Monday, July 19, 2010

കെ.സി.ബി.സി യുടെ ലേഖനവും ജനപ്രാതിനിധ്യ നിയമവും

ഇക്കഴിഞ്ഞ ജൂലൈ 18 നു ഞായറാഴ്ച കുര്‍ബാന മദ്ധ്യേ വായിക്കുന്നതിലെയ്ക്കായി കെ.സി.ബി.സി പുറപ്പെടുവിച്ച ഇടയലേഖനം ഇവിടെ വായിക്കാം. ഇതിലെ പ്രധാന ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം.

1 . വര്‍ഗിയവാദികള്‍ , വര്‍ഗ വിദ്വേഷം പ്രച്ചരിപ്പിയ്ക്കുന്നവര്‍ , അക്രമം പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ , നിരീശ്വരവാദികള്‍ , ലക്‌ഷ്യം നേടാന്‍ എന്ത് മാര്‍ഗവും പ്രയോഗിയ്ക്കുന്നവര്‍ എന്നിവരെ പ്രോത്സാഹിപ്പിയ്ക്കതിരിയ്ക്കുക.

2 . സാമൂഹിക നീതി, വളര്‍ച്ച, ജനാധിപത്യം, ഭരണഘടന, മതാത്മക മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ ഇവയെ അംഗീകരിയ്ക്കുന്നവരെ തിരഞ്ഞെടുക്കുക.

3 . അപരന്മാരെ നിറുത്തി ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നവരെയും, അടവുനയം എന്ന നിലയില്‍ സ്വതന്ത്രന്മാരെ നിര്‍ത്തുന്നവരെയും കുറിച്ച് ബോധാവന്മാരായിരിയ്ക്കുക.

ഇതിനെയാണ് പിണറായി "മതത്തെ ഉപയോഗിച്ചു വോട്ടുപിടിയ്ക്കുന്നു" എന്നും "യു.ഡി.എഫ് നെ സഹായിയ്ക്കാന്‍ മതമേലധ്യക്ഷന്മാര്‍ ശ്രമിയ്ക്കുന്നു" എന്നും വിശേഷിപ്പിച്ചത്‌. ഇതിലെവിടെയാണ് മതം? എവിടെയാണ് യു.ഡി.എഫ്?

നിരീശ്വരവാദം എല്ലാ മതവിശ്വാശങ്ങള്‍ക്കും എതിരാണ്. സ്വന്തം മതവിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന പ്രസ്താനങ്ങള്‍ക്കെതിരെ തന്റെ സമതിദാനാവകാസം വിനിയോഗിയ്ക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമാവാവുമോ? മതവിശ്വാസത്തിന്റെ സംരക്ഷണത്തിനുള്ള അവകാശം മൌലീകാവകാശമാണെന്നറി യാഞ്ഞിട്ടല്ല അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.

ഇടയലേഖനത്തെ "ദൈവ വിശ്വാസത്തെ ഹിതപരിശോധനയ്ക്കുള്ള വിധേയമാക്കാനുള്ള മത മേലധ്യക്ഷന്മാരുടെ നീക്കം" ആയിട്ടാണ് തോമസ്‌ ഐസക്ക് വിശേഷിപ്പിച്ചത്‌. ഇവിടെ ഹിതപരിശോധനയ്ക്ക് വിധേയമാവുന്നത് ദൈവവിശ്വാസമല്ല, ദൈവവിശ്വാസത്തോടുള്ള മനോഭാവമായിരിയ്ക്കും.

section 123 (3) of R. P. Act, 1951

കെ.സി.ബി.സി ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ 3 അനുചേദം ലംഘിച്ചു എന്നാണു ചിലരുടെ വാദം. എന്താണ് ഈ വകുപ്പ് എന്ന് നോക്കാം.

R. P. Act, 1951 (123)

123 (3). ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ അവരുടെ ഭാഷ, ജാതി മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിയ്ക്കണോ ആഹ്വാനം ചെയ്യുന്നത്,
തെരഞ്ഞെടുപ്പിനെ ബാധിക്കത്തക്കവിധത്തില്‍ മത ചിഹ്നങ്ങളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം 'Corrupt practices' ആകുന്നു.

123 (3A) ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ക്കിടയില്‍ സത്രുതയോ വെറുപ്പോ പരത്താന്‍ ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ ശ്രമിയ്ക്കുന്നത്
'Corrupt practices' ആകുന്നു.

123 (3B) ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ സതിയെ പ്രകീര്ത്തിയ്ക്കുന്നത് 'Corrupt practices' ആകുന്നു.


ഈ ഇടയലേഖന വിവാദത്തില്‍ കെ.സി.ബി.സി

1. ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ, അവരാല്‍ നിയോഗിയ്ക്കപെട്ട മറ്റാരെങ്കിലുമോ അല്ല.

2. ഭാഷ, ജാതി മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിയ്ക്കണോ ആഹ്വാനം ചെയ്തിട്ടില്ല.

3. വെറുപ്പോ ശത്രുതയോ പരത്താന്‍ ശ്രമിച്ചിട്ടില്ല.


July 20 2010 ലെ ദേശാഭിമാനിയില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 125 ആം വകുപ്പ് പ്രകാരം കെ.സി.ബി.സി യുടെ ലേഖനം കുറ്റകൃത്യമാണ് എന്ന് ആരോപിയ്ക്കുന്നു.

R. P. Act, 1951 (125)
ഏതെങ്കിലും ഒരു വ്യക്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ക്കിടയില്‍ ശതൃതയോ വെറുപ്പോ പരത്താന്‍ ശ്രമിയ്ക്കുന്നത് മൂന്നു വര്ഷം വരെ തടവോ പിഴയോ രണ്ടും കൂടെയോ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്‌.

ഇടയലേഖനത്തില്‍ ഒരിടത്ത് പോലും ശതൃതയോ വെറുപ്പോ ഉണ്ടാക്കുന്ന തരത്തില്‍ ഒരു വരിപോലുമില്ല.

ഇലക്ഷന്‍ കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കോണ്ടാകറ്റ്
ഇന്ന് മനോജിന്റെ കമന്റില്‍ കണ്ട ആരോപണമാണ് മതസ്ഥാപനങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിയ്ക്കുന്നു എന്നത്.

ഇടയലേഖനത്തില്‍ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടിയോ വ്യക്തിയ്ക്ക് വേണ്ടിയോ വോട്ടു ചോടിയ്ക്കുന്നുന്ടോ? സഭയുടെ നിലപാടുകള്‍ ആണ് ഇടയലേഖനത്തില്‍ പ്രതിഫലിയ്കുന്നത്. നിരീശ്വരവാദത്തെയും അക്രമത്തേയും ജനാധിപത്യ ധ്വംസനങ്ങളെയും ന്യൂനപക്ഷ അവകാശ ലംഘനങ്ങളെയും അനുകൂലിയ്കുവാന്‍ സഭയ്ക്ക് എങ്ങിനെ കഴിയും? ഇതിനെ അനുകൂലിയ്കുന്ന പാര്‍ട്ടിയ്ക്ക് സഭയുടെ നിലപാടുകള്‍ പ്രതികൂലമായിരിയ്ക്കും. ഇവിടെ ഏതെങ്കിലും പര്ട്ടിയല്ല അവരുടെ നിലപാടുകള്‍ ആണ് പ്രശ്നം.


ആയതിനാല്‍ ഈ രീതിയിലുള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ് . അഭിപ്രായം പറയുന്നവര്‍ കമ്യൂണിസ്റ്റ് അനുകൂല ബ്ളോഗുകളിലും മാധ്യമങ്ങളിലും വരുന്ന വിവരണങ്ങള്‍ കണ്ട് അഭിപ്രായം പറയാതെ ഇടയലേഖനം വായിച്ചിട്ട് അഭിപ്രായം പറയാന്‍ താത്പര്യപ്പെടുന്നു.