Friday, October 29, 2010

സ്വന്തം സൈബര്‍ സെല്‍!

എല്ലാവരും പാടാണ് എന്ന കൈരളി ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ടു പ്രചരിച്ച ഫോര്‍വേഡ് വായിച്ചു എന്ന കുറ്റത്തിന് സൈബര്‍ സെല്ലിനെക്കൊണ്ട് പിടിപ്പിക്കല്ലേ ഏമാനേ!

നിയമപരമായ മുന്നറിയീപ്പ് ഇവിടെ

ബെര്‍ളീ, പോസ്റ്റു ഡിലീറ്റു ചെയ്തില്ലേല്‍ പോലീസ് പിടിക്കും

Saturday, October 16, 2010

പിണറായിയും കല്പനയും ഭാവനയും

രാഷ്ട്രീയത്തെ സംബന്ധിച്ച്, കക്ഷിരാഷ്ട്രീയത്തെ സംബന്ധിച്ച് സഭയില്‍ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കു തോന്നിയിട്ടീല്ല. രാഷ്ട്രീയത്തില്‍ സഭ ഇടപെടുക തന്നെ ചെയ്യുമെന്നും കക്ഷിരാഷ്ട്രീയം സഭയുടെ ഉദ്ദ്യേശമല്ലെന്നും അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനിതന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. അതു തന്നെയാണ്‌ സഭയുടെ നിലപാടും.

ഞാനിതെഴുതുമ്പോള്‍ പിണറായിയുടെ പത്രസമ്മേളനം നടക്കുകയാണ്‌.
ഒളിഞ്ഞും തെളിഞ്ഞും പിണറായിയുടെ വാകങ്ങള്‍ അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനിയെ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്‌. കേരളത്തിലെ ഒരു പുരോഹിതന്‍മാത്രം എല്‍.ഡി.എഫ്.നു എതിരെ യൂഡിഎഫിനു വേണ്ടി വോട്ടു പിടിക്കുന്നു എന്ന സ്വന്തം ആരോപണത്തെ പുതിയ കുടങ്ങലില്‍ നിന്നും അയാള്‍ വീണ്ടൂം വീണ്ടും കണ്ടെടുക്കുന്നു.

സഭയെ മനസിലാക്കാത്തെ, പൌവ്വത്തില്‍ പിതാവിനെ മനസിലാക്കാത്ത, മനസിലായാലും മനസിലായില്ല എന്നു നടിക്കുന്ന സഖാക്കന്മരേ ഞാന്‍ സഭയുടെ നിലപാട് ആവര്‍ത്തിക്കട്ടെ കത്തോലിയ്ക്കാ സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല. എന്നാല്‍ സഭയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്.

അറിയില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രമെങ്കിലും പഠിക്കണം സഖാവേ. കമ്യൂണിസ്റ്റു പാര്‍ട്ടിയുല്ലേ ളോഹയിടുന്ന പുരോഹിതനെ തിരഞ്ഞെടുപ്പില്‍ നിറുത്തിയത്. കമ്യൂണിസ്റ്റു പാര്‍ട്ടിയല്ലേ ഫാ.വടക്കനെന്ന കമ്യൂണിസ്റ്റു സഹയാത്രികനുമായി (ഏറെക്കാലം കമ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു) രാഷ്ട്രീയത്തില്‍ ഇടപെട്ടത്. കമ്യൂണിസ്റ്റു പാര്‍ട്ടിയല്ലേ അബ്‌ദുള്‍ നാസര്‍ മദനിയെന്ന മത നേതാവുമായി തിരഞ്ഞെടുപ്പു വേദികള്‍ പങ്കിട്ടത്. കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കുവേണ്ടിയല്ലേ കമ്യൂണിസ്റ്റു പാര്‍ട്ടിതന്നെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്നു മുദ്രകുത്തിയ ബിജെപിയുടെ വിഘടിത വിഭാഗം വോട്ടുപിടിച്ചത്.കമ്യൂണിസ്റ്റു പാര്‍ട്ടീതന്നെയല്ലെ ഓര്‍ത്തോഡൊക്സ് മെത്രാന്മാരെക്കൊണ്ട് തങ്ങള്‍ക്കനുകൂലമായ പരസ്യവാചകങ്ങള്‍ ചോല്ലിപ്പിച്ചത്.അന്നൊന്നുമില്ലാതിരുന്ന താങ്കള്‍ അവകാശപ്പെടുന്ന ജനാധിപത്യബോധവും മതനിരപേക്ഷതയും കത്തോലിയ്ക്കാസഭയുടെ പരസ്യവും ഔദ്യോഗികവുമായ നിലപാട് തങ്ങള്‍ക്ക് അനുകൂലമല്ല എന്നറിഞ്ഞപ്പോള്‍ എങ്ങിനെയുണ്ടായി.

ബാബൂ പോളിന്റെ ലേഖനം വായിച്ചാല്‍ മനസിലാകുന്നത് മതസമൂഹങ്ങളുടെ പ്രതിനിധിയോഗങ്ങളെ തങ്ങളുടെ വരുതിക്കു വരത്തക്കവിധം അവയില്‍ കമ്യൂണിസ്റ്റു സഹയാത്രികരെ തിരുകുന്ന കമ്യൂണിസ്റ്റു അജന്ട ഇവിടെ നടക്കുന്നുന്ട്. ദേവസ്വം ബോര്‍ഡിലും ഒര്‍ത്തൊഡോക്സ് പ്രതിനിധിയോഗങ്ങളിലും കാമ്യൂണിസ്റ്റു പാനലിനെ നിറുത്താന്‍ വരെ അവര്‍ക്കാവുന്നുണ്ട്. ഒരു ചൈനീസ് മോഡല്‍. ബിഷപ്പിനെ തീരുമാനിക്കുന്നതു വരെ കമ്യൂണിസ്റ്റു പാര്‍ട്ടിയാണത്രെ.

അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനി ഒരു വേറിട്ട സ്വരമാണ്. അത് പക്ഷേ ഒറ്റപ്പെട്ട നിലപാടല്ല. രാഷ്ട്രീയത്തെ സംബന്ധിച്ചും വിദ്യാഭ്യാസത്തെ സംബന്ധിച്ചും ധാര്‍മ്മികതയെ സംബന്ധിച്ചും അതു സഭയുടെ ഔദ്യോഗിക നിലപാടുതന്നെയാണ്. അഥവാ സഭയുടെ ഔദ്യോഗിക നിലപാടാണ്‌ പൌവ്വത്തില്‍ തിരുമേനി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. അതില്‍ വിറളി പൂണ്ട് ഓരിയിട്ടിട്ടു കാര്യമില്ല.

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പാര്‍ട്ടി സ്വന്തം നയമായ നിരീശ്വരത്വവും മത നിഷേഷവും  പ്രചരിപ്പിയ്ക്കുവാന്‍ ശ്രമിച്ചു. സഭ അതിനെതിരെ ശക്തമായി നിലകൊണ്ടൂ. സഭാസംവിധാനത്തില്‍ നുഴഞ്ഞു കയറി സഭയെ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ക്ക് കത്തോലിയ്ക്കാ സഭ, പ്രത്യേകിച്ച് സീറോമലബാര്‍ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത ശക്തമായി തടയിട്ടു. കമ്യൂണിസ്റ്റുകാരെയും സഹയാത്രികരെയും സഭയുടെ ഔദ്യോഗിക് പദവികളില്‍ നിന്നും നീക്കി. പിണറായിയുടെ കല്പനകളില്‍ ഇതിനെല്ലാം പിറകില്‍ അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനിയായിരുന്നു, തിരുമേനി മാത്രമായിരുന്നു.

പിന്നെ പിണറായിയുടെ ശ്രമം പൌവ്വത്തില്‍ പിതാവും വിതയത്തില്‍ പിതാവും രണ്ടൂ ചേരിയിലാണ്‌ എന്നു തെറ്റിദ്ധരിപ്പിക്കുവാനാണ്‌. പൌവത്തില്‍ പിതാവ് സഭയുടെ ഔദോഗിക പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്ത വ്യക്തിയും വിതയിത്തില്‍ പിതാവ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമാണ്‌. പൌവ്വത്തില്‍ പിതാവ് തന്റെ ആശയങ്ങള്‍ എന്നും വളരെ ശക്തമായി അവതരിപ്പിയ്ക്കുന്ന വ്യക്തിയും വിതയത്തില്‍ പിതാവ് വളരെ ലഘുവായി അവതരിപ്പിയ്ക്കുന്ന വ്യക്തിയുമാണ്‌. ഈ വ്യക്തിത്വ സവിശേഷതകളെ മുതലെടുക്കുകയാനു പിണറായിയുടെ ലക്ഷ്യം.

മറ്റൊന്നുകൂടി. പൌവ്വത്തില്‍ പിതാവിന്റെ ലേഖനങ്ങളെ ആദ്ദേഹം സഭയുടെ ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചതിനാല്‍ ഇടയലേഖനങ്ങളെന്നു വിളിയ്ക്കാറില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ തന്നെ അദ്ദേഹം രാജിക്കത്തു നല്കി. എന്നിട്ടും 80 കഴിഞ്ഞ ആ പുരോഹിത ശ്രേഷ്ഠനെ കമ്യൂണിസ്റ്റു പാര്‍ട്ടി ഇത്ര ഭയക്കണമെങ്കില്‍ അദ്ദേഹം ചില്ലറക്കാരനായിരിക്കില്ലല്ലോ.

പൌവ്വത്തില്‍ പിതാവിനെക്കുറിച്ച് ചിലത്. ഓക്സ്‌ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ സാമ്പത്തികശാസ്ത്ര അധ്യപകന്‍, 72 മുതല്‍ ബിഷപ്പ്, 85 മുതല്‍  ചങ്ങനാശ്ശേരിയുടെ ആര്‍ച്ചു ബിഷപ്പ്, രണ്ടു തവണ സി.ബി.സി.ഐയുടെ പ്രസിഡന്റ്, ഒരു തവണ കെ.സി.ബി.സിയുടെ പ്രസിഡന്റ്, ദീര്‍ഘനാള്‍ കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ അംഗം, ആരംഭം മുതല്‍ ഇന്‍ര്‍  ചര്‍ച്ച കൌണ്‍സിന്റെ അധ്യക്ഷന്, നിരവധിയായ രാജ്യാന്തര സഭാസമ്മേളനങ്ങളിലെ അംഗം.

സ്വാശ്രയവിദ്യാഭ്യാസം തൊട്ടിങ്ങോട്ട് പൌവ്വത്തില്‍ പിതാവും വിതയത്തില്‍ പിതാവും രണ്ടു തട്ടിലാണെന്നു പ്രചരിപ്പിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. വിതയത്തില്‍ പിതാവിന്റെ വാക്കുകളില്‍  നിലപാടുകളില്‍ വ്യക്തതയുള്ള പൌവ്വത്തില്‍ പിതാവിനെ അത്രപെട്ടന്നൊന്നും വാദിച്ചൊ തോല്പിക്കാന്‍ കഴിയില്ല(നേരേ ചൊവ്വെ, മനോരമ). എത്രയോ തവണ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള ആശയസമരത്തിന്റെ കാര്യത്തിലും , വിദ്യാഭ്യാസത്തിന്റെയും നിയമനിര്‍മ്മാണത്തിന്റെയും കാര്യത്തിലും  ഒരേ അഭിപ്രായം ഇരുവരും ആവര്‍ത്തിച്ചതാണ്‌. എന്നിട്ടും പിണറായി സമ്മതിച്ചിട്ടില്ല! പൌവ്വത്തിലും വിതയത്തിലും രന്ടു തട്ടിലാണത്ര.

പൌവ്വത്തില്‍ പിതാവിന്റെ വാക്കുകളില്‍ സഭയുടെ കൂട്ടയ്മയെക്കുറിച്ച് ഭരിക്കുന്നവര്‍ക്ക് ഒന്നും അറിയില്ല. ഭിന്നിപ്പിച്ചു ഭരിക്കുകയാണ്‌ അവരുടെ ലക്ഷ്യം.

തദ്ദേശീയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇടയലേഖനത്തില്‍ ഒപ്പുവച്ചിരിക്കുന്നത് പൌവ്വത്തില്‍ പിതാവല്ല വിതയത്തില്‍ പിതാവാണെന്നു പിണറായി മറന്നു പോയി എന്നു തോന്നുന്നു. അധികാരമല്ല സേവനമാണ്‌ സഭയുടെ ലക്ഷ്യം എന്ന വിതയത്തില്‍ പിതാവിന്റെ വാക്കുകളെ പിണറായി വ്യാഖ്യാനിക്കുന്നത് അധികാര രാഷ്ട്രീയത്തോടു ചേര്‍ത്താണ്‌. വിതയത്തില്‍ പിതാവ് ഉദ്ദ്യേശിച്ചത് അതല്ല എങ്കിലും പിണറായിയുടെ വ്യാഖ്യാനം തീര്‍ച്ചായായും ശരിയണ്.സഭയ്ക്ക് അധികാര രാഷ്ട്രിയത്തോടോ കക്ഷിരാഷ്ട്രീയത്തോടോ താത്പര്യമില്ല. പൌവ്വത്തില്‍ പിതാവിന്റെ വാക്കുകളില്‍ സഭ യുഡിഎഫ് നു അനുകൂലമാണെന്ന വാദം ചരിത്രമറിയാത്തതുകൊണ്ടോ ചരിത്രം മറന്നു പോയതുകൊണ്ടോ ആണ്.

പിണറായിയുടെ പ്രസംഗങ്ങളില്‍ പിണറായിയുടെ കല്പനകളില്‍ പിണറായിയുടെ ഭാവനകളില്‍ എല്ലാം ഒരു പൌവ്വത്തില്‍ വിരുദ്ധത. പൊതുവേദികളില്‍ മിതവാദിയായ കമ്യൂണിസ്റ്റുകാരനായി അവതരിക്കുന്ന പിണറായി കമ്യൂണിസ്റ്റുവേദികളില്‍ കമ്യൂണിസ്റ്റു വര്‍ഗ്ഗീതയയുടെ വ്യക്താവാണ്‌. കമ്യൂണിസത്തെ രാഷ്ട്രീയപ്പാര്‍ട്ടി മാത്രമായി കാണുന്നതുകൊണ്ടാണ്‌ പിണറായി മതഭീകരനായി ചിത്രീകരിക്കപ്പെടാത്തത്.