ഞാന്‍ പിന്തുടരാരുണ്ടായിരുന്ന ചിത്രവിശേഷത്തില്‍ ഹരി ഗുലുമാലിന്റെ റിവ്യൂ കൊടുത്തിരുന്നില്ല.
പിന്നെ കണ്ട രണ്ടു റിവ്യൂകള്‍ ഇവിടെ
ഗുലുമാല്‍ റിവ്യൂ : Gulumaal The Escape Review - * Jayasoorya, Kunchakko Boban
ഗുലുമാല്‍ ദി എസ്കേപ്പ് - സിനിമ
ഇന്നലെ പടം കണ്ടു. ഒട്ടും മടുപ്പുണ്ടാക്കാതെ വളരെ വേഗത്തില്‍ സരസമായി കഥ പറഞ്ഞു പോയിരിയ്ക്കുന്നു.
"ജയസൂര്യ ഇത്രെയും നാള്‍ ചെയ്തതില്‍ വളരെ നല്ലൊരു കഥാപാത്രം ആണ് ഗുലുമാലിലെ ജെറി.വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്രീനില്‍ എത്തിയ കുഞ്ചാക്കോയും വളരെ മാറിയിരിക്കുന്നു.അഭിനയശേഷിയില്‍ ഒത്തിരി വളര്‍ന്ന ഇവരുടെ വളരെ മനോഹരമായ കോമഡി രംഗങ്ങള്‍ ജനത്തെ ചിരിപ്പിക്കാന്‍ പ്രാപ്തി ഉള്ളത് ആണ്...സെക്കന്റ്‌ടുകള്‍ കൊണ്ട് സംഭവിക്കുന്ന ട്വിസ്റ്റ് ആണ് ചിത്രത്തിന്റെ ശക്തി.പറയത്തക്ക കോമഡി രംഗങ്ങള്‍ ഇല്ല എങ്കിലും സരസമായ അഭിനയ മൂഹുര്തങ്ങള്‍ വഴി ചിത്രത്തിന് ചിരി സമ്മാനിക്കാന്‍ കഴിയും." (bmkmovies)
"ഒടുവില്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് സിനിമയുടെ ക്ലൈമാക്സ്...അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലേക്ക് ക്ലൈമാക്സ് മാറുമ്പോള്‍ അതിനു ഉപയോഗിച്ചിരിക്കുന്ന ട്രീറ്റ്മെന്റ് വളരെ അഭിനന്ദാര്‍ഹമാണ്....
ലോജിക്കിനെ പരിഹസിക്കുന്ന സീനുകള്‍ ഉണ്ടെങ്കിലും രസച്ചരട് പൊട്ടിക്കാതെ അത് പറഞ്ഞിരിക്കുന്നതിനാല്‍ ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാകുന്നില്ല. " (cinemaattalkies)
ചുരുക്കത്തില്‍ തികച്ചും രസകരമായ, കാണാന്‍ കൊള്ളാവുന്ന ഒരു പടം.