Sunday, November 02, 2008

ഡാനിഷ് മജീദിന്റെ കഥ

ഡാനിഷ് മജീദിനെ ആദ്യമായി പരിചയപ്പെട്ടത് ഏഷ്യാനെറ്റിന്റെ കേട്ടതും കണ്ടതും പരിപാടിയിലൂടെയായിരുന്നു. സ്വന്തമായി എന്റെങ്കിലും ചെയ്യണമെന്ന്‌ ആഗ്രഹമുള്ള യുവജനതയുടെ പ്രതിനിധി. പതിനേഴുവയസുള്ള വട്ടോളിക്കാരന്‍. പക്ഷേ ഹൈട്ടെക് സംരഭങ്ങളും വൈറ്റ് കോളര്‍ ജോലികളും സ്വപ്നം കാണുന്നവരില്‍ നിന്നും വേറിട്ട് ഡാനിഷ് തിരഞ്ഞെടുത്തത് പശുവളര്‍ത്തലായിരുന്നു എന്നു മാത്രം.

കേരളത്തിലെ പല ഡയറി ഫാമുകളിലും പരിശീലനം ലഭിയ്ക്കുവാന്‍ ജോലിയ്ക്കു ചെയ്തു. മില്‍മയുടെ പല പരിശീലന പരിപാടികളിലും പങ്കെടുത്തു. ഒടുവില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത് സ്വന്തമായി ഒരു ഡയറി ഫാം തുടങ്ങി. ഇരുപതോളം പശുക്കള്‍.

അതോടെ പ്രശ്നങ്ങള്‍ക്കു തുടക്കവുമായി. ഫാമിന് ലൈസന്‍സ് ഇല്ല എന്നതായിരുന്നു അദ്യത്തെ കുറ്റം. പശുക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതാണു വസ്തുത. പിന്നെ പഞ്ചായത്തുവക നടപടികള്‍, ഫോണിയൂടെയുള്ള ഭീഷണികള്‍. പശുക്കള്‍ക്ക് ആരെങ്കിലും വിഷം കൊടുക്കുമോ എന്നു ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് ഡാനിഷ് പറയുന്നു. ഒരു മാസം മുന്‍പ് മനോരമയില്‍ വര്‍ത്തയായി വന്നിരുന്നു. ഇന്ന് സണ്‍‌ഡേ സപ്ലീമെന്റില്‍ വിശദമായി കൊടുത്തിട്ടൂണ്ട്.

മനോരമയിലെ ലേഖനം
(ലിങ്കുകള്‍ കുറച്ചുദിവസം കഴിഞ്ഞാല്‍ കിട്ടിയെന്നു വരില്ല, അതുകൊണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ഒപ്പം ഇടൂന്നു)
ഡാനിഷ് മജീദ് 1
ഡാനിഷ് മജീദ് 2
ഡാനിഷ് മജീദ് 3


പരിസരമലിനീകരണം, ദുര്‍ഗന്ധം, കൊതുക് തുടങ്ങിയവയൊക്കെയാണ് ആരോപണങ്ങള്‍. രാത്രിപത്തുമണിയ്ക്കു ശേഷമാണത്രേ ഈ പ്രശ്നങ്ങളെല്ലാം. കുന്നുമ്മല്‍ ബ്ലോക്ക് ഹെല്‍ത്ത് ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, വില്ലേജ് ഓഫീസര്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ക്ഷീരവകുപ്പ് ഡയറക്ടര്‍, ബയോടെക് ഡയറക്ടര്‍ തുടങ്ങിയവരൊക്കെ നല്ല സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടും പഞ്ചായത്തും പാര്‍ട്ടിയും ഇപ്പോഴും പഴയപടി. പഞ്ചായത്ത് അനുമതി നല്‍കേണ്ട വൈദ്യുതി കണക്ഷനും നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്ഷീരവികസനവകുപ്പില്‍ നിന്നുകിട്ടേണ്ട പണമൊക്കെ പഞ്ചായത്ത് തടഞ്ഞു വച്ചിരിയ്ക്കുകയാണ്.

ചാണകം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചാണകം മെഴുകിയ തറകള്‍. കത്തിയ്ക്കാന്‍ ചാണകവരളികള്‍. വളമായി ചാണകം. ചാണകത്തെ അറച്ചാ‍ല്‍ ചോറില്‍ പുഴുവിനെ കാണും എന്നൊരു പഴമൊഴിവരെയുണ്ട്. കാലിവളര്‍ത്തല്‍ കുറച്ചുകാലം മുന്‍പുവരെ സര്‍വ്വ സാധാരണവുമായിരുന്നു. എന്നു മുതലാണ് പരിസരവാസികള്‍ക്ക് ഉറക്കം നിഷേധിയ്ക്കുന്ന തരത്തില്‍ ചാണകം രൂക്ഷഗന്ധം പുറപ്പെടുവിച്ചു തുടങ്ങിയത്?

അമൃതയിലെ സിറ്റിസണ്‍ ജേര്‍ണസിസ്റ്റ് എന്ന പരിപാടിയില്‍ ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധം വമിയ്ക്കുന ഒരു പ്രദേശത്തേക്കുറീച്ച് ഒരു വാര്‍ത്ത അവതരിപ്പിച്ചു കണ്ടൂ. അധികൃതര്‍ അതിനെ ന്യായീകരിയ്ക്കുന്നതായാണ് കണ്ടത്. നഗരത്തിലെ മാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ നിക്ഷേപിയ്ക്കാന്‍ ശ്രമിച്ചതാണ് നമ്മുടെ നഗരസഭകള്‍. അപ്പോള്‍ പ്രശ്നം ദുര്‍ഗ്ഗന്ധം മാത്രമാകാന്‍ വഴിയില്ല.

കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമല്ല എന്നതുമാത്രമാണ് ഡാനിഷ് ചെയ്ത കുറ്റം. മനോരമ പറയുന്നതുശരിയാണെങ്കില്‍ ഡാനിഷ് മറ്റൊരപരാ‍ധം കൂടി ചെയ്തു, കെ.എസ്.യു വിന്റെ ലേബലില്‍ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു.

കേരളത്തിലെ പശുക്കളുടെ എണ്ണത്തിലെ കുറവ് ഒരു പ്രധാന പ്രശ്നമായി ഗവര്‍മെന്റ് കാണുന്നു. തമിഴ്നാട്ടില്‍ നിന്നും പശുക്കളെ കൊണ്ടു വരാനുള്ള ഒരു പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു. അരിക്ഷമത്തിനു പരിഹാരമായി പാലുകുടിയ്ക്കാനാണ് ഭക്ഷ്യവകുപ്പു മന്ത്രിതന്നെ ഉപദേശിച്ചിട്ടൂള്ളത്. പശുവളര്‍ത്തലിനെ പ്രോത്സാഹിപ്പിയ്ക്കാന്‍ പാലിനു വിലകൂട്ടുന്നു, പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കൊടുക്കുന്നു എന്നു വേണ്ട എന്തെല്ലാം പരിപാടികള്‍.

ഒന്നും രണ്ടും പശുവിനെ വളര്‍ത്തുന്ന രീതിയില്‍ പ്രതീക്ഷയര്‍പ്പിയ്ക്കുന്നത് മണ്ടത്തരമായിരിയ്ക്കും. പശുവളര്‍ത്തല്‍ പലരും ലാഭകരമായി കാണുന്നില്ല. പക്ഷേ ശ്രദ്ധയും അധ്വാനവും കൂടുതല്‍ വേണമെന്ന് കരുതുന്നു. ഒരു അഞ്ചുവര്‍ഷം മുന്‍പുവരെ പശുവളര്‍ത്തലുണ്ടായിരുന്ന വീടുകളില്‍ പോലും ഇപ്പോള്‍ പശുവിനെ വളര്‍ത്തുന്നില്ല എന്നതാണ് അനുഭവം. ചെറുകിട ഫാമുകളായിരിയ്ക്കും ഭാവിയില്‍ ഒരു പക്ഷേ പ്രതിവിധി.

മറ്റൊരു പോസ്റ്റ്

No need to shut down the Dairy farm of a student

“just last night I was watching a programme on Asianet about a 17 year old boy called Danish Majeed somewhere in North Malabar who owns and runs his own succesful dairy farm ! The local comrades are trying their best to shut it down since he is not a 'party' man. He was saying he can't even sleep now because he has been tipped off that his cows could be poisoned.” മറ്റൊരു പോസ്റ്റില്‍ അശ്വിന്‍ എന്നയാളുടെ ഒരു കമന്റ്.



ഇതാണോ രാഷ്ടീയം? ഇതാണോ ജനാധിപത്യം? ഇതാണോ പുരോഗമനപരമായ ആശയങ്ങള്‍?
എന്തെങ്കിലും സ്വന്താമായി ആരംഭിയ്ക്കുന്നവരെ കുത്തുപാളയെടുപ്പിയ്ക്കുന്ന സമീപമാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രത്യേകിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി കൈക്കൊണ്ടിട്ടൂള്ളത്. രണ്ടു പ്രശസ്തമായ മാധ്യമങ്ങള്‍ ഈ വിഷയം അവതരിപ്പിയ്ക്കുന്നത് കണ്ടിട്ട് ഭരണനേതൃത്വമോ രാഷ്ട്രീയനേതൃത്വനോ ഇടപെടുമെന്ന് വെറുതെ വ്യാമോഹിച്ചു. രാഷ്ടീയ മുതലെടുപ്പിനായെങ്കിലും പ്രതിപക്ഷം ഇതു കുത്തിപ്പൊകുമെന്നു കരുതി. അതും ഉണ്ടായില്ല. ഏഷ്യാനെറ്റിലും മനോരമയിലും പ്രശ്നം അവതരിപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും പരിഹരിയ്ക്കപ്പെടാത്തതുകൊണ്ടായിരിയ്ക്കുമല്ലോ മനോരമ സപ്ലീമെന്റില്‍ വളരെ വിശദമായി കൊടുത്തത്. ആരെങ്കിലും കാണുന്നുണ്ടോ ആവോ?

പ്രോത്സാഹിപ്പിയ്ക്കപ്പെടേണ്ട സമീപനങ്ങളെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല ഉപദ്രവിയ്ക്കരുത്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പും സ്വജനപക്ഷപാതവും അസഹിഷ്ണുതയും ഒക്കെ മാനസിലാക്കുവാന്‍ ഒരു സംഭവം കൂടി. ആരെങ്കിലും കാണുന്നുണ്ടോ ആവോ?

നവംബര്‍ 17 ന് കൂട്ടിച്ചേര്‍ത്തത്.
വീക്ഷണത്തിലെ വാര്‍ത്ത
മനോരമയ്ക്ക് ദേശാഭിമാനിയുടെ മറുപടി

നീരജിന്റെ പോസ്റ്റില്‍ നിന്നു കിട്ടിയ ചിത്രം കൂടെ ചേര്‍ത്തിരിയ്ക്കുന്നു.

45 comments:

തറവാടി said...

For comments :)

സാജന്‍| SAJAN said...

കേട്ടത് ശരിയാണെങ്കില്‍, സഗാക്കളുടെ തൊപ്പിയില്‍ ഒരു തൂവല്‍‌കൂടി:)

jokkamma said...

another vineethaa kottaayi..
lal salaaaaaaaaaam

Help said...

heard about this news article; but didn't get a copy :-(

do you have any link?

മലമൂട്ടില്‍ മത്തായി said...

പാര്‍ട്ടിക്കുള്ളത് പാര്‍ട്ടിക്കും, പശുവിനുള്ളത് പശുവിനും. എന്നാലേ നാട്ടില്‍ രക്ഷയുള്ളൂ.

N.J Joju said...

ഡയറക്ട് ലിങ്കും സ്ക്രീന്‍ ഷോട്ടുകളും ചേര്‍ത്ത് വീണ്ടും പോസ്റ്റു ചെയ്തിട്ടൂണ്ട്.

Inji Pennu said...

I really hope fascism like these is thwarted at least by the youth these days. What a pathetic state of affairs! To be scared of some local goons to make basic living. Where are we living? Some hell hole communist state like Cuba? Totalitarian governance like these should be purged at once!

N.J Joju said...

പാര്‍ട്ടിയ്ക്ക് ഹഫ്താ കൊടുത്താലേ പശുവിനും ജീവിയ്ക്കാനാവൂ എന്നാണു സ്ഥിതി അല്ലേ മത്തായീ.
പാടത്തു മെഷീനെറങ്ങണമെങ്കിലും തഥൈവ.

N.J Joju said...

ഞങ്ങളുടെ നാട്ടില്‍ ഒരു വഴിനന്നാക്കല്‍ നടന്നു.
പഞ്ചാ‍യത്തു പ്രസിഡന്റ് 5000/- രൂപയുടെ വര്‍ക്ക് അനുവദിച്ചു തരാമെന്നു പറഞ്ഞു. പോരാത്തതിന് നാട്ടുകാരും ആ വഴി ഉപയോഗിയ്ക്കുന്ന അയല്‍ നാട്ടുകാരും ഒക്കെ സഹകരിച്ച് കുറച്ചു തുകയും സമാഹരിച്ചു. 5000/- ന്റെ ബില്ല് പാസായതിന്റെ പിറ്റേന്ന് പാര്‍ട്ടിക്കാര്‌ 500 രൂ സംഭാവന ചോദിച്ചുവന്നു. 250/- രൂ കൊടുത്ത് ഒഴിവാക്കി.

ജനങ്ങള്‍ നികുതികൊടുക്കുന്ന പണം ജനങ്ങളുടെ ആവശ്യത്തിന് അനുവദിച്ചാല്‍ പാര്‍ട്ടിയ്ക്ക് കാശു കൊടുക്കണം. സംഭാവന എന്നാണു പേര്.

ഇതാണ് ജനാധിപത്യം!

അരുണ്‍ കരിമുട്ടം said...

പ്രതികരിക്കണം എന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ട് മാഷേ.നല്ല പോസ്റ്റ്

Unknown said...

കഥ വളരെ നല്ലത്..പ്രചാരണത്തിന് ഉപയോഗിക്കാം..പിന്നെ പണ്ടു ഒരു "പാവം" പയ്യന്റെ പുറത്തു "എസ്.എഫ്.ഐ ക്കാര്‍" ചാപ്പ കുത്തിയ "കഥ" മനോരമ ചേച്ചി പറഞ്ഞിരുന്നു.പണ്ടാണ് കേട്ടോ,ചേട്ടന്മാര്‍ക്ക് ഒര്മയുണ്ടാവുമോ ആവോ എന്തരോ..ആ പുള്ളി കൊല്ലം കുറച്ചു കഴിഞ്ഞപ്പോ 'ഇതു ഞങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്തതായിരുന്നു' - അതായത് ചാപ്പകുത്തല്‍ പരിപാടി-എന്ന് പറഞ്ഞു ആകെ "നാറ്റിച്ചത്" ഓര്മ്മ വരുന്നു..യേശുവേ,അള്ളാ, പ്രഗ്യാ സിംഗ് താക്കൂര്‍ പുന്യാളത്തി ഇതു അങ്ങനെ ആവാതിരുന്നാല്‍ മതിയായിരുന്നു..

poor-me/പാവം-ഞാന്‍ said...

I do not know what politics is all about !but I know what milk is ! I thirst for it. Let daanish milk the cows .Party men please yuo do not milk danish for your political reasons.Blood may emerge.The word "Dignity of labour' is not in the dictionery of youths .so when somebody treds the path just follow them. Do not close the path.

N.J Joju said...

അനോനിയാ,

ഈ കഥ മനോരമച്ചേച്ചി മാത്രമല്ല പറഞ്ഞത്. ഏഷ്യാനെറ്റിലാണ് ഞാന്‍ ഈ സംഭവം ആദ്യം കാണുന്നത്.

മുസാഫിര്‍ said...

പണ്ട് തമ്പുരാക്കന്മാരെ പേടിച്ച പോലെ ഇന്ന് സഖാക്കളെപ്പേടിച്ചേ ജീവിയ്ക്കാന്‍ പറ്റൂന്ന് ആരോ പറഞ്ഞല്ലോ .

Unknown said...

"ഏഷ്യാനെറ്റിലാണ് ഞാന്‍ ഈ സംഭവം ആദ്യം കാണുന്നത്..."
ഏത് സംഭവം,എസ്.എഫ്.ഐ ക്കാര്‍ പുറത്തു 'ചാപ്പ'കുത്തിയ സംഭവമോ,പിന്നെ ഏത് ഏഷ്യാനെറ്റില്‍, ശശികുമാര്‍ ന്റെ ഏഷ്യാനെറ്റിലോ മര്‍ഡോക് നെറ്റിലോ,ഏയ് ഇല്ല ശശികുമാര്‍ ഏഷ്യാനെറ്റില്‍ ആവാന്‍ വഴിയില്ലാ.പിന്നെ ജോജു താഴെ കാണുന്ന ഈ ലിങ്ക് ല് പറയുന്നതു തെറ്റാണോ എന്നും ഒന്നു അന്വേഷിക്കൂ,തെറ്റെന്കില്‍ നമുക്കു എല്ലാര്‍ക്കും ഒന്നഘോഷിക്കാം..വൈകിട്ടെന്താ പരിപാടി..

Unknown said...

http://www.deshabhimani.com/Profile.aspx?user=53266

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ

ഇത്‌ ഇന്നത്തെ ദേശാഭിമാനിയില്‍ കണ്ട വാര്‍ത്ത. ഇതും ഈ പോസ്റ്റിലെ കാര്യങ്ങളും തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ പലതും പരസ്പര വിരുദ്ധമാകുന്നു. സത്യം എന്ത്‌ എന്ന് അറിയാന്‍ അവിടെ പോയി നോക്കെണ്ടി വരുമെന്ന് തോന്നുന്നു



ഒരു പാര്‍ടിഗ്രാമത്തില്‍ സംഭവിക്കുന്നത്
എ കെ ഷാജന്‍
ഇത് നബീസു. ഒരു മുസ്ളിം വീട്ടമ്മ. 2000 ലെ നാദാപുരം സംഭവത്തിനിടെ, തന്നെ മാര്‍ക്സിസ്റുകാര്‍ ബലാത്സംഗം ചെയ്തെന്ന ഇല്ലാക്കഥയിലെ നായിക. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളനാട് മുഴുവന്‍ ഈ കഥ കേട്ട് ഞെട്ടി. യുഡിഎഫിന് 100 സീറ്റ്. അധികാരത്തില്‍ വന്ന യുഡിഎഫുകാര്‍ നല്‍കിയ രഹസ്യവാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് തിരിച്ചറിഞ്ഞ ഈ വീട്ടമ്മ ഇന്ന് നാദാപുരത്തിനടുത്ത് തെരുവംപറമ്പിലെ വീട്ടില്‍ തിക്തസ്മരണകള്‍ അയവിറക്കി കഴിയുന്നു. 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്ന ഈ കഥയുടെ രചനയും സാക്ഷാല്‍ക്കാരവും നിര്‍വഹിച്ചത് മലയാള മനോരമ. കുറ്റാരോപിതനായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ബിനുവിനെ എന്‍ഡിഎഫുകാര്‍ 2002 ല്‍ കൊല ചെയ്തത് ഈ കഥയുടെ പരിണാമ ഗുപ്തി. 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൂടെങ്കിലും ഒരു ആക്ഷന്‍ ത്രില്ലറിന്റെ ചേരുവകളെല്ലാമുള്ള മറ്റൊരു പീഡനകഥ മലയാള മനോരമ രചിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഷൂട്ടിങ് സ്ക്രിപ്റ്റ് തയ്യാറാക്കേണ്ട ജോലിയേ ബാക്കിയുള്ളൂ. മലയാള മനോരമയുടെ തിരക്കഥ ഇങ്ങനെ. ടീനേജുകാരനായ നായകന്‍ ഡാനിഷ് മജീദ്, ഒരു പാര്‍ടിഗ്രാമത്തില്‍ 15 പശുക്കളുമായി മലബാര്‍ ഡെയ്റിഫാം തുടങ്ങുന്നു. ലോകത്തിലെ എല്ലാ നന്മകളുടെയും വിളനിലമായ ഡാനിഷിന്റെ ഡെയ്റിഫാം തകര്‍ക്കാന്‍ അയല്‍വാസികളായ വില്ലന്മാര്‍ രംഗത്തെത്തുന്നു. അയല്‍ക്കാര്‍ക്കെല്ലാം മാര്‍ക്സിസ്റ് വേഷം. ഉദ്വേഗഭരിതമായ കഥാഗതിയില്‍ വില്ലന്മാരെ ഒറ്റയ്ക്ക് നേരിടുന്ന നായകന്‍ മലയാള മനോരമ പത്രം വീശി എതിരാളികളെ കീഴ്പ്പെടുത്തുന്നു. സ്ളോമോഷനില്‍ പശുത്തൊഴുത്തില്‍നിന്ന് കൈ വീശി പുറത്തുവരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനമെല്ലാം മലയാളമനോരമ പറയുന്ന ബട്ടനില്‍ വിരലമര്‍ത്തി വോട്ടു ചെയ്യുന്നു. ബോക്സ് ഓഫീസ് വിജയത്തിനായി മലയാള മനോരമ കഥയില്‍നിന്ന് എടുത്തുകളഞ്ഞ ഭാഗങ്ങള്‍: 1. വില്ലന്മാരായ അയല്‍വാസികളാണ് ഡെയ്റിഫാം തുടങ്ങുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയതെന്ന കാര്യം. 2. ഡാനിഷ് മജീദിന്റെ ഉപ്പ മജീദ് മാര്‍ക്സിസ്റ് അനുഭാവിയാണെന്നത്. 3. ഡെയ്റിഫാമിലെ മാലിന്യപ്രശ്നത്തെക്കുറിച്ച് പഞ്ചായത്തിന് പരാതി നല്‍കിയ അയല്‍ക്കാരില്‍ കോഗ്രസ് പ്രവര്‍ത്തകരായ പൂളക്കണ്ടി സുരേന്ദ്രനും കോളോത്ത് അച്യുതനും ബിജെപി അനുഭാവിയായ സുകുരാജും ഉണ്ടെന്നത്. 4. കോഗ്രസ് നേതാവ് വി എം ചന്ദ്രന്‍ മാനേജരായിട്ടുള്ള വട്ടോളി നാഷണല്‍ ഹൈസ്കൂളില്‍നിന്ന് അതിരുകവിഞ്ഞ ടീനേജ് ചാപല്യങ്ങള്‍ക്ക് ഡാനിഷിനെ ടിസി നല്‍കി പറഞ്ഞയച്ചതാണെന്ന കാര്യം. 5. ഡെയ്റിഫാം സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിന് സഹായം നല്‍കാന്‍ സ്ഥലം എംഎല്‍എ കെ കെ ലതിക സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിന് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഒരു ഉപസമിതി രൂപീകരിച്ചത്. 6. ഡെയ്റിഫാമിലെ ദുര്‍ഗന്ധവും കൊതുകുശല്യവും ഒഴിവാക്കാന്‍ ഒരു ബയോഗ്യാസ് പ്ളാന്റ് നിര്‍മിക്കുന്നതിന് സര്‍വകക്ഷി യോഗം ഡാനിഷിനോട് അഭ്യര്‍ഥിച്ചത്. 7. ഡാനിഷിനെ ഫോണില്‍ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞതും ഫോനമ്പര്‍ ഡാനിഷിന്റെ സമപ്രായക്കാരനായ ഒരു എംഎസ്എഫുകാരന്റേതാണെന്നതും. ക്ളൈമാക്സില്‍ സംഭവിക്കാവുന്നത്. ഡാനിഷിന്റെ ഡെയ്റിഫാം സന്ദര്‍ശിച്ച് പതിനെട്ടുകാരനായ ഒരു ഗ്രാമീണ വിദ്യാര്‍ഥിക്ക് ഇങ്ങനെയും കഴിവുകളോ എന്ന് അതിശയിക്കുന്ന ഉദ്യോഗസ്ഥരും പത്രക്കാരും കാണാതെ പോകുന്ന കാര്യം ഡെയ്റിഫാം അശാസ്ത്രീയമായി നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്ന വസ്തുതയാണ്. മഴക്കാലമായാല്‍ ഉറവയെടുക്കുന്ന സ്ഥലത്താണ് ഏതാണ്ട് ആറുമീറ്റര്‍ താഴ്ചയില്‍ ജെസിബി കൊണ്ട് മണ്ണ് നീക്കി ഫാം നിര്‍മിച്ചിരിക്കുന്നത്. മണ്ണ് നീക്കി നിരപ്പാക്കിയ സ്ഥലത്താണ് ചാണകക്കുഴിയും. ഡാനിഷിന്റെ വീടിനോട് ചേര്‍ന്ന തൊടിയില്‍ ഇനിയും നിരപ്പാക്കാത്ത ഉയര്‍ന്ന തട്ട് ഫാമിനോട് ചേര്‍ന്നു കിടപ്പുണ്ട്. 15 ലക്ഷം രൂപ മുടക്കിയുണ്ടാക്കിയ ഫാമിന് വെറും 50,000 രൂപകൂടി മുടക്കിയാല്‍ ഒരു ബയോഗ്യാസ് പ്ളാന്റും ഉറവയെടുക്കാത്ത സ്ഥലത്ത് ഒരു ചാണകക്കുഴിയും നിര്‍മിക്കാന്‍ കഴിയും. കാലിത്തീറ്റകള്‍ വര്‍ധിച്ച അളവില്‍ നല്‍കി വളര്‍ത്തുന്ന ഹൈബ്രീഡ് കന്നുകാലികളുടെയെല്ലാം ചാണകത്തിന് മനുഷ്യമലംപോലെ ദുര്‍ഗന്ധമുണ്ടെന്നുള്ളത് ഈ രംഗത്തുള്ളവരെയെല്ലാം അലട്ടുന്ന പ്രശ്നമാണ്. കൂടുതല്‍ പച്ചപ്പുല്ല് നല്‍കലാണ് ഇതിന് പ്രതിവിധി. നാലു വീടിനെങ്കിലും ബയോഗ്യാസ് നല്‍കാന്‍ ആവശ്യമായ ചാണകമാണ് ഡാനിഷിന്റെ ഫാമില്‍ ദിനംപ്രതി പാഴാകുന്നത്. ദുര്‍ഗന്ധവും കൊതുകുശല്യവും ഒരു പരിധിവരെയെങ്കിലും കുറയ്ക്കാന്‍ തയ്യാറായാല്‍ ഫാമിനെതിരായി നല്‍കിയ പരാതി പിന്‍വലിക്കുന്നതിന് അയല്‍വാസികള്‍ക്ക് സമ്മതമാണ്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയുടെ വിവരക്കേടിന് കോഗ്രസിലും ബിജെപിയിലും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന അയല്‍വാസികളെ പാര്‍ടിഗ്രാമത്തിലെ വില്ലന്‍കഥാപാത്രങ്ങളാക്കുകയും ഡാനിഷിന്റെ തൊടിയില്‍ വളരുന്ന കൊതുകുകള്‍ സിപിഐ എം സൃഷ്ടിയാണെന്നു വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മലയാള മനോരമയുടെ പൈങ്കിളിബുദ്ധിയാണ് കേരളത്തിന്റെ ശാപം. കൂടുതല്‍ മെച്ചപ്പെട്ട ജൈവവളവും കൂടുതല്‍ ഊര്‍ജവും ലഭ്യമാകുന്ന താരതമ്യേന ചെലവുകുറഞ്ഞ ഒരു ഫെറോസ് ബയോഗ്യാസ് പ്ളാന്റ് നിര്‍മിച്ചാല്‍ തീരുന്ന ഒരു പ്രശ്നത്തെ പശുവളര്‍ത്തുന്നവര്‍ക്കെല്ലാം മാര്‍ക്സിസ്റ് പാര്‍ടി എതിരാണെന്ന സന്ദേശം നല്‍കാന്‍ മലയാള മനോരമ കരുവാക്കുകയാണ്. ഡാനിഷിനെയെന്നല്ല നാട്ടുകാര്‍ക്ക് ശല്യംചെയ്യാത്ത ഏതൊരു സംരംഭകനെയും പ്രോത്സാഹിപ്പിക്കാന്‍ സിപിഐ എം മുന്നോട്ടു വരുമെന്നുള്ളത് കേരളത്തിന്റെ സമീപകാല സാക്ഷ്യമാണ്. ഉദാഹരണങ്ങള്‍ നിരത്തണമെന്നു തോന്നുന്നില്ല.

N.J Joju said...

കിരണ്‍,
അനോനിയന്‍ ഇന്നലയേ ലിങ്കിട്ടിരുന്നു.

“ഇതും ഈ പോസ്റ്റിലെ കാര്യങ്ങളും തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ പലതും പരസ്പര വിരുദ്ധമാകുന്നു. സത്യം എന്ത്‌ എന്ന് അറിയാന്‍ അവിടെ പോയി നോക്കെണ്ടി വരുമെന്ന് തോന്നുന്നു”
പോയിനോക്കിയാല്‍ സത്യമറിയാം എന്നുള്ളതു ശരിതന്നെ. എങ്കിലും ഏഷ്യാനെറ്റും മനോരമയും പറഞ്ഞതിനെ ദേശാഭിമാനി വച്ചു തള്ളിക്കളയാനാവുമോ എന്ന സംശയം ബാക്കി.

കിരണ്‍ തോമസ് തോമ്പില്‍ said...

മനോരമ വാര്‍ത്ത തള്ളിക്കളായാം എന്നതിന്‌ നാദപുരം സംഭവം തന്നെ ഉദാഹരണം. ഇനി ഏഷ്യനെറ്റ്‌ വാര്‍ത്ത കാണാത്തതിനാല്‍ എനിക്ക്‌ അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷേ ദേശാഭിമനാീ വാര്‍ത്തയിലും ചില വസ്തുതകള്‍ ഉണ്ട്‌ എന്നത്‌ തള്ളിക്കളയാന്‍ കഴിയില്ല പ്രത്യേകിച്ച്‌ കൊതുകു ശല്യം പോലുള്ള പ്രശ്നങ്ങള്‍ നാട്ടുകാര്‍ പാര്‍ട്ടി ഭേദമന്യേ ഏറ്റെടുക്കാറുള്ളതാണ്‌. എന്തായാലും ഞാനേഷ്യനെറ്റില്‍ ഒന്ന് അന്വേഷിക്കട്ടേ. ആരാണ്‌ ആ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌ എന്ന് ഓര്‍ക്കുന്നുണ്ടോ?

N.J Joju said...

ദേശാഭിമാനിയുടെ ലേഖനത്തിലേയ്ക്ക്.

ലേഖനം തുടങ്ങുന്നതുതന്നെ നബീസു ആയതുകൊണ്ട് ദേശാഭിമാനിയുടെ റ്റാര്‍ജറ്റ് ഡാനിഷല്ല മനോരമയാണെന്നാണു തോന്നുന്നത്. കാര്യങ്ങളുടെ സത്യാവസ്ഥ പറയുകയായിരുന്നെങ്കില്‍ “4. കോഗ്രസ് നേതാവ് വി എം ചന്ദ്രന്‍ മാനേജരായിട്ടുള്ള വട്ടോളി നാഷണല്‍ ഹൈസ്കൂളില്‍നിന്ന് അതിരുകവിഞ്ഞ ടീനേജ് ചാപല്യങ്ങള്‍ക്ക് ഡാനിഷിനെ ടിസി നല്‍കി പറഞ്ഞയച്ചതാണെന്ന കാര്യം.” എന്ന ആരോപണത്തിന്റെ ആവശ്യമെന്തായിരുന്നു.
“അതിശയിക്കുന്ന ഉദ്യോഗസ്ഥരും പത്രക്കാരും” എന്ന വാചകം കുറഞ്ഞപക്ഷം ഉദ്യോഗസ്ഥരുടെ സമ്മതപത്രത്തിന്റെ തെളിവുമാണ്. മനോരമ പറഞ്ഞിരിയ്ക്കുന്ന പല ആരോപണങ്ങള്‍ക്കും ദേശാഭിമാനി മറുപടി പറഞ്ഞിട്ടുമില്ല.
1. ഡാനിഷിനു കിട്ടേണ്ട തുക പഞ്ചായത്ത് തുക തടഞ്ഞുവെച്ചത്.
2. വൈദ്യുതികണക്ഷന്‍ പ്രശ്നങ്ങള്‍

ചുരുക്കത്തീല്‍ മനോരമയിലെ ലേഖനത്തില്‍ പറഞ്ഞ പലതും ദേശാഭിമാനി നിഷേധിയ്ക്കുന്നില്ല, പലതും ശരിവയ്ക്കുകയും ചെയ്യുന്നു.

N.J Joju said...

കിരണ്‍,

“മനോരമ വാര്‍ത്ത തള്ളിക്കളായാം എന്നതിന്‌ നാദപുരം സംഭവം തന്നെ ഉദാഹരണം.” നാദാപുരം സംഭവത്തിന്റെ ബലത്തില്‍ മനോരമ വാര്‍ത്ത തള്ളിക്കളയാം ദേശാഭിമാനി വാര്‍ത്ത വിശ്വാസ യോഗ്യാ‍മാണത്ര. കോണ്‍‌ഗ്രസ് ചായ്‌വ് പ്രകടമാണെങ്കിലും ഒരു പാര്‍ട്ടീ പത്രമെന്ന നിലയിലേയ്ക്ക് മനോരമ തരം താണിട്ടില്ല. അതറിയണമെങ്കില്‍ വീക്ഷണം എന്നെങ്കിലും മറിച്ചു നോക്കിയാല്‍ മതി.

ഏതായാലും വിശ്വാസ്യയോഗ്യത നമുക്കുവിടാം. കിരണിനു മനോരമ പഥ്യമല്ലാത്തതുപോലെ തന്നെ എനിയ്ക്ക് ദേശാഭിമാനിയും പഥ്യമല്ല. മനോരമയും ദേശാഭിമാനിയുമല്ലാതെ കാര്യങ്ങള്‍ അറിയാന്‍ വഴിയുണ്ടെങ്കില്‍ തീര്‍ച്ചയായും എനിയ്ക്ക് സ്വീകാര്യമാണ്. നേരിട്ടറിയാവുന്നവര്‍ പറഞ്ഞാല്‍ അതിലേറെ വിശ്വാസ്യയോഗ്യമാണ്. കിരണിനു പരിചയമുള്ള മാധ്യമ പ്രവര്‍ത്തകരുണ്ടെങ്കില്‍ ആ വഴിയ്ക്കൊന്നു ശ്രമിച്ചു നോക്ക്. തീര്‍ച്ചയായും എന്റെ പരിമിതികള്‍ കിരണിനറിയാമായിരിയ്ക്കുമല്ലോ.

The state director of Dairy Development Department ഫാം അടച്ചു പൂട്ടേണ്ട കാര്യമില്ല എന്നു പറയുന്ന ഒരു വാര്‍ത്തകൂടി ഞാന്‍ ചേര്‍ത്തിരുന്നു. കണ്ടു കാണുമെന്നു വിശ്വസിയ്ക്കുന്നു.

N.J Joju said...

കിരണ്‍,

ഏഷ്യാനെറ്റിലെ കേട്ടതും കണ്ടതും പ്രോഗ്രമിലാണ് ഈ സംഭവം അവതരിപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ആണോ എന്നു സംശയമുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

കേട്ടതു കണ്ടതും പരിപാടിയില്‍ ഡാനിഷിനെ ബുദ്ധിമുട്ടിക്കുന്നതായി പറഞ്ഞാണോ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌? അതോ ഡാനിഷിനെ പരിചയപ്പെടുത്തുക മാത്രമാണോ ചെയ്തത്‌? ഏഷ്യനെറ്റ്‌ ന്യൂസില്‍ ഓപ്പണ്‍ ഹൗസ്‌ എന്ന ഒരു പ്രോഗ്രാം ഉണ്ട്‌ അതിലേക്ക്‌ ഒരു E-mail അയക്കാനാണ്‌.

N.J Joju said...

ഡാനിഷിനെ ബുദ്ധിമുട്ടിയ്ക്കുന്നതായാണ് തന്നെയാണ് കേട്ടതും കണ്ടതുമില്‍ പറഞ്ഞിരിയ്ക്കുന്നത്.

“just last night I was watching a programme on Asianet about a 17 year old boy called Danish Majeed somewhere in North Malabar who owns and runs his own succesful dairy farm ! The local comrades are trying their best to shut it down since he is not a 'party' man. He was saying he can't even sleep now because he has been tipped off that his cows could be poisoned.” മറ്റൊരു പോസ്റ്റില്‍ അശ്വിന്‍ എന്നയാളുടെ ഒരു കമന്റ്.

ഈ ഭാഗം കിരണ്‍ വായിച്ചില്ല എന്നു തോന്നുന്നു.

N.J Joju said...

ദേശാഭിമാനി പറയുന്ന മൂന്നുകാര്യങ്ങള്‍ ഞാന്‍ നിഷേധിയ്ക്കുകയില്ല.

1. കണ്‍‌ട്രക്ഷനിലെ അപകത.
മനോരമയോ ഏഷ്യാനെറ്റൊ പരാമര്‍ശിയ്ക്കാത്തതുകൊണ്ട് സത്യമായിക്കൂടാ എന്നില്ല.

2. കൊതുക്.
ഞാന്‍ നിഷേധിയ്ക്കുകയില്ല. മനോരമയും നിഷേധിച്ചിട്ടൂണ്ടെന്നു തോന്നുന്നില്ല. ഏഷ്യാനെറ്റും നിഷേധിയ്ക്കുമെന്നു തോന്നുന്നില്ല.

കിരണ്‍ 5 പശു ഇപ്പോഴും ഞങ്ങളുടെ വീട്ടിലുണ്ട്. കൊതുകുമുണ്ട്. ഈച്ചയുണ്ട്. ഇതൊക്കെ കാര്‍ഷികസംസ്കാരത്തിന്റെ ഭാഗവുമാണ്. കുട്ടനാട്ടുകാരനണ്. മൂന്നു ചുറ്റും വെള്ളമാണ്. കെട്ടിക്കിടക്കുന്നതുമുണ്ട്. കൊതുകിനു വളരാന്‍ അവസരം ധാരാളം. കുട്ടനാട്ടില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ലെന്നു പാര്‍ട്ടിപറഞ്ഞാല്‍ വെള്ളം കെട്ടിനില്‍ക്കാതിരിയ്ക്കുമോ. അഥവാ വയലും പശുവളര്‍ത്തലും ഒക്കെ കൊതുകിനെ പേടിച്ച് വേണ്ട എന്നു വച്ചാല്‍ പിന്നെ ഇവിടുത്തുകാരൊക്കെ എങ്ങിനെ ജീവിയ്ക്കും.

അമ്മവീട്ടില്‍ നിന്നാണു പഠിച്ചത്, ചങ്ങനാശ്ശേരിയില്‍. റബ്ബറിലയും കൊക്കോ ഇലയും വീണു നിറയുന്ന പറമ്പ്. കൊതുകുകള്‍ വളരുന്ന സ്ഥലം. കൊതുകിനെ പേടിച്ച് റബ്ബറോ കൊക്കോയോ വേണ്ട എന്നു വെച്ചാന്‍ അവിടുത്തുകാര്‍ എങ്ങിനെ ജീവിയ്ക്കും.

എലിയെ പേടിച്ച് ഇല്ലം ചുടുക എന്നു കേട്ടിട്ടില്ലേ. അതാണ് കുതുകിനെ പേടിച്ച് എന്തെങ്കിലും വേണ്ട എന്നു വയ്ക്കുന്നത്.

അഭിനവ നാഗരികന്മാര്‍ക്ക്, കോണ്‍ക്രീറ്റു പുരയിടങ്ങളില്‍ ജീവിച്ചു പരിചയര്‍ക്ക് ഇതൊക്കെ ബുദ്ധിമുട്ടായിട്ടു തോന്നാം. പക്ഷേ ഇതൊക്കെ ഒരു ജീവിത രീതിയുടെ ഭാഗമാണെന്നാതാണു സത്യം. കുറച്ചെങ്കിലും കാര്‍ഷിക പശ്ചാത്തലമുള്ളവര്‍ക്ക് ഞാന്‍ പറയുന്നതു മനസിലാവും എന്നു വിശ്വസിയ്ക്കുന്നു. ( ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ ചോദ്യങ്ങളുമായി ആരെങ്കിലും വരാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്.)

3. ദുര്‍ഗന്ധം.
കൊതുകുപോലെ തന്നെയാണു ദുര്‍ഗന്ധം. ചാണകത്തിനു സുഗന്ധമില്ല എന്നു ഞാന്‍ സമ്മതിയ്ക്കും. പക്ഷേ മനുഷ്യന്റെ മലത്തിനൊപ്പം ദുര്‍ഗന്ധമുണ്ടെന്നു പറഞ്ഞാല്‍ പര്‍വ്വതീകരണമല്ലേ എന്നു സംശയം.
മധ്യതിരുവതാം കൂറുകാര്‍ക്ക് അറീയുമായിരിയ്ക്കും റബ്ബര്‍ ഷീറ്റ് അടിച്ചുകഴിഞ്ഞിട്ടൂള്ള ഗന്ധം. വളരെ രൂക്ഷമാണ്. അതുപോലെ തന്നെ കോഴിവളര്‍ത്തല്‍.
ചാണകത്തിനും കോഴിക്കാഷ്ടത്തിനുമൊകെ സുഗന്ധമുണ്ടാവുന്ന കാലത്ത് ഇതൊക്കെ നമുക്കു ചെയ്യാം. അല്ലേ?

N.J Joju said...

ദുര്‍ഗന്ധം, കൊതുക് എന്നത് ഒരു പരിധിവരെ സത്യമാണെന്നു ഞാനു സമ്മതിയ്ക്കാം. പക്ഷേ പഞ്ചായത്തിന്റെ സമീപനം ഇങ്ങനെയാണോ ഉണ്ടാവേണ്ടത്? അടച്ചുപൂട്ടണം എന്നൊക്കെ പറയുന്നത് ഗുണ്ടായിസമല്ലേ? പ്രത്യേകിച്ചും ഈ മേഖലയിലെ ഉദ്യോഗസ്ഥരെങ്കിലും സംരംഭത്തെ അനുകൂലിയ്ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ആവശ്യമില്ലാത്ത ലൈസന്‍സ് ആണത്ര പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടത്. പശു ഫാമിന് ലൈസന്‍സ് ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ഇത്തരം പ്രഹസനങ്ങളുടെ അര്‍ഥമെന്താണ്.

തടഞ്ഞു വച്ചിരിയ്ക്കുന്ന പണം അനുവദിച്ചാന്‍ ഗ്യാസ് പ്ലാന്റ് ചെയ്യാം എന്നാണ് ഡാനിഷും പറഞ്ഞിരിയ്ക്കുന്നത്. ലോണെടുത്ത് സംരംഭം ആരംഭിച്ച ഒരു മനുഷ്യനോട് അന്‍‌പതിനായിരം രൂപായുടെ കാര്യം എത്ര അനായാസമായാണ് ദേശാഭിമാനി പറഞ്ഞിരിയ്ക്കുന്നത്.

N.J Joju said...

ഡാനിഷിനെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിയ്ക്കട്ടെ. ഇങ്ങനെയാണോ പെരുമാറേണ്ടത്. അതും പൊതുവെ യുവജനങ്ങള്‍ കടന്നുവരാന്‍ തയ്യാറാവാത്ത മേഖലയിലേയ്ക്ക് കടന്നുവന്ന ഒരു പയ്യനോട്.

പഞ്ചായത്ത് ഡാനിഷിനു വേണ്ട പിന്തുണകൊടുത്തുകൊണ്ടു വേണ്ടം പ്രശ്നങ്ങള്‍ പരിഗരിയ്ക്കാന്‍.

പഞ്ചായത്തു തന്നെ മുന്‍‌കയ്യെയുടുത്ത് ഗ്യാസ് പ്ലാന്റ് തുടങ്ങിക്കൂടേ. മൂന്നോ നാലോ വീടുകള്‍ക്ക് ഗ്യാസ് കൊടുക്കാനും കഴിയുമല്ലോ. പതിനഞ്ചോളം പശുവുള്ള സ്ഥിതിയ്ക്ക് ഏഴുവീടിനാവശ്യമുള്ള ഗ്യാസെങ്കിലും ഉത്പാദിപ്പിയ്ക്കാന്‍ കഴിയും. പഞ്ചായത്തിനു തന്നെ മുന്‍‌കയ്യെടുത്ത് നടപ്പാക്കാന്‍ കഴിയുന്ന ഒരു നല്ല സംരംഭമായാണ് എനിയ്ക്കു തോന്നുന്നത്.

ക്രിയാത്മകമായ സമീപനങ്ങളോടെ പ്രശ്നം (ഉണ്ടെങ്കില്‍ തന്നെ) പരിഹരിയ്ക്കുകയും സംരംബത്തെ പിന്തുണ്ടയ്ക്കുകയും ചെയ്യേണ്ടതിനു പകരം നിഷേധാത്മക സമീപനം കൈക്കൊള്ളൂന്നത് ഖേദകരമാണ്. അടച്ചുപൂട്ടണം എന്നൊക്കെപ്പറയുന്നത് തികച്ചും ഗുണ്ടായിസമാണ്, പ്രത്യേകിച്ചും ആരോപിയ്ക്കപ്പെടുന്ന പ്രശ്നങ്ങള്‍ ഗുരുതരമല്ല എന്ന തോന്നലുള്ളീടത്തോളം കാലം.

നിക്ഷേപകനോടൂം സംരംഭകനോടും നിഷേധാത്മകോ സ്വേചാതിപത്യപരമോ ആയ സമീപനമല്ല കൈക്കൊള്ളേണ്ടത്. ഒരു WIN-WIN സിറ്റുവേഷനിലേയ്ക്ക് സംഗതികളെ നയിയ്ക്കാനാണ് രാഷ്ട്രിയ നേതൃത്വം ഇനിയും പഠിക്കേണ്ടിയിരിയ്ക്കുന്നത്.

Unknown said...

4 കമ്മെന്റ് തുടര്‍ച്ചയായി ഇട്ടതിനു ശേഷവും നൊജുനു മനക്കുത്തു മാറാത്തത് കൊണ്ടാകാം, സ്വന്തം വാദങ്ങള്‍ അഴകൊഴംബായി നില്ക്കുന്നു എന്ന് കണ്ടതിനാലാവാം 5 ആമത്തെ കമന്റില്‍ "ഡാനിഷിനെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിയ്ക്കട്ടെ" എന്ന നിലയില്‍ വന്നു നില്ക്കുന്നത്.അത് കൊണ്ടു തന്നെ ആ മനസ്സില്‍ന്റെ ലിബെര്ടി,ഫ്രീഡം,ജനാധിപത്യം എന്നിവയോടുള്ള അഭിവാഞ്ജ യെ അഭിനന്ദിക്കുന്നു.മനസ്സിലെ ബാക്കി ചില പുഴുക്കുത്തും,വിഷക്കുത്തും പാലും തേനും സമം ചേര്‍ത്ത് കഴുകി കളഞ്ഞാല്‍ സുഖമായി ഉറങ്ങാം.എങ്കില്‍ 'ജനാധിപത്യ വിരുദ്ധതയുടെ' പേക്കിനാവുകള്‍ ഒഴിവാകും..

N.J Joju said...

മാഷേ അനോനിയാ,

ചര്‍ച്ച വേണമെങ്കില്‍ പോസ്റ്റിലാവാം. അല്ലാതെ എന്റെ മനസാക്ഷിക്കുത്തുകണ്ടുപിടിയ്ക്കാന്‍ സൂക്ഷ്മദര്‍ശിനിയും കൊണ്ടു നടന്നാന്‍ എനിയ്ക്കോ ഇദ്ദേഹത്തിനോ വായനക്കാര്‍ക്കോ പ്രയോജനമുണ്ടാവുമെന്നു തോന്നുന്നില്ല. എന്റെ ഭാഗത്തുനിന്നു മറുപടിയും പ്രതീക്ഷിയ്ക്കരുത്. കാര്യമാത്രപ്രസക്തമായ താങ്കളുടെ കമന്റുകള്‍ക്ക് നന്ദി. അഴുകൊഴമ്പന്‍ വാദങ്ങളാണ് എന്റെ ഒരു രീതി. ആളെ പരിചയമില്ലാത്തതുകൊണ്ടു (പരിചയമില്ലാത്ത അവതാരമായതുകൊണ്ട്)പറഞ്ഞതാണ്. നേരു നേരത്തേ നേരം വെളുക്കുമ്പുമ്പോഴേ അറിയുന്ന താങ്കള്‍ക്ക് എന്റെ നമോവാഗം.

N.J Joju said...

പഴയ ഒരു പോസ്റ്റാണ് അതും ഇതും കൂട്ടിവായിക്കുമ്പോള്‍ എന്തോ ഒരു...

അനില്‍@ബ്ലോഗ് // anil said...

ജോജു,

ഇവിടെ എത്താന്‍ വൈകി.

വളരെ തെറ്റിദ്ധാരണ പരത്തുന്ന ഒരു പോസ്റ്റാണ് ഇത് എന്നു പറയാതെ വയ്യ.

വളരെ അധികം വളച്ചൊടിക്കപ്പെട്ടു പുറത്തു വന്ന ഒരു വാര്‍ത്തയാണിത്.

നല്ല രീതിയില്‍ , വിജയകരമായി നടക്കുന്ന ഒരു ഫാമാണിത്. മാനേജ് മെന്റ് വശം പക്കാ ആയി കൈകാര്യം ചെയ്യുന്നു, മാലിന്യ നിര്‍മ്മാര്‍ജ്ജനം ഒഴികെ. ആ ഫാമിന്റെ മൊത്തം ഒരുക്കങ്ങള്‍ വച്ചു അവിടെ ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റ് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്, പക്ഷെ ആ വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഒരു ബയോ ഗാസ് പ്ലാന്റ് നിര്‍മ്മിക്കണമെന്നു വളരെ മുന്‍പ് മുതല്‍ തന്നെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അടക്കം എല്ലാവരും ഉപദേശിച്ചിരുന്നതാണ്. എന്തുകൊണ്ടോ ഗുരുതരമായ അലംഭാവമാണ് ഇക്കാര്യത്തില്‍ കാട്ടിയതെന്നാണ് ബന്ധപ്പെട്ട ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അറിയാനായത്.
മാലിന്യപ്രശം സംബന്ധിച്ച് പരാതി പ്രകാരം പഞ്ചായത്ത് നടപടി എടുത്ത അവസ്ഥയില്‍ തന്റെ രാഷ്ട്രീയം ഉയര്‍ത്തി വസ്തുതകള്‍ക്ക് മറയിടാന്‍ ഇദ്ദേഹം നടത്തിയ ശ്രമങ്ങളുടെ വിജയമാണ് മനോരമ വാര്‍ത്തകള്‍.
ഈ മേഖലയില്‍ കടന്നുവന്ന ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ ഇതില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വിവിധ വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ പോലും തന്റെ മൈലേജിനു വേണ്ടി ഉപയോഗിക്കുകയാണിയാള്‍.

ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് എടുക്കലല്ല, മറിച്ച് വേസ്റ്റ് മാനേജ്മെന്റ് നടപ്പാക്കിയാല്‍ ഫാം നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാം.

തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന ഒരു വലിയ അര്‍ദ്ധസര്‍ക്കാര്‍ പന്നി ഫാം മാലിന്യ പ്രശ്നത്താല്‍ അടച്ചുപൂട്ടിയത് ഇവിടെ അനുസ്മരിക്കുകയാണ്. അവിടെ ഡി.വൈ. എഫ്. ഐ അല്ല പ്രതികൂട്ടില്‍, വെറും മാലിന്യം മാത്രം.

N.J Joju said...

അനില്‍,

കമന്റിനു നന്ദി.
ഈ പോസ്റ്റിലെ ഏറ്റവും ഉത്തരവാദിത്തമുള്ളതെന്നോ പക്വമെന്നോ പറയാവുന്ന കമന്റു താങ്കളുടെയാണ്.

പശുവളര്‍ത്തലുമായി നേരിട്ടുബന്ധമുള്ളയാള്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ എനിയ്ക്കു താത്പര്യമുണ്ട്. രണ്ടു പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാ‍ന്‍ ഈ പോസ്റ്റ് ഇട്ടതും.

പന്നിഫമിലെയും പശുഫാമിലിലെയും മാലില്യങ്ങളെ തമ്മില്‍ താരതമ്യപ്പെടുത്തുന്നതുപോലും എത്രമാത്രം ശരിയാണെന്നറിയില്ല.

മാനില്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് നിര്‍മ്മിയ്ക്കില്ല എന്ന് ഡാനിഷ് പറഞ്ഞതായി അറിയില്ല. പഞ്ചായത്ത് തടഞ്ഞു വച്ചിരിയ്ക്കുന്ന അര്‍ഹതപ്പെട്ട തുക അനുവദിച്ചാല്‍ ഗ്യാസ് പ്ലാന്റ് നിര്‍മ്മിയ്ക്കും എന്നു തന്നെയാണ് ഡാനിഷ് പറഞ്ഞിരിയ്ക്കുന്നതായാണ് അറിഞ്ഞത്.

“വിവാദമുണ്ടായപ്പോള്‍ തന്നെ വിവിധ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരം ചാണകം സൂക്ഷിയ്ക്കുന്ന കുഴി സിമന്റിന്റ് അടച്ചുകെട്ടി, സാമ്പത്തിക ബുദ്ധിമുട്ട് അയഞ്ഞാല്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിയ്ക്കുന്നതിനും ഈ യുവാവ് തയ്യാറാണ്” എന്നാണ് മനോരമയിലും പറഞ്ഞിരിയ്ക്കുന്നത്.

മൂന്നു ഏക്കറിനുള്ളില്‍(മനോരമയിലെ വിവരം) പ്രവര്‍ത്തിയ്ക്കുന്ന 15 പശുമാത്രമുള്ള ഒരു ഫാമിന് എത്രമാത്രം പരിസരമലിനീകരണം ഉണ്ടാക്കാന്‍ കഴിയും?

സാജന്‍| SAJAN said...

ജോജു, ഇത്രയും ആയ സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ സ്വന്ത നിലയില്‍ അന്വേഷിക്കണമെന്ന് എനിക്കും തോന്നി.

ഞാന്‍ ഇവിടെ നിന്ന് ടെലഫോണ്‍ ഡയറക്ടറി നോക്കി തപ്പിപ്പിടിച്ച് വിളിച്ച് ഈ ഡാനിഷിന്റെ അയല്പക്കകാരോട് സംസാരിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍,
ഞാന്‍ സംസാരിച്ചതില്‍ ഒരാള്‍ ചെറിയ രാഷ്ട്രീയ പ്രവര്‍ത്തനമുള്ള ആളായിരുന്നു. അയാള്‍ മനോരമയിലെ എഴുത്ത് അപ്പടി ശരിയാണെന്ന് പറഞ്ഞു, എനിക്ക് വിശ്വാസം ആയെങ്കിലും അതു പോരാ എന്ന് തോന്നി, വീണ്ടും കുറേ കോളുകള്‍, അതില്‍ ഈ ഫാമിന്റെ ഒരു കിലോമീറ്റെറോളം ദൂ‍രെ താമസിക്കുന്ന മറ്റൊരു മജീദിനോട് സംസാരിക്കാന്‍ സാധിച്ചു. ആള്‍ പറയുന്നു പുള്ളിക്ക് അല്പം പോലും രാഷ്ട്രീയമില്ല.
അതിനാല്‍ അദ്ദേഹം പറഞ്ഞത് അതുപോലെ പകര്‍ത്തുന്നു.
രാഷ്ട്രീയക്കാരുടെ ബലിയാടാണ് ആ പയ്യന്‍ എന്നത് സത്യമുള്ള കാര്യം തന്നെ, അവന്‍ കുറേ നാളായി ഈ ആടിനേം മാടിനേം ഒക്കെ വളര്‍ത്തുന്നുണ്ട്, ഞാനും ഈ പ്രശ്നം ഉണ്ടായപ്പോള്‍ അവിടെ ചെന്ന് കണ്ടിട്ടുണ്ട്, നല്ല വീറും വൃത്തിയും ഉള്ള ഫാം തന്നെ.
അവന് സാമ്പത്തികമായി അല്പം പ്രയാസമുണ്ട്. അത് രാഷ്ട്രീയക്കാര്‍ വരുത്തിവെച്ചത് തന്നെ. അവന്‍ കോണ്‍ഗ്രെസ്സിന്റെ എന്തെക്കെയോ ആണ് അവന്റെ സ്കൂളില്‍, അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാര്‍, മാര്‍ക്സിസ്റ്റ് കാര്‍ ആണ് അവിടെ പ്രശ്നമുണ്ടാക്കുന്നത്. എന്തായാലും ഒരാഴ്ചകൊണ്ട് ഒച്ചപ്പാടിനൊക്കെ ഒരു കുറവുണ്ട്,
ഇതിനിടയ്ക്ക് ഒരു കിംവദന്തി കേള്‍ക്കുന്നു, അവന്‍ മാര്‍ക്സിസ്റ്റില്‍ ചേര്‍ന്നാല്‍ പ്രശ്നമൊക്കെ സോള്‍വ് ചെയ്തേക്കാം എന്നാരോ വന്ന് രഹസ്യമായി ഉപദേശിച്ചു പോലും... അപ്പോഴേക്കും ഫോണ്‍ കട്ടായിപ്പോയി, ഇതുതന്നെ ഈപ്രശ്നത്തിന്റെ സത്യാവസ്ഥ തുറന്നു കാട്ടുന്നതിനാല്‍ പിന്നെ വിളിക്കാന്‍ ഞാനും ബുദ്ധിമുട്ടിയില്ല.

അനില്‍@ബ്ലോഗ് // anil said...

ജോജു,
ഞാന്‍ സ്ഥലം കണ്ടിട്ടില്ല,പക്ഷെ മൃഗസംരക്ഷണ വകുപ്പിലേയും, ക്ഷീര വികസനവകുപ്പിലേയും , എനിക്കു നേരിട്ടു പരിചയമുള്ള ഉദ്യോഗസ്ഥരെ വിളിച്ച് അറിഞ്ഞകാര്യമാണ്. സാജന്‍ പറഞ്ഞതു പോലെ വീറും വൃത്തിയും ഉണ്ടെങ്കില്‍, അടുത്തിടെ വന്നിരിക്കാം, ആദ്യം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ വെറ്ററിനറി അസ്സോസിയേഷന്റെ കോഴിക്കോട മീറ്റിംഗിലടക്കം ചര്‍ച്ച ചെയ്ത വിഷയമാണിതെന്നാണ് അറിയാനായത്.

പന്നിയുടേയും പശുവിന്റേയും മാലിന്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നു സമ്മതിക്കുന്നു.വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഒട്ടും തന്നെ പുറകിലാവില്ല ഡയറി ഫാമും. ഇപ്പോള്‍ സ്ഥിതിഗതികള്‍ നന്നായി വരുന്നു എന്നു തോന്നുന്നു, ഉമ്മന്‍ ചാണ്ടി വരുന്നു എന്നൊക്കെയും ശ്രുതിയുണ്ട്.

ഏതായാലും മാലിന്യ പ്രശ്നത്താല്‍ ഇതു പൂട്ടില്ല.

മലപ്പൂറത്ത് കോട്ടക്കല്‍ അടുത്ത് ഒരു മജീദ് ഉണ്ട്. ചെറുപ്പക്കാരന്‍, മനോഹരമായി ഈ തൊഴില്‍ ചെയ്യുന്ന ആള്‍,ഏവര്‍ക്കും മാതൃകയാക്കാം.

N.J Joju said...

എനിയ്ക്ക് വേറൊരൊ സംശയമുണ്ട്.

ഞാന്‍ ഈ പോസ്റ്റിടുന്നത് നവംബര്‍ രണ്ടിനാണ്. അന്നത്തെ മനോരമയുടെ സപ്ലീമെന്റിലാണ് ഇത് വിശദമായി വന്നത്. അതിനും ഒരു മാസം മുന്‍പേ ഒക്ടോബര്‍ രണ്ടിനോടത്ത് ഒരു ദിവസം ഞായറാഴ്ചത്തെ മനോരമ പത്രത്തില്‍ ഇതു വാര്‍ത്തയായി വന്നിരുന്നു. ഡയറി ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ഫാം അടച്ചുപൂട്ടേണ്ടതില്ല എന്നു പറഞ്ഞതായി വാര്‍ത്ത വന്നത് ഒക്ടോബര്‍ 11 ആണ്. അതിനും മുന്‍പാണ് ഏഷ്യനെറ്റ് ന്യൂസിലെ കേട്ടതും കണ്ടതും പരിപാടിയില്‍ ഈ വിഷയം അവതരിപ്പിച്ചത്. ഞാന്‍ ഈ പോസ്റ്റില്‍ പറയുന്ന അശ്വിന്‍ കമന്റിട്ടത് സെപ്റ്റംബര്‍ 29ന് ആണ്. മനോരമ സപ്ലിമെന്റിന്റെ കാര്യം തന്നെയെടുത്താല്‍ രണ്ടാഴ്ചയോളമായി വാര്‍ത്ത വന്നിട്ട്. അത്രയും നാള്‍ ദേശാഭിമാനിക്കാര്‍ അതു കണ്ടില്ലെന്നുണ്ടോ? അതോ അവിടെച്ചേന്ന് ദേശാഭിമാനിയില്‍ പറയുന്ന കാരണങ്ങള്‍ കണ്ടെത്തുവാന്‍ രണ്ടാഴ്ചയെടുത്തെന്നോ. എന്തോ ഒരു വല്ലായ്ക.

N.J Joju said...

അനില്‍,

ഞാനും ഫാം കണ്ടീട്ടില്ല, വിശദവിവരങ്ങള്‍ അറിയുകയുമില്ല. ഏഷ്യാനെറ്റില്‍ സെപ്റ്റംബര്‍ 29ന് മുന്‍പാണ് ഈ ഫാമിന്റെ വിഷയം അവതരിപ്പിച്ചത്. അന്നു അതില്‍ അവര്‍ കാണിച്ച ഫാം വൃത്തിയുള്ളതായിരുന്നൂ എന്നു മൂന്നരത്തരം. (പരിസരത്തെക്കുറീച്ചു വലിയ പിടിയില്ല.)

ഞാന്‍ മനോരമയിലെ എന്റെ സുഹൃത്തിനോട് കാര്യങ്ങള്‍ തിരക്കിയിരുന്നു. വിഷയം സത്യസന്ധമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

N.J Joju said...

ഞാന്‍ ഡാനിഷുമായി സംസാരിച്ചു. ഡാ‍നിഷ് ദേശാഭിമാനിയിലെ വാര്‍ത്ത കണ്ടിരുന്നില്ല.
യാതൊരുവിധ മലിനീകരണ പ്രശ്നവും ഉണ്ടാക്കുന്നില്ല എന്നു തന്നെയാണ് ഡാനിഷിന്റെ വാദം.സ്ഥലം സന്ദര്‍ശിച്ച MLA കെ.കെ ലതിക(CPI(M))യ്ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ലെന്നുമാണ് ഡാനിഷ് അവകാശപ്പെടുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ദേസാഭിമനിയിലെ വാര്‍ത്തയില്‍ പറയുന്ന മറ്റ്‌ കാര്യങ്ങളെപ്പറ്റിയോ അനില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയോ ഡാനിഷിനോട്‌ ചോദിച്ചോ?

ഏഷ്യനെറ്റില്‍ ഞാന്‍ വിഷയം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്‌. അവിടെ നിന്ന് എന്തെങ്കിലും പ്രതികരണം കിട്ടുമോ എന്ന് നോക്കാം

അനില്‍@ബ്ലോഗ് // anil said...

ജോജു,
ഫാം ഉടമയോട് ഇതിനെപറ്റി ചോദിക്കുന്നതില്‍ വലിയ അര്‍ത്ഥം ഉണ്ടെന്നു തോന്നുന്നില്ല. പരിസരമലിനീകരണം എന്ന വാര്‍ത്തകള്‍ വന്ന ശേഷം അവിടെ പലമാറ്റങ്ങളും വരുത്തിയിരിക്കാം.ഇത്ര കോളിളക്കം സൃഷ്ടിച്ച സംഭവമായതിനാല്‍ പരസ്യമായ അഭിപ്രായങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും മാറി നില്‍ക്കും. ഇതു കുന്നുമ്മെല്‍ വെറ്ററിനറി ഹോസ്പിറ്റല്‍ പരിധിയില്‍ വരുന്ന ഇടമാണ്.താങ്കള്‍ക്ക് ഈ വകുപ്പില്‍ ആരെയെങ്കിലും നേരിട്ടു പരിചയമുണ്ടെങ്കില്‍ സത്യാവസ്ഥ ബോദ്ധ്യപെടും.

ഫാമിന്റെ ഉള്‍വശം, മറ്റു ഏരിയകള്‍ ഇവയൊക്കെ വൃത്തിയുള്ളതാവും ,അല്ലാത്ത പക്ഷം പശുക്കള്‍ക്ക് രോഗം പിടിപെടും. ചാണകവും മൂത്രവും കെട്ടിനിര്‍ത്തിയിരിക്കുന്ന സ്ഥലം ദുര്‍ഗന്ധ പൂരിതമായിരുന്നു. കൊതുക് എന്നത് പിന്നെ പറയണ്ടല്ലോ. അല്പം ചരിഞ്ഞ ഭൂപ്രകൃതി കൂടെയുണ്ടെങ്കില്‍ പറയേണ്ട കാര്യമില്ല.

കേരളത്തില്‍ നമുക്ക് ഏറ്റവും പ്രധാനമാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നു പറയേണ്ടതില്ലല്ലോ. നിര്‍ഭാഗ്യവശാല്‍ നാം ഏറ്റവും കുറഞ്ഞമുന്‍ ഗണന നല്‍കുന്നതും അതിനു തന്നെ. പന്നി ഫാം നടത്താന്‍ ചില നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്, അവയിലൊന്നാണ് ബയോ ഗാസ് പ്ലാന്റ്. എന്നാല്‍ ഈ നിബന്ധന ഡയറി ഫാമിന്റെ കാര്യത്തിലില്ല. അതാണ് ഇവിടെ പ്രശ്നമായതും.

ബയോഗാസ് പ്ലാന്റിനു വേണ്ടി മുടക്കുന്ന നയാ പൈസപോലും നഷ്ടമാവില്ലെന്നു ആര്‍ക്കാണറിഞ്ഞുകൂടാത്തത്. വിളക്കു മുതല്‍ എഞ്ജിന്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഇതു ധാരാളം മതി.

ഇനിയെങ്കിലും ഇത്തരം നിബന്ധനകള്‍ കാലെക്കൂട്ടി ഉണ്ടാക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.

N.J Joju said...

അനില്‍,

ബയോഗ്യാസ് പ്ലാന്റിനുള്ള മുതല്‍ മുടക്ക് ഒരിയ്ക്കലും നഷ്ടമല്ല. വീട്ടിലെ അന്നന്നത്തെ വെയിസ്റ്റുകൊണ്ട് പ്രവര്‍ത്തിയ്ക്കുന്ന ജൈവമാലിന്യപ്ലാന്റുകളും നഷ്ടമല്ല. എന്നിട്ട് എത്രപേരുടെ വീട്ടില്‍ ജൈവമാലിന്യപ്ലാന്റുകള്‍ കാണും. വളരെചെറിയ ന്യൂനപക്ഷം. കാരണം ഇതിനു കുറച്ച് ഇനിഷ്യല്‍ ഇന്‍‌വെസ്റ്റ്മെന്റുണ്ട്, ദിവസേനയുള്ള അധ്വാനവും ആവശ്യമുണ്ട്. കടലാസില്‍ കാണുന്ന അത്ര എളുപ്പമല്ല ഇതൊന്നും. പക്ഷേ തീര്‍ച്ചയായും ആ ദിശയിലേയ്ക്ക് ചിന്തിയ്ക്കേണ്ടതു തന്നെയാണ്.

പത്തോ പന്ത്രണ്ടോ വര്‍ഷം മുന്‍പാണ് വീട്ടില്‍ ഗ്യാസ് പ്ലാന്റ് ഉണ്ടാക്കുന്നത്. രണ്ടൂ പശുവിന്റെ ചാണകം പ്രയോജനപ്പെടുത്താന്‍ ഉണ്ടാക്കിയ പ്ലാന്റിന് അന്ന് ഏകദേശം 12000/- രൂപയോളം ചിലവായീ.

താങ്കള്‍ തന്നെ പറയുന്നുണ്ടല്ലോ ഡയറി ഫാമിന്റെ കാര്യത്തില്‍ ബയോഗ്യാസ് പ്ലാന്റ് എന്ന നിബന്ധന ഇല്ലെന്ന്. കുറഞ്ഞപക്ഷം നിയമപരമായി ഡാനിഷിന്റെ ഭാഗത്തുനിന്നു വീഴ്ചപറ്റിയിട്ടില്ല. രണ്ടാമത് എന്തുകൊണ്ടാവും ഡയറി ഫാമിന് ഈ നിബന്ധന ഉള്‍പ്പെടുത്താതിരുന്നത് എന്ന് ആലോചിച്ചിട്ടൂണ്ടോ. കാരണം ചാണകം അത്രത്തോളം പരിസരമലിനീകരണമോ ദുര്‍ഗന്ധമോ ഉണ്ടാക്കുന്നതല്ല.

ഇല്ലാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിയ്ക്കാനും അതിന്റെ പേരില്‍ ഫാം അടച്ചുപൂട്ടിയ്ക്കാനുമാണ് ശ്രമം നടന്നിരിയ്ക്കുന്നതെന്നാണ് മനസിലാകുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച് അഞ്ചാറുമാസം ഇല്ലാതിരുന്ന പ്രശ്നങ്ങള്‍ പിന്നെങ്ങിനെ മുളച്ചു വന്നു?

“ഏതായാലും മാലിന്യ പ്രശ്നത്താല്‍ ഇതു പൂട്ടില്ല.”
എന്നും “പരിസരമലിനീകരണം എന്ന വാര്‍ത്തകള്‍ വന്ന ശേഷം അവിടെ പലമാറ്റങ്ങളും വരുത്തിയിരിക്കാം.” എന്നുമൊക്കെയുള്ള നിലപാടിലേയ്ക്ക് വരുന്നതു സ്വാഗതാര്‍ഹമാണ്. മാധ്യമശ്രദ്ധനേടിക്കഴിഞ്ഞപ്പോള്‍ പാര്‍ട്ടി നിലപാടുമാറ്റിയതാണോ അതോ ഡാനിഷ് തന്റെ നിലപാടു മാറ്റിയതാണോ ആര്‍ക്കറിയാം!

അനില്‍@ബ്ലോഗ് // anil said...

ജോജു,

മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്തു ചെയ്തു എന്നോ, മജീദ് എന്തു ചെയ്തു എന്നോ എന്നുള്ളതു രണ്ടും എനിക്കു താല്‍പ്പര്യമില്ലാത്ത വിഷയമാണ്. അനാവശ്യമായി രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട ഒരു വിഷയത്തില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം.

ഒരു ഫാം നടത്തുന്ന പയ്യനെ ബലപ്രയോഗം നടത്തി മെമ്പര്‍ഷിപ്പ് എടുപ്പിക്കണ്ട സ്ഥിതിയിലാണ് ഡി വൈ എഫ് ഐ എന്നും ഞാന്‍ കരുതുന്നില്ല. പാര്‍ട്ടിയുമായി ബന്ധുത്വത്തിനാണ് കച്ചവടക്കാരും, തിരിച്ചു പാര്‍ട്ടിയും ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നത്.

ആശംസകള്‍.
നന്ദി.

N.J Joju said...

മന്ത്രി ബാലന്‍ ഇടപെട്ട് ഡാനിഷിനു വൈദ്യുതികണക്ഷന്‍ ശരിയാക്കിക്കൊടുത്തതായി വാര്‍ത്തയുണ്ടായിരുന്നു.

Unknown said...

"മന്ത്രി ബാലന്‍ ഇടപെട്ട് ഡാനിഷിനു വൈദ്യുതികണക്ഷന്‍..."

ഓ, നന്നായി. അത് ഡാനിഷ് സ്വീകരിച്ചോ.അതും വേണമല്ലോ.ഇനി ഇതിപ്പോ ആ ഡാനിഷ് ഡിഫി ആയിപ്പോകുമോ.ഒന്നിനേം വിശ്വസിക്കാന്‍ കൊള്ളില്ലാ(കമ്മികളെ പണ്ടേ കൊള്ളില്ലാ)..പണ്ടു ചാപ്പ കുത്തപ്പെട്ടവാന്‍ മാറ്റിപ്പറഞ്ഞ പോലെ ആയാല്‍ !!!!.ബാലികുടീരങ്ങള്‍ തകരുമോ, മോഹങ്ങള്‍ ഇപ്പോഴത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് പരുവമാകുമോ..

N.J Joju said...

അല്ല അനോനിയാ,

ഈ വാര്‍ത്ത ദേശാഭിമാനിയിലുണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അതിന്റെ ലിങ്കുകൂടി കൊടുക്കാന്‍ താത്പര്യപ്പെടുന്നു. ഒരു കൌതുകത്തിനു ചോദിച്ചതാണ്.

Chullanz said...

വളരെ വൈകി ഇവിടെ എത്തിയ ഒരാള്‍. എന്തായാലും ഏഷിയാനെറ്റിലെ ക്റിഷിയെ സംബന്ധിച്ച പരിപാടിയുടെ ഒരു ഭാഗം ഇന്ന് അവിചാരിതമായി കണ്ടു.ഈ പയ്യണ്റ്റെ സംഭവം തന്നെ. മലിനീകരണം കൊതുകു തുടങ്ങിയവ സത്യമാണെന്നു തോന്നി ആ പരിപാടി കണ്ടപ്പോള്‍.ഇപ്പോള്‍ ഈ പോസ്റ്റ്‌ വായിക്കാനിട വന്നപ്പോള്‍ കെട്ടിപ്പൂട്ടിയതാണെങ്കിലും ഒരു മറുപടിയായി ഇതെഴുതണമെന്നു തോന്നി. പിന്നെ ദുറ്‍ഗന്ധം അതു സത്യമാണു.മനുഷ്യമലത്തേക്കാള്‍ ദുറ്‍ഗന്ധ്മാണു ഇത്തരം ഫാമുകളില്‍ ഉള്ളതു. ഞങ്ങളുടെ അടുത്തുള്ള ഫാമിലെ ഒരു സ്ഥിരം സന്ദറ്‍ശകനായിരുന്നു ഞാന്‍. അന്നു അവരോട്‌ സംസാരിച്ചപ്പോള്‍ അരിഞ്ഞത്‌ ബിയറ്‍ വേസ്റ്റ്‌, മരച്ചീനിയുടെ എക്സ്റ്റ്റാക്റ്റ്‌ എടുത്തതിനു ശേഷം വരുന്ന ചണ്ടി, പിന്നെ ചോളത്തിണ്റ്റെയും ചണ്ടി അങ്ങനെയുള്ളതാണു കൊടുക്കുന്ന തീറ്റ.അതു രണ്ടു ദിവസം ഇരുന്നു പഴകിയാല്‍ തന്നെ ഒരു ദുറ്‍ഗന്ധമാണുള്ളതു പ്റത്യ്യെകിച്ചും ആ മരച്ചീനിയുടെ വേസ്റ്റ്‌. മാലിന്യ സംസ്കരണം നടത്തുന്നതു കൊണ്ടും ഒരു പതിനഞ്ചേക്കറ്‍ ചുറ്റളവില്‍ വേറെ ഒരു വീടില്ലാത്തതുകൊണ്ടും ഞങ്ങളുടെ നാട്ടില്‍ പ്രശ്നമില്ലെന്നു മാത്രം.