ഇക്കഴിഞ്ഞ ജൂലൈ 18 നു ഞായറാഴ്ച കുര്‍ബാന മദ്ധ്യേ വായിക്കുന്നതിലെയ്ക്കായി കെ.സി.ബി.സി പുറപ്പെടുവിച്ച ഇടയലേഖനം ഇവിടെ വായിക്കാം. ഇതിലെ പ്രധാന ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം.
1 . വര്‍ഗിയവാദികള്‍ , വര്‍ഗ വിദ്വേഷം പ്രച്ചരിപ്പിയ്ക്കുന്നവര്‍ , അക്രമം പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ , നിരീശ്വരവാദികള്‍ , ലക്‌ഷ്യം നേടാന്‍ എന്ത് മാര്‍ഗവും പ്രയോഗിയ്ക്കുന്നവര്‍ എന്നിവരെ പ്രോത്സാഹിപ്പിയ്ക്കതിരിയ്ക്കുക.
2 . സാമൂഹിക നീതി, വളര്‍ച്ച, ജനാധിപത്യം, ഭരണഘടന, മതാത്മക മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ ഇവയെ അംഗീകരിയ്ക്കുന്നവരെ തിരഞ്ഞെടുക്കുക.
3 . അപരന്മാരെ നിറുത്തി ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നവരെയും, അടവുനയം എന്ന നിലയില്‍ സ്വതന്ത്രന്മാരെ നിര്‍ത്തുന്നവരെയും കുറിച്ച് ബോധാവന്മാരായിരിയ്ക്കുക.
ഇതിനെയാണ് പിണറായി "മതത്തെ ഉപയോഗിച്ചു വോട്ടുപിടിയ്ക്കുന്നു" എന്നും "യു.ഡി.എഫ് നെ സഹായിയ്ക്കാന്‍ മതമേലധ്യക്ഷന്മാര്‍ ശ്രമിയ്ക്കുന്നു" എന്നും വിശേഷിപ്പിച്ചത്. ഇതിലെവിടെയാണ് മതം? എവിടെയാണ് യു.ഡി.എഫ്?
നിരീശ്വരവാദം എല്ലാ മതവിശ്വാശങ്ങള്‍ക്കും എതിരാണ്. സ്വന്തം മതവിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന പ്രസ്താനങ്ങള്‍ക്കെതിരെ തന്റെ സമതിദാനാവകാസം വിനിയോഗിയ്ക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമാവാവുമോ? മതവിശ്വാസത്തിന്റെ സംരക്ഷണത്തിനുള്ള അവകാശം മൌലീകാവകാശമാണെന്നറി യാഞ്ഞിട്ടല്ല അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.
ഇടയലേഖനത്തെ "ദൈവ വിശ്വാസത്തെ ഹിതപരിശോധനയ്ക്കുള്ള വിധേയമാക്കാനുള്ള മത മേലധ്യക്ഷന്മാരുടെ നീക്കം" ആയിട്ടാണ് തോമസ് ഐസക്ക് വിശേഷിപ്പിച്ചത്. ഇവിടെ ഹിതപരിശോധനയ്ക്ക് വിധേയമാവുന്നത് ദൈവവിശ്വാസമല്ല, ദൈവവിശ്വാസത്തോടുള്ള മനോഭാവമായിരിയ്ക്കും.
section 123 (3) of R. P. Act, 1951
കെ.സി.ബി.സി ജനപ്രാതിനിധ്യ നിയമത്തിന്റെ 123 ആം വകുപ്പിന്റെ 3 അനുചേദം ലംഘിച്ചു എന്നാണു ചിലരുടെ വാദം. എന്താണ് ഈ വകുപ്പ് എന്ന് നോക്കാം.
R. P. Act, 1951 (123)
123 (3). ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ അവരുടെ ഭാഷ, ജാതി മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിയ്ക്കണോ ആഹ്വാനം ചെയ്യുന്നത്,
തെരഞ്ഞെടുപ്പിനെ ബാധിക്കത്തക്കവിധത്തില്‍ മത ചിഹ്നങ്ങളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം 'Corrupt practices' ആകുന്നു.
123 (3A) ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ക്കിടയില്‍ സത്രുതയോ വെറുപ്പോ പരത്താന്‍ ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ ശ്രമിയ്ക്കുന്നത്
'Corrupt practices' ആകുന്നു.
123 (3B) ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അവരുടെ അനുവാദത്തോടെ മറ്റാരെങ്കിലുമോ സതിയെ പ്രകീര്ത്തിയ്ക്കുന്നത് 'Corrupt practices' ആകുന്നു.
ഈ ഇടയലേഖന വിവാദത്തില്‍ കെ.സി.ബി.സി
1. ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ, അവരാല്‍ നിയോഗിയ്ക്കപെട്ട മറ്റാരെങ്കിലുമോ അല്ല.
2. ഭാഷ, ജാതി മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിയ്ക്കണോ ആഹ്വാനം ചെയ്തിട്ടില്ല.
3. വെറുപ്പോ ശത്രുതയോ പരത്താന്‍ ശ്രമിച്ചിട്ടില്ല.
July 20 2010 ലെ ദേശാഭിമാനിയില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 125 ആം വകുപ്പ് പ്രകാരം കെ.സി.ബി.സി യുടെ ലേഖനം കുറ്റകൃത്യമാണ് എന്ന് ആരോപിയ്ക്കുന്നു.
R. P. Act, 1951 (125)
ഏതെങ്കിലും ഒരു വ്യക്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജാതി, മതം, വര്‍ഗ്ഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ക്കിടയില്‍ ശതൃതയോ വെറുപ്പോ പരത്താന്‍ ശ്രമിയ്ക്കുന്നത് മൂന്നു വര്ഷം വരെ തടവോ പിഴയോ രണ്ടും കൂടെയോ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്.
ഇടയലേഖനത്തില്‍ ഒരിടത്ത് പോലും ശതൃതയോ വെറുപ്പോ ഉണ്ടാക്കുന്ന തരത്തില്‍ ഒരു വരിപോലുമില്ല.
ഇലക്ഷന്‍ കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കോണ്ടാകറ്റ്
ഇന്ന് മനോജിന്റെ കമന്റില്‍ കണ്ട ആരോപണമാണ് മതസ്ഥാപനങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിയ്ക്കുന്നു എന്നത്.
ഇടയലേഖനത്തില്‍ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടിയോ വ്യക്തിയ്ക്ക് വേണ്ടിയോ വോട്ടു ചോടിയ്ക്കുന്നുന്ടോ? സഭയുടെ നിലപാടുകള്‍ ആണ് ഇടയലേഖനത്തില്‍ പ്രതിഫലിയ്കുന്നത്. നിരീശ്വരവാദത്തെയും അക്രമത്തേയും ജനാധിപത്യ ധ്വംസനങ്ങളെയും ന്യൂനപക്ഷ അവകാശ ലംഘനങ്ങളെയും അനുകൂലിയ്കുവാന്‍ സഭയ്ക്ക് എങ്ങിനെ കഴിയും? ഇതിനെ അനുകൂലിയ്കുന്ന പാര്‍ട്ടിയ്ക്ക് സഭയുടെ നിലപാടുകള്‍ പ്രതികൂലമായിരിയ്ക്കും. ഇവിടെ ഏതെങ്കിലും പര്ട്ടിയല്ല അവരുടെ നിലപാടുകള്‍ ആണ് പ്രശ്നം.
ആയതിനാല്‍ ഈ രീതിയിലുള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ് . അഭിപ്രായം പറയുന്നവര്‍ കമ്യൂണിസ്റ്റ് അനുകൂല ബ്ളോഗുകളിലും മാധ്യമങ്ങളിലും വരുന്ന വിവരണങ്ങള്‍ കണ്ട് അഭിപ്രായം പറയാതെ ഇടയലേഖനം വായിച്ചിട്ട് അഭിപ്രായം പറയാന്‍ താത്പര്യപ്പെടുന്നു.
14 comments:
ഇടയലേഖനത്തിലെ പ്രധാന ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം.
1 . വര്‍ഗിയവാദികള്‍ , വര്‍ഗ വിദ്വേഷം പ്രച്ചരിപ്പിയ്ക്കുന്നവര്‍ , അക്രമം പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ , നിരീശ്വരവാദികള്‍ , ലക്‌ഷ്യം നേടാന്‍ എന്ത് മാര്‍ഗവും പ്രയോഗിയ്ക്കുന്നവര്‍ എന്നിവരെ പ്രോത്സാഹിപ്പിയ്ക്കതിരിയ്ക്കുക.
2 . സാമൂഹിക നീതി, വളര്‍ച്ച, ജനാധിപത്യം, ഭരണഘടന, മതാത്മക മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ ഇവയെ അംഗീകരിയ്ക്കുന്നവരെ തിരഞ്ഞെടുക്കുക.
3 . അപരന്മാരെ നിറുത്തി ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നവരെയും, അടവുനയം എന്ന നിലയില്‍ സ്വതന്ത്രന്മാരെ നിര്‍ത്തുന്നവരെയും കുറിച്ച് ബോധാവന്മാരായിരിയ്ക്കുക.
:)
ജോജോ 1. എന്ന് പറഞ്ഞ് കൊടുത്ത വരികള്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെയാണോ കെ.സി.ബി.സി. ലെറ്ററില്‍ ഉള്ളത്!!! “നിരീശ്വരവാദം അപകടമാണെന്നതില്‍ സംശയമില്ല” എന്നും അതിനാല്‍ ഇതിനെതിരെ “അണിചേരണം” എന്നുമാണ് അവര്‍ ആഹ്വാനം ചെയ്യുന്നത്.
“പ്രോത്സാഹിപ്പിക്കരുതെന്നല്ല“ മറിച്ച് “ഇതിനെതിരെ അണി ചേരണം“ എന്നാണ് പ്രഖ്യാപിക്കുന്നത്.
നിരീശ്വരരായ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കരുത് എന്നാണ് അവര്‍ പറയുന്നത്.
ജോജോ വാദിക്കുന്നത് പോലെയല്ല എന്നത്തെയും പോലെ ഇവര്‍ ഇവിടെയും മതത്തെ ദുരുപയോഗ ചെയ്തിരിക്കുന്നു.
“1. ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ, അവരാല്‍ നിയോഗിയ്ക്കപെട്ട മറ്റാരെങ്കിലുമോ അല്ല.
2. ഭാഷ, ജാതി മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാനോ ചെയ്യാതിരിയ്ക്കണോ ആഹ്വാനം ചെയ്തിട്ടില്ല.
3. വെറുപ്പോ ശത്രുതയോ പരത്താന്‍ ശ്രമിച്ചിട്ടില്ല.“
1. സ്ഥാനാര്‍ത്ഥിയോ ഏജന്റോ അല്ല എന്ന് എങ്ങിനെ പറയുവാന്‍ കഴിയും. പ്രത്യേകിച്ച് സമുദായ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഈ ലേഖനത്തില്‍ തന്നെ “അപ്പീല്‍” ചെയ്യുമ്പോള്‍!
2.മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ തന്നെയല്ലേ കെ.സി.ബി.സി. പറയുന്നത്!!!
3. ശ്രമിച്ചിട്ടുണ്ട്. നിരീശ്വരവാദികള്‍ക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ വെറുപ്പും ശത്രുതയും വളര്‍ത്തുവാന്‍ വേണ്ടി തന്നെയാണ് പള്ളീയില്‍ മാത്രം ഒതുക്കാതെ അവര്‍ ഈ ലേഖനം വെബ്സൈറ്റില്‍ പബ്ലിക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആ ഫയലിന്റെ പേര് തന്നെ “കെ.സി.ബി.സി. ഇലക്ട്രോറല്‍ അപ്പീല്‍” എന്നാണ്.
മതസ്ഥാപനങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന നിയമത്തിന്റെ നഗ്നമായ ലംഘനം.
ഇലക്ഷന്‍ കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കോണ്ടാക്റ്റില്‍
“Q.55. Are their any restrictions in using religious places for election propaganda?
Ans. Yes. Religious places like Temple, Mosque, Church, Gurudwara or other places of worship shall not be used as forum for election propaganda. Further, there shall be no appeal to caste or
communal feelings for securing votes.”
മനോജിന്റെ കമന്റിനു നന്ദി. ജോജു ഇത് കൂടി വായിച്ചോളൂ..ഇടയലേഖനം 'ഭരണഘടനാവിരുദ്ധം, നിയമലംഘനം'
സംഗ്രഹത്തിനു പകരം ഒറിജിനല്‍ ലേഖനമെന്താ പ്രസിദ്ദീക്കരിക്കാത്തതു ജോജു
മനോജ്,
1 ഒരു മത വിശ്വാസത്തിനു ഘടക വിരുദ്ധമായ ആശയമാണ് നിരിശ്വരവാദം എന്നെങ്കിലും താങ്കള്‍ സമ്മതിയ്ക്കുമെന്നു കരുതുന്നു. ആ നിലയ്ക്ക് നിരിശ്വര വാദത്തിനെതിരെ അണി ചേരണമെന്ന് ഉള്ള ആഹ്വാനം എങ്ങിനെ തെറ്റാവും? നിരിശ്വര വാദം അപകടകരമാണ് എന്നത് സഭയുടെ പുതിയ നിലപാടുന്നുമല്ലല്ലോ?
മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടു ചെയ്യാന്‍ ലേഖനത്തില്‍ എവിടെയാണ് പറഞ്ഞിരിയ്ക്കുന്നത്? ഹിന്ദുവിനോ മുസ്ലിമിണോ വോട്ടുചെയ്യരുതെന്നോ കത്തോലിയ്കാന് മാത്രം വോട്ടു ചെയ്യണമെന്നോ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? മതപരമായ വിഭാഗിതയയോ വെറുപ്പോ സൃഷ്ടിയ്ക്കുവാന്‍ ലേഖനത്തില്‍ അവ്യക്തമായി പോലും ശ്രമമില്ല.
"പ്രത്യേകിച്ച് സമുദായ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഈ ലേഖനത്തില്‍ തന്നെ “അപ്പീല്‍” ചെയ്യുമ്പോള്‍!"
-അതെവിടെയാണെന്ന് കാണിച്ചാല്‍ വായിക്കാമായിരുന്നു. ഇനി അഥവാ “അപ്പീല്‍” ചെയ്തിടുന്റെങ്കില്‍ തന്നെ കെ.സി.ബി.സി അവരുടെ ഏജന്റ് ആണ് എന്നൊക്കെ വ്യഖ്യനിയ്ക്കുന്നത് കടന്ന കൈയ്യാണ്.
"നിരീശ്വരവാദികള്‍ക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ വെറുപ്പും ശത്രുതയും വളര്‍ത്തുവാന്‍ വേണ്ടി തന്നെയാണ് പള്ളീയില്‍ മാത്രം ഒതുക്കാതെ അവര്‍ ഈ ലേഖനം വെബ്സൈറ്റില്‍ പബ്ലിക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്."
ചിരിയ്ക്കതല്ലാതെ എന്തു ചെയ്യും! മതാഭിമുഖ്യവും
നിരീശ്വരവാദവും രണ്ടു വിരുദ്ധ ദൃവങ്ങളാണ്. ജനാധിപത്യ രീതിയില്‍ തങ്ങള്‍ അനുകൂലിയ്ക്കുന്ന നിലപാടുകളെ/ വിശ്വസപ്രമാണങ്ങളെ സംരക്ഷിയ്ക്കുവാനും അതിനെ സംരക്ഷിയ്കുവാന്‍ ആഹ്വാനം ചെയുവനും അവകാശമുന്ടു. നിരിശ്വരവാദ പ്രത്യയ ശാസ്ത്രങ്ങള്‍ അത്തരത്തില്‍ ഉള്ളതാണ്. അതിനെ വെറുപ്പ് പ്രച്ചരിപ്പിയ്ക്കുനതായി ആരോപിച്ചാല്‍ ഇതു നിലപാടിനെയും അത്തരത്തില്‍ ആരോപിയ്കാമല്ലോ. ആണവ വിഷയത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി കൊണ്ഗ്രസിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചു. കൊണ്ഗ്രസുസും കമ്യൂണിസ്റ്റു പാര്‍ട്ടികളും ബിജെപിയ്ക്ക് എതിരെ വെറുപ്പ് പ്രച്ചരിപ്പിയ്ക്കുന്നു. ബ്ലോഗിലൂടെ മനോജ് കത്തോലിയ്ക സഭയ്കെതിരെ വെറുപ്പ് പ്രച്ചരിപ്പിയ്ക്കുന്നു എന്നൊക്കെ.
"ആ ഫയലിന്റെ പേര് തന്നെ “കെ.സി.ബി.സി. ഇലക്ട്രോറല്‍ അപ്പീല്‍” എന്നാണ്."
അതെ, അതുകൊന്റെന്താണ്? കത്തോലിയ്ക സഭയ്ക്ക് വിശ്വാസികളൊടു തിരെഞ്ഞെടുപ്പു സംബന്ധമായി ഒന്നും ഉരിയാടാന്‍ അവകാശമില്ലെന്നാണോ? "ഇലക്ട്രോറല്‍ അപ്പീല്" എന്നാല്‍ തെരഞ്ഞെടുപ്പു സംബ്ബന്ധമായ ആഹ്വാനം എന്നല്ലേ അര്‍ത്ഥമുള്ളൂ.
"മതസ്ഥാപനങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന നിയമത്തിന്റെ നഗ്നമായ ലംഘനം."
ലേഖനത്തില്‍ എവിടെ ആണ് വോട്ടു പിടുത്തം? ഏതെങ്കിലും പാര്ടിയ്കു വോട്ടു ചെയ്യണോ ഏതെങ്കിലും പര്ടിയ്ക്ക് വോട്ടു ചെയ്യതിരിയ്കാണോ പറയുന്നുണ്ടോ? ചില ആശയങ്ങളെ അനുകൂളിയ്കാന്‍ സഭയ്കാവില്ല. അത്തരത്തില്‍ ഉള്ള പാര്‍ട്ടിയ്ക്ക് സഭയുടെ നിലപാട് പ്രതികൂലമവും.
"ഇലക്ഷന്‍ കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കോണ്ടാക്റ്റില്‍"
മത സ്ഥാപനങ്ങളെ വോട്ടു ചോടിയ്കാനുള്ള വേദി ആക്കരുതെന്നാണ് ഇതില്‍ പറയുന്നത്. തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കും കുതന്ത്രന്ങ്ങള്‍ക്കും മത സ്ഥാപനങ്ങള്‍ വേദിയാക്കാന്‍ പാടില്ല. ഇടയലേഖനം ഇതൊന്നും ചെയ്യുന്നില്ല. സഭയുടെ എക്കാലത്തെയും നിലപാടുകള്‍ ഒന്ന് കൂടി പറയുന്നു എന്ന് മാത്രം.
സഭയ്ക്ക് രാഷ്ട്രീയം ഉണ്ട്ട്. അത് ഏതെങ്കിലും കക്ഷിയ്ക്ക് വേണ്ടി ഉള്ളതല്ല. ചിലപ്പോള്‍ ചില കാലങ്ങളില്‍ ചില കക്ഷിയ്കള്‍ക്ക് അത് അനുകൂലംയെക്കാം. അതിനു സഭ എന്തു പിഴച്ചു?
മാവേലീ കേരളം,
ലിങ്ക് കൊടുത്തതിന്റെ ഒറിജിനല്‍ എന്താ പ്രസിദ്ദീക്കരിക്കാത്തതു എന്ന് ചോദിച്ചാല്‍ എന്ത് പറയാനാണ്. പോയി വായിക്കണം ഹേ!
ജോജൂ, നിരീശ്വര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദൈവവിശ്വാസികള്‍ വോട്ടു ചെയ്യുന്നത് ഉചിതമല്ല എന്നുള്ള തരത്തിലുള്ള ആഹ്വാനം മാത്രം അല്ല ഈ എതിര്‍പ്പുകള്‍ക്ക് പിന്നിലുള്ള കാരണം. ആ ഇടയലേഖനത്തില്‍ ഗ്രാമസഭകള്‍, സഹകരണ ബാങ്കുകള്‍, ഗ്രന്ഥശാലാ സംഘങ്ങള്‍ തുടങ്ങി മറ്റു പലതിലും സജീവമായി പങ്കാളികള്‍ ആകുവാന്‍ കത്തോലിക്കരെ ആഹ്വാനം ചെയ്യുന്നുണ്ട്. ഇവയൊക്കെയും അനുസ്സരിക്കുവാന്‍ കത്തോലിക്കര്‍ തുടങ്ങിയാല്‍, ഓരോ മതവിശ്വാസികളും ഇതിന്റെ ചുവടുപിടിച്ചു ഇത്തരം വേദികളില്‍ സജീവ പങ്കാളികള്‍ ആയി തീരുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതൃത്വങ്ങള്‍ക്ക് ദഹിക്കുന്ന കാര്യം അല്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ എതിര്‍പ്പില്‍ മുന്‍പന്തിയില്‍ ആണ് എന്നേയുള്ളൂ.
(ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ കത്തോലിക്കസഭ തുടക്കമിട്ട ഒരു സംവിധാനം ആയിരുന്നു കുടുംബ കൂട്ടായ്മകള്‍. ഒരു പ്രദേശത്തെ പതിനഞ്ഞോ ഇരുപതോ വീടുകളിലുള്ള കത്തോലിക്കര്‍ മാസത്തില്‍ ഒരിക്കല്ലോ ആഴ്ചയില്‍ ഒരിക്കലോ ഒരു ഭവനത്തില്‍ ഒരുമിച്ചു കൂടി അവരുടെ വിശ്വാസപരമായതും സാമൂഹികപരമായതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വേദി ആണ് ഇത്തരം കുടുംബ കൂട്ടായ്മകള്‍. ഇന്ന് ഇതേ മാതൃകയില്‍ പാര്‍ട്ടി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. എന്റെ നാട്ടില്‍ ഇപ്പോള്‍ സി.പി.എം നടത്തുന്ന "രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍" "കുടുംബ സംഗമം" എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. )
ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ കത്തോലിക്കസഭ തുടക്കമിട്ട ഒരു സംവിധാനം ആയിരുന്നു കുടുംബ കൂട്ടായ്മകള്‍. ഒരു പ്രദേശത്തെ പതിനഞ്ഞോ ഇരുപതോ വീടുകളിലുള്ള കത്തോലിക്കര്‍ മാസത്തില്‍ ഒരിക്കല്ലോ ആഴ്ചയില്‍ ഒരിക്കലോ ഒരു ഭവനത്തില്‍ ഒരുമിച്ചു കൂടി അവരുടെ വിശ്വാസപരമായതും സാമൂഹികപരമായതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വേദി ആണ് ഇത്തരം കുടുംബ കൂട്ടായ്മകള്‍.ഇന്ന് ഇതേ മാതൃകയില്‍ പാര്‍ട്ടി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. എന്റെ നാട്ടില്‍ ഇപ്പോള്‍ സി.പി.എം നടത്തുന്ന "രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍" "കുടുംബ സംഗമം" എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്.
കുടുംബ കൂട്ടായ്മകള് പത്തോ പതിനഞ്ചോ കുടുംബങ്ങള്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കാനുള്ള വേദികളാണ് ,അല്ലാതെ "വിശ്വാസപരമായതും സാമൂഹികപരമായതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന" വേദി അല്ല ...അവിടെ അത്തരം ചര്‍ച്ചകള്‍ നടക്കാറുമില്ല .....ക്രൈസ്തവ കുടുംബ കൂട്ടായ്മകലെ സി.പി.എം നടത്തുന്ന "രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി താരതമ്യം" ചെയ്യുന്നതു ക്രൈസ്തവ കുടുംബകൂട്ടായ്മകലെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ്
@ Nasiyansan
അടിസ്ഥാന ക്രൈസ്തവ സമൂഹം എന്ന് കത്തോലിക്കസഭയില്‍ അറിയപ്പെടുന്ന കുടുംബ കൂട്ടായ്മകള്‍ പ്രാര്‍ത്ഥനാ വേദികള്‍ മാത്രം അല്ല. ആ കൂട്ടായ്മയിലെ മതപരമായ കാര്യങ്ങളിലും ആ പ്രദേശത്തെ പൊതുവായ സാമൂഹിക കാര്യങ്ങളിലും വളരെ സജീവമായ പങ്കാളിത്തം കത്തോലിക്കാ സഭാംഗങ്ങളില്‍ നിന്നും ഉറപ്പു വരുത്തുന്ന ഒരു സംവിധാനം കൂടിയാണ് അടിസ്ഥാന ക്രൈസ്തവ സമൂഹം എന്നത്. ഓരോ അടിസ്ഥാന ക്രൈസ്തവ സമൂഹവും നയിക്കപ്പെടുന്നത് ആ സമൂഹത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ടു അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമിതിയിലൂടെ ആണ്. ആനിമേറ്റര്‍, സെക്രട്ടറി, ട്രഷറര്‍, യുവജന പ്രതിനിധി, ആരാധനാ സമിതിയംഗം, മതബോധന സമിതിയംഗം, വിദ്യാഭ്യാസ സമിതിയംഗം, സാമൂഹ്യസേവാ സമിതിയംഗം എന്നിവരാണ് ഈ എട്ടു പേര്‍. ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങളാണ് ഉള്ളത്. ഇങ്ങനെയുള്ള അഞ്ചോ ആറോ യൂണിറ്റുകള്‍ ചേര്‍ന്നുള്ളവയെ ഒരു "വാര്‍ഡ്" എന്നാണു അറിയപ്പെടുക. ഓരോ ഇടവകയുടെയും അംഗസംഖ്യ അനുസ്സരിച്ച് വാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസം കണ്ടേക്കാം.
.ക്രൈസ്തവ കുടുംബ കൂട്ടായ്മകളെ സി.പി.എം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി താരതമ്യം ചെയ്യുകയല്ല ഞാന്‍ ചെയ്തത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് കത്തോലിക്കസഭ തുടക്കമിട്ട ഒരു സംവിധാനത്തെ ഇന്ന് സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മാതൃക ആക്കുന്നു എന്നാണ് പറഞ്ഞത്.
സന്തോഷ്,
താങ്കള്‍ പറയുന്ന രീതിയിലുള "അടിസ്ഥാന ക്രൈസ്തവ സമൂഹം" എവിടെ ആണ് ഉള്ളത് എന്ന് അറിഞ്ഞുകൂടാ. എന്റെ അറിവില്‍ ചങ്ങനാശേരി അതിരൂപതയില്‍ അങ്ങനെയൊന്നു പ്രവര്‍തിയ്കുനില്ല. Nasiyansan പറഞ്ഞതുപോലെ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ മാത്രമാണ് ഉള്ളത് എന്റെ അറിവില്‍.
അതെന്തായാലും നമ്മുടെ വിഷയം അതല്ല.
അടിസ്ഥാന ക്രൈസ്തവ സമൂഹം എന്നു ഞാന്‍ പറഞ്ഞത് ലത്തീന്‍ സഭ പിന്തുടരുന്ന രീതിയെക്കുറിച്ചാണ്. മലങ്കര സഭയിലും സീറോ മലബാര്‍ സഭയിലും ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കാം.
വര്‍ഗീയത,വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നതില്‍ സംശയമില്ല.
നിരീശ്വരവാദത്തെ കൊണ്ടുകെട്ടിയ ഗ്രൂപ്പ് കൊള്ളാം! ആ നിരീശ്വരവാദം എന്നതിനു പകരം അവിടെ കാത്തോലിക്ക വിശ്വാസം, ഹിന്ദുയിസം, ഇസ്ലാം വിശ്വാസം എന്നോ മറ്റോ എഴുതി നിരീശ്വരവാദികളോ ഏതെങ്കിലും മതവിഭാഗമോ തന്നെ ലഘുലേഖയിറക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇവിടെ? ചോരപ്പുഴ ഒഴുകല്‍ ഗാരണ്ടീഡ് അല്ലേ?
മതങ്ങളുടെയും വിശ്വാസികളുടെയും വികാരം ആരും വ്രണപ്പെടുത്താന്‍ പാടില്ല. എതീയസ്റ്റുകളുടെ നെഞ്ചത്തോട്ട് ആര്‍ക്ക് വേണേലും കയറാം!
കാല്‍വിന്‍,
ഇതില്‍ വികാരം കൊള്ളാന്‍ എന്തിരിയ്ക്കുന്നു.
ഇത് ഒരു മതസമൂഹം മത വിശ്വാസികള്‍ക്ക് എഴുതിയ ലേഖനമാണ്. മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം മേല്‍ പറഞ്ഞ വിഭാഗത്തില്‍ തന്നെ ആണ് നിരീസ്വര വാദത്തിന്റെ സ്ഥാനം.
ഇന്നലെ ഫാ. മാണി പുതിയിടം പറഞ്ഞത് ഓര്‍ക്കുന്നു. വീട് സംരക്ഷിയ്കുവാന്‍ അകത്തുനിന്നു കതകു അടയ്കുന്നത് പോലെ ഉള്ള ഒരു പരിപാടിയാണ് ഇത്.
മതവിശ്വാസത്തെ സംരക്ഷിയ്കുവാന്‍ അവകാശം ഉണ്ടെങ്കില്‍ അതിനെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കെതിരെ “അണിചേരുവനും" അവകാസമുന്ടു.
കമ്യൂനിസ്ടുകള്‍ക്ക് കമ്യൂണിസവും നിരീശ്വര വാദിയ്ക്ക് നിരിസ്വര വാദവും പ്രചരിപ്പിയ്ക്കുവാനും സംരക്ഷിയ്കുവാനും ജനാധിപത്യ രാജ്യത്ത് അവകാസമുള്ളത് പോലെ തന്നെ മതവിസ്വസികള്‍ക്കും ഉണ്ട്ട്. ആ അവകാശം വിനിയോഗിയ്കുക മാത്രമാണ് കെ.സി.ബി.സി ചെയ്തത്.
കാല്‍വിന്‍ താങ്കള്‍ യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിക്കരുത്. നിരീശ്വരവാദം എന്നത് ഇന്ന് ഒരു സംഘടിത മതത്തിന്റെ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ മതസ്ഥരുടെ വിശ്വാസങ്ങളെയും അവരുടെ ദൈവങ്ങളെയും പ്രവാചകന്മാരെയുമൊക്കെ അധിക്ഷേപിക്കുന്ന രീതിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും തെരുവു പ്രസംഗം ചെയ്യുകയും ചെയ്യുമ്പോള്‍ ഏതെങ്കിലും നിരീശ്വരവാദിയെ മതവിശ്വാസികള്‍ ഉപദ്രവിച്ചതായോ രക്തച്ചൊരിച്ചില്‍ നടത്തിയതായോ കാണുവാന്‍ സാധിക്കില്ല. എന്നാല്‍ ആറാം തിരുമുറിവും, ക്രിസ്തുവിരുദ്ധ സാഹിത്യങ്ങളും, മകരജ്യോതിയെക്കുറിച്ചും ധ്യാനകേന്ദ്രങ്ങളില്‍നടക്കുന്ന അദ്ഭുതങ്ങളെക്കുറിച്ചും ശാസ്ത്രീയാടിസ്ഥാനത്തില്‍ എന്ന രീതിയില്‍ പടച്ചുവ്വിടുന്ന ലേഖനങ്ങളുമൊക്കെ ശരാശരി വിശ്വാസിയെ മുറിവേല്പിക്കുന്നതാണെന്ന് മനസ്സിലാക്കുക.
Post a Comment