(Dana Ullman, M.P.H. ന്റെ A Modern Understanding of Homeopathic Medicine എന്ന ലേഖനത്തിനത്തെ അടിസ്ഥനപ്പെടുത്തിയത്)
ഹോമിയോപ്പതി ശാസ്തീയമല്ലെന്നും ആധുനിക വൈദ്യശാസ്ത്രം മാത്രമാണു ശരിയെന്നുമുള്ള വാദങ്ങള്‍ പലഭാഗത്തുനിന്നും ഉയരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതിയെക്കുറിച്ചുള്ള ചില അറിവുകള്‍ പങ്കുവയ്കുന്നത് എന്തുകൊണ്ടും നല്ലതായിരുക്കും.
ശരീരത്തിനു സ്വന്തമായി ഒരു ചികിത്സാ പദ്ധതിയുണ്ട്. ശരീരത്തിന്റെ ഈ കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഹോമിയോപ്പതി. രോഗങ്ങളെ സുഖപ്പെടുത്തുവാനുള്ള ശരീരത്തിന്റെ കഴിവിനെ ഉദ്ദീപിക്കുന്ന മരുന്നുകളാണ് ഹോമിയോപ്പതിയില്‍ പൊതുവെ നല്‍കുന്നത്. ഓരോ രോഗിയുടെയും ശാരീരിക, മാനസിക, വൈകാരിക ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി മരുന്നുകളെ നിശ്ചയിക്കപ്പെടുന്നു. ഹോമിയോ മരുന്നുകള്‍ സുരക്ഷിതമാണെന്നും പുതിയതും പഴയതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ രോഗങ്ങള്‍ക്കെല്ലാം ഹോമിയോപ്പതി ഫലപ്രദമാകുമെന്നും ഹോമിയൊപ്പതി വിദഗ്ദര്‍ വാദിക്കുന്നു.
രോഗലക്ഷണങ്ങളും ഹോമിയോപ്പതിയും
പൊതുവെ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഡോക്ടര്‍മാരും രോഗികളും രോഗലക്ഷണങ്ങളെ രോഗമായി കണക്കാക്കുകയും രോഗലക്ഷണങ്ങളെ ഭേദമാക്കുന്നതിലൂടെ രോഗത്തെയും ഭേദമാക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. ശരീരത്തിന്റെ അസന്തുലിതാവസ്ഥയുടെ പ്രതീകങ്ങളായി രോഗലക്ഷണങ്ങളെ കാണുന്നതിനു പകരം രോഗലക്ഷണങ്ങളെ ശരീരത്തെ സുഖപ്പെടുത്താനും സംരക്ഷിക്കുവാനുമുള്ള ശരീരത്തിന്റെ ശ്രമങ്ങളായാണ് രോഗലക്ഷണങ്ങളെ ഹോമിയോപ്പതി മനസ്സിലാക്കുന്നത്.
ഇത്തരത്തിലുള്ള ചില ഗവേഷണങ്ങളെക്കുറിച്ച് ഉള്‍മാന്‍ തന്റെ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
1942ഇല്‍ Walter B. Cannon എന്ന ഒരു ഡോക്ടര്‍ The Wisdom of the Body(ശരീരത്തിന്റെ യുക്തി) എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. വൈദ്യശാസ്ത്രത്തിലെ ക്ലാസിക്കുകളിലൊന്നായ ഈ ഗ്രന്ഥത്തില്‍ ശരീരത്തിന്റെ സങ്കീര്‍ണ്ണവും അത്ഭുതാവഹവുമായ സ്വയം സുഖപ്പെടുത്തുവാനുള്ള ശ്രമങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. Stress theory യുടെ പിതാവായ Dr. Hans Selye നെ പോലെയുള്ള നിരവധി ഫിസിയോളജിസ്റ്റുകള്‍ Cannonന്റെ പഠനങ്ങളെ മുപോട്ടുകൊണ്ടു പോവുകയും stress നെയും infection നെയും നേരിടാനുള്ള ശരീരത്തിന്റെ ശ്രമങ്ങളാണ് രോഗലക്ഷണങ്ങള്‍ എന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൌതീകശാസ്ത്രത്തിലെ ചില ആശയങ്ങളും സചേതനവും അചേതനവുമായ വസ്തുക്കള്‍ക്ക് സ്വയം നിയന്ത്രിക്കുവാനും , ക്രമീകരിക്കുവാനും സുഖപ്പെടുത്തുവാനുമുള്ള (self-regulating, self-organizing, and self-healing capacities) കഴിവുകളുണ്ടെന്നത് ശരിവയ്ക്കുന്നു. ഇത്തരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും കൂടുതല്‍ സന്തുലിതവും ക്രമീകൃതവുമായ വ്യവസ്ഥയെ പ്രാപിക്കാനുമുള്ള നിരന്തര പരിശ്രമങ്ങളെ നോബല്‍ സമ്മാനാര്‍ഹനായ Ilya Prigogine യുടെ Order Out of Chaos, Fritjof Capra യുടെ The Turning Point, Erich Jantsch യുടെ The Self-Organizing Universe തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പ്രതിബാതിച്ചിട്ടൂണ്ട്.
പനി ഇത്തരത്തില്‍ ഒരു സ്വയം സുഖപ്പെടുത്തല്‍ ശ്രമത്തിന്റെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്. സാധാരണഗതിയില്‍ വൈറസ് ബാക്ടീരിയ അണുബാധകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. ഇത്തരം അണുബാധകളെ ശരീരം പനി ഉണ്ടാക്കിക്കൊണ്ട് നേരിടുകയാണെന്ന് ഫിസിയോളജിസ്റ്റ് ആയ Matthew Kluger ഉം സഹപ്രവര്‍ത്തകരും University of Michigan Medical School ഇല്‍ വച്ച് കാണിക്കുകയുണ്ടായി. പനി ഉള്ള അവസ്ഥയില്‍ കൂടുതല്‍ interferon (വൈറസിനെതിരെയുള്ളത്) ഉത്പാദിപ്പിക്കപ്പെടുകയും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം വേഗത്തിലാവുകയും ചെയ്യും. ഇത് ഇന്‍ഫെക്ഷനെ ചെറുക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.
(പനി അതിനാല്‍ തന്നെ അപകടകരമായേക്കാവുന്ന് അവസ്ഥയുണ്ട്. ഹോമിയോപതി ഡോക്ടര്‍മാര്‍ മിക്കവരും അത്തരം അവസരങ്ങളില്‍ heroic medical treatment നല്‍കാനുള്ള പരിശീലനം ലഭിച്ചിട്ടൂള്ളവരാണ്. എങ്കിലും ചികിത്സയുടെ കാര്യത്തില്‍ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പൊതുവെ യാഥാസ്ഥിതികരാണ്. വൈദ്യശാസ്ത്രപരമായോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തമോ അല്ലാതെ suppressive drugs പൊതുവെ ഉപയോഗിക്കാറില്ല.)
ആധുനിക വൈദ്യശാസ്ത്രം കൂടുതല്‍ കൂടുതലാല്‍ രോഗലക്ഷണങ്ങളെ ശരീരത്തിന്റെ പ്രതിരോധപ്രതികരണങ്ങളായി പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു. പതോളജിയുടെ പുസ്തകങ്ങളില്‍ നീര്‍ക്കെട്ടിനെ infective agents നെ വേര്‍തിരിച്ച് ചൂടാക്കി നശിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായി ചിത്രീകരിക്കുന്നു. ചുമ ശ്വാസനാളത്തെ ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി പണ്ടൂമുതലേ തന്നെ അറിയപ്പെട്ടിട്ടുള്ളതാണ്. കുടലില്‍ നിന്നും അണുക്കളെയും പ്രശ്നപദാര്‍ത്ഥങ്ങലെയും പുറന്തള്ളുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമായി വയറിളക്കത്തെ കാണാം. മൃത കോശങ്ങളെയും ബാക്ടീരിയയെയും ഒക്കെ പുറന്തള്ളുന്നതിന്നുള്ള സംവിധാനമാണ് പഴുപ്പ്.
പനി അതിനാല്‍ തന്നെ ഒരു രോഗമല്ലെന്നും ശരീരം പനിക്കുകാരണവായ രോഗത്തെ പനി ഉപയോഗിച്ച് നേരിടുയാണെന്നു നാം കണ്ടു കഴിഞ്ഞു. ഇതേ പോലെതന്നെ നീര്‍ക്കെട്ട്, വയറിളക്കം, പഴുപ്പ് തുടങ്ങിയവയും ശരീരം നടത്തുന്ന ചികിത്സയുടെ ഭാഗമാണ്. ഹോമിയോപ്പതിയുടെ ഭാഷയില്‍ ഒരു രോഗലക്ഷണവും രോഗമല്ല. രോഗലക്ഷണം രോഗത്തെ നേരിടുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമാണ്. രോഗലക്ഷണത്തെ സമ്മര്‍ദ്ദപ്പെടുത്തുന്നത് ഉദാഹരണത്തിലെ പനിയെ ആസ്പിരിന്‍ പോലെയുള്ള മരുന്നുകള്‍ ഉപയോഗിച്ച് നേരിടുന്നത് നല്ല പ്രവണതയല്ല എന്ന് ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചുവരുന്നു. രോഗലക്ഷണത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും അപകടകരവുമാകാം. ഫ്ലൂ, ചിക്കന്‍ പോക്സ് എന്നിവയുള്ള കുട്ടികളില്‍ ഇത്തരത്തിലുള്ള മരുന്നു പ്രയോഗം Reyes Syndrome (a potentially fatal neurological condition) പോലെയുള്ള പ്രശ്നങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.
സാമ്യമുള്ളവയുടെ തത്വം
വലിയ അളവിലുള്ള സസ്യങ്ങളുടെ, ധാതുള്ളളുടെ അല്ലെങ്കില്‍ രാസവസ്തുക്കളുടെ പ്രയോഗം ഒരു വ്യക്തിയില്‍ അനന്യമായ ശാരീരിക, വൈകാരിക, മാനസിക പ്രശ്നങ്ങള്‍ (രോഗലക്ഷണങ്ങള്‍) ഉണ്ടാക്കാന്‍ പോന്നതാണ്. ഒരേ രോഗമുള്ളവരുടെ പോലും ശാരീരിക, മാനസിക വൈകാരിക രോഗലക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ടായിരിക്കും. കൂടിയ വീര്യത്തില്‍ കഴിച്ചാല്‍ ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ രോഗിയുടേതിനു സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന പദാര്‍ത്ഥമാണ് ഒരു ഹോമിയോ വിദഗ്ദന്‍ അന്വേഷിക്കുന്നത്. ഇതിന്റെ കുറഞ്ഞ സുരക്ഷിതമായ വീര്യത്തിലുള്ള പ്രയോഗം അത്ഭുതാവഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുക.
ഈ അടിസ്ഥാനതത്വത്തെ ഹോമിയോപ്പതി “law of similars” എന്നാണ് വിളിക്കുക. ഈ തത്വം ആധുനികവൈദ്യശാസ്ത്രത്തിനും അന്യമല്ല. പ്രതിരോധകുത്തിവെയ്പുകള്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയിട്ടൂള്ളതാണ്. അധുനിക അലര്‍ജി ട്രീറ്റ്മെന്റുകളില്‍ ചെറിയ ഡോസിലുള്ള അലര്‍ജന്റ്സിന്റെ ഉപയോഗിച്ച് ആന്റിബോഡി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ക്യാന്‍സറിനെ കാരണമായേക്കാവുന്ന റേഡിയേഷന്‍ ഉപയോഗിച്ചുകൊണ്ടുള്ള റേഡിയേഷന്‍ തെറാപ്പി, ഡിജിറ്റാലിസ് ഉപയോഗിച്ചുകൊണ്ടുള്ള ഹൃദയസംബന്ധമായ ചികിത്സകള്‍, റിറ്റാലിന്‍ ഉപയോകിച്ചുകൊണ്ടുള്ള ഹൈപ്പര്‍ ആക്ടിവിറ്റി ചികിത്സ ഇവയെല്ലാം law of similars തന്നെയാണ് ഉപയോഗിക്കുന്നത്. law of similars പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ ആധുനിക വൈദ്യശാസ്ത്രം ഹോമിയോപതിയുടെ മറ്റു തത്വങ്ങള്‍ ഒന്നും പാലിക്കുന്നില്ല. രോഗിയെ വ്യക്തിപരമായി പരിഗണിച്ചല്ല ആധുനിക വൈദ്യശാസ്ത്രം മരുന്ന് നല്‍കുന്നത്. ചെറിയ, സുരക്ഷിതമായ വീര്യത്തിലുമല്ല മരുന്നു നല്‍കാറുള്ളത്.
law of similars ഭൌതീകശാസ്ത്രത്തിലെയും ഒരു പ്രധാന തത്വമാണ്. വിരുധദ്രുവങ്ങള്‍ ആകര്‍ഷിക്കപ്പെടുകയും ഒരേ ധൃവങ്ങള്‍ വികര്‍ഷിക്കുകയും ചെയ്യുന്നു. ഒരു കാന്തത്തിനെ ചാര്‍ജു ചെയ്യാന്‍ അതേ മറ്റൊരു കാന്തത്തിന്റെ അതേ ധൃവത്തിനടുത്തുകൊണ്ടു വച്ചാല്‍ മതി. ഹോമിയോപ്പതിയിലെ പോലെതന്നെ അവിടെയും റീചാര്‍ജ്ജിംഗ് അഥവാ സുഖപ്പെടുത്തല്‍ നടക്കുന്നു.
B.C നാലാം നൂറ്റാണ്ടില്‍ ഹിപ്പോക്രറ്റസും 15ആം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട "Doctrine of Signatures" എന്ന ഗ്രന്ഥത്തില്‍ Paracelsus ഉം law of similars നെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
വ്യക്തി കേന്ദ്രീകൃത മരുന്നു പ്രയോഗം
ഒരു സാധാരണകാരന്‍ ചിന്തിക്കുക തന്റെ തലവേദന, വയറുവേദന തുടങ്ങിയവയൊക്കെ മറ്റൊരാളുടേതുപോലെതന്നെയാണ് എന്നാണ്. അതുകൊണ്ട് മറ്റൊരാളെ സുഖപ്പെടുത്തുന്ന ഏതു മരുന്നും അതേ രോഗലക്ഷണത്തിന് തന്നെയും സുഖപ്പെടുത്തുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഒരാളുടെ തലവേദന തന്നെ ആയിരിക്കില്ല മറ്റൊരാള്‍ക്ക്. ചിലര്‍ക്ക് മുന്നിലായിരിക്കും വേദന, ചിലര്‍ക്ക് വശങ്ങളില്‍. കുറച്ചുകൂടെ മനസ്സിലാക്കിയാല്‍ തലവേദന മാത്രമായിരിക്കില്ല ലക്ഷണം തലവേദനക്കൊപ്പം മറ്റു പലതും ഉണ്ടായിരിക്കാം. ഇത്തരത്തില്‍ ഒരാള്‍ക്കുള്ള രോഗലക്ഷണങ്ങളെ മുഴുവനായാണ് ഹോമിയോപ്പതിയില്‍ പരിഗണിക്കുന്നത്. അതുകൊണ്ടൂതന്നെ മരുന്നും, അതിനെ വീര്യവും വ്യത്യാസപ്പെട്ടുമിരിക്കും.
നേര്‍പ്പിച്ച മരുന്നുകള്‍
ആരോഗ്യമുള്ള ഒരാളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തമായ ഒരു പദാര്‍ത്ഥത്തിന്റെ വളരെ നേര്‍പ്പിച്ച അളവിലുള്ള പ്രയോഗമാണ് ഹോമിയൊപ്പതിയില്‍ നടക്കുന്നത്. വളരെ ചെറിയ അളവിലുള്ള പദാര്‍ത്ഥങ്ങളുടെ പ്രയോഗത്തിന് ശരീരത്തെ എപ്രകാരം പ്രചോദിപ്പിക്കാന്‍ കഴിയുന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. വൈദ്യശാസ്ത്രത്തില്‍ മാത്രമല്ല ബോട്ടണിയിലും രസതന്ത്രത്തിലും ഇത്തരത്തിലുള്ള ഉദ്ദീപനങ്ങള്‍ ഫലപ്രദമാണെന്നു തെളിയിച്ചിട്ടുമുണ്ട്.
പ്രതിവാദങ്ങള്‍
“രോഗകാരികളായ സൂക്ഷ്മജീവികള്‍ ഒന്നുമില്ല എന്ന് ഹോമിയൊപ്പതി പറയുന്നു.” ഇങ്ങനെയൊരു വാദത്തിനു പ്രസക്തിയില്ല. ഹോമിയോപ്പതിക്ക് അങ്ങനെ സമര്‍ത്ഥിക്കാനോ തെളിയിക്കാനോ കഴിയുകയില്ല. ഹോമിയോപ്പതി അപ്രകാരം വാദിക്കുന്നുമില്ല. മറിച്ച് രോഗണുക്കള്‍ മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ രോഗപ്രതിരോധമാണെന്നു വിശ്വസിക്കുന്നു.
ഉപസംഹാരം
ഹോമിയോപ്പതി ഒരു വ്യക്തിയുടെ ആകമാനമുള്ള രോഗലക്ഷണങ്ങളെ പരിഗണിച്ചുനടത്തുന്ന സങ്കീര്‍ണ്ണമായ വ്യക്തികേന്ദ്രീകൃത ചികിത്സാരീതിയാണ്. ഒരാളുടെ തലവേദന, വയറുവേദന, മലബന്ധം, ഉന്‍മേഷക്കുറവ്, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ പരസ്പരബന്ധമുള്ളതാണ്. അവയെന്തോക്കെയാണെങ്കിലും അത് ശരീരത്തിന്റെ രോഗത്തെതിരെ പോരാടുവാനുള്ള പരിശ്രമങ്ങളാണ്. ഇത്തരം രോഗലക്ഷണങ്ങളെ സമ്മര്‍ദ്ദപ്പെടുത്താനും നിയന്ത്രിക്കുവാനും ഉള്ള പരിശ്രമങ്ങളെ ഒഴിവാക്കേണ്ടതുണ്ട്. അതേ സമയം ഇത്തരത്തിലുള്ള ശരീരത്തിന്റെ രോഗനിവാരണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.
വാല്‍കഷണം
ബ്രിട്ടണ്‍ രാജകുടുംബം, ഗാന്ധിജി , John D. Rockefeller, Tina Turner, യെഹൂദി മെനൂഹിന്‍ തുടങ്ങിയവരെല്ലാം ഹോമിയോപ്പതി പിന്താങ്ങിയിരുന്നു.
7 comments:
ഹോമിയോപ്പതിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ഉടെ പോസ്റ്റിലും കൈപ്പള്ളിയുടെയോ മറ്റോ(തെറ്റാണെങ്കില്‍ ക്ഷമ്മിക്കണം, കൈപ്പള്ളിയാണോ എന്നുറപ്പില്ല) ഒരു കമന്റിലും ഹോമിയോപ്പതി തട്ടിപ്പാണ് എന്ന രീതിയിലുള്ള അഭിപ്രായം വന്നിരുന്നു. ഹോമിയോപ്പതിയുടെ ഫലസിദ്ധി നേരിട്ടും അല്ലാതെയും മനസ്സില്ലാക്കിയ ആള്‍ എന്ന നിലയ്ക് അതിനെ അനുകൂലിക്കുക ബുദ്ധിമുട്ടായിരുന്നു. ഹോമിയോപ്പതിയെക്കുറിച്ച് നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ഒരു നല്ല ലേഖനം കിട്ടി. അതിന്റെ ഏകദേശ സംക്ഷിപ്ത പരിഭാഷയെന്നോ അതിനെ അടിസ്ഥാനപ്പെടുത്തി എഴുതിയതെന്നോ പറയാവുന്ന ഒരു ലേഖനം നിങ്ങളുടെ ചിന്തക്കായി സമര്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ട്.
റണ്ടാഴ്ച്ച മുന്‍പു മകനു നേരിയ ചുമ, ഭാര്യ പറഞ്ഞു തുടക്കത്തിലേ ഹോമിയോ റ്റ്രീറ്റ്‌മെന്റെന്റ് എടുത്താല്‍ ചുമ അധികാമാവില്ല എന്നു, രണ്ടാഴ്ച്ചയോളം തുടര്‍ച്ചയായി ഹോമിയോ ഗോലി സേവിച്ചു, നൊ ഫാഇദ; ചുമ കൂടി കുഞ്ഞു അവശനായി, ഒരു കണ്ണു ഇന്‍ഫെക്ഷന്‍ കാരണം ചുവപ്പു നിറമായി, ടോണ്‍സിലൈറ്റിസ് വീക്കം വന്നു, പിന്നെ ഒരു പീഡിയാട്രീഷ്യനെ കാണാന്‍ പോകുന്ന വഴി വീണ്ടും ഒരഭിപ്രായം ആരായാം എന്ന നിലയില്‍ ഹോമിയോവിന്റെ അഭിപ്രായം ഒന്നരാഞ്ഞു, അദ്ദേഹം ഉരുളുകയാണു ചെയ്തതു, ഞാന്‍ എങ്കില്‍ ഞാന്‍ അലോപ്പതി ഡോക്ടറെ കാണിക്കട്ടെ എന്നായപ്പോള്‍ അയാള്‍ക്കു ജീവന്‍ കിട്ടിയ പോലെ ആയിരുന്നു. ഹൊമിയോ ഡോക്ടേര്‍സ് പ്രിസ്ക്രിപ്ഷന്‍ തരാറില്ല; എന്തു മരുന്നാണു അവര്‍ കൊടുക്കുന്നതു എന്നും രക്ഷിതാക്കളോ രോഗിയോ അറിയുന്നില്ല, ഒരു കേസിനു പോവാന്‍ പ്രിസ്ക്രിപ്ഷന്‍ പോലെയുള്ള എന്തെങ്കിലും വേണ്ടേ.. അവര്‍ രോഗിയുടെ കന്‍സല്‍ട്ടിംഗ് ഡിറ്റെയില്‍സ് സൂക്ഷിക്കുന്നുണ്ടെങ്കിലും, രോഗിക്കു അതൊന്നുമറിയേണ്ട, ഒന്നിനും ഒരു transparecy യുമില്ലാത്ത ഈ ചികിത്സാ പദ്ധതി രാജകുടുംബാങ്ങള്‍ക്കെ ശരിയാവൂ നൊജ്ജൂ.
ശേഷം പീഡിയാട്രീഷ്യന്‍-cefaclor ആന്റി ബയോട്ടിക് തുടങ്ങി ആറു ഐറ്റെം മരുന്നു,- ഞാന്‍ ഒരു gentamycin eye drops ഉം amoxyillin clavunate 156 mg ( brand name : augmentin ഉം വാങ്ങി വണ്ടി വിട്ടു. രണ്ടു ദിവസിത്തിനകം എല്ലാം അണ്ടര്‍ കണ്ട്രോള്‍.
ബയാന്‍,
ഇതുപോലെതന്നെ അലൊപതി കഴിച്ച് വശകേടായ കുട്ടീയെ ഹോമിയോപതി രക്ഷിച്ച കഥ എനിക്കും പറയാനാവും. ഞാന്‍ പറഞ്ഞതത്രയും ഏതെങ്കിലും ഒരു ഡോക്ടറെക്കുറിച്ചല്ല. ഹോമിയോപ്പതി എന്ന ചികിത്സാ സമ്പ്രദായത്തെക്കുറിച്ചാണ്.
ബയാന്‍, ഒരു ഡോക്ടറെ വെച്ച് മൊത്തം ചികിത്സാരീതിയെ അളക്കാന്‍ പറ്റുമോ..
വര്‍ഷങ്ങളായി എന്റെ കുടുംബത്തില്‍ ഹോമിയോ ചികിത്സയാണ് ചെയ്യുന്നത്. ഇതു വരെ കുറ്റമൊന്നും തോന്നിയിട്ടില്ല, അതു കൊണ്ട് തന്നെ പലരോടും പല അസുഖങ്ങള്‍ക്കും റെഫര്‍ ചെയ്യാറുണ്ട്.
അതു ശരി തന്നെ; ഒരു ഡോക്ടരുടെ കുറ്റം ഒരു ചികിത്സാ സമ്പ്രദായത്തിന്റെ മേല്‍ കുതിരകയറാന്‍ ആവരുതു; ഹൊമിയോവിന്റെ സ്ഥിതി പറഞ്ഞു അലോപതിയുടെ പീഡിയാട്രീഷ്യന്റെ മരുന്നെഴുത്തിനെ കുറിച്ചും ഞാന്‍ എന്റെ അനുഭവം പറഞ്ഞു; ഹോമിയോവില്‍ തന്നെയാണു ചുമയ്ക്കു ശരിയായ ചികിത്സ ഉള്ളതു എന്നു ബോധ്യമില്ലാഞ്ഞിട്ടുമല്ല; ഹോമിയോ ഡൊക്റ്റേഴ്സ് എന്തൊകൊണ്ടാണു പ്രിസ്ക്രിപ്ഷന്‍ തരാത്തതു ? ഇത്ര നല്ല ചികിത്സാ സമ്പ്രദായം എന്നൊക്കെ പറഞ്ഞിട്ടും എന്തൊകോണ്ടാ ഇന്നും ഹോമിയോ ചികിത്സാ സമ്പ്രദായത്തില്‍ ഒരു transparency ഇല്ലാത്തെപോയതു; ഉ.എ,ഇ, യില്‍ എണ്ണൂറിലധികം സ്ഥിരം പറ്റുകാരുള്ള ഒരു ഹോമിയോ മുറിവൈദ്യനെ എനിക്കു നേരിട്ടു അറിയാം. ഞാന്‍ കണാറുള്ളതു രെജിസ്റ്റേര്‍ഡ് ഹോമിയോ ഡൊക്ടറെ തന്നെയാണു; പക്ഷെ അദ്ദേഹത്തിനു അത്ര വൈദഗ്ദ്യം പോര; യു. എ. ഇ ലെ ഒരു നല്ല ഹോമ്മിയോ ഡോക്ടരെ അറിയുന്നവര്‍ ലൊക്കേഷന്‍ പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
Excellent Writeup!! Can you please call me at 09895006521 or 09949470743
Post a Comment