സുഹൃത്തുക്കളേ,
ഞാന്‍ ഇന്നലെ മൂന്നു മുയലുള്ള ഒരു കൊമ്പ് കണ്ടു.
ഇക്കാര്യം നിങ്ങള്‍ക്ക് സ്വീകാര്യമാവില്ല എന്ന് എനിക്കറിയാം.
എങ്കിലും കൊമ്പിന് മൂന്നു മുയല്‍ ഉണ്ടായിരുന്നു എന്നത് മൂന്നരത്തരം.
എത്ര ചര്‍ച്ചയ്ക്കും ഞാന്‍ തയ്യാറാണ്.
വേണമെങ്കില്‍ ഒരു അന്വേഷണ കമ്മീഷനെ തന്നെ ‘ഞാന്‍’ നിയോഗീയ്ക്കാം.
പക്ഷേ കൊമ്പിന് മൂന്നു മുയലുണ്ടായിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.
(പിന്നെ എന്തിനാണ് ചര്‍ച്ചയും അന്വേഷണ കമീഷനും എന്നു നിങ്ങള്‍ ദയവുചെയ്ത് ചോദിക്കരുത്.)
എന്തൊക്കെയായാലും ഞാന്‍ ഒന്നു കൂടെ പറയുന്നു കൊമ്പിന് മൂന്നു മുയലുണ്ടായിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.
എന്ന്
വിശ്വസ്തതയോടെ,
വിധേയന്‍.
(ഒപ്പ്)
Monday, June 30, 2008
Thursday, June 05, 2008
ഉല്പത്തി പുസ്തകത്തിന് കിരണിന്റെ കമന്റ്, ഹരോള്‍ഡിന്റെയും
ഇങ്ങനെയൊരു പോസ്റ്റ് ഞാന്‍ ഇട്ടു പോവുകയാണ്. ഇതിന്റെ ലക്ഷ്യം ബാബുവിനോട് ഒരു സംവാദമോ ഒന്നുമല്ല. ബാബുവിന്റെ തന്നെ പോസ്റ്റിലെ ചില പിശകുകള്‍ ചൂണ്ടീക്കാണിയ്ക്കുയും അതിനോടുബന്ധപ്പെട്ടൂള്ള ചില ചിന്തകള്‍ പങ്കുവയ്ക്കുകയുമാണ്.
വിശുദ്ധസത്യങ്ങളിലെ വൈരുദ്ധ്യങ്ങള്‍ എന്നപോസ്റ്റില്‍ ചില വാചകങ്ങളുണ്ട്റ്റ്.
“പഴയനിയമത്തിലെ ഉത്പത്തി, പുറപ്പാടു് പുസ്തകങ്ങള്‍ മിത്താണു് എന്ന 'കുറ്റസമ്മതം' ചില സഭാനേതാക്കള്‍ നടത്തി എന്നു് സൂത്രത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത! മനുഷ്യരെ മണ്ടന്‍ കളിപ്പിക്കുക എന്ന സഭയുടെ എക്കാലത്തേയും നയത്തിന്റെ ഏറ്റവും പുതിയ ഒരുദാഹരണം! എന്റെ ഒരു പോസ്റ്റില്‍ കിരണ്‍ തോമസ് തോമ്പില്‍ ഇട്ട ഒരു കമന്റില്‍, സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുന്നതായി സൂചിപ്പിച്ചിരുന്നു.”
ഇപ്പോള്‍ എന്നത് കടുപ്പിച്ചത് മനപ്പൂര്‍വ്വമാണ്.
ഇനി കിരണ്‍ ഇട്ട കമന്റ് എന്താണെന്നു നോക്കാം.
“ബാബു സാറെ നിങ്ങള്‍ ഉള്ള വിശ്വാസം കുടി കളയുമാല്ലോ. ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ ഉള്ള കഥകള്‍ ഒരു മിത്താണ് എന്ന് കത്തോലിക്ക സഭ മുന്കുര്‍ ജാമ്യം എടുത്തത് വെറുതെ അല്ല.”
ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ എന്നു പറഞ്ഞാല്‍ പുറപ്പാട് ഉള്‍പ്പെടുമോ എന്ന് കിരണിനു മാത്രമേ അറിയൂ.
മെലെ പറഞ്ഞ പോസ്റ്റില്‍ Harold എന്നയാള്‍ ഇങ്ങനെ ഒരു കമന്റിട്ടു.
“കിരണ്‍ പറഞ്ഞത് സത്യമാണ്. വിശ്വാസത്തിന്റെ മൂലക്കല്ലിളകുമോ എന്നത് അവിടിരിക്കട്ടെ.
കത്തോലിക്കാ വേദപാഠ ക്ലാസുകളില്‍ പഴയ നിയമം മിത്താണെന്നു തന്നെയാണ് പഠിപ്പിക്കുന്നത്.”
അടുത്ത ബാബുവിന്റെ ചോദ്യം.
“harold,
പഴയ നിയമം മിത്താണെന്നു് സഭ ഔദ്യോഗികമായി പ്രസ്താവിക്കുന്ന ഒരു ഇടയലേഖനം മാര്‍പാപ്പയുടെ പക്ഷത്തു് നിന്നും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ details തരുമോ?”
ആരെയും കുറ്റം പറയുകയല്ല. എന്നാലും...
കിരണും ഹരോള്‍ഡൂം അങ്ങനെ പറയരുതായിരുന്നു.
‘ഉല്‍പ്പത്തി മുതല്‍ പുറപ്പാട് വരെ’ എന്നത് ‘ഉത്പത്തിയും പുറപ്പാടും’ എന്നായി അതിനു ശേഷം പഴയനിയമം മിത്താണ് എന്നല്ല സഭ അങ്ങിനെ പഠിപ്പിയ്ക്കുന്നു എന്നുകൂടി പറയുന്നു ഹരോള്‍ഡ്.
സഭ അങ്ങനെയൊന്നും പഠിപ്പിച്ചതായി എനിയ്ക്കറിയില്ല. പക്ഷേ കിരണിന്റെയും ഹരോള്‍ഡിന്റെയും കമന്റുകള്‍ക്ക് അടിസ്ഥാനമായ ചില പ്രബോധനങ്ങളുണ്ട്.
ബൈബിള്‍ വ്യാഖാനിയ്ക്കൂമ്പോള്‍ എന്ന പോസ്റ്റില്‍ സഭയുടെ കാഴ്ചപ്പാട് അവതരിപ്പിയ്ക്കുന്നുണ്ട് സഞ്ചാരി എന്ന ബ്ലോഗര്‍.
“ബൈബിളിന്റെ കാഴ്ചപ്പാടില്‍ മിത്ത് എന്നത് കാല്പനികതകളും അതിഭാവുകത്വങ്ങളും നിറഞ്ഞ അസ്വാഭാവിക രീതിയിലുള്ള വിവരണങ്ങളാണ്. അതുകൊണ്ട് ഈ ഭാഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കരുത്. യഥാര്‍ത്ഥ സന്ദേശത്തെ അതിസ്വാഭാവികമായ രീതിയില്‍ അവതരിപ്പിരിയ്ക്കുന്നു എന്നുമാത്രം. ഉദാഹരണത്തിന് ഉല്പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം. ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ് ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിയ്ക്കുകയാണ് ഗ്രന്ഥകാരന്‍. അതിനു സഹായകമായി അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകളും പ്രതീകങ്ങളും പൊതുവിഞ്ജാനവും ഒക്കെ അദ്ദേഹം ഉപയോഗിയ്ക്കുന്നുണ്ട്.”
ബൈബിളില്‍ ചരിത്രം അടങ്ങിയിട്ടൂണ്ട് എന്ന് ബൈബിള്‍ പണ്ഡിതരും ചരിത്രകാരന്മാരും സമ്മതിയ്ക്കുന്നു എന്നത് ഒരു വസ്തുതയാണ്. ബൈബിളിള്‍ ചരിത്രവുമായുള്ള ഈ ചേര്‍ന്നു പോകല്‍ ആരംഭിയ്ക്കുന്നത് അബ്രാഹത്തെ ദൈവം വിളിയ്ക്കുന്ന ഭാഗം മുതലാണ്. അപ്പോള്‍ അതിനു മുന്‍പില്‍ പറഞ്ഞതിതൊന്നും ചരിത്രപരമല്ല എന്നു സാരം. അപ്പോള്‍ സഞ്ചാരി പറഞ്ഞതു പോലെ ചില സന്ദേശങ്ങള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകള്‍ ഉപയോഗിച്ചുകാണാം.
അതുകൊണ്ട് ദൈവം ആറു ദിവസം കൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ ആറുദിവസമെന്നോ മനുഷ്യനെ കളിമണ്ണുകൊണ്ട് സൃഷ്ടിച്ചു എന്നു പറഞ്ഞാല്‍ അങ്ങനെയോ ഉള്ള വാച്യാര്‍ത്ഥത്തില്‍ എടുക്കരുത് എന്നര്‍ത്ഥം. അതുകൊണ്ടൂ തന്നെ സൌരയൂഥ സിദ്ധാന്തമോ പരിണാമസിദ്ധാന്തമോ മഹാവിസ്‌ഭോടന സിദ്ധാന്തമോ ഒന്നും ബൈബിളിനോ സഭയുടെ പ്രബോധനങ്ങള്‍ക്കോ എതിരാവുന്നില്ലെന്നു സാരം.
ഇത്രയും പറഞ്ഞതില്‍ നിന്നും പഴയ നിയമം മിത്താണ് എന്നോ ഉല്പത്തിയും പുറപ്പാടും മിത്താണെന്നോ ഉല്പത്തിമുതല്‍ പുറപ്പാടുവരെ മിത്താണ് എന്നോ സഭ പഠിപ്പിയ്ക്കുന്നില്ലെന്ന് മനസിലാകുമെന്നു കരുതുന്നു.
ബാബുവിനോട് ഒരു കാര്യം കൂടി
സഭ ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടു് സ്വീകരിച്ചിരിക്കുകയല്ല.
സഭയുടെ ഈ നിലപാടിന് ബാബുവിനേക്കാള്‍ പഴക്കമുണ്ട്.

Monday, June 02, 2008
രാഷ്ട്രീയപ്പാര്‍ട്ടീയം
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിയ്ക്കുന്നവരയും ഒരു പാര്‍ട്ടിയിലും വിശ്വസിയ്ക്കാത്തവരെയും ഒക്കെ അരാഷ്ട്രീയവാദികളായി മുദ്രകുത്തപ്പെടാറുണ്ട്, പൊതുസമൂഹത്തിലും ബൂലോകത്തും. പലപ്പോഴും ഇത്തരം അരാഷ്ട്രീയക്കാരുടെ മറുപക്ഷത്ത് ഇടതുപക്ഷ സഹയാത്രികരുമാവും.
സത്യന്‍ അന്തിക്കാട് സന്ദേശം സിനിമയെക്കുറിച്ചു പറഞ്ഞത് മലയാള മനോരമയുടെ വാചകമേളയില്‍ വായിച്ചത് ഓര്‍ക്കുന്നു.
സന്ദേശം സിനിമയില്‍ കമ്യൂണിസ്റ്റുകാരെ വിമര്‍ശിയ്ക്കുന്നതിനൊപ്പം ഒട്ടും തന്നെക്കുറയ്ക്കാതെ കോണ്‍ഗ്രസ്സുകാരെയും പരിഹസിയ്ക്കുന്നുണ്ട്. എങ്കിലും എതിര്‍പ്പുമായി എത്തിയത് കമ്യൂണിസ്റ്റുകാരായിരുന്നു പോലും. ഇതേ അസഹിഷ്ണുത അരാഷ്ട്രീയവാദത്തോടും വാദികളോടും ഇടതുപക്ഷബുദ്ധിജീവികളും സഹയാത്രികരും കാണിയ്ക്കാറുമുണ്ട്. ഇതിലെ ഏറ്റവും രസകരമായ വസ്തുത തങ്ങളുടെ വാദങ്ങളോടും താത്പര്യങ്ങളോടും അനുഭാവമില്ലാത്ത അഭിപ്രായങ്ങളെ അരാഷ്ട്രീയം എന്നു മുദ്രകുത്താനുള്ള പ്രവണതയാണ്. ഈയിടെ ബൂലോകത്തെ പ്രമുഖര്‍ അണിനിരന്ന ഒരു പോസ്റ്റിലെ ചര്‍ച്ചയിലും കണ്ടു ഇത്തരം രാഷ്ട്രീയ അരാഷ്ട്രീയ വാദങ്ങള്‍.
ചുരുക്കത്തില്‍ രാഷ്ട്രീയമെന്നത് രാഷ്ട്രീയപ്പാര്‍ട്ടിയമായി ചുരുങ്ങുന്നതായാണ് അനുഭവപ്പെടുന്നത്. രാഷ്ട്രത്തിനാണ് പാര്‍ട്ടിയ്ക്കല്ല പ്രാധാന്യമെന്ന് പലരും മറക്കുന്നതുപോലെ.
രാഷ്ട്രീയം എന്നത് രാഷ്ടത്തെ സംബന്ധിയ്ക്കുന്നതാണ്. എന്റെ രാഷ്ട്രത്തെ സംബന്ധിച്ച് എനിയ്ക്ക് അഭിപ്രായങ്ങളുണ്ടാവും, സ്വപ്നങ്ങളുണ്ടാകും, ആഗ്രഹങ്ങളുണ്ടാവും. അത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ അഭിപ്രായമാകണമെന്നു വാശിപിടിയ്ക്കാനാവുമോ. വേറൊരുതരത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അഭിപ്രായങ്ങളില്‍ നിന്ന് വേറിട്ട് ഒരു അഭിപ്രായം പാടില്ല എന്നുണ്ടോ. സ്വന്തമായി അഭിപ്രായം പറയണമെങ്കില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടൂവേണോ അഭിപ്രായം പറയാന്‍.
മലയാളമനോരമയുടെ നേരേചൊവ്വെയില്‍ സേതു പറഞ്ഞത് പങ്കുവയ്ക്കുന്നു.
“എനിയ്ക്ക് എന്റേതായ രാഷ്ടീയമുണ്ട്. രാഷ്ടീയത്തെ കക്ഷിരാഷ്ട്രീയമായി വ്യാഖ്യാനിക്കുമ്പോഴാണ് പ്രശ്നം . കേരളത്തില്‍ രാഷ്ട്രീയം എന്നത് നമ്മള്‍ ഏതുപാര്‍ട്ടിയിലെ മെമ്പര്‍ ആണ് അല്ലെങ്കില്‍ എവിടെ നില്‍ക്കുന്നു എന്നിങ്ങനെ വളരെ ഇടുങ്ങിയ രീതിയിലാണ് കാണുന്നത്. എന്നെ ഭയപ്പെടുത്തുന്നത് അല്ലെങ്കില്‍ അലട്ടുന്നത് അരാഷ്ട്രീയതയല്ല, രാഷ്ട്രീയത്തിലെ അരാഷ്ട്രീയതയാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ വലിയതോതില്‍ അരാഷ്ട്രീയതയുണ്ടെന്നു വിശ്വസിയ്ക്കുന്ന ഒരാളാണു ഞാന്‍.”

Subscribe to:
Posts (Atom)