ബഹുമാനപ്പെട്ട കയ്യാലകത്തു പീലൊപ്പോസ്
കത്തനാര്‍ എഴുതി തുരുത്തി സെന്റ് മേരീസ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കയ്യെഴുത്തുപ്രതിയുടെ
ശരി പകര്‍പ്പ്. 1800 കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന മലയാളം ലിപിയില്‍ എഴുതപ്പെട്ട
ഈ കൈയ്യെഴുത്തു പ്രതി ഇന്നത്തെ ലിപിയില്‍ അച്ചടിച്ചിരികുന്നു എന്ന വ്യത്യാസം മാത്രമേ
വരുത്തിയിട്ടുള്ളൂ. ശൈലിയും മറ്റും കൈയ്യെഴുത്തുപ്രതിയിലേതു പോലെ തന്നെ ആണു ഇവിടെ പകര്‍ത്തിയിരിക്കുന്നത്.
പ്രസിഡന്റ്
തുരുത്തി നേര്യമ്പറമ്പില്‍
കുടുംബയോഗം
11-12-88
കൊല്ലവര്‍ഷം 1010-ആം ആണ്ടു മുതല്‍
തുരുത്തി പള്ളീയുടെ ചരിത്രം
ചങ്ങനാശ്ശേരില്‍
പള്ളി മുന്‍പാകെ/- ……. പള്ളി എടവകകാര കരമേല്‍ പാര്‍ക്കുന്ന മാപ്പിളമാരു 936—ആം കൂടെ എഴുതി ബോധിപ്പിയ്ക്കുന്ന സങ്കടവര്യ്യോല.
- ഞങ്ങളുടെ
കാരണവന്മാരായിട്ട് ഏരിയനാള്‍ ഇപ്പള്ളിയില്‍ ഇടവകയായിട്ടു അപ്രകാരം ഞങ്ങളും നടന്നുവരുമ്പോള്‍
ഞങ്ങള്‍ നാലും അഞ്ചും കാസം വഴി ദൂരത്റ്റില്‍ പാര്‍ത്തവരുനതിനാല്‍ തോട്ടക്കാട്ടു
പള്ളി വച്ചതിന്റെ ശേഷം നെടുങ്കുന്നത്തു ഒരു കുരിശുപള്ളീ വച്ചാറെ ഞായറാഴ്ചയും പെരുന്നാളുകളിലും
കുര്‍ബാന ചൊല്ലാതെ മുടക്കം വരുത്തിയതിനാലും ഏറിയ സങ്കടമായിട്ടു പറഞ്ഞാറെ കൈക്കൊള്ളാഞ്ഞതിനാലും
കുടിയില്‍ കൂടെ നാലഞ്ചുപൈതങ്ങള്‍ക്കു പട്ടം കൊടുപ്പിയ്ക്കണമെന്നു അപേക്ഷിച്ചാറെ
അങ്ങാടിയില്‍ പാര്‍ത്തുവരുന്ന മാപ്പിളമാരില്‍ ഏതാനും പേരും …………രും കൂടെ
കരമേല്‍ പാര്‍ത്തുവരുന്നവര്‍കു പട്ടത്തിനു യോഗ്യതയും ഞായവും ഇല്ലന്നും അങ്ങാടിയില്‍
പാര്‍ത്തുവരുന്നവര്‍ക്കു മാത്രമേ പട്ടത്തിനു ഞായമുള്ളെന്നും അവരില്‍ തന്നെ വിധിച്ച
മറുതലയായിട്ടു പിടിച്ച പള്ളി മുതലെടുത്ത ആള്‍ ശേഖരം കൂട്ടിക്കൊണ്ടു വഴക്കു പറഞ്ഞ
ഏറിയ ദ്രവ്യം പള്ളിയ്ക്കു ശേദം വരുത്തിയതും
- പിന്നത്തേതില്‍
തമ്പുരാന്റെ മനോഗുണത്താലും പള്ളിയുടെ നേരുള്ള ഞായത്താലും ഞായമറിയുന്നവരുടെ സഹായത്താലും
ആ പൈതങ്ങള്ക്കു പട്ടം കൊടുത്തതിന്റെ ശേഷം ആയാണ്ടു പെരുന്നാക്കുള്ള ചെമ്മഛ്കന്മാരെ
ഇവിടെ വന്നാരെ ഒഷികെ നമ്മുടെ പള്ളിയില്‍ ചേഷം പട്ടക്കാര്‍ക്കും പുറദിക്കില്‍ വന്ന
പട്ടകാര്‍ക്കും ചെമാച്ചന്മാര്‍ക്കും പള്ളിവകയായിട്ട് കഞ്ഞിയും ചോറും ചിലവുള്ളതു
കൊടൂക്കുകയും ചെമ്മാച്ചന്മാര്‍ക്കു കൊടുക്കാതെ മനസു മുടിച്ചതും എല്ലാവരും ധിച്ചല്ലോ
ഇരിക്കുന്ന ആയ്തും
- പിന്നത്തേതിലും
ഈ വഷക്കു സംഗതിയാല്‍ …പള്ളിയെ
മറന്നു അങ്ങാടിയില്‍ ചിലരി സായിപ്പവര്‍കളുടെ അടുക്കല്‍ ചെന്നു ഒന്നിനൊന്നായിട്ടു
ബോധിപ്പിച്ചു കൊട്ടയകതൃ ചെന്നകച്ചിട്ടൂകള്‍ എഴുതിയ കാരണത്താല്‍ പള്ളിവഷക്കുണ്ടായോറെ
എല്ലാവരും ഏറ്റം മനസുമട്ടി പള്ളി മുതല്‍ ഏറ്റം ശേദം വരുത്തിയതും
- അങ്ങാടിയിലെതാനും
പട്ടക്കാരും ഏതാനും മാപ്പിളമാരും കൂടെ രണ്ടൂ ഭാഗമായിട്ടു തിരിഞ്ഞു ചില ദുഷ്ട വഴക്കുകള്‍
ഒണ്ടാക്കി എജമാന ….കെറി
വഴക്കു പറഞ്ഞതിലാല്‍ പള്ളീയ്ക്കു ഏറിയ മുതല്‍ ചേദം വരുത്തിയയ്തു
- ഈ പള്ളിയില്‍
രണ്ടു കൈക്കാരെ കരമേലും രണ്ടൂ പേരെ അങ്ങടിയിലും ആയിട്ടു മുതലെടുത്തു വന്നാറെ ആയ്തു എന്തോ സംഗതിയാലവരെ
മാറ്റിയെന്നും ഞങ്ങള്‍ ബോധിരതെ ഇരിക്കുന്നതും
- പിന്നത്തേതിലും
ഏതാനും പേരുതമ്മില്‍ വഷക്കായി കോയിമ്മകെ …….അവിടെ നിന്നും എട്ടുപേരെ ആക്കി പണം നടസ്തരും വച്ച അവരു തന്നെ
മുതലെടുക്കുകയും അവരെ അല്ലാതെ മറ്റൊരുത്തല്‍ മുതലെടുത്താല്‍ അവര്‍ക്കു ശിക്ഷയും
കല്പിച്ചു കൊണ്ടു ഇവരുതന്നെ മുതലെടുക്കുകയും പണ്ഢം എജമാനന്‍ ഒറപ്പിച്ചാറെ ഇവരെ
മാറ്റി മുതലെടുക്കെണ്ടുന്നതിനും കപ്പ്യാരെ ആക്കി ഞങ്ങള്‍ ബോധിരാതെ ഇരിക്കുന്നതും
- മുതലെടുക്കുന്നതിനു
കത്തനാരച്ചമാരെഉം ഏതാനും പേരും കൂടെ എജമാനസ്ഥാനത്ത് എഴുതി ബോധിപ്പിച്ചാറെ കരമേല്‍
നിന്നു നാലെപേരെ കൈസ്ഥാനഥ്റ്റിനു ഉറപ്പിച്ചിരിയ്കുന്ന പ്രകാരം കല്പന വന്നാറെ അപ്രകാരം
നടക്കാതെ അവര്‍ക്കു ബോധിച്ചതില്‍ പണ്ഡം ആളാക്കി മുതലെടുപ്പിച്ചു വരുന്നതും
- ഇപ്പോള്‍
മുതലെടുത്തു വരുന്നവരെ എജമാനന്റെ കല്പനപ്രകാരമോ ഏതുപ്രകാരം ആക്കിയിരിക്കുന്നെ
എന്നു ഞങ്ങള്‍ ബോധിരാതെ ഇരിക്കുന്നതും
- ഞങ്ങളുടെ
കാരണവന്മാരും ഞങ്ങളും പള്ളീക്കടുത്ത കല്പനകളും കേട്ടു പള്ളീയ്ക്കു വേണ്ടുന്നതിനെയും
മുറപോലെ ചെയ്തു വരുമ്പോള്‍ അങ്ങാടിയിലുള്ളവരുതന്നെ കസ്താനം നടന്നു പള്ളി മുതലായ
വസ്തു ഒക്കെയും എടുത്ത ആലഭരിക്കയും പള്ളീ എടപ്പെട്ടുള്ള കണക്കുകള്‍ അങ്ങടിക്കാരും
അവരില്‍ ചേന്ന പട്ടക്കാരും തന്നെ തമ്മില്‍ ഒക്ക വിജായമായിട്ടു ഒതുക്കിക്കൊള്ളൂന്നതും
- നമ്മുടെ
പള്ളിയില്‍ കുമ്പരികൂടുന്നതിനു എഴുതി അപേക്ഷിച്ച കല്പനവന്ന പ്രകാരം കൂടിവരേണ്ടുന്നതിനു
നടക്കേണ്ടുന്ന മുറകളും മര്യാദകളും നിങ്ങള്‍ തന്നെ നിശ്ചയിയ്യ രണ്ടു മയ്യാദകളായിട്ട
എഴുതുകയാല്‍ ഞങ്ങള്‍ കുമ്പരിയില്‍ കൂടാതെ പാത്തു വരുമ്പോള്‍ ഞങ്ങളെ വിഗാരിയഛ്കല്‍
കല്പിച്ച വിളിച്ച കുമ്പരിയില്‍ കൂടാത്തതെ എന്നു കല്പിഹ്കാറെ കരമേലുള്ളവര്‍ക്കും
അങ്ങാടിയിലുള്ളവര്‍ക്കും രണ്ടയ മര്യാദ എഴുതിക്കൊണ്ടിരിക്കകൊണ്ടത്രെ എന്നു ബോധിപ്പിചറെ
നടക്കേണ്ടുന്ന മര്യാദ എഴുതിയില്ലെന്നും നോം സൊരുമിഛ്ക പിന്നാലെ എഴുതിക്കൊള്ളാമെന്നു
കല്പിച്ചതിനാല്‍ ഞങ്ങളേതാനും പേരെ കുമ്പരിയില്‍ കൂടിയതിന്റെ ചെഷം ചന്തയില്‍ പാമ്പാടി
പോത്തന്റെ പെമ്പിള മരണസമയത്തു കുമ്പിരിയിയല്‍ കൂടണമെന്നപേക്ഷിഛ്കാറെ 11 ചക്രം
വെപ്പിച്ചു കൊണ്ടവളെ കൂടുകയും കുറുമ്പനാടത്തു കിഴക്കേക്കുറ്റു ഇട്ടിമാപ്പിള ദീനത്തില്‍
കിടക്കുമ്പോള്‍ കുമ്പിരിയില്‍ കൂടണമെന്നപേക്ഷിച്ചാറെ 51 രാശി കെട്ടിവച്ചല്ലാതെ
കൂടുകൈല്ലെനു വിഗാരിയച്ചനും അങ്ങാടിക്കാരു മാപ്പിളമാരും കൂടെ പറഞ്ഞതിന്മേലും
- കരമേലുള്ളവരെ
പള്ളിക്കടുക്കല്‍ പാര്‍ക്കുന്നവരെങ്കിലും ദൂരെപാര്‍ക്കുന്നവരെങ്കിലും മരിച്ചാല്‍
പട്ടക്കാരും കുരിശും കൊടയും കൊണ്ടു ചെന്നു ചവമെടുക്കണമെന്നപേക്ഷിച്ചാല്‍ ആയ്തു
ചെയ്യാത്തതിന്മേലും
- മേലെഴുതിയ
ഇട്ടി മാപ്പിള മരിച്ചതിന്റെ ചെഷം കൊടയും കുരിശും കൊണ്ടുചെന്നു ചവമെടുക്കണമെനു
അയാടെ മകന്‍ അപേക്ഷിച്ചാറെ ആയ്തു ചെയിയകയും ഇട്ടി മാപ്പിളയുടെ അടുക്കല്‍ വിഗാരിയഛ്കന്‍
അയച്ച പാര്‍പ്പിച്ചിരുന്ന നമ്മുടെ കടവില്‍ കത്തരാരച്ചന്‍ നിങ്ങള്‍ കുരിശിനും കൊടയ്ക്കും
പോകണ്ടയെനും ഇപ്പോള്‍ മാര്‍ഗ്ഗം കൂടിയ കമളാവില്‍ തോമാ മാപ്പിളയ്ക്ക് കുരിശും കൊടയും
കൊടുഥ്റ്റയച്ച് എടുപ്പിയ്ക്കണമെങ്കില്‍ വിഗാരിയച്ചനു സമ്മതമുണ്ടെന്നും കുടിയല
പ്രകാരം വിഗാരിയച്ചന്‍ എടുപ്പിക്കയില്ലെന്നും അയാടെ മകനോട് പറഞ്ഞതിന്മേലും
- അങ്ങാടിയിലുള്ള
പട്ടക്കാാക്ക്കാരെ മുതല്‍ എടുത്തവകയി കൊടുപ്പാന്‍ ഒണ്ടായിരിക്കകൊണ്ടും അവരുടെ
പശ്ശാരം കട്ഗംവകയില്‍ പള്ളിയില്‍ പോകയും കരമേല്‍ നിന്നു പട്ടമേറ്റ പട്ടക്കാരെ
പള്ളിയ്കു ഒരു വകയിലും പണം കൊടുക്കാനില്ലാത്തപോള്‍ അവര്‍ക്കു പ്സ്സാരം കൊടുക്ക്കാതെ
ഇരിയ്ക്കുന്നതിം മേലെഴുതിയ 13 കൂട്ടം സംഗതികളിന്മേലും ഞങ്ങള്‍ക്കെറ്റ മെടം സങ്കടമുള്ള
താകക്കൊണ്ടു ഇപ്രകാരമായാല്‍ നമ്മുടെ പള്ളിയില്‍
ഏറ്റം വഷക്കും കലക്കങ്ങളും വരുന്നതാകയാല്‍ ആയതിനിടവരുത്താതെ 88ആം ആണ്ടുമുതല്‍
106ആം ആണ്ടുവരെയുള്ള കണക്കുകള്‍ ഞങ്ങള്‍ കൂടെയിരുന്നു കെട്ടുതിര്‍ക്കുന്ന തല്ലാതെ
മുതലെടുഥ്റ്റിരിയ്കുന്ന നിങ്ങള്‍ തന്നെ കണ്ടക്കു കെട്ടുതീര്‍ക്കുന്നതും നമ്മുടെ
പള്ളീയില്‍ രണ്ടു മര്യാദയായിട്ടു പെ….ഥി ചെയ്തു നടക്കുനം ഞങ്ങ്ഗള്‍ 936നു ഏറ്റം മെറ്റം സങ്കടമായിരിയ്ക്കുന്നു.
ആയതുകൊണ്ട് മേലെഴുതിയ സങ്കടങ്ങളൊക്കെയും തീര്‍ത്തില്ലാ എങ്കില്‍ എജമാനരു അടുക്ക
ബോധിപ്പിച്ചു തീര്‍ച്ചവരുവാന്‍ എടവരുകയും ചെയ്യും.
മേലെഴുതിയ ആവലാതി വിഗാരി അച്ചാന്‍ ടി
മുതല്‍ പേരെ കേട്ടുതീര്‍ച്ചവരുത്താഴികയാല്‍ ടിയാണ്ടു മകരമാസം 10 പെരുന്നാളിന്റെ നടവരവ്
936 കൂട്തടകയല്‍ നാലു ദിവസം വരെ പണം എണ്ണിക്കാണാതെ ഇരുപങ്കുകാരും കൂടെ കാത്തുവച്ചു
14-ആം തിയതി കൊയിമ്മയില്‍ ബോധിപ്പിച്ചു. കോയിമ്മ ആളുകള്‍ കൂടെ വന്നു പെട്ടിതുറപ്പിച്ചു
പണം എണ്ണിക്കണ്ടു പണവും പെട്ടകവും വിഗാരിയച്ചന്‍ മുതല്പേരുടെ കയ്യിലും താക്കോല്‍
936 ല്‍ പാലാക്കുന്നേല്‍ ഈയ്യോ മാപ്പിളയുടെ പറ്റിലും വച്ചുകൊണ്ട് 936 ആം അവരിലുള്ള പട്ടക്കാരും എജമാനസ്ഥാനത്തു ആവലാധിപ്പെടുകയ്ം
ചെയ്തു കുടിയിലുള്ള പട്ടക്കാര്‍ക്കു പട്ടത്തിനു കുറി എഴുതുകഹ്യിലെനു പറഞ്ഞു ഏറിയ ദ്രവ്യഛേദവും
ബുദ്ധിമുട്ടും വന്ന കഠിനമുള്ള കല്പനകളും വന്നതിന്റെ ചേഷം വിഗാരിയും 936 ആം കമ്പോളത്റ്റില്‍ ഏതാനും പട്ടക്കാരും
കൂടി കുറി എഴുതി. പട്ടമെറ്റു കുര്‍ബന ചൊല്ലിയശേഷം മുന്‍സംഗതിക്കൂടി 936 മുന്‍പേ വെച്ച
ഒന്നാമത്തെ ആവലാധിയും വഴക്കിന്റെ തുടക്കവും ഇതാകുന്നു. ഇതു മുതല്‍ 1007 ഇടവമാസം വരെ
പാണ്ടിയില്‍ കരിമെകുമ്പെട്ടപ്പള്ളീവരെ ചെന്നു പല സങ്കടങ്ങളും ബോധിപ്പിഛ്കു പലകല്പനകളും
കൊണ്ടുവന്നു കൊടുത്തറയും നടപ്പില്ലാഴികയാല്‍
മേല്പറഞ്ജ ഇടവമാസത്തില്‍ വഷക്കുതീരുന്നവരെയ്ക്കും
കാഞ്ഞിരപ്പള്ളിയില്‍ പുത്തന്‍പുരയ്ക്കല്‍ ചാണ്ടിപ്പിള്ള കത്തനാരച്ചനെ വിഗാരി ആയി കല്പിയ്ക്കയും
ചെങ്ങനാചെരിയില്‍ ഇഗരിയും യോഗവും രണ്ടു പങ്കിലുമുള്ള പട്ട്ക്കാരും ഒല്ലൂര്‍ പള്ളിയില്‍
എഥ്റ്റിക്കൊളണമെന്നും പുത്തന്‍ വിഗാരികണക്കുകള്‍ എടുപ്പിച്ചുകെട്ടി മുദ്രകളിട്ടു ഒരു
പെട്ടിയില്‍ വച്ചു പൂട്ടി പെട്ടിയ്ക്കും മുദ്രവെച്ചു ആ താക്കോല്‍ ഒരു കടലാസില്‍ പൊതിഞ്ഞു
മുദ്രകളിട്ടു കൊടുഥ്റ്റയച്ചു കൊള്ളണമെനന്നു കൊള്ളണമെനു അമിശമുടക്കിന്റെയും ചിക്ഷയുടെയും
കീള്‍ കല്പന വരികയാല്‍ മെലെഴുതിയ പ്രകരം കണക്കു മുതലായതും എടുത്തുവിഗാരി ബ: കണ്ടങ്കരില്‍
പീലീപ്പോസു കത്തനാരച്ചനും കല്ലറയ്ക്കല്‍ ഈപ്പന്‍
കത്തനാരച്ചനും മാളിയേക്കല്‍ മാത്തുകത്തനാരച്ചനും തെക്കേക്കര ചാണ്ടിപ്പിള്ളമാപ്പിള മുതല്‍
പേരും 936 ഇല്‍ നിന്നു തൈക്കളത്തില്‍ തൊമ്മന്‍ കഥ്റ്റനാരച്ചനും കയ്യാലകഥ്റ്റു പീലിപ്പോസു
കത്തനാരും പാലാക്കുന്നേല്‍ ഈയ്യോ മാപ്പിളയും
കൊല്ലമ്പറമ്പില്‍ കുഞ്ചാക്കോ മാപ്പിളയും നേര്യം പറമ്പില്‍ കുഞ്ഞുതൊമ്മന്‍ മാപ്പിളയും
കാവിത്താഴെ ഉച്ചിട്ടിമാപ്പിളയും പറത്തറെ ചെറിയാന്‍ മാപ്പിളയും മതുകൊടക്കല്‍ മാത്തല്‍
മാപ്പിളയും തൈക്കളത്തില്‍ കുച്ചാളമാപ്പിളയും
കറുകക്കളത്തില്‍ കൊച്ചിട്ടിമാപ്പിളയും മുതല്പേരും
കൂടെ ബ.അച്ചന്റെ മുന്‍പാകെ ഒല്ലൂര്‍ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കറുകക്കളത്റ്റില്‍
കൊച്ച്സിട്ടി മാപ്പിള തിരികെ പോരുകയും ചെയ്തു. കണ്ടക്കു കേള്‍വി തുറ്റങ്ങ്ഗി പതിനഞ്ചാം
ദിവസം ദിഷടരിക്ക മാത്ര്ം ആളുകളും ഇരുപതെങ്കിലും പാര്‍ത്താല്‍ മതിയെന്നു കലന വരികയാല്‍
അപ്പോള്‍ കുഞ്ചാക്കോ മാപ്പീളയും ഉച്ചിട്ടി മാപ്പീളയും പോരികയും ചെഷം പെരുത്തു മൂനുമാസ്സം
അവിടെ പാത്ത കണക്കുകേട്ടു തിര്‍ത്തമട്ടിനു എഴുത്തുവിട്ട വഷക്കുകള്‍ ഒതുങ്ങി സൌഖ്യമായോ
എന്നറിയുന്നതിന് എടയ്ക്കു മാസംതോറൂം വിഗാരിത്തവും കുടിയിലും കമ്പോളത്തിലും ഈ രണ്ടു
കൈക്കാരെയ്ം ഒരു കണക്കമെനും നിയമിച്ചു. ചങ്ങനാശ്ശേരില്‍ എല്ലാവരും വന്നതിന്റെശേഷം പിന്നെയും
കല്പന നടപ്പില്ലാതെ ആകയാലും വക്കുകളും മേള്‍പ്രമാണീച്ച കയ്യാലകത്റ്റു പീലിപ്പോസു കത്തനാര
മുറിവാതില്‍ തുറക്കുമ്പോള്‍ തലമേല്‍ വീണ്‍ഊ ചാകേണ്ടുന്നതിനു രാതിര്‍ ഒരു തടി എന്റെ
മുരിവാതില്‍മ്മാല്‍ ചാഉരുകയും ദൈവസഹായത്താല്‍ അന്നു പുലര്‍ കാലെ ഞാന്‍ പതിവില്ലാത്ത
വാതില്‍ തുറന്ന് എറങ്ങി മാളിയേക്കല്‍ അഛ്കന്റെ മുറിയില്‍ പോകയും ഞങ്ങള്‍ രന്റു പേരും
കൂടെ നമസ്കരിച്ചിരിക്കയും ചെയ്യുമ്പോള്‍ പള്ളീ അടിയ്ക്കുന്നവല്‍ അടിച്ചു ചെന്ന്പപോള്‍
മുറിവതിലും അടിച്ചു ചാരിയിരുന്ന മുറി തുറന്നു അടിച്ചു വടക്കോട്ടു വാരിയിടുന്നതിനു വാതില്‍
തുറന്നപ്പോള്‍ അവിടെ നെഞ്ചുമ്മേല്‍ തടിവീണ്‍ഊ മരണ പ്രമാസം വരെ ആയി മരിച്ചില്ല, ആധ്ര്യ്തി
കേട്ടൂ ഞാനും മാളേക്കലച്ച്ും വിഗാരി അച്ചനും കൂടി മുറിയില്‍ ചെന്നു തടിവീണവളെ കണ്ടു.
ആരും തമ്മില്‍ തമ്മില്‍ ഉരിയാടാതെ പിരികയും ചെയ്തു. ഇതിനു ശേഷം എന്തുവേണ്ടു എന്നു വിചാരിച്ചാറെ
ഇതൊക്കപെട്ടതും ജയിക്കപ്പെടുവാന്‍ വശമില്ലാത്തതുമായ ചത്രുത്വം എന്നു എന്റെ മനസ്സില്‍
ഉറച്ചു നേര്യം പറമ്പില്‍ കുഞ്ഞു തൊമ്മന്‍ മാപ്പീളറ്റ്യെ വരുത്തി ഈ വിവരങ്ങള്‍ പറയുകയും
എന്തുവേണ്ടു എന്നു ഞങ്ങള്‍ ഗുണദോഴം വിചാരിച്ചാറെ
തുരുത്തിയില്‍ ഇരുവേലിക്കുന്നില്‍ ഒരു ഇടവകപ്പള്ളി വെച്ചു മാറുകയെ ഉള്ളൂവെന്നു നിശ്ചയിച്ചു.
ഈ വിവരം മണക്കുന്നേല്‍ തോമ്മാ കത്തനാരച്ചനോടും തൈക്കളത്തില്‍ ചാണ്ടി കത്ത്ാരോടും അവരുടെ
ജേഷ്ടനുജന്മാരോടും പറഞ്ഞാറെ അവരാരും തുരുത്തി
എടവക പോരികയില്ലെന്നും കയ്യാലകത്തു പീലിപ്പോസ് കഥ്റ്റനാരും നെര്യമ്പറമ്പില്‍ കുഞ്ഞുതൊമ്മനു
മാപ്പിളയും തന്നെ തുരുത്റ്റി സമീപെയുള്‍ല ജനങ്ങ്ോറ്റു കൂടി പള്ളി വച്ചു ന്‍അടന്നു കൊള്ളണമെന്നും
ആയതിനുള്ളെ ഞങ്ങള്‍ മറുതലകൂടാതെ സഹായം ചെയ്തുതരാമെന്നും പറഞ്ഞു പിരിഞ്ഞശേഷം പീലിപ്പോസു
കഥ്റ്റനാറ് ഊഴം എജമാനന്മാരു സ്തലത്തുചെന്നു ബ്ധിപ്പിച്ചാറെ എടവകപ്പള്‍ലിയ്ക്കു കല്പന
കിട്ടിയില്ല. ടി ഊഷം ഒന്നുകില്‍ എടവകപ്പള്ളിക്ക്കു കല്പന കിട്ടണം അല്ലെങ്കില്‍ ചെറിയപള്ളി
കുടിക്കാര്‍ക്കു എറ്റവകതിരിച്ചു വേറെ വിഗാരിയെ കല്പിച്ചുതരണമെന്ന്‍ അപേക്ഷിച്ചപ്പീള്‍
ഏറിയ പ്രയാസത്തോടു കൂടെ ഏറ്റവകപ്പള്ളിയ്കു കല്പന തരികയും ചെയ്തു. ഇതിനു ശേഷം പല്ലിയ്ക്കു
സ്ഥലം എഴുതിവാങ്ങികുന്നതിനു മേലെഴുതിയ പട്ടക്കാരോടും വീട്ടുകാരോടും പറഞ്ഞാറെ അവരുടെകൂടെ
പേരുവച്ച് എഴുതണ്ടയെന്നും അവരിങ്ങോട്ടൂ കൂടുന്നതിനു പ്ആടില്ലന്നും പീലിപ്പോസു കത്തനാരും
കുഞ്ഞുതൊമ്മന്‍ മാപ്പിളയും തന്നെ ആയിക്കൊള്ളണമെന്നും രണ്ടാമതും അനുവദിച്ചു തന്ന പി……. പ്രകാരം പീലിപ്പോസു
കഥ്റ്റ്ാരും കുഞ്ഞു തൊംമ്ന് മാപ്പിളയും കൂറ്റെ നിഷ്കയിച്ച പള്ളി സ്ഥലത്റ്റിന് ആധാരം
എഴുതിവെച്ച പ്പ്രുവിവരം പയ്യമ്പള്ളില്‍ കോരവര്‍ക്കിയും നേര്യമ്പറമ്പില്‍ തൊമ്മനങ്ക്ഉഞ്ഞു
ത്ഒമ്മനും കയ്യാലകത്തു പ്ഓത്തല്‍ കോര കുറമ്പ്നാടത്തു കൊലമ്പറമ്പില്‍ ചെറിയതു ക്ഹാക്കോയും
ഇങ്ങനെ നാലു പേരുവച്ച് ആധാരം എഴുതിവാങ്ങിയ കയ്യാലകത്തു പോത്തന്‍ കോരയും നേര്യമ്പറമ്പില്‍
തൊന്നന്‍ കുഞ്ഞു തൊംമ്നും കൂടെ കോയിമ്മയില്‍ സമക്ഷപം മുന്‍പകെ ബോധിപ്പിച്ച്പപോള്‍ ആ
വിവരം ചങ്ങനാസ്സേരിക്കാരു അറിഞ്ഞു. ചങ്ങ്ാസ്സേരീന്ന്നു തുരുത്തിക്കു ഒരു മണി നേരം ദൂരം
മാത്രമേ ഒല്ലൂ എന്നും തുരുത്തിയില്‍പ്അള്ളി വച്ച്ല്‍ ചങ്ങ്ാസ്സ്സേരി പള്ളിക്കു ജിര്‍ണ്ണം
ഭവിയ്ക്കുമെന്ന്നുജ്ം ഒര് ഹര്‍ജി എഴുതിയൊരു നല്ല ശിപാ……ലിയുടെ പറഞ്ഞൊപ്പ്പോടുകൂടി
സമക്ഷപത്തില്‍ വയ്ക്കുകയാല്‍ ചങ്ങനാശേരിപള്ളിയുറ്റെ വിഗാരി ക്അല്ലറയ്ക്കല്‍ ഈപ്പന്‍
കത്തനാരു മുത്ല് പേരെ അനുസരിച്ച്കു എഴുതിവച്ചല്ലാതെ പള്ളിയ്ക്കു ഉത്തരവു കൊടുക്കുന്നതിനു
എടയില്ല എന്ന വിജാരണയുടെ ഉത്തരവില്‍ കൂടെ കന്റ എഴുതിയ മന്റവത്തും വാതുക്കലെക്കു ഉത്തരവു
തന്ന ഈ ഉത്തരവു മണ്ടപത്തും വാതുക്കല്‍ കൊടുത്ത്റെ മറുഭ്ഗക്ക്രു വിഗാരി ംഉത്ല് പേരു
സ്അമ്മത്പ്െട്ടു എഴുതിവക്കാതെ ന്‍ആല്‍ താമസമായി കിടക്കുമ്പോള്‍ മാസം തോരുമുള വിഗാരിത്വത്തില്‍
ക്അയ്യാലകത്തു പിഇലിപ്പോസു കത്ത്നരുറ്റെ മുറിയുടെ മാസത്തില്‍ തകശീല്‍ ദാരെനു വിവരം
തിരിയ്ഹെ വ്ഇഗാരി താന്‍ ആകുന്നു എന്നും ശിപായി ശിവശത്തില് 10 ന്‍ഴിക രാവു ചെന സമയത്തു
ത്ശീല്‍ ദാരടെ അടുക്കല്‍ ഞ്ന്‍ പ്രതിയും ചിറ്റപ്പന്‍ പോത്തങ്കോര വാദിയും ആയിട്ടു ചെന്നു
ഒരു കച്ചീീട്ടു വച്ചു. ആയതു ത്ശീല്‍ദാരുറ്റെ കൂടെയുള്‍ല മണ്ട്ത്തും വ്അതില്‍ അറ്റുത്ത
സ്അമ്മിപമൂള്ള ഒരു ….വു കാരന്‍
കണ്ട ഈ എടത്തില്‍ ഇപ്പോലെയുള്ള ആള്‍ മാറ്റം തൊന്ത്വും ആയി തീര്‍ന്നോ എന്നു പറഞ്ഞ്പപോള്‍ ഉടന്‍ ആ ചേവകക്ക്രന്റെ ക്ആലേല്‍ എന്റെ കാലാല്‍ തടകുകയും
അപ്പോള്‍ എന്തുകാരണത്താല്‍ മുന്‍പേ ഹര്‍ജി ബോധിപ്പിയ്ക്കുകയും ഇപ്പോള്‍ അനുസരിക്കുകയും
ചെയ്തു എന്നു എന്നോടു ചോദിച്ചു. അയതിനുൂത്ത്മായിട്റ്റു ഇവരു മു ഞങ്ങളെ ബോധിരാതെ സമക്ഷപത്തില്‍
ബോധിപ്പിക്കയാല്‍ ഹര്‍ജി ബോധിച്ചു എന്ന്ന്‍ഉം പറഞ്ഞ ഊറ്റനഞ്ഞ്അങ്ങാല്‍ വ്വ്ഓകവേണ്ടു
എന്ന്ഉം പിറ്റെ ദിവസം സാധ്ം കൊറ്റുക്ക്മെന്നും സന്തൊഷ്ായി യാത്ര പറഞ്ഞ ൌടന്‍ ഇരുട്ടത്തു
തഹസീല്‍ദാരുറ്റെ മിറ്റത്തൂള്ള കിണറ്റില്‍ വീഴാതെ വഴിക്ട്റ്റുന്നതിനായിട്ടു മേല്പറഞ്ഞ
ചേവുകാരന്റെ കയിക്കുപിടിച്ചു പടിപ്പുരവാതില്‍ കടന്ന ഉടന്‍ ഈ വര്‍ത്ത്ാന രഹസ്യം ആരും
അറിഅരുതെന്നുംമഅയതിനു ഇന്നവണ്ണമെന്നും കാലമേ എന്റെ മുറിയില്‍ വരണമെന്നും കൈക്കുപിടിച്ചു
സത്യ് പോലെ പറഞ്ഞു പിരിഞ്ഞു. പിറ്റേനാള്‍ വന്നുപറഞ്ഞപ്രകാരം ചെയ്യുകയും ഉടന്‍ സാധനം
കിട്ടുകയും ചെയ്തു. ഉടന്‍ തന്നെ തൊമ്മന്‍ കുഞ്ഞുതൊമ്മനും പോത്തന്‍ കോരയും കൂടെ സമക്ഷപത്തില്‍
ചെന്നു ഇരുന്നു ംഅറുത്ല് പിടിച്ചിരുന്ന ൌദ്യോഗസ്ഥ്ന്രെ ചെന്നു കണ്ടു അവര്‍ഊറ്റെ ംനം
വ്ഏണ്ടു ം വണ്‍നം റ്റ്ഹെളിയിച്ചശേഷ് വേണ്ടവരെയും
കണ്ടതെളിച്ച സാധനം വച്ച ഉത്തരവു വാങ്ങിച്ച ന്മുഷ് മണ്ടവത്തും വാതുക്കല്‍ കൊണ്ടു വന്‍നു
കൊടുത്തപ്രവൃത്തിയിലെ കച്ചീട്ടു വാങ്ങിച്ച 1010 ചിങ്ങ്ഗ്മാസം 16 നു രാത്രി തുരുത്തി
ഇത്തിത്താനം മുത്ായ് ദിക്കിലുള്ള മാപ്പിളമാരെ നമുക്കു ഇരുവേലികുന്നില്ൊരു പള്ളിവയ്ക്കാമെന്നും
17നു കാലത്തു പള്ളിയ്ക്ക് കല്ലിറ്റുക ആകുന്നു എന്നും എല്ലാവരും കൂടുകയും കല്ലിടുകയും
ചെയ്തു. കല്ലിട്ട ചേഷ് കല്ലിടുവാന്‍ വന്ന പട്ടക്കാരെ അവരവരുറ്റെ എടങ്ങ്ലല്‍ അയച്ചുകൊണ്ട ഞായറാഴ്ച
ദിവസത്തില്‍ പീലിപ്പോസു കത്തനാരും കുഞ്ഞുതൊമ്മന്‍ മാപ്പിള മുതല്‍ പ്പ്ഏരും കൂടെ
ചങ്ങനാശ്ശേരില്‍ ചെന്നാറെ ആരും തമ്മില്‍ ഉരിയാടാതെ ഇരിക്കയും കുര്‍ബാന കഴിഞ്ഞു എല്ലാവരും
പിരിഞ്ഞ ചേഷം പീലിപ്പോസു കത്തനാരോട് അക്രമം ചെയ്യുന്നതിനു 16 പെരു മദ്യപാനം ചെയ്യുന്നതിനു
പോയിരിക്കുന്നു എന്നും എന്റെ വാലിഭക്കാരന്‍ തന്നെ അറിഞ്ഞു എന്നോടു പറയുകയും തോട്ടക്കാട്ടു
ആറുപറയില്‍ കുര്യനും കൂടെ ചെറിയപള്ളിയില്‍ നിന്നു വടകോട്ടുള്ള വഴിയെ യാത്രതിരിച്ചപ്പ്പോള്‍
തടി കമ്പുകളും കയ്യില്‍ പിടിച്ചുകൊണ്ടു എന്നെ ഏറിയ അഭിഷേപങ്ങളും പറഞ്ഞു അടികുന്നതിനു പുറകെ കൂടിവരികയും എറികയും അപ്പോള്‍ പീലിപ്പോസ് കത്തനാര്‍ ഓടി ചക്കാലയില്‍
ഇട്ടിച്ചെറിയ മാപ്പിളയുടെ വീട്ടില്‍ കേറി പടിപ്പുര അടെച്ചു. അപ്പോള്‍ അടിപ്പാന്‍ വന്നവരു
അഭിക്ഷേപങ്ങള്‍ പറകയും നാലുവഷിക്കും അവര്‍ഊറ്റെ കൂട്ടര് മദ്യപാനം ചെയ്തുകൊണ്ടിരിക്കുന്നുയെന്നും
തല പൊട്ടിച്ച് പട്റ്റം എടുത്തുവിറ്റുമെന്നും പറഞ്ഞു നിക്കുമ്പോള്‍ ചക്കാലയില്‍ കുര്യപ്പുമാപ്പിള
മുതല്‍ പേരു വന്നു അടിക്കാരെ മാറ്റി എന്നെ ഇറക്കി വഴപ്പള്ളി കടത്തി വിട്ടു. തുരുത്തിയില്‍
വന്ന ചേഷം പിറ്റെ ഞായറാഴ്ച പുളിങ്കുന്നില്‍ ചെന്നു കുര്‍ബാന ചൊല്ലി. 3ആം ഞായറാഴ്ച എന്റെ
ജനങ്ങളിലേതാനും പേരെ യുദ്ധത്തിനെന്നപോലെ കൂട്ടി ഞാനും കുഞ്ഞുതൊമ്മന്‍ മാപ്പിള മുതല്‍
പേരും കൂറ്റി പുറപ്പെട്ടു ചങ്ങനാശേരിയില്‍ ചെന്നു കുര്‍ബാന ചൊല്ലി ഉടന്‍ പോരികയും
ചെയ്തു. എന്നല്‍ കല്ലീട്ട ഞായറാഴ്ച
എന്നാല്‍ കല്ലിട്ട ഞായറാഴ്ച
എന്നോടുണ്ടായ അതിക്രമത്തിന്റെ സകുതി പാലക്കാരവശം പെരികെ,ബ.ഗവര്‍ണ്ഢദോരച്ചന്‍
കേട്ടു ഞാന്‍ യോഹ്യത്തിലകപ്പെട്ടോ ഏതു പ്രകാരമെന്നറിയുന്നതിനു എന്റെ വരവു
നോക്കിയിരിക്കുമ്പോള്‍ തുരുത്തിയില്‍ കുര്‍ബാന ചൊല്ലുന്നറ്റിനു അനുവാദം മുതലായതു
വാങ്ങിക്ക്കുനതിനു ഞാനും ഒല്ലൂര്‍ എത്തിച്ചേര്‍ന്നു. ബ.അച്ചന്‍ വര്‍ത്തമാനങ്ങളൊകെയും
ചോദിച്ചറിഞ്ഞു ഉടന്‍ കുര്‍ബാന ചൊല്ലുന്നതിനും എടവക് മുറപ്രകാരം വേണ്ടുന്ന
അടിയന്തിരങ്ങളൊക്കെയും നടത്തുവാനും വേണ്ടുന്ന മുഷകരത്വത്തോടു കൂടെ കയ്യാലകത്തു
പീലിപോസു കത്തനാരെ വിഗാരിയായിട്ടു കല്പനയും ചെയ്തു. അപ്പോള്‍ എന്നോടുള്ള പഷേ
ശതുത്വം അതായതു ഞങ്ങനാശേരിപ്പള്ളിയുടെ കണക്കുകള്‍ ....... മുതല്‍....ഇടവമാസം വരെ
ഒള്ളതു കെട്ടു തീര്‍ക്കുന്നതിനു എന്നെക്കായിലും യുദ്ധത്തില്‍ മടുക്കാത്ത
നല്ലപടയാളിയെ പോലെ ദേഹം കൊണ്ടൂം ദ്രവ്യം കൊണ്ടൂം ഒട്ട......കവും കമ്പോളക്കാരെ
പരിഹസിക്കയും ചെയ്ത തൈക്കളത്തില്‍ തോമ്മകത്തനാരച്ചനൊടു പകരം വീട്ടുമെനും
അപ്പോളിനിക്കൊരു പാടില്ലെനും കണ്ടിരുന്നു സംകടപ്പെട്ടുകൊള്ളുമെന്നും ചെറുകര മുതല്‍
കങ്ങഴവരെ ഒന്നാകെ അടക്കി കൈവശമാകണമെന്നും വിജാരിച്ച മെലെഴുതിയ തോമ്മാ കത്തനാരച്ചനെ
കൂടെ അദ്ദേഹത്തിന്റെ മനസ്സ്വപ്പെടാതെ തുരുത്തി എടവക ആക്കി എന്നെപ്പോലെ
വിഗാത്വത്തിനു മുഷ്കരത്വമുള്ളവനായി ഞങ്ങള്‍ രണ്ടു പേരെയും ഒന്നു പോലെ കല്പനയില്‍
കണ്ട എഴുതി കല്പിക്കണമെന്നു ഞാന്‍ അപേക്ഷിച്ചപോലെ കല്പന മാറി കണ്ടെയുതുകയും
ചെയ്തു. ഇങ്ങനെ തുരുത്തിയില്‍ ചെല്ലുകയും അനേ ദിവസം തന്നെ തുരുത്തിയില്‍ ഏതാനും
മാപ്പിളമാരു കൂടെ തുരുത്തിയില്‍ പള്ളി വേണ്ടയെന്നും ചങ്ങന്നാശേരിപ്പള്ളി എടവകതന്നെ
വേണമെനും പീലിപ്പോസു കത്തനാരുടെയും തൊമ്മന്‍ കുഞ്ഞുതൊമ്മന്റെയും പോത്തല്‍
കോരയുടെയും സിദ്ധാന്തപ്രകാരം ആരും കറിയാതെ പള്ളിവെച്ചിരിക്കുന്നു എന്നും
പൊളിച്ചുകളയണമെന്നും പറയുകയും ചങ്ങനാശേരിക്കാരെക്കാളും അധികമായിട്ടു
പീലിപ്പോസുകത്തനാരെ ദുക്ഷിവക്കുകള്‍ പറയുകയും ചെയ്തു. മേലാല്‍ ഇവരുടെ ഇവരുടെ
സന്തതിയുടെ ബഹുമാനത്തിനായിട്ടു ഇവരുടെ പ്രുകള്‍ ഇവിടെ തിരിച്ചെഴുതുന്നില. എന്നാല്‍
തുരുത്തി എടവക ചേരുന്നതിനു ഒരു നാളും ആവശ്യമില്ലെന്നും ചേര്‍ന്നു കൂടാ എന്നും തോമാ
കത്റ്റനാരച്ചനും കുറുമ്പനാടത്തുകാരും പറഞ്ജു ബോധിച്ചിരിക്കും പൊന്‍മുന്‍പില്‍
എന്റ്ഗെ മുറിവാതിക്കല്‍ തടി ചാരിയപോലെ മേലെഴുതിയ തോമ്മാ കത്തനാരച്ചന്റ്ഗെ
മുറിവാതുക്കലും തടി ചാരി അദ്ദേഹം ദൈവസഹായത്താല്‍ തലയില്‍ വീഴാതെ ദേഹത്തില്‍
ഉരുമ്മി തടിവീണു. ഈ വിവരം എന്റെ അടുക്കല്‍ പറഞ്ഞയച്ച ശേഷം ഞാനും
തോമ്മാകത്തനാരച്ചനും തമ്മില്‍ കണ്ടു വേണ്ടുന്ന ഗുണദോഷങ്ങളൊക്കെയും പറഞ്ഞു
മേപ്പറഞ്ഞ കല്പന കയ്യില്‍ കൊടുത്ത അദ്ദേഹവും തുരുത്തിയില്‍ വനു പാര്‍ത്ത്ത പളിപണി
മുതലായ അടിയന്തിരങ്ങകു പ്രത്യേകം ഉത്സാഹിച്ചു പാര്‍ത്തുവരുമ്പോള്‍ തുരുത്തി എടവകയില്‍
എഹ്റ്റ്ര വീടുകള്‍ ഉണ്ടെന്നു വയ്യോലം എഴുതി കയ്യൊപ്പു വച്ചു കൊടുത്തയക്കണമെന്നു
വന്ന കല്പന പ്രകാരം എടവകയുടെ വീടുകള്‍ എഴുതി എഴുത്തിടുവിക്കുന്നതിന്
പീലിപ്പോസുകത്തനാരു കുറുമ്പനാടത്തേക്കു പുറപ്പെട്ടു.
…......ആമാണ്ടു രാജസ്രീദിവന്‍ ഗുരുഭൂതന്‍ ശുപ്പരായ സ്വാമി
അവര്‍കള്‍ടെ മന്ത്രിസ്ഥനത്തില്‍ മലംകര കൊടുങ്ങല്ലൂര്‍ രൂപതയില്‍ എത്രപള്ളികളും
എത്രപട്ടക്കാരും എത്രവീടുകളും അതില്‍ കൂദാശ കൈകൊള്ളുന്ന ജനങ്ങള്‍ എത്ര എന്നും
വിവരം കണക്കുഹാജറില്‍ കൊടുത്തയക്കണമെന്നു മേല്‍ പറഞ്ഞ രൂപതയുടെ എജമാനന്‍ പ്രെംയോ
ആംദെപെടത്തു പെയിശെയ്തുയെന്ന എത്രയും പെ.ബെ. ഗവര്‍ണ്ണദോരച്ചനു ഉത്തരവു വരികയാല്‍ .... .......കാലം മകര മാസം നു നാവിഗാരിമാര്‍ക്കും
എഴുതിവന്ന് കലന പ്രകാരം എഴുതികണ്ട തിരുട്ടു വര്‍യ്യോല.
എ.പെ.ബെ. മേലെഴുതിയ എജമാനന്‍ തുരുത്തിപള്ളി എടവകയായി
ചേര്‍ത്ത കപ്ലന എഴുതിച്ചിരിക്കുന്ന കരകളുടെയും വീടുകളുടെയും വിവരം നെടുംകുന്നം
കുരിശുപള്ളി 1. അതില്‍ കൂടിനടന്നു വരുകരകള്‍ 6 അതായത്
നെടുംകുന്നം-ചമ്പക്കര-പാമ്പാടി-കങ്ങഴ-പനയമ്പാല-കൂത്രപ്പള്ളി മേലെഴുതിയ കര ആറില്‍
ബിട 79 ഇതില്‍ കൂൂദാശ കൈക്കൊള്ളുന്ന പുരുഷന്മാര്‍ 140 സ്ത്രീകള്‍ 114 ആണ്‍
പൈതങ്ങള്‍ 103 പെണ്‍പൈതങ്ങള്‍ 107 ആകെ ..... കുരിശുപള്ളിയില്‍ ജനം എണ്ണം 464
മെലെഴുതിയ കരകള്‍ ആറുകൂടാതെ കുറുമ്പനാടം മുറി ഒന്നില്‍ വീടു 73 - മാടപ്പള്ളി
മുറിയില്‍ വീട് 8 പാത്താമുട്ടം മുറി ഒന്നില്‍ വീട് 9 ഇത്തിത്താനം മുറിയില്‍ വീട്
11 വാകത്താനം മുറിയില്‍ വീട് 9 പെരുന്താനം മുറിയില്‍ വീട് 8 തുരുത്തി മുറിയില്‍
വിട് 36 കുമരങ്കരി വാലടി മുറി രണ്ടില്‍ വീട് 12 വാഴപ്പള്ളി മുറിയില്‍ വീട് 4
കുറിച്ചി മുറിയില്‍ വീട് 3 ഈരമുറിയില്‍ വീട് 12 ഇതില്‍ കൂദാശ കൈക്കൊള്ളുന്ന
പുരുഷന്മാര്‍ 271 സ്ത്രീകള്‍ 247 ആണ്‍ പൈതങ്ങള്‍ 218 പെണ്‍പൈതങ്ങള്‍ 205
ഉം.........കരകള്‍ 12 ഇല്‍ വീടു 180 കൂദാശകൈക്കൊണ്ട ജനം ആള്‍ 558 ഉം പൈതങ്ങള്‍ 422
നെടുംങ്കുന്നം നീക്കി ജനം എണ്ണം 980 നെടുങ്കുന്നം കൂടി ജനം എണ്ണം 1444.
ചങ്ങനാശ്ശേരില്‍ പണ്ണീ എടവകയില്‍ വീടുകള്‍ 584 പുരുഷന്മാര്‍ 584 സ്ത്രീകള്‍ 985
പൈതങ്ങള്‍ 1321 ഇതില്‍ കുമ്പസാരിക്കുന്ന ആളുകള്‍ 1857.
എ.പെ.ബ. യൌസേപ്പു മെത്രാപ്പൊലീത്താ അച്ചന്റെ
മരണത്തിന്റെ ഓര്‍മ്മ ദിവസം മിശിഹാക്കാലം 1786 ആം വര്‍ഷം കന്നിമാസം ---നു എന്നറിക
കൊല്ലവര്‍ഷം 926 ചി 26.
മിശിഹാ പിറന്നട്ട 1834 ആം കാലം ചെന്ന കൊല്ലം
1010ആമാണ്ട് പള്ളിക്കണക്കില്‍ ചിങ്ങമാസം 31ആം തീയതി പലകൂട്ടം വഴക്കുകളെ കുറിച്ചു
ചുരുക്കത്തില്‍. അതായത് ചങ്ങനാശ്ശേരിപ്പള്ളിയില്‍ 1000 മാപ്പിളമാരുടെ കൂടുന്നതില്‍ അങ്ങാടിയില്‍ പാര്‍ത്തുവരുന്ന ബീട്ടുകാരെ 64ആം
നീക്കി കരകളില്‍ പാര്‍ക്കുന്ന 936 ബീട്ടുകാരില്‍ ആര്‍ക്കും പട്ടവും കൈസ്താനവും
കൊടുക്കാതെയും മരിച്ചാല്‍ കൊട കുറിശു മുതലായതുകൊണ്ടു ചെന്നു ചവം എടുക്കാതെയും
കണക്കുകള്‍ 936 നെ കൂട്ടികേള്‍ക്കാതെയും കമ്പോളക്കാരു തമ്മിലുണ്ടാകുന്ന ചില
സിദ്ധാന്തവഴക്കുകല്‍ ഇരുഭാഗമാതി തീരാഞ്ഞു ആയതിനും പള്ളിമുതല്‍ ചിലവിട്ട
വഴക്കുപറയുന്നതിനും ശുദ്ധമാനപള്ളിയുടെയും മറ്റും മര്യാദതള്ളീ മാര്‍ഗ്ഗവും
മര്യാദയും ഇല്ലാത്തവരെ പോലെ 936 നെ അടിയാരെ എന്നതിനെക്കായിലും ദുഷിക്കയും
അഭമായിക്കൌം മെസ്രെനില്‍ യൌസേപ്പിന്റെ ശേഷമുള്ള രാജാവായി ഇസ്രായേല്‍ മക്കളെ
സങ്കടപ്പെട്ത്തിയ പോലെ 936 നെ സങ്കടപ്പെടുത്തുകയാലും ചുരുക്കത്തില്‍
സംഗതികളെക്കുറിച്ച എത്രയും പെരികെ ബ പ്രെംദുമിക ഗോര്‍ണ്ണദേരച്ചന്റെ കാലം തൊട്ടു
ബോധിപ്പിഛ്കാടെ അദ്ദേഹം പല കല്പനകളും എഴുതിയാറെ നടക്കാഴികയാല്‍ അദ്ദേഹം ഈ സംഗതി
എത്രയും പെരികെ ബഹുമാനപ്പെട്ട കൊല്ലത്തെ പ്രെം. തോമ്മസ മെത്രാനച്ചനെയും
ബോധിപ്പിച്ചാറെ മേല്‍പറഞ്ഞ ബെ. മൂന്നുപേരും
ഒരു തീര്‍പ്പായി നിശ്ചയിച്ച 936 ല്‍ അഞ്ചുപേര്‍ക്കു പട്ടം തന്നതിന്റെ ശേഷം
ഈ സംഗതി പ്രാമാണിച്ച എസ്സോവിനുണ്ടായ കോപം പോലെ കമ്പോളക്കടവില്‍ ചിലരെ ശൊവിച്ച
ശങ്കനാസ്സേരില്‍ പള്ളി ....രണ്ട എഴുതിക്കൊടുത്റ്റ പള്ളീ.....വന്നുപിടിച്ച രണ്ടു
വര്‍ഷം വരെ പള്ളി മുടങ്ങി കിടക്കുകയും ജനങ്ങള്‍ അയലെടവകകളില്‍ പൊതി ദിഷ്ടിതി
നടത്തുകയും പിന്നീടു മേല്‍പറഞ്ഞ എജമാനന്മാരുടെയും മലയാളത്തിലും മറ്റും എടങ്ങളിലും
ഒള്ള പട്ടക്കാരു ക്രിസ്തവകെളുടെയും ആവലാധിയാലും അപേക്ഷയാലും പള്ളി ഒഴിഞ്ഞു
കിട്ടിയാറെ പിന്നെയും കല്പനകള്‍ നടപ്പില്ലാതെ ചിദ്ധാന്തവും വഴക്കുകളും വര്‍ദ്ധിച്ചു
കാവ്യരുടെയും എടത്തട്ടുകാരുടെയും എടത്ത... ചീവിക്കും മാര്‍ഗ്ഗ നിന്ദെയ്ക്കും
എടയാകയാല്‍ ഇതു കുറിച്ച എത്രയും പെരികെ ബഹുമാനപ്പെട്ട മലെംകരെ കൊടുങ്ങല്ലൂരു
രൂപതയുടെ എജമാനന്‍ പ്രെ.യോ ആ,ദെപ്പാടത്തു പെയിശാത്തുവന്ന ഗവര്‍ണ്ണോദരച്ചന്റെ കല്പന
പ്രകാരം ചങ്ങനാശ്ശേരില്‍ പള്ളിയില്‍ നിന്നു മേലാല്‍ എടാക പിരിഅല്ലെട്ട ഭാഗ്യകരത്തി
പരലോകമാതാവിന്റെ നാമത്തില്‍ തുരുത്തിയില്‍ പള്ളിക്കുനാളതു ഞായറാഴ് എട്ടുമണിക്ക്
അടിസ്ഥാന കല്ലുവെച്ചു.
കല്ലിട്ട തബ. വടയാറ്റു പള്ളിയുടെ വിഗാരി പല്ലാട്ട്
ഇട്ട്യെപ്പുകത്തനാരും തുരുത്തി പള്ളീ എടവകക്കാരന്‍ കയ്യാലകത്തു പീലിപ്പോസ്
കത്തനാരും കുറവിലങ്ങാട്ടു എടവൂക്കാരന്‍ വല്യാവീട്ടില്‍ മാണിക്കത്തനാരും എന്നറിക.
മേലെഴുതിയ കാര്യങ്ങളുടെ വിവരം തിരിഛ്ക താഴെ
മറ്റൊരെടത്തില്‍ എഴുതുകയും
ചെയ്തു.......SIGNATURE
കല്പനയുടെ പകര്‍പ്പ്
നാം പ്രാഞ്ചിസ്ത എന്ന
പുണ്യവാളന്റെ ചെറിയ ദര്‍ശനത്തില്‍ നിന്നുംശുതെ ഒലൊഗിയ എന്ന ദൈവശാസ്ത്രത്തില്‍
എശ്ലെയിത്തോടും ബസ്സ്യ് എന്ന മെത്രാപ്പോലീത്തായ്ക്കടുത്ത എടവകയുടെ സൊനഹദോസിനടുത്ത
പരുക്ഷകാരനും മലംങ്കരകൊടുങ്ങലൂരു രൂപതയുടെ ഗവര്‍ണ്ണൊദോരും ആയ പെയോദെ പൊടത്തു
പെയിശൊത്തു.
ഇതിനാല്‍ എല്ലാവര്‍ക്കും
അറിയുന്നത് എന്തെന്നാല്‍ നമുടെ കീല്‍ ഉള്‍പ്പെടെ ചങ്ങന്നാശ്ശേരി പള്ളി എടവകയില്‍
കമ്പോളത്തിലുള പട്ടക്കാരും ഞനങ്ങളും കൂടി കുടികൊള്ഇലുള്ള പട്ടക്കാരും ജനങ്ങളു
തന്നില്‍ 20കൊല്ലമയിട്ടു രണ്ടു വ്ഹാഗമായി തിരികൊണ്ട ഒരപ്പെട്ടതും
ജയിക്കാപ്പെടുവാന്‍ വശമല്ലാത്തതും ആയ ശത്രൂത്തം അവരുടെ എടയില്‍ വളര്‍ന്നു
വരുന്നതിനെക്കൊണ്ടും ശു:ഏവന്‍ഗോലിയാനില്‍ നശ്രാണികളുടെ യോഗ്യതെ പ്രെത്യേകമായി
കല്പിച്ചിരിക്കുനതും എന്നുന്നെക്കുമുള്ളരെക്ഷക പ്രത്യേകമായി ദിഷ്ടിതി ആകപ്പെട്ടതും
ആകുന്ന ഉപവിക്കും ഐറമാസ്ഥ്യത്തിനും മേല്‍പ്പറഞ്ഞവരുടെ എടയില്‍ ഉള്‍പ്പെട്ടവരെ
ഭിന്നിക്കുന്നതിനു നമ്മുടെയും നമ്മുടെ മുന്‍പെ ഇരുന്ന ഈ രൂപതയുടെ എജമാനന്മാരുടെയും
കല്പനകളും അറിയീപ്പുകളും ഉത്സാഹങ്ങളും അതുമതിയാക്കത്തതിനെക്കൊണ്ടും ഇതു കൂടാതെയും
ഐകമൊസ്യകെടില്‍ കൂടപ്പിറപ്പും മേലുള്ള ശത്രുത്വത്തോറ്റുകൂടെ മരിക്കുന്നു എന്ന ഏറിയ
ആത്മാക്കളുടെ നാശത്തെക്കുറിച്ചും നീളികപ്പെട്ട ഈ പെണക്കത്തല്‍ പള്ളിക്കുവരുന്ന
ശ്ചെതനാശങ്ങളെക്കുറിച്ചും പ്രത്യേകം കുടിയിലുള്ള പട്ടക്കാരെയ്ം ജെനങ്ങളെയും
കമ്പോളക്കാരും അഭമാനിച്ചും നിന്നിച്ചും നടന്നു വരികയാല്‍ അപ്രകാരമുള്ള
മാനക്ഷയത്തിനും ശത്രുത്വത്തിനും മേലാല്‍ എടവരാതെ ഇരിക്കുന്നതിന്‍ അവരുടെ കരകളില്‍
ഒനില്‍ ഒരു പള്ളി പണിയുന്നതിന്‍ അനുവാദം കൊടുക്കണമെനും കുടികളീലുള പട്ടക്കാരും
ജനങ്ങളും പലപ്പോഴും മുട്ടിപ്പാകെ നന്നുടെ
മുന്‍പാകെ അപേക്ഷിച്ചുവരുന്നതിനെ കുറിച്ചും അവരുടെ അപേക്ഷ ഞായമുള്ളതെന്നും നാം
ബോധിക്കക്കൊണ്ടും കോയിമ്മയില്‍ നിന്നും ദിഷ്ടതി ആകുന്ന അനുവാദങ്ങളും
വാങ്ങിച്ചുകൊണ്ടു ചങ്ങന്നാശ്ശേരില്‍ പള്ളിയുടെ സമ്മതം കൂടാതെ പരലോകമാതാവിന്റെ
നാമത്തില്‍ ഒരു എടവകപ്പള്ളി വെക്കുന്നതിന്‍ കുടികളിലുള്ള പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും
ഇതിനാല്‍ നാം അനുവദിച്ചിരിക്കുന്നു.
എന്നാല്‍ ഇപ്പള്ളി മുഴുവനായിട്ടും ചങ്ങനാശ്ശേരി
പള്ളിയില്‍ നിന്നു വേര്‍തിരിയപ്പെട്ടതും സമഷം പിരിയപ്പെട്ടതും ആയിട്ടു ഇതിനാല്‍
നാം പരസ്യപ്പെടുത്തിയിരിക്കുന്നു. പുത്തനായി പണീചെയ്യുന്ന പളീല്‍ കൂടപെടുന്ന
വിശ്വാസികള്‍ എല്ലവരും ഈ പള്ളിക്കു നാം കല്പിക്കുന്ന വിഗാരിയുഗ്ഗ്റ്റെ കീള്‍
അനുസരിച്ച് തമ്പുരാന്റെ സ്തുതിയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കും തക്കവണ്ണം
നശ്രാണികള്‍ക്കടുത്ത നെരപ്പിലും ആയി മസ്യത്തിലും വ്യാപരിച്ചു വരികയും വേണം. ഈ
നമ്മുടെ കല്പന നെരെമൊകുയില്‍ അതറിയപ്പെടുന്ന പുത്തന്‍പള്ളിയുടെ കുറിപ്പു
പൊസ്തകത്തില്‍ പതിപ്പിച്ചു പെപ്പ എഴുതി ഇട്ടുകൊള്‍കയും വേണം.
കാലം കന്നിമാസം ...നു നമ്മുടെ കൈഒപ്പും മുദ്രികയും
ഇട്ടു ഒല്ലൂര പള്ളിയില്‍ നിന്നും കൊടുക്കപ്പെട്ടത്
(signature)