(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റിന്റെ തലക്കെട്ടിന് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിയ്ക്കാനുള്ളതോ ആയ ഏതെങ്കിലും തലക്കെട്ടിനോട് സാമ്യം തോന്നുന്നെങ്കില്‍ അത് കേവലം യാദൃശ്ചികം മാത്രമാണ്.)
മൂന്നു കൊമ്പുള്ള മുയല്‍ (അങ്ങനെയും പറയാം.) അഥവാ മൂന്നു മുയലുള്ള കൊമ്പ് എന്ന എന്റെ പോസ്റ്റില്‍ കമന്റിട്ട സാബൂ പ്രയാര്‍, മാരീചന്‍, രാധേയന്‍, ഡാലി, കാവലാന്‍, ചന്ദ്രക്കാറന്‍, കണ്ണൂസ്, രാമചന്ദ്രന്, മൂര്‍ത്തീ, ഡിങ്കന്‍, ശിവ, അന്യന്‍, കിരണ്‍ എന്നിവരോടുള്ള എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിയ്ക്കുകയാണ്.(പശ്ചാത്തലത്തില്‍ നിലയ്ക്കാത്ത കൈയ്യടി.......)
പക്ഷേ മിക്കവരും തെറ്റിദ്ധരിച്ചു എന്ന തോന്നലാണ് കമന്റുകളില്‍ നിന്നും എനിയ്ക്കു മനസിലായത്. വെറുമൊരു മുയലിനെയും അതിന്റെ മൂന്നൂ കൊമ്പിനെയും കുറിച്ചെഴുതിയ നിര്‍ദോഷകരമെന്നു ഞാന്‍ വിചാരിയ്ക്കുന്ന ഈ പോസ്റ്റ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വായനക്കാരില്‍ ചിലര്‍ വളച്ചൊടുയ്ക്കുക്കയും ദുര്‍വ്യാഖ്യാനം ചെയ്യുകയം ചെയ്തതായി ഞാന്‍ സംശയിയ്ക്കുന്നു. ആദ്യത്തെ കുറേ കമന്റുകളുടെ സാഗത്യം മനസിലാക്കാന്‍ കഴിയാതെ വിവാദം ഒഴിയുന്നെങ്കില്‍ ഒഴിഞ്ഞോട്ടെ എന്നു കരുതി ഞാന്‍ കൊമ്പിനെയും മുയലിനെയും സ്ഥലം മാറ്റി പോസ്റ്റ് മാറ്റിയെഴുതി. ശങ്കരന്‍ പിന്നെയും തെങ്ങുമ്മേല്‍ തന്നെ എന്ന നിലയിലായിരുന്നു മാരീചനും രാമചന്ദ്രനും.
ചില സാമ്പിള്‍ കമന്റുകള്‍
“...ഭരണഘടനാപരമായ അവകാശമാണ്, അതിനെ ചോദ്യം ചെയ്യുന്നവനെ ഞാന്‍ ന്യൂനപക്ഷവിരുദ്ധനായി ചാപ്പകുത്തി ചാണകത്തില്‍ ....” - ചന്ദ്രക്കാറന്‍
“ഓ.വി.വിജയന്റെ ചവിട്ടുവണ്ടി ...” - ചന്ദ്രക്കാറന്‍
“സ്ഥാനമേറ്റ ശേഷം വിദ്യാഭ്യസ മന്ത്രി പ്രൊ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലു ...” - മാരീചന്‍
“പാഠപുസ്തകങ്ങളില്‍ ഇല്ലാത്ത മതനിഷേധത്തെക്കുറിച്ച് തര്‍ക്കിക്കുന്നതിന്റെ പത്തിലൊന്ന് സമയം മതങ്ങളുടെ ..” - രാമചന്ദ്രന്‍
“നരകങ്ങളിലെ ഫര്‍ണസ്സുകളെല്ലാം അപ് ഗ്രേഡ് ചെയ്യുവാനുള്ള തീരുമാനം ദൈവങ്ങളുടെ ഉച്ചകോടിയില്‍...” -രാമചന്ദ്രന്‍
“വിമോചനസമരത്തിന്റെ ഓര്‍മ്മകളില്‍ നിന്നും മോചനമില്ലാത്ത ആത്മാക്കള്‍ക്കായി ...” - രാമചന്ദ്രന്‍
“ഗുന്‍മന്‍ ചണ്ടിയും ചണ്ണത്തലയും കൂടി വയലാര്‍ രവിയെ ഈ കുറ്റത്തിന് പുറത്താക്കുമോ മാരീചാ? :)” - കണ്ണൂസ്
കണ്‍ഫ്യൂഷന്‍....കണ്‍ഫ്യൂഷന്‍.....ഞാനെന്താ പറഞ്ഞത്. ഇവരെന്താ പറയുന്നത്!!!!!!!!(ആത്മഗതം)
എന്റെ പോസ്റ്റില്‍ നിങ്ങള്‍ പറയുന്ന സംഗതികളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. അത് മതങ്ങളെപ്പറ്റിയോ മതനിഷേധത്തെപ്പറ്റിയോ പാഠപ്പുസ്തകത്തെപ്പറ്റിയോ, ചവിട്ടുവണ്ടിയെപ്പറ്റിയോ, ഭരണഘടനയെപറ്റിയോ, ന്യൂനപക്ഷങ്ങളെ പറ്റിയോ മുണ്ടശ്ശേരിയെപറ്റിയോ അല്ല. ഒരു മുയലിനെയും അതിന്റെ കൊമ്പിനെയും പറ്റിയാണ്. ആ മുയലിന്റെ കണ്ടു എന്ന അപരാധം മാത്രമേ ചെയ്തിട്ടൂള്ള. ഞാന്‍ എന്തു പിഴച്ചു....മുയലെന്തു പിഴച്ചു...(സെന്റി...മ്യൂസിക്ക്...വയലിനില്‍ ശോകം വലിയുന്നു.)
ഇവിടെ കമന്റു ചെയ്തവര്‍ പോസ്റ്റു വായിച്ചിട്ടല്ല കമന്റിയത് എന്നാണ് എന്റെ വിശ്വാസം.മതം മതനിഷേധം പാഠപ്പുസ്തകം, ചവിട്ടുവണ്ടി, ഭരണഘടന, ന്യൂനപക്ഷം, മുണ്ടശ്ശേരി എന്നിവയില്‍ എന്തിനെയെങ്കിലും പറ്റി ഞാന്‍ പറഞ്ഞു എന്നു തെളിയിച്ചാന്‍ ഞാന്‍ എന്റെ പോസ്റ്റ് പിന്‍വലിയ്ക്കാന്‍ ഒരുക്കമാണ്.
പോസ്റ്റിന്റെ ലിങ്ക്
മുയലിന്റെയും കൊമ്പിന്റെയും പടം ഇല്ലാതിരുന്നതായിരിയ്ക്കാം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. പടം കിട്ടുന്നമുറയ്ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിയ്ക്കുന്നതായിരിയ്കും.
മുന്‍വിധികളോടെയും രാഷ്ട്രീയലക്ഷ്യങ്ങളോടെയും എന്റെ പോസ്റ്റിനെ സമീപിച്ച് അതില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ആരോപിച്ച് വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങള്‍ പോസ്റ്റു വായിക്കൂ.
നിങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും (അസ്ഥാനത്തുള്ള)പാഠപ്പുസ്തകവിവാദത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങള്‍ ആഗ്രഹിയ്ക്കുന്നതു പോലെ തോന്നി. രാമചന്ദ്രനോടൂ മറുപടിയല്ലാതെ മറുപടിയും നിങ്ങള്‍ക്കു ലഭിയ്ക്കുന്നതല്ല.
“രാമചന്ദ്രാ,
നീട്ടീപ്പിടിച്ച് ഒരു മറുപടിയോ അഭിപ്രായപ്രകടനങ്ങളൊ കുത്തിയ്ക്കുറിയ്ക്കുവാനുള്ള ഒരു സൌകര്യം ഇപ്പോഴില്ല. എങ്കിലും പാഠപ്പുസ്തകത്തിന്റെ ഉള്ളടക്കത്തോട് എനിക്കു വിയോജിപ്പുണ്ട്. വിവാദങ്ങള്‍ ഒന്നാറിയശേഷം എനിക്കു സമയം കിട്ടൂകയാണെങ്കില്‍ തീര്‍ച്ചയായും വിശദമായ ഒരു പോസ്റ്റ് ഇടണമെന്നുണ്ട്.
അപ്പോ ശരി,
പാര്‍ക്കലാം”
ഈ പോസ്റ്റിനോ ഇതിനു മുന്‍പിലത്തെ പോസ്റ്റിനോ പ്രസ്തുതവിവാദവുമായി ഒരു ബന്ധവുമില്ലെന്ന് ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
എന്ന്
വിശ്വസ്തതയോടെ,
വിധേയന്‍.
(ഒപ്പ്)
7 comments:
എന്റെ കമന്റു ജോജുവാണ് തെറ്റിദ്ധരിച്ചത്. ഞാന്‍ മുയലിപ്പറ്റിയാണ് സംസാരിച്ചത്, മുയലിനെപ്പറ്റി മാത്രമാണ് സംസാരിച്ചത്, മുയലിനെപ്പറ്റിയല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിച്ചിട്ടില്ല.
“എന്റെ പോസ്റ്റില്‍ നിങ്ങള്‍ പറയുന്ന സംഗതികളെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. അത് മതങ്ങളെപ്പറ്റിയോ മതനിഷേധത്തെപ്പറ്റിയോ പാഠപ്പുസ്തകത്തെപ്പറ്റിയോ, ചവിട്ടുവണ്ടിയെപ്പറ്റിയോ, ഭരണഘടനയെപറ്റിയോ, ന്യൂനപക്ഷങ്ങളെ പറ്റിയോ മുണ്ടശ്ശേരിയെപറ്റിയോ അല്ല“
അയ്യോ ജോജൂ, ജോജു ഇതിനെക്കുറിച്ചൊക്കെയായിരുന്നോ സംസാരിച്ചത്? മനസ്സിലായില്ലായിരുന്നു കേട്ടോ.സോറി.
ച്ഛെ.ഞാന്‍ മുയലിനെക്കുറിച്ചായിരുന്നു പോസ്റ്റെന്നു കരുതി വിക്കിയൊക്കെ നോക്കി വിവരം വെപ്പിച്ചു വന്നതായിരുന്നു.
എല്ലാം വേസ്റ്റ്...:(
ഞാന്‍ കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടാകുമെന്ന് ഒരു മുയല്‍...
ഇരുട്ടത്ത് കണ്ണടച്ച് പിടിക്കുന്നതാണ് ബുദ്ധിയെന്ന് വേറൊരു മുയല്‍...
ഇവനെ ഞാനിന്ന്.........
യെ ന്റെ ബ്ലൊഗരി പരമ്പര ദൈവങ്ങളേ.......
ന്റെ മൂന്നാം മൂര്‍ത്തീ......
ആ തറ സാമീ.................
ന്നെ ക്കാത്തോളണേ..........
ഓതിരം കടകം മറുകടകം,
വലത്തു മാറി എടത്തുമാറി,കട്ടേ പ്പളുങ്ങി
ഞെരിയാണീന്നെടുത്തു കോന്തല മടക്കിക്കെട്ടി,
ജ്വാജൂ ഒരുങ്ങ്യോ....?
ദേ ഒരു കാര്യം പറഞ്ഞേയ്ക്കാം ഞാന്‍ പറഞ്ഞ രണ്ടു രണ്ടരക്കൊമ്പെന്നുവച്ചാല്‍ അതു മൂന്നുകൊമ്പും അതിനേക്കാള്‍ കൂടുതലും വേണമെങ്കില്‍ കുറവും വരാം.ഗണിതം നിശ്ശം വേണം.ആദ്യം അതു മൂന്നു കൊമ്പാവുന്നതെങ്ങനേന്നു കണ്ടോളു.
എഷ്ക്ഴൂസ് മീ പ്ലീസ് ലിസണ്‍ ബിലൊ.
രണ്ടു രണ്ടര കൊമ്പ് എന്നു വച്ചാല്‍ രണ്ട്+രണ്ട് അരക്കൊമ്പ് = മൂന്നു കൊമ്പ്. ക്ലിയര്‍.... എനി ഡൗട്ട്?
ചര്‍ച്ച മുയലുകളെക്കുറിച്ചാവുന്നതില്‍ സന്തോഷം. താങ്കള്‍ ഇപ്പോഴെങ്കിലും വിഷയം മനസിലാക്കിയല്ലോ മാരീചാ...
ഹയ്യയ്യോ.. ജോജു അപ്പ മുയലിനെക്കുറിച്ചായിരുന്നോ പറഞ്ഞത്?
ആന മുക്കുന്നത് കണ്ട് മുയല്‍ മുക്കരുത് എന്ന് ഞാന്‍ പഠിച്ചു.
നന്ദി ജോജൂ. താങ്കളുടെ പോസ്ടുകള്‍ക്കല്ല. അവയ്ക്കുള്ള കമന്റുകള്‍ വായിക്കാന്‍ അവസരം ഒരുക്കിയതിനു.
ഹഹ. മൂന്നു കൊമ്പുള്ള മുയലിന്റെ മറുപടി കണ്ടില്ലായിരുന്നു. :) ഇതു കലക്കി!
Post a Comment