മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
വകുപ്പ് 25: വിശ്വസിയ്ക്കാനും ഏറ്റുപറയാനും പാലിയ്ക്കുവാനും പ്രചരിപ്പിയ്കാനുമുള്ള അവകാശം.
1)ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.
2)ഈ വകുപ്പ്
a.മതപരമായ അനുഷ്ടാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയൂന്നതിനോ വേണ്ടിയിട്ടൂള്ളതോ
b.സൂമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള് ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങള്ക്കുമ്മായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ
ആയ ഏതെങ്കിലും നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാണ്‍ ധരിയ്കുന്നത് സിക്കുമതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമര്‍ശം ബുദ്ധ,ജൈന സിഖ് മതങ്ങള്‍ക്കും ബാധകമാണ്.
വകുപ്പ് 26: മതപരമായ കാര്യങ്ങള്‍ നിയന്ത്രിയ്കുന്നതിനുള്ള അവകാശം
ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങള്ക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും.
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും പ്രവര്ത്തിപ്പിയ്ക്കാനുമുള്ള അവകാശം
b.മതപരമായ പ്രവര്‍ത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
c.movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d.നിയമാനുസൃതം അത്തരം പ്രോപ്പര്‍ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.
വകുപ്പ് 28: വിദ്യാലയങ്ങളിലെ മതബോധനങ്ങളിലും മതപരമായ അനുഷ്ടാനങ്ങളിലും പങ്കെടുക്കുന്നതിനുള്ള അവകാശം
1) സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളില്‍ മതബോധനം നടത്താന്‍ പാടുള്ളതല്ല
2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തില്‍ പറഞ്ഞിട്ടൂള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.
3) സംസ്ഥാനം അംഗീകരിച്ചിട്ടൂള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാര്ത്ഥിയുടേയോ വിദ്യാര്‍ത്ഥി മൈനറാണെങ്കില് കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.
സാംസ്ക്കാരികവും വിദ്യാഭ്യസപരവുമയ അവകാശങ്ങള്‍
വകുപ്പ് 29: ന്യൂനപക്ഷങ്ങളുടെ താത്പര്യ സംരക്ഷണം
1) സ്വന്തമായി ഭാക്ഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരുവിഭാഗത്തിനോ അല്ലെങ്കില്‍ അവരുടെ ഉപവിഭാഗങ്ങള്ക്കോ അത് സംരക്ഷിയ്ക്കാനുള്ള അവകാശമുണ്ട്.
2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വര്‍ഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിലല് പ്രവേശനം നിഷേധിയ്ക്കന് പാടുള്ളതല്ല.
വകുപ്പ് 30: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും ഭരിയ്ക്കുവാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം.
1)മതന്യൂനപക്ഷങ്ങള്‍ക്കും ഭാഷന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട്
1A)സംസ്ഥാനം മേലപ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏറ്റെടുകുകയാണെങ്കില് സംസ്ഥാനം നിശ്ചയിയ്ക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിയ്ക്കുന്നതാവരുത്.
2)ഇത്തരം സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കില് , ഭാഷാ-മത മൈനോറിറ്റി മാനേജുമെന്റിന്റെ കീഴിലെന്ന കാരണത്താലല്‍ യാതൊരു വിവേചനവും കാണിയ്ക്കാനന്‍ പാടില്ല.