Thursday, July 24, 2008

ഇന്ത്യയുടെ ത്രീ സ്റ്റേജ് ആണവോര്‍ജ്ജ പരിപാടി

ഇന്ത്യയിലെ ഫോസില്‍ ഇന്ധനങ്ങളുടെ ദൌര്‍ലഭ്യവും ഹ്രസ്വ-ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ആണവവൈദ്യുതിയെ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആരംഭത്തിലേ തന്നെ നാം മനസിലാക്കിയിരുന്നു. ഇതിനായി വളരെ നേരത്തേ തന്നെ ഹോമീ ജെ ഭാഭ മൂന്നു ഘട്ടമായുള്ള നമ്മുടെ ദീര്‍ഘകാല ആണവോര്‍ജ്ജ ഉത്പാദന പരിപാടി രൂപകല്പന ചെയ്തു. ഊര്‍ജ്ജ സ്വയം പര്യാപ്തതയും നമുക്കു ധാരാളമായുള്ള തോറിയത്തിന്റെ ഉപയോഗവുമാണ് ഈ പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍.

ഒന്നാം ഘട്ടം : പ്രകൃതിദത്ത യുറേനിയം ഇന്ധനമായി ഉപയോഗിയ്ക്കുന്ന Heavy Water Moderated റീയാക്ടറുകളുടെയും Cooled Pressurised Heavy Water റിയാക്ടറുകളുടേയും(PHWRs) നിര്‍മ്മാണം. രണ്ടാം ഘട്ടത്തിന് ആവശ്യമാ‍യിട്ടൂള്ള പ്ലൂട്ടോണിയം റിയാക്ടറിന്റെ ഉന്ധനമായ യുറേനിയത്തില്‍ നിന്നും ഉണ്ടാക്കുക.

രണ്ടാം ഘട്ടം : ഒന്നാംഘട്ടത്തില്‍ ഉത്പാദിപ്പിച്ചിട്ടൂള്ള പ്ലൂട്ടോണീയം ഇന്ധനമായി ഉപയോഗിയ്ക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ നിര്‍മ്മാണം, ഈ റിയാക്ടറുകള്‍ ഉപയോഗിച്ച് തോറീയത്തില്‍ നിന്ന് U-233 എന്ന യൂറേനിയം ഐസോടോപ്പ് ഉണ്ടാ‍ക്കുക.

മൂന്നാം ഘട്ടം : U-233 യും Thorium ഉം ഇന്ധനമായി ഉപയോഗിയ്ക്കുന്ന റിയാക്ടറുകള്‍.

(Nuclear Power Corporation of India Ltd ന്റെ വെബ് സൈറ്റില്‍ നിന്ന്)

ഇന്ത്യയില്‍ യൂറേനിയം നിക്ഷേപം പരിമിതവും തോറിയം സുലഭവുമാണ്. യൂറേനിയത്തിന്റെ U-233 എന്ന ഐസോട്ടോപ്പ് ആണ് ന്യൂക്ലിയര്‍ ഫിഷന് ഉപയോഗിയ്ക്കുന്നത് . മൂന്നാം ഘട്ടത്തില്‍, രണ്ടാംഘട്ടത്തില്‍ ഉണ്ടാക്കിയെടുത്ത U-233 ന്റെയും തോറിയത്തിന്റെയും മിശ്രിതമാണ് ഇന്ധനമായി ഉപയോഗിയ്ക്കാനായാല്‍ U-233 ഊര്‍ജ്ജം ഉത്പാദിപ്പിയ്ക്കുന്നതോടോപ്പം തോറിയത്തില്‍ നിന്ന് U-233 ഉണ്ടാക്കുകയും ചെയ്യുന്നു.

Wednesday, July 23, 2008

വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍

ചൈന: താപവൈദ്യുതി -74%, ജലവൈദ്യുതി - 24%, ആണവവൈദ്യുതി -2%
ഉത്പാദനശേഷി: 391.4 gigawatts (GW)
ഉത്പാദിപ്പിച്ചത് : 2,080 billion kilowatthours (Bkwh)
ഉപയോഗിച്ചത് :1,927 Bkwh
(2004 ലെ കണക്കുകള്‍)

റഷ്യ: താപവൈദ്യുതി - 63%, ജലവൈദ്യുതി - 21%, ആണവവൈദ്യുതി -16%
ഉത്പാദനശേഷി: 217 gigawatts
ഉത്പാദിപ്പിച്ചത് : 913 billion kWh in 2007
(2007 ലെ കണക്കുകള്‍)

അമേരിയ്ക്ക: താപവൈദ്യുതി - 73%, ജലവൈദ്യുതി - 7%, ആണവവൈദ്യുതി -20%
ഉത്പാദനശേഷി: 986 gigawatts.
(2007 ലെ കണക്കുകള്‍)

ഫ്രാന്‍സ്: താപവൈദ്യുതി - 8%, ജലവൈദ്യുതി - 13%, ആണവവൈദ്യുതി -79%
ഉത്പാദിപ്പിച്ചത് : 540.6 billion kWh in 2004
ഉപഭോഗം: 440.6 Bkwh.
(2007 ലെ കണക്കുകള്‍)

ജപ്പാന്‍: താപവൈദ്യുതി - 84%, ജലവൈദ്യുതി - 4%, ആണവവൈദ്യുതി -12%
ഉത്പാദനശേഷി: 243.5 gigawatts
ഉത്പാദിപ്പിച്ചത് : 974 billion kilowatthours (Bkwh)
ഉപഭോഗം : 906 Bkwh .
(2004 ലെ കണക്കുകള്‍)

ഇന്ത്യ: താപവൈദ്യുതി - 96%, ജലവൈദ്യുതി - 5%, ആണവവൈദ്യുതി -1%
ഉത്പാദനശേഷി:131.4 gigawatts
ഉത്പാദിപ്പിച്ചത് : 630.6 billion kilowatt hours
ഉപഭോഗം : 587.9 billion kilowatt hours
(2004 ലെ കണക്കുകള്‍)

ലോകരാജ്യങ്ങളിലെ വൈദ്യൂത ഉപഭോഗത്തെക്കുറിച്ചുള്ള കണക്കുകള്‍ ഇതാ(2007)

അമേരിയ്ക്ക - 3,717 ബില്യണ്‍ കിലോവാട്ട് ഹവര്‍(billions of kilowatt-hours)
ചൈന - 2,494 BkWh
ജപ്പാന്‍ - 946 BkWh
റഷ്യ - 940 BkWh
ഇന്ത്യ - 587 BkWh
ജര്‍മ്മനി - 524 BkWh
കാനഡ - 522 BkWh
ഫ്രാന്‍സ് - 482 BkWh
ബ്രസ്സീല്‍ - 415 BkWh
യു.കെ - 345 BkWh

Thursday, July 17, 2008

ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS.

അമേരിക്കന്‍ ഐക്യനാടുകളുടെ
109ആം കോണ്‍ഗ്രസ്


At the second session
(2006 ജനുവരി 3 ചൊവ്വാഴ്ച, വാഷിംഗ്‌ടണ്‍ ഡി.സി. )

ഇന്ത്യയുമായി ഉദ്ദ്യേശിയ്ക്കുന്ന ആണവസഹകരണ കരാറിനെ
1954ലെ ആണവോര്‍ജ്ജ നിയമത്തിന്റെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കുന്നതിനായുള്ള നിയമം.

TITLE 1- അമേരിയ്ക്കയും ഇന്ത്യയുമായുള്ള ആണവസഹകരണം

SEC. 101. SHORT TITLE.

ഈ നിയമം‘‘Henry J. Hyde United States-
India Peaceful Atomic Energy Cooperation Act of 2006’’ എന്നു വിളിയ്ക്കപ്പെടുന്നു.

SEC. 102. SENSE OF CONGRESS.
(1)ആണവ ആയുധങ്ങളുടെ വ്യാപനം, മറ്റു weapons of mass destruction ന്റെ ഉത്പാദനം വിതരണം എന്നിവയെ തടയുന്നത് അമേരിയ്ക്കന്‍ വിദേശകാര്യനയത്തിന്റെ ഉദ്ദ്യേശമാണ്.
(2)ആണവ നിര്‍വ്വ്യാപനകരാറില്‍ ഉറച്ചുനില്‍ക്കുക, അതു ശക്തമായി പ്രാവര്‍ത്തികമാക്കുക എന്നത് അമേരിയ്ക്കയുടെ നിര്‍വ്വ്യാപന നയത്തിന്റെ മൂലക്കല്ലാണ്.
(3)ആണവ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു തടയുന്നതിലും, രാജ്യാന്തര സുരക്ഷ ഉറപ്പാക്കുന്നതിലും ആണവ നിരിവ്യാപന കരാര്‍ ഒരു വിജയമാ‍ണ്.
(4)ആണവനിര്‍വ്യാപനം ഉത്തരവാദിത്വമായി ഏറ്റുപറയാത്തതുകൊണ്ട് ആണവനിര്‍വ്യാപനകരാര്‍ ഒപ്പിടാതെ കരാറിന്റെ പരിധിയ്ക്കു പുറത്തു നില്‍കുന്ന രാജ്യങ്ങള്‍ ആഗോള ആണവനിര്‍വ്വ്യാപനമെന്ന ലക്ഷ്യം സാധിയ്ക്കുന്നതിനു പ്രതിബന്ധമാണ്.
(5)ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്തരാജ്യങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള താത്പര്യം അമേരിയ്ക്കണ്ട്.
(6)Atomic Energy Act of 1954 (42 U.S.C. 2153) ന്റെ section 123 അനുസൃതമായി അമേരിയ്ക്കയ്ക്ക് ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവസഹകരണകരാറില്‍ ഏര്‍പ്പെടാവുന്നതാണ്.
(A) അത്തരം രാജ്യങ്ങള്‍ സാങ്കേതികവിദ്യയുടെ നിവ്യാപനത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തിയിട്ടൂണ്ടെങ്കില്‍
(B)ജനാധിപത്യരാജ്യമായി പ്രവര്‍ത്തിയ്ക്കുകയും അമേരിയ്ക്കയുടെ വിദേശനയത്തെ അംഗീകരിയ്ക്കുകയും അമേരിയ്ക്കയുടെ ആണവനിര്‍വ്വ്യാപന ശ്രമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുകയും ചെയ്തിട്ടൂണ്ടെങ്കില്‍
(C)തുടര്‍ന്ന് ആണവപരീക്ഷണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ആണവസാങ്കേതികവിദ്യ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യുമെങ്കില്‍
(D)അമേരിയ്ക്കയുടെ പ്രാദേശികവും അന്താരാഷ്ട്രീയവുമായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളെ - പ്രത്യേകിച്ച് ആണവ ആയുധമോ മറ്റു മാസ് ഡിസ്ട്രക്ടീവ് ആയുധങ്ങളോ ശേഖരിയ്ക്കുകയോ, കൈവശപ്പെടുത്താന്‍ ശ്രമിയ്ക്കുകയോ ചെയ്യുന്ന ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെയും ,ഭീകരസംഘടനകളെയും ഉപദേശിയ്ക്കുക,ഒറ്റപ്പെടുത്തു ആവശ്യമെങ്കില്‍ ചെറുക്കുക(if necessary, sanctioning and containing states that sponsor
terrorism and terrorist groups) - സഹായിയ്ക്കുമെങ്കില്‍(political and material support)

(7) ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവയോടും അവര്‍ തമ്മിലുമുള്ള അമേരിയ്ക്കയുടെ നയങ്ങള്‍ തുടരണം.
(8) ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അമേരിക്കയുടെ രാജ്യതാത്പര്യമാണ്.
(9) ഇന്ത്യയും അമേരിക്കയും ജനാധിപത്യമൂല്യങ്ങളെ വിലമതിയ്കുന്നതും സാമ്പത്തിക സഹകരണം മെച്ചെപ്പെടുത്താനും നിലനിര്‍ത്താനും കഴിവുള്ളതുമായ രാജ്യങ്ങളാണ്.
(10)അമേരിയ്ക്കയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള സൈനീകേതര ആണവ സഹകരണം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാണ്.
(11)ആണവ നിര്‍വ്വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്ത എന്നാല്‍ ആണവനിവ്യാപനത്തില്‍ ശ്രദ്ധയുള്ള രാ‍ജ്യങ്ങള്‍മായുള്ള ഇത്തരം സഹകരണങ്ങള്‍ അമേരിയ്ക്കയുടെ വിദേശകാര്യ നയത്തിലെ ശ്രദ്ധേയമായ മാറ്റമായി കണക്കാക്കാം.
(12) ഇന്ത്യയുമായുള്ള അമേരിയ്ക്കയുടെയോ മറ്റുരാജ്യങ്ങളുടെയോ സൈനീകേതര ആണവ സഹകരണം ആണവവ്യാപത്തിന്റെയും ആയുധമത്സരത്തിന്റെയും റിസ്ക് കുറയ്ക്കുന്നതും ആണവ ഇന്ധന ദാദാക്കളുടെ(NSG) മാര്‍ഗ്ഗരേഖ മുതലായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളോടൂള്ള ഇന്ത്യയുടെ സഹകരണം ഉറപ്പുവരുത്തുന്നതുമാകണം.

(13) ഇന്ത്യയിലേയ്ക്കുള്ള ആണവ ഇന്ധന കയറ്റുമതി അമേരിയ്കന്‍ നിയമാനുസൃതം നിര്‍ത്തിവച്ചാല്‍ മറ്റുരാജ്യങ്ങളില്‍ നിന്നോ അമേരിയ്ക്കയില്‍ നിന്നോ ഇന്ത്യയിലേയ്ക്കുള്ള ആണവകയറ്റുമതി തുടരുന്നത് അമേരിയ്ക്ക പ്രോത്സാഹിപ്പിയ്ക്കുരുത്

Wednesday, July 16, 2008

ഹൈഡ് ആക്ട്

എന്താണ് ഹൈഡ് ആക്ട്?
Henry J. Hyde United States-India Peaceful Atomic Energy Cooperation Act of 2006 എന്ന 2006 ഡിസംബര്‍ 8 ന് അമേരിയ്ക്കന്‍ പ്രതിനിധിസഭ 59 എതിരേ 330 വോട്ടൂകള്‍ക്ക് അംഗീകരിച്ച ആക്ട് ആണ് ഹൈഡ് ആക്ട്.ഇതുമൂലം സൈനികേതര ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്ക്ക് ആണവശക്തി വില്‍ക്കുവാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനു കഴിയുന്നു. ആണവനിലയങ്ങളെ സൈനീകമെന്നും സൈനീകേതരമെന്നും തിരിയ്ക്കുക, ആണവനിലയങ്ങളെ അന്താരാഷ്ട്ര ഏജന്‍സിയുടെ നിരീക്ഷണത്തിന് അനുവദിയ്ക്കുക, ആണവപരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക മുതലായ നടപടികള്‍ക്ക് ഇത് ഇന്ത്യയെ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു.
അമേരിയ്ക്കന്‍ വിദേശകാര്യസമിതിയുടെ വെബ് സൈറ്റില്‍ നിന്നും വാര്‍ത്ത ഡൌണ്‍ലോഡു ചെയ്യാം.

ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധങ്ങളുടെ നിയമപരമായ ചട്ടക്കൂടാണ് ഹൈഡ് ആക്ട്. ഇതുവഴി അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ സുരക്ഷാമാനദന്‍ഢങ്ങള്‍ക്കനുസരിച്ച് ഇന്ത്യയ്ക്ക് ആണവ സാങ്കേതികവിദ്യയും ആണവ ഇന്ധനവും അമേരിയ്ക്ക നല്‍കും. ഇന്ത്യയുമായുള്ള ആണവസഹകരണത്തെ കൃത്യമായി നിര്‍വ്വചിയ്ക്കുകയാണ് ഹൈഡ് ആക്ടിലൂടെ.

ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് പരസ്പരം സാങ്കേതിക വിദ്യ കൈമാറാനും Nuclear Suppliers Group ല്‍ നിന്നും ഇന്ധനം വാങ്ങനും കഴിയും. ഇന്ത്യ ആണവ നിര്‍വ്യാപന കരാരില്‍ ഒപ്പുവച്ചിട്ടില്ല. അമേരിയ്ക്കയുടെ Atomic Energy Act പ്രകാരം നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത രാജ്യവുമായി ആണവ സഹകരണം സാധ്യമല്ല. ഹൈഡ് ആക്ട് ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പുവച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവസകരണം സാ‍ധ്യമാക്കുന്ന കരാറാണ്.(NDTV, What is Hyde Act)

മേല്‍പ്പറഞ്ഞവയില്‍ നിന്നും എനിയ്ക്കു മനസിലായത്
ചുരുക്കത്തില്‍ ഇന്ത്യയെ നേരിട്ടു ബാധിയ്ക്കാത്തതാണ് ഹൈഡ് ആക്ട്. എന്നാല്‍ അമേരിയ്ക്കയുടെ ഇന്ത്യയുമായുള്ള എല്ലാ ആണവ സൌഹൃദങ്ങളെയും പരോക്ഷമായി ബാധിയ്ക്കുകയും ചെയ്യും.
അതായത് ഇന്ത്യ ഒപ്പുവയ്ക്കുകയോ ഇന്ത്യ അംഗീകരിച്ചെന്നു പ്രഖ്യാപിയ്ക്കയോ ചെയ്തിട്ടൂള്ള ഒരു കരാറല്ല ഹൈഡ് ആക്ട്. ഇന്ത്യയുടെ അംഗീകാരം ആവശ്യമുള്ളതോ ഇന്ത്യയോട് അഭിപ്രായം ചോദിയ്ക്കുന്നതോ അല്ല ഹൈഡ് ആക്ട്. അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടിനെ ഇന്ത്യ അനുസരിയ്ക്കാണം എന്നു ശാഠ്യം പിടിയ്ക്കാനുമാവില്ല.
ഹൈഡ് ആക്ട് അമേരിയ്ക്കന്‍ പ്രതിനിധി സഭ പാസക്കിയ, ഏതാണ്ട് അവരുടെ ആഭ്യന്തരകാര്യമെന്നു പറയാവുന്നതും എന്നാല്‍ അമേരിയ്ക്കന്‍ ഇന്ത്യന്‍ ബന്ധങ്ങളെ ബാധിയ്ക്കുന്നതുമായ ഒരു ചട്ടകൂടാണ് ഇത്. അമേരിയ്ക്ക ഇന്ത്യയുമായി ആണവ കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ അത് എങ്ങനെയായിരിയ്ക്കണമെന്നും എന്തൊക്കെ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടു മാത്രമേ അമേരിയ്ക്കയ്ക്ക് ഇന്ത്യയുമായി ആണവസൌഹൃദം ആകാവൂ എന്നും ഈ ആക്ട് പറഞ്ഞു വയ്ക്കുന്നു.
അമേരിയ്ക്ക ഇന്ത്യയുമായി ഏത് ആണവബന്ധമുണ്ടാക്കിയാലും ഏതൊക്കെ കരാറില്‍ ഏര്‍പ്പെട്ടാലും അതിനു പിറകില്‍ ഹൈഡ് ആക്ട്(ഭേദഗതികളോടെ ആയിക്കൂടാ എന്നില്ല) തീര്‍ച്ചയായും ഉണ്ടാവും. അഥവാ ഹൈഡാക്ടിനെ ധിക്കരിയ്ക്കുന്നതോ ഹൈഡ് ആക്ടിനു വിരുധമായതോ ആയ ഒരു കരാറിലും ഏര്‍പ്പെടാന്‍ അമേരിയ്ക്കയ്ക്ക് ആവില്ല.
ഇന്ത്യയും അമേരിക്കയും തമ്മില്‍ August 3, 2007 ല്‍ ഒപ്പുവച്ച 123 കരാറിനു പിന്നിലും ഹൈഡ് ആക്ട് തീര്‍ച്ചയായും ഉണ്ടാവും. അഥവാ 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമായി മാത്രമേ അമേരിയ്ക്കയ്ക്ക് ഒപ്പുവയ്ക്കാനാവൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 123 കരാറു മാത്രമേയുള്ളൂ. അതിലേ വ്യവസ്ഥകളോടേ ഇന്ത്യയ്ക്കു പ്രതിബന്ധതയുള്ളൂ. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമാണ്, അതുകൊണ്ടാണ് അവര്‍ക്ക് അതില്‍ ഒപ്പുവയ്ക്കാന്‍ കഴിയുന്നത്.

എനിക്കു മനസിലായത് ഒന്നു സിംബോളിയ്ക്കായി ചിത്രീകരിച്ചാല്‍ ഇങ്ങനെയിരിയ്ക്കും
Hyde Act

Wednesday, July 02, 2008

കൊമ്പില്ലാത്ത മുയല്‍

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റിന്റെ തലക്കെട്ടിന് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിയ്ക്കാനുള്ളതോ ആയ ഏതെങ്കിലും തലക്കെട്ടിനോട് സാമ്യം തോന്നുന്നെങ്കില്‍ അത് കേവലം യാദൃശ്ചികം മാത്രമാണ്.)

മൂന്നു കൊമ്പുള്ള മുയല്‍ (അങ്ങനെയും പറയാം.) അഥവാ മൂന്നു മുയലുള്ള കൊമ്പ് എന്ന എന്റെ പോസ്റ്റില്‍ കമന്റിട്ട സാബൂ പ്രയാര്‍, മാരീചന്‍, രാധേയന്‍, ഡാലി, കാവലാന്‍, ചന്ദ്രക്കാറന്‍, കണ്ണൂസ്, രാമചന്ദ്രന്, മൂര്‍ത്തീ, ഡിങ്കന്‍, ശിവ, അന്യന്‍, കിരണ്‍ എന്നിവരോടുള്ള എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിയ്ക്കുകയാണ്.(പശ്ചാത്തലത്തില്‍ നിലയ്ക്കാത്ത കൈയ്യടി.......)

പക്ഷേ മിക്കവരും തെറ്റിദ്ധരിച്ചു എന്ന തോന്നലാണ് കമന്റുകളില്‍ നിന്നും എനിയ്ക്കു മനസിലായത്. വെറുമൊരു മുയലിനെയും അതിന്റെ മൂന്നൂ കൊമ്പിനെയും കുറിച്ചെഴുതിയ നിര്‍ദോഷകരമെന്നു ഞാന്‍ വിചാരിയ്ക്കുന്ന ‍ഈ പോസ്റ്റ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വായനക്കാരില്‍ ചിലര്‍ വളച്ചൊടുയ്ക്കുക്കയും ദുര്‍വ്യാഖ്യാനം ചെയ്യുകയം ചെയ്തതായി ഞാന്‍ സംശയിയ്ക്കുന്നു. ആദ്യത്തെ കുറേ കമന്റുകളുടെ സാഗത്യം മനസിലാക്കാ‍ന്‍ കഴിയാതെ വിവാദം ഒഴിയുന്നെങ്കില്‍ ഒഴിഞ്ഞോട്ടെ എന്നു കരുതി ഞാന്‍ കൊമ്പിനെയും മുയലിനെയും സ്ഥലം മാറ്റി പോസ്റ്റ് മാറ്റിയെഴുതി. ശങ്കരന്‍ പിന്നെയും തെങ്ങുമ്മേല്‍ തന്നെ എന്ന നിലയിലായിരുന്നു മാരീചനും രാമചന്ദ്രനും.

ചില സാമ്പിള്‍ കമന്റുകള്‍

“...ഭരണഘടനാപരമായ അവകാശമാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനെ ഞാന്‍ ന്യൂനപക്ഷവിരുദ്ധനായി ചാപ്പകുത്തി ചാണകത്തില്‍ ....” - ചന്ദ്രക്കാറന്‍

“ഓ.വി.വിജയന്റെ ചവിട്ടുവണ്ടി ...” - ചന്ദ്രക്കാറന്‍

“സ്ഥാനമേറ്റ ശേഷം വിദ്യാഭ്യസ മന്ത്രി പ്രൊ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലു ...” - മാരീചന്‍

“പാഠപുസ്തകങ്ങളില്‍ ഇല്ലാത്ത മതനിഷേധത്തെക്കുറിച്ച് തര്‍ക്കിക്കുന്നതിന്റെ പത്തിലൊന്ന് സമയം മതങ്ങളുടെ ..” - രാമചന്ദ്രന്‍

“നരകങ്ങളിലെ ഫര്‍ണസ്സുകളെല്ലാം അപ് ഗ്രേഡ് ചെയ്യുവാനുള്ള തീരുമാനം ദൈവങ്ങളുടെ ഉച്ചകോടിയില്‍...” -രാമചന്ദ്രന്‍

“വിമോചനസമരത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മോചനമില്ലാത്ത ആത്മാക്കള്‍ക്കായി ...” - രാമചന്ദ്രന്‍

“ഗുന്‍‌മന്‍ ചണ്ടിയും ചണ്ണത്തലയും കൂടി വയലാര്‍ രവിയെ ഈ കുറ്റത്തിന്‌ പുറത്താക്കുമോ മാരീചാ? :)” - കണ്ണൂസ്

കണ്‍ഫ്യൂഷന്‍....കണ്‍ഫ്യൂഷന്‍.....ഞാനെന്താ പറഞ്ഞത്. ഇവരെന്താ പറയുന്നത്!!!!!!!!(ആത്മഗതം)


എന്റെ പോസ്റ്റില്‍ നിങ്ങള്‍ പറയുന്ന സംഗതികളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. അത് മതങ്ങളെപ്പറ്റിയോ മതനിഷേധത്തെപ്പറ്റിയോ പാഠപ്പുസ്തകത്തെപ്പറ്റിയോ, ചവിട്ടുവണ്ടിയെപ്പറ്റിയോ,‍ ഭരണഘടനയെപറ്റിയോ, ന്യൂനപക്ഷങ്ങളെ പറ്റിയോ മുണ്ടശ്ശേരിയെപറ്റിയോ അല്ല. ഒരു മുയലിനെയും അതിന്റെ കൊമ്പിനെയും പറ്റിയാണ്. ആ മുയലിന്റെ കണ്ടു എന്ന അപരാധം മാത്രമേ ചെയ്തിട്ടൂള്ള. ഞാന്‍ എന്തു പിഴച്ചു....മുയലെന്തു പിഴച്ചു...(സെന്റി...മ്യൂസിക്ക്...വയലിനില്‍ ശോകം വലിയുന്നു.)

ഇവിടെ കമന്റു ചെയ്തവര്‍ പോസ്റ്റു വായിച്ചിട്ടല്ല കമന്റിയത് എന്നാണ് എന്റെ വിശ്വാസം.മതം മതനിഷേധം പാഠപ്പുസ്തകം, ചവിട്ടുവണ്ടി,‍ ഭരണഘടന, ന്യൂനപക്ഷം, മുണ്ടശ്ശേരി എന്നിവയില്‍ എന്തിനെയെങ്കിലും പറ്റി ഞാന്‍ പറഞ്ഞു എന്നു തെളിയിച്ചാന്‍ ഞാന്‍ എന്റെ പോസ്റ്റ് പിന്‍‌വലിയ്ക്കാന്‍ ഒരുക്കമാണ്.

പോസ്റ്റിന്റെ ലിങ്ക്

മുയലിന്റെയും കൊമ്പിന്റെയും പടം ഇല്ലാതിരുന്നതായിരിയ്ക്കാം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. പടം കിട്ടുന്നമുറയ്ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നതായിരിയ്കും.

മുന്‍‌വിധികളോടെയും രാഷ്ട്രീയലക്ഷ്യങ്ങളോടെയും എന്റെ പോസ്റ്റിനെ സമീപിച്ച് അതില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ആരോപിച്ച് വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ പോസ്റ്റു വായിക്കൂ.

നിങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും (അസ്ഥാനത്തുള്ള)പാഠപ്പുസ്തകവിവാദത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങള്‍ ആഗ്രഹിയ്ക്കുന്നതു പോലെ തോന്നി. രാമചന്ദ്രനോടൂ മറുപടിയല്ലാതെ മറുപടിയും നിങ്ങള്‍ക്കു ലഭിയ്ക്കുന്നതല്ല.

“രാമചന്ദ്രാ,

നീട്ടീ‍പ്പിടിച്ച് ഒരു മറുപടിയോ അഭിപ്രായപ്രകടനങ്ങളൊ കുത്തിയ്ക്കുറിയ്ക്കുവാനുള്ള ഒരു സൌകര്യം ഇപ്പോഴില്ല. എങ്കിലും പാഠപ്പുസ്തകത്തിന്റെ ഉള്ളടക്കത്തോട് എനിക്കു വിയോജിപ്പുണ്ട്. വിവാദങ്ങള്‍ ഒന്നാറിയശേഷം എനിക്കു സമയം കിട്ടൂകയാണെങ്കില്‍ തീര്‍ച്ചയായും വിശദമായ ഒരു പോസ്റ്റ് ഇടണമെന്നുണ്ട്.

അപ്പോ ശരി,
പാര്‍ക്കലാം”

ഈ പോസ്റ്റിനോ ഇതിനു മുന്‍പിലത്തെ പോസ്റ്റിനോ പ്രസ്തുതവിവാദവുമായി ഒരു ബന്ധവുമില്ലെന്ന് ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

എന്ന്
വിശ്വസ്തതയോടെ,
വിധേയന്‍.
(ഒപ്പ്)