Friday, October 16, 2020

ഒരു വായ്ത്താരി

മറക്കാതിരിയ്ക്കുവാൻ കുത്തിക്കുറിയ്കുന്നു

ഫോർവ്വേഡിനൊന്നും ക്രെഡിറ്റുമില്ല

എന്നാണ് ആദ്യം എഴുതിയിരുന്നത്.  പിന്നീട് ഉള്ള അന്വേഷണങ്ങളിൽ ഫോർവ്വേഡിൽ കാണുന്നത് മീനാക്ഷി രവീന്ദ്രൻ എന്ന നടിയും അവതാരികയുമായ യുവതിയാണെന്നും  ഉടൻ പണം 3.0 എന്ന മഴവിൽ മനോരമയിലെ പരിപാടിയുടെ കഷണമാണ് ഫോർവേഡായി കളിയുന്നതെന്നും മനസിലായത്. കലാഭവൻ മണി പാടിയ (ഹോട്ട് സുലൈമാനി) ഒരു പാട്ടായിട്ടാണ് ഇപ്പോൾ മനസിലാക്കുന്നത്. എഴുതിയത് ആരെന്നു അറിയില്ല.

കേട്ടിട്ടു രസമുണ്ട് അതുകൊണ്ട് ഇതിന്റെ വരികൾ കിട്ടുമോ എന്നു ഇന്റർനെറ്റിൽ തിരക്കി. ഒന്നും കിട്ടിയില്ല. അതുകൊണ്ട് ഞാൻ തന്നെ ഇവിടെ ചേർക്കുന്നു.

തങ്കം മണക്കില്ല തവളയ്ക്ക് തവളയ്ക്ക് പല്ലില്ല തെക്കേലേ മൂസയ്ക്ക് രണ്ടു പല്ല്

ഉറയ്കിക്ക് തട്ടില്ല, ഉപ്പു മുളയ്ക്കില്ല ഉലകിലെ മായങ്ങൾക്കറ്റമില്ല

ഉത്രടത്തിൽ വന്ന പ്രത്രളം കാരണം ഇല്ലൊല്ലം പെരുന്നാളു വൈകിവന്നേ

ഉണ്ണിയ്ക്കു പമ്പരം ചോദ്യത്തിനുത്തരം ഇത്തായ്ക്കു നല്ലൊരു പാദസരം

സാമ്പ്രാണി ചേർത്താലും പാലിൽ നനച്ചാലും മുള്ളതെക്കത്ത കുറയുകില്ല (??!!)

കണ്ടത്തിൽ കിടക്കണ മുണ്ടത്തി പരലിനു മൂക്കത്തു മുന്നാഴി നെയ്യ് കണ്ടേ

പാലിനു കയ്പ്പില്ല പഴഞ്ചൊല്ലിൽ പതിരില്ല പച്ചോലപ്പാമ്പിന്നു പത്തിയില്ല

കുതിരയ്ക്കു കൊമ്പില്ല മുതിരയ്ക്കു മധുരല്ല   കൊക്കു കാണാത്ത  കുളങ്ങളില്ല

ചക്കിയ്ക്കു ചക്കര ചക്കിനു കൊപ്പറ കുട്ടൻ കലത്തിനു കൂനൻ ചെമ്മീൻ

വിദ്വാനും .... വിദ്യയ്ക്കളവില്ല വീണയിൽ മീട്ടാത്ത രാഗമില്ല 

 ഉപ്പു ചേരാത്ത കഷായമില്ല

തെങ്ങു ചതിയ്ക്കില്ല 


പ്ലാവിനു മുള്ളില്ല പാലയ്ക്കുറപ്പില്ല പച്ചമീൻ തിന്നാത്ത പൂച്ചയില്ല

മുകിലില്ലേൽ മഴയില്ല പൂക്കാത്ത കായ്യ്ക്ക്  മരങ്ങളില്ല

കസ്തൂരിമഞ്ഞൾ കറിയ്ക്കുവേണ്ട 

ചെറു മുതലയ്ക്കു നീന്താൽ പഠിപ്പുവേണ്ട

തോക്കിനടപ്പില്ല തെങ്ങു ചതിയ്ക്കില്ല തീയിൽ കുരുത്തതു വാടുകില്ല 

മുല്ലയ്ക്കു തേനില്ല മുരിക്കിന്നു പഴമില്ല  മുറ്റത്തെ ചെപ്പിനടപ്പുമില്ല

ഞായറു തന്നതും തിങ്കളു തന്നതും ഞാവൽപ്പൂവൊന്നിന്റെ  സ്വർണ്ണ നിറം

കൊല്ലത്തെ തെയ്യാട്ടം കണ്ണൂരു തിറയാട്ടം വടക്കേലേ പാത്തൂനു മയിൽക്കണ്ണാട്ടം

കല്ലായി കായലിൽ കർക്കിടകം വന്നാൽ 

മകരത്തിൽ മഴയില്ല മഞ്ഞിനു ചൂടീല്ല 

മലയാളിപ്പെണ്ണോളം നല്ലതില്ല

വെള്ളിയ്ക്കും വെള്ളയ്ക്കും മോരഴക് എണ്ണക്കറുമ്പിയ്ക്ക് നൂറഴക്

സുറുമകളെന്തിനു മൈലാഞ്ചിയെന്തിന് പൊന്നിൻ കുടത്തിനു പൊട്ടെന്തിന്


2 comments:

Joker said...

എന്ത് വൃത്തികേടാണ് എഴുതി വെച്ചിരിക്കുന്നത്..? അക്ഷരത്തെറ്റിന്റെ കൂമ്പാരം. കൂടാതെ വരികൾ ഇടകലർത്തി ക്രമമല്ലാത്ത രീതിയിൽ എഴുതി വിട്ടിരിക്കുന്നു. അറിയാത്ത പണിക്ക് നിൽക്കരുത്. അപേക്ഷയാണ്.

kiranmenon said...

ഇതാണിതിന്റെ കറക്റ്റ്‌ വെഴ്ഷൻ:-

തങ്കം മണക്കില്ല തവളയ്ക്ക് പല്ലില്ല
തെക്കേലേ മൂസയ്ക്ക് രണ്ടു പല്ല്
ഉറിയ്ക്ക്‌ തട്ടില്ല, ഉപ്പു മുളയ്ക്കില്ല
ഉലകിലെ മായങ്ങൾക്കറ്റമില്ല
ഉത്രടത്തിൽ വന്ന പത്രാടം കാരണം
ഇക്കൊല്ലം പിറന്നാള്‌ വൈകിവന്നേ
ഉണ്ണിയ്ക്കു പമ്പരം ചോദ്യത്തിനുത്തരം
ഇത്തായ്ക്കു നല്ലൊരു പാദസരം
സാമ്പ്രാണി ചേർത്താലും പാലിൽ നനച്ചാലും
ഉള്ളി തൻ ഗന്ധം കുറയുകില്ല
കണ്ടത്തിൽ കിടക്കണ മുണ്ടത്തി പരലിനു
മൂക്കത്തു മുന്നാഴി നെയ്യ് കണ്ടേ
പാലിനു കയ്പ്പില്ല പഴഞ്ചൊല്ലിൽ പതിരില്ല
പച്ചില പാമ്പിന്നു പത്തിയില്ല
കുതിരയ്ക്കു കൊമ്പില്ല മുതിരയ്ക്കു മധുരല്ല 
കൊക്കു കാണാത്ത  കുളങ്ങളില്ല
ചക്കിയ്ക്കു ചങ്കരൻ ചക്കിനു കൊപ്പറ
കൂട്ടാൻ കറിയ്ക്കാകെ കൂനൻ ചെമ്മീൻ
വിദ്വാനു വീമ്പില്ല വിദ്യയ്ക്കളവില്ല
വീണയിൽ മീട്ടാത്ത രാഗമില്ല 
പപ്പടം കായ്ക്കില്ല, ചൂടില്ലേൽ തീയില്ല
ചുക്കു ചേരാത്ത കഷായമില്ല
പ്ലാവിന്‌ മുള്ളില്ല പാലയ്ക്കുറപ്പില്ല
പച്ചമീൻ തിന്നാത്ത പൂച്ചയില്ല
മൂക്കില്ലേലഴകില്ല മുകിലില്ലേൽ മഴയില്ല
പൂക്കാതെ കായ്ച്ച മരങ്ങളില്ല
കസ്തൂരിമഞ്ഞൾ കറിയ്ക്കുവേണ്ട 
ചെറു മുതലയ്ക്കു നീന്താൻ പഠിപ്പുവേണ്ട
തോക്കിനടപ്പില്ല തെങ്ങു ചതിയ്ക്കില്ല
തീയിൽ കുരുത്തതു വാടുകില്ല 
മുല്ലയ്ക്കു തേനില്ല മുരിക്കിന്നു പഴമില്ല 
മുറ്റത്തെ ചെപ്പിനടപ്പുമില്ല
ഞായറു തന്നതോ തിങ്കളു തന്നതോ
ഞാവൽപ്പൂവോ നിന്റെ സ്വർണ്ണ നിറം
കൊല്ലത്ത്‌ തെയ്യാട്ടം കണ്ണൂരു തിറയാട്ടം
വടക്കേലേ പാത്തൂനു വാൽക്കണ്ണാട്ടം
കല്ലായി കായലിൽ കർക്കിടകം വന്നാൽ
നാലുകാൽ പെണ്ണിന്‌ നല്ലോരാട്ടം 
മകരത്തിൽ മഴയില്ല മഞ്ഞിനു ചൂടീല്ല 
മലയാളിപ്പെണ്ണോളം നല്ലതില്ല
വെള്ളിയ്ക്കും വെള്ളയ്ക്കും ഓരഴക്
എന്റെ എണ്ണക്കറുപ്പിന്‌ നൂറഴക്
സുറുമകളെന്തിനു മൈലാഞ്ചിയെന്തിന്
പൊന്നിൻ കുടത്തിന്‌..പൊട്ടെന്തിന്