എന്റെ അനുഭവങ്ങള്‍
കുട്ടിക്കാലത്ത് ഒരു ആറാംക്ലാസുവരെ ഒരു അലോപ്പതി ഡൊക്ടറെയും (ഈ പദപ്രയോഗത്തോട് വൈമുഖ്യമുള്ളവര്‍ ക്ഷമിക്കുക, സൌകര്യം കൊണ്ടുമാത്രം ഉപയോഗിക്കുന്നു.)കണ്ടതായി ഓര്‍മ്മയില്ല, ഒരിക്കല്‍ ഒഴിച്ച്. ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയില്‍ ഉണ്ടായിരുന്ന KNG പിള്ള എന്ന ഹോമിയോപ്പതി ഡോക്ടറായിരുന്നു എന്നെ ചികിത്സിക്കാറുണ്ടായിരുന്നത്. എന്റെ വല്യപ്പന്‍(അമ്മയുടെ പിതാവ്) KNG പിള്ളയെ ആയിരുന്നു സന്ദര്‍ശിക്കാറുണ്ടായിരുന്നത്. ഇത് KNG പിള്ളയുടെ മരണം വരെ തുടരുകയും ചെയ്തു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ ചികിത്സയില്‍ അപാകത ഞങ്ങള്‍ക്കോ അദ്ദേഹത്തിന്റെ മറ്റുകസ്റ്റമേഴ്സിനോ തോന്നിയതായി അറിവില്ല.
ഇനി ഒരിക്കല്‍ ഒഴിച്ച് എന്ന് ഞാന്‍ പരാമര്‍ശിച്ച സംഭവത്തിലേയ്ക്ക് വരാം. നാലാം ക്ലാസില്‍ ഞാന്‍ പഠിക്കുന്ന സമയത്ത് ദേഹമാസഹലം കരപ്പന്‍ പോലെ വൃണങ്ങള്‍ വന്നു. അത് വീട്ടിലെല്ലാവര്‍ക്കും ഭാഗികമായി പകരുകയും ചെയ്തു. അന്നും KNG പിള്ളയെ ചെന്നുകണ്ടു. ഹോമിയോപ്പതിയുടെ തത്വപ്രകാരം ഈ രോഗലക്ഷണങ്ങള്‍ ശരീരം എന്തിനെയോ പുറന്തള്ളൂവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. ഈ രോഗലക്ഷണങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന മരുന്നുകളാണ് അവര്‍ നല്‍കുക. അതിന്റെ ഫലമായി വൃണങ്ങള്‍ പൊട്ടുവാന്‍ തുടങ്ങി. അതായത് വൃണങ്ങള്‍ പൊട്ടാനുള്ള മരുന്നാണ് നല്‍കിയത് എന്നര്‍ത്ഥം. (ആയുര്‍വേദത്തിലും ഏതാണ്ടിതേ രീതി പ്രയോഗിക്കാറുണ്ട്). മരുന്നുകഴിക്കാതെതന്നെ വൃണങ്ങള്‍ പൊട്ടുമായിരുന്നേനേ എന്ന വാദത്തിന്റെ പ്രസക്തിയുടെന്നു തോന്നുന്നില്ല. മരുന്നുകഴിക്കുന്നുന്നതിനു മുന്‍പും പിന്‍പും ഉള്ള വ്യത്യാസങ്ങള്‍ ഏറെക്കുറെ പ്രകടമായിരുന്നു എന്നാണ് ഓര്‍മ്മ. (ഞങ്ങള്‍ക്ക് സ്കൂള്‍ ദിവസം നഷ്ടമായിക്കൊണ്ടിരുന്നു. വൃണങ്ങള്‍ പൊട്ടി എന്നതല്ലാതെ മറ്റൊരു മാറ്റവും ഉണ്ടായില്ല. ഒടിവില്‍ KNG പിള്ളയെ ഉപേക്ഷിച്ക് ഞങ്ങള്‍ ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണുകയായിരുന്നു.)
എന്റെ അറിവനുസരിച്ച് വൃണങ്ങള്‍ക്ക് ഹോമിയോമരുന്നു കഴിച്ചാല്‍ അത് പൊട്ടാന്‍ തുടങ്ങും. ഈ രീതി ശരിയോ തെറ്റോ എന്നത് അവിടെ നില്‍ക്കട്ടെ. ഡോക്ടര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഫലം- ഇവിടെ അത് വൃണങ്ങളെ പൊട്ടിയ്ക്കുക എന്നതാണ്- നല്‍കുവാന്‍ മരുന്നിനു കഴിയുന്നെങ്കില്‍ ഹോമിയോമരുന്ന് ഫലശൂന്യമാണ് എന്നു പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളത്.
ഞങ്ങളുടെ വീടിനടുത്ത് ഒരു കുട്ടിയ്ക്ക് വയറിളക്കം പിടിപെട്ടു. കുട്ടീയ്ക്ക് പ്രായം ഒരുവയസില്‍ താഴെ മാത്രം. അടുത്തുള്ള പ്രശസ്തമായ പ്രൈവറ്റ് ഹോസ്പിറ്റലില്‍(അലോപ്പതി) ചികിസ്തിച്ചിട്ട് ഒരു വ്യത്യാസവും ഉണ്ടായില്ല എന്നു തന്നെയല്ല കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലുമായി. എന്റെ അമ്മയാണ് പരിചയത്തിലുള്ള ഹോമിയോഡോക്ടടെ നിര്‍ദ്ദേശിച്ചത്. ചികിത്സ ഇപ്രകാരമായിരുന്നു അന്നന്നേയ്ക്കുള്ള മരുന്നു മാത്രം തരും. ഓരോ ദിവസവും ചെന്ന് വിവരം പറഞ്ഞ് മരുന്നു വാങ്ങണം. ഒരാഴ്ചകൊണ്ട് കുട്ടി സുഖം പ്രാപിച്ചു. ഇത് അമ്മ പറഞ്ഞ സംഭവം. ഒന്നാമത്തെ ദിവസവും രണ്ടാമത്തെ ദിവസവും കൊടുക്കേണ്ട മരുന്ന് ഒരേമരുന്നല്ലാത്തതുകൊണ്ടാണല്ലോ ദിവസവും വിവരം പറഞ്ഞ മരുന്ന് വാങ്ങാന്‍ പറഞ്ഞത്. വിശ്വാസത്തെ മാത്രം മുതലെടുത്തു നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണെങ്കില്‍ എന്തിന് വ്യത്യാസമുള്ള മരുന്ന്? എട്ടും പൊട്ടും തിരിയാത്ത കൊച്ചിന് എന്തു വിശ്വാസം?
ശരീരത്തിന്റെ സ്വയം സുഖപ്പെടുത്തല്‍
ശരീരത്തിനു സ്വന്തമായി ഒരു ചികിത്സാസമ്പ്രദായമുണ്ടെന്നും രോഗലക്ഷണങ്ങള്‍ ഇത്തരം ചികിത്സയുടെ ഭാഗമാണെന്നും ഹോമിയോയില്‍ വിശ്വസിക്കപ്പെടുന്നു. അതാവട്ടെ തെറ്റല്ലതാനും.
“പനി ഇത്തരത്തില്‍ ഒരു സ്വയം സുഖപ്പെടുത്തല്‍ ശ്രമത്തിന്റെ ഭാഗമായാണ് ഉണ്ടാകുന്നതെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്. സാധാരണഗതിയില്‍ വൈറസ് ബാക്ടീരിയ അണുബാധകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. ഇത്തരം അണുബാധകളെ ശരീരം പനി ഉണ്ടാക്കിക്കൊണ്ട് നേരിടുകയാണെന്ന് ഫിസിയോളജിസ്റ്റ് ആയ Matthew Kluger ഉം സഹപ്രവര്‍ത്തകരും University of Michigan Medical School ഇല്‍ വച്ച് കാണിക്കുകയുണ്ടായി. പനി ഉള്ള അവസ്ഥയില്‍ കൂടുതല്‍ interferon (വൈറസിനെതിരെയുള്ളത്) ഉത്പാദിപ്പിക്കപ്പെടുകയും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം വേഗത്തിലാവുകയും ചെയ്യും. ഇത് ഇന്‍ഫെക്ഷനെ ചെറുക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.”
“ചുമ ശ്വാസനാളത്തെ ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി പണ്ടൂമുതലേ തന്നെ അറിയപ്പെട്ടിട്ടുള്ളതാണ്. കുടലില്‍ നിന്നും അണുക്കളെയും പ്രശ്നപദാര്‍ത്ഥങ്ങലെയും പുറന്തള്ളുന്നതിനുള്ള ശരീരത്തിന്റെ മാര്‍ഗ്ഗമായി വയറിളക്കത്തെ കാണാം. മൃത കോശങ്ങളെയും ബാക്ടീരിയയെയും ഒക്കെ പുറന്തള്ളുന്നതിന്നുള്ള സംവിധാനമാണ് പഴുപ്പ്.”
ശരീരത്തിന്റെ ഈ ചികിത്സാപദ്ധതിയെ സഹായിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതിയില്‍ ചെയ്യുന്നത്.
ജോസഫ് ആന്റണിയുടെ അനുഭവങ്ങള്‍
ജോസഫ് ആന്റണിയുടെ ലേഖനത്തില്‍ തന്നെ കൈമുട്ടിലെ മുഴ തനിയെ അപ്രത്യക്ഷമായ സംഭവം പറയുന്നുണ്ട്. ഇത് ഒരു പക്ഷേ ശരീരത്തിന്റെ ചികിത്സയുടെ ഭാഗമായി സംഭവിച്ചതാവാം. ഹോമിയോമരുന്നു ഈ ചികിത്സയെ ഉദ്ദീപിപ്പിക്കുക മാത്രമേ ചെയ്യൂ. അതുകൊണ്ട് ഹോമിയോ മരുന്നു കഴിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ വഞ്ചിതരായിരുന്നേനേ എന്ന രീതിയിലുള്ള ചിന്താഗതികള്‍ക്ക് അടിസ്ഥാനമില്ല.
ജോസഫ് ആന്റണി പറയുന്ന മറ്റൊരു കഥ ട്രെയിനില്‍ യാത്രചെയ്യുന്ന ഒരു ഹോമിയോഡോക്ടറുടേതാണ്. “താന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അപേക്ഷാഫോറത്തില്‍ 'ഡോക്ടര്‍' എന്ന് വെയ്‌ക്കാറില്ല എന്നാണ് അദ്ദേഹം തുറന്നെഴുതിയത്. കാരണം, ട്രെയിനില്‍ വെച്ച് ഏതെങ്കിലും യാത്രക്കാരന് നെഞ്ചുവേദനയോ ഹൃദയസ്‌തംഭനമോ വന്നാല്‍ തന്റെ പക്കല്‍ അതിന് പരിഹാരമൊന്നുമില്ല- ആ ഡോക്ടര്‍ എഴുതി. ” ഇത് യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി എന്ന ചികിത്സാ സമ്പ്രദായത്തിന്റെ പരിമിതിയാണ്. രോഗലക്ഷണങ്ങള്‍ ശരീരത്തിന്റെ ചികിത്സയുടെ ഭാഗമാണെങ്കില്‍ ആ രോഗലക്ഷണങ്ങളെ ഉദ്ദീപിപ്പിച്ച് ശരീരത്തിന്റെ ചികിത്സാരീതിയെ നിയന്ത്രിച്ച് ഉദ്ദേശിച്ചരീതിലുള്ള രോഗശമനം സാധ്യമാക്കുകയാണ് ഹോമിയോപ്പതിയില്‍ സംഭവിക്കുന്നത്. ഹൃദയസ്തംഭനം പോലെ ഏതെങ്കിലും ഭാഗത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നത് ശരീരത്തിന്റെ സ്വയം സുഖപ്പെടൂത്തലിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ അതിന് ഹോമിയോപ്പതിയുടേതായ ചികിത്സയും കാണില്ല.
ചികിത്സയില്ല എന്ന് ആധുനികവൈദ്യശാസ്ത്രം വിധിയെഴുതുന്ന പലതും ചികിത്സിയ്ക്കാം എന്ന് ഹോമിയോപ്പതി അവകാശപ്പെടുന്നത് ശരീരത്തിന്റെ സ്വയം സുഖപ്പെടുത്തലിലുള്ള വിശ്വാസം കൊണ്ടായിരിക്കണം. കണ്ടുപിടീക്കപ്പെട്ടിട്ടൂള്ളതോ ഇല്ലാത്തതോ ആയ ഏതസുഖത്തിന്റെയും രോഗലക്ഷണങ്ങള്‍ ശരീരത്തിന്റെ ചികിസ്താസമ്പ്രദായത്തിന്റെ ഭാഗമാണെങ്കില്‍ അത്തരത്തിലുള്ള രോഗലക്ഷണങ്ങളെ ഉദ്ദീപിപ്പിച്ച് നിയന്ത്രിച്ച് രോഗത്തില്‍നിന്ന് മുക്തിനേടാം എന്ന ഹോമിയോപ്പതിയുടെ തത്വശാസ്ത്രം അത്രയ്ക്ക് യുക്തിക്കു നിരക്കാത്തതാണോ?
ഹോമിയോപ്പതി ശാസ്ത്രീയമോ?
ശരീരത്തിന്റെ അസന്തുലിതാവസ്ഥയുടെ പ്രതീകങ്ങളായി രോഗലക്ഷണങ്ങളെ കാണുന്നതിനു പകരം രോഗലക്ഷണങ്ങളെ ശരീരത്തെ സുഖപ്പെടുത്താനും സംരക്ഷിക്കുവാനുമുള്ള ശരീരത്തിന്റെ ശ്രമങ്ങളായാണ് രോഗലക്ഷണങ്ങളെ ഹോമിയോപ്പതി മനസ്സിലാക്കുന്നത്.
മുകളില്‍ ഞാന്‍ പറഞ്ഞ പനി ചുമ വയറിളക്കം എന്നീ ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. ആധുനിക വൈദ്യശാസ്ത്രം ഈ രോഗലക്ഷണങ്ങളെ ശമിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. പനിയില്‍ ശരീരതാപനില ഉയര്‍ത്തി രോഗകാരണങ്ങളായ അവസ്ഥകളോട് ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനം പോരാടുകയാണ് എന്നിരിക്കെ Antipyretic മരുന്നുകള്‍ ഉപയോഗിച്ച് ശരീരതാപനില കുറയ്ക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ രീതി ശാസ്ത്രീയമാണോ?. അതിനു ശേഷം ബാക്ടീരിയാകളെ നശിപ്പിക്കാന്‍ ആന്റീബയോട്ടിക്കുകള്‍ കഴിക്കേണ്ടിയും വരും. ഹോമിയോപ്പതിയില്‍ ഈ രോഗലക്ഷണങ്ങളെ നിയന്ത്രിക്കുകയും രോഗപ്രതിരോധസംവിധാനങ്ങളെ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഇതുതന്നെയാണ് “law of similars”
എന്നറിയപ്പെടുന്നത്. സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിവുള്ള മരുന്നുകള്‍ സേവിക്കുകവഴി രോഗത്തെ സുഖപ്പെടുത്തുന്ന രോഗലക്ഷണളെ സഹായിക്കുകയും അതുവഴി രോഗത്തിന് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇവിടെ ചികിത്സിയ്ക്കുന്നത് യഥാര്‍ത്ഥത്തില്‍ ശരീരം തന്നെയാണ്. അതിനു സഹായകമായ സാഹചര്യം ഒരുക്കുക മാത്രമാണ് ഹോമിയോ മരുന്നു ചെയ്യുന്നത്.
“നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവ് ആര്‍ക്കെല്ലാം മുതലെടുപ്പിനും പണമുണ്ടാക്കാനും മാര്‍ഗ്ഗമാകുന്നു അല്ലേ. ” ജോസഫ് ആന്റണിയുടെ ലേഖനം സമാപിക്കുന്നത് ഇങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവിനെ പ്രയോജനപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്.
കള്ളനാണയങ്ങള്‍ എല്ലായിടത്തുമുണ്ട്. ഹോമിയോപ്പതിയിലും. ഹോമിയോപ്പതിയ്ക്ക് പരിമിതികളും ഉണ്ട്. പക്ഷേ അതിന്റെ അടിസ്ഥാനത്തില്‍ ഒരു വൈദ്യശാസ്ത്രശാഖയെ തള്ളിപ്പറയുന്നത് ന്യായമാണോ? ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെക്കുറിച്ച് എന്റെ
ഹോമിയോപ്പതി-ആധുനിക കാഴ്ചപ്പാടുകള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടൂണ്ട്.കഴിയുമെങ്കില്‍ വായിക്കുക
“വര്‍ഷങ്ങളായി എന്റെ കുടുംബത്തില്‍ ഹോമിയോ ചികിത്സയാണ് ചെയ്യുന്നത്. ഇതു വരെ കുറ്റമൊന്നും തോന്നിയിട്ടില്ല, അതു കൊണ്ട് തന്നെ പലരോടും പല അസുഖങ്ങള്‍ക്കും റെഫര്‍ ചെയ്യാറുണ്ട്.”- സിജൂ
5 comments:
ആ ബ്ലോഗിലെ വാദം കാണുമ്പോഴേക്കും എല്ലാവരും വാദിച്ചുകഴിഞ്ഞിരുന്നു.
പരിമിതികള്‍ ഉണ്ടെങ്കിലും ഹോമിയോപ്പതി വളരെയധികം ഉപകാരം ചെയ്യുന്ന ചികിത്സാരീതിയാണ്. രോഗം മാറാന്‍ സമയം എടുക്കുമെന്നൊരു കുഴപ്പമുണ്ടെങ്കിലും, രോഗം, പൂര്‍ണ്ണമായി മാറാന്‍, ഈ ചികിത്സാരീതിയാണ് നല്ലത്. കുട്ടികള്‍ക്കും ഹോമിയോചികിത്സയാണ് നല്ലതെന്ന്, വീട്ടിലുള്ള വൃദ്ധരായ അനുഭവസ്ഥര്‍ പറയാറുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് വളരെക്കുറവാണത്രേ. ഒരു രോഗത്തിനു മരുന്നു കഴിച്ച് വേറെ രോഗം വരുന്നതിലും നല്ലതല്ലേ, കുറച്ച് നേരം വൈകിയാണെങ്കിലും രോഗം പൂര്‍ണ്ണമായി മാറുന്നത്.
ഇതൊക്കെ എന്റെ മാത്രം അഭിപ്രായങ്ങളാണ്. അനുഭവങ്ങളും ഉണ്ട്. ഒരു രോഗത്തെ പൂര്‍ണ്ണമായി വലിച്ചുപുറത്തിട്ട് നശിപ്പിക്കും എന്ന് ഹോമിയോ ചികിത്സയെപ്പറ്റി പറയാറുണ്ട്.
പൊതി പൊതിയായിട്ട്, മരുന്നു കൊടുക്കുന്നതുകൊണ്ട്, ഹോമിയോപ്പതിയെ ഹോമിയോപ്പൊതി എന്നും വിളിക്കാം. ;)
പ്രിയ ജോജു,
വൈയക്തികാനുഭവങ്ങളുടെ അശാസ്ത്രീയമായ പരിഗണനകള്‍ക്കപ്പുറം ഹോമിയോ തത്വങ്ങളുടെ പരിശോധനയിലാണു ഹോമിയോ വ്യാജമെന്നു തെളിയുന്നത്. 'Let likes cure likes' എന്നതും നേര്‍പ്പിക്കല്‍ സിദ്ധാന്തവും തലകുത്തി വീഴുന്നത് ഇത്തരം സയന്റിഫിക് പരിശോധനയിലാണു.
ജോജുവിന്റെ അനുഭവ സാക്ഷ്യങ്ങള്‍ പോലെ വിശ്വാസങ്ങളുടെ പിന്‍ബലത്തിലാണു ഹോമിയോപതി നിലനില്ക്കുന്നത്. തീര്‍ച്ചയായും ഇതു തന്നെയാണു ഹോമിയോ പ്രയോക്താക്കള്‍ വാദിക്കുന്നതും. രോഗികളുടെ അനുഭവങ്ങളെ എന്തിനു തള്ളിക്കളയുന്നു എന്ന്. എന്നാല്‍ തുടര്‍ച്ചയായ മെഡിക്കല്‍ ട്രയലുകളും സയന്റിഫിക് ടെസ്റ്റുകളും ഹോമിയോ സിദ്ധാന്തങ്ങളെ തെറ്റാണെന്നു തന്നെയാണു സാക്ഷ്യപ്പെടുത്തുന്നത്. ഫിസിക്സിന്റെയും രസതന്ത്രത്തിന്റെയും നിയമങ്ങളെ മറികടന്നു വേണം ഹോമിയോ തത്വങ്ങളെ ശരി വെക്കാന്‍.
മന്ത്രവാദവും മഷിനോട്ടവും കൈരേഖാ ശാസ്ത്രവും പക്ഷിശാസ്ത്രവും ഉളവാക്കുന്ന പ്ലാസിബോ ഫലങ്ങള്‍ പോലെ വൈയക്തികമായ ഹോമിയോ അവകാശ വാദങ്ങളെയും വിലയിരുത്താം.
Good post, oru anubhavam enteyum parayaam.. ente makanu 3'rd maasam muthal thudangiyathaanu eczema enna asukham. aadhyam njangal oru famous alopathy doctore (Kuttikalude) poyi kandu. avar paranju, fangal infection aanu ennu, kurachu marunnu purame purattan thannu. athu njan mudakkam koodathe cheythu, 2 week kazhinjappol kuttiyude kazhuthil velutha paadu kandu thudangi, sarikkum sankadam thonnum athu kandal. pakshe ee red markkukalkkum, itchinginum oru kuravum undaayilla. veendum njangal vere oru doctore kandu. same pallavi, fangal, pakshe kurachu koodi strong medicine thannu..marunninte description-il ezhuthiyirukkunnathu kunju kuttikal-il thudarchayaayi use cheyyaruthu ennum.. pakshe kuttiyude avastha kandu njan use cheythu.. cheriya aswasam kitti, pakshe marunnu nirthumbol pinneyum koodum. avasaanam njangal oru homeo doctore poyi kandu. avar aanu kuttikku eczema enna problem aanu ullathu ennum, ithu Atopic eczema enna type aanu ennum, familiyil arkenkilum aasthma undenkil ithu varanulla chance kooduthal anennum parnjathu.ee asukham treatment kondu maarilla, avante immune system strong aakkiyal, chilappol ithu kurayannulla chance 80% aanu,chila kuttikalil ithu 2 vayassu kazhinjal thanne maariyathayi kandittundu ennum paranju. entho njangalkku homeo-yil vishwasam illathathinal njan annu thanne oru skin specialist-ne poyi kandu, avarum same eczema aanu ennu paranju, ithu kuttikalil common aayi kanunnathu aanu ennum paranju. avasaanam ente ammayude nirbhanthinu vazhangi njangal homeo treatment start cheythu, within one week kuttiyude kazhutilum, cheviyude back-lum boils vannu pottiyolichu.. enikku dheshyam sankadam sahikkan vayyathe doctore vilichappoll paranju, marunnu continue cheyyoo ennu, within one week red mark poyi, nalla aswasam kitti thudangi..ippol ente makanu njan homeo thanne aanu thudarunnathu, vallappozhum ulla red mark(once in 3 months), allenkil ithching, athreyullu ente makanu ippol.. mumbu orupad food controls undayiruum enikkum makanu, as i am feeding(like seafood,egg, cows milk,curd etc).ippol angane oru restrictionsum illa. enikko and ente veettil arkenkilum paniyo vannal polum, avanu varunnilla, vannal thanne pettennu maarum, that too without medicine, only with home made medicine.. doctor parayunnathu avante immune system strong aanu, athu kondanu athu ennu.. i am so happy with homeo treatment...
Ashna said...
Good post,ഒരു അനുഭവം എന്റെയും പറയാം. എന്റെ മകനു 3 മാസം മുതല്‍ തുടങ്ങീയതാണു എക്‌സീമ എന്ന അസുഖം. ആദ്യം ഞങ്ങല്‍ ഒരു famous അലോപതി ഡൊക്ടറെ (കുട്ടികളുടെ) പോയി കണ്ടു. അവര്‍ പറഞ്ഞു, fangal infection ആണു എന്ന്, കുറച്ചു മരുന്നു പുറമെ പുരട്ടാന്‍ തന്നു.അതു ഞാന്‍ മുടക്കം കൂടാതെ ചെയ്തു, 2 വീക്സ് കഴിഞപ്പോള്‍ കുട്ടിയുടെ കഴുത്തില്‍ വെളുത്ത പാടു കണ്ടു തുടങ്ങി, ശരിക്കും സങ്കടം തോന്നും അതു കണ്ടാല്‍. പക്ഷെ ഈ red markകള്‍ക്കും, itchingനും ഒരു കുറവും ഉണ്ടായില്ല. വീണ്ടും ഞങ്ങള്‍ വേറെ ഒരു ഡോക്ടറെ കണ്ടു. same പല്ലവി, fangal , പക്ഷെ കുറച്ചു കൂടി strong medicine തന്നു..മരുന്നിന്റെ description-ഇല്‍ എഴുതിയിരുക്കുന്നതു കുഞ്ഞു കുട്ടികളില്‍ തുടര്‍ച്ചയായി use ചെയ്യരുതു എന്ന്.. പക്ഷെ കുട്ടിയുടെ അവസ്ഥ കണ്ട് ഞാന്‍ use ചെയ്തു.. ചെറിയ ആശ്വാസം കിട്ടി, പക്ഷെ മരുന്നു നിര്‍ത്തുമ്പോള്‍ പിന്നെയും കൂടും. അവസാനം ഞങ്ങള്‍ ഒരു ഹോമിയോ ഡോക്ടറെ കണ്ടു.അവര്‍ ആണ് കുട്ടീയ്ക്ക് eczema എന്ന പ്രൊബ്ലെം ആണു ഉള്ളതു എന്നും, ഇതു ആറ്റൊപിക് eczema എന്ന type ആണ് എന്നും, ഫാമിലിയില്‍ ആര്‍ക്കെങ്കിലും ആസ്ത്മ ഉണ്ടെങ്കില്‍ ഇതു വരാനുല്ല chance കൂടുതല്‍ അണെന്നും പറഞ്ഞു. ഈ അസുഖം treatment കൊണ്ടു മാറില്ല, അവന്റെ ഇമ്മ്യൂണ്‍ system strong ആക്കിയല്, ചിലപ്പോള്‍ ഇതു കുറയന്നുള്ള ചാന്‍സ് 80% ആണ്,ചില കുട്ടികലില്‍ ഇതു 2 വയസ്സു കഴിഞ്ഞാല്‍ തന്നെ മാറിയതായി കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. എന്തൊ ഞങ്ങള്‍ക്ക് ഹോമിയോ-യില്‍ വിശ്വാസം ഇല്ലത്തതിനാല്‍ ഞാന്‍ അന്നു തന്നെ ഒരു skin specialist-നെ പൊയി കണ്ടു, അവരും same എക്ശെമ ആനു എന്നു പരഞു, ഇതു കുട്ടികളില്‍ common ആയി കാണുന്നതു ആണ് എന്നും പറഞ്ഞു. അവസാനം എന്റെ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങള്‍ homeo treatment start ചെയ്തു, within one week കുട്ടിയുടെ കഴുത്തിലും, ചെവിയുദെ back-ലും boils വന്നു പൊട്ടിയൊലിചു.. എനിക്കു ദേഷ്യവും സങ്കടവും സഹിക്കന്‍ വയ്യതെ docter റെ വിളിച്ചപ്പോള്‍ പറഞ്ഞു, മരുന്നു countinue ചെയ്യൂ എന്നു, within ine week red marks പോയീ, നല്ല ആശ്വാസം കിട്ടി തുടങ്ങി..ഇപ്പൊള്‍ എന്റെ മകനു ഞാന്‍ ഹോമിയൊ തന്നെ ആണു തുടരുന്നത്, വല്ലപ്പൊഴും ഉള്ള red marks (once in 3 months), അല്ലെങ്കില്‍ itching, അത്രേയുള്ളൂ എന്റെ മകന് ഇപ്പൊള്‍.. മുന്‍പ് ഒരുപാട് food controls ഉണ്ടായിരുന്നു എനിക്കും മകനും, as i am feeding(like seafood,egg, cows milk,curd etc)..ഇപ്പോള്‍ അങ്ങനെ ഒരു restrictions ഇല്ല. എനിക്കൊ അങ്ങ് എന്റെ വീട്ടില്‍ ആര്‍ക്കെങ്കിലുമോ പനിയോ മറ്റോ വന്നാല്‍ പോലും, അവനു വരുന്നില്ല, വന്നല്‍ തന്നെ പെട്ടെന്നു മാറും that too without medicine, only with home made medicine.. ഡോക്ടര്‍ പറയുന്നതു അവന്റെ immune system strong ആണ്, അതു കൊണ്ടാണ് അത് എന്ന്.. I am so happy with homeo treatment...
പ്രിയ ജോജൂ,
മുപ്പതു വര്‍ഷത്തോളമായി ചികില്‍സാരംഗത്തുള്ള ഒരാളാണ് ഞാന്‍. അനേകം അനേകം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒന്നുറപ്പിച്ചു പറയാം. തനിക്കു അറിയാവുന്നതു മാത്രം ശരി, അല്ലാത്തതെല്ലാം തെറ്റ് എന്ന രീതിയില്‍ ചിന്തിക്കുകയും അതു വിളിച്ചു പറയുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവര്‍ അങ്ങനെ പറഞ്ഞു കൊണ്ടെ ഇരിക്കും. അതുകൊണ്ട് അക്ഷെ സത്യം സത്യമല്ലാതെ ആകുന്നില്ല.
പല അവസരങ്ങളിലും ഹോമിയൊചികില്‍സ ഫലിക്കുന്നതും പല രോഗങ്ങളിലൂം ആയുര്‍വേദം അത്ഭുതകരമായ പ്രവര്‍ത്തനം നടത്തുന്നതും, പല നിര്‍ണ്ണായകഘട്ടങ്ങളിലും ആധുനിക ചികില്‍സയല്ലാതെ മറ്റൊന്നും ഫലപ്പെടാതിരിക്കുന്നതും എല്ലാം നേരിട്ടറിയുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ പറയട്ടെ- ഇവക്കോരോന്നിനും അവയുടെതായ മാഹാത്മ്യം ഉണ്ട്.
എന്നാല്‍ പരസ്യം നല്‍കിയുള്ള വ്യാജപ്രവര്‍ത്തനങ്ങളാണ് ഈ എതിര്‍വാദത്തിന് വളം കൊടുക്കുന്നത്. ഉദാഹരണത്തിന് chicken pox തടയാം എന്നു പറഞ്ഞു ഹോമിയോ മരുന്നു കഴിച്ച ഒരാള്‍ക്കും അതു വരാതിരുന്നു കണ്ടില്ല എന്റെ അനുഭവത്തില്‍
Post a Comment