Wednesday, July 16, 2008

ഹൈഡ് ആക്ട്

എന്താണ് ഹൈഡ് ആക്ട്?
Henry J. Hyde United States-India Peaceful Atomic Energy Cooperation Act of 2006 എന്ന 2006 ഡിസംബര്‍ 8 ന് അമേരിയ്ക്കന്‍ പ്രതിനിധിസഭ 59 എതിരേ 330 വോട്ടൂകള്‍ക്ക് അംഗീകരിച്ച ആക്ട് ആണ് ഹൈഡ് ആക്ട്.ഇതുമൂലം സൈനികേതര ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്ക്ക് ആണവശക്തി വില്‍ക്കുവാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനു കഴിയുന്നു. ആണവനിലയങ്ങളെ സൈനീകമെന്നും സൈനീകേതരമെന്നും തിരിയ്ക്കുക, ആണവനിലയങ്ങളെ അന്താരാഷ്ട്ര ഏജന്‍സിയുടെ നിരീക്ഷണത്തിന് അനുവദിയ്ക്കുക, ആണവപരീക്ഷണങ്ങള്‍ നടത്താതിരിയ്ക്കുക മുതലായ നടപടികള്‍ക്ക് ഇത് ഇന്ത്യയെ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു.
അമേരിയ്ക്കന്‍ വിദേശകാര്യസമിതിയുടെ വെബ് സൈറ്റില്‍ നിന്നും വാര്‍ത്ത ഡൌണ്‍ലോഡു ചെയ്യാം.

ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധങ്ങളുടെ നിയമപരമായ ചട്ടക്കൂടാണ് ഹൈഡ് ആക്ട്. ഇതുവഴി അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ സുരക്ഷാമാനദന്‍ഢങ്ങള്‍ക്കനുസരിച്ച് ഇന്ത്യയ്ക്ക് ആണവ സാങ്കേതികവിദ്യയും ആണവ ഇന്ധനവും അമേരിയ്ക്ക നല്‍കും. ഇന്ത്യയുമായുള്ള ആണവസഹകരണത്തെ കൃത്യമായി നിര്‍വ്വചിയ്ക്കുകയാണ് ഹൈഡ് ആക്ടിലൂടെ.

ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് പരസ്പരം സാങ്കേതിക വിദ്യ കൈമാറാനും Nuclear Suppliers Group ല്‍ നിന്നും ഇന്ധനം വാങ്ങനും കഴിയും. ഇന്ത്യ ആണവ നിര്‍വ്യാപന കരാരില്‍ ഒപ്പുവച്ചിട്ടില്ല. അമേരിയ്ക്കയുടെ Atomic Energy Act പ്രകാരം നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത രാജ്യവുമായി ആണവ സഹകരണം സാധ്യമല്ല. ഹൈഡ് ആക്ട് ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പുവച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവസകരണം സാ‍ധ്യമാക്കുന്ന കരാറാണ്.(NDTV, What is Hyde Act)

മേല്‍പ്പറഞ്ഞവയില്‍ നിന്നും എനിയ്ക്കു മനസിലായത്
ചുരുക്കത്തില്‍ ഇന്ത്യയെ നേരിട്ടു ബാധിയ്ക്കാത്തതാണ് ഹൈഡ് ആക്ട്. എന്നാല്‍ അമേരിയ്ക്കയുടെ ഇന്ത്യയുമായുള്ള എല്ലാ ആണവ സൌഹൃദങ്ങളെയും പരോക്ഷമായി ബാധിയ്ക്കുകയും ചെയ്യും.
അതായത് ഇന്ത്യ ഒപ്പുവയ്ക്കുകയോ ഇന്ത്യ അംഗീകരിച്ചെന്നു പ്രഖ്യാപിയ്ക്കയോ ചെയ്തിട്ടൂള്ള ഒരു കരാറല്ല ഹൈഡ് ആക്ട്. ഇന്ത്യയുടെ അംഗീകാരം ആവശ്യമുള്ളതോ ഇന്ത്യയോട് അഭിപ്രായം ചോദിയ്ക്കുന്നതോ അല്ല ഹൈഡ് ആക്ട്. അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടിനെ ഇന്ത്യ അനുസരിയ്ക്കാണം എന്നു ശാഠ്യം പിടിയ്ക്കാനുമാവില്ല.
ഹൈഡ് ആക്ട് അമേരിയ്ക്കന്‍ പ്രതിനിധി സഭ പാസക്കിയ, ഏതാണ്ട് അവരുടെ ആഭ്യന്തരകാര്യമെന്നു പറയാവുന്നതും എന്നാല്‍ അമേരിയ്ക്കന്‍ ഇന്ത്യന്‍ ബന്ധങ്ങളെ ബാധിയ്ക്കുന്നതുമായ ഒരു ചട്ടകൂടാണ് ഇത്. അമേരിയ്ക്ക ഇന്ത്യയുമായി ആണവ കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ അത് എങ്ങനെയായിരിയ്ക്കണമെന്നും എന്തൊക്കെ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടു മാത്രമേ അമേരിയ്ക്കയ്ക്ക് ഇന്ത്യയുമായി ആണവസൌഹൃദം ആകാവൂ എന്നും ഈ ആക്ട് പറഞ്ഞു വയ്ക്കുന്നു.
അമേരിയ്ക്ക ഇന്ത്യയുമായി ഏത് ആണവബന്ധമുണ്ടാക്കിയാലും ഏതൊക്കെ കരാറില്‍ ഏര്‍പ്പെട്ടാലും അതിനു പിറകില്‍ ഹൈഡ് ആക്ട്(ഭേദഗതികളോടെ ആയിക്കൂടാ എന്നില്ല) തീര്‍ച്ചയായും ഉണ്ടാവും. അഥവാ ഹൈഡാക്ടിനെ ധിക്കരിയ്ക്കുന്നതോ ഹൈഡ് ആക്ടിനു വിരുധമായതോ ആയ ഒരു കരാറിലും ഏര്‍പ്പെടാന്‍ അമേരിയ്ക്കയ്ക്ക് ആവില്ല.
ഇന്ത്യയും അമേരിക്കയും തമ്മില്‍ August 3, 2007 ല്‍ ഒപ്പുവച്ച 123 കരാറിനു പിന്നിലും ഹൈഡ് ആക്ട് തീര്‍ച്ചയായും ഉണ്ടാവും. അഥവാ 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമായി മാത്രമേ അമേരിയ്ക്കയ്ക്ക് ഒപ്പുവയ്ക്കാനാവൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 123 കരാറു മാത്രമേയുള്ളൂ. അതിലേ വ്യവസ്ഥകളോടേ ഇന്ത്യയ്ക്കു പ്രതിബന്ധതയുള്ളൂ. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം 123 കരാര്‍ ഹൈഡ് ആക്ടിനു വിധേയമാണ്, അതുകൊണ്ടാണ് അവര്‍ക്ക് അതില്‍ ഒപ്പുവയ്ക്കാന്‍ കഴിയുന്നത്.

എനിക്കു മനസിലായത് ഒന്നു സിംബോളിയ്ക്കായി ചിത്രീകരിച്ചാല്‍ ഇങ്ങനെയിരിയ്ക്കും
Hyde Act

13 comments:

N.J Joju said...

ഹൈഡ് ആക്ടിനെ മനസിലാക്കുവാനുള്ള ശ്രമത്തിന്റെ ആരംഭം

കിണകിണാപ്പന്‍ said...

മറ്റു പല ഹിജണ്‍ അജണ്ടയും ഉണ്ടെന്നാണല്ല ബുലോഗ കിണാപ്പന്‍മാര്‌ പറയുന്നത്‌.

Unknown said...

കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു , ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനല്ല . പുകമറയില്‍ പെട്ടുപോയവര്‍ക്ക് വ്യക്തത കിട്ടാന്‍ ....

Manoj മനോജ് said...

ജോജു, അഭിനന്ദനങ്ങള്‍..

123 അവര്‍ക്ക് പ്രശ്നമുള്ളതാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പറഞ്ഞപ്പോള്‍ അവര്‍ തന്നെ നിയമിച്ച ഹൈഡ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഭേദഗതി വരുത്തി ഒരു കൊല്ലത്തോളം എടുത്ത് അവര്‍ പാസാക്കിയ ഹൈഡ് നിയമത്തെ പറ്റിയാണ് ഇന്ത്യയില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. കാരണം 123 ഇന്ത്യയ്ക്ക് അനുകൂലമാണെന്നും ഹൈഡ് ആക്ടില്‍ എന്തോ “ഹൈഡ്” ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണം. ഇത് ശരിയോ അല്ലയോ എന്ന് പൊതുജനങ്ങളെ മനസ്സിലാക്കിക്കുവാനുള്ള യാതൊരു നടപടിയും ഒരു രാഷ്ട്രീയ കക്ഷികളും എടുത്തില്ല എന്നത് ദു:ഖകരമാണ്.

അതിനാല്‍ ഇതിനെ കുറിച്ച് ജോജു കൂടുതല്‍ വിവരങ്ങള്‍ ഉടനെയിടും എന്ന് കരുതുന്നു. കാത്തിരിക്കുന്നു...

അനില്‍@ബ്ലോഗ് // anil said...

ജോജു, ഇതു മുയലിന്റെ മൂന്നു കൊമ്പല്ല. കാര്യങ്ങള്‍ വിശദമായി പൊസ്റ്റ് ചെയ്യണം, തെറ്റിദ്ധാരണ പരത്താതെ.

Mr. K# said...

തുടക്കം നന്നായി ജോജൂ.

ഗുപ്തന്‍ said...

അച്യുതാനന്ദന്റെ ലേഖനത്തിലുള്‍പടെ വിമര്‍ശനവിധേയം എന്ന് തോന്നിയ ഭാഗം ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈഡ് ആക്റ്റ് റ്റെക്സ്റ്റ്മുഴുവനായും അവിടെ ഡൌണ്‍ലോഡ് ചെയ്യാവുന്ന ലിങ്കും ഇട്ടിട്ടിട്ടുണ്ട്.

അവിടെ വിഷയം ചര്‍ച്ചചെയ്യാന്‍ താല്പര്യം ഇല്ല. റെഫെറന്‍സ് ആവശ്യമുണ്ടങ്കില്‍ മാത്രം പോകുക.

N.J Joju said...

സുഹ്രൂത്തുക്കളേ,

ഹൈഡ് ആക്ടിനെക്കുറിച്ചു മനസിലാക്കാനുള്ള എന്റെ ശ്രമത്തിന്റെ ആരംഭം മാത്രമാണ് ഇത്. ഹൈഡ് ആക്ട് പൂര്‍ണ്ണമായി ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. അത് പരിഭാഷപ്പെടുത്തി പോസ്റ്റ് ചെയ്യുക എന്നത് എന്റെ ശ്രമത്തിന്റെ ഭാഗമാണ്. ഘട്ടം ഘട്ടമായേ അതു സംഭവിയ്കൂ. ചിലപ്പോള്‍ അതിനു മുന്‍പേ തന്നെ ആണവകരാര്‍ നിലവില്‍ വരുകയോ ഗവര്‍മെന്റ് താഴെ പോവുകയോ സംഭവിയ്ക്കാം. അതുന്നും നമുക്കു വിഷയവുമല്ല.

ഏറ്റവും ആധികാരികവും വിശ്വസനീയവും നിഷ്പക്ഷവുമായ രേഖകളെ അടിസ്ഥാനപ്പെടുത്തി ഈ വിഷയം പഠിയ്ക്കുകയാണ് എന്റെ ലക്ഷ്യം.

N.J Joju said...

പോസ്റ്റിനെ എന്റെ അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലിക്കരിച്ചിരിയ്ക്കുന്നു.

“ചുരുക്കത്തില്‍ ഇന്ത്യയെ നേരിട്ടു ബാധിയ്ക്കാത്തതാണ് ഹൈഡ് ആക്ട്. എന്നാല്‍ അമേരിയ്ക്കയുടെ ഇന്ത്യയുമായുള്ള എല്ലാ ആണവ സൌഹൃദങ്ങളെയും പരോക്ഷമായി ബാധിയ്ക്കുകയും ചെയ്യും.”

തറവാടി said...

thuTaruka :)

Nachiketh said...

കലക്കി ജോജ്ജു ......ഇതിലേറെ എന്തു മനസ്സിലാക്കാനുണ്ട്

കണ്ണൂസ്‌ said...

ഒരു സ്വകാര്യ ബില്ല് ആണ് ഹൈഡ് ആക്റ്റ് എന്ന നിലക്ക് അതിനെ null & void ആക്കാന്‍ യു.എസ്.കോണ്‍ഗ്രസ്സിന് കഴിയുമെന്നാണ് തോന്നുന്നത്. അതായത് ആസന്നമായ ഇന്ത്യന്‍ കരാര്‍ മുന്നില്‍ കണ്ടാണ് ഹൈഡ് ആക്റ്റ് വന്നത് എന്നതിനാല്‍ ഇന്ത്യയുമായുള്ള കരാറില്‍ അത് പ്രതിഫലിക്കുമെന്ന് ഉറപ്പാണെങ്കിലും വേറൊരു രാജ്യവുമായി സമാനമായ കരാറില്‍ ഏര്‍പ്പെടുമ്പോഴോ, അല്ലെങ്കില്‍ ഇന്ത്യയുമായുള്ള കരാറില്‍ തന്നെ ഒരു പുനര്‍വിചിന്തനം വേണമെന്ന് തോന്നിയാലോ ഹൈഡ് ആക്റ്റ് ഓവര്‍‌റൂള്‍ ചെയ്യുന്ന കാര്യം അവര്‍ക്ക് കോണ്‍ഗ്രസ്സ് പരിഗണനക്ക് വിടാന്‍ പറ്റിയേക്കും.

N.J Joju said...

null & void ആക്കാന്‍ യു.എസ്.കോണ്‍ഗ്രസ്സിന് അത്ര എളുപ്പം കഴിയില്ല. കാരണം 1:5 എന്ന ഭൂരിപക്ഷത്തില്‍ പ്രതിനിധി സഭ അംഗീകരിച്ച നിയമം null & void ആക്കാന്‍ മതിയായ കാരണം വേണ്ടേ. ഹൈഡ് ആക്ട് ഇന്ത്യയുമായുള്ള ബന്ധം എങ്ങിനെയാകാം എന്നു നിര്‍വ്വചിയ്ക്കുന്നതുതന്നെയാണ്, അത് ഇന്ത്യയുമായുള്ള ആണവ സാമ്പത്തിക ഇടപാടുകള്‍ മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളതും.

“വേറൊരു രാജ്യവുമായി സമാനമായ കരാറില്‍ ഏര്‍പ്പെടുമ്പോഴോ, അല്ലെങ്കില്‍ ഇന്ത്യയുമായുള്ള കരാറില്‍ തന്നെ ഒരു പുനര്‍വിചിന്തനം വേണമെന്ന് തോന്നിയാലോ ഹൈഡ് ആക്റ്റ് ഓവര്‍‌റൂള്‍ ചെയ്യുന്ന കാര്യം അവര്‍ക്ക് കോണ്‍ഗ്രസ്സ് പരിഗണനക്ക് വിടാന്‍ പറ്റിയേക്കും.”
പറ്റും എന്നത് അസാധ്യമായ കാര്യമൊന്നുമല്ല. അതേ സമയം അത് ഒരു സാധ്യത മാത്രമാണ്. പക്ഷേ കരാറില്ലെങ്കിലും സംഭവിയ്ക്കാവുന്നതിനപ്പുറം ഒന്നും കരാറില്‍ ഒപ്പുവച്ചാലും സംഭവിയ്ക്കുമെന്ന് എനിയ്കു തോന്നുന്നില്ല.