Saturday, December 11, 2010

നിര്‍ബന്ധിത ഗര്‍ഭ ചിദ്രങ്ങള്‍

ഒരു മുഖ്യധാര മാധ്യമത്തില്‍ ഒരു കത്തോലിക്ക പുരോഹിതന്‍ എഴുതിയ ലേഖനത്തില്‍ ചൈനയിലെ നിര്‍ബന്ധിത ഗര്‍ഭ ചിദ്രങ്ങളെ പരാമര്‍ശിച്ചിരുന്നു. അങ്ങനെ വിഴുങ്ങാന്‍ കമ്യൂണിസ്റ്റു സഹയാത്രികര്‍ തയ്യാറല്ലത്രേ. നല്ലത്. കുറഞ്ഞ പക്ഷം ഇന്റര്‍ നെറ്റില്‍ പരതാം. പക്ഷെ അതിനു പോലും തയ്യാറാവാതെ ലേഖകനെ ആക്ഷേപിക്കുവാനായിരുന്നു പലര്‍ക്കും താത്പര്യം.

ചൈനയുടെ one child പോളിസി

1979 മുതല്‍ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി കര്‍സനമായി one child പോളിസി
നടപ്പിലാക്കി വരികയാണ്. 80 കളുടെ ആദ്യം ഇതിനായി ചൈന നിര്‍ബന്ധിത ഗര്‍ഭ ചിദ്രവും നിര്‍ബന്ധിത ഗര്‍ഭ നിരോധനവുമായിരുന്നു അവലംബിച്ചത്. എന്നാല്‍ 90 കളില്‍ ചൈന പോളിസിയില്‍ ചില ഭേദഗതികല്‍ വരുത്തി. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതി കളില്‍ നിന്ന് പിഴ ഇടാക്കുവാനും 60വയസിനു മുകളില്‍ പ്രായമുള്ള ഒരുകുട്ടി മാത്രമുള്ള വര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുമായിരുന്നു പദ്ധതി. അടുത്തകാലത്ത് വീണ്ടും ചില ഇളവുകളും പ്രാദേശിക പ്രത്യേകതകളും പ്രാദേശിക ജന സംഖ്യയും കണക്കിലെടുത്ത് ഇളവുകള്‍ അനുവദിക്കുന്നുണ്ട്. എങ്കിലും ഒരു ദശകം കൂടിയെങ്കിലും പോളിസി തുടരാനാണ് പരിപാടി.

മനുഷ്യാവകാശ ലംഘനങ്ങള്‍
one child പോളിസിയുടെ ഭാഗമായി നടപ്പില്‍ വന്ന നിര്‍ബന്ധിത ഗര്ഭാചിദ്രങ്ങള്‍ കുപ്രസിധിയാര്‍ജിച്ചതാണ്. എട്ടാം മാസത്തിലും ഒന്‍പതാം മാസത്തിലും ഗര്‍ഭചിദ്രം നടന്നു എന്നതിന്റെ റിപ്പോര്‍ട്ടുകളുണ്ട്. 2002 ഇല്‍ നിര്‍ബന്ധിത ഗര്‍ഭചിദ്രം ചൈനീസ് ഗവര്‍മെന്റ് നിയമവിരുദ്ധമാക്കി(അമേരിക്കന്‍ സമ്മര്‍ദ്ദ ഫലമായി ) എങ്കിലും നിയമം പൂര്‍ണ്ണമായും നടപ്പക്കപ്പെട്ടിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ ഇപ്പോഴും നിര്‍ബന്ധിത ഗര്‍ഭ ചിദ്രവും നിര്‍ബന്ധിത കൂട്ട വന്ധ്യകരണവും നടത്തുന്നു എന്നാണു റിപ്പോര്‍ടുകള്‍.

1. നാഷണല്‍ പബ്ലിക്‌ റേഡിയോ 2007 ഏപ്രില്‍ 23 നു റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലേക്ക്
കഴിഞ്ഞ ആഴ്ചയും തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ നിരവധി സ്തീകളെ നിര്‍ബന്ധിത ഗര്‍ഭ ചിദ്രതിനു വിധേയമാക്കി അതില്‍ ചിലത് 9 ആം മാസത്തിലായിരുന്നു.

ലിയാംഗ് യാഗെയ്ക്കും ഭാര്യ വെഇ ലിന്രോമ്ഗിനും ഒരു കുട്ടി ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ ഫൈന്‍ നല്‍കി വളര്‍ത്താം എന്ന് അവര്‍ കരുതി. വെഇ ഏഴ് മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍ ( 2010 ഏപ്രില്‍ 16 ) ഫാമിലി പ്ലാനിംഗ് അധികാരികള്‍ അവരെ സന്ദര്‍ശിക്കുകയും ബലമായി മറ്റേര്നിടി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

ഹീ കയ്ഗന്‍ന്റെ കഥയും വ്യത്യസ്തമല്ല. പ്രസവത്തിനു ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അവള്‍ വിവാഹിതയായിരുന്നില്ല എന്നാ കാരണത്താല്‍ ഗര്‍ഭ ചിദ്രതിനു വിധേയയാക്കപ്പെട്ടു.


2. 2010 ഒക്ടോബറില്‍ നടന്ന നിര്‍ബന്ധിത ഗര്‍ഭ ചിദ്രത്തിന്റെ റിപ്പോര്‍ട്ട് അല്‍-ജസീറ പുറത്തുവിട്ടിരുന്നു.


ഇതിനൊക്കെ കാരണമായി കരുതപ്പെടുന്നത് ചില പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അവരുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യാ നിരക്കില്‍ എത്തുവാന്‍ ആയില്ല എന്നതാണ്. .11 % ന്റെ വ്യത്യാസമുണ്ടായി അത്രേ അവരുടെ ടാര്‍ജറ്റില്‍ നിന്ന്. അതായത് ബൈസെ പ്രാദേശിക ഭരണകൂടത്തിന്റെ ടാര്‍ജറ്റ് ആയ 13.5 ഇല്‍ കവിഞ്ഞു ജനന നിരക്ക് 13.61 ഇല്‍ എത്തി.

3 . 2005 സെപ്തംബര്‍ ഇല്‍ ഷാന്‍ടോന്ഗ് ഇല്‍ 7000 ഓളം ആള്‍ക്കാരെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി വന്ധ്യകരണത്തിന് വിധേയമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം ബിജിംഗ് നിഷേധിക്കുകയാണ് പതിവ്. മനുഷ്യാവകാസങ്ങല്‍ക്കുവേണ്ടി പോരാടുന്ന ലോയെഴ്സിനെ കാനാതാവുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗാവോ ശിഷെങ്ങിനെ(Gao Zhisheng) 2010 ഏപ്രില്‍ 20 മുതല്‍ കാണാന്‍ ഇല്ല പോലും.



ചില സ്ഥിതി വിവര കണക്കുകള്‍ പറഞ്ഞു കൊണ്ട് നിര്‍ത്താം.



  • ചൈനയില്‍ ഓരോ വര്‍ഷവും 13 മില്ല്യന്‍ ഗര്‍ഭ ചിദ്രങ്ങള്‍ നടക്കുന്നു.
  • 27.3% സ്ത്രീകള്‍ അവരുടെ 20 വയസ്സ് പൂര്‍ത്തിയാവുന്നതിന് മുന്‍പേ ഗര്‍ഭ ചിദ്രതിനു വിധേയമാകുന്നു.
  • പ്രതിവര്‍ഷം ഗര്‍ഭ ചിദ്രതിനു വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം ചൈനയില്‍ ഇതാണ് 8 മില്യണ്‍ വരും.
  • ദിവസവും 500 സ്ത്രീകള്‍ ചൈനയില്‍ ആത്മഹത്യ ചെയ്യുന്നു. സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ലോകത്തിലെ ഏക രാജ്യം

Tuesday, November 02, 2010

മാടത്തരുവി കൊലക്കേസ് - റീലോഡട്

ഒരു കുറ്റാരോപിതന്‍ കോടതി വിധിക്കുന്നതുവരെ കുറ്റക്കാരനല്ല എന്നതാണ് നമ്മുടെ നിയമ വ്യവസ്ഥ പഠിപ്പിക്കുന്നത്. എങ്കിലും കുറ്റാരോപിതനായ സമയത്ത് മാധ്യമങ്ങളും മാധ്യമങ്ങളെ മുഖവിലയ്ക്കെടുക്കുന്ന വായനക്കാരും കഥകള്‍ പ്രചരിപ്പിക്കുന്നത് പുതിയ സംഭവമല്ല. ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും യഥാര്‍ഥ കുറ്റക്കാര്‍ കുറ്റം ഏറ്റുപറഞ്ഞിട്ടും നിറം പിടിപ്പിച്ച കഥകള്‍ അദ്ദേഹത്തിന്റെ മരണ ശേഷവും പ്രചരിപ്പിക്കുന്നവരെ ഞരമ്പ് രോഗികളായി കാണാനേ നിവൃത്തിയുള്ളൂ. പറഞ്ഞുവന്നത് കുപ്രസിദ്ധമായ മാടത്തരുവി കൊലക്കേസിലെ പ്രതിയാക്കപ്പെട്ട സഹനദാസന്‍ ഫാ. ബനടിക്റ്റ് ഓണംകുളത്തെക്കുറിച്ചാണ്.

ഈയിടെ രണ്ടു പോസ്റ്റുകളില്‍ ആണ് ഈ കേസ് പരമര്‍ശിക്കപ്പെട്ടത്. Jestin Thomas ന്റെ മറിയക്കുട്ടി കൊലപാതകം എന്ന പോസ്റ്റിലും Vinod Mathew ന്റെ പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല...... എന്ന പോസ്റ്റിലും.

ഇതുവഴി വന്നു പോകുന്നവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പങ്കു വയ്ക്കുന്നു. ഏഷ്യനെറ്റ് അടക്കമുള്ള മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നു.

വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ റാന്നി അടുത്തുള്ള മാടത്തരുവിയിൽ 1966 ജൂൺ 16-ൻ കാണപ്പെട്ടു. കൊളുന്ത്‌ നുള്ളാനെത്തിയ തൊഴിലാ ളി സ്‌ത്രീകളാണ്‌ ആദ്യം മൃതദേഹം കണ്ടെത്തിയത്‌. ബെഡ്‌ഷീറ്റ്‌ ശരീരത്തില്‍ പുതച്ചിരുന്നു. ശരീരമാസകലം പത്തോളം കുത്തുകള്‍ ഏറ്റിരുന്നു. ആഭരണ വും പണവും മൃതദേഹത്തില്‍ നിന്ന്‌ ലഭിച്ചതിനാല്‍ മോഷണമല്ല കൊലപാതക ലക്ഷ്യമെന്ന്‌ പോലിസ്‌ കണക്കുകൂട്ടി. മൃതദേഹം പിറ്റേന്ന്‌ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സമീപത്തെ റിസര്‍വ്‌ വനത്തില്‍ സംസ്‌കരിച്ചു.

പത്രവാര്‍ത്തയറിഞ്ഞ്‌ ആലപ്പുഴയില്‍ നി ന്നെത്തി, തെളിവുകള്‍ കണ്ട് മരിച്ചത്‌ മറിയക്കുട്ടിയാണെന്ന്‌ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ബെനഡിക്ട് മറിയക്കുട്ടിയുമായി അനാശാസ്യബന്ധം പുലർത്തിയിരുന്നെന്നും അവരുടെ മരണസമയത്ത് രണ്ടുവയസ്സുണ്ടായിരുന്ന കുട്ടിയുടെ പിതാവ് അദ്ദേഹമാണെന്നും ആരോപിക്കപ്പെട്ടിരുന്നു. ഈ കേസിൽ 1966 ജൂൺ 24-ന്‌ ബെനഡിക്ടച്ചൻ അറസ്റ്റു ചെയ്യപ്പെട്ടു.

മറിയക്കുട്ടിയ്‌ക്കെന്നല്ല ഈ ഭൂമുഖത്ത്‌ ഒരു സ്‌ത്രീക്കും തന്നില്‍നിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്‌ത്രീയുമായും തനിക്ക്‌ അവിഹിതബന്ധമില്ലെന്നും അതോര്‍ത്തു മാതാപിതാക്കള്‍ വിഷമിക്കരുതെന്നും അച്ചന്‍ വ്യക്തമായി മാതാപിതാക്കള്‍ക്ക്‌ എഴുതി. കേസിലുടനീളം ഇതുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന കാര്യങ്ങള്‍ കുമ്പസാര രഹസ്യമായതുകൊണ്ട് പുറത്തു പറയാനാവില്ല എന്ന് അച്ചന്‍ ആവര്‍ത്തിച്ചു. അതി ഭീകരമായി അച്ചന്‍ പീഡിപ്പിക്കപ്പെട്ടു. മാധ്യമങ്ങള്‍ നിറം പിടിപ്പിച്ച കഥകള്‍ എഴുതാന്‍ മത്സരിച്ചു.

1966 നവംബര്‍ 19 ന്‌ കൊല്ലം സെഷന്‍സ്‌ കോടതി ബെനഡിക്‌ട്‌ അച്ചനെ മരണംവരെ തൂക്കിലിടാന്‍ ശിക്ഷിച്ചു. ജൂണ്‍ 24 ന്‌ അറസ്റ്റു ചെയ്യപ്പെട്ടയാള്‍ നവംബര്‍ 19 ന്‌ മരണശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടു. കേസ് അന്വേഷിച്ച രീതിയിൽ പലതരം വീഴ്ചകളും കണ്ടെങ്കിലും, പ്രതി പുരോഹിതനാണെന്നതിനാൽ കുറ്റകൃത്യത്തെ ഗൗരവമായെടുത്ത് കഠിനതരമായ ശിക്ഷ വിധിക്കുകയായിരുന്നു സെഷൻസ് കോടതി.

കേസിന്‌ അപ്പീല്‍ പോവേണ്ട ഞാന്‍ മരിച്ചുകൊള്ളാം എന്ന്‌ അച്ചന്‍ വീട്ടിലേക്കെഴുതി. അച്ചന്‍ തീര്‍ത്തും നിരപരാധിയാണെന്നു വിശ്വസിച്ചിരുന്ന സഭ നേതൃത്വം അച്ചനുവേണ്ടി അപ്പീല്‍ കൊടുക്കാന്‍ തീരുമാനിച്ചു. ശാസ്‌ത്രീയ പരീക്ഷണത്തില്‍ കുട്ടി അച്ചന്റേതല്ലെന്നു തെളിഞ്ഞിരുന്നു. ന്യായാധിപന്മാരായ പി.ടി. രാമൻ നായരും വി.പി. ഗോപാലനുമായിരുന്നു ആ ബെഞ്ചിലെ അംഗങ്ങൾ. നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാണെന്നു കരുതിയ അവർ, മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് 1967 ഏപ്രിൽ 7-ന്‌ പുറപ്പെടുവിച്ച വിധിയിൽ, ബെനഡിക്ടിനെ വെറുതേ വിട്ടു.

മുടിയൂര്‍ക്കരയിലുള്ള വൈദികകേന്ദ്രത്തില്‍ വിശ്രമജീവിതം നയിച്ചുവന്ന ഫാദറിനെ തേടി 2000 ജനുവരി 14 നു (എഴുപതാം വയസില്‍) ഒരു ഡോക്ടരുടെ മക്കളായ കെ.കെ. തോമസ്‌, കെ.കെ. ചെറിയാന്‍ എന്നിവരെത്തി. ഒരു എസ്റ്റേറ്റുടമയുടെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന മറിയക്കുട്ടി മരിച്ചത് അയാളുടെ ആവശ്യമനുസരിച്ച് ഡോക്ടർ നടത്തിയ ഗർഭഛിദ്രശസ്ത്രക്രിയയെ തുടർന്നായിരുന്നെന്ന് അവര്‍ ഫാ. ബനടിക്ടിനെ അറിയിച്ചു. സ്റ്റേറ്റുടമയും ഡോക്ടറും നേരത്തേ മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് കുടുംബത്തിൽ തുടരെ ഉണ്ടായിക്കൊണ്ടിരുന്ന അനിഷ്ടസംഭവങ്ങളിൽ ആത്മീയസാന്ത്വനം തേടി ഒരു കത്തോലിക്കാ നവീകരണകേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ ഡോക്ടറുടെ പത്നി ഭർത്താവിന്റെ കുറ്റം അവിടെ വെളിപ്പെടുത്തുകയും, തുടർന്നുകിട്ടിയ നിർദ്ദേശമനുസരിച്ച് ബെനഡിക്ടിനെ സന്ദർശിച്ച്, മറിയക്കുട്ടിയുടെ മരണപശ്ചാത്തലം വെളിപ്പെടുത്തി അദ്ദേഹത്തോട് മാപ്പിരക്കുകയുമാണത്രെ ഉണ്ടായത്. പിന്നീട് ഡോക്ടരുടെ പെണ്‍ മക്കളും എത്തി മാപ്പിരന്നു. സത്യം വെളിപ്പെടുത്തിയിട്ടും അച്ചന്‍ ഇതാരോടും പറഞ്ഞില്ല. 11 മാസങ്ങള്‍ക്ക് ശേഷം ഡോക്ടരുടെ കുടുംബം നടത്തിയ പത്രസമ്മേളനത്തിലൂടെ ലോകം സത്യമറിഞ്ഞു.

തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ മാപ്പിരന്നവരെ കുറ്റപ്പെടുത്താതെ ആശ്വസിപ്പിച്ചുവിടുകയാണ്‌ അച്ചന്‍ ചെയ്‌തത്‌. ഇതു കേള്‍ക്കാന്‍ എന്റെ അച്ചായന്‍ ഇല്ലാതെ പോയല്ലോയെന്ന വിഷമം മാത്രം അവരോട്‌ പറഞ്ഞു. 2001 ജനുവരി മൂന്നിന്‌ 71-ാം വയസില്‍ അച്ചന്‍ നിര്യാതനായി.

അപവാദ പ്രചാരണങ്ങള്‍ ഇനിയും നടക്കട്ടെ. സൈബര്‍ സെല്‍ ഭീഷണികളുമായി ഓണംകുളം അച്ചന്‍ വരില്ല.
കത്തോലിയ്ക്കാ സഭയും വരില്ല. കേട്ടറിവിന്റെ പിന്‍ബലത്തില്‍ കഥകള്‍ എഴുതുന്ന സുഹൃത്തേ പേടിക്കെന്ടത് ആനയേയോ ആനപ്പിണ്ടതെയോ അല്ല സ്വന്തം മനസാക്ഷിയെ ആണ്. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല......

Friday, October 29, 2010

സ്വന്തം സൈബര്‍ സെല്‍!

എല്ലാവരും പാടാണ് എന്ന കൈരളി ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ടു പ്രചരിച്ച ഫോര്‍വേഡ് വായിച്ചു എന്ന കുറ്റത്തിന് സൈബര്‍ സെല്ലിനെക്കൊണ്ട് പിടിപ്പിക്കല്ലേ ഏമാനേ!

നിയമപരമായ മുന്നറിയീപ്പ് ഇവിടെ

ബെര്‍ളീ, പോസ്റ്റു ഡിലീറ്റു ചെയ്തില്ലേല്‍ പോലീസ് പിടിക്കും

Saturday, October 16, 2010

പിണറായിയും കല്പനയും ഭാവനയും

രാഷ്ട്രീയത്തെ സംബന്ധിച്ച്, കക്ഷിരാഷ്ട്രീയത്തെ സംബന്ധിച്ച് സഭയില്‍ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കു തോന്നിയിട്ടീല്ല. രാഷ്ട്രീയത്തില്‍ സഭ ഇടപെടുക തന്നെ ചെയ്യുമെന്നും കക്ഷിരാഷ്ട്രീയം സഭയുടെ ഉദ്ദ്യേശമല്ലെന്നും അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനിതന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. അതു തന്നെയാണ്‌ സഭയുടെ നിലപാടും.

ഞാനിതെഴുതുമ്പോള്‍ പിണറായിയുടെ പത്രസമ്മേളനം നടക്കുകയാണ്‌.
ഒളിഞ്ഞും തെളിഞ്ഞും പിണറായിയുടെ വാകങ്ങള്‍ അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനിയെ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്‌. കേരളത്തിലെ ഒരു പുരോഹിതന്‍മാത്രം എല്‍.ഡി.എഫ്.നു എതിരെ യൂഡിഎഫിനു വേണ്ടി വോട്ടു പിടിക്കുന്നു എന്ന സ്വന്തം ആരോപണത്തെ പുതിയ കുടങ്ങലില്‍ നിന്നും അയാള്‍ വീണ്ടൂം വീണ്ടും കണ്ടെടുക്കുന്നു.

സഭയെ മനസിലാക്കാത്തെ, പൌവ്വത്തില്‍ പിതാവിനെ മനസിലാക്കാത്ത, മനസിലായാലും മനസിലായില്ല എന്നു നടിക്കുന്ന സഖാക്കന്മരേ ഞാന്‍ സഭയുടെ നിലപാട് ആവര്‍ത്തിക്കട്ടെ കത്തോലിയ്ക്കാ സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല. എന്നാല്‍ സഭയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്.

അറിയില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രമെങ്കിലും പഠിക്കണം സഖാവേ. കമ്യൂണിസ്റ്റു പാര്‍ട്ടിയുല്ലേ ളോഹയിടുന്ന പുരോഹിതനെ തിരഞ്ഞെടുപ്പില്‍ നിറുത്തിയത്. കമ്യൂണിസ്റ്റു പാര്‍ട്ടിയല്ലേ ഫാ.വടക്കനെന്ന കമ്യൂണിസ്റ്റു സഹയാത്രികനുമായി (ഏറെക്കാലം കമ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു) രാഷ്ട്രീയത്തില്‍ ഇടപെട്ടത്. കമ്യൂണിസ്റ്റു പാര്‍ട്ടിയല്ലേ അബ്‌ദുള്‍ നാസര്‍ മദനിയെന്ന മത നേതാവുമായി തിരഞ്ഞെടുപ്പു വേദികള്‍ പങ്കിട്ടത്. കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കുവേണ്ടിയല്ലേ കമ്യൂണിസ്റ്റു പാര്‍ട്ടിതന്നെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്നു മുദ്രകുത്തിയ ബിജെപിയുടെ വിഘടിത വിഭാഗം വോട്ടുപിടിച്ചത്.കമ്യൂണിസ്റ്റു പാര്‍ട്ടീതന്നെയല്ലെ ഓര്‍ത്തോഡൊക്സ് മെത്രാന്മാരെക്കൊണ്ട് തങ്ങള്‍ക്കനുകൂലമായ പരസ്യവാചകങ്ങള്‍ ചോല്ലിപ്പിച്ചത്.അന്നൊന്നുമില്ലാതിരുന്ന താങ്കള്‍ അവകാശപ്പെടുന്ന ജനാധിപത്യബോധവും മതനിരപേക്ഷതയും കത്തോലിയ്ക്കാസഭയുടെ പരസ്യവും ഔദ്യോഗികവുമായ നിലപാട് തങ്ങള്‍ക്ക് അനുകൂലമല്ല എന്നറിഞ്ഞപ്പോള്‍ എങ്ങിനെയുണ്ടായി.

ബാബൂ പോളിന്റെ ലേഖനം വായിച്ചാല്‍ മനസിലാകുന്നത് മതസമൂഹങ്ങളുടെ പ്രതിനിധിയോഗങ്ങളെ തങ്ങളുടെ വരുതിക്കു വരത്തക്കവിധം അവയില്‍ കമ്യൂണിസ്റ്റു സഹയാത്രികരെ തിരുകുന്ന കമ്യൂണിസ്റ്റു അജന്ട ഇവിടെ നടക്കുന്നുന്ട്. ദേവസ്വം ബോര്‍ഡിലും ഒര്‍ത്തൊഡോക്സ് പ്രതിനിധിയോഗങ്ങളിലും കാമ്യൂണിസ്റ്റു പാനലിനെ നിറുത്താന്‍ വരെ അവര്‍ക്കാവുന്നുണ്ട്. ഒരു ചൈനീസ് മോഡല്‍. ബിഷപ്പിനെ തീരുമാനിക്കുന്നതു വരെ കമ്യൂണിസ്റ്റു പാര്‍ട്ടിയാണത്രെ.

അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനി ഒരു വേറിട്ട സ്വരമാണ്. അത് പക്ഷേ ഒറ്റപ്പെട്ട നിലപാടല്ല. രാഷ്ട്രീയത്തെ സംബന്ധിച്ചും വിദ്യാഭ്യാസത്തെ സംബന്ധിച്ചും ധാര്‍മ്മികതയെ സംബന്ധിച്ചും അതു സഭയുടെ ഔദ്യോഗിക നിലപാടുതന്നെയാണ്. അഥവാ സഭയുടെ ഔദ്യോഗിക നിലപാടാണ്‌ പൌവ്വത്തില്‍ തിരുമേനി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. അതില്‍ വിറളി പൂണ്ട് ഓരിയിട്ടിട്ടു കാര്യമില്ല.

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പാര്‍ട്ടി സ്വന്തം നയമായ നിരീശ്വരത്വവും മത നിഷേഷവും  പ്രചരിപ്പിയ്ക്കുവാന്‍ ശ്രമിച്ചു. സഭ അതിനെതിരെ ശക്തമായി നിലകൊണ്ടൂ. സഭാസംവിധാനത്തില്‍ നുഴഞ്ഞു കയറി സഭയെ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ക്ക് കത്തോലിയ്ക്കാ സഭ, പ്രത്യേകിച്ച് സീറോമലബാര്‍ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത ശക്തമായി തടയിട്ടു. കമ്യൂണിസ്റ്റുകാരെയും സഹയാത്രികരെയും സഭയുടെ ഔദ്യോഗിക് പദവികളില്‍ നിന്നും നീക്കി. പിണറായിയുടെ കല്പനകളില്‍ ഇതിനെല്ലാം പിറകില്‍ അഭിവന്ദ്യ പൌവ്വത്തില്‍ തിരുമേനിയായിരുന്നു, തിരുമേനി മാത്രമായിരുന്നു.

പിന്നെ പിണറായിയുടെ ശ്രമം പൌവ്വത്തില്‍ പിതാവും വിതയത്തില്‍ പിതാവും രണ്ടൂ ചേരിയിലാണ്‌ എന്നു തെറ്റിദ്ധരിപ്പിക്കുവാനാണ്‌. പൌവത്തില്‍ പിതാവ് സഭയുടെ ഔദോഗിക പദവികളില്‍ നിന്നും റിട്ടയര്‍ ചെയ്ത വ്യക്തിയും വിതയിത്തില്‍ പിതാവ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമാണ്‌. പൌവ്വത്തില്‍ പിതാവ് തന്റെ ആശയങ്ങള്‍ എന്നും വളരെ ശക്തമായി അവതരിപ്പിയ്ക്കുന്ന വ്യക്തിയും വിതയത്തില്‍ പിതാവ് വളരെ ലഘുവായി അവതരിപ്പിയ്ക്കുന്ന വ്യക്തിയുമാണ്‌. ഈ വ്യക്തിത്വ സവിശേഷതകളെ മുതലെടുക്കുകയാനു പിണറായിയുടെ ലക്ഷ്യം.

മറ്റൊന്നുകൂടി. പൌവ്വത്തില്‍ പിതാവിന്റെ ലേഖനങ്ങളെ ആദ്ദേഹം സഭയുടെ ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചതിനാല്‍ ഇടയലേഖനങ്ങളെന്നു വിളിയ്ക്കാറില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ തന്നെ അദ്ദേഹം രാജിക്കത്തു നല്കി. എന്നിട്ടും 80 കഴിഞ്ഞ ആ പുരോഹിത ശ്രേഷ്ഠനെ കമ്യൂണിസ്റ്റു പാര്‍ട്ടി ഇത്ര ഭയക്കണമെങ്കില്‍ അദ്ദേഹം ചില്ലറക്കാരനായിരിക്കില്ലല്ലോ.

പൌവ്വത്തില്‍ പിതാവിനെക്കുറിച്ച് ചിലത്. ഓക്സ്‌ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ സാമ്പത്തികശാസ്ത്ര അധ്യപകന്‍, 72 മുതല്‍ ബിഷപ്പ്, 85 മുതല്‍  ചങ്ങനാശ്ശേരിയുടെ ആര്‍ച്ചു ബിഷപ്പ്, രണ്ടു തവണ സി.ബി.സി.ഐയുടെ പ്രസിഡന്റ്, ഒരു തവണ കെ.സി.ബി.സിയുടെ പ്രസിഡന്റ്, ദീര്‍ഘനാള്‍ കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ അംഗം, ആരംഭം മുതല്‍ ഇന്‍ര്‍  ചര്‍ച്ച കൌണ്‍സിന്റെ അധ്യക്ഷന്, നിരവധിയായ രാജ്യാന്തര സഭാസമ്മേളനങ്ങളിലെ അംഗം.

സ്വാശ്രയവിദ്യാഭ്യാസം തൊട്ടിങ്ങോട്ട് പൌവ്വത്തില്‍ പിതാവും വിതയത്തില്‍ പിതാവും രണ്ടു തട്ടിലാണെന്നു പ്രചരിപ്പിയ്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. വിതയത്തില്‍ പിതാവിന്റെ വാക്കുകളില്‍  നിലപാടുകളില്‍ വ്യക്തതയുള്ള പൌവ്വത്തില്‍ പിതാവിനെ അത്രപെട്ടന്നൊന്നും വാദിച്ചൊ തോല്പിക്കാന്‍ കഴിയില്ല(നേരേ ചൊവ്വെ, മനോരമ). എത്രയോ തവണ കമ്യൂണിസ്റ്റു പാര്‍ട്ടിയുമായുള്ള ആശയസമരത്തിന്റെ കാര്യത്തിലും , വിദ്യാഭ്യാസത്തിന്റെയും നിയമനിര്‍മ്മാണത്തിന്റെയും കാര്യത്തിലും  ഒരേ അഭിപ്രായം ഇരുവരും ആവര്‍ത്തിച്ചതാണ്‌. എന്നിട്ടും പിണറായി സമ്മതിച്ചിട്ടില്ല! പൌവ്വത്തിലും വിതയത്തിലും രന്ടു തട്ടിലാണത്ര.

പൌവ്വത്തില്‍ പിതാവിന്റെ വാക്കുകളില്‍ സഭയുടെ കൂട്ടയ്മയെക്കുറിച്ച് ഭരിക്കുന്നവര്‍ക്ക് ഒന്നും അറിയില്ല. ഭിന്നിപ്പിച്ചു ഭരിക്കുകയാണ്‌ അവരുടെ ലക്ഷ്യം.

തദ്ദേശീയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇടയലേഖനത്തില്‍ ഒപ്പുവച്ചിരിക്കുന്നത് പൌവ്വത്തില്‍ പിതാവല്ല വിതയത്തില്‍ പിതാവാണെന്നു പിണറായി മറന്നു പോയി എന്നു തോന്നുന്നു. അധികാരമല്ല സേവനമാണ്‌ സഭയുടെ ലക്ഷ്യം എന്ന വിതയത്തില്‍ പിതാവിന്റെ വാക്കുകളെ പിണറായി വ്യാഖ്യാനിക്കുന്നത് അധികാര രാഷ്ട്രീയത്തോടു ചേര്‍ത്താണ്‌. വിതയത്തില്‍ പിതാവ് ഉദ്ദ്യേശിച്ചത് അതല്ല എങ്കിലും പിണറായിയുടെ വ്യാഖ്യാനം തീര്‍ച്ചായായും ശരിയണ്.സഭയ്ക്ക് അധികാര രാഷ്ട്രിയത്തോടോ കക്ഷിരാഷ്ട്രീയത്തോടോ താത്പര്യമില്ല. പൌവ്വത്തില്‍ പിതാവിന്റെ വാക്കുകളില്‍ സഭ യുഡിഎഫ് നു അനുകൂലമാണെന്ന വാദം ചരിത്രമറിയാത്തതുകൊണ്ടോ ചരിത്രം മറന്നു പോയതുകൊണ്ടോ ആണ്.

പിണറായിയുടെ പ്രസംഗങ്ങളില്‍ പിണറായിയുടെ കല്പനകളില്‍ പിണറായിയുടെ ഭാവനകളില്‍ എല്ലാം ഒരു പൌവ്വത്തില്‍ വിരുദ്ധത. പൊതുവേദികളില്‍ മിതവാദിയായ കമ്യൂണിസ്റ്റുകാരനായി അവതരിക്കുന്ന പിണറായി കമ്യൂണിസ്റ്റുവേദികളില്‍ കമ്യൂണിസ്റ്റു വര്‍ഗ്ഗീതയയുടെ വ്യക്താവാണ്‌. കമ്യൂണിസത്തെ രാഷ്ട്രീയപ്പാര്‍ട്ടി മാത്രമായി കാണുന്നതുകൊണ്ടാണ്‌ പിണറായി മതഭീകരനായി ചിത്രീകരിക്കപ്പെടാത്തത്.

Saturday, September 18, 2010

വേണു നാഗവള്ളി പറയുന്നത്.

വേണു നാഗവള്ളി എന്ന നടനെ എനിയ്ക്കു അത്ര പരിചയമില്ല. അദ്ദേഹത്തിന്റെ നിരാശാകാമുക വേഷങ്ങള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടുമില്ല. കണ്ടിട്ടുള്ള വിരലിലെണ്ണാവുന്ന സമീപകാല ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമെന്നോ അസാധാരണമെന്നോ പറയുവാനുമാകില്ല.

തിരക്കഥാ കൃത്ത് എന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒരു കഥപറച്ചിലുകാരന്‍ മാത്രമാണെന്ന അദ്ദേഹത്തിന്റെ തന്നെ വിലയിരുത്തല്‍ ശരിയുമാണ്. എങ്കിലും മലയാളികള്‍ക്ക് എന്നും പ്രീയപ്പെട്ട ചിത്രങ്ങളില്‍ കുറച്ചെണ്ണമെങ്കിലും അദ്ദേഹത്തിന്റെ സംഭാവനയായിരിക്കും. അദ്ദേഹത്തിന്റെ സുഖമോ ദേവി, സര്‍വ്വകലാശാല, ലാല്‍സലാം എന്നീ ചിത്രങ്ങള്‍ എന്റെ പ്രീയപ്പെട്ടവയാണ്.

വേണു നാഗവള്ളി എഴുതിയ സംഭാഷണങ്ങള്‍; അതൊരു സംഭവം തന്നെയായിരുന്നു. കിലുക്കത്തിലെ മോഹന്‍ലാല്‍ - ജഗതി കോംബിനേഷനുകളില്‍ - അതു പൂര്‍ണ്ണമായും അദ്ദേഹതിന്റെ സംഭാവനയാണോ എന്നറിഞ്ഞുകൂട എങ്കിലും- ആര്‍ക്കാനു മറക്കാന്‍ കഴിയുക. കാശുചോദിക്കുന്ന ജോജിയോടു സിംഗപ്പൂര്‍ ഡോളേര്‍സ് അയചു തരുമ്പോള്‍ പത്തുരൂപാ കുറച്ച് അയച്ചു തന്നാല്‍ മതി എന്ന മറുപടി എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. കഥയില്‍ കാര്യമായ സ്ഥാനമില്ലാത്ത, പലപ്പോഴും തമാശ എന്ന ലേബലില്‍ ശില്പഭംഗി ശ്രദ്ധിക്കപ്പെടാതെ പോകാവുന്ന ഭാഗം പോലും എത്ര ബോധപൂര്‍വ്വമാണ്‍ തയ്യാറാക്കിയിരിക്കുന്നത്. മിമിക്രി തമാശകള്‍ക്കും സന്ദര്‍ഭബന്ധിയായ സാധാരന സംഭാഷണങ്ങള്‍ക്കും അപ്പുറം സംഭാഷണങ്ങള്‍ക്ക് മറ്റൊരു മേഖലയുണ്ട് എന്നു വേണു നാഗവള്ളിയുടെ സിനിമകള്‍ പറയുന്നു. ഭാര്യ സ്വന്തം സുഹൃത്ത് ഒഴികെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അതു പ്രകടമായിരുന്നു എന്നാണു എന്റെ നിരീക്ഷണം. സംഭാഷണങ്ങളുടെ ചാരുത കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേണു നാഗവള്ളി അല്ലാതെ പദ്മരാജനും എംടിയുമേ മനസിലേയ്ക്ക് വരുന്നുള്ളൂ. (എന്റെ തെറ്റിദ്ധാരണയോ അറിവില്ലായ്മയോ അല്പജ്ഞാനമോ ആയിക്കൂടാ എന്നില്ല.)

അഭിമുഖങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചതുപോലെ, പ്രേക്ഷകരായ നമ്മള്‍ ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിനു ഒരു തിരക്കഥകൃത്തോ സംവിധായകനോ ആയി ഒരു മൂന്നാം രംഗത്തിന്‌ അവസരം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ചെയ്യുമായിരുന്ന ചിത്രങ്ങള്‍ എല്ലാം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നഷ്ടമായി. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ആ നഷ്ടത്തിന്റെ വില നന്നായി അറിയാം. മുരളിയുടെയും ലോഹിതദാസിന്റെയും വേര്‍പാടിനെക്കാള്‍ എന്തുകൊണ്ടോ വേണൂ നാഗവള്ളിയുടെ വേര്‍പാട് എന്നെ നൊമ്പരപ്പെടുത്തുന്നു.

പറയാനുദ്ദേശിച്ചത് ഇതൊന്നുമല്ല. പറഞ്ഞു വന്നപ്പോള്‍ ഇത്രയുമായീ എന്നു മാത്രം.

വേണു നാഗവള്ളിയുടെ മൂന്നു അഭിമുഖങ്ങളാണ്‍ മനസിലേയ്ക്ക് വരുന്നത്. മനോരമയില്‍ ജോണീ ലൂക്കോസുമായി നേരേ ചോവ്വേ, അമൃതയില്‍ രേഖാ മേനോനുമായി തിരക്കില്‍ അല്പനേരം, കൈരളിയില്‍ ബ്രിട്ടാസുമായി ഉള്‍ക്കടലില്‍ ശോഭ തേടി.

നേരേ ചോവ്വെയില്‍ വരുമ്പോള്‍ വേണൂനാഗവള്ളി ആരോഗ്യവാനായിരുന്നു. മദ്യപാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ "I enjoy my drinks" എന്നു പറയുന്ന വേണൂ നാഗവള്ളി, തിരക്കില്‍ അല്പനേരത്തില്‍ എത്തുമ്പോല്‍ ക്ഷീണിച്ചിരുന്നു. അദ്ദേഹം ധരിച്ച ഷര്‍ട്ട് അദ്ദേഹത്തിനു പാകമാകാത്ത രീതിയില്‍ വലുതായി കാണപ്പെട്ടു. കൈരളിയുദെ അഭിമുഖം അടുത്തകാലത്തായിരുന്നു. ഇപ്പൊല്‍ ക്ലബില്‍ പോവാറില്ല, മദ്യപിക്കറില്ല, പുകവലിക്കാറില്ല എന്നൊക്കെ പറയുന്ന വേണു നാഗവള്ളി കുറച്ചുകൂടി careful ആകാമായിരുന്നു എന്നു നെടുവീര്‍പ്പെടുന്നു.

ആദരാജ്ഞലികള്‍.

Wednesday, September 15, 2010

ക്യൂബാ മുകുന്ദന്മരാരേ ഇതിലേ ഇതിലെ...

"സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു."
മാതൃഭൂമി വാര്‍ത്ത ഇവിടെ

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തെ കുറ്റപ്പെടുത്തി കമ്യൂണിസമാണു ഏക പോംവഴി എന്ന് വാദിച്ചവരും ലേഖനങ്ങള്‍ എഴുതിയവരും ഇനി എന്തു ചെയ്യും?

Wednesday, September 01, 2010

റബ്ബറിനു എന്തുപറ്റാനാണ്?

റബ്ബ­റി­ന്റെ ഇറ­ക്കു­മ­തി ചു­ങ്കം 20%ല്‍ നി­ന്ന് 7.5% ആക്കി കു­റ­ക്കു­മെ­ന്ന് വാ­ണി­ജ്യ മന്ത്രി ആന­ന്ദ ശര്‍­മ്മപറഞ്ഞതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും കമ്യൂണിസ്റ്റു കേരളാകോണ്‍ഗ്രസ്സ് പാര്‍ട്ടികളും വാളുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ 7.5% ആയിക്കുറച്ച തീരുവ പിന്നീട് 20.46രൂ (13.1%) ആയി നിജപ്പെടുത്തി. റബ്ബറിന്റെ ഇറക്കുമതി രണ്ടാഴ്ചയില്‍ ഒരിയ്ക്കല്‍ അവലോകനം ചെയ്യുമെന്ന ഉറപ്പു ആനന്ദ് ശര്‍മ്മ നല്കി. എങ്കിലും മനോരമയൊഴികെയുള്ള മലയാളം പത്രമാധ്യമങ്ങള്‍ പര്‍വ്വതീകരിയ്ക്കപ്പെട്ട ആശങ്കകള്‍ അവതരപിപ്പിച്ചു. ബ്ലോഗര്‍ കിരണ്‍ തോമസ് മനോരമയുടെ മൌനത്തെ പരിഹസിച്ചുകൊണ്ട് ലേഖനമെഴുതി. എന്നാല്‍ ഇതിന്റെ മറുവശത്തെക്കുറിച്ചു ആരും പറഞ്ഞു കണ്ടില്ല.

ഒരേക്കര്‍ റബ്ബര്‍ തോട്ടതില്‍ നിന്നും 800 കിലോ റബര്‍ ഉത്പാദിപ്പിയ്ക്കുന്നു എന്നാണു കണക്കു്‌. 2006 മെയിലാണു റബറിന്റെ വില 100ല്‍ എത്തുന്നത്. 2008 മേയില്‍ അതു 120ല്‍ എത്തി. 2009 മെയില്‍ 100 രൂപയിലാണു വ്യാപാരം നടന്നത്. 2010 ജൂലൈയില്‍ 180 വരെയായി ഒരു കിലോ റബറിന്റെ വില.ഈ ഒരു പശ്ചാത്തലത്തിലാണു അതായത് ആഭ്യന്തര വില റബ്ബറിന്റെ രാജ്യാന്തര വിലയെക്കാള്‍ 30 രൂപയോളം വര്‍ദ്ധിച്ചു നിന്ന സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ റബ്ബറിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുവാന്‍ തീരുമാനിയ്ക്കുന്നത്. രാജ്യാന്തരവിപണിയില്‍ 150 രൂ വിലവരുന്ന റബ്ബര്‍ 20രൂ തീരുവയും ചേര്‍ത്ത് ഇന്ത്യയിലെത്തുമ്പോള്‍ 170 രൂപയാവും. വില കുറഞ്ഞു എന്നു വന്നാലും അത്രപെട്ടന്ന് 150ല്‍ താഴെ ആഭ്യന്തര വിപണിയെ എത്തിയ്കുവാന്‍ ഈ ഇറക്കുമതി കൊണ്ടു കഴിയുമെന്നു തോന്നുന്നില്ല. അതായത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇറക്കുമതിച്ചുങ്കം കുറച്ചത് തിരിച്ചടിയാവുമെന്നു തോന്നുന്നില്ല, ലാഭത്തില്‍ കുറവുവരുമെങ്കിലും. ആഗോള വിപണിയിലെ വിലയും മുമ്പോട്ടു തന്നെ പോകും എന്നുതന്നെയാണു കരുതപ്പെടുന്നത്.

ഇനി ഇറക്കുമതിച്ചുങ്കം കുറച്ചില്ലെങ്കില്‍ എന്തു സംഭവിയ്കാം എന്നു നോക്കാം. 20% ഇറക്കുമതിച്ചുങ്കം നിലനിന്നാല്‍ ആഭ്യന്തര വിപണിയിലെ വില കുറയില്ല. എന്നുതന്നെയല്ല 225 വരെ പോകുവാനുള്ള സാധ്യത ഉണ്ടായിരുന്നു താനും. ആഗോള വിപണിയെക്കാള്‍ 30 രൂപാ ആഭ്യന്തര വിപണിയില്‍ കൂടുതലായിരിയ്ക്കുന്ന നിലയ്ക്ക് ആനുപാതികമായ വര്‍ദ്ധനവ് ഇന്ത്യന്‍ നിര്‍മ്മിത റബ്ബര്‍ ഉത്പന്നങ്ങള്‍ക്കുമുണ്ടാവും. ഇത് ഇന്ത്യന്‍ കമ്പനികളെയും ക്രമേണ ഇന്ത്യന്‍ വിപണിയെയും പിന്നിട് കര്‍ഷകരെയും ബാധിയ്കും.

ഒരു കുറഞ്ഞ കാലയളവില്‍ ലഭിച്ചേക്കാവുന്ന ഉയര്‍ന്ന വിലയേക്കാള്‍ കൂടുതല്‍ കാലത്തേയ്ക്ക് ലഭിച്ചേക്കാവുന്ന ന്യായമായ വിലയാണു അഭികാമ്യം. പ്രത്യക്ഷത്തില്‍ കര്‍ഷകവിരുദ്ധമെന്നു തോന്നാവുന്നതും തല്പര കക്ഷികള്‍ക്ക് അങ്ങനെ പ്രചരിപ്പിയ്ക്കാന്‍ അവസരം നല്കുന്നതുമായ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും അതുവഴി കര്‍ഷകര്‍ക്കും ഗുണകരമാവുന്നതാണ്.

ഫസല്‍ ഗഫൂറിന്‍റെ ആശങ്കകള്‍; ദേശാഭിമാനിയുടേയും

നടപ്പാവേണ്ടതു സാമൂഹിക നീതി എന്ന പേരില്‍ ആഗസ്റ്റു 6 നു സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജുമെന്‍റു അസോസിയേഷന്‍ പ്രസിഡന്‍റായ ശ്രീ ഫസല്‍ ഗഫൂര്‍ മനോരമയില്‍ ഒരു ലേഖനമെഴുതി. സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വകാര്യ മാനേജുമെന്‍റുകള്‍ നടത്തിയ പരീക്ഷയെ കോടതി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടണ്‌ ഇത്. ദേശാഭിമാനി ആരോപിച്ചതുപോലെ കത്തോലിയ്ക്കാ മാനേജുമെന്‍റുകള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിയ്ക്കുവാന്‍ ഫസല്‍ ഗഫൂര്‍ നടത്തുന്നുണ്ട്. എങ്കിലും ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല. അത്തരം ആരോപണങ്ങളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങള്‍ അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന പോസ്റ്റില്‍ വായിക്കാം.


ഈ പോസ്റ്റ് സ്വാശ്രയ കോളേജുകളിലെ സാമൂഹിക നീതി എന്ന വിഷയവുമായി ബന്ധപ്പെട്ട് ഫസല്‍ ഗഫൂറിന്‍റെ അഭിപ്രായങ്ങളോടുള്ള എന്‍റെ പ്രതികരണങ്ങളാണ്.

1. "എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന ഫീസു വാങ്ങുന്നത് മികവുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിയ്ക്കലാണ്‌"

ഇതു പൂര്‍ണ്ണമായും ശരിയാണ്. പാവപ്പെട്ട സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വിധം ഫീസ് കുറവായിരിയ്ക്കുക എന്നത് നടപ്പുള്ള കാര്യമല്ല. കാരണം വിദ്യാഭ്യാസത്തിനു ചിലവുണ്ട്. വിദ്യാഭ്യാസത്തിന്‍റെ ചിലവ് വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ ഈടാക്കുന്നതാണ്‌ സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ ചിലവിടുന്ന തുക ഇതിനോടൊപ്പം ചേര്‍ത്തുവായിക്കുന്നതു നന്നായിരിയ്ക്കും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും.

പണമില്ല എന്ന കാരണത്താല്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുന്നത് സാമൂഹിക നീതിയല്ല. മറ്റൊരുതരത്തില്‍ സ്വാശ്രയകോളേജുകള്‍ പണക്കാര്‍ക്കു വേണ്ടി മാത്രമുള്ളതായി മാറാന്‍ പാടില്ല.

ഇതിനായി ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയില്‍ അവതരിപ്പിച്ച രീതിയാണ്‌ പിന്നീടു സുപ്രീം കോടതി അസാധുവാക്കിയ 50-50. ഈ രീതിയില്‍ പകുതി വിദ്യാര്‍ത്ഥികളുടെ ചിലവ് ചിലവ് മറു പകുതി വിദ്യാര്‍ത്ഥികള്‍ തന്നെ വഹിയ്ക്കുന്നു. ഇതിലെ അപാകത സൌജന്യം ലഭിയ്ക്കുന്ന പകുതി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാനെന്നോ ചിലവുവഹിയ്ക്കുന്ന പകുതി സാമ്പത്തികമായി മുന്നോക്കം നില്കുന്നവരാണെന്നോ ഉറപ്പുവരുത്താനുള്ള ഒരു സംവിധാനവും ഇല്ലായിരുന്നൂ എന്നുള്ളതായിരുന്നു. സര്‍ക്കാരിന്‍റെ മെറിറ്റ് ലിസ്റ്റില്‍ വരുന്നവരിലധികവും നഗരങ്ങളില്‍നിന്നുള്ളവരും സാമ്പത്തികമായി മുന്നോക്കക്കാരുമാണെന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഫിഫ്ടി ഫിഫ്ടിയുടെ നൈതിക മൂല്യത്തെ ചോദ്യം ചെയ്യുന്നതുമാണ്‌. അതായത് മെറിറ്റു ലിസ്റ്റില്‍ വന്നിരുന്ന സമ്പന്നനെ പാവപ്പെട്ടവന്‍ ലോണെടുത്തും കടം വാങ്ങിയും പഠിപ്പിച്ചു എന്നു സാരം. ഇത് ഒരു പര്‍വ്വതീകരിക്കപ്പെട്ട ആരോപണമാണെന്നു എനിയ്ക്കുതന്നെ തോന്നുന്നുണ്ടെങ്കിലും അതില്‍ ഒരളവുവരെ സത്യവുമുണ്ട്.

ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സില്‍ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു രീതിയാണ്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും പലിശ രഹിത വായ്പ്പയും അനുവദിയ്ക്കുക. വിദ്യാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്യുവാന്‍ അവസരമൊരുക്കുക. സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുക. കാലക്രമേണ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഘടനളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന്‍റെ ചിലവ് വിദ്യാര്‍ത്ഥികളില്‍ നിന്നു കുറച്ചുകൊണ്ടു വരിക. സെന്‍റു്‌ ജോണ്‍സ് കോളേജിനെ ഉദാഹരിച്ച് അഭിവന്യ പൌവത്തില്‍ പിതാവ് ഇക്കാര്യം മനോരമയിലെ നേരേ ചോവ്വെയില്‍ ചൂണ്ടിക്കാണിയ്ക്കുകയുണ്ടായി.

സ്ഥാപനത്തിനായി സ്ഥലം കണ്ടെത്തുകയും കെട്ടിടങ്ങള്‍ സ്ഥാപിയ്ക്കുകയും ചെയ്ത മാനേജുമെന്‍റുകളുടെ തലയിലേയ്ക്ക് സാമൂഹിക നീതിയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസച്ചിലവുകൂടി അടിച്ചേല്‍പ്പിയ്ക്കുന്നത് ഏതു കരാറിന്‍റെ പേരിലാണെങ്കിലും സാമൂഹിക നീതി ആവില്ല. ഈ ചിലവ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ തലയില്‍ കെട്ടിവയ്ക്കുന്നതും സാമൂഹിക നീതി ആവില്ല.

യഥാര്‍ത്ഥത്തില്‍ നിര്‍ത്ഥന വിദ്യാര്‍ത്ഥികളുടെ ചിലവ് സമൂഹമാണ്‌ ഏറ്റടുക്കേണ്ടത്. അതു മതസംഘടനകളാവാം, മറ്റു സംഘടനകളാവാം, സ്വകാര്യ വ്യക്തികളാവാം. സമൂഹത്തിന്‍റെ പ്രതിനിധി സമൂഹമെന്ന നിലയിലും നികുതിപ്പണം കൈപ്പറ്റുന്നു എന്ന കാരണത്താലും ഇക്കാര്യത്തില്‍ സര്‍ക്കാരിനു തന്നെയാണ്‌ ഒന്നാമതായി ഉത്തരവാദിത്തമുള്ളത്. ഫസല്‍ ഗഫൂറിന്‍റെ തന്നെ വാക്കുകളില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഇതു ആരംഭിച്ചിട്ടുണ്ട്. "സര്‍ക്കാരുമായി കരാറുണ്ടാക്കിയ ഞങ്ങളുടേതുപോലുള്ള കോളേജുകളില്‍ ഓരോ വര്‍ഷവും 60 ദളിത് വിദ്യാര്‍ത്ഥികള്‍ വീതം പഠിയ്ക്കുന്നു. സീറ്റു ഞങ്ങള്‍ നല്കുന്നു. ഫീസ് സര്‍ക്കാര്‍ അടയ്ക്കുന്നു." അതായതു പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസച്ചിലവ് സര്‍ക്കാര്‍ തന്നെ വഹിയ്ക്കുന്നു. സ്വകാര്യ സ്വാശ്രയങ്ങള്‍ ആരംഭിയ്ക്കുന്നതിനു മുന്പേ തുടങ്ങിയ സര്‍ക്കാര്‍ സ്വാശ്രയങ്ങളിലെ പേയ്മെറ്റ് സീറ്റില്‍ പ്രവേശനം ലഭിയ്ക്കുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ചിലവ് സര്‍ക്കാര്‍ തന്നെയാണ്‍ വഹിച്ചിരുന്നത്.

2. "സാമൂഹിക നീതിയും സംവരണ തത്വവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ നാളെ അതു അട്ടിമറിയ്ക്കപ്പെട്ടേക്കാം. അതുകൊണ്ട് അതു സര്‍ക്കാര്‍ നിശ്ചയിക്കട്ടെ."
ഒന്നാമതായി സ്വാശ്രയ കോളെജുകളിലെ പ്രവേശനം മാനേജുമെന്റിനു അവകാശപ്പെട്ടതാണ്. ഫീസു നിശ്ചയിക്കാനുള്ള അവകാശവും മാനേജുമെന്‍റിനു തന്നെയാണ്. പക്ഷേ സ്വാശ്രയകോളേജുകള്‍ക്ക് തോന്നുന്നതുപോലെ പ്രവേശിപ്പിയ്ക്കാനാവില്ല. സര്‍ക്കാരിനും റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ പ്രവേശന മേല്നോട്ട കമ്മിറ്റിയ്ക്കും അവരവരുടേതായ അധികാരങ്ങളുണ്ട്. വഴിവിട്ട പ്രവര്‍ത്തികളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന്‌ എന്നും അധികാരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അമിത ലാഭമുണ്ടാക്കാന്‍ പാടില്ലെന്നും തലവരിപ്പണം വാങ്ങരുതെന്നും പ്രവേശനം സുതാര്യമായിരിയ്ക്കണമെന്നും കോടതിവിധികളുണ്ട്.

3. ക്രോസ് സബ്‌സിഡി
ഫസല്‍ ഗഫൂര്‍ എഴുതിയതത്രയും ക്രോസ് സബ്‌സിഡിയെ അനുകൂലിച്ചുകൊണ്ടാണ്. ഫിഫ്‌ടി-ഫിഫ്ടിയും ഇപ്പോഴത്തെ കരാറുപ്രകാരമുള്ള പലതട്ടിലുള്ള ഫീസ് നിരക്കുകളും ക്രോസ് സബ്‌സിഡിയാണ്‌. ക്രോസ് സബ്‌സിഡി സാമൂഹിക നീതി ആവുന്നില്ല എന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇപ്പോഴത്തെ കരാറില്‍ ദാരിദ്ര രേഖയ്ക്കു താഴെയുള്ളവരെ പ്രതേകം പരിഗണിയ്ക്കുന്നുണ്ട് എന്നുള്ളതു മറക്കുന്നില്ല. എങ്കില്‍ തന്നെയും ആ ചിലവ് വിദ്യാര്‍ത്ഥികളില്‍ തന്നെയാണ്‌ അടിച്ചേല്പ്പിയ്ക്കുന്നത്. തന്നെയുമല്ല ക്രോസ് സബ്‌സിഡി സമ്പ്രദായം കോടതി വിലക്കിയിട്ടുള്ളതുമാണ്‌.

സര്‍ക്കാരിനു ചെയ്യാവുന്നത് ഇതാണ്‌.കോടതി വിധികളെ അംഗീകരിച്ചുകൊണ്ട് പ്രവേശനം നടത്താനും ഫീസ് നിര്‍ണ്ണയിയ്ക്കാനുമുള്ള മാനേജുമെന്‍റിന്‍റെ അവകാശത്തെ മാനിയ്ക്കുക. സ്വകാര്യ മാനേജുമെന്‍റുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പരീക്ഷയില്‍ നിന്നോ ഇന്‍റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയ്യുന്നതുപോലെ സര്‍ക്കാരിന്‍റെ മെറിറ്റ് ലിസ്റ്റില്‍ നിന്നോ പ്രവേശനം നടത്തട്ടെ. പ്രവേശനം സമയ ബന്ധിതമായും സുതാര്യമായും നടക്കുന്നു എന്നു ഉറപ്പുവരുത്തുക. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുന്നതിനു പദ്ധതികള്‍ ആവിഷ്കരിയ്ക്കക. രാഷ്ട്രീയ ലക്ഷ്യം മാത്രം ലാക്കാക്കിയുള്ള പിടിവാശികളാണ്‌ പരോക്ഷമായെങ്കിലും കരാറൊപ്പിട്ട കോളേജുകളെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിലാക്കിയിരിയ്ക്കുന്നത്.

Monday, August 16, 2010

അപൂര്‍വ്വ രാഗം

ഇതൊരു റിവ്യൂ അല്ല. അപൂര്‍വ്വരാഗം കണ്ട് ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകന്‍ നല്‍കുന്ന പരസ്യം മാത്രം.

പ്രവചനാതീതമായ കഥാ ഗതിതന്നെയാണ് ചിത്രത്തിന്റെ സവിശേഷത. ട്വിസ്റ്റുകളില്‍ നിന്ന് ട്വിസ്റ്റുകളിലെയ്ക്കാണ് കഥയുടെ വളര്‍ച്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്രവിശേഷം സന്ദര്‍ശിക്കുക.

നല്ല പടങ്ങള്‍ ഇനിയും ഉണ്ടാവണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ ഈ ചിത്രം കാണുക.

Wednesday, August 04, 2010

അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്

സംസ്ഥാനസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്വാശ്രയ മെഡിക്കല്‍കോളേജുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പ്രവേശന പരീക്ഷ കോടതി റദ്ദാക്കി. ഇതോടനുബന്ധിച്ചുള്ള ദേശാഭിമാനിയുടെ മുഖപ്രസംഗം(August 4,2010) ആണ് ഈ പോസ്റ്റിനു ആധാരം.

കോടതി വിധിയുടെ ന്യായ അന്യായങ്ങള്‍ പരിശോധിയ്ക്കുന്നതിനും തങ്ങളുടെ ഭാഗം ശക്തമായി അവതരിപിയ്കുന്നതിനും പകരം ദേശാഭിമാനിയുടെ ശ്രമം ഇന്റര്‍ ചര്‍ച് കൌണ്‍സിലിന്റെ കീഴിലുള്ള കോളേജുകളെ ആക്രമിയ്കുന്നതിനാണ്. മുഖപ്രസംഗത്തില്‍ മൂന്നിടത്താണ് ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ പരാമര്‍ശ വിഷയമാവുന്നത്.

1. ഒരു വിധ സാമൂഹ്യപ്രതിബദ്ധതയുമില്ലാതെയും സംസ്ഥാനസര്‍ക്കാരുമായി പൂര്‍ണമായും നിസ്സഹകരിച്ചും ഒരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയും മറ്റൊരുകൂട്ടം മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനത്തെ കാണാന്‍ കൂട്ടാക്കിയിട്ടുമില്ല.
2. സര്‍ക്കാരുമായി നിസ്സഹകരിച്ച് തന്നിഷ്ടപ്രകാരം പ്രവേശനം സംബന്ധിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്ന മാനേജ്മെന്റ് സമൂഹത്തിന് ഒരുവിധ കോടതി നിയന്ത്രണവുമില്ലതാനും.
3. മെറിറ്റിനും സാമൂഹ്യനീതിക്കും പരിഗണനയൊന്നും നല്‍കാതെയും മുന്‍പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയും സര്‍ക്കാരുമായി നിസ്സഹകരിച്ച് സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തിയവരുണ്ട്. അവരെ കോടതി കണ്ടതുമില്ല.
(ദേശാഭിമാനി (4/8/2010))

മൂന്നിടത്തും പറയുന്നത് ഒന്ന് തന്നെ. ഒരേകാര്യം മൂന്നിടത് മൂന്നു തരത്തില്‍ ആവര്‍ത്തിയ്കുന്നത് തന്നെ ദേശാഭിമാനിയുടെ ആശയ ദൌര്‍ബല്യം വെളിവാക്കുന്നു.

ഇതിലെ ആരോപണങ്ങള്‍ ഇവയാണ്.

ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍
1. സംസ്ഥാനസര്‍ക്കാരുമായി പൂര്‍ണമായും നിസ്സഹകരിക്കുന്നു.
2. ഒരുവിധ മാനദണ്ഡങ്ങളും പാലിക്കുന്നില്ല.
3. മെരിട്ടിനു പരിഗണന നല്‍കുന്നില്ല.
4. സാമൂഹിക നീതിയ്ക്കു പരിഗണന നല്‍കുന്നില്ല.

ഇതില്‍ ഒന്നാമത്തെ ആരോപണം ഒഴിച്ച് ബാക്കിയുള്ളവ നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അസംബന്ധമേന്നെ പറയാനാവൂ.

1. സര്‍ക്കാരുമായുള്ള നിസ്സഹകരണം.
"2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല എന്നതായിരുന്നു വിധിയുടെ ചുരുക്കം." സര്‍ക്കാരുമായുള്ള നിസ്സഹകരണം നിയമാനുസൃതവും കോടതിയുടെ ആംഗികാരത്തോടെ ഉള്ളതും ആണെന്ന് വ്യക്തം.

2. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല
ഏത് മാനദണ്ഡമാണ് പാലിക്കാത്തതു എന്ന് എവിടെയും പറയുന്നില്ല. പ്രവേശന മാനദണ്ഡങ്ങള്‍ പാലിയ്കുനില്ലെങ്കില്‍ മുഹമ്മദു കമ്മറ്റിക്ക് നടപടി എടുക്കാവുന്നതേ ഉള്ളൂ.

3. മെരിട്ടിനു പരിഗണന നല്‍കുന്നില്ല
അടിസ്ഥാന രഹിതവും അപഹാസ്യവുമായ ഈ ആരോപണം സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയെ അവഹേളിയ്കുന്നതു‌മാണ്. യോഗ്യത പരീക്ഷയു ടെയും(+2), പ്രവേശന പ്രരീക്ഷയുടെയും മാര്‍ക്കുകള്‍ പരിഗണിച്ചാണ് ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ പ്രവേശനം നടത്തുന്നത്. ഇത് രണ്ടും നടത്തുന്നത് മാനേജുമെന്റുകള്‍ അല്ല. ഇതും വായിക്കാം

4. സാമൂഹിക നീതി
സ്വാശ്രയ വിദ്യാഭ്യാസത്തിലെ സാമൂഹിക നീതി എന്നത് കൂടുതല്‍ ചര്‍ച്ച അര്‍ഹിയ്കുന്ന വിഷയമാണ്. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ പലയിടത്തും അവതരിപിച്ചിട്ടുള്ളതുമാണ്. ബന്ധപ്പെട്ട പോസ്റ്റുകള്‍.
50-50: 50% പോസ്റ്റ്, 50% കമന്റ്
50:50 യുടെ രാഷ്ട്രീയം By മാര്‍ ജോസഫ് പൌവത്തില്‍

വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും കയ്യിലിരിക്കെ, അച്ചടി മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സ്വന്തമായി ഉണ്ടായിരിക്കെ ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ നടത്തുന്നുവെന്ന് ദേശാഭിമാനി ആരോപിയ്ക്കുന്ന മാനദണ്ഡ/മെരിട്ട് നിഷേധങ്ങള്‍ തെളിയിക്കേണ്ട ബാധ്യത സര്‍ക്കാരിനും കമ്യൂണിസ്റ്റു പാര്ടിയ്ക്കും ഉണ്ട്. അതിനുള്ള സ്വാതന്ത്യവും സന്നാഹവും കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കും ഉണ്ട്. ഇതൊന്നും ചെയ്യാതെ യാതൊരു തെളിവുകളും കൂടാതെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ദേശാഭിമാനി മാത്രം വായിക്കുന്ന കൂപ മണ്ഡൂകങ്ങള്‍ ഒഴിച്ചുള്ളവര്‍ ചിരിച്ചു തള്ളൂകയെ ഉള്ളൂ.

Updates...(August 5,2010)
ഇന്ന് ജനശക്തിയുറെ പോസ്റ്റില്‍ ഇങ്ങനെ കണ്ടു.

"എന്‍ട്രന്‍സ് റാങ്കുലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ഥികളെ യോഗ്യതാപരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിച്ചതെന്ന് ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത്." -ദേശാഭിമാനി (5/8/൨൦൧൦)

ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ സ്വാശ്രയ കോളേജുകളില്‍ നടപടികള്‍ സുതാര്യമായല്ല പൂര്‍ത്തിയാക്കിയത് എന്ന വാദം യുക്തിസഹമയായ തെളിവുകള്‍ ലഭിച്ചാല്‍ അംഗീകരിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്‌. നേരത്തെ തന്നെ തിയതികള്‍ പ്രഖ്യാപിയ്ക്കുകയും, അതിനനുസരിച്ച് പ്രവേശനം നടത്തുകയും ഓരോ ഘട്ടവും കൃത്യമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പ്രവേശന രീതി എപ്രകാരം സുതാര്യമല്ലെന്നു പറയാനുള്ള ബാധ്യത ദേശഭിമാനിയ്ക്കില്ലേ.

പ്രവേശനം സുതാര്യമയിരിയ്ക്കുക എന്നത് വിദ്യാഭ്യാസ രംഗത്തെ താത്പര്യത്തോടെ വീക്ഷിയ്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ആഗ്രഹമാണ്. Kerala Christian Professional College Managements’ Federation ന്റെ സൈറ്റില്‍ പരീക്ഷ എഴുതിയ കുട്ടികളുടെ റാങ്ക് , റാങ്ക് നു അടിസ്ഥാനമായ ഇന്ടെക്സു മാര്‍ക്ക് എന്നിവ കൊടുത്തിട്ടുനട്ട്. യോഗ്യത പരീക്ശയുടെ മാര്‍ക്കും സര്‍ക്കാരിന്റെ പ്രവേസന പരീക്ഷയുടെ മാര്‍ക്കും 50:50 അനുപാതത്തില്‍ പരിഗണിച്ചാണ്. യോഗ്യത പരീക്ഷ വിവിധ ബോര്‍ഡുകള്‍ നടതുന്നതകയാല്‍ ഇവയെ ഒരു ഏകീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്നുണ്ട്. (അതായതു ബോര്‍ഡ് A നടത്തുന്ന ഫിസിക്സ് പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 100 ഉം ബോര്‍ഡ് B നടത്തുന്ന ഫിസിക്സ് പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 90 ഉം ആണെങ്കില്‍ ബോര്‍ഡ് A ലെ 60 ഉം ബോര്‍ഡ് B ലെ 54 ഉം തുല്യമായി കണക്കാക്കപ്പെടും.) ഇത് സുതാര്യമാണോ എന്നറിയാന്‍ ഒരു കാര്യം ചെയ്താല്‍ മതി റാങ്കു ലിസ്റ്റില്‍ കൊടുത്തിട്ടുള്ള ഇന്ടെക്സു മാര്‍ക്കാണോ ശരിയായ മാര്‍ക്ക് എന്ന് പരിശോധിയ്കുക. മുഹമ്മദു കമ്മറ്റിക്ക് ഇത് വളരെ എളുപത്തില്‍ സാധിയ്ക്കുകയും ചെയ്യും.

ഈ പോസ്റ്റിന്റെ വിഷയം ഇന്റര്‍ ചര്‍ച്ച്‌ കൌണ്‍സിലിന്റെ കോളേജുകളോടുള്ള ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ സമീപനമാനെങ്കിലും മറൊരരോപനവും കൂടി പരിശോധിയ്കാന്‍ ആഗ്രഹിയ്കുന്നു.

"സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ഇല്ലാതായാല്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് മുഴുവന്‍ സീറ്റിലും തോന്നുംപോലെ പ്രവേശനം നടത്താന്‍ വഴിയൊരുങ്ങും. സര്‍ക്കാരിന്റെ പ്രവേശന പരീക്ഷാ ലിസ്റ്റില്‍നിന്ന് വിദ്യാര്‍ഥികളെ പരിഗണിക്കണമെന്നേ കോടതി പറഞ്ഞിട്ടുള്ളൂ. ആ ലിസ്റ്റില്‍നിന്ന് ആരെ വേണമെങ്കിലും മാനേജ്മെന്റിന് പ്രവേശിപ്പിക്കാന്‍ കഴിയും." -ദേശാഭിമാനി (5/8/2010)

ശുദ്ധ അസംബന്ധമാണ് ഈ പറയുന്നത്. കരാറുകള്‍ ഇല്ലാതായാല്‍ സ്വകാര്യ മാനേജുമെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേസനം നടത്തും. സ്വന്തം നിലയില്‍ ഫീസും നിര്‍ണ്ണയിക്കും. ഇത് രണ്ടിന്റെയും അര്‍ത്ഥം തോന്നുന്നപോലെ പ്രവേശനം നടത്തുമെന്നോ ആരെ വേണമെങ്കിലും പ്രവേശിപ്പിക്കുമെന്നോ അല്ല. കോടതി വിധികള്‍ പ്രകാരം ഫീസ് നിശ്ചയിക്കാനും പ്രവേസനം നടത്തുവാനും അണ്‍‌എയിഡഡ് സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടു തന്നെ പ്രവേസനം സുതാര്യമായി നടത്തുവാന്‍ കഴിയില്ലെന്നുണ്ടോ സര്‍ക്കാരിന്‍.

Monday, August 02, 2010

അത്താഴപട്ടിണി അഥവാ Lost supper

ഈ കാര്‍ടൂനില്‍ മതവിരുധത ആരോപിച്ചതില്‍ പ്രതിഷേധിച്ച് ഒരു കോപ്പി ഞാനും പോസ്റ്റു ചെയ്യുന്നു.



മതവികാരം വൃനപെടുതുന്ന ഒന്നും ഞാന്‍ ഇതില്‍ കണ്ടില്ല.

Sunday, August 01, 2010

സുകുമാര്‍ അഴീക്കോടിനോട്...

ആദ്യം ഇതു വായിക്ക്. എന്നിട്ട് ഇതു വായിക്ക്. നിങ്ങള്‍ എന്തു പറയുന്നു? സുകുമാര്‍ അഴീക്കോട് ഇടയലേഖനം വായിച്ചോ ഇല്ലയോ?

1. "ഇടയലേഖനം ക്രൈസ്‌തവര്‍ക്കിടയിലും പുറത്തും വലിയ എതിര്‍പ്പിന്റെ തിരകള്‍ ഉയര്‍ത്തിവിട്ടത്." കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വാധീനമുള്ള ലത്തീന്‍ കത്തോലിയ്ക്കാ സഭയിലെ ഒരു വിഭാഗമൊഴിച്ച് ആര്‍ക്കും തന്നെ ഇടയലേഖനത്തോട് എതിരഭിപ്രയമില്ല.

2. "സ്‌നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന"

വിദ്വേഷം പക്ഷപാതം തെരഞ്ഞെടുപ്പ് വിജയം എന്നീ ആരോപണങളെ ശരിവയ്ക്കുന്ന ഒരു വരി എടുതെഴുതമോ ഇടയ ലേഖനതില്‍ നിന്നും?

ഒരിയ്ക്കലും ദൈവനിഷേധതിനും മത നിരസതിനും കതൊലിയ്ക്കാ സഭയ്ക്കു കൂട്ടു നില്ക്കാന്‍ ആവില്ല. ഇതിനെ പക്ഷപാതമായി ചിത്രീകരിച്ചാല്‍ ശരിയാണു ഇടയലേഖനതില്‍ പക്ഷപാതമുണ്ടു.

3."അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു."
കഷ്ടം! സാര്‍! എന്തെങ്കിലും തെളിവ്? ഒരു വരി? ഒരു വാക്ക്?

"സഭയെയും രാഷ്ട്രത്തെയും ഐക്യത്തില്‍ സംരക്ഷിയ്ക്കേണമേ! യുദ്ധങ്ങള്‍ ഒഴിവാക്കേണമേ. യുദ്ധപ്രിയരായി ഭിന്നിച്ചു നില്ക്കുന്ന ജനതകളെ ചിതറിയ്ക്കേണമേ. വിനയത്തിലും ദൈവഭയത്തിലും സമാധാനപൂര്‍ണ്ണവും ശാന്തവുമായ ജീവിതം നയിയ്ക്കുവാന്‍ ഞങ്ങള്‍ക്കിടയാകട്ടെ." -സീറോ മലബാര്‍ സഭയുടെ കുര്‍ബാന ക്രമം.

Monday, July 19, 2010

കെ.സി.ബി.സി യുടെ ലേഖനവും ജനപ്രാതിനിധ്യ നിയമവും

ഇക്കഴിഞ്ഞ ജൂലൈ 18 നു ഞായറാഴ്ച കുര്‍ബാന മദ്ധ്യേ വായിക്കുന്നതിലെയ്ക്കായി കെ.സി.ബി.സി പുറപ്പെടുവിച്ച ഇടയലേഖനം ഇവിടെ വായിക്കാം. ഇതിലെ പ്രധാന ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം.

1 . വര്‍ഗിയവാദികള്‍ , വര്‍ഗ വിദ്വേഷം പ്രച്ചരിപ്പിയ്ക്കുന്നവര്‍ , അക്രമം പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ , നിരീശ്വരവാദികള്‍ , ലക്‌ഷ്യം നേടാന്‍ എന്ത് മാര്‍ഗവും പ്രയോഗിയ്ക്കുന്നവര്‍ എന്നിവരെ പ്രോത്സാഹിപ്പിയ്ക്കതിരിയ്ക്കുക.

2 . സാമൂഹിക നീതി, വളര്‍ച്ച, ജനാധിപത്യം, ഭരണഘടന, മതാത്മക മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ ഇവയെ അംഗീകരിയ്ക്കുന്നവരെ തിരഞ്ഞെടുക്കുക.

3 . അപരന്മാരെ നിറുത്തി ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നവരെയും, അടവുനയം എന്ന നിലയില്‍ സ്വതന്ത്രന്മാരെ നിര്‍ത്തുന്നവരെയും കുറിച്ച് ബോധാവന്മാരായിരിയ്ക്കുക.

ഇതിനെയാണ് പിണറായി "മതത്തെ ഉപയോഗിച്ചു വോട്ടുപിടിയ്ക്കുന്നു" എന്നും "യു.ഡി.എഫ് നെ സഹായിയ്ക്കാന്‍ മതമേലധ്യക്ഷന്മാര്‍ ശ്രമിയ്ക്കുന്നു" എന്നും വിശേഷിപ്പിച്ചത്‌. ഇതിലെവിടെയാണ് മതം? എവിടെയാണ് യു.ഡി.എഫ്?

നിരീശ്വരവാദം എല്ലാ മതവിശ്വാശങ്ങള്‍ക്കും എതിരാണ്. സ്വന്തം മതവിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന പ്രസ്താനങ്ങള്‍ക്കെതിരെ തന്റെ സമതിദാനാവകാസം വിനിയോഗിയ്ക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമാവാവുമോ? മതവിശ്വാസത്തിന്റെ സംരക്ഷണത്തിനുള്ള അവകാശം മൌലീകാവകാശമാണെന്നറി യാഞ്ഞിട്ടല്ല അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.

ഇടയലേഖനത്തെ "ദൈവ വിശ്വാസത്തെ ഹിതപരിശോധനയ്ക്കുള്ള വിധേയമാക്കാനുള്ള മത മേലധ്യക്ഷന്മാരുടെ നീക്കം" ആയിട്ടാണ് തോമസ്‌ ഐസക്ക് വിശേഷിപ്പിച്ചത്‌. ഇവിടെ ഹിതപരിശോധനയ്ക്ക് വിധേയമാവുന്നത് ദൈവവിശ്വാസമല്ല, ദൈവവിശ്വാസത്തോടുള്ള മനോഭാവമായിരിയ്ക്കും.

section 123 (3) of R. P. Act, 1951

കെ.സി.ബി.സി ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ 3 അനുചേദം ലംഘിച്ചു എന്നാണു ചിലരുടെ വാദം. എന്താണ് ഈ വകുപ്പ് എന്ന് നോക്കാം.

R. P. Act, 1951 (123)

123 (3). ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ അവരുടെ ഭാഷ, ജാതി മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിയ്ക്കണോ ആഹ്വാനം ചെയ്യുന്നത്,
തെരഞ്ഞെടുപ്പിനെ ബാധിക്കത്തക്കവിധത്തില്‍ മത ചിഹ്നങ്ങളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം 'Corrupt practices' ആകുന്നു.

123 (3A) ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ക്കിടയില്‍ സത്രുതയോ വെറുപ്പോ പരത്താന്‍ ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ ശ്രമിയ്ക്കുന്നത്
'Corrupt practices' ആകുന്നു.

123 (3B) ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ സതിയെ പ്രകീര്ത്തിയ്ക്കുന്നത് 'Corrupt practices' ആകുന്നു.


ഈ ഇടയലേഖന വിവാദത്തില്‍ കെ.സി.ബി.സി

1. ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ, അവരാല്‍ നിയോഗിയ്ക്കപെട്ട മറ്റാരെങ്കിലുമോ അല്ല.

2. ഭാഷ, ജാതി മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിയ്ക്കണോ ആഹ്വാനം ചെയ്തിട്ടില്ല.

3. വെറുപ്പോ ശത്രുതയോ പരത്താന്‍ ശ്രമിച്ചിട്ടില്ല.


July 20 2010 ലെ ദേശാഭിമാനിയില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 125 ആം വകുപ്പ് പ്രകാരം കെ.സി.ബി.സി യുടെ ലേഖനം കുറ്റകൃത്യമാണ് എന്ന് ആരോപിയ്ക്കുന്നു.

R. P. Act, 1951 (125)
ഏതെങ്കിലും ഒരു വ്യക്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ക്കിടയില്‍ ശതൃതയോ വെറുപ്പോ പരത്താന്‍ ശ്രമിയ്ക്കുന്നത് മൂന്നു വര്ഷം വരെ തടവോ പിഴയോ രണ്ടും കൂടെയോ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്‌.

ഇടയലേഖനത്തില്‍ ഒരിടത്ത് പോലും ശതൃതയോ വെറുപ്പോ ഉണ്ടാക്കുന്ന തരത്തില്‍ ഒരു വരിപോലുമില്ല.

ഇലക്ഷന്‍ കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കോണ്ടാകറ്റ്
ഇന്ന് മനോജിന്റെ കമന്റില്‍ കണ്ട ആരോപണമാണ് മതസ്ഥാപനങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിയ്ക്കുന്നു എന്നത്.

ഇടയലേഖനത്തില്‍ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടിയോ വ്യക്തിയ്ക്ക് വേണ്ടിയോ വോട്ടു ചോടിയ്ക്കുന്നുന്ടോ? സഭയുടെ നിലപാടുകള്‍ ആണ് ഇടയലേഖനത്തില്‍ പ്രതിഫലിയ്കുന്നത്. നിരീശ്വരവാദത്തെയും അക്രമത്തേയും ജനാധിപത്യ ധ്വംസനങ്ങളെയും ന്യൂനപക്ഷ അവകാശ ലംഘനങ്ങളെയും അനുകൂലിയ്കുവാന്‍ സഭയ്ക്ക് എങ്ങിനെ കഴിയും? ഇതിനെ അനുകൂലിയ്കുന്ന പാര്‍ട്ടിയ്ക്ക് സഭയുടെ നിലപാടുകള്‍ പ്രതികൂലമായിരിയ്ക്കും. ഇവിടെ ഏതെങ്കിലും പര്ട്ടിയല്ല അവരുടെ നിലപാടുകള്‍ ആണ് പ്രശ്നം.


ആയതിനാല്‍ ഈ രീതിയിലുള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ് . അഭിപ്രായം പറയുന്നവര്‍ കമ്യൂണിസ്റ്റ് അനുകൂല ബ്ളോഗുകളിലും മാധ്യമങ്ങളിലും വരുന്ന വിവരണങ്ങള്‍ കണ്ട് അഭിപ്രായം പറയാതെ ഇടയലേഖനം വായിച്ചിട്ട് അഭിപ്രായം പറയാന്‍ താത്പര്യപ്പെടുന്നു.

Monday, June 28, 2010

സ്വാശ്രയാതിക്രമം

സെലക്ടീവ് അമ്മനേഷ്യം, സെലക്ടീവ് ഓര്‍മ്മേഷ്യം എന്നിവയൊക്കെപ്പോലെ എല്ലാം അവരവരുടെ താത്പര്യങ്ങള്‍ക്കനുസരീച്ചു മാത്രമേ കാണുകയുള്ളൂ, കേള്‍ക്കുകയുള്ളൂ, മിണ്ടുകയുക്കൂ, ഓര്‍ക്കുകയുള്ളൂ, മറക്കുകയുള്ളൂ.

മാതൃഭൂമിയില്‍ ഇങ്ങനെയൊരു കത്തു പ്രസിദ്ധീകരിച്ചു കണ്ടു. എന്റെ സെലക്ടീവ് കാണേഷ്യം കൊണ്ട് ഞാനതുകണ്ടു. സെലക്ടീവ് അന്ധേഷ്യമുള്ളവര്‍ അതുകാണാതിരിയ്ക്കാം എന്നുള്ളതുകൊന്ട് ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.



വല്ലവര്‍ഗ്ഗീയവാദിയുമായ പള്ളീലച്ചന്മാര്‍ കെട്ടിച്ചമച്ചതാവാം. അല്ലെങ്കില്‍ കരാറൊപ്പിട്ട സര്‍ക്കാരിന്റെ പൊന്നോമന സ്വാശ്രയങ്ങളെ കരിവാരിത്തേയ്ക്കാന്‍ വര്‍ഗ്ഗബോധമില്ലാത്ത-വര്‍ഗ്ഗബോധമുള്ള- ഏതെങ്കിലും കുഞ്ഞാട് എഴുതിപ്പിടിപ്പിച്ചതുമാവാം. എന്തായാലും തഴമ്പുള്ളതും ഇല്ലാത്തതുമായ സഖാക്കന്‍മാരും അവരുടെ സഹയാത്രികരും ഒക്കെ വായിച്ചിരിയ്ക്കുന്നതു നല്ലതാണ്. ഏതായാലും ദേശാഭിമാനിയില്‍ ഈ വാര്ത്ത വരില്ലല്ലോ.

ഇതിന്റെ പകര്‍പ്പവകാശം ആദിയായ സംഗതികളെല്ലാം മാതൃഭൂമിയ്ക്കാണ്‌. ഈ പോസ്റ്റ് ഒരു പരസ്യം മാത്രം.

എന്റെ സ്വാശ്രയ പ്രവേശന പരീക്ഷണങ്ങള്‍


എം.ബി.ബി.എസ്. -അതുതന്നെ പഠിക്കണമെന്ന് 'ഇളയപുത്രന്' നിര്‍ബന്ധം. കേരളത്തില്‍തന്നെ വേണംതാനും. വീടിനടുത്തൊരു മെഡിക്കല്‍ കോളേജുണ്ട്. ചില പത്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസ മാഫിയാകേന്ദ്രം. ഉയര്‍ന്ന തലവരിപ്പണംകൊടുത്ത് പഠിപ്പിക്കാന്‍ താത്പര്യമില്ലെങ്കിലും ഈ കൊള്ളസംഘത്തിന്റെ പ്രവര്‍ത്തനം നേരിട്ടറിയാമല്ലോ എന്നു കരുതി കോളേജിലൊന്നു കയറി. അഡ്മിഷന്റെ ചുമതലയുള്ള ഓഫീസറോട് നയത്തില്‍ കോഴക്കാര്യം തിരക്കി. പറഞ്ഞതിങ്ങനെ: വിദേശ ഇന്ത്യക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള 15 ശതമാനം ഒഴികെയുള്ള എല്ലാ സീറ്റിനും ഫീസ് പ്രതിവര്‍ഷം 3,20,000 രൂപ. തലവരിപ്പണം വേണ്ട. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം. പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണവും മാര്‍ക്കില്‍ ഇളവുമുണ്ട്.

ഇനി അഡ്മിഷന്‍ കിട്ടാനാരെയാണ് കാണേണ്ടതെന്നു തിരക്കി. ആരെയും കണ്ടിട്ട് പ്രത്യേകിച്ചൊരു കാര്യവുമില്ലെന്നും സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും 12-ാം ക്ലാസിലെയും മാര്‍ക്കുകളുടെയും ശരാശരിയെടുത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതിന്റെ സര്‍വ വിവരങ്ങളും നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും നിശ്ചിതഫോമില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍മാത്രം മതിയെന്നുമാണദ്ദേഹം പറഞ്ഞത്.

വീട്ടിലെത്തി സര്‍ക്കാറിന്റെ പ്രവേശന പരീക്ഷാ പ്രോസ്‌പെക്ടസ് മറിച്ചുനോക്കി. സര്‍ക്കാറിന് നിയന്ത്രണമുള്ള സഹകരണ മെഡിക്കല്‍ കോളേജുകളില്‍പോലും 35 ശതമാനം വരുന്ന മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് പ്രതിവര്‍ഷം നാലരലക്ഷം രൂപ! കരാറൊപ്പിട്ട സ്വാശ്രയകോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് അതിലും കൂടുതല്‍. അപ്പോള്‍പിന്നെ, ഞാന്‍ സന്ദര്‍ശിച്ച സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന 'പണമോഹി'കളുടെ കോളേജിലെങ്ങനെ അതിലും കുറഞ്ഞ ഫീസ് മതിയാകും?

എന്‍ട്രന്‍സ് പരീക്ഷ നടന്നു. ഫലവും വന്നു. പുത്രന് തരക്കേടില്ലാത്ത റാങ്കുണ്ടെങ്കിലും സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം കിട്ടാനതുപോരാ.

ഏതാനും ദിവസങ്ങള്‍ക്കകം നെറ്റില്‍ എല്ലാ അപേക്ഷകരുടെയും മാര്‍ക്കും റാങ്കും മുന്‍ഗണനാ ക്രമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ പുത്രന്റെ പേരുണ്ടായിരുന്നു. നിര്‍ദിഷ്ട ദിവസം കോളേജിലെത്തി, പ്രവേശനംനേടി. കൂടുതലായി, പ്രോസ്‌പെക്ടസ്സില്‍ പറഞ്ഞിരുന്നതു പ്രകാരമുള്ള കുറച്ച് സ്‌പെഷല്‍ ഫീസും വാങ്ങി. കോഴയാരും ചോദിച്ചുമില്ല, കൊടുത്തുമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മകനെവിടെ പഠിക്കുകയാണ്?

എത്രദശലക്ഷങ്ങള്‍ മുടക്കിയാണ് അഡ്മിഷനൊപ്പിച്ചതെന്നാണ് ഇപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം! സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാത്ത താന്തോന്നി വര്‍ഗത്തില്‍പ്പെട്ട എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന ഒരു സുഹൃത്തിനെ കണ്ടു. അവിടെ ഫീസ് 48000 രൂപ മാത്രം. കരാര്‍ ഒപ്പിട്ട മര്യാദരാജന്മാരായ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചുകൊടുത്ത ഫീസ് 65000 രൂപ. എന്‍.ആര്‍.ഐ. സീറ്റിന് ഏഴരലക്ഷം വരെയാണ് വാങ്ങുന്നതെന്ന് ജനസംസാരം. ഇത് സര്‍ക്കാര്‍ നിയന്ത്രിത സഹകരണ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്സിന് അരക്കോടിയിലേറെ ആകുമത്രേ! ഇങ്ങനെയെല്ലാം പ്രവേശനത്തെ 'നിയന്ത്രിക്കുന്ന' കമ്മിറ്റിക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് എഴുപതു ലക്ഷത്തിലേറെ രൂപ.

ഇനിയുമുത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ഫീസിന് സമരം ചെയ്യുന്ന നേതാക്കള്‍, കരാറൊപ്പിടാുത്തവരേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടവര്‍ക്ക് അധികാരം കൊടുത്തതറിഞ്ഞിട്ടില്ലേ? താരതമ്യേന കുറഞ്ഞ ഫീസ് വാങ്ങി കാര്യക്ഷമമായി നടത്തുന്ന സ്ഥാപനങ്ങളെ മാധ്യമങ്ങളും <സംഘടനകളും കല്ലെറിയുന്നതാര്‍ക്കുവേണ്ടി?

-വര്‍ക്കി പട്ടിമറ്റം, അമ്പലമുകള്‍

Thursday, June 17, 2010

നേരറിയാന്‍ ദേശാഭിമാനി

സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ സി.എം.എസ്‌ കോളേജില്‍ പ്രശ്നങ്ങളുണ്ടാക്കിയത്‌ എസ്‌.എഫ്‌.ഐക്കാരാരിക്കുമെന്നാണ്‌.



സി.എം.എസ്‌ കോളേജ്‌ ഓഫീസ്‌ എസ്‌.എഫ്‌. ഐ അടിച്ചുതകര്‍ത്തു -മനോരമ



"കോട്ടയം സി.എം.എസ്‌ കോളേജില്‍ എസ്‌.എഫ്‌. ഐക്കാരുടെ അഴിഞ്ഞാട്ടം" -ദീപിക

ദേശാഭിമാനി വായിച്ചപ്പോഴാണ്‌ വൈദീകരാണു പ്രശ്നം എന്നു മനസിലായത്‌.

"സി.എം. എസ്‌ കോളേജ്‌ സമരം; വിദ്യാര്‍ത്ഥികളും വൈദീകരും തമ്മില്‍ സംഘര്‍ഷം" -ദേശാഭിമാനി


ഫോട്ടോഷോപ്പ്‌ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ ചിത്രങ്ങള്‍ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ പ്രസിദ്ധീക്കരിച്ചിട്ടുണ്ട്‌. പതിവുപോലെ മനോരമയാകട്ടെ ഒരു പടികൂടി കടന്ന്‌ മോര്‍ഫുചെയ്ത വീഡിയോ ചിത്രങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട്‌ ഡബ്ബുചെതു ചേര്‍ത്ത എസ്‌.എഫ്‌.ഐ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം പശ്ചാത്തലത്തില്‍ കൂട്ടിയോജിപ്പിച്ചിട്ടുമുണ്ട്‌.

അതൊന്നും പോരാഞ്ഞിട്ട്‌ ദേ സ്ളൈഡ്‌ ഷോ

അസത്യം പ്രചരിപ്പിയ്ക്കുന്ന മനോരമാദി പത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കണം.

Monday, January 11, 2010

ഗുലുമാല്‍

ഞാന്‍ പിന്തുടരാരുണ്ടായിരുന്ന ചിത്രവിശേഷത്തില്‍ ഹരി ഗുലുമാലിന്റെ റിവ്യൂ കൊടുത്തിരുന്നില്ല.

പിന്നെ കണ്ട രണ്ടു റിവ്യൂകള്‍ ഇവിടെ
ഗുലുമാല്‍ റിവ്യൂ : Gulumaal The Escape Review - * Jayasoorya, Kunchakko Boban
ഗുലുമാല്‍ ദി എസ്കേപ്പ് - സിനിമ

ഇന്നലെ പടം കണ്ടു. ഒട്ടും മടുപ്പുണ്ടാക്കാതെ വളരെ വേഗത്തില്‍ സരസമായി കഥ പറഞ്ഞു പോയിരിയ്ക്കുന്നു.

"ജയസൂര്യ ഇത്രെയും നാള്‍ ചെയ്തതില്‍ വളരെ നല്ലൊരു കഥാപാത്രം ആണ് ഗുലുമാലിലെ ജെറി.വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്രീനില്‍ എത്തിയ കുഞ്ചാക്കോയും വളരെ മാറിയിരിക്കുന്നു.അഭിനയശേഷിയില്‍ ഒത്തിരി വളര്‍ന്ന ഇവരുടെ വളരെ മനോഹരമായ കോമഡി രംഗങ്ങള്‍ ജനത്തെ ചിരിപ്പിക്കാന്‍ പ്രാപ്തി ഉള്ളത് ആണ്...സെക്കന്റ്‌ടുകള്‍ കൊണ്ട് സംഭവിക്കുന്ന ട്വിസ്റ്റ്‌ ആണ് ചിത്രത്തിന്റെ ശക്തി.പറയത്തക്ക കോമഡി രംഗങ്ങള്‍ ഇല്ല എങ്കിലും സരസമായ അഭിനയ മൂഹുര്തങ്ങള്‍ വഴി ചിത്രത്തിന് ചിരി സമ്മാനിക്കാന്‍ കഴിയും." (bmkmovies)

"ഒടുവില്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് സിനിമയുടെ ക്ലൈമാക്സ്...അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലേക്ക് ക്ലൈമാക്സ് മാറുമ്പോള്‍ അതിനു ഉപയോഗിച്ചിരിക്കുന്ന ട്രീറ്റ്മെന്റ് വളരെ അഭിനന്ദാര്‍ഹമാണ്....
ലോജിക്കിനെ പരിഹസിക്കുന്ന സീനുകള്‍ ഉണ്ടെങ്കിലും രസച്ചരട് പൊട്ടിക്കാതെ അത് പറഞ്ഞിരിക്കുന്നതിനാല്‍ ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാകുന്നില്ല. " (cinemaattalkies)

ചുരുക്കത്തില്‍ തികച്ചും രസകരമായ, കാണാന്‍ കൊള്ളാവുന്ന ഒരു പടം.