Tuesday, December 11, 2007
നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?
“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?”
പല്ലുവേദനകൊണ്ട് കുഴയുന്ന പുരുഷകഥാപാത്രത്തിന്റെ അടുത്തേയ്ക്ക് ഒരു സ്ത്രീ കഥാപാത്രവും സംഘവും വന്നു ചോദിക്കുന്ന ചോദ്യം. പ്രശസ്തമായ ഒരു ടൂത്ത്പേസ്റ്റിന്റെ പുതിയ പരസ്യം.
ടൂത്ത് പേസ്റ്റിലെ പ്രധാന ചേരുവയായിരുന്ന ഫ്ലൂറൈഡുകള്‍ ശരീരത്തിന്റെ അത്ര നല്ലതല്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടൂള്ളതാണ്.
നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പല്ല് കറക്കുന്നു എന്ന കാരണവുമായി ചെന്ന സുഹൃത്തിനോട് ദന്തിസ്റ്റ് ഫ്ലൂറൈഡ് അടങ്ങിയിട്ടൂള്ള പേസ്റ്റുകള്‍ ഒഴിവാക്കാനാണ് ഉപദേശിച്ചത്.ഫ്ലൂറോസിസ് എന്ന അവസ്ഥയ്ക്ക് ഫ്ലൂറൈഡുകള്‍ ചേര്‍ന്ന പേസ്റ്റുകള്‍ കാരണമാകാമത്രെ.(ചിത്രത്തില്‍ കാണുന്നത് ഫ്ലൂറോസിസ് ബാധിച്ച പല്ലുകളാണ്.)
പണ്ട് പ്രൈമറി ക്ലാസില്‍ മലയാളം പാഠപ്പുസ്തകത്തില്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍മ്മവരുന്നു. അതില്‍ ലേഖനകര്‍ത്താവ് നാവിനെയും പല്ലിനെയും പഴയ പല്ലുതേയ്ക്കല്‍ രീതികളെയും പറ്റിയൊക്കെ പ്രതിബാദിച്ച ശേഷം ഒരു വെല്ലുവിളി നടത്തുന്നു. പുതിയ ടൂത്ത് പേസ്റ്റ് സംസ്കാരം പഴയ മാവില, ഉമിക്കരി, ഉപ്പ് രീതികളെക്കാള്‍ മെച്ചമാണെന്നു തെളിയിയ്ക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് പല്ലും അടിച്ചു കൊഴിയ്ക്കാമെന്ന്.
“നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?” എന്നു ചോദിച്ചവര്‍ തന്നെ നാളെ ഇപ്രകാരം ചോദിച്ചേക്കാം.
“നിങ്ങളുടെ പേസ്റ്റില്‍ മാവിലയുണ്ടോ?”
“നിങ്ങളുടെ പേസ്റ്റില്‍ ഉമിക്കരിയുണ്ടോ?”
Subscribe to:
Post Comments (Atom)
9 comments:
നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?
ജോജൂ, ഇത് കണ്ടുമടുത്ത ഒരു പരസ്യമാ.
‘നിങ്ങളുടെ പേസ്റ്റില്‍ എരിവുണ്ടോ, പുളിയുണ്ടോ?‘ ഇങ്ങനെയായിരിക്കുമോ ഇവരുടെ അടുത്ത പരസ്യം?
നോക്കൂ നമ്മുടെ പാരമ്പര്യവും സസ്ംസ്കാരവും നശിച്ചി കൊണ്ടിരിക്കുന്നു. ഇതിനു ടൂത്ത്പേസ്റ്റുമായെന്തു
ബന്ധമെന്നു ചോദിച്ചേക്കാം എനിക്കൊരുത്തരമുണ്ട് പക്ഷേ ഞാനിവിടെ പറയുന്നതുചിതമല്ല.
കുറച്ചു സൂചനകള്‍ തന്നേക്കാം.
നമ്മുടെ വായ്നിറച്ചും രോഗാണുക്കളാണ്,തലനിറയെ താരനും ടീംസുമാണ് ,ശരീരം നിറയെ ബാക്റ്റീരിയകളാണ്,
വിയര്‍പ്പിനറയ്ക്കപ്പെടുന്ന മണമാണ്,പാത്രങ്ങള്‍ നിറയെ കീടാണുക്കളാണ്,തറ നിറയെ കീടാണുക്കളാണ്!!!.
ഒതുങ്ങില്ലെണ്ണിയാല്‍.ഇതെല്ലാം നമ്മള്‍ വിശ്വസിച്ചേ മതിയാവൂ.
കാരണം ഏലസ്സു വില്‍ക്കുന്നവന്റേയും,ഊത്തു,കൊമ്പു,... ചികിത്സക്കാരു മിതുതന്നെയല്ലേ പറയുന്നത്.
ഒരുത്തന്‍ ഭക്തികൊണ്‍ടു കൊല്ലുന്നു,മറ്റവന്‍ യുക്തികൊണ്ടും.
.....ഏലസ്സു വില്‍ക്കുന്നവന്റേയും,ഊത്തു,കൊമ്പു,... ചികിത്സക്കാരു മിതുതന്നെയല്ലേ പറയുന്നത്.
ഒരുത്തന്‍ ഭക്തികൊണ്‍ടു കൊല്ലുന്നു,മറ്റവന്‍ യുക്തികൊണ്ടും.
it's right
Pallum Naghavum upayoagich ethirkkeandunna pala kaaryangalumund. ethirkkappedaan nammude pallukalkku shakthiyundaakaan paadilla, athinu ingane palathum..naale oru pakshe past upayoagikkan ningalkku pallundo? ennoru chodyavum asthaanathaayennu varilla...
ഇപ്പോ എല്ലാ പരസ്യങ്ങളും ഈ ഒരു ട്രെന്റ് മുതലെടുത്തു വരുന്നതായി കാണാം...
പരസ്യത്തില്‍ വലിയ അക്ഷരത്തില്‍ "ഇതാ പുതിയ NOVA, BOTA. KOPPA..Bla..bla അടങ്ങിയ ഞങ്ങളുടെ പുതിയ പ്രൊഡക്റ്റ്" പഴയതിനെക്കാള്‍ ശക്തമായി അണുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു "
എന്താണീ NOVA, BOTA. KOPPA.. എന്നൊന്നും ആരും നോക്കില്ല പാവപെട്ട സാധാരണക്കാര്‍ എന്തോ വലിയ സാധനമാണെന്ന് വച്ചു വാങ്ങും
നിങ്ങളുടെ പോസ്റ്റില്‍ ഉപ്പുണ്ടോ എന്നു തെറ്റി വായിച്ചു ഞാന്‍. അതാ ഓടി വന്നത്. വന്ന സ്ഥിതിക്ക് എന്തെങ്കിലും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ.
ബാക്ടീരിയക്കെതിരെയുള്ള പരസ്യ മുറവിളിയെക്കുറിച്ച് അടുത്തിടെ ആരോ എഴുതിയ ഒരു ബ്ലോഗ് വായിച്ചതോര്‍ക്കുന്നു. പരസ്യങ്ങള്‍ കണ്ടാല്‍ തോന്നും ലോകത്തിലെ പ്രധാനപ്രശ്നം അണുക്കളാണെന്ന്.
അവരിങ്ങനെ ഓരോന്നായി കൊണ്ടു വന്നു കൊണ്ടിരിക്കും. ഏതാണ്ട് വല്യകാര്യമെന്ന മട്ടില്‍.
ഇനി ഇങ്ങനെയും പരസ്യം വന്നേക്കാം: ‘നിങ്ങളുടെ വായില്‍ പല്ലുണ്ടോ’ ഞങ്ങളുടെ പുതിയ പേസ്റ്റൊന്നു പരീക്ഷിക്കാന്‍!
Post a Comment