
“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?”
പല്ലുവേദനകൊണ്ട് കുഴയുന്ന പുരുഷകഥാപാത്രത്തിന്റെ അടുത്തേയ്ക്ക് ഒരു സ്ത്രീ കഥാപാത്രവും സംഘവും വന്നു ചോദിക്കുന്ന ചോദ്യം. പ്രശസ്തമായ ഒരു ടൂത്ത്പേസ്റ്റിന്റെ പുതിയ പരസ്യം.
ടൂത്ത് പേസ്റ്റിലെ പ്രധാന ചേരുവയായിരുന്ന ഫ്ലൂറൈഡുകള്‍ ശരീരത്തിന്റെ അത്ര നല്ലതല്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടൂള്ളതാണ്.
നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പല്ല് കറക്കുന്നു എന്ന കാരണവുമായി ചെന്ന സുഹൃത്തിനോട് ദന്തിസ്റ്റ് ഫ്ലൂറൈഡ് അടങ്ങിയിട്ടൂള്ള പേസ്റ്റുകള്‍ ഒഴിവാക്കാനാണ് ഉപദേശിച്ചത്.ഫ്ലൂറോസിസ് എന്ന അവസ്ഥയ്ക്ക് ഫ്ലൂറൈഡുകള്‍ ചേര്‍ന്ന പേസ്റ്റുകള്‍ കാരണമാകാമത്രെ.(ചിത്രത്തില്‍ കാണുന്നത് ഫ്ലൂറോസിസ് ബാധിച്ച പല്ലുകളാണ്.)
പണ്ട് പ്രൈമറി ക്ലാസില്‍ മലയാളം പാഠപ്പുസ്തകത്തില്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍മ്മവരുന്നു. അതില്‍ ലേഖനകര്‍ത്താവ് നാവിനെയും പല്ലിനെയും പഴയ പല്ലുതേയ്ക്കല്‍ രീതികളെയും പറ്റിയൊക്കെ പ്രതിബാദിച്ച ശേഷം ഒരു വെല്ലുവിളി നടത്തുന്നു. പുതിയ ടൂത്ത് പേസ്റ്റ് സംസ്കാരം പഴയ മാവില, ഉമിക്കരി, ഉപ്പ് രീതികളെക്കാള്‍ മെച്ചമാണെന്നു തെളിയിയ്ക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് പല്ലും അടിച്ചു കൊഴിയ്ക്കാമെന്ന്.

“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?” എന്നു ചോദിച്ചവര്‍ തന്നെ നാളെ ഇപ്രകാരം ചോദിച്ചേക്കാം.
“നിങ്ങളുടെ പേസ്റ്റില്‍ മാവിലയുണ്ടോ?”
“നിങ്ങളുടെ പേസ്റ്റില്‍ ഉമിക്കരിയുണ്ടോ?”