Monday, June 28, 2010

സ്വാശ്രയാതിക്രമം

സെലക്ടീവ് അമ്മനേഷ്യം, സെലക്ടീവ് ഓര്‍മ്മേഷ്യം എന്നിവയൊക്കെപ്പോലെ എല്ലാം അവരവരുടെ താത്പര്യങ്ങള്‍ക്കനുസരീച്ചു മാത്രമേ കാണുകയുള്ളൂ, കേള്‍ക്കുകയുള്ളൂ, മിണ്ടുകയുക്കൂ, ഓര്‍ക്കുകയുള്ളൂ, മറക്കുകയുള്ളൂ.

മാതൃഭൂമിയില്‍ ഇങ്ങനെയൊരു കത്തു പ്രസിദ്ധീകരിച്ചു കണ്ടു. എന്റെ സെലക്ടീവ് കാണേഷ്യം കൊണ്ട് ഞാനതുകണ്ടു. സെലക്ടീവ് അന്ധേഷ്യമുള്ളവര്‍ അതുകാണാതിരിയ്ക്കാം എന്നുള്ളതുകൊന്ട് ഒരു പോസ്റ്റായി ഇവിടെ ഇടുന്നു.



വല്ലവര്‍ഗ്ഗീയവാദിയുമായ പള്ളീലച്ചന്മാര്‍ കെട്ടിച്ചമച്ചതാവാം. അല്ലെങ്കില്‍ കരാറൊപ്പിട്ട സര്‍ക്കാരിന്റെ പൊന്നോമന സ്വാശ്രയങ്ങളെ കരിവാരിത്തേയ്ക്കാന്‍ വര്‍ഗ്ഗബോധമില്ലാത്ത-വര്‍ഗ്ഗബോധമുള്ള- ഏതെങ്കിലും കുഞ്ഞാട് എഴുതിപ്പിടിപ്പിച്ചതുമാവാം. എന്തായാലും തഴമ്പുള്ളതും ഇല്ലാത്തതുമായ സഖാക്കന്‍മാരും അവരുടെ സഹയാത്രികരും ഒക്കെ വായിച്ചിരിയ്ക്കുന്നതു നല്ലതാണ്. ഏതായാലും ദേശാഭിമാനിയില്‍ ഈ വാര്ത്ത വരില്ലല്ലോ.

ഇതിന്റെ പകര്‍പ്പവകാശം ആദിയായ സംഗതികളെല്ലാം മാതൃഭൂമിയ്ക്കാണ്‌. ഈ പോസ്റ്റ് ഒരു പരസ്യം മാത്രം.

എന്റെ സ്വാശ്രയ പ്രവേശന പരീക്ഷണങ്ങള്‍


എം.ബി.ബി.എസ്. -അതുതന്നെ പഠിക്കണമെന്ന് 'ഇളയപുത്രന്' നിര്‍ബന്ധം. കേരളത്തില്‍തന്നെ വേണംതാനും. വീടിനടുത്തൊരു മെഡിക്കല്‍ കോളേജുണ്ട്. ചില പത്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസ മാഫിയാകേന്ദ്രം. ഉയര്‍ന്ന തലവരിപ്പണംകൊടുത്ത് പഠിപ്പിക്കാന്‍ താത്പര്യമില്ലെങ്കിലും ഈ കൊള്ളസംഘത്തിന്റെ പ്രവര്‍ത്തനം നേരിട്ടറിയാമല്ലോ എന്നു കരുതി കോളേജിലൊന്നു കയറി. അഡ്മിഷന്റെ ചുമതലയുള്ള ഓഫീസറോട് നയത്തില്‍ കോഴക്കാര്യം തിരക്കി. പറഞ്ഞതിങ്ങനെ: വിദേശ ഇന്ത്യക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള 15 ശതമാനം ഒഴികെയുള്ള എല്ലാ സീറ്റിനും ഫീസ് പ്രതിവര്‍ഷം 3,20,000 രൂപ. തലവരിപ്പണം വേണ്ട. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം. പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണവും മാര്‍ക്കില്‍ ഇളവുമുണ്ട്.

ഇനി അഡ്മിഷന്‍ കിട്ടാനാരെയാണ് കാണേണ്ടതെന്നു തിരക്കി. ആരെയും കണ്ടിട്ട് പ്രത്യേകിച്ചൊരു കാര്യവുമില്ലെന്നും സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും 12-ാം ക്ലാസിലെയും മാര്‍ക്കുകളുടെയും ശരാശരിയെടുത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കി അതിന്റെ സര്‍വ വിവരങ്ങളും നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും നിശ്ചിതഫോമില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍മാത്രം മതിയെന്നുമാണദ്ദേഹം പറഞ്ഞത്.

വീട്ടിലെത്തി സര്‍ക്കാറിന്റെ പ്രവേശന പരീക്ഷാ പ്രോസ്‌പെക്ടസ് മറിച്ചുനോക്കി. സര്‍ക്കാറിന് നിയന്ത്രണമുള്ള സഹകരണ മെഡിക്കല്‍ കോളേജുകളില്‍പോലും 35 ശതമാനം വരുന്ന മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് പ്രതിവര്‍ഷം നാലരലക്ഷം രൂപ! കരാറൊപ്പിട്ട സ്വാശ്രയകോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിന്റെ ഫീസ് അതിലും കൂടുതല്‍. അപ്പോള്‍പിന്നെ, ഞാന്‍ സന്ദര്‍ശിച്ച സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന 'പണമോഹി'കളുടെ കോളേജിലെങ്ങനെ അതിലും കുറഞ്ഞ ഫീസ് മതിയാകും?

എന്‍ട്രന്‍സ് പരീക്ഷ നടന്നു. ഫലവും വന്നു. പുത്രന് തരക്കേടില്ലാത്ത റാങ്കുണ്ടെങ്കിലും സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം കിട്ടാനതുപോരാ.

ഏതാനും ദിവസങ്ങള്‍ക്കകം നെറ്റില്‍ എല്ലാ അപേക്ഷകരുടെയും മാര്‍ക്കും റാങ്കും മുന്‍ഗണനാ ക്രമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ പുത്രന്റെ പേരുണ്ടായിരുന്നു. നിര്‍ദിഷ്ട ദിവസം കോളേജിലെത്തി, പ്രവേശനംനേടി. കൂടുതലായി, പ്രോസ്‌പെക്ടസ്സില്‍ പറഞ്ഞിരുന്നതു പ്രകാരമുള്ള കുറച്ച് സ്‌പെഷല്‍ ഫീസും വാങ്ങി. കോഴയാരും ചോദിച്ചുമില്ല, കൊടുത്തുമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മകനെവിടെ പഠിക്കുകയാണ്?

എത്രദശലക്ഷങ്ങള്‍ മുടക്കിയാണ് അഡ്മിഷനൊപ്പിച്ചതെന്നാണ് ഇപ്പോഴും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം! സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാത്ത താന്തോന്നി വര്‍ഗത്തില്‍പ്പെട്ട എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന ഒരു സുഹൃത്തിനെ കണ്ടു. അവിടെ ഫീസ് 48000 രൂപ മാത്രം. കരാര്‍ ഒപ്പിട്ട മര്യാദരാജന്മാരായ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ചുകൊടുത്ത ഫീസ് 65000 രൂപ. എന്‍.ആര്‍.ഐ. സീറ്റിന് ഏഴരലക്ഷം വരെയാണ് വാങ്ങുന്നതെന്ന് ജനസംസാരം. ഇത് സര്‍ക്കാര്‍ നിയന്ത്രിത സഹകരണ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്സിന് അരക്കോടിയിലേറെ ആകുമത്രേ! ഇങ്ങനെയെല്ലാം പ്രവേശനത്തെ 'നിയന്ത്രിക്കുന്ന' കമ്മിറ്റിക്കുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് എഴുപതു ലക്ഷത്തിലേറെ രൂപ.

ഇനിയുമുത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ഫീസിന് സമരം ചെയ്യുന്ന നേതാക്കള്‍, കരാറൊപ്പിടാുത്തവരേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങാന്‍ കരാര്‍ ഒപ്പിട്ടവര്‍ക്ക് അധികാരം കൊടുത്തതറിഞ്ഞിട്ടില്ലേ? താരതമ്യേന കുറഞ്ഞ ഫീസ് വാങ്ങി കാര്യക്ഷമമായി നടത്തുന്ന സ്ഥാപനങ്ങളെ മാധ്യമങ്ങളും <സംഘടനകളും കല്ലെറിയുന്നതാര്‍ക്കുവേണ്ടി?

-വര്‍ക്കി പട്ടിമറ്റം, അമ്പലമുകള്‍

Thursday, June 17, 2010

നേരറിയാന്‍ ദേശാഭിമാനി

സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ സി.എം.എസ്‌ കോളേജില്‍ പ്രശ്നങ്ങളുണ്ടാക്കിയത്‌ എസ്‌.എഫ്‌.ഐക്കാരാരിക്കുമെന്നാണ്‌.



സി.എം.എസ്‌ കോളേജ്‌ ഓഫീസ്‌ എസ്‌.എഫ്‌. ഐ അടിച്ചുതകര്‍ത്തു -മനോരമ



"കോട്ടയം സി.എം.എസ്‌ കോളേജില്‍ എസ്‌.എഫ്‌. ഐക്കാരുടെ അഴിഞ്ഞാട്ടം" -ദീപിക

ദേശാഭിമാനി വായിച്ചപ്പോഴാണ്‌ വൈദീകരാണു പ്രശ്നം എന്നു മനസിലായത്‌.

"സി.എം. എസ്‌ കോളേജ്‌ സമരം; വിദ്യാര്‍ത്ഥികളും വൈദീകരും തമ്മില്‍ സംഘര്‍ഷം" -ദേശാഭിമാനി


ഫോട്ടോഷോപ്പ്‌ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ ചിത്രങ്ങള്‍ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ പ്രസിദ്ധീക്കരിച്ചിട്ടുണ്ട്‌. പതിവുപോലെ മനോരമയാകട്ടെ ഒരു പടികൂടി കടന്ന്‌ മോര്‍ഫുചെയ്ത വീഡിയോ ചിത്രങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട്‌ ഡബ്ബുചെതു ചേര്‍ത്ത എസ്‌.എഫ്‌.ഐ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം പശ്ചാത്തലത്തില്‍ കൂട്ടിയോജിപ്പിച്ചിട്ടുമുണ്ട്‌.

അതൊന്നും പോരാഞ്ഞിട്ട്‌ ദേ സ്ളൈഡ്‌ ഷോ

അസത്യം പ്രചരിപ്പിയ്ക്കുന്ന മനോരമാദി പത്രങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കണം.