Saturday, December 11, 2010

നിര്‍ബന്ധിത ഗര്‍ഭ ചിദ്രങ്ങള്‍

ഒരു മുഖ്യധാര മാധ്യമത്തില്‍ ഒരു കത്തോലിക്ക പുരോഹിതന്‍ എഴുതിയ ലേഖനത്തില്‍ ചൈനയിലെ നിര്‍ബന്ധിത ഗര്‍ഭ ചിദ്രങ്ങളെ പരാമര്‍ശിച്ചിരുന്നു. അങ്ങനെ വിഴുങ്ങാന്‍ കമ്യൂണിസ്റ്റു സഹയാത്രികര്‍ തയ്യാറല്ലത്രേ. നല്ലത്. കുറഞ്ഞ പക്ഷം ഇന്റര്‍ നെറ്റില്‍ പരതാം. പക്ഷെ അതിനു പോലും തയ്യാറാവാതെ ലേഖകനെ ആക്ഷേപിക്കുവാനായിരുന്നു പലര്‍ക്കും താത്പര്യം.

ചൈനയുടെ one child പോളിസി

1979 മുതല്‍ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി കര്‍സനമായി one child പോളിസി
നടപ്പിലാക്കി വരികയാണ്. 80 കളുടെ ആദ്യം ഇതിനായി ചൈന നിര്‍ബന്ധിത ഗര്‍ഭ ചിദ്രവും നിര്‍ബന്ധിത ഗര്‍ഭ നിരോധനവുമായിരുന്നു അവലംബിച്ചത്. എന്നാല്‍ 90 കളില്‍ ചൈന പോളിസിയില്‍ ചില ഭേദഗതികല്‍ വരുത്തി. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതി കളില്‍ നിന്ന് പിഴ ഇടാക്കുവാനും 60വയസിനു മുകളില്‍ പ്രായമുള്ള ഒരുകുട്ടി മാത്രമുള്ള വര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുമായിരുന്നു പദ്ധതി. അടുത്തകാലത്ത് വീണ്ടും ചില ഇളവുകളും പ്രാദേശിക പ്രത്യേകതകളും പ്രാദേശിക ജന സംഖ്യയും കണക്കിലെടുത്ത് ഇളവുകള്‍ അനുവദിക്കുന്നുണ്ട്. എങ്കിലും ഒരു ദശകം കൂടിയെങ്കിലും പോളിസി തുടരാനാണ് പരിപാടി.

മനുഷ്യാവകാശ ലംഘനങ്ങള്‍
one child പോളിസിയുടെ ഭാഗമായി നടപ്പില്‍ വന്ന നിര്‍ബന്ധിത ഗര്ഭാചിദ്രങ്ങള്‍ കുപ്രസിധിയാര്‍ജിച്ചതാണ്. എട്ടാം മാസത്തിലും ഒന്‍പതാം മാസത്തിലും ഗര്‍ഭചിദ്രം നടന്നു എന്നതിന്റെ റിപ്പോര്‍ട്ടുകളുണ്ട്. 2002 ഇല്‍ നിര്‍ബന്ധിത ഗര്‍ഭചിദ്രം ചൈനീസ് ഗവര്‍മെന്റ് നിയമവിരുദ്ധമാക്കി(അമേരിക്കന്‍ സമ്മര്‍ദ്ദ ഫലമായി ) എങ്കിലും നിയമം പൂര്‍ണ്ണമായും നടപ്പക്കപ്പെട്ടിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങള്‍ ഇപ്പോഴും നിര്‍ബന്ധിത ഗര്‍ഭ ചിദ്രവും നിര്‍ബന്ധിത കൂട്ട വന്ധ്യകരണവും നടത്തുന്നു എന്നാണു റിപ്പോര്‍ടുകള്‍.

1. നാഷണല്‍ പബ്ലിക്‌ റേഡിയോ 2007 ഏപ്രില്‍ 23 നു റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലേക്ക്
കഴിഞ്ഞ ആഴ്ചയും തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ നിരവധി സ്തീകളെ നിര്‍ബന്ധിത ഗര്‍ഭ ചിദ്രതിനു വിധേയമാക്കി അതില്‍ ചിലത് 9 ആം മാസത്തിലായിരുന്നു.

ലിയാംഗ് യാഗെയ്ക്കും ഭാര്യ വെഇ ലിന്രോമ്ഗിനും ഒരു കുട്ടി ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ ഫൈന്‍ നല്‍കി വളര്‍ത്താം എന്ന് അവര്‍ കരുതി. വെഇ ഏഴ് മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍ ( 2010 ഏപ്രില്‍ 16 ) ഫാമിലി പ്ലാനിംഗ് അധികാരികള്‍ അവരെ സന്ദര്‍ശിക്കുകയും ബലമായി മറ്റേര്നിടി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

ഹീ കയ്ഗന്‍ന്റെ കഥയും വ്യത്യസ്തമല്ല. പ്രസവത്തിനു ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അവള്‍ വിവാഹിതയായിരുന്നില്ല എന്നാ കാരണത്താല്‍ ഗര്‍ഭ ചിദ്രതിനു വിധേയയാക്കപ്പെട്ടു.


2. 2010 ഒക്ടോബറില്‍ നടന്ന നിര്‍ബന്ധിത ഗര്‍ഭ ചിദ്രത്തിന്റെ റിപ്പോര്‍ട്ട് അല്‍-ജസീറ പുറത്തുവിട്ടിരുന്നു.


ഇതിനൊക്കെ കാരണമായി കരുതപ്പെടുന്നത് ചില പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അവരുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യാ നിരക്കില്‍ എത്തുവാന്‍ ആയില്ല എന്നതാണ്. .11 % ന്റെ വ്യത്യാസമുണ്ടായി അത്രേ അവരുടെ ടാര്‍ജറ്റില്‍ നിന്ന്. അതായത് ബൈസെ പ്രാദേശിക ഭരണകൂടത്തിന്റെ ടാര്‍ജറ്റ് ആയ 13.5 ഇല്‍ കവിഞ്ഞു ജനന നിരക്ക് 13.61 ഇല്‍ എത്തി.

3 . 2005 സെപ്തംബര്‍ ഇല്‍ ഷാന്‍ടോന്ഗ് ഇല്‍ 7000 ഓളം ആള്‍ക്കാരെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി വന്ധ്യകരണത്തിന് വിധേയമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം ബിജിംഗ് നിഷേധിക്കുകയാണ് പതിവ്. മനുഷ്യാവകാസങ്ങല്‍ക്കുവേണ്ടി പോരാടുന്ന ലോയെഴ്സിനെ കാനാതാവുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗാവോ ശിഷെങ്ങിനെ(Gao Zhisheng) 2010 ഏപ്രില്‍ 20 മുതല്‍ കാണാന്‍ ഇല്ല പോലും.



ചില സ്ഥിതി വിവര കണക്കുകള്‍ പറഞ്ഞു കൊണ്ട് നിര്‍ത്താം.



  • ചൈനയില്‍ ഓരോ വര്‍ഷവും 13 മില്ല്യന്‍ ഗര്‍ഭ ചിദ്രങ്ങള്‍ നടക്കുന്നു.
  • 27.3% സ്ത്രീകള്‍ അവരുടെ 20 വയസ്സ് പൂര്‍ത്തിയാവുന്നതിന് മുന്‍പേ ഗര്‍ഭ ചിദ്രതിനു വിധേയമാകുന്നു.
  • പ്രതിവര്‍ഷം ഗര്‍ഭ ചിദ്രതിനു വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം ചൈനയില്‍ ഇതാണ് 8 മില്യണ്‍ വരും.
  • ദിവസവും 500 സ്ത്രീകള്‍ ചൈനയില്‍ ആത്മഹത്യ ചെയ്യുന്നു. സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് പുരുഷന്മാരേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ലോകത്തിലെ ഏക രാജ്യം