Thursday, June 17, 2010

നേരറിയാന്‍ ദേശാഭിമാനി

സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ സി.എം.എസ്‌ കോളേജില്‍ പ്രശ്നങ്ങളുണ്ടാക്കിയത്‌ എസ്‌.എഫ്‌.ഐക്കാരാരിക്കുമെന്നാണ്‌.സി.എം.എസ്‌ കോളേജ്‌ ഓഫീസ്‌ എസ്‌.എഫ്‌. ഐ അടിച്ചുതകര്‍ത്തു -മനോരമ"കോട്ടയം സി.എം.എസ്‌ കോളേജില്‍ എസ്‌.എഫ്‌. ഐക്കാരുടെ അഴിഞ്ഞാട്ടം" -ദീപിക

ദേശാഭിമാനി വായിച്ചപ്പോഴാണ്‌ വൈദീകരാണു പ്രശ്നം എന്നു മനസിലായത്‌.

"സി.എം. എസ്‌ കോളേജ്‌ സമരം; വിദ്യാര്‍ത്ഥികളും വൈദീകരും തമ്മില്‍ സംഘര്‍ഷം" -ദേശാഭിമാനി

ഫോട്ടോഷോപ്പ്‌ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ ചിത്രങ്ങള്‍ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ പ്രസിദ്ധീക്കരിച്ചിട്ടുണ്ട്‌. പതിവുപോലെ മനോരമയാകട്ടെ ഒരു പടികൂടി കടന്ന്‌ മോര്‍ഫുചെയ്ത വീഡിയോ ചിത്രങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട്‌ ഡബ്ബുചെതു ചേര്‍ത്ത എസ്‌.എഫ്‌.ഐ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം പശ്ചാത്തലത്തില്‍ കൂട്ടിയോജിപ്പിച്ചിട്ടുമുണ്ട്‌.

അതൊന്നും പോരാഞ്ഞിട്ട്‌ ദേ സ്ളൈഡ്‌ ഷോ

അസത്യം പ്രചരിപ്പിയ്ക്കുന്ന മനോരമാദി പത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കണം.

12 comments:

ജിവി/JiVi said...

ദേശാഭിമാനിയുടേത് പച്ചക്കള്ളം. മറ്റുപലതും ചെയ്തിട്ടുണ്ടെങ്കിലും വൈദികര്‍ പിള്ളേരുമായി സംഘര്‍ഷമുണ്ടാക്കിയ ചരിത്രമില്ല.

Joker said...

:))

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)

Mickle said...

അയ്യൊ അങ്ങനെ പറയല്ലെ, ഇന്നു ജയരാജാധികള്‍ പറഞ്ഞതു കേട്ടില്ലായൊ? എസ് എഫ് ഐ ക്കാര്‍ മര്യാദാ കുട്ടികള്‍ ആണെന്നു.കോളെജില്‍ നടന്നത് മൊത്തം വൈദികര്‍ കാണിച്ച അക്രമമല്ലെ... അതീപ്പൊ ദേശാഭിമാനി വായിക്കണൊ? കൈരളി കണ്ടാല്‍ പോരെ. വൈദികര്‍ അക്രമം കാണിച്ചു എന്ന ന്യൂസ്, റീഡര്‍ വായിക്കുബോള്‍ കോളെജു ഓഫീസു അടിച്ച് തകര്‍ത്തു അക്രമം നടത്തുന്ന വീഡിയൊ ക്ലിപ്പിങ്സ് കറക്റ്റായി പ്ലേ ചെയ്ത് കാണിച്ചു. വൈദികര്‍ ആരായി?

കാക്കര kaakkara said...

പോസ്റ്റിന്റെ ലേബൽ എനിക്കിഷ്ടപ്പെട്ടു... അരാഷ്ട്രീയം!

കേരളത്തിൽ അരാഷ്ട്രീയ ചിന്ത വളർത്തുന്നതിൽ അക്രമരാഷ്ട്രീയമാണ്‌ മുൻപന്തിയിൽ...

N.J ജോജൂ said...

കാക്കര, കോളേജിണ്റ്റെ വസ്തുവകകള്‍ അടിച്ചു തകര്‍ക്കുന്നത്‌ രാഷ്ട്രീയം. അതു തെറ്റാണെന്നു പറയുന്നത്‌ അരാഷ്ട്രീയം. അതാണ്‌ അതിണ്റ്റെ ഒരു ഇത്‌.

pappan said...

അന്ധമായ പ്രതികാരം സിഎംഎസിന്റെ സാംസ്കാരിക മുഖത്തെ അണയ്ക്കുന്നു

വിദ്യാര്‍ഥിസമരത്തിന്റെ പേരില്‍ സിഎംഎസ് കോളേജ്അധികാരികള്‍ പുറത്താക്കിയ ജയ്ക്ക് സി തോമസ് പഠനത്തിനൊപ്പം സാംസ്കാരിക പ്രവര്‍ത്തനത്തിലും ശ്രദ്ധേയന്‍. പരന്ന വായനയ്ക്കൊപ്പം ഇംഗ്ളീഷ് ക്ളാസിക് ഗ്രന്ഥങ്ങളിലെ അറിവും വിദ്യാര്‍ഥികള്‍ക്ക് മാതൃകയായി. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രാജിവച്ചപ്പോള്‍ 'ഫീല്‍ യുവര്‍ ബൂട്സ് 'എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രവേശന കവാടത്തിലേക്കുള്ള റോഡില്‍ ബുഷിന്റെ ചിത്രങ്ങള്‍ പതിപ്പിച്ച് ഉയര്‍ത്തെഴുനേല്‍ക്കാനാവാത്ത ബുഷിന്റെ മൂന്നാം നാള്‍ എന്നെഴുതിയത് ക്യാംപസിനെ ആവേശം കൊള്ളിച്ചത് ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് വിദ്യാര്‍ഥിയായ ഈ പത്തൊമ്പതുകാരനാണ്. കോളേജിലെ സാംസ്കാരിക വേദിയായ 'പ്രസരം' പുനരാരംഭിച്ചത് ജയ്ക്കിന്റെ മുന്‍കൈയിലാണ്.

'ഞാന്‍ പാവങ്ങള്‍ക്ക് ഭക്ഷണം കൊടുത്തപ്പോള്‍ നിങ്ങളന്നെ വിശുദ്ധനാക്കി, അവരെന്ത് കൊണ്ട് പട്ടിണി കിടക്കുന്നു എന്ന് അന്വേഷിച്ചപ്പോള്‍ നിങ്ങളന്നെ കമ്യൂണിസ്റ്റാക്കി' ബ്രസീലിയന്‍ ആര്‍ച്ച് ബിഷപ് കാമറൂണിന്റെ വാക്കുകള്‍ പോസ്റ്ററായപ്പോഴാണ് ജെയ്ക്ക് കോളജ് അധികൃതരുടെ കണ്ണിലെ കരടായത്.

കോളെജിലെ സിനിമാ പ്രദര്‍ശനത്തില്‍ ആന്റി ക്രൈസ്റ്റ് പ്രദര്‍ശിപ്പിച്ചതും അധികൃതരെ ചൊടിപ്പിച്ചു. ഇതാണ് ജെയ്ക്കിനെ പുറത്താക്കുന്നതില്‍ കലാശിച്ചത്. തന്നെ പുറത്താക്കിയ മാനേജ്മെന്റിന്റെ നടപടിക്കെതിരെ 'ക്രൂരരായ ഭരണാധിപന്മാരെ, പൂക്കളെ നിങ്ങള്‍ക്ക് നുള്ളിയെറിയാം. പക്ഷെ വസന്തത്തിന്റെ വരവിനെ തടയാന്‍ ആവില്ല' എന്ന നെരൂദയുടെ വാക്കുകള്‍കൊണ്ടാണ് ജെയ്ക്ക് സി തോമസ് ഊര്‍ജം പകര്‍ന്നത്.

പൌവ്വത്തിലിന്റെ സിഎംഎസ് സ്നേഹം ധൃതരാഷ്ട്രാലിംഗനം: ടി വി രാജേഷ്

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവ്വത്തിലിന്റെ സിഎംഎസ് സ്നേഹം ധൃതരാഷ്ട്രാലിംഗനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ളോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎംഎസ് കോളേജിന് മുന്നില്‍ 50 ദിവസം നീണ്ട സത്യഗ്രഹസമരം കാണാത്ത മാധ്യമങ്ങള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മോശക്കാരാക്കുന്ന ഇരട്ടത്താപ്പാണ് കാണിച്ചത്. കേരളത്തില്‍ വിവാദ വ്യവസായം നടത്താനുള്ള നീക്കമാണ് വലതുപക്ഷ മാധ്യമങ്ങളും തീവ്ര ഇടതുപക്ഷക്കാരും ചേര്‍ന്ന് നടത്തുന്നത്. കേരളത്തിലെ കിങ്മേക്കറാകാണ് ചില റിട്ട. ബിഷപുമാരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഭഗത്സിങ് നഗറില്‍ (മുനിസിപ്പല്‍ ടൌണ്‍ഹാള്‍) നടന്ന കണ്‍വന്‍ഷനില്‍ പ്രസിഡന്റ് സി സനല്‍കുമാര്‍ അധ്യക്ഷനായി.

1. Bin Laden's father, the late Mohammed Awad bin Laden, was a wealthy businessman with close ties to the Saudi royal family

2. Bin Laden studied economics and business administration [13] at the Management and Economics School of King Abdulaziz University in Jeddah.

3. Some reports suggest bin Laden earned a degree in civil engineering in 1979,[14] or a degree in public administration in 1981.

ജിവി/JiVi said...

ങേഏഏഏഏഏഏഏ.........

ജയിംസ് സണ്ണി പാറ്റൂര്‍ said...

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തെ
ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് വിദ്യാര്‍ത്ഥി
സംഘട്ടനത്തിന്‍റെ പതിവു ചടങ്ങു പ്രകാരം
ആശുപത്രിയിലായ(അതിക്രമിച്ചു കടക്കലാണേ)
ഞങ്ങളും എതിര്‍ സംഘടനയില്‍ പെട്ടവരും
തമ്മില്‍ ചെറുതായി കശപിശ ഉണ്ടായി . പിറ്റേ
ന്നത്തെ പത്രവാര്‍ത്ത ഇങ്ങനെയായിരുന്നു..
സംഘട്ടനത്തില്‍ പരിക്കു പറ്റി ആശുപത്രില്‍
അഡ്മിറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ വീണ്ടും ആശു
പത്രിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. വാര്‍ത്ത
വായിച്ചു അന്നു മുഴുവന്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു