കുറച്ചുമുന്‍പേ കിട്ടിയ ഫോര്‍വേര്‍ഡ് ആണ്. ഇതിന്റെ ആധികാരികതയെക്കുറിച്ച് എനിയ്ക്ക് തീരെ വിവരമില്ല. ബൂലോഗത്തിലെ ഡോക്ടര്‍മാര്‍ അഭിപ്രായം പറയാന്‍ താത്പര്യപ്പെടുന്നു.
India has become a dumping ground for banned drugs; also the business for production of banned drugs is booming. Plz make sure that u buy drugs only if prescribed by a doctor (Also, ask which company manufactures it, this would help to ensure that u get what is prescribed at the Drug Store) and that also from a reputed drug store. Not many people know about these banned drugs and consume them causing a lot of damage to themselves.
DANGEROUS DRUGS HAVE BEEN GLOBALLY DISCARDED BUT ARE AVAILABLE IN INDIA . The most common ones are D cold, action 500 & Nimulid.
ANALGIN:
This is a pain-killer. Reason for ban: Bone marrow depression...
Brand name : Novalgin
____________ _________ _________ _________
CISAPRIDE:
Acidity, constipation. Reason for ban : irregular heartbeat
Brand name : Ciza, Syspride
____________ _________ _________ _________
DROPERIDOL:
Anti-depressant. Reason for ban : Irregular heartbeat.
Brand name : Droperol
____________ _________ _________ _________
FURAZOLIDONE:
Antidiarrhoeal. .. Reason for ban : Cancer.
Brand name : Furoxone, Lomofen
____________ _________ _________ _________
NIMESULIDE:
Painkiller, fever. Reason for ban : Liver failure.
Brand name : Nise, Nimulid
____________ _________ _________ _________
NITROFURAZONE:
Antibacterial cream.
Reason for ban :
Cancer...
Brand name : Furacin
____________ _________ _________ _________
PHENOLPHTHALEIN:
Laxative. Reason for ban : Cancer.
Brand name : Agarol
____________ _________ _________ _________
PHENYLPROPANOLAMINE
cold and cough. Reason for ban : stroke.
Brand name : D'cold, Vicks Action-500
____________ _________ _________ _________
OXYPHENBUTAZONE:
Non-steroidal anti-inflammatory drug. Reason for ban : Bone marrow depression.
Brand name : Sioril
____________ _________ _________ _________
PIPERAZINE:
Anti-worms. Reason for ban : Nerve damage.
Brand name : Piperazine
____________ _________ _________ _________
QUINIODOCHLOR:
Anti-diarrhoeal. Reason for ban : Damage to sight.
Brand name : Enteroquinol
5 comments:
നിരോധിയ്ക്കപ്പെട്ട മരുന്നുകള്‍...
പ്രിയ ജോജൂ,
ഈ പറഞ്ഞമരുന്നുകള്‍ പലകാലങ്ങളിലായി നിരോധിക്കപ്പെട്ടവയും എന്നാല്‍ പല കോമ്പിനേഷനുകളില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നവയുമാണ്. ഈ ലിസ്റ്റ് ശ്രദ്ധയില്‍ കൊണ്ടുവന്ന ജോജുവിന് അഭിനന്ദനങ്ങള്‍.!
ഇതില്‍ നിമസുലൈഡ് (nimesulide), ഫീനൈല്‍ പ്രൊപ്പനോളമീന്‍ (Phenyl propanolamine)എന്നിവയാണ് ഇന്ന് കൂട്ടത്തില്‍ കുറച്ചെങ്കിലും ഉപയോഗിക്കപ്പെടുന്നത്. നിമസുലൈഡ് എന്ന വേദന സംഹാരി കേരളത്തില്‍ ഇന്നും വിറ്റഴിക്കപ്പെടുന്നുണ്ട്. അത് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് പാരിതോഷികങ്ങളും നല്‍കുന്നു, ചില കമ്പനികള്‍.
ഫീനൈല്‍ പ്രൊപ്പനോളമീന്‍ ജലദോഷത്തിനും മറ്റും മൂക്കടപ്പിനുകാരണമാകുന്ന മൂക്കിലെ നാഡികളുടെ വികാസത്തെ തടഞ്ഞ് അവയെ ചുരുക്കുന്ന മരുന്നാണ്. ഇത് ചുമമരുന്നുകളുടെ ചേരുവയായി ഇന്നും അപൂര്‍വ്വം വിറ്റഴിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഫീനൈല്‍ എഫ്രിന്‍ എന്ന കുറേക്കൂടി സുരക്ഷിതമായ ചേരുവയാണ് ഇന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നത്.
ഈ ലിസ്റ്റിലെ മറ്റുമരുന്നുകള്‍ കേരളത്തില്‍ വലുതായി പോകുന്നവയല്ല. കാരണം ഇവയേക്കാള്‍ മികച്ച ഒട്ടനവധി പുതിയ മ്രുന്നുകള്‍ ഉണ്ട് എന്നതുതന്നെ. പക്ഷേ മരുന്നുകച്ചവടത്തിന്റെ സകല്‍ നെറിയും ലംഘിക്കപ്പെടുന്ന ഉത്തരേന്ത്യയില്‍ പലയിടത്തും ഇവ ഇന്നും പ്രിസ്ക്രൈബ് ചെയ്യപ്പെടുന്നതായി അറിയാം.
നന്നായി!
just ഒരു copy-paste ന് അപ്പുറം ഇതില്‍ എന്റെ സംഭാവന ഒന്നുമില്ല സൂരജ്. അതുകൊണ്ടു തന്നെ ഞാന്‍ അഭിനന്ദനം അര്‍ഹിക്കുന്നുമില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ഇ-മെയില്‍ ഫോര്‍വ്വേഡുകള്‍ എഴുതിയുണ്ടാക്കുന്ന അജ്ഞാതരായ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍.
പ്രിയ ജോജു,
ഇതില്‍ അല്‍പം കൂടി കാര്യങ്ങള്‍ പറയാനുണ്ട്. മേല്‍ പറഞ്ഞ ലിസ്റ്റിലെ എല്ലാ മരുന്നും നിരോധിച്ചവയല്ല. നിമുസെലൈഡ്, സിസാപ്രൈഡ്, പി പി എ എന്നിവയുടെ കാര്യം എനിക്കറിയാം. ഇതില്‍ സിസാപ്രൈഡിന്റെ പ്രിസ്ക്രിപ്ഷന്‍ നിയന്ത്രിക്കുകയും, (അതുപോലെ നിയന്ത്രണമുള്ള ഒരു മരുന്നാക്കി സില്‍ഡനാഫിലും [വയാഗ്ര]) മറ്റു മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നു നിഷ്കര്‍ഷിക്കുകയുമാണ് ചെയ്തത്. ലിസ്റ്റിലുള്ള മറ്റു മരുന്നുകളുടെ കാര്യം എനിക്കറിയില്ല. എങ്കിലും അതിലെ മിക്കവാറും എല്ലാം തന്നെ വളരെ പഴക്കമുള്ള മരുന്നുകളാണ്. നിരോധനം കൊണ്ടാണോ അതോ കൂടുതല്‍ ഭേദപ്പെട്ട മരുന്നുകള്‍ വന്നതു കൊണ്ടാണോ എന്തോ ഒന്നും തന്നെ മാര്‍ക്കറ്റില്‍ ഉള്ളതായി തോന്നുന്നില്ല. (Agarol ഇപ്പോള്‍ ലഭ്യമാണ്, പക്ഷെ അതിലിപ്പോള്‍ ഫിനോഫ്തലിന്‍ ഇല്ല.)
അടുത്ത സമയത്ത് വളരെ മാദ്ധ്യമ ശ്രദ്ധ കിട്ടിയ ഒന്നാണ് നിമുസലൈഡ്. ഇത് FDA ലൈസന്‍സ് ചെയ്ത മരുന്നല്ല.(എന്നതു കൊണ്ട് അമേരിക്കയില്‍ ഉപയോഗിച്ചു തുടങ്ങിയില്ല എന്നേ അര്‍ത്ഥമുള്ളൂ.) എന്നാല്‍ യൂറോപ്യന്‍ യൂണിയനിലും മറ്റു പല രാജ്യങ്ങളിലും ലൈസന്‍സ്ഡ് ആണ്. ഇന്‍ഡ്യയിലും. കുറച്ചു മുന്‍പ് യൂറോപ്പില്‍ ഇതിന്റെ പീഡിയാട്രിക് ഉപയോഗം നിരോധിച്ചു/നിയന്ത്രിച്ചു എന്നാണ് അറിഞ്ഞത്. ഈ സന്ദര്‍ഭത്തില്‍ ഇന്‍ഡ്യന്‍ പീഡിയാട്രിക് ജേണലില്‍ (2003) ഒരു മെറ്റാനാലിസിസ് പ്രസിദ്ധീകരിച്ചിരുന്നു. അതിലെ നിഗമനം സുരക്ഷയെ സംബന്ധിച്ച്, കുറഞ്ഞ കാലത്തേക്കുള്ള ഉപയോഗത്തില്‍ (10 ദിവസത്തില്‍ താഴെ) മറ്റേതു പനി-വേദനാ സംഹാരികള്‍ ഉപയോഗിക്കുന്നതു പോലെ തന്നെയാണ് നിമുസലൈഡും എന്നായിരുന്നു. കരള്‍ രോഗങ്ങള്‍, കരളിനെ ബാധിക്കുന്ന മറ്റു മരുന്നുകള്‍ എന്നിവയുള്ളപ്പോള്‍ ഇതിന്റെ ഉപയോഗം വിലക്കിയിട്ടുണ്ട്. 6 മാസത്തില്‍ താഴെയുള്ള കുട്ടികളുടെ കാര്യത്തിലും നിയന്ത്രണമുണ്ട്.
അതുകൊണ്ട്, ഒരു ഡോക്റ്റര്‍ നിമുസലൈഡ് ഉപയോഗിക്കുന്നത്, പാരിതോഷികങ്ങളുടെ പിന്‍ബലത്തിലാണ് എന്നരോപിക്കുന്നത് ശരിയല്ല. നിമുസലൈഡ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുമില്ല, ഏതെങ്കിലും പ്രൊഫഷണല്‍ ബോഡി അതുപയോഗിക്കരുതെന്നു പറഞ്ഞതായുമറിയില്ല. (എന്റെ വിഭാഗത്തിലെ അപ്ഡേറ്റിങ്ങ്‌സേ ഞാന്‍ കാണാറുള്ളൂ. അതു കൊണ്ട്, മറ്റെവിടെയെങ്കിലും അങ്ങിനെ പറഞ്ഞതായി കാണിച്ചാല്‍ ഉപകാരം, എനിക്കും തിരുത്താമല്ലോ) ലേ പ്രസ്സിലെ വാര്‍ത്തകള്‍ കണ്ട് ഒരു പ്രൊഫഷണല്‍ തന്റെ തൊഴില്‍ തീരുമാനങ്ങള്‍ എടുക്കണം എന്നു പറയുന്നത് ന്യായമാണോ?
നിരോധിച്ച മരുന്നുകള്‍ എങ്ങിനെയാണ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വരുന്നത് എന്നു ചിന്തിക്കണം. പിന്നെന്തിനാണ് ഡ്രഗ്ഗ് ലൈസന്‍സിങ്ങും ഇന്‍സ്പെക്റ്റൊറേറ്റും മറ്റും?
മറ്റോന്ന്, നിരോധനമോ നിയന്ത്രണമോ വരുന്ന മരുന്നുകളുടെ കാര്യം ഡോക്ടര്‍മാരെ നേരിട്ട് അറിയിക്കാന്‍ സര്‍ക്കാരിന് സംവിധാനം ഒന്നുമില്ലെന്നതാണ്. സര്‍ക്കാരിന് IMC യെ കൊണ്ട്IMA ബ്രാഞ്ചുകള്‍ വഴി ചെയ്യാവുന്നതേയുള്ളൂ. പക്ഷെ അങ്ങിനെ ഒന്നും ഇതുവരെ ചെയ്തു കണ്ടിട്ടില്ല.
Post a Comment