Monday, June 30, 2008

മൂന്നു മുയലുള്ള കൊമ്പ്

സുഹൃത്തുക്കളേ,

ഞാന്‍ ഇന്നലെ മൂന്നു മുയലുള്ള ഒരു കൊമ്പ് കണ്ടു.
ഇക്കാര്യം നിങ്ങള്‍ക്ക് സ്വീകാര്യമാവില്ല എന്ന് എനിക്കറിയാം.
എങ്കിലും കൊമ്പിന് മൂന്നു മുയല്‍ ഉണ്ടായിരുന്നു എന്നത് മൂന്നരത്തരം.
എത്ര ചര്‍ച്ചയ്ക്കും ഞാന്‍ തയ്യാറാണ്.
വേണമെങ്കില്‍ ഒരു അന്വേഷണ കമ്മീഷനെ തന്നെ ‘ഞാന്‍’ നിയോഗീയ്ക്കാം.
പക്ഷേ കൊമ്പിന് മൂന്നു മുയലുണ്ടാ‍യിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.
(പിന്നെ എന്തിനാണ് ചര്‍ച്ചയും അന്വേഷണ കമീഷനും എന്നു നിങ്ങള്‍ ദയവുചെയ്ത് ചോദിക്കരുത്.)
എന്തൊക്കെയായാലും ഞാന്‍ ഒന്നു കൂടെ പറയുന്നു കൊമ്പിന് മൂന്നു മുയലുണ്ടായിരുന്നു എന്നതില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല.

എന്ന്
വിശ്വസ്തതയോടെ,
വിധേയന്‍.
(ഒപ്പ്)

27 comments:

സാബു പ്രയാര്‍ said...

ന്റെ ചങ്ങാതി, ഇതാണിത്ര ബല്യ് കാര്യം..? ഇന്നലെ ചൈനേല്‍ ഒരാള്‍ പിടിച്ച മുയലിന് പതിമൂന്ന് കൊമ്പുണ്ടായിരുന്നു. ഒരു കൊച്ചു കൊമ്പ് വളര്‍ന്നു വരുന്നുമുണ്ട്. അതും കൂടി വളര്‍ന്നാല്‍ പതിനാല് കൊമ്പു വരും..

കെ said...

സുഹൃത്തുക്കളേ,

ഞാന്‍ ഇന്നലെ മൂന്നു കൊമ്പുള്ള ഒരു മുയലിനെ പിടിച്ചു.
ഇക്കാര്യം നിങ്ങള്‍ക്ക് സ്വീകാര്യമാവില്ല എന്ന് എനിക്കറിയാം.
എങ്കിലും മുയലിന് കൊമ്പ് മൂന്നും ഉണ്ടായിരുന്നു, ഉണ്ട്, നാളെയും കാണും.
ഒരു ചര്‍ച്ചയ്ക്കും ഞാന്‍ തയ്യാറല്ല.
ഒരു അന്വേഷണ കമ്മീഷനെയും ഒരുത്തനും നിയോഗിക്കേണ്ട.
ഞാന്‍ എന്ന് മുയലിനെപ്പിടിച്ചാലും ഞാന്‍ ആഗ്രഹിക്കുന്ന കൊമ്പുകള്‍ ഉണ്ടായിരിക്കും.
ഇന്നലെ അങ്ങനെയായിരുന്നു. ഇന്നും അങ്ങനെയാണ്. നാളെയും അങ്ങനെയായിരിക്കും. ചോദിക്കാനാര്?
(ഇതങ്ങോട്ട് അംഗീകരിച്ചു തന്നാല്‍ പോരെ, എന്തിന്, ചര്‍ച്ചയും അന്വേഷണ കമീഷനും).

എന്തൊക്കെയായാലും മൂന്നു കൊമ്പുളള മുയലിനെ പിടിക്കാനും, പിടിക്കുന്ന മുയലിനെല്ലാം കൊമ്പ് മൂന്നാണെന്ന് പറയാനുമുളള ഭരണഘടനാവകാശത്തില്‍ നിന്നും പിറകോട്ടുപോകുന്ന പ്രശ്നം ഉദിയ്ക്കുന്നില്ല...

എന്ന്,
വിശ്വസ്തതയോടെ,
വിധേയന്‍,
(മൂന്ന് ഒപ്പ്)

Radheyan said...

കാട്ടില്‍ കുറേ ഏറെ മുയലുകള്‍ ,ഒന്നോ രണ്ടോ സിംഹം.

സിംഹത്തിന് മുയലിനെ നിര്‍വിഘ്നം ശാപ്പിടാനുള്ള ഭരണഘടനാവകാശത്തെ കുറിച്ചല്ലെ മാരീചന്‍ പറഞ്ഞത്.

ഡാലി said...

ഹ ഹ ജോജുവേ ഇതെന്താണ്? ഇതാണോ പ്രതീകാത്മക ഭൌതീകവാദം?

അതുപോട്ടെ, കണ്ട മുയലിനെ പാഠപുസ്ത്കം കത്തിച്ച തീയില്‍ ചുടുന്നതിനെ കുറിച്ച് എന്താണഭിപ്രായം?

കാവലാന്‍ said...

മൂന്നു കൊമ്പ് എന്നതിനോട് തീര്‍ത്തും വിയോജിക്കുന്നു ഒരു രണ്ടു രണ്ടര കൊമ്പൊക്കെയുണ്ടായിരുന്നു.ഒരു ചര്‍ച്ചയ്ക്കും ഞാന്‍ സന്നദ്ധനല്ല.
അന്വേഷണക്കമ്മീഷന്‍ കല്ലീ വല്ലി.

ചന്ത്രക്കാറന്‍ said...

പിടിച്ചത്‌ മുയലാണെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു, നിങ്ങളാരും മുയലിനെ കണ്ടിട്ടില്ലെന്നും അഥവാ കണ്ടിട്ടുണ്ടെന്നു നിങ്ങള്‍ ധരിക്കുന്നുണ്ടെങ്കില്‍ അതു മുയലായിരുന്നില്ലെന്നും ഞാന്‍ തീരുമാനിക്കുന്നു. ഞാന്‍ മാത്രമാണ്‌ മുയലിനെ പിടിക്കുന്നത്‌, അതെന്റെ ഭരണഘടനാപരമായ അവകാശമാണ്‌, അതിനെ ചോദ്യം ചെയ്യുന്നവനെ ഞാന്‍ ന്യൂനപക്ഷവിരുദ്ധനായി ചാപ്പകുത്തി ചാണകത്തില്‍ മുക്കി നഗരപ്രദക്ഷിണം നടത്തും. (എന്നിട്ട്‌ കൃത്യം അഞ്ഞൂറുകൊല്ലം തികയുന്ന ദിവസം പ്രസ്തുത സംഭവത്തിനു പരസ്യമായി മാപ്പുചോദിക്കാനും ഞാന്‍ തയ്യാറാണ്‌!)

പക്ഷേ ഞാന്‍ പിടിച്ച മുയലിനുള്ള തീറ്റ കൊടുക്കേണ്ട ബാധ്യത എന്റെയല്ല, അത്‌ നിങ്ങളുടെതാണ്‌. ഞാന്‍ പിടിച്ച്‌ ഞാന്‍ പാലുകറന്ന് ഞാന്‍ സൗകര്യമുള്ളപ്പോള്‍ അറുത്തുതിന്നുന്ന മുയലിനെ തീറ്റേണ്ടത്‌ നിങ്ങളുടെ ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്നും അതില്‍ നിന്നും പിറകോട്ടുപോകുന്നപക്ഷം ഞങ്ങളുടെ കോടതിയില്‍ ഞങ്ങള്‍ തീരുമാനിക്കുന്ന ന്യായാധിപന്‍ നിങ്ങളെ വിചാരണചെയ്യുന്നതായിരിക്കും.

(നളന്‍ പറഞ്ഞപോലെ തൃശ്ശൂലത്തില്‍ കോര്‍ത്തുകിടന്നാടാനിടയാക്കാതെ കാക്കുന്ന കൈകളില്‍ത്തന്നെ വെട്ടണം!

ഓ.വി.വിജയന്റെ ചവിട്ടുവണ്ടി എന്ന കഥ ഓര്‍മ്മവന്നില്ല!)

കണ്ണൂസ്‌ said...

ഞാനും പിടിച്ചു മുയലിനെ

പണ്ട് എന്റെ പൂര്‍‌വികര്‍ പിടിച്ച മുയലിന്‌ കൊമ്പുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഈ മുയലിന്‌ കൊമ്പൊന്നുമില്ല. പക്ഷേ കൊമ്പെണ്ണല്‍ സര്‍ക്കാര്‍ അംഗീകൃത വ്യ്വസായമായതു കൊണ്ട് ആര്‍ക്കു വേണമെങ്കിലും എന്റെ മുയലിന്റെ കൊമ്പെണ്ണി നോക്കാം. ഓരോ ശ്രമത്തിനുമുള്ള ഫീസ് ഞാന്‍ തീരുമാനിക്കും. സര്‍ക്കാര്‍ കമ്മീഷന്‍ ഒക്കെ പോയി തുലയട്ടേ! അതിന്‌ എനിക്കുമുണ്ട് ഭരണഘടനാവകാശം.

എന്ന് വിശ്വസ്തന്‍

(ഒപ്പ് ഞാനല്ല, മുയലിനെ കണ്ടിട്ടു പോലുമില്ലാത്ത എന്റെ ബോസ്സ് ഇടും. ഞായറാഴ്ച വീട്ടില്‍ വരുന്നവര്‍ക്ക് ഒപ്പിട്ട കത്ത് വായിച്ചു കേള്‍പ്പിക്കുന്നതായിരിക്കും)

ramachandran said...

എനിക്ക് (സോറി ഞങ്ങള്‍ക്ക്) അവരെ പേടിയാണ്. പണ്ടെപ്പോഴോ ഞങ്ങള്‍ അവരെ ഒന്ന് തട്ടിയിട്ടിട്ടുണ്ട്..അതിന്റെ നൊസ്റ്റാള്‍ജിക് ഓര്‍മകള്‍ അയവിറക്കി നടക്കുകയായിരുന്നു.

എന്റെ (സോറി ഞങ്ങളുടെ) ഒരു ഇടപാടും നടക്കുന്നില്ല...അവരെ ഒന്നുകൂടി തോല്‍പ്പിക്കാന്‍ പല വഴികളും നോക്കി...പരാശ്രയം വഴി നോക്കി. നടന്നില്ല. ഒരു ജനാലയിലൂടെ എടുത്തെറിയാന്‍ നോക്കി..കയ്യുളുക്കിയത് മിച്ചം. അദ്വാനിച്ച് നോക്കിയതിലും വിചാരിച്ച ഫലവും ഉണ്ടായില്ല...

അപ്പോഴാണ് അവരൊരു മുയലിനെ വളര്‍ത്തുന്നത് കണ്ടത്. അത് പട്ടിയാണെന്ന് പ്രചരിപ്പിച്ചു. ഏറ്റില്ല. പേപ്പട്ടിയാണെന്ന് പറഞ്ഞുനോക്കി. ഏറ്റില്ല. അത് പട്ടിയാണെന്ന് പറയാന്‍ സുനാമിയുണ്ടോ എന്ന് കൂടെയുള്ളവര്‍ തന്നെ ചോദിക്കാന്‍ തുടങ്ങി..

ഈയൊരു അവസരത്തിങ്കല്‍, സമയത്തിങ്കല്‍, പ്രത്യേക സ്ഥിതിവിശേഷത്തിങ്കല്‍, എങ്ങനെയെങ്കിലും ജീവനും കൊണ്ട് രക്ഷപ്പെട്ടാല്‍ മതി എന്നായി..

നേരിട്ടൊന്നും പറയാനും വയ്യ...പറയാന്‍ പറ്റാത്തത് കൊണ്ട് ചൊറിയുകയും ചെയ്യുന്നു...

അപ്പോ പിന്നെ കഥയെഴുതുക തന്നെ....സ്വയം അവരായി അഭിനയിച്ച് ഒരു കഥ...കത്താര്‍സിസ് എന്നോ മറ്റോ ഒരു വാക്കില്ലേ? കഥയാവുമ്പോള്‍ യുക്തി, പ്രസക്തി, സത്യം എന്നിവയെക്കുറിച്ചൊന്നും ചോദ്യവും വരില്ലല്ലൊ.

ഇതെങ്കിലും ചെയ്തില്ലെങ്കില്‍ നിരീശ്വരനായിപ്പോകുമോ എന്നാണിപ്പോഴത്തെ പേടി...

കച്ചവടം അല്ലെങ്കില്‍ തന്നെ പൊളിഞ്ഞമട്ടാണ്...

നിരീശ്വരോ രക്ഷതു!

കെ said...

മിസ്റ്റര്‍ രാമചന്ദ്രന്‍,
ഭഗവാന്‍ മഹാവിഷ്ണുവുമായി സ്വപ്നസല്ലാപം നടത്തുന്നയാളാണ് താങ്കളെന്ന് ഈയുളളവന് നേരത്തെ അറിയാം. കര്‍ത്താവുമായും താങ്കള്‍ക്ക് അതേ ബന്ധം ഉണ്ടായിരിക്കുമെന്നാണ് കരുതേണ്ടത്. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന എല്ലാ ഭക്തര്‍ക്കും എല്ലാ ദൈവവുമായും നല്ല ബന്ധം ഉണ്ടായിരിക്കുമല്ലോ.....

പണ്ട്, കൃത്യമായി പറഞ്ഞാല്‍ 1957ല്‍ ഒന്നാം കേരള നിയമസഭ സ്ഥാനമേറ്റ ശേഷം വിദ്യാഭ്യസ മന്ത്രി പ്രൊ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലു കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ച വേളയില്, ദീപിക എഴുതിയ മുഖപ്രസംഗത്തിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു... (1957 ഏപ്രില്‍ 17)
".........ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ കത്തോലിക്കാ സഭയും സമുദായവും ഒരിക്കലും സ്വാഗതമരുളുകയില്ല. എന്തുകൊണ്ടെന്നാല്‍, കത്തോലിക്കാ സഭ പാവനമായി കരുതുന്ന പലതിനും എതിരായ നിരീശ്വരവാദ പ്രസ്ഥാനമാണ് കമ്മ്യൂണിസം. കത്തോലിക്കാ സഭയും വിശ്വാസവും സാന്മാര്‍ഗിക തത്ത്വങ്ങളും കത്തോലിക്കരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതക്രമവും ഭൂമുഖത്തു നിന്നും തിരോധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍."

ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ തങ്ങള്‍ അംഗീകരിക്കില്ലെന്ന് കേരളത്തില്‍ പണ്ടേ പരസ്യമായി പറഞ്ഞവരാണ്, ഇന്നും ഇടയലേഖനങ്ങളും തെരുക്കൂത്തുമായി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്. സാന്മാര്‍ഗിക തത്ത്വങ്ങള്‍ പിഴവില്ലാതെ നടപ്പാക്കാന്‍ ശ്രമിച്ച വഴിയില്‍ സിസ്റ്റര്‍ അഭയ കിണറ്റില്‍ വീണതും പരലോകം പൂകിയതും താങ്കള്‍ക്കും ഓര്‍മ്മയുണ്ടാകുമല്ലോ........

കര്‍ത്താവീശോമിശിഹ അംഗീകരിക്കുന്ന, ആശീര്‍വദിക്കുന്ന ഏര്‍പ്പാടുകളാണോ കേരളത്തില്‍, കേരളത്തില്‍ മാത്രം സഭ കാട്ടിക്കൂട്ടുന്നത്?

മൂര്‍ത്തി said...

ഈ മുയലിനെ തങ്ങളുടെ കോമ്പൌണ്ടില്‍ കടത്തില്ലെന്നും പകരം പുതിയ മുയലിനെ ഇറക്കുമെന്നും ഒക്കെ ആരൊക്കെയോ പറയുന്നു. മുയലെന്നു കേട്ടാല്‍ അലര്‍ജി ആയിരുന്നവരൊക്കെ ഇപ്പോള്‍ മുയലിന്റെ ഓരോ വക്കും മൂലയും പരിശോധിക്കുകയാണെന്നും കേട്ടു.

ഒരു മുയലാളിത്തവ്യവസ്ഥിതി വരുന്നത് എന്ത് വിലകൊടുത്തും തടയും, ഈ മുയലിനെ നാടുകടത്താതെ ചര്‍ച്ചിക്കാന്‍ തയ്യാറല്ല എന്നൊക്കെയാണിപ്പോഴത്തെ ഡിമാന്‍ഡത്രെ.

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മുയല്‍ ഏതെന്ന ചോദ്യത്തിനു ഒരേ ഒരുത്തരമേ ഉള്ളൂ..മൂന്നുകൊമ്പുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ മുയല്‍. കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും കാണുന്ന മുയല്‍..പണ്ടേ ഈ മുയലിനെ കാണേണ്ടിയിരുന്നു എന്ന് കാണുന്ന ആരെക്കൊണ്ടും പറയിക്കുന്ന മുയല്‍. ക്രിട്ടിക്കല്‍ പെഡഗോഗി തറവാട്ടിലെ എണ്ണം പറഞ്ഞ മുയല്‍.

“മുയലു വരുന്നേ മുയലു വരുന്നേ” എന്നു പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയൊട്ടൊന്നും ഒരു കാര്യവുമില്ല എന്ന് മുയലിന്റെ ജാതകത്തില്‍ പറഞ്ഞിട്ടുണ്ടത്രെ..

പിന്നെ വരാം..മുയലിന്റെ കുറച്ച് ഫോട്ടോ(സ്റ്റാറ്റ്) എടുക്കാനുണ്ട്..:)

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ആദ്യം എനിക്ക് കൊമ്പേ ഇല്ലായിരുന്നു; അന്നു നിങ്ങളെന്നെ കൊമ്പില്ലാത്ത മുയലെന്നു വിളിച്ചു.

കൊമ്പു വളര്‍ന്നപ്പോള്‍ എന്നെ കൊമ്പുള്ള മുയലെന്നും... പിന്നീട് മുക്കൊമ്പന്‍ മുയലെന്നും...

ഒടുവില്‍ ചക്ക വീണു കൊമ്പുകളെല്ലാമൊടിഞ്ഞ് ചത്തപ്പോള്‍ കൊമ്പൊടിഞ്ഞ മുയലെന്ന് വിളിച്ചാര്‍ത്ത് കരഞ്ഞവരേ....

ചക്ക വീണ് ഞാന്‍ പിടയുന്നേരം എവിടാര്‍ന്നെഡൊ നീയൊക്കെ? ഇപ്പോള്‍ ചക്കാല പാടാന്‍ വന്നിരിക്കുന്നു...

- ചക്ക വീണ് ചത്ത മുയല്‍ (മുക്കൊമ്പനായിരുന്നെനും, അല്ലെന്നും സ്ഥാപിക്കാന്‍ വിക്കിപീഡിയ ആഡ്മിനുകള്‍ വഴക്കിലാണ്..എന്റെ പേരില്‍)

siva // ശിവ said...

ഡിയര്‍ ജോജൂ,

എനിക്കൊരു സംശയം...ആ മുയലിന് ഇക്കാര്യം അറിയാമോ?!

സസ്നേഹം,

ശിവ

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

പ്രതീകാത്മക ഭൗതികവാദമെന്നല്ല..
വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന്‌
വിശേഷിപ്പിക്കുവാനാണ്‌
ഞാന്‍ ഇഷ്ടപ്പെടുന്നത്‌...

"ഞാന്‍ എന്ത്‌
വിചാരിച്ചുവോ...
അതാണ്‌ ശരി...
നിങ്ങള്‍ക്ക്‌ അത്‌
ചോദ്യം ചെയ്യാം..
പക്ഷെ.. അത്‌
നിഷേധിക്കാന്‍
ഞാന്‍ സമ്മതിക്കില്ലെങ്കിലോ.."
ഇവിടെ എന്റെ ചിന്തയെ
ഞാന്‍ മുയലാക്കുന്നു....
മൂന്നല്ല.. മുപ്പത്‌ കൊമ്പുള്ള മുയല്‍...

ramachandran said...

മാരീചരേ,

വീണ്ടും ദര്‍ശിക്കുവാനും സല്ലപിക്കാനും അവസരം ലഭിച്ചതിലെ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ..

കേരളത്തില്‍ കാണുന്ന കാഴ്ചകള്‍ ഉറക്കം നഷ്ടപ്പെടുത്തുന്നതാകയാല്‍ സ്വപ്നസല്ലാപം തുലോം വിരളമായോ എന്ന് ഒരു സന്ദേഹം ഇല്ലാതില്ല. എങ്കിലും മതനിരപേക്ഷനു എല്ലാ ദൈവവും ഒരു പോലെ എന്നതുകൊണ്ട് തന്നെ ദൈവപുത്രനുമായും നല്ല ടേംസിലാണ്.

കൃത്യാനന്തരബാഹുല്യം വല്ലാതെ വലക്കുന്നുണ്ടെങ്കിലും ആവശ്യം അറിയിച്ചപ്പോള്‍ അദ്ദേഹം സല്ലാപത്തിനു തയ്യാറായി.

ഒരു ദൈവത്തിനും അംഗീകരിക്കാനാവാത്ത കാര്യങ്ങളാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണദ്ദേഹം പറഞ്ഞത്.മറ്റു ദൈവങ്ങളും ഇതേ അഭിപ്രായക്കാരാണെന്നും ദൈവങ്ങള്‍ക്കിടയിലെ മതനിരപേക്ഷതയും ഐക്യവും ഒരു പുതിയ തലത്തിലെത്തിയിരിക്കുന്നുവെന്നും മാ‍രീചനെ അറിയിക്കുവാന്‍ അദ്ദേഹം അരുളിചെയ്തിട്ടുണ്ട്.

പണ്ട് പരീശന്മാരെയും പുരോഹിതന്മാരെയും ദേവാലയത്തില്‍ നിന്നും പുറത്താക്കിയതിന്റെ ഒരു രണ്ടാം എപ്പിസോഡിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നുവത്രെ. വിദ്യാ ദേവാലയങ്ങളെ നിക്ഷിപ്ത താല്പര്യക്കാരുടെ ചെകുത്താന്‍ കോട്ടകളാക്കുന്നതില്‍ തന്റെ ഭക്തര്‍ മുന്നിട്ടു നില്‍ക്കുന്നതിനാല്‍ സ്വര്‍ഗരാജ്യത്തില്‍ തലയുയര്‍ത്തി നില്കുവാന്‍ കഴിയുന്നില്ലത്രെ...

അദ്ദേഹം ഖിന്നനാണ്...

പാഠപുസ്തകങ്ങളില്‍ ഇല്ലാത്ത മതനിഷേധത്തെക്കുറിച്ച് തര്‍ക്കിക്കുന്നതിന്റെ പത്തിലൊന്ന് സമയം മതങ്ങളുടെ ആരംഭകാലത്തെ സത്തയെക്കുറിച്ച് പഠിക്കുവാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷയില്‍ പിതാക്കള്‍ സംസാരിക്കുമായിരുന്നില്ലെന്നും, ഓരോ പുസ്തകത്തിനും ഭൂമിയില്‍ ഏല്‍ക്കുന്ന പൊള്ളല്‍, നരകത്തീയുടെ രൂപത്തില്‍ ചെയ്തവര്‍ക്കെല്ലാം തിരിച്ചുകിട്ടുമെന്നും പ്രത്യേകിച്ച് എടുത്ത് പറയേണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നമുക്കുത്തരമില്ലാതായിപ്പോയി മാരീചരേ.. സംത്രാസം മൂലം ഭാഷ ഒരു വകയായിപ്പോകുന്നു മാരീച..

നരകങ്ങളിലെ ഫര്‍ണസ്സുകളെല്ലാം അപ് ഗ്രേഡ് ചെയ്യുവാനുള്ള തീരുമാനം ദൈവങ്ങളുടെ ഉച്ചകോടിയില്‍ എടുത്തിട്ടുണ്ടെന്ന സംഗതി കണ്ണുള്ളവര്‍ക്ക് കാണാനും കാതുള്ളവര്‍ക്ക് കേള്‍ക്കാനുമായി ഇവിടെ ഒരു കമന്റായി ഇടുവാന്‍ ദൈവപുത്രന്‍ നമ്മെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദൈവപുത്രന്റെ പേരില്‍ കള്ളസാക്ഷ്യങ്ങള്‍ ഇറക്കുന്നവര്‍ക്കായി അതില്‍ ഒരു പ്രത്യേക അറ തയ്യാറാക്കണമെന്ന് ആഗ്രഹമുണ്ടത്രെ.

വിമോചനസമരത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മോചനമില്ലാത്ത ആത്മാക്കള്‍ക്കായി ഒരു പ്രത്യേക പ്രാര്‍ത്ഥന അത്ര മോശമല്ലാത്ത ആശയമാണെന്ന് തോന്നുന്നു മാരീചരേ...

പിന്നെ മാരീചരെ...
“ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ കത്തോലിക്കാ സഭയും സമുദായവും ഒരിക്കലും സ്വഗതമരുളുകയില്ല..” എന്നൊക്കെ എഴുതാന്‍ ദൈവപുത്രന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടില്ലത്രെ. അതൊക്കെ ദീപികയില്‍ നുഴഞ്ഞു കയറിയിട്ടുള്ള കുര്യാസ് കുമ്പളക്കുഴി മുതല്‍പ്പേരുടെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ മാത്രമാണെന്നും ഈ പണ്ഡിതന്മാര്‍ക്ക് ആദിമ സഭയുടെ കമ്യൂണ്‍ ജീവിതത്തെക്കുറിച്ച് ഒരു ചുക്കും അറിയെല്ലെന്നുമുള്ള വിവരം എല്ലാരേയും അറിയിക്കാനും നമ്മെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധ അജപാലകന്മാര്‍ക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള (വക്ര) ബുദ്ധിയില്ലെന്നും അവര്‍ പാവങ്ങളാണെന്നും അവരുടെ മന‍സ്സില്‍ ദൈവചിന്ത മാത്രമേ ഉള്ളൂവെന്നും ലേശം പോലും വൈരനിര്യാതന ബുദ്ധിയില്ലെന്നും എല്ലാരേയും അറിയിക്കാനും നമ്മെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അവസാനമായി..മൂന്നു കൊമ്പുള്ള മുയലിന്റെ കാര്യം..ഈ മുയലാളിമാരോട് ത്രീത്വത്തില്‍ തൊട്ടു കളിക്കണ്ട..എന്ന സന്ദേശം നല്‍കേണമെന്നു എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.

മാരീചരെ...വേണ്ടത് ചെയ്ക...

ഒപ്പ്
(ശ്രീ ശ്രീ) രാമചന്ദ്രന്‍

കെ said...

ശ്രീ ശ്രീ രാമചന്ദ്രന്‍.. (മൂന്ന് ശ്രീ ഉപയോഗിക്കാത്തത് മനപ്പൂര്‍വമാണെന്ന് അടിയന്‍ ധരിക്കുന്നു)

ജോജു, മൂന്നു കൊമ്പെന്നുദ്ദേശിച്ചത് ത്രീത്വത്തില്‍ പിടിച്ചുളള കളിയാണോയെന്ന് ഈയുളളവനും സംശയം ഇല്ലാതില്ലായിരുന്നു.

അപ് ഗ്രേഡ് ചെയ്യപ്പെടുന്ന ഫര്‍ണസില്‍ നമ്മുടെ ഡീക്കന്‍ ബ്ലോഗര്‍ക്ക് പ്രത്യേക അറ കാണുമെന്നല്ലേ പാപികളായ ഭക്തജനങ്ങള്‍ ഊഹിക്കേണ്ടത്. കേരളത്തില്‍ പാഠപുസ്തകം കത്തിച്ചും മതവൈരം കുത്തിയിളക്കിയും സമാധാന ജീവിതം കുട്ടിച്ചോറാക്കുമ്പോള്‍ മുയലിന്റെ കൊമ്പും നോക്കി നടക്കുന്ന ജോജു കുഞ്ഞാട് ഇതൊക്കെ അറിവില്ലാതെ ചെയ്യുന്നതാണെന്ന് കര്‍ത്താവിനോട് പറയണം. നരകത്തിലെ ഫര്‍ണസൊന്നും ജോജു താങ്ങില്ലെന്ന കാര്യം കര്‍ത്താവിനും അറിയുമെന്ന് കരുതുന്നു. എങ്കിലും റവ. രാമചന്ദ്രന്‍ ഒരു ചിന്ന റെക്കമന്റേഷന്‍ നടത്തുമല്ലോ.

വേറൊരു പ്രധാന പ്രശ്നമുണ്ട്...

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന ഗുന്മന്‍ചാണ്ടിയവര്‍കള്‍ മിശ്രവിവാഹത്തിനെതിരെ നിയമസഭയില്‍ പ്രസംഗിച്ച വിവരം കര്‍ത്താവ് സ്ഥിരമായി കാണുന്ന ടെലിവിഷന്‍ ചാനല്‍ കാട്ടിയോ ആവോ? മിശ്രവിവാഹത്തിന് എതിരല്ലെങ്കിലും പ്രോത്സാഹിപ്പിക്കില്ലെന്നാണ് ടിയാന്‍ അരുളിയത്.

പഴയ ഏഴാംക്ലാസില്‍, അതായത് ആന്റണിച്ചായനും ഗുന്മന്‍ ചാണ്ടിയും നാലകത്ത് സൂപ്പിയും മുഹമ്മദ് ബഷീറും ഉണ്ടാക്കിയ പുസ്തകത്തില്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിച്ച സഹോദരന്‍ അയ്യപ്പനെക്കുറിച്ച് പഠിപ്പിച്ചിരുന്നു. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞ സാമദ്രോഹിയാണ് സഹോദരന്‍ അയ്യപ്പന്‍ എന്ന് കര്‍ത്താവിന് അറിയാമല്ലോ...

അന്ന് അതു പഠിപ്പിച്ചതിന് കര്‍ത്താവ് ഗുന്മന്‍ചാണ്ടിക്ക് കൊടുത്ത ദൈവശിക്ഷയാണോ കഴിഞ്ഞ തിര‍ഞ്ഞെടുപ്പ് പരാജയം? സൂപ്പിയുടെ മണ്ഡലത്തിലും ഇടത് പിശാചാണല്ലോ ജയിച്ചത്. മുഹമ്മദ് ബഷീറും തോറ്റു. ആന്റണിയുടെ ചേര്‍ത്തലയിലും ജയിച്ചത് കമ്മ്യൂണിസ്റ്റ് മഹാപാപിയാണ്.

കര്‍ത്താവിന് നിരക്കാത്ത പുസ്തകങ്ങള്‍ പഠിപ്പിച്ചതിന്, കത്തോലിക്കാ സഭയുടെ ആജന്മശത്രുക്കളായ കമ്മ്യൂണിസ്റ്റ് ചെകുത്താന്മാരെ ജയിപ്പിച്ചത് ശരിയാണോ? കര്‍ത്താവും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ആളായെന്നല്ലേ കുഞ്ഞാടുകള്‍ ധരിക്കേണ്ടത്?

ഗുന്മന്‍ ചാണ്ടിയുടെ നേതാവ് രാജീവ് ഗാന്ധി മിശ്രവിവാഹിതനായതിന് കര്‍ത്താവ് നല്‍കിയ ശിക്ഷയാണോ അദ്ദേഹത്തിന്റെ അകാല നിര്യാണം? രാഹുലനും ഒരു കൊളമ്പിയക്കാരിയുമായി മുഹബ്ബത്തിലാണ്. ഗുന്മന്‍ചാണ്ടി പ്രോത്സാഹിപ്പിക്കുമോ ആ വിവാഹം?

മിശ്രവിവാഹത്തെ സംബന്ധിച്ച് കര്‍ത്താവിന്റെ അഭിപ്രായം ഇനി കാണുമ്പോള്‍ താങ്കള്‍ ചോദിക്കുമെന്ന് കരുതുന്നു...

മതമില്ലാത്ത ജീവന്‍ എന്ന ഏഴാം ക്ലാസ് തീവ്രവാദിയുടെ പിതാവ് അന്‍വര്‍ റഷീദും മാതാവ് ലക്ഷ്മീ ദേവിയുമാണ്. ടിയാന്റെ പേര് ജീവന്‍ തോമസ് മാര്‍ ബസേലിയോസ് എന്ന് മാറ്റിയാല്‍ ഒത്തുതീര്‍പ്പുണ്ടാകുമോ എന്നും സംശയമുണ്ട്.

ഒട്ടേറെ സംശയങ്ങള്‍ ഇനിയുമുണ്ട്. താങ്കള്‍ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് കരുതുന്നു..

കിരണ്‍ തോമസ് തോമ്പില്‍ said...

കൊമ്പിന്റ കാര്യത്തില്‍ തീരുമാനം ഉണ്ടായ അറിയാന്‍ ഒരു കമന്റ്‌

കണ്ണൂസ്‌ said...

ഗുന്‍‌മന്‍ ചണ്ടിയും ചണ്ണത്തലയും കൂടി വയലാര്‍ രവിയെ ഈ കുറ്റത്തിന്‌ പുറത്താക്കുമോ മാരീചാ? :)

ramachandran said...

പ്രിയ മാരീചാ,

ഉറങ്ങുന്നവനെ ഉണര്‍ത്തുക എളുപ്പം. എന്നാല്‍ ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒട്ടകവും സൂചിക്കുഴയും ഒക്കെ യൂറോപ്പിനെ പിടികൂടിയ ഭൂതം കണക്കെ മനസ്സിലേക്കോടിയെത്തുന്നു.

ത്രിത്വം പല മാതിരി..ഈ സമരമുഖത്തിങ്കലെ ത്രിത്വത്തിന്റെത് പ്രത്യേക തരം ‘മതസൌഹാര്‍ദ്ദം‘ ആണെന്നത് അദ്ദേഹം അറിയുന്നുണ്ട്. ഐക്യമോ ജനാധിപത്യമോ മുന്നിലും പിന്നിലും അണികളോ വേണ്ട എന്നു പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുന്ന മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ ഭരണഘടനയില്‍ മത നിരപേക്ഷത സോഷ്യലിസം എന്നൊക്കെ കുത്തിവരച്ചിട്ടുണ്ടെന്നത് അതിന്റെ നേതാക്കളും അണികളും അറിയാതെ പോകുന്നത് അവര്‍ അക്ഷരവിരോധികളായതിനാലാണെന്ന് പറഞ്ഞാല്‍ പറയുന്നവന്റെ ഇടത് കരണത്തടിക്കാമോ മാരീചന്‍?

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കില്ലെന്നു പറയേണ്ടി വന്ന ഗതികേടിനു പകരം വെക്കാന്‍ ഈ സമരാഭാസം ചീറ്റിപ്പോകുമ്പോഴുണ്ടാകുന്ന നാണക്കേട് മാത്രമേ ഉണ്ടാകൂ മാരീചാ. അത് പുത്തരിയല്ലാത്തതുകൊണ്ട് ആരും ചിരിക്കുകയില്ലെന്നത് ആശ്വാസം. സമരത്തിനെതിരായ സമരം ഡി.വൈ.എഫ്. ഐ നിര്‍ത്തണം എന്ന തമാശപ്രസ്താവന വായിച്ച് ചിരിയടങ്ങാതെ ദൈവങ്ങള്‍പോലും മണ്ണുകപ്പുകയാണ്.

ആശ്രമങ്ങളിലേക്ക് മാര്‍ച്ച് ചെയ്ത യുവജനവേദിക്കാരനെയൊ മറ്റോ തടയാന്‍ സംഘപരിവാറുകാരന്‍ വന്നപ്പോള്‍ പരാതിപക്ഷ നേതാവ് (ലവന്‍ തന്നെ, താങ്കളുടെ ഗുന്മന്‍ചാണ്ടിയവര്‍കള്‍ ) മൌനി ബാബയുടെ ശിഷ്യനായിരുന്നല്ലോ മാരീചന്‍..

രാഷ്ടീയ പാപ്പരത്വം എന്നത് ശരിയായ വാക്കല്ലേ മാരീചാ? രാജീവിലും സോണിയയിലും ഒരേ സര്‍‌നെയിം വന്നതുകൊണ്ട് ഒരേ മതക്കാരാണെന്ന വിശ്വാസത്തില്‍ കഴിയുന്ന രമേശന്മാരെയും ചാണ്ടിമാരെയും പരിഹസിക്കരുത് മാരീചന്‍..അജ്ഞത ഇന്ത്യന്‍ പീനല്‍ കോഡില്‍ ഒരു കുറ്റമല്ലല്ലോ..

മകന്‍ നിക്കാഹ് കഴിച്ചത് അന്യമതക്കാരിയെയാണെങ്കിലും അവളെ മതം മാറ്റിയിട്ടുണ്ട്, അതുകൊണ്ട് മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാധ്യതയില്ല, എതിര്‍ക്കാന്‍ ബാധ്യതയുണ്ട് (അനുഭവം ഗുരു) എന്ന് പറഞ്ഞ അഹമ്മതി ആ അജ്ഞതയെ കോമ്പന്‍‌സേറ്റ് ചെയ്യുന്നില്ലേ മാരീ മാരീ...

മനുഷ്യപക്ഷത്തുനിന്ന് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കര്‍ത്താവിനു നിരക്കാത്തതായി ഒന്നുമില്ലെന്ന് പറയുവാന്‍ ചട്ടം കെട്ടിയിട്ടുണ്ട്. മിശ്രവിവാഹിതരെ കര്‍ത്താവുമായി കൂട്ടി യോജിപ്പിക്കുന്നതാണെന്നും അവരെ പിരിക്കുവാന്‍ ഒരു സഭക്കും അധികാരമില്ലെന്നും പറയാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പണ്ടെങ്ങോ വിശുദ്ധ പൌലോസിലൂടെടെ (ഡീക്കണു വയറു നിറച്ചു കൊടുക്കുന്ന പൌലോസല്ല)ഈ ഉത്തരവു പുറപ്പെടുവിച്ചതായി ഒരു നേരിയ ഓര്‍മ്മയുണ്ടെന്നു മനുഷ്യപുത്രന്‍ സൂചിപ്പിച്ചു. ദുരിതമനുഭവികുന്ന മനുഷ്യന്റെ വിമോചനമായിരുന്നു സ്വന്തം ജീവന്‍ നല്‍കി സമരം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരണയ്ക്കു പോലും അതില്‍ പരീശ/കച്ചവട താല്പര്യസംരക്ഷണം ഇല്ലായിരുന്നുവത്രെ.

വിമോചന സമരം എന്ന വാക്കിനു പേറ്റന്റ് ആര്‍ക്കുമില്ലെന്ന് അറിയിച്ചിട്ടുണ്ട്..

മറ്റു ചിലരുമായും സ്വപ്നസല്ലാപം നടത്താന്‍ സാധിച്ചു. ചിലതൊക്കെ കേട്ട് അവരും ഖിന്നരാണ് ഈയിടെ മുഴങ്ങിയ ഈ പ്രസ്താവന മാരീചന്‍ കേള്‍ക്കുകയുണ്ടായോ?

“എം.ഇ.എസ് കോളജുകള്‍ നടത്തി ലാഭമുണ്ടാക്കുന്നു എന്ന്‌ ഒരു പത്രം എഴുതുകയുണ്ടായി. ഞങ്ങള്‍ പണമുണ്ടാക്കുന്നതു ഞങ്ങളുടെ മിടുക്കുകൊണ്ടാണ്, മതസംഘടന നടത്തുന്നതുപോലെയല്ല കോളജ് നടത്തുന്നത്.''

ഇത് തുറന്ന് സമ്മതിക്കാന്‍ തയ്യാറായ സത്യസന്ധതക്ക് ഒരു ദിവസമെങ്കിലും സ്വര്‍ഗത്തില്‍ കഴിയാന്‍ അവസരം ലഭിക്കുമെന്നു തീര്‍ച്ച. നുണകളുടെ കൂമ്പാരത്തിനു മുകളില്‍ കഴിയുന്ന പിതാക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഫര്‍ണസിന്റെ ചൂട് അനുഭവപ്പെടുന്നുണ്ട് മാരീചന്‍..

സാമൂഹികജീവിതത്തിലെ വൈവിധ്യങ്ങളും സ്വന്തം പരിസരങ്ങളും അറിയുക, അതിലിടപെടുക എന്നതിനു വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയാണ് സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. കുട്ടികള്‍ക്ക് ത്രിത്വത്തിലെ “വൈവിധ്യങ്ങളെക്കുറിച്ചും വൈവിധ്യത്തിലെ “ഏകത്വത്തെ”ക്കുറിച്ചും, ചുറ്റുവട്ടത്തെ സമരത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ചും “അറിയാനും”, മനസ്സിലാക്കാനും നല്ലൊരു അവസരം നല്‍കി അവരെ ശരിയായ വിമര്‍ശനാത്മക ബോധനശാസ്ത്രത്തിലേക്ക് കൊണ്ടുവരികയാണ് സമരാഭാസന്മാര്‍ ചെയ്യുന്നത് എന്ന തലതിരിഞ്ഞ തമാശക്കാരന്റെ വാദവും കേള്‍ക്കുകയുണ്ടായി മാരീചന്‍...

അന്‍‌വര്‍ റഷീദിന്റെ പേരുമാറ്റിയാല്‍ പ്രശ്നം തീരുമോ എന്ന് ഷേക്സ്പിയറിനു പോലും പറയാനാകുന്നില്ലല്ലോ മാരീചരേ.

ത്രിവര്‍ണ്ണക്കൊടിയെടുത്ത് മൃദുവായി കാവിയില്‍ മുക്കിപ്പൊക്കിത്തുടങ്ങിയിട്ട് കാലമേറെയായതിനാല്‍ ഇപ്പോ “ഞാനാരുവാ” എന്ന എക്സിസ്റ്റന്‍ഷ്യല്‍ കൊണണ്ഡ്രത്തിലാണ് അവരൊക്കെ. തെരഞ്ഞെടുപ്പിന്റെ ശംഖനാദവും കേള്‍ക്കുന്നുണ്ട്...ആ സമയത്ത് വാങ്ങാനും വില്‍ക്കാനുമൊക്കെ വല്ലതും വേണ്ടേ? അതൊപ്പിക്കാനുള്ള പെടാപ്പാടാണ് ഇതൊക്കെ...വോട്ടിന്റെ ദാരിദ്ര്യം അത്രയ്ക്കുണ്ടേ..

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്;
പുസ്തകം കയ്യിലെടുത്തോളൂ”

എന്ന പരിഷത്ത് പാട്ട് കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളില്‍ “വോട്ടിന്റെ പട്ടിണി” മൂലം തോറ്റവര്‍ കേള്‍ക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു..എന്തു ചെയ്യാം..അവരത് കേട്ടു..പക്ഷെ പ്രവര്‍ത്തനം ഇങ്ങനെ ആയിപ്പോയി

മാരീചാ..

പിന്നെ എവിടെ നമ്മുടെ ജോജുമോന്‍? അദ്ദേഹത്തെ അന്വേഷിച്ചതായി പറയണേ..വല്ലപ്പോഴും ഒരു (മറുപടി)കഥ എഴുതാന്‍ പറയണേ...ഈ ചെക്കന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ? എന്താ ഇപ്പോള്‍ ഡീക്കണു പഠിക്കുവാണോ? ആത്മ( ആത്മാവല്ല) സംഘര്‍ഷങ്ങളുടെ ഫര്‍ണസ്സില്‍ നിന്നാണ് ഉത്തമ സാഹിത്യ സൃഷ്ടികളുണ്ടാവുന്നത് എന്നു പറഞ്ഞു കൊടുക്കൂ.. നിങ്ങളെന്നെ സാഹിത്യകാരനാക്കി എന്ന ആത്മകഥ വായിക്കാന്‍ കൊതിയാവുന്നു എന്നു പറയൂ..

Ajith Pantheeradi said...

മൂന്നു കൊമ്പുണ്ടോ ഇല്ലയോ എന്നൊന്നും ഞങ്ങള്‍ നോക്കില്ല. അതിനെ ഇപ്പോള്‍ തന്നെ തട്ടിക്കളഞ്ഞേക്കണം. ഇല്ലെങ്കില്‍ ഞമ്മള്‍ അതിനെ റോട്ടിലിട്ടു കത്തിക്കും.. ഹാ‍...

N.J Joju said...

വായനക്കാരുടെ വികാരം മാനിച്ച് മൂന്നു കൊമ്പുള്ള മുയലിനെ ഞാന്‍ മൂന്നു മുയലുള്ള കൊമ്പ് ആക്കിയിരിയ്ക്കുന്നു. ഇനി ഇതില്‍ മാറ്റമുണ്ടാകില്ല. പക്ഷേ എത്രവേണമെങ്കിലും ചര്‍ച്ചയാകാം.

മാരീചന്‍ said...

കൊമ്പുകളില്ലാത്ത ചാപല്യമേ, ബ്ലോഗി-
ല് മുയലെന്ന് വിളിക്കുന്നു, നിന്നെ ഞാന്‍........

മാരീചന്‍ said...

രാമചന്ദ്രാ.......
രൂപകങ്ങളുടെ ഫര്‍ണസില്‍ കിടന്ന് തിളയ്ക്കുകയാണ് നമ്മുടെ ജോജു. മുയലേത് കൊമ്പേത് എന്ന് വര്‍ണ്യത്തിലാശങ്ക. സണ്‍ഡേ സ്ക്കൂളില്‍ മുടങ്ങാതെ പോവുകയും ഞായറാഴ്ചക്കുര്‍ബാനകളില്‍ മുക്തകണ്ഠം മുഴുകുകയും ചെയ്യുന്നവര്‍, ഏഴിലെത്തി മതമില്ലാത്ത ജീവന്‍ പഠിച്ചാല്‍, പിന്നെയുണ്ടാകുന്നത് ജീവനില്ലാത്ത മതമായിരിക്കുമോ എന്ന ആശങ്കയിലാണ് കുഞ്ഞാട്..

പാഠപുസ്തകമുളളവന്‍ അത് കത്തിക്കട്ടെ, അവ്വണ്ണം തന്നെ പൊതുമുതലും, പുസ്തകമില്ലാത്തവന്‍ കൊമ്പുളള മുയലിനെ വിറ്റ് പുസ്തകം കൊളളിവെയ്ക്കട്ടെ... എന്ന് പുതിയ ലൂക്കാ സുവിശേഷം...

N.J Joju said...

രാമചന്ദ്രാ,

നീട്ടീ‍പ്പിടിച്ച് ഒരു മറുപടിയോ അഭിപ്രായപ്രകടനങ്ങളൊ കുത്തിയ്ക്കുറിയ്ക്കുവാനുള്ള ഒരു സൌകര്യം ഇപ്പോഴില്ല. എങ്കിലും പാഠപ്പുസ്തകത്തിന്റെ ഉള്ളടക്കത്തോട് എനിക്കു വിയോജിപ്പുണ്ട്. വിവാദങ്ങള്‍ ഒന്നാറിയശേഷം എനിക്കു സമയം കിട്ടൂകയാണെങ്കില്‍ തീര്‍ച്ചയായും വിശദമായ ഒരു പോസ്റ്റ് ഇടണമെന്നുണ്ട്.

അപ്പോ ശരി,
പാര്‍ക്കലാം

ramachandran said...

എന്റെ കാറല്‍മാന്‍ പുണ്യാളാ
താങ്കള്‍ തല തിരിഞ്ഞു നിന്ന ഹെഗലിനെ
നേരെ ആക്കി നിറുത്തി എന്നു കേട്ടിട്ടുണ്ട്
ഇപ്പോഴിതാ ഈ ജോക്കുട്ടന്‍
മൂന്നു കൊമ്പുള്ള മുയലിനെ
മൂന്നു മുയലുള്ള കൊമ്പ് ആക്കിയിരിയ്ക്കുന്നു

താങ്കളേക്കാള്‍ മൂന്നു മടങ്ങ് ശക്തിയുള്ളവന്‍
ജോക്കുട്ടാ സ്തോസ്ത്രം ..ജോക്കുട്ടാ നന്ദി..

ടോട്ടോചാന്‍ said...

പൂച്ചക്കാരു മണികെട്ടും?
അതു വരെ മൂന്നു കൊമ്പും പിടിച്ചിരുന്നോളൂ..

അരൂപിക്കുട്ടന്‍/aroopikkuttan said...

കൊമ്പിലല്ല,മുയലിന്റെ ഇറച്ചിയിലാരുന്നു നോട്ടം!
അടുപ്പില്‍ വെള്ളോം വച്ചു...
കോയക്കുട്ടി കൂപ്പീന്ന്‍ വിറകിറക്കി!
ഡിക്കണ്‍ സായിപ്പ് വീഞ്ഞുപൊട്ടിച്ചുമണപ്പിച്ചിരുന്നു!

ചര്‍ച്ച വേണ്ടേ വേണ്‍ട!!