വിജയശതമാനം കുറഞ്ഞ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടണം എന്ന കോടതി നിരീക്ഷണത്തെത്തുടർന്ന് സ്വാശ്രയ കോളേജുകളൂടെ ഗുണനിലവാരം ചർച്ചാ വിഷയമാകുന്നതു നല്ലതു തന്നെ. പഴയകാലത്തിലേതിൽനിന്നും വിഭിന്നമായി സ്വാശ്രയപ്രവേശനം ഏറെക്കുറെ വിവാദങ്ങളുണ്ടാക്കാതെ നടക്കുമെന്ന പ്രതീക്ഷയുമാണൂള്ളത്. "മലയാള"ത്തിലെ
കിരൺ തോമസിന്റെ ലേഖനത്തിനുള്ള ഒരു പ്രതികരണമായാണ് ഈ പോസ്റ്റ് ഇടുന്നത്.
കിരൺ ഒന്നാമതായി പ്രതിക്കൂട്ടിൽ നിർത്തുന്നതു മനോരമയെ ആണ്. മനോരമ ഒരിയ്ക്കലും സ്വാശ്രയവിദ്യാഭ്യാസത്തിനു അനുകൂലമോ പ്രതികൂലമോ ആയ നിലപാട് സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. അതേ സമയം സ്വാശ്രയവിഷയത്തിലെ യുഡിഎഫ് നിലപാടിനു അനുകൂലവും ഇടതുപക്ഷ നിലപാടിനു വിരുദ്ധവും ആയ നിലപാട് മനോരമ കൈക്കൊണ്ടിട്ടൂണ്ട്. അതു മനോരമയുടെ രാഷ്ട്രീയം. അതിനെ സ്വാശ്രയത്തെ മനോരമ അനുകൂലിയ്ക്കുന്നു എന്നു വായിക്കുന്നതു കിരണിന്റെ രാഷ്ട്രീയം. രണ്ടീനോടും പ്രതിഷേധമില്ല, പരാതിയില്ല, പരിഭവമില്ല. പരാമർശിയ്ക്കുന്നു എന്നു മാത്രം.
ഇതിൽ എനിയ്ക്ക് താത്പര്യമുള്ള ഭാഗം ഗുണനിലവാരവുമായി ബന്ധപ്പെട്ടതാണ്. സ്വാശ്രയകോളേജുകളിലെ വിജയശതമാനം കുറവാണ്, അതുകൊണ്ട് സ്വാശ്രയകോളേജുകൾല്പൂട്ടണം, സ്വാശ്രയം പരാജയമാണ് എന്ന രീതിയിലേയ്ക്ക് ഒക്കെ ചർച്ചകൾ പുരോഗമിയ്ക്കുമ്പോൾ പലപ്പോഴും യാഥാർത്ഥ്യം കാണുവൻ പലരും ശ്രമിയ്ക്കുന്നില്ല, ശ്രമിയ്ക്കാൻ നമ്മുടെ സ്വകാര്യ രാഷ്ട്രീയം അനുവദിയ്ക്കുന്നില്ല.
ഇത് പല മാനങ്ങളുള്ള വിഷയമാണ് ചില ആശയങ്ങൾ സൂചിപ്പിച്ച ശേഷം ചിലതുമാത്രം വിശദീകരിയ്ക്കാം എന്നാണ് ഇപ്പോൾ ആഗ്രഹിയ്ക്കുന്നത്.
1. ഫീസ് ഘടനയിലെ വ്യത്യാസം വിജയശതമാനത്തെ ബാധിയ്ക്കുന്നു
2. ഓരോ യൂണിവേർസിറ്റിയിലെ ശരാശരി വിജയശതമാനത്തിൽ വ്യത്യാസമുണ്ട്, സിലബസിന്റെ നിലവാരത്തിലും വ്യത്യാസമുണ്ട്
3. മികച്ച റാങ്ക് പ്രവേശനപരീക്ഷയിൽ കരസ്ഥമാക്കുന്നവർ പഠിയ്ക്കുന്ന കോളേജുകൾ മികച്ച് വിജയശതമാനമുണ്ടാക്കുന്നത് സ്വാഭാവികമാണ്.
പ്രവേശനപരീക്ഷയിൽ റാങ്ക് കുറഞ്ഞ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന കോളേജുകളിൽ വിജയശതമാനം കുറയുന്നതും സ്വാഭാവികമാണ്. അതായത് വിജയശതമാനത്തിനു വിദ്യാർത്ഥികളുടെ നിലവാരവുമായി ബന്ധമുണ്ട്.
4. ഗവർമെന്റ് കോളേജുകളിൽ ഫീസ് കുറവായതുകൊണ്ട് പ്രവേശനപരീക്ഷയിലെ മികവുപ്രദർശിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾ ഗവർമെന്റ് കോളേജുളിൽ പ്രവേശനത്തിനു താത്പര്യപ്പെടൂന്നു.
5. ഏതാനും വിഷയങ്ങളിൽ പാസാവാതിരിയ്ക്കുന്നത് ജോലി ലഭിയ്ക്കുവാൻ കാലതാമസം സൃഷ്ടിച്ചേയ്ക്കാം എന്നതിലുപരി, തത്കാലത്തേയ്ക്കെങ്കിലും, ജോലികിട്ടുന്നതിനു തടസമല്ല.
6. എല്ലാത്തിനും പാസായി എന്നത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിയ്ക്കുന്നതിനുള്ള അളവുകോലല്ല. അതേസമയം ജോലിയ്ക്കു അപേക്ഷ പരിഗണിയ്ക്കുന്നതിനുള്ള മാനദണ്ഡമാണൂ താനും.
കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടു തരത്തിലുണ്ട്. സർക്കാർ സ്ഥാപനങ്ങൾ (IHRD, CAPE etc) നടത്തുന്ന സർക്കാർ സ്വാശ്രയം, സ്വകാര്യമാനേജുമെന്റുകൾ (Catholic, GPC Nair, MES etc) നടത്തുന്ന സ്വകാര്യ സ്വാശ്രയം. ഈ രണ്ടു ഗണത്തിലും നല്ല വിജയശതമാനം തരുന്ന കോളേജുകളും അതേപോലെ തന്നെ വളരെ താണ വിജയ ശതമാനം തരുന്ന കോളേജുകളൂമുണ്ട്.
അതുകോണ്ടു തന്നെ സ്വാശ്രയം എന്നാൽ നിലവാരത്തകർച്ച എന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് അർത്ഥമില്ല. അതേ സമയം രാജ്യത്തെ മികച്ച കോളേജുകളൂടെ പട്ടികയിൽ ഇടം പിടിച്ച കോളേജുകളും രണ്ടു പട്ടികയിലുമുണ്ട് (Model, Rajagiri).
http://www.onlineexamresults.in/2012/06/kerala-engineering-college-pass.html എന്ന ലിങ്കിൽ നിന്നും ലഭ്യമായ കണക്കുകളെ നമുക്ക് വിശകലം ചെയ്യാം. ഇതു 2010-2011ലെ ആണെന്നാണു കരുതുന്നത്. ലിങ്കിൽ 2012 ജൂൺ എന്നു കാണിയ്ക്കുന്നതിനാൽ അധികം പഴയതല്ല വാർത്തയെന്നും മനസിലാക്കാം.
ഇതിൽ കോടതി പറയുന്ന 40% പട്ടിക കടക്കാത്ത കോളേജുകളീൽ 6 -ഓ 7 -ഓ കോളേജുകൾ സർക്കാർ സ്വാശ്രയങ്ങളാണ്. ഇതിൽ കൊച്ചിൻ യൂണിവേർസിറ്റിയിലെ ഏറ്റവും മികച്ച വിജയം നേടിയ കോളേജുകളായ Model, Chengannoor കോളേജുകളുടെ മാനേജുമെന്റായ IHRD നടത്തുന്ന കോളേജുകളൂമുണ്ട്. ഒരേ മാനേജുന്റിന്റെ കോളേജുകളിൽത്തന്നെ പ്രകടമായ വിജയശതമാനത്തിലെ വ്യത്യാസം പറഞ്ഞു തരുന്നത് വിജയശതമാനത്തിനു മാനേജുമെന്റിന്റെ മാത്രം കുറ്റപ്പെടുത്തേണ്ട എന്നും കൂടിയല്ലേ.
സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ പ്രത്യേകത ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട് എന്നതാണ്. നിലവാരമില്ലാത്തവ സ്വയം ഇല്ലാതാവും. നിലവാരം ഉയരുന്നതിനനുസരിച്ച് ജനസമ്മിതിയും വിജയശതമാനവും ഒക്കെ കൂടും.
ഇതിന്റെ അർത്ഥം സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ നിലവാരം പരിശോധിയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളൊന്നും വേണ്ടന്നോ അങ്ങനെയുള്ള ചർച്ചകൾ അനാവശ്യമാണ് എന്നോ അല്ല. സ്വാശ്രയത്തിന്റെ പ്രവേശനം മാത്രം ചർച്ച വിഷയമാക്കി അതിൽ സർക്കാരിന് 50% സീറ്റ് തന്നാൽ നിലവാരം താന്നെ ഉണ്ടായിക്കോളൂം എന്ന മൗഢ്യവും പേറി ഏറെക്കാലം പിടിച്ചു നിൽക്കാനാവില്ല എന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ എത്തുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്.
മുകളിൽ പറഞ്ഞ സൈറ്റിലെ വിവരം താഴെ ആവർത്തിയ്ക്കുന്നു. കോളേജുകളുടെ മാനേജുമെന്റിന്റെ വായനക്കാരൻ കണ്ടെത്തട്ടെ.
- College of Engineering, Chengannur 64.1%
- Model Engineering College, Thrikkakara 61.6%
- Thrikkakara 49.83 %
- Kallooppara 47.09 %
- Cochin University College of Engineering, Pulinkunnu 45.34 %
- Poonjar 44.96 %
- Cherthala 44.19 %
- Toc H Institute of Science and Technology, Arakunnam 42.49 %
- Trikaripur 41.1 %
- Perumon 40.71 %
- Kottarakkara 37 %
- Thalassery 35.26 %
- Kidangoor 33.11 %
- Attingal 33.09 %
- Colleges of Engineering at Adoor 32.05 %
- Munnar 31.94 %
- Karunagappally 31.86 %
- TKM Institute of Technology, Kollam 28.17 %
- M.G. College of Engineering, Thiruvananthapuram 20 %
- Cooperative Institute of Technology, Vadakara 25.97%
- Sarabhai Institute of Science and Technology in Thiruvananthapuram 19.48%