(തലക്കെട്ട് എത്രമാത്രം യോജിയ്ക്കുമെന്നറിയില്ല എങ്കിലും...)
തനിമലയാളത്തില്‍ ലിങ്ക് കണ്ടില്ലെങ്കിലും ഇടയ്ക്കൊക്കെ ഞാന്‍ സന്ദര്‍ശിയ്ക്കാറുള്ള ചുരുക്കം ചില ബ്ലോഗുകളിലൊന്നാണ് ഹരിയുടെ ചിത്രവിശേഷം. സിനിമയെ സംബന്ധിച്ച് ഹരി അവസാനവാക്കാണെന്ന് ഞാന്‍ കരുതുന്നില്ല, ഹരിയും കരുതുമെന്നു വിശ്വസിയ്ക്കുന്നില്ല. ഹരിയുടെ നിരീക്ഷണങ്ങളുമായി നൂറുശതമാനം യോജിപ്പുമില്ല മിക്കപ്പോഴും. സിനിമയെക്കുറിച്ച് ഹരിയുടെയത്ര എന്നല്ല തീരെ എന്നുതന്നെപറയാം സാങ്കേതികമായ വിവരം എനിയ്ക്കു പോരാ എന്നതു മറ്റൊരു വശം. എങ്കിലും പുതിയ മലയാള സിനിമയെക്കുറിച്ചുള്ള അഭിപ്രായം ഞാന്‍ അന്വേഷിയ്ക്കുന്നതു ഹരിയുടെ ബ്ലോഗിലാണ്. ഒന്നു രന്ടു ചിത്രങ്ങളെ പ്രമോട്ടു ചെയ്യുവാന്‍ ഹരിയുടെ റേറ്റിംഗ് ഞാന്‍ ഉപയോഗിച്ചിട്ടൂമുണ്ട്. ഇത്രയും ആമുഖം.
ഈ പോസ്റ്റിനു ആധാരം എന്റെ ചില ചിന്തകളാണ് അല്ലെങ്കില്‍ സംശയങ്ങളാണ്.
സംശയം #1:
കഥയിലെ പുതുമയോ സാങ്കേതിക മികവോ നല്ല ഗാനങ്ങളോ അങ്ങനെ ഒന്നും തന്നെ ഉന്ടെന്നവകാശപ്പെടാനില്ല എന്ന് എനിയ്ക്കു തോന്നിയപടമാണ് രാജമാണിക്യം. മമ്മൂട്ടിയുടെ പെര്‍ഫൊമന്സു മാറ്റി നിര്‍ത്തിയാല്‍ അതിലൊന്നുമില്ല. എങ്കിലും മമ്മൂട്ടിയുടെ സാന്നിധ്യവും തിരുവന്തോരം(ബാലരാമപുരം?) സംസാര ശൈലിയും ചിത്രത്തിനു മറ്റൊരു മാനം നല്കുന്നു. ഹരി ഈ ചിത്രത്തിന്‍ എത്ര റേറ്റിംഗ് നല്കുമായിരുന്നു?!
സംശയം #2:
മോസര്‍ബെയറിന്റെ സീഡി കയ്യില്‍ വന്നു പെട്ടതുകൊണ്ട് ഈയിടെ കണ്ട പടമാണ് പോസിറ്റീവ്. മോശമില്ല എന്നു തന്നെയല്ല കൊള്ളാം എന്നു തന്നെ തോന്നി(സി.ബി.ഐ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി.). സാധാരണ കുറ്റാന്വേഷണചിത്രങ്ങളില്‍ നിന്നും വേറിട്ട് പ്രത്യേകിച്ച്
ഒന്നുമില്ല എങ്കിലും...പടം കണ്ടു കഴിഞ്ഞപ്പോള്‍ എടുത്തു നോക്കിയത് ഹരിയുടെ റിവ്യൂവാണ്. 5.5. ന്യായമായ റേറ്റിംഗ് ഉണ്ട്. ഹരിയുടെ പുതിയ രീതിവച്ചു കണക്കാക്കിയാല്‍ റേറ്റിംഗ് എത്ര കിട്ടുമായിരിയ്ക്കും.പ്രത്യേകിച്ച് പാസഞ്ചറിനു 7.25 കിട്ടിയ സ്ഥിതിയ്ക്ക്.
(ഹരി ഇതിനു മറുപടി പറയണമെന്ന ഉദ്ദ്യേശത്തില്‍ എഴുതിയ പോസ്റ്റല്ല. കുറച്ചു നാളായി മനസില്‍ കൊണ്ടു നടന്ന ചിന്ത പോസ്റ്റാക്കി എന്നേ ഉള്ളൂ.)