ദേശാഭിമാനി ഇന്നു ചില നേരുപറഞ്ഞിരുക്കുക്കു പതിവുപോലെ. പക്ഷേ എന്റെ സംശയങ്ങൾ ഞാൻ ആരോടു ചോദിക്കും. കമന്റായി സംശയങ്ങൾ ഇട്ടൂ. ആരെങ്കിലും പറുപടിപറയട്ടെ. അതുകൊണ്ട് ആ കമന്റും ഇവിടെ ഇടുന്നു.
1. "അമൃത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ 5.25 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തതും പ്രതിഷേധാര്‍ഹമാണ്."
എൽ.ഡി.എഫ് എന്റെ കാലത്ത് അമൃതയിലെ ഫീസ് എത്രയായിരുന്നു? അമൃതയുമായി എന്തു കാരാറായിരുന്നു ഉണ്ടാക്കിയത്?
2. "സര്‍ക്കാരിന്റെ സമീപനവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിന്റെ നിലപാടുകളുമാണ് നിലവില്‍ പ്രവേശനനടപടികള്‍ തകിടംമറിച്ചത്."
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുനിന്നു വ്യത്യസ്ഥാമായി ഇന്റർ ചർച്ച് കൗൺസിലിന്റെ നിലപാടിൽ എന്തു മാനമാണു ഊണ്ടായത്.
3. "മാനേജ്മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക"
എന്തിന്റെ അടിസ്ഥാനത്തിലാണു മാനേജുമെന്റിനു തലവരിപ്പണം വാങ്ങാനാവുക? തലവരിപ്പണം വാങ്ങിയാൽ അതു നിയമവിരുദ്ധമാവുകയും പ്രവ്വേശനം സുതാര്യമല്ലാതാവുകയും ചെയ്യില്ലേ? പ്രവേശന നടപടികൾ നിരീക്ഷിക്കുവാൻ അധികാരമുള്ള മുഹമ്മദു കമ്മറ്റിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ?
4. "ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുകളിലെ 52 കുട്ടികള്‍ ഉള്‍പ്പെടെ 195 കുട്ടികള്‍ക്ക് ഇത്തവണ ഈ അവസരം നഷ്ടമാകും."
എങ്ങിനെ?
4 comments:
ചേട്ടന്‍ ഫയങ്കരമാനമായ ചോദ്യങ്ങളാണല്ലോ ചോദിച്ചിരിക്കുന്നത്.മിക്കവാറും ദേശാഭിമാനി പൂട്ടിപ്പോകാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.എങ്കിലും ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ,കാരണം ഞാന്‍ ദൈവത്തിലും വിശുദ്ധ പള്ളിയിലും വിശ്വസിക്കാത്ത ഒരു കമ്യൂണിസ്റ്റുകാരനാണ്, അതുകൊണ്ടുതന്നെ തത്തമ്മെ പൂച്ച എന്ന ശൈലി എനിക്കില്ല.ആദ്യത്തേയും രണ്ടാമത്തേയും ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇങ്ങനെ പറയാമെന്ന് തോന്നുന്നു.അമൃത വഴങ്ങിയില്ലെങ്കിലും പള്ളിക്കാര്‍ ബൈബിള്‍ അനുസരിച്ച് വന്‍ തുക വാങ്ങിയിരുന്നെങ്കിലും മറ്റു കോളേജുകാര്‍ 50% സീറ്റുകള്‍ സര്‍ക്കാറിനു നല്‍കാന്‍ തയ്യാറായിരുന്നു.ഇന്നങ്ങനെയാണോ?നാലും അഞ്ചും ചോദ്യങ്ങള്‍ പൊന്നു ചേട്ടാ എനിക്കു മനസ്സിലായില്ല.
എന്തിന്റെ അടിസ്ഥാനത്തിലാണു മാനേജുമെന്റിനു തലവരിപ്പണം വാങ്ങാനാവുക?
അയ്യോ കഷ്ടം . പണ്ട് ശ്രീ രാമ കൃഷ്ണ പരമ ഹംസന്‍ ,അദേഹത്തിന്റെ ദേഹത്ത് പണം മുട്ടിയപ്പോള്‍ പൊള്ളി എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട് .
അത് പോയിട്ട് കമന്നു വീണാല്‍ ഉള്ള കാല്‍ പണം വേണ്ട എന്ന് പറയുന്ന ഒരു പാതിരിയെ ഒന്ന് കാണിച്ചു തരാമോ ?
ജോജു , ഇതൊന്നും ജോജുവിന്റെ കുറ്റം അല്ല , നായ് വേഷം കെട്ടിയാല്‍ കുരക്കണം എന്നത് ലോക നിയമം ആണ് . ജോജു നന്നായി കുരക്കൂ . സൂചി കുഴയ്ക്കു മീതെ കടത്തി വിടാന്‍ ഇവരൊക്കെ ഉണ്ടാവും എന്ന് തന്നെ കരുതിക്കോളൂ . (ഇനി അവിടെയും തലവരി ഉണ്ടാവുമോ ? , )
മോഹനന്റെയും ലൂസിഫറിന്റെയും കമന്റിൽ വികാരം മാത്രമേയുള്ളൂ.
50% സീറ്റുകൾ സർക്കാരിനു നൽകുന്നത് വലിയ സംഭവമായിത്തോന്നുന്നത് സാമൂഹികനീതിയെക്കുറീച്ച് രാഷ്ട്രീയപ്പാർട്ടികളുടെ, ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ട നിലപാടുകളിൽ വീണുപോയിട്ടാണ്. അതിൽ എനിക്കൊന്നും ചെയ്യാനില്ല.
ലൂസിഫർ, മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് കോടതികൾ നിർദ്ദേശിച്ചിട്ടൂള്ളത്. മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാൽ തലവരിപ്പണം വാങ്ങാനേകഴിയില്ല എന്നു മനസിലാക്കാം. സർക്കാരിനു 50% സീറ്റ് വിട്ടുകൊടുക്കുന്നതിന്റെ പ്രതിഫലമായി ബാക്കിയുള്ള സീറ്റുകളിൽ മെറിറ്റല്ലാതെ മറ്റു പലതും മാനദണ്ഡമാകുമ്പോൾ തലവരി കടന്നു വരും. മെറിറ്റ് ഇല്ലാത്തവർ പ്രവ്വേശനം നേടുവാനാണല്ലോ തലവരികൊടൂക്കുക. മെറിറ്റ് പ്രകാരം സീറ്റിനു അവകാശമുള്ളവൻ തലവരി കൊടുക്കില്ലല്ലോ.
ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് ഒഴികെയുള്ള സീറ്റുകളിൽ സർക്കാരിന്റെ എൻട്രൻസ് ലിസ്റ്റും ബോർഡ് പരീക്ഷയുടെ മാർക്കും അടിസ്ഥാനപ്പെടുത്തിയ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത്. പ്രവേശനത്തിന്റെ ഓരോ ഘട്ടവും പ്രവ്വേശന പരീക്ഷയുടെ മാർക്കും യോഗ്യതാപരീക്ഷയുടെ മാർക്കും റാങ്കും സഹിതം വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നു. അത് സുതാര്യമെന്നു വിശ്വസിക്കാനേ നിവൃത്തിയുള്ളൂ. സർക്കാരിന്റെ പ്രവേശനത്തോളം സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമാണ് ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിലെ പ്രവേശനം.
@joju
ഇതില്‍ എത്ര നുണ പറയുന്നുണ്ട് ..ഒരു പോസ്റ്റ് ഇടാന്‍ സമയമുണ്ടോ ...
http://www.prabodhanam.net/detail.php?cid=224&tp=1
Post a Comment