ഇത്രയും പ്രശ്നമുണ്ടായിട്ടും, എന്തുകൊണ്ട് തെണ്ടുല്‍ക്കറുടെ വീട് ഒരു പത്രവും പ്രസിദ്ധികരിച്ചില്ല, അല്ലെങ്കില്‍ അത് ഒരു ടീവി ചാനലും കാണിച്ചില്ല. പോട്ടെ നമ്മുടെ ബിസിസിഐ പോലും ഇതാണ് തെണ്ടുല്‍ക്കറുടെ വീടെന്ന് പറഞ്ഞു ശരിക്കുമുള്ള വീട് കാണിക്കുന്നില്ല.
മുമ്പ്, ആരോ പറഞ്ഞു “സ. തെണ്ടുല്‍ക്കര്‍ ഒരു പ്രഫഷണല്‍ ക്രിക്കറ്റര്‍ ആണെന്ന്”.
മറ്റാരോ പറഞ്ഞു “സ.തെണ്ടുല്‍ക്കര്‍ എന്നാല്‍ ക്രിക്കറ്റിന്റെ ദൈവമാണെന്ന്”
Sachin Tendulkar's New House(Shell house at Bandra)Mumbai
യഥാര്‍ത്ഥത്തില്‍ ഇതു സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീടല്ല. സച്ചിന്റെ വീടാണെന്ന അപവാദം നേരിടേണ്ടി വന്ന ഈ വീട് മെക്സിക്കോ സിറ്റിയിലാണ് ഉള്ളത്. മെക്സിക്കന്‍ ആര്‍ക്കിടെക്റ്റായ ജാവിയര്‍ സെനോസിയന്‍ ആണ് ഈ വീട് രൂപകല്പന ചെയ്തത്.
മെക്സിക്കോയിലുള്ള ഈ ബംഗ്ളാവ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്റേതാണെന്ന് ഇന്റര്‍നെറ്റ് വഴി വ്യാജപ്രചാരണം നടത്തിയതിന് സൈബര്‍ പൊലീസ് കേസ് രജിസ്റര്‍ചെയ്തിട്ടില്ല. ഡിജിപി ജേക്കബ് പുന്നൂസിന് സച്ചിന്‍ പരാതി നല്‍കിയിട്ടുമില്ല. പ്രചാരണം അപകീര്‍ത്തികരമാണെന്നു തോന്നാത്തതുകൊണ്ടോ തന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചാലും ഒന്നും ഇല്ലാത്തതുകൊണ്ടും സമയം ഇല്ലാത്തതുകൊണ്ടും സച്ചിന്‍ ഇതു കണ്ടഭാവം നടിച്ചുമില്ല.
ഇതിനു സമാനമായ അപവാദങ്ങള്‍ പലരെപ്പറ്റിയും ഉണ്ടാവുന്നുണ്ടെന്നും അതിനെക്കുറിച്ച് പഠിച്ചിട്ട് മറുപടി പറയാമെന്നും ഇന്ത്യയിലെ തെക്കു പടിഞ്ഞാറേ സംസ്ഥാനമായ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞോ ആവൊ!