Thursday, December 06, 2007

മോഹന്‍ലാലിന്റെ വ്യാഴക്കാഴ്ച

ചിന്തിപ്പിയ്ക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഓര്‍മ്മകള്‍ പങ്കുവയ്‌ചുകൊണ്ട് മോഹന്‍‌ലാല്‍ മനോരമയിലെ വ്യാഴക്കാഴ്ച ത്തില്‍ എഴുതുന്നു.
വ്രതമെടുക്കാത്ത പാവം ഭക്തന്‍

മിഴിചിമ്മാത്ത രാജ്യസ്നേഹത്തിനു സല്യൂട്ട്
സിംഗിള്‍ വിന്‍‌ഡോ വഴി ഒരു റിട്ടേണ്‍ ടിക്കറ്റ്
ഓര്‍മ്മകളെ തൊട്ട് അച്ഛന്റെ വിരല്‍
തലകുനിയ്ക്കുന്ന ഓര്‍മ്മ
എന്നിലെ മോഹന്‍ലാല്‍ മരിയ്ക്കാതിരിയ്ക്കട്ടെ

12 comments:

വക്കാരിമഷ്‌ടാ said...

ഇതേപ്പറ്റി ഇതേപോലെ ഒന്ന് എഴുതണമെന്ന് ഞാനും ഓര്‍ത്തിരുന്നു. ആ എഴുത്തുകള്‍ വായിക്കാന്‍ നല്ല രസമുണ്ട്. പട്ടാളക്കാരെക്കുറിച്ചെഴുതിയതും അച്ഛനെക്കുറിച്ചെഴുതിയതും ശരിക്കും മനസ്സില്‍ തട്ടി.

ചെകുത്താന്റെ വക്കീലാകാന്‍ മൂര്‍ത്തിയുള്ളതുകൊണ്ട് അതാകുന്നില്ല. എങ്കിലും ഒരു കുനഷ്ഠ് ചോദ്യം ചോദിക്കാന്‍ തോന്നുന്നു-അതൊക്കെ അദ്ദേഹം തന്നെ എഴുതുന്നതാവുമല്ല്ലേ :)

ശ്രീ said...

നന്ദി, അറിയിപ്പിന്‍‌.

:)

N.J ജോജൂ said...

വക്കാരി,

മോഹന്‍‌‌ലാലുമായുള്ള അഭിമുഖം കണ്ടവര്‍ക്ക് അങ്ങിനെ തോന്നാന്‍ സാധ്യതയില്ല. മോഹന്‍ലാലിന്റെ ഫിലോസഫി പലപ്പോഴും എന്നെ ആകര്‍ഷിച്ചിട്ടൂണ്ട്. പിന്നെ എഡിറ്റര്‍മാര്‍ മാറ്ററില്‍ ചില മിനുക്കുപണികള്‍ നടത്തിക്കൂ‍ടായ്കയില്ല.

എതിരന്‍ കതിരവന്‍ said...

ജിജൂ:
കഴിഞ്ഞകൊല്ലത്തെ ഒരു ഓണപ്പതിപ്പില് വന്ന അഭിമുഖത്തില്‍ ഇതൊന്നുമല്ല മോഹന്‍ലാല്‍ പറഞ്ഞത്. അതുമായി ഈ പ്രസ്താവനകള്‍ക്ക് ഒരു പൊരുത്തക്കേട്. അതുപ്രകാരം നല്ല മലയാളം സിനിമകള്‍ ഉണ്ടാകാത്തത് മലയാളികള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലാത്തതുകൊണ്ടാണേന്നാണ്. തൊട്ടടുത്ത പേജിലെ ലേഖനം മലയാളികളുടെ ആത്മഹത്യനിരക്കിലുള്ള ഉയര്‍ച്ചയും മദ്യപാനാസക്തിയുടെ ‍വര്‍ദ്ധനവും മറ്റു സാമൂഹ്യപ്രശ്നങ്ങളെപ്പറ്റിയുമാണ്.

ജനപ്രിയ നായകന് ജനങ്ങളെപ്പറ്റി അറിവില്ലാതെ പോകുന്നകാര്യം നമ്മള്‍ അവഗണിക്കുന്നത് സിനിമാക്കാരുടെ വാക്കുകള്‍ക്ക് രാഷ്ട്രീയക്കാരന്റെ വാക്കുകളുടെ വില പോലും നമ്മള്‍ കൊടുക്കുന്നില്ലാത്തതു കൊണ്ടാണ്.

നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നു ചോദിച്ചത് ടിക്കറ്റു വച്ച ഒരു പരിപാടിയ്ക്കായിരുന്നു.

ഹരിശ്രീ said...

കൊള്ളാം മാഷേ,

ആശംസകള്‍

ഏറനാടന്‍ said...

ലാലേട്ടനോടൊരു ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞാലോ.. ബ്ലോഗിനെകുറിച്ച് ഏതാണ്ടൊക്കെ അറിയുന്ന വ്യക്തിയാണെന്നാണ്‌ ലാലേട്ടനെകുറിച്ച് കേട്ടിട്ടുള്ളത്. എന്തുപറയുന്നു?

N.J ജോജൂ said...

എതിരന്‍,

പറയുന്നതാരാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും സിനിമക്കാരാണെങ്കിലും ഇപ്പറയുന്ന ലാലേട്ടനാണെങ്കിലും തള്ളേണ്ടതു തള്ളൂക, കൊള്ളേണ്ടതു കൊള്ളൂക എന്നതല്ലേ സ്വീകാര്യം. പറഞ്ഞതിനോട് യോജിയ്ക്കുന്നില്ലെങ്കില്‍ വിയോജിയ്ക്കാം, തര്‍ക്കിയ്ക്കാം. വിമര്‍ശിയ്ക്കാം. അതല്ലാതെ ഒരാള്‍ നെഞ്ചില്‍ തട്ടിപ്പറയുന്നതെന്നു ഞാന്‍ വിചാരിയ്ക്കുന്ന അല്ല്ലെങ്കില്‍ അങ്ങിനെ തോന്നിപ്പിയ്ക്കുന്ന ഒന്നിനെതിരെ പുറം തിരിഞ്ഞു നിന്നിട്ട് എന്തുകാര്യം.

മൂര്‍ത്തി said...

വായിച്ചു..
വായിക്കാന്‍ രസമുള്ള എഴുത്ത് എന്തായാലും. ടച്ചിംഗ് ആണ് അച്ഛനെക്കുറിച്ചുള്ളത്.

എതിരന്‍ പറഞ്ഞ രീതിയിലുള്ള പൊരുത്തക്കേട് പണ്ട് ഓണത്തെക്കുറിച്ചുള്ള സിനിമാ താരങ്ങളുടെ ഓര്‍മ്മകളില്‍ കണ്ടിട്ടുണ്ട്. രണ്ട് വാരികയില്‍ ഒരേ നടന് രണ്ട് അഭിപ്രായം. ഒന്നില്‍ പറയുന്നു. എന്ത് വന്നാലും ഓണത്തിനു വീട്ടില്‍ എത്തി‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കും എന്ന്. മറ്റൊന്നില്‍ സിനിമാ താരത്തിനെന്ത് ഓണം. ഓണത്തിന് ഏത് സെറ്റിലാണോ , അവിടെ ആഘോഷിക്കും എന്ന്.

ചെകുത്താന്റെ വക്കീല്‍ സ്ഥാനം ഞാന്‍ ഇടക്ക് ലീസിനു കൊടുക്കാറുണ്ട്. :)

SAJAN | സാജന്‍ said...

ജോജു അതില്‍ ചിലതൊക്കെ മനോരമയില്‍ നിന്നും തന്നെ വായിച്ചിരുന്നു,
എങ്കിലും ചിലതൊക്കെ ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്, നന്ദി!
വക്ക്& മൂര്‍, ചെകുത്താന്റെ വക്കീല്‍ ആവാന്‍ ഇനി നിങ്ങള്‍ തമ്മില്‍ തര്‍ക്കം വേണ്ട ,
വെറും വക്കീല്‍ ആയാലും മതി ഫലത്തില്‍ വലിയ വ്യത്യാസങ്ങളില്ലല്ലൊ:)

mayavi said...

ajമോഹന്‍ലാലെന്നല്ല ഒട്ടു മിക്ക കേരളിയരുംഅവസരത്തിനൊത്ത് അഭിപ്രായം മാറ്റുന്നവരാണ്, ചായക്കട ഉല്ഘാടനത്തിന്ന് പോയാപ്പറയും ചായയെക്കഴിഞ്ഞേ മറ്റൊരു പാനീയമുള്ളു, ചായ കുടിച്ചാശരീരത്തിന്.ഗുണമുണ്ടാകും മറ്റെല്ലാം ദോഷകരമാണെന്ന്, ഇനി കാപിക്കടയാണ്‍ ഉല്ഘാടനം ചെയ്യെണ്ടതെങ്കില്‍ ചായ എന്നിടത്ത് കാപി എന്നാകി മാറ്റും. പിന്നെ പ്രശസ്തര്‍ പറയുന്നതെന്തും വേദവാക്യമാകുന്നിടത്താണ്>പ്രശ്നം, അവര്‍ പറയുന്നത് മുഴുവന്‍ കാര്യമാണ്‍ എന്നാണ്‍ ഒട്ട് മിക്ക ആളുകളൂം ധരിക്കുന്നത്. അവസരത്തിനൊത്ത് വര്‍ത്തമാനം പറയുന്നതില്‍ മോഹന്‍ലാല്‍ മുന്നില്‍ തന്നെയാണ്.

kaalidaasan said...

മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങള്‍ വെറും സിനിമയായി എടുത്താല്‍ മതി. അതില്‍ യാതൊരു കഴമ്പും ഒരിക്കലും കാണാറില്ല. പലപ്പോഴും ജുഗുപ്സാവഹം ആകാറുണ്ട്‌. ഒരിക്കല്‍ ഏതോ ഒരു ഓണക്കാലത്ത്‌ ഒരു ഫോണ്‍ ഇന്‍ പരിപാടിയില്‍, ഒരു കുട്ടി ഏതോ ചോദ്യം ചോദിച്ചപ്പോള്‍, ആണാണൊ പെണ്ണാണോ എന്നു ചോദിച്ച വിദ്വാനാണദ്ദേഹം. അപ്പോള്‍ ആണും പെണ്ണും കെട്ട കാര്യങ്ങള്‍ എഴുതുന്നതില്‍ വലിയ അത്ഭുതമില്ല. ഒരിക്കല്‍ വേറൊരു തമാശയും അദ്ദേഹം വച്ചു കാച്ചി. ഒരഭിമുഖത്തില്‍ ആരോ ചോദിച്ചു, ജീവിതത്തില്‍ നിന്നും എന്താണു പഠിച്ചതെന്ന്. ഉത്തരം ഇങ്ങനെ, നമ്മള്‍ ജീവിതത്തില്‍നിന്നു ഒന്നും പഠികുന്നില്ലല്ലോ എന്ന്. സാധാരണ എല്ലാവരും ജീവിതത്തില്‍ നിന്നും പലതും പഠിക്കുന്നുണ്ട്‌. മോഹന്‍ലാല്‍ പഠിക്കുന്നില്ല എന്നതിനു അദ്ദേഹത്തിണ്റ്റെ സിനിമ ജീവിതം തന്നെ ഉദാഹരണമാണു. അതു കൊണ്ടല്ലേ അദ്ദേഹം ഇപ്പോഴും ഇരുപത്തഞ്ചു വര്‍ഷം മുമ്പ്‌ ചെയ്ത കോപ്റായങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്‌.

ഇന്‍സ്റ്റണ്റ്റ്‌ വ്റുതവും വെട്ടിച്ചുരുക്കിയ വ്രുതവും എത്രയോ കാലമായി സാധാരണ ജനങ്ങള്‍ കാണുന്നു. പേരെടുത്ത സിനിമ അഭിനേതാക്കളായ ചിരംജീവിയും അമിതാഭ്‌ ബച്ചനും ക്ളീന്‍ ഷേവ്‌ മുഖങ്ങളുമായി ആഘോഷമായി ശബരിമല ദറ്‍ശനം നടത്തിയത്‌, കേരളീയര്‍ കണ്ടിട്ടുണ്ട്‌. പലതും പഠിക്കാന്‍ താമസമുള്ള ലാല്‍ അതു ഇപ്പോള്‍ മാത്രം മനസ്സിലാക്കിയത്‌ സ്വാഭാവികം.മോഹന്‍ലാല്‍ എത്രയോ സിനിമകളില്‍ പടച്ച തമ്പുരാനെ പറ്റിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. സാധാരണ ജനങ്ങള്‍ അതിലൊന്നിനെ അനുകരിക്കുന്നു എന്നു കരുതിയാല്‍ മതി. കാണപ്പെടാത്ത ദൈവത്തിനെ പറ്റിക്കുന്നതിനേക്കുറിച്ച്‌, വേവലാതിപ്പെടുന്ന മോഹന്‍ ലാല്‍, കാണപ്പെടുന്ന സര്‍ക്കാരിനെ പറ്റിക്കുന്നതിനേക്കാള്‍ വ്രുത്തികെട്ടതല്ലല്ലോ? ടാക്സ്‌ വെട്ടിക്കാന്‍ വേണ്ടി ഡ്റൈവറുടെ പേരില്‍ സിനിമ നിര്‍മ്മിക്കുന്ന അത്രയും അഭാസത്തരവും വ്രുത്തികേടും വ്രുതത്തില്‍ കള്ളത്തരം കാണിക്കുന്നവര്‍ക്കില്ലല്ലോ?


പള്ളിയിലോ അമ്പലത്തിലോ പോയി ലാലിനു ഒന്നും ആവശ്യപ്പെടേണ്ടി വരില്ല ഇപ്പോള്‍. എന്തും പണം കൊടുത്തുവാങ്ങാം എന്ന ഹുങ്കു വരുമ്പോള്‍ എല്ലാവരും അതു ചെയ്യും. പക്ഷെ പല പല പ്രശ്നങ്ങളില്‍ ഉഴലുന്ന മറ്റുള്ളവര്‍ അങ്ങനെ ആകണമെന്നില്ല. അവര്‍ക്കു ദേവാലയങ്ങളുടെ ഭംഗി ആസ്വദിക്കലല്ല അവിടെ പോകുന്നതിണ്റ്റെ ഉദ്ദേശം. അവരുടെ പരിഭവങ്ങളും ആവശ്യങ്ങളും ദൈവത്തിണ്റ്റെ മുമ്പില്‍ വച്ച്‌ അല്‍പം ആശ്വസിക്കുക എന്നതാണു അവരുടെ ലക്ഷ്യം.


ഭക്തിക്കു നല്ല മാര്‍ക്കറ്റുള്ള കാലമാണെന്നു പറഞ്ഞ ലാല്‍, ആ ഭക്തി വിറ്റു കോടികള്‍ ബാങ്ക്‌ അക്കൌണ്ടിലേക്കു സ്വരൂപിച്ച്‌ അതിലൊരംശം പാവങ്ങള്‍ക്കു വീടു വക്കാന്‍ നല്‍കുന്ന അമ്രുതാനന്ദമയിയെ പുകഴ്ത്തുമ്പോള്‍ അതിലെ ഗുട്ടന്‍സ്‌ ആര്‍ക്കും പിടി കിട്ടും, ഇദ്ദേഹം ഒന്നും ജീവിതത്തില്‍ പഠിച്ചിട്ടില്ലെന്നും, ഒന്നും പഠിക്കാന്‍ പോകുന്നില്ലെന്നും.പള്ളിഗോപുരം കാനുമ്പോള്‍ ഭംഗിയാസ്വദിക്കണമെന്നും ഭജന്‍ കേള്‍ക്കുമ്പോള്‍ സംഗീതം തിരിച്ചറിയണമെന്നും എഴുതുന്ന ഇദ്ദേഹം നിശ്ചയമായും ഒന്നും പഠിച്ചിട്ടില്ല.

ഉപദേശങ്ങള്‍ എല്ലാം കേട്ടാല്‍ തോന്നും, ലാല്‍ ഒരു യുക്തിവാദിയോ കമ്യൂണിസ്റ്റോ ആണെന്നു. എന്തായാലും ലാലിണ്റ്റെ ഭാര്യ അറിയപ്പെടുന്ന അത്മീയവ്യാപാര കേന്ദ്രമായ പോട്ടയിലെ സ്ഥിരം സന്ദറ്‍ശകയാണെന്നാണു പിന്നാമ്പുറ സംസാരം.

Anonymous said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色