തിരുത്താനും ഞങ്ങള്‍ക്കു മനസില്ല. വിവാദങ്ങളിലാണ് ഞങ്ങള്‍ക്ക് താത്പര്യം. നിങ്ങള്‍ക്ക് ഒരു ദുരന്തമുണ്ടാവുമ്പോള്‍ നിങ്ങളോട് സഹതപിയ്ക്കാനും, നിങ്ങളുടെ ദുഖത്തില്‍ പങ്കുചേരാനും ഞങ്ങളുണ്ടാകും. പക്ഷേ അതിനു നിങ്ങള്‍ക്കു ദുരന്തമുണ്ടായാലെല്ലേ ഒക്കൂ. തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല.

Saturday, March 15, 2008

അയ്യര്‍ സാറിന് ഗണേഷ് കുമാര്‍‌ എഴുതുന്നത്...

ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ തുറന്നകത്തിന് ഗണേഷ് കുമാറിന്റെ മറുപടി(2008 മാര്‍ച്ച് 15 മനോരമയില്‍ പ്രസിദ്ധീകരിച്ചത്.)

പ്രധാന ആരോപണങ്ങള്‍
1. ട്രസ്റ്റിനു കീഴിലാക്കിയ ഭൂമി തന്റേതല്ല തന്റെ പിതാവിന്റെയാണ് എന്ന കൃഷ്ണയ്യരുടെ വാദത്തില്‍ എന്തെങ്കിലും യുക്തിയുണ്ടോ?
ഭൂപരിഷ്കരണ നിയമം മറികടക്കുന്നതിന് കൃഷ്ണയ്യരുടെ കുടുംബവക സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിന്റെ പേരില്‍ മാറ്റി. 1957ലെ കുടിയൊഴിപ്പിയ്ക്കല്‍ നടപടി നിര്‍ത്തിവയ്ക്കല്‍ ബില്ല് സഭയില്‍ വരുന്നതിനു മുന്‍പ് ഉണ്ടായ ഈ കൈമാറ്റം യാദൃശ്ചികമെന്നു കരുതാനാവുമോ? (വി.ആര്‍ കൃഷ്ണയ്യരാണ് അന്നു നിയമമന്ത്രി.)

2. ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ട്രസ്റ്റുകള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന കൃഷ്ണയ്യരുടെ വാദം ശരിയാണോ?
1957ലെ കുടിയൊഴിപ്പിയ്ക്കല്‍ നിര്‍ത്തിവയ്ക്കല്‍ നിയമം, 1961 ലെ കേരള അഗ്രേറിയല്‍ റിലേഷന്‍സ് ആക്ട് എന്നിവയനുസരിച്ച് ഒഫീഷ്യല്‍ ട്രസ്റ്റിയുടെ അധീനതയിലുള്ള സ്വത്തുക്കളെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടൂണ്ട്.

3. മുന്‍ എം.എല്‍.എ എന്ന നിലയിലും സുപ്രീം കോടതി ജഡ്ജി എന്ന നിലയിലുമുള്ള പെന്‍ഷന്‍ വാങ്ങുന്നു.(ഗൌരിയമ്മ രണ്ടു പെന്‍ഷന്‍ വാങ്ങിയ്ക്കുന്നതിനെ വിമര്‍ശിച്ച കൃഷ്ണയ്യര്‍ക്ക് ഗൌരിയമ്മയുടെ മറുപടി.)

4. 1968നു മുന്‍പേ രാഷ്ട്രീയം ഉപേക്ഷിച്ചതായി അവകാശപ്പെടുന്ന കൃഷ്ണയ്യര്‍ രാഷ്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതു മറന്നു പോയോ? എല്‍.ഡി.എഫ് പ്രതിപക്ഷത്തും ഭരണപക്ഷത്തും ആയിരുന്നപ്പോള്‍ നടത്തിയ 23 ഹര്‍ത്താലുകള്‍ക്കെതിരെ പ്രതികരിയ്ക്കാന്‍ കൃഷ്ണയ്യര്‍ എന്തേ മറന്നു പോയീ.

5. ശാരദാമഠത്തിന് ദാനമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ നല്‍കിയ എറണാകുളം എം.ജി. റോഡിലെ സ്ഥലവും വീടും വിലവര്‍ദ്ധിച്ചപോള്‍ തിരികെ എഴുതി വാങ്ങിച്ചു. ഇതിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയായ 1.7 ലക്ഷം രൂപാ ഇടതുപക്ഷ സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. മൂന്നു കോടി വിലവരുന്ന ഈ സ്വത്തിന് 1.7 ലക്ഷം മാത്രം സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കിയതില്‍ അപാകതയില്ലേ?

6.മദനിയുടെ വിമോചനം സംബന്ധിച്ച് ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം നിയമോപദേശം തേടി കൃഷ്ണയ്യരെ കാണുവാന്‍ ചെന്ന ഗണേഷ് കുമാറിനെയും ഉമ്മന്‍ ചാണ്ടിയേയും മദനിയുടെ പിതാവിനെയും കൃഷ്ണയ്യര്‍ ആട്ടിയിറക്കി.

Wednesday, March 05, 2008

യത്ര നാര്യസ്തു പൂജ്യന്തേ ....

(“യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ ”-മനുസ്മൃതി)

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സുന്യാന എന്റെ സഹപ്രവര്‍ത്തകയാണ്. കഴിഞ്ഞയാഴ്ച ഞങ്ങളോട് അവര്‍ ഹിമാചല്‍ പ്രദേശിലെ ചില ആചാരങ്ങളെക്കുറിച്ചു പറഞ്ഞു.

അവിടെ സ്ത്രീകളെ ദേവീ തുല്യരായാണ് കണക്കാക്കുന്നത്. പാര്‍വ്വതീദേവിയുടെ അവതാരമെന്നുള്ള സങ്കല്പമാണ് ഇതിനു പിന്നില്‍.

സദ്യകളില്‍ ബാലികമാര്‍ക്ക് ആദ്യം ഭക്ഷണം വിളമ്പും. പിന്നെ സ്ത്രീകള്‍ക്ക്. അതും കഴിഞ്ഞേ ആണുങ്ങള്‍ ഭക്ഷണം കഴിയ്ക്കൂ.

ആണ്‍കുട്ടികളുടെ ജന്മദിനാഘോഷങ്ങളിലും മറ്റും ബാലികമാരെ പ്രത്യേകം പൂജിച്ച് അനുഗ്രഹം വാങ്ങുമത്രേ.

എത്ര മനോഹരമായ ആചാരം, അല്ലേ?