Wednesday, April 09, 2008

50:50 യുടെ രാഷ്ട്രീയം By മാര്‍ ജോസഫ് പൌവത്തില്‍

(ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവത്തിലിന്റെ ലേഖനം ബൂലോകര്‍ക്കായി യുണീകോഡിലേയ്ക്ക് പകര്‍ത്തുന്നു.)

അടുത്ത കാലത്തായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥിരമായി ആ‍വര്‍ത്തിയ്ക്കുന്ന മന്ത്രമാണ് ‘50-50 അനുപാതത്തിലാകണം കലാലയ പ്രവേശനം ’ എന്നത്.സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോഴാണ് ഈ മന്ത്രം ഉയര്‍ന്നു വന്നത്.സ്വാശ്രയസ്ഥാപനങ്ങളില്‍ 50% സൌജന്യസീറ്റുകള്‍ കൂടുതല്‍ ഫീസടയ്ക്കുന്നവര്‍ക്കായി മാറ്റിവയ്ക്കണം എന്നു പറഞ്ഞാണു തുടങ്ങിയത്. അതിനോട് ചേര്‍ന്ന് രണ്ടു സ്വാശ്രയസ്ഥാപനങ്ങള്‍ = ഒരു ഗവര്‍മെന്റ് കോളേജ് എന്ന മുദ്രാവാക്യവുമുണ്ടായി. സാമൂഹിക നീതി പാലിയ്ക്കാന്‍ ഇതു കൂടിയേ തീരൂ എന്നതായിരുന്നു വാദഗതി.യു.ഡി.എഫ് സര്‍ക്കാര്‍ ഇതുപറഞ്ഞപ്പോള്‍ ഇടതുപക്ഷത്തെ ഭയന്ന് സ്വയം നീതീകരിയ്ക്കുവാനുള്ള ഒരു ശ്രമം മാത്രമാണെന്നാണു മിക്കവരും കരുതിയത്.കാരണം ഇത് ഒരിടത്തും നടപ്പിലില്ലാതിരുന്ന കാര്യമാണ്. ഇത് കോടതിയ്ക്കു മുന്നില്‍ നിലനില്‍ക്കുന്നതല്ലെന്നു മനസിലാക്കാന്‍ കഴിയുമായിരുന്നു.(TMA പൈ കേസില്‍ പിന്നീട് കോടതി പറഞ്ഞത് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിയ്ക്കുന്നവര്‍ ഫീസുകൊടുക്കുന്നത് ലോകമെമെമ്പാടുമുള്ള ഏര്‍പ്പാടാണെന്നായിരുന്നു.) പക്ഷേ, ഇരുമുന്നണികളും ഇത് ഏതാണ്ട് പ്രകൃതിനിയമം പോലെ അടിസ്ഥാനപരമായി കരുതി പ്രചാരണം നടത്തിത്തുടങ്ങി. ഇതിനെതിരെ ശബ്ദിയ്ക്കുന്നവരെ കച്ചവടക്കാരായി ചിത്രീകരിയ്ക്കുന്നതിനായിരുന്നു ഇരു കൂട്ടരുടെയും ശ്രമം.

ഇങ്ങനെയൊരു അനുപാതത്തെക്കുറിച്ച് ചിന്തിയ്ക്കാനിടയായ സാഹചര്യം മനസിലാക്കുന്നത് നല്ലാതായിരിയ്ക്കും. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതിയില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജിലെ വിദ്യാര്‍ത്ഥീപ്രവേശനത്തെ ക്കുറിച്ചുള്ള കേസ് വാദിയ്ക്കാനിടയായീ. ഒരു ന്യൂനപക്ഷസ്ഥാപനം കൂടിയായ കോളേജിന്റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ എത്രശതമാനം സീറ്റ് വേണ്ടീ വരും എന്ന് കോടതി ആരാഞ്ഞു. അവരുടെ ആവശ്യത്തിന് 50% ധാരാളം മതിയാകുമെന്ന് കോളേജ് അധികൃതര്‍ കരുതി. കോടതിവിധിയില്‍ അങ്ങനെ 50% പ്രവേശനത്തിന് മാനേജുമെന്റിന് അനുമതി നല്‍കപ്പെട്ടൂ. അതാണു പിന്നീട് പലരും മാനദണ്ഢമായി എടൂത്തത്. സര്‍ക്കാരുകള്‍ ഇങ്ങനെയൊരു അനുപാതം നടപ്പിലാക്കാന്‍ ചിലയിടത്തു ശ്രമിച്ചു. പക്ഷേ ന്യൂനപക്ഷങ്ങള്‍ ഇങ്ങനെയുള്ള നീക്കങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു.

പ്രസിദ്ധമായ ഉണ്ണികൃഷ്ണന്‍ കേസില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ തീരുമാനമായപ്പോള്‍ 50% സീറ്റ് സൌജന്യമായിരിയ്ക്കണമെന്നതായിരുന്നു കോടതിയുടെ നിഗമനം.പക്ഷേ ഈ വിധി വിദ്യാഭ്യാസ ഏജനസികള്‍ക്ക് പ്രത്യേകിച്ച് സീറ്റുകളുടെ കാര്യത്തില്‍ ന്യൂനപക്ഷത്തിന് ഒട്ടൂം സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് അപ്പീല്‍ നല്‍കുകയും പിന്നീട് ടി.എം.അ പൈ കേസില്‍ മുന്‍പറഞ്ഞ വിധി എതാണ്ടൂ പൂര്‍ണ്ണമായും തള്ളിക്കയുകയും ചെയ്തത്. ആ വിധിയില്‍ നിന്ന് ക്യാപിറ്റേഷന്‍ ഫീ വാങ്ങരുതെന്ന കാര്യം മാത്രമേ പതിനൊന്നംഗ ബഞ്ച് സ്വീകരിച്ചുള്ളൂ.

ഉണ്ണികൃഷ്ണന്‍ കേസിലെ തീര്‍പ്പുവച്ചുകൊണ്ടാവണം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ സാമൂഹിക നീതിയുടെ പുതിയ പ്രമാണം കണ്ടെത്തിയത്. അതൊരു ആയുധമാക്കി സര്‍ക്കാരിനു യാതൊരു മുതല്‍ മുടക്കുമില്ലാതെ പകുതിപ്പേരെ സൌജന്യമായി പഠിപ്പിച്ചാല്‍ തങ്ങള്‍ക്കു വലിയ നേട്ടമായിരിയ്ക്കുമെന്ന് രാഷ്ട്രീയക്കാര്‍ മനസിലാക്കി. ശക്തമായ പ്രചാരണം നടത്തി 50% സൌജന്യമാക്കാന്‍ സ്വാശ്രയസ്ഥാപനങ്ങളുടേ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അത്തരം സ്ഥാപനങ്ങള്‍ അനുവദിയ്ക്കണമെങ്കില്‍ ഈ വ്യവസ്ഥ സമ്മതിച്ചേ പറ്റൂ എന്നു ചില മാനേജുമെന്റുകളുമായി സര്‍ക്കാര്‍ വ്യവസ്ഥ വച്ചു. ഏതാനും പേര്‍ കോളേജിനുള്ള അപേക്ഷാ ഫോറത്തില്‍ ഈ വ്യവസ്ഥ വെട്ടിക്കളയാതെ ഒപ്പിട്ടിരിയ്ക്കാം. ചിലര്‍ സബ്ജക്ട് ടു മൈനോറിറ്റി റൈറ്റ്സ് എന്നു കൂടി ചേര്‍ത്ത് ഒപ്പിട്ടു. കാരണം അന്നു ന്യൂനപക്ഷ വിഭാഗത്തിനുള്ള പലരും ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയ്ക്കെതിരെ അപ്പീലിനു പോയിരിയ്ക്കുകയായിരുന്നു.

പക്ഷേ ഒരവസരത്തിലും സാമുദായിക-മത നേതാക്കന്മാരെ വിളിച്ചു വരുത്തുകയോ ഔദ്യോഗിക ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല എന്നതാണു വസ്തുത. അപേക്ഷ സമര്‍പ്പിച്ച ചില മാനേജുമെന്റു പ്രതിനിധികള്‍ നിര്‍ബന്ധത്തിന്റെ പേരില്‍ ഇതു സമ്മതിച്ചിട്ടൂണ്ടെങ്കില്‍ പോലും നിയമപരമായി സാധൂകരിയ്കാനാവില്ല. ഇങ്ങനെയൊരു അടിസ്ഥാനത്തില്‍ മതാദ്ധ്യക്ഷന്മാരും സാമുദായിക നേതാക്കളും ധാരണയുണ്ടാക്കിയിരുന്നെന്ന പ്രചാരണമാണ് പിന്നീട് ചിലര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിയ്കുന്നത്.അത് വാസ്തവവിരുദ്ധമാണ്. കാരണം അവര്‍ മുന്‍പറഞ്ഞ വിധിയ്ക്കെതിരെ കോടതിയിലെത്തിയിരിയ്ക്കുകയായിരുന്നല്ലോ.

സമ്മര്‍ദ്ദം ചെലുത്തി അവകാശം അടിയറവു വയ്പ്പിയ്ക്കാമോ?
ഇതിന്റെ ഭരണഘടനാപരമായ വശം കൂടി മനസിലാക്കിയാലേ ഇതിന്റെ നിരര്‍ത്ഥകത മനസിലാവുകയുള്ളൂ. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ സ്ഥാപിയ്ക്കാനും നടത്താനുമുള്ള മൌലീകാവകാശമുണ്ട്. ഈ അവകാശത്തില്‍ കൈയ്യേറാനുള്ള ശ്രമങ്ങള്‍ എപ്പോഴുമുണ്ടാകുമെന്നും പക്ഷേ കോടതികള്‍ ഈ അവകാശങ്ങള്‍ സംരംക്ഷിയ്ക്കാന്‍ ബാധ്യസ്ഥമാണെന്നും ജഡ്ജിമാര്‍ വളരെ വ്യക്തമായി ചൂണ്ടിക്കാണിയ്ക്കുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ തന്നെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരവും മറ്റും നിഷേധിയ്ക്കുന്നത് ന്യൂനപക്ഷാവകാശലംഘനമാണെന്നു കോടതി ചൂണ്ടിക്കാട്ടി.അതോടൊപ്പം സര്‍ക്കാരിന്റെ അധികാരവും സാമ്പത്തിക ശേഷിയും വര്‍ദ്ധിച്ചതുകൊണ്ട് അതുപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ അടിയറവയ്ക്കാന്‍ ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിയ്ക്കുന്ന സാഹചര്യമുണ്ടാകാമെന്ന വസ്തുത വിധിന്യായം തന്നെ പറഞ്ഞു വയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇങ്ങനെ പണവും അധികാരവും ഉപയോഗിച്ച് ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ ആരുക്കും അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.

കേരളാ വിദ്യാഭ്യാസബില്ലിനെതിരെയുള്ള വിധിയില്‍ ചീഫ് ജസ്റ്റീസ് ദാസ് അങ്ങനെ ഗ്രാന്റ് ആയുധമായി ഉപയോഗിച്ച് സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കുവാന്‍ ശ്രമിയ്ക്കുന്നതായി സൂചിപ്പിച്ചിരുന്നു(പാര: 59). ഇങ്ങനെ ഒരു സ്ഥാപനം അതിന്റെ അവകാശം അടിയറവു വച്ചാല്‍ അത് ഭരണഘടനാപരമായി സാധുവായിരിയ്ക്കില്ല എന്ന അഭിപ്രായമാണ് സെന്റ് സേവ്യേര്‍സ് കേസിലെ വിധി തീര്‍പ്പില്‍ ജഡ്ജിമാര്‍ പ്രകടിപ്പിച്ചതും. ഒരു സമൂഹത്തിന്റെ മൌലീകാവകാശം അടിയറവു വയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല.അടുത്ത തലമുറകള്‍ക്കു വേണ്ടീകൂടിയുള്ള അവകാശം പണയപ്പെടുത്താന്‍ പറ്റില്ല(പാര 188). ഇതു രാഷ്ടീയക്കാര്‍ക്ക് അറിയില്ലെങ്കില്‍ ഇനിയെങ്കിലും അവര്‍ അതു മനസിലാക്കണം. അവകാശങ്ങള്‍ മനസിലാക്കേണ്ടത് കോടതി വിധികളുടെ അടിസ്ഥാനത്തിലാവണം. അതിനാല്‍ ഉണ്ണികൃഷ്ണന്‍ കേസി വിധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ ചുമതലക്കാര്‍ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയിട്ടൂണ്ടെങ്കില്‍ പോലും അതിനു സാധുതയില്ല. മാത്രമല്ല അന്നു ന്യൂനപക്ഷ സമൂഹം ആ വിധി തീര്‍പ്പിനെതിരായി അപ്പീലിനു പോയിരിയ്ക്കുകയായിരുന്നെന്നും ഓര്‍ക്കണം. അപ്പീല്‍ വിധിയനുസരിച്ച് സര്‍ക്കാരുകളുടെ പിടിവശിയ്ക്ക് അര്‍ത്ഥമില്ലായെന്ന് തീര്‍ത്തും തെളിഞ്ഞിരിയ്ക്കുകയാണ്.

വിലകുറഞ്ഞ രാഷ്ടീയ തന്ത്രം
സ്വാശ്രയസ്ഥാപനങ്ങള്‍ തന്നെ 50% വരെ വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിയ്ക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഇരട്ടി ഫീസുകൊടുത്ത് മറ്റുള്ളവരെ പഠിപ്പിയ്ക്കണമെന്നു പറയുന്നത് ശരിയാകുമോ? ശരിയല്ലെന്നാണ് കോടതി പിന്നീട് ചൂണ്ടിക്കാട്ടിയത്. കൈ നനയാതെ മീന്‍ പിടിയ്ക്കാനുള്ള തന്ത്രം സാമൂഹിക നീതിയാവില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള ബാധ്യത ആദ്യമായി സര്‍ക്കാരിനുള്ളതാണ്.

ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യമനുസരിച്ച് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായ ഹസ്തം നീട്ടാതെ പറ്റില്ല. പൊതുമുതലിന് എല്ലാവര്‍ക്കും അവകാശമുണ്ട്. അതു സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിയ്ക്കുന്നവര്‍ക്കു മാത്രമുള്ളതല്ല. സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും ചേര്‍ന്നു സഹകരിയ്ക്കുകയാണെങ്കില്‍ അത് ഏറെ എളുപ്പമാവും. അല്ലാതെ സ്വകാര്യ ഏജന്‍സികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തടിതപ്പാമെന്നു സര്‍ക്കാര്‍ കരുതുന്നതു ശരിയല്ല.

1957 ലെ കേരളാ വിദ്യാഭ്യാസ ബില്ലിന്റെ വിധിതീര്‍പ്പില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രായോഗികമായി സര്‍ക്കാര്‍ സഹായം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാവില്ല.അത് അവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ അടിയറവു വയ്ക്കാതെ പറ്റിയില്ലെങ്കില്‍ സാമ്പത്തികമായ അത്യാവശ്യത്തിനു വേണ്ടി 30(1) വകുപ്പില്‍ പറയുന്ന അവകാശം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായേക്കും(59). ഇത് തീര്‍ച്ചയായും അസാധുവാണെന്നാണ് സെന്റ് സേവ്യേര്‍സ് കോളേജ് കേസില്‍ സുപ്രീം കോടതി പറഞ്ഞു വയ്ക്കുന്നത്(ലെല 189).

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യത്തിന് ഉതകണം
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്ഥലകാലവ്യത്യാസമനുസരിച്ചും ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യമനുസരിച്ചും മുന്‍‌‌ഗണന നല്‍കാതിരിയ്ക്കാനാവില്ല. കേരളത്തില്‍ തമിഴ് ന്യൂനപക്ഷ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവിടെ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍‌ഗണന നല്‍കണമല്ലോ. അതിനാല്‍ വിദ്യാര്‍ത്ഥീ പ്രവേശനം നല്‍കാനുള്ള അധികാരം അവര്‍ക്ക് സുപ്രധാനമാണ്. അത് അത്തരം വിദ്യാലയങ്ങളുടെ പ്രധാന ലക്ഷ്യവുമാണല്ലോ. എങ്കിലും കഴിയുന്നിടത്തോളം മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലായിടത്തും എന്നും പ്രവേശനം നല്‍കുകയും ചെയ്യും.

50:50 കാര്യത്തില്‍ ചില രാഷ്ടീയക്കാര്‍ക്ക് ദുര്‍വാശിയാണ്. വിളിച്ചുപറഞ്ഞ മുദ്രാവാക്യത്തില്‍ നിന്നു പിന്മാറാന്‍ ബുദ്ധിമുട്ടൂണ്ട്. അതില്‍ നിന്നു പിന്മാറിയാല്‍ മറുഭാഗം മുതലെടുക്കുമെന്ന ഭീതിയാണെന്നു തോന്നുന്നു കക്ഷികളെ നയിയ്ക്കുന്നത്. സ്വാശ്രയസ്ഥാപനങ്ങളിലും ന്യൂനപക്ഷസ്ഥാപനങ്ങളിലും എങ്ങിനെയാണു പ്രവേശനം നടത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥീ പ്രവേശനത്തിന്റെയും ഫീസിന്റെ കാര്യത്തില്‍ അയവുവരുത്തി ഒന്നിച്ചുചേര്‍ന്ന് എങ്ങിനെയെല്ലാം പാവപ്പെട്ടവരെ സഹായിക്കാമെന്ന് ആലോചിച്ച് വിദ്യാലയങ്ങളെ വളര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കേണ്ടത്. അല്ലാതെ ദുരാരോപണങ്ങളുയര്‍ത്തുകയും അവകാശങ്ങള്‍ നിഷേധിച്ച് സ്വകാര്യ ഏജന്‍സികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യുന്നത് നീതീകരിയ്ക്കാനാവില്ല. അതു സാമൂഹിക നീതിയ്ക്കു നിരക്കുന്നതുമല്ല. അതു രാഷ്ടീയത്തിലെ അഭ്യാസം മാത്രമാണ്. വിദ്യാഭ്യാസ പുരോഗതിയ്ക്ക് സഹായകരമാവില്ല.

22 comments:

അങ്കിള്‍ said...

പ്പ്രിയ ജോജു,

ന്യൂന പക്ഷ പദവിയെ പറ്റി ഇപ്പോഴും സംശയം തീരാത്ത വിധത്തിലാണ് ആളുകള്‍ സംസാരിക്കുന്നത്.

ന്യൂനപക്ഷ പദവി ലഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷക്കാര്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കണമെന്നാണോ, അതോ ആ സ്ഥാപനം നടത്തുന്നത്‌ ന്യൂനപക്ഷക്കാരായിരുന്നാല്‍ മതിയെന്നാണോ. ആദ്യത്തേതല്ലേ ശരിയും വേണ്ടിയതും.

50% പേര്‍ക്ക്‌ സൌജന്യവിദ്യാഭ്യാസം എന്നല്ലല്ലോ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്‌. 50% പേര്‍ക്ക്‌ സര്‍ക്കാര്‍ ഫീസ്സ് എന്നല്ലേ. അതിനോട്‌ യോജിക്കാനും കഴിയില്ല. ഒരേക്ലാസ്സിലെ കുറേകുട്ടികളില്‍ നിന്നും കൂടുതല്‍ ഫീസ്‌ വാങ്ങി മറ്റേകുട്ടികളെകൂടി പഠിപ്പിക്കേണ്ടി വരുന്നത്‌ ന്യായമല്ല തന്നെ.

N.J Joju said...

പകുതി കുട്ടികളില്‍ നിന്ന് കൂടുതല്‍ ഫീസുവാങ്ങി മറുപകുതിയെ പഠിപ്പിയ്ക്കുന്നത് ന്യായമല്ല എന്ന് കോടതി പറഞ്ഞിട്ടൂണ്ട്. ഇതാണ് ക്രോസ് സബ്സിഡിയായി പരിഗണിയ്ക്കപ്പെടുന്നത്.

കൂടുതല്‍ ഫീസുകൊടുക്കുന്ന പകുതി ഉയര്‍ന്ന വരുമാനക്കാരാണെന്നും സൌജന്യം ലഭിയ്ക്കുന്നവര്‍ താഴ്ന്ന വരുമാനക്കാരാണെന്നും ഉറപ്പാക്കാന്‍ പറ്റാത്ത ഈ രീതി സാമൂഹിക നീ‍തി ഉറപ്പുവരുത്തുന്നു എന്നു പറയുന്നതും പാവങ്ങള്‍ക്ക് പഠിയ്ക്കാന്‍ അവസരം ഉണ്ടാക്കുന്നു എന്നു പറയുന്നതും അസംബന്ധമാണ്.

ന്യൂനപക്ഷസ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും വേണ്ടിയാണ് ഭരണഘടന അനുവദിയ്ക്കുന്നത്. എന്റെ അറിവില്‍ കേരളത്തിലെ ക്രൈസ്തവസഭകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപ്രകാരം തന്നെയാണ് പ്രവര്‍ത്തിയ്ക്കുന്നത്.

2000-2001 കാലങ്ങളില്‍ നിലവിലിരുന്ന നിരക്കുപ്രകാരം സര്‍ക്കാര്‍ ഫീസ് പേയ്മെന്റ് സീറ്റു ഫീസിന്റെ പത്തു ശതമാനത്തിനടുത്തു മാത്രമാണുണ്ടായിരുന്നത്. അതായത് 90% സൌജന്യം.

കോമണ്‍ എന്‍‌ട്രന്‍സിന്റെ ഘടനയനുസരിച്ച് പലപ്പോഴും എന്‍‌ട്രന്‍സ് കോച്ചിംഗാണ് മെറിറ്റ് നിശ്ചയിയ്ക്കുന്ന ഘടകമായി വരുന്നത്(ഫലത്തില്‍). അതായത് മെറിറ്റ് എന്നു പറയുന്നതു പോലും സാമ്പത്തിക നിലവാരത്തെ അടിസ്ഥാനപ്പെടുത്തി വരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അങ്കിള്‍ said...

ജൊജ്ജു,
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്‍‌ഗണന കൊടുക്കണമെന്നത്‌ കൂടി ഉദ്ദേശിക്കുന്നില്ലേ ആ പദവി കൊണ്ടെന്നാണ് എന്റെ സംശയം. അങ്ങനെയാണെങ്കില്‍, അപ്രകാരം ഒരു മുന്‍ഗണനയും കിട്ടുന്നില്ലെന്നാണ് എന്റെ അനുഭവം. കൊടുക്കാന്‍ കഴിയുന്ന ഫീസ്സ്‌ (!!) ആണ് മാനദണ്ഡം

N.J Joju said...

"കൊടുക്കാന്‍ കഴിയുന്ന ഫീസ്സ്‌ (!!) ആണ് മാനദണ്ഡം".

അങ്കിള്‍,
താങ്കള്‍ പറയുന്നതില്‍ ഒരു കുഴപ്പമുണ്ട്. താങ്കള്‍ക്കറിയാവുന്ന ഒരു സംഭവം കൊണ്ട് താങ്കള്‍ കാര്യങ്ങളെ സാമാന്യവത്കരിയ്ക്കും അഥവാ ജനറലൈസു ചെയ്യും. ഇതു താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.

അതേ സമയം കൃതമായി ഒരു ഫീസിന്റെ പുറത്ത് ഒരു പ്രൊസ്പക്ടസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം കൊടുക്കുന്ന എത്രയോ ന്യൂനപക്ഷ സ്ഥാപനങ്ങളുണ്ട്. അതിനെ നാം കണ്ടില്ലെന്നു നടിയ്ക്കുകയും ചെയ്യും.

പിന്നെ താങ്കള്‍ പറയുന്നതു പോലെ തോന്നുന്ന ഫീസ് ഈടാക്കാനൊന്നും കഴിയില്ല എന്നത് വേറേ കാര്യം.

അങ്കിള്‍ said...

ജോജുവിനോട്‌ യോജിക്കുന്നു. ഇടയലേഖനത്തില്‍, 50% പേര്‍ക്ക്‌ സൌജന്യം എന്നെഴുതിയത്‌ തെറ്റാണെന്നറിയിക്കാനായിരുന്നു പ്രധാനമായിട്ടും ഞാനാദ്യത്തെ കമന്റിട്ടത്‌.

ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനം അവരുടെ പ്രോസ്പെക്ടസ്സില്‍, തങ്ങളൊരു ന്യൂനപക്ഷ പദവി കിട്ടിയ സ്ഥാപനമാണെന്നും, ന്യൂനപക്ഷക്കാര്‍ക്ക്ക്‌ മുന്‍‌ഗണന നല്‍കുമെന്നും അച്ചടിച്ചു വക്കാന്‍ തയ്യാറാകുമോ. സംശയമാണ്.

N.J Joju said...

അങ്കിള്‍,

പറയുന്നതിനു മുന്‍പ് ഒന്നു ഇന്റര്‍നെറ്റില്‍ പരതാമായിരുന്നു.

'Kerala Catholic Self financing Engineering Management Association' ന്റ് കഴിഞ്ഞ വര്‍ഷത്തെ പ്രൊസ്പെക്ടസില്‍ ഇപ്രകാരം പറയുന്നു

"1.3 The prospectus contains rules and regulations applicable for the selection and admission to Engineering courses for 2007-2008 for the above said institutions run by the catholic community which is a religious monority”

in Documents to be submitted.....

"3.2(f) Cerificate from the parish preist for consideration in the community merit and for the benefit of weightage of membership in any Diocese."



"4.2 Percentage of seats reserved under various heads

a)Open merit -40% of total seats are set apart for candidates purely on merit

b) SC/ST quota -40% of seats reaserved for SC and 1% seat for ST. Unfilled seats in this category will be reserved to the open merit

c)Community merit -35% of seats are set apart for the candidates belonging to the christian community.

d)Quota for Dalit Christians - 5% of seats are reserved for Dalit Christians. Unfilled seats if any will be added to the Community merit"

ലിങ്ക്

N.J Joju said...

പിന്നെ സൌജന്യത്തിന്റെ കാര്യം.
തിരുവനന്തപുരം എന്‍‌ജിനീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയ്ക്ക് സര്‍ക്കാര്‍ ചിലവാക്കുന്നത് നിയമസഭയില്‍ വച്ച കണക്കുപ്രകാരം 70000ന് മേലെയാണ്. കെ.ടി തോമസ് കമ്മീഷന്റെ ഫീസ് മാനദണ്ഢമാക്കിയാല്‍ 38500/- രൂ യാണ് ഒരു ബി.ടെക് സീറ്റിന്റെ ചിലവ്. യഥാര്‍ത്ഥ മൂല്യത്തില്‍ നിന്നു കുറച്ചു കൊടുക്കുന്നതാണ് സൌജന്യം. അപ്പോള്‍ സര്‍ക്കാര്‍ സീറ്റില്‍ അഡ്മിഷന്‍ കിട്ടുന്ന ഓരോ വിദ്യാര്‍ത്ഥിയ്ക്കും സര്‍ക്കാര്‍ സൌജന്യമാണ് ചെയ്തുകൊടുക്കുന്നത്. പതിനായിരങ്ങളുടെ സൌജന്യം.

അങ്കിള്‍ said...

ജോജു,

ഞാന്‍ ഇന്റ്ര്നെറ്റ്‌ നോക്കിയില്ല, എന്റെ തെറ്റ്‌.

എല്ലാ കുട്ട്കളും ഒരേ ഫീസ്സ്‌ കൊടുക്കണമെന്നു തന്നെയാ‍ണ് എന്റെ പക്ഷം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടിക്ക്‌ സ്കോളര്‍ഷിപ്പോ മറ്റു ധനസഹായമോ ആണ് കൊടുക്കേണ്ടത്‌.

കെ.റ്റി. തോമസ്സിന്റെ ഫീസ്സ് നിശ്ചയത്തോടെ സര്‍ക്കാരിന്റെതന്നെ സഹകരണ കോളേജ്‌ കള്‍ക്ക് എതിര്‍പ്പാണ്. മന്ത്രി സുധാകരന്‍ പറഞ്ഞു നടക്കുന്നുണ്ട്.
നന്ദി

N.J Joju said...

ഞാന്‍ ബ്ലോഗിലേയ്ക്കു വന്നതിന് കിരണിന്റെ ഒരു പോസ്റ്റും നിമിത്തമായിട്ടൂണ്ട്. ഏന്താണ്ട് രണ്ടു വര്‍ഷം മുന്‍പ്. അന്നു ഇതു തന്നെയായിരുന്നു വിഷയം. ഇ-മെയിലിലൂടെയായിരുന്നു സംവാദം.
അന്നേ ഞാന്‍ പറഞ്ഞതാണ് അങ്കില്‍ അവസാനം പറഞ്ഞ സ്കോളര്‍ഷിപ്പിന്റെ കാര്യം.

പിന്നീട് കിരണിന്റെയും മറ്റു പലബ്ലോഗിലും ഉണ്ടായ ചര്‍ച്ചകളില്‍ ഞാന്‍ ഇതുതന്നെ ആവര്‍ത്തിച്ചതുമാണ്.

ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലും ക്രൈസ്തവമാനേജുമെന്റുകളും ആദ്യം മുതല്‍ക്കേ മുന്‍പോട്ടു വച്ച ആശയവും ഇതുതന്നെയാണ്.

മുന്‍പേ പറഞ്ഞ പ്രൊസ്പക്ടസിലെ 5th പോയിന്റ്.
“5. Scholarships
100% fee concession will be given to economically weaker sections processing BPL card or other documentary evidance. Number of scholarships will be limited to 10 in each college. Such candidated should be eligible for admission in the order of their rank, in the common merit list.”

ചങ്ങനാശ്ശേരി അതിരൂപത നിര്‍ധനരായ വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി ഒരു സഹായനിധി തന്നെ രൂപീകരിച്ചിട്ടൂണ്ട്.

ഈ ഓര്‍ക്കുട്ട് ലിങ്ക് ഒന്നു നോക്കൂ

കിരണ്‍ തോമസ് തോമ്പില്‍ said...

ചര്‍ച്ചയില്‍ ഇടപെടുന്നില്ല. എന്നാലും ഒരു സംശയം തിരുവനന്തപുരം എഞ്ചിനിയറിഗ്‌ കോളെജില്‍ 70000 ഫീസ്‌ ഉണ്ട്‌ എന്ന് പറയുന്നു എന്നാല്‍ 38500 രൂപക്ക്‌ IHRD യും LBS ഉം സ്വയാശ്രയ കോഴ്സ്‌ നടത്തുന്നുണ്ടായിരുന്നു എന്ന് വെറുതെ ഓര്‍മ്മിപ്പിക്കുന്നു.

N.J Joju said...

വെറുതെ ഒരു മറുപടി:

38500/- രൂപയ്ക്ക് കോഴ്സ് നടത്താമെന്ന് സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ സര്‍ക്കാരിനു കാണിച്ചു കൊടുത്ത സ്ഥിതിയ്ക്ക് ഒരു സീറ്റിന് 30000 രൂയുടെ നഷ്ടം എന്തുകൊണ്ട് സര്‍ക്കാര്‍ വരുത്തുന്നു. എന്താണ് ആരു ഇതേക്കുറിച്ച് ചോദിയ്ക്കാത്തത്.

LBS,IHRD കളിലെ ഫീസ് കണക്കാക്കിയാല്‍ തിരുവനന്തപുരം എഞ്ചിനിയറിഗ്‌ കോളെജില്‍ സര്‍ക്കാര്‍ ഖജനാവിനു വരുന്ന നഷ്ടം

നഷ്ടം ഒരു സീറ്റിന്: 70000-38500=31500/-
ഒരു ബാച്ചിനു ഉണ്ടാകുന്ന നഷ്ടം=31500 * 210=6615000/-
ഒരു വര്‍ഷം ഉണ്ടാവുന്ന നഷ്ടം=26460000/-

അതായത് രണ്ടരക്കോടിയില്‍ അധികം ഒരു വര്‍ഷം നഷ്ടം വരുത്തുന്നു തിരുവനന്തപുരം എഞ്ചിനിയറിഗ്‌ കോളെജ്.
(തിരുവനന്തപുരം എഞ്ചിനിയറിഗ്‌ കോളേജ് നഷ്ടം വരുത്തുന്നു എന്ന് എനിയ്ക്ക് അഭിപ്രായമില്ല. കിരണിന്റെ അഭിപ്രായത്തോടുള്ള പ്രതികരണം മാത്രമാണ്.)

Unknown said...

അങ്കിള്‍, ഇതേ തെറ്റ്‌ എനിക്കും പറ്റിയിരുന്നു. നിയമപരമായും സാമ്പത്തികപരമായും മനേജുമെന്റുകള്‍ 100 ശതമാനം ശരിയാണു. പക്ഷേ ജോജു മതങ്ങള്‍ ഇടപെട്ടതിനാല്‍ ഇവക്കു ധാര്‍മികമയ വിശദീകരണതിനു കൂടി ബാധ്യതയുണ്ടു. അതു കൂടി വിഷദീകരിക്കമോ?

N.J Joju said...

വിനയത്തിന്റെ ചോദ്യം ഞാന്‍ മനസിലാക്കുന്നത് ഇപ്രകാരമാണ്. ഉയര്‍ന്ന ഫീസ് വാങ്ങുന്നത് അധാര്‍മ്മികതയല്ലേ അഥവാ മതങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കുകൂടി പഠിയ്ക്കാനുള്ള അവസരമുണ്ടാവേണ്ടേ? ഇതല്ലേവിനയം താങ്കളുടെ ചോദ്യം?

തീര്‍ച്ചയായും ആവശ്യമാണ്. ഹോസ്റ്റല്‍ ചിലവെല്ലാം കൂടി കണക്കിലെടുത്താല്‍ വര്‍ഷം ഒന്നര ലക്ഷത്തോളം രൂ ചിലവുവരുന്ന ഒരു സ്വാശ്രയസ്ഥാപനത്തിലെ പ്രോഫഷണല്‍ കോഴ്സ് താങ്ങാന്‍ ബുദ്ധിമുട്ടൂള്ള പാവപ്പെട്ടവനുമുണ്ട്. ഇടത്തട്ടൂകാരനുമുണ്ട്. ഇവര്‍ക്കൊന്നും ഉന്നതവിദ്യാഭ്യാസം പണമില്ല എന്ന കാരണത്താല്‍ നിഷേധിയ്ക്കപ്പെടാന്‍ പാടില്ല. അതിന് എന്തു ചെയ്യാന്‍ കഴിയും എന്ന് ആലോചിയ്ക്കേണ്ടതുണ്ട്. പക്ഷേ അതൊരിയ്ക്കലും സ്ഥാപനത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്തുകൊണ്ടാവരുത്. ചില മാനേജുമെന്റുകളുടെ ഭാഗത്തുനിന്ന് ചില മാതൃകാപരമായ സമീപനങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. കത്തോലിയ്ക്കാ സഭയുടെ ശ്രമങ്ങളെ ഞാന്‍ മുന്‍ കമന്റുകളില്‍ പറഞ്ഞിട്ടൂള്ളതുകൊണ്ട് ആവര്‍ത്തിയ്ക്കുന്നില്ല
(ആവശ്യപ്പെട്ടാന്‍ കൂടുതല്‍ വിശദീകരണം തരാം.)

Unknown said...

എന്റെ ചോദ്യം ജോജു മനസിലാക്കിയതില്‍ സന്തോഷമുണ്ട്‌. ഉയര്‍ന്ന ഫീസ്‌ വാങ്ങുന്നതു അധാര്‍മികതയല്ല. പക്ഷേ സമൂഹനന്മക്ക്‌ ഈ സ്ഥാപനങ്ങള്‍ എങ്ങനെയാണു മുതല്‍ക്കൂട്ടാകുന്നത്‌? എന്താണിവയുടെ ആത്യന്തിക ലക്ഷ്യം? ഇതു ഒരു പുതിയ പ്രവണത ആണു. 10-15 വര്‍ഷം പഴക്കമുണ്ടാകും. ഇവ സമൂഹത്തിനെന്തെങ്കിലും നല്‍കിയൊ? ഇല്ലെങ്കില്‍ ഇവ സമൂഹതിനെന്തിലും നല്‍കാന്‍ എത്ര സമയം എടുക്കും. എന്റെ സംശയങ്ങളിത്രയുമാണ്‌. ഉതരങ്ങള്‍ക്കു നന്ദി. പക്ഷെ ജോജുവിന്റെ പതിവുള്ള ആധികാരികത പോര എന്നു തോന്നിയതു കൊണ്ടാണു രണ്ടാമതു പോസ്റ്റ്‌ ചെയ്തത്‌.

N.J Joju said...

“പക്ഷേ സമൂഹനന്മക്ക്‌ ഈ സ്ഥാപനങ്ങള്‍ എങ്ങനെയാണു മുതല്‍ക്കൂട്ടാകുന്നത്‌?”

ഒരു വിദ്യാഭ്യാസസ്ഥാപനം സാമൂഹികപ്രതിബദ്ധത പ്രകടിപ്പിയ്ക്കേണ്ടത് ഒന്നാമതായി മികച്ച വിദ്യാഭ്യാസം മികച്ച രീതിയില്‍ നല്‍കികൊണ്ടാവണം. ഇപ്പോള്‍ തന്നെ കേരളത്തിലെ മികച്ച കോളേജുകളുടെ ഇടയിലേയ്ക്ക് സ്വകാര്യസ്വാശ്രയകോളേജുകള്‍ വളര്‍ന്നു കഴിഞ്ഞു. പല ഗവര്‍മെന്റ് കോളേജുകളെയും ഗവര്‍മെന്റ് സ്വാശ്രയങ്ങളെയും അക്കാഡമിക്കലി പിന്തള്ളുവാന്‍ കഴിഞ്ഞിട്ടൂണ്ട്. ഇതൊക്കെ മതി സ്വാശ്രയസ്ഥാപനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു എന്നു തെളിയിക്കാന്‍. ഇതുതന്നെ ഒരു സേവനമല്ലേ?

പല കോളേജുകളും നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ സൌജന്യമായി പഠിപ്പിയ്ക്കാന്‍ തയ്യാറാവുന്നുണ്ട്. ഇത് സമൂഹനന്മയ്ക്ക് ഉപകരിയ്ക്കില്ലേ?

ഈ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മികച്ച ശമ്പളം നേടുന്നുണ്ട്. അതിന് അവരെ പ്രാപ്തരാക്കി എന്നത് ചെറിയകാര്യമാണോ?

സര്‍വ്വോപരി പ്രത്യേകിച്ച് സോഫ്റ്റ്വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ലക്ഷങ്ങളാണ് നികുതിയിനത്തില്‍ സര്‍ക്കാരിനു നല്‍കുന്നത്.
ഈ നികുതിവരുമാനമാണ് ജനോപകാരപ്രദമായ പല പദ്ധതികളും ആസൂത്രണം ചെയ്യാന്‍ ഗവര്‍മെന്റുകളെ സഹായിക്കുന്നത്. ഈ നികുതിവരുമാനം കൊണ്ടാണ് സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും കുറഞ്ഞചിലവില്‍ കുട്ടികളെ പഠിപ്പിയ്ക്കാന്‍ സര്‍ക്കാരിനാവുന്നത്. ഈ നികുതിവരുമാനം കൊണ്ടാണ് ഉച്ചക്കഞ്ഞി വിതരണം ചെയാന്‍ പറ്റുന്നത്. ഈ നികുതിവരുമാനം കൊണ്ടാണ് കാര്‍ഷികകടങ്ങള്‍ എഴുതിതള്ളാന്‍ പറ്റുന്നത്, ഈ നികുതികൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം നല്‍കാന്‍ കഴിയുന്നത്.

Unknown said...

ജോജു ഈ പറയുന്നത്‌ ഒരു തരം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ലേ? ബാലിശ വാദങ്ങളല്ലെ? തീര്‍ച്ചയായും നിക്ഷ്പക്ഷതയിലൂന്നിയ, ബലവാന്‍ അബലനെ ചൂഷണം ചെയ്യാത്ത എതു പ്രത്യയശാസ്ത്രത്തിനും ഞാന്‍ അനുകൂലമാണ്‌. ക്രിസ്തീയതയും കമ്മ്യുണിസവും എനിക്കു വളരെ പ്രതീക്ഷയുള്ള ആശയങ്ങളാണ്‌. തീര്‍ച്ചയായും ജോജുവിന്റെ വാദങ്ങള്‍ എന്നെ ത്രിപ്തിപ്പെടുത്തുന്നില്ല. കാരണം സമൂഹം ഇന്നന്വേഷിക്കുന്നതു ദൂരവ്യാപകമായ ഫലങ്ങളല്ല. നികുതി ഒക്കെ ഒരു ഒരു സെക്കന്ററി റിസല്‍റ്റ്‌ ആണ്‌. നമ്മുക്കിവയുടെ സമീപഫലങ്ങള്‍ ചര്‍ച്ച ചെയ്തുകൂടെ. പിന്നെ ഒരു കാര്യം പറയാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു. വലതു പക്ഷം വിട്ടു മധ്യവര്‍ത്തിയായിക്കൂടെ? ജോജുവിലെ ചിന്തകന്‍ ആ ചട്ടക്കൂടിനുള്ളില്‍ ശ്വാസം മുട്ടുന്നതു എനിക്കു കാണാമെന്നു തോന്നുന്നു. തീര്‍ച്ചയായും വളര്‍ന്ന സാഹചര്യങ്ങള്‍ക്കോ സംസ്കാരത്തിനോ ഒരു സംശയവാദിയെ ഒരിക്കലും ദീര്‍ഘകാലം സ്വാധീനിക്കന്‍ കഴിയില്ല. എന്റെ പൊള്ളയായ കുറെ ധാരണകള്‍ മാറ്റിയതില്‍ തീര്‍ച്ചയായും എനിക്കു ജോജുവിനൊടു നന്ദിയുണ്ട്‌. ജോജുവില്‍ നിന്നു ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. "നീഷെ" , "ഹെഗല്‍" എന്നിവരെ വായിക്കുന്നതു നന്നായിരിക്കും. അതേ പൊലെ മഹാനായ ഫ്രെഡറിക്കിന്റെ ചരിത്രവും. ജോജു നിലവാരം താഴ്ത്തി പോസ്റ്റ്‌ ചെയ്താല്‍ അതു ബൂലോഗര്‍ക്കു ഒരു നഷ്ടമാണു എന്നു എനിക്കു തോന്നുന്നു. ഞാന്‍ മത-സ്വാശ്രയസ്ഥാപനങ്ങളില്‍ അന്വേഷിച്ചതു ഒരു ധാര്‍മിക മൂല്യമുള്ള പ്രാഥമിക ലക്ഷ്യമാണ്‌.

N.J Joju said...

വിനയം, എന്റെ വാദങ്ങള്‍ ബാലിശമാണെന്ന് എനിക്കു തോന്നിയിട്ടില്ല. പ്രായോഗികതയില്‍ ഊന്നാത്ത ഒരു പ്രത്യയ ശാസ്ത്രത്തിലും എനിയ്ക്ക് വിശ്വാസമുമില്ല.(പ്രായോഗികത എന്നാല്‍ കാപട്യം എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.)

“തീര്‍ച്ചയായും ജോജുവിന്റെ വാദങ്ങള്‍ എന്നെ ത്രിപ്തിപ്പെടുത്തുന്നില്ല.” എന്നു പറയുന്നതുകൊണ്ട് ഞാന്‍ ചോദിക്കട്ടെ താങ്കള്‍ എപ്രകാരമുള്ള ഒരു സാമൂഹികനന്മയാണ് മതങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നത്? എന്താണ് താങ്കള്‍ക്ക് നല്‍കുവാനുള്ള നിര്‍ദ്ദേശം? താങ്കള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയാണെങ്കില്‍ അത് എപ്രകാരം പ്രവര്‍ത്തിയ്ക്കണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?

Unknown said...

തീര്‍ച്ചയായും 50 ശതമാനമെങ്കിലും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു സൗജന്യ വിദ്യാഭ്യാസം നല്‍കുവാന്‍ കഴിയുന്ന ഒന്ന്‌. മതങ്ങള്‍ ത്യാഗമാണു പ്രവര്‍ത്തന മാത്രുകയാക്കേണ്ടത്‌ എന്നാണെന്റെ പക്ഷം. ഒരു മത സ്ഥാപനത്തിനു നല്‍കാന്‍ 5% സ്കൊളര്‍ഷിപ്പും (ബാലിശമായ വാദം) പിന്നെ വിദ്യാര്‍ഥികള്‍ ഭാവിയില്‍ അടക്കുന്ന നികുതിയും മാത്രമെ ഉള്ളോ? ഈ പറഞ്ഞതതിനെക്കാള്‍ കൂടുതല്‍ എമ്മ് എസ്‌ രാമയ്യയും എസ്‌ ഏ രാജയും ചെയ്തല്ലൊ? ഒരു മത സ്ഥാപനവും അവരും തമ്മില്‍ ഒരു വ്യത്യാസവും വേണ്ടെന്നാണൊ? മത സ്ഥാപനങ്ങള്‍ കേരളത്തിലെ ലക്ഷോപ ലക്ഷം നിര്‍ധനര്‍ക്കു വിദ്യയുടെ വെളിച്ചം പകര്‍ന്നു കൊടുത്തതു ഏതു പ്രായോഗികതയുടെ പേരിലായിരിന്നു? അതു കൊണ്ടു സമ്പാദിച്ച യശസ്സും പുണ്യവും ന്യൂനപക്ഷങ്ങളുടെ ഉന്നതിക്കു കാരണമായില്ലേ? കച്ചവടവല്‍ക്കരിക്കപ്പെട്ട്‌ സേവനതിന്റെ പാതയില്‍ നിന്നു ബഹുദൂരം അകന്നു പോയ മത സ്ഥപനങ്ങളുടെ ആശുപത്രികള്‍ മറ്റു സ്വകാര്യ അസുപത്രികള്‍ക്കു മുന്നില്‍ തകര്‍ന്ന പോലെ ഇവയും തകരും. പക്ഷേ സേവനത്തിനായി നില്‍ക്കുന്ന മത സ്ഥാപനങ്ങള്‍ നില നിന്നാലും ഇല്ലെങ്കിലും അവയുടെ സന്ദേശം എന്നു നിലനില്‍ക്കും. പ്രായോഗികതയും ധാര്‍മികതയും തമ്മില്‍ തിരഞ്ഞെടുക്കെണ്ടി വരുമ്പോള്‍ ഒരു മത സ്ഥാപനം എതാണു തിരഞ്ഞെടുക്കെണ്ടതു എന്നണെന്റെ ചോദ്യം. പ്രായോഗികതയുടെ പേരു പറഞ്ഞു തെറ്റുകള്‍ മൂടിവച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവക്കും നാം പ്രായശ്ചിത്തം ചെയ്യേണ്ടി വരും.

N.J Joju said...

എമ്മ് എസ്‌ രാമയ്യയും എസ്‌ ഏ രാജയും സ്വകാര്യവ്യക്തികളാണ്‌. തങ്ങളുടെ പണം എപ്രകാരം വിനിയോഗിക്കാനും അവര്‍ക്ക് അവകാശമുണ്ട്. ഒരു സ്വകാര്യവ്യക്തി തന്റെ ലാഭത്തിന്റെ ഒരു ഭാഗം സമൂഹനന്മയ്ക്ക് ഉപയോഗിക്കുന്നതു പോലെ ഒരു മതസ്ഥാപനത്തിനും ചെയ്യാന്‍ കഴിയില്ല.

50% നിര്ദ്ധന വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കണമെന്നു പറയുന്ന താങ്കള്‍ അതിനുള്ള പണം എങ്ങിനെ കണ്ടെത്തണമെന്നു പറയുന്നില്ല.

പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ ചിലവ് 108 കോടിയോളമാണ്‌. ഇത് വിശ്വാസികളുടെ സംഭാവനയാണ്‌. തലശ്ശേരിയിലെ സഭയുടെ കോളേജ് 11 കോടി രൂപയാണ്‌ പലിശയായി പ്രതിവര്‍ഷം അടയ്ക്കുന്നത്.

സാധാരണ ഒരു എന്‍ജിനീയറിംഗ് കോളേജില്‍ ഇരുനൂറില്‍ പരം വിദ്യാര്‍ത്ഥികളാണ്‌ ഒരു വര്‍ഷം പ്രവേശനം തേടുന്നത്. ഇതില്‍ അന്‍പതു ശതമാനത്തെ സൌജനയമായി പഠിപ്പിയ്ക്കാനുള്ള ചിലവ് ആലോചിച്ചു നോക്കൂ.

ഒരു ബി.ടെ. വിദ്യാര്ത്ഥിയ്ക്ക് സര്‍ക്കാര്‍ ഒരു വര്ഷം  ചിലവാക്കുന്നത് 70000/-
മെഡിക്കല്‍ വിദ്യാര്ത്ഥിയ്ക്ക് 4 ലക്ഷം.

കെ.ടി തോമസിന്റെ കണക്കിനെ അടിസ്ഥാനപ്പെടുത്തിയാല്‍
ഒരു വര്ഷത്തെ അധിക ബാധ്യത് 1.6 കോടി രൂപ ഒരു എന്‍ജിനീയറിമ്ഗ് കോളേജിന്.

നിര്മ്മാണച്ചിലവു മുഴുവന്‍ വഹിച്ച ഒരു സമുദായത്തെ നടത്തിപ്പുചിലമും കൂടി കണ്ടെത്താന്‍ നിര്ബന്ധിയ്ക്കുന്ന ഈ അഭിപ്രായം സ്വാഗതാര്‍ഹമാണെന്നു തോന്നുന്നില്ല.

ധാര്മ്മികതയും സാമൂഹികനീതിയും പ്രസംഗിയ്ക്കുന്നവര്‍ സഭയോടും ഇതര സ്വാശ്രയസ്ഥാപനങ്ങളോടും ചേര്ന്ന് വിദ്യാര്ത്ഥികളെ സ്പോണ്‍സര്‍ ചയ്തുകൊന്ടോ രൂപതകളുടെ വിദ്യാഭ്യാസ സഹായനിധിയിലേയ്ക്ക് സംഭാവന ചെയ്തുകൊന്ടോ അവരുടെ ആത്മാര്‍ത്ഥത തെളിയിയ്ക്കുക.

jinsbond007 said...

പോസ്റ്റ് 50-50 ന്റെ രാഷ്ട്രീയമാണെങ്കിലും, ചര്‍ച്ച ചെയ്യുന്നത് സ്വാശ്രയ വിദ്യാഭ്യാസമായതുകൊണ്ട് ഞാനും ചേര്‍ന്നോട്ടെ. എഞ്ചിനിയറിങ്ങിനു കേരളത്തിലെ സ്വാശ്രയ സ്ഥാപനത്തില്‍ പഠിച്ച ഞാന്‍ ഇപ്പോള്‍ പോസ്റ്റ് ഗ്രാജുവേഷന്റെ ഭാഗമായി റിസര്‍ച്ച് വര്‍ക്ക് ചെയ്യുന്നതും ഒരു സ്വാശ്രയ സ്ഥാപനത്തിലാണ്. വിദ്യാര്‍ത്ഥികളെ അടച്ചുപൂട്ടിയിടാതെ ബൈഹാര്‍ട്ട് പഠിച്ച് പരീക്ഷയെഴുതാനും സര്‍വ്വകലാശാല അനുവദിക്കുന്ന മാക്സിമം ഇന്റേര്‍ണല്‍ മാര്‍ക്കിട്ടുകൊടുക്കാനും കോപ്പിയടിനടത്താനും അനുവദിക്കാതെ, നല്ല രീതിയില്‍ വിദ്യ അഭ്യസിക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ തയ്യാറാണെങ്കില്‍ അതു ജനത്തിന്റെ നന്മയ്ക്കാണെന്നേ ഞാന്‍ പറയൂ.

പിന്നെ, സര്‍ക്കാര്‍ ഇത്രത്തോളം രൂപമുടക്കി പഠിപ്പിക്കണമെന്നു പറയുന്നത് തന്നെ ശരിയല്ല. ദുര്‍ബലനോ അര്‍ഹനോ സ്കോളര്‍ഷിപ്പു കൊടുക്കാം. എന്നു വച്ച് യാതൊരു മാനദണ്ഠവുമില്ലാതെ ആര്‍ക്കും കൊടുക്കണോ. വേണ്ടന്നാണെന്റഭിപ്രായം. പക്ഷേ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ എത്രയെണ്ണം മികവിന്റെ കേന്ദ്രങ്ങളാവുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ചില കോളേജുകള്‍ക്കെങ്കിലും മറ്റു ഫീസൊഴികെ മറ്റുരീതികളില്‍ നിന്നുള്ള വരുമാനം(ഗവേഷണം,കണ്‍സള്‍ട്ടന്‍സി)ഉണ്ടാക്കാം. പിന്നെ, എനിക്കറിയാവുന്നിടത്തോളം, ആര്‍ക്കും എത്തിപ്പിടിക്കാവുന്ന ഒരു കനിയായി വിദ്യാഭ്യാസം ഉള്ള സ്ഥലം കേരളം മാത്രമായിരിക്കും. ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ, വിദ്യാഭ്യാസത്തിനുള്ള താല്‍പ്പര്യം മാത്രം മതി എന്ന നിലയുള്ള സ്ഥലം. അതങ്ങനെത്തന്നെ നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ സന്തോഷം.

എന്റെ ചില നേരിട്ടുള്ള അനുഭവങ്ങളൂം മറ്റു ചിലരില്‍ നിന്നറിയാന്‍ കഴിഞ്ഞതു വച്ച് സഭയുടേതായാലും വേറാരുടേതായാലും സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് പണത്തിലായിരുന്നു താല്‍പര്യം. ഇപ്പോള്‍ കാര്യങ്ങളൊക്കെ ശരിയായിക്കാണുമെന്നു കരുതുന്നു. ഒരു സീറ്റില്‍ നിന്നും പരമാവധി പണം വാങ്ങുന്നതിനു പകരം നിലനില്‍പ്പിന്റെ കൂലിയും മികച്ച വിദ്യാഭ്യാസവും നല്‍കാനാവട്ടെ എന്നു പ്രത്യാശിക്കുന്നു.

Unknown said...

സാങ്കേതിക വിദ്യാഭ്യാസം നല്‍കലല്ല മതത്തിന്റെ ലക്ഷ്യം എന്നാണെന്റെ അറിവ്‌. ഒരു മതം സ്വാശ്രയ സ്ഥാപനം വഴി ധര്‍മത്തിനും മാനവ നന്മക്കും വേണ്ടി എന്താണു ചെയ്യുന്നത്‌ എന്നാണെന്റെ ചോദ്യം. ജിന്‍സിന്റെ വാദങ്ങളെപ്പറ്റിയും ജോജുവിന്റെ അഭിപ്രായം അറിയിക്കുക. ദയവായി കണക്കുകള്‍ ഒഴിവാക്കുക. ജോജുവിന്റെ കണക്കുകള്‍ ശരിയാണെന്നു ഞാന്‍ ആദ്യമെ സമ്മതിച്ചിരുന്നു. ഒരു മതം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ഔദാര്യം പ്രതീക്ഷിക്കുന്നതു തെറ്റാണൊ?

മുക്കുവന്‍ said...

LDF need free education for kids. is it for poor kids? i dont think so.. who are studying in engineering colleage? what they do after finishing engineering/medical colleage? are they paying any money to the organisation or Govt?

so every studuent has to pay money for their studies. govt has to give loan for their studies. let govt put a tax for paid higher education seat.. the problem solved....

mukkuvan's more soln:

http://mukkuvan.blogspot.com/2007/11/blog-post_22.html