Thursday, July 17, 2008

ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS.

അമേരിക്കന്‍ ഐക്യനാടുകളുടെ
109ആം കോണ്‍ഗ്രസ്


At the second session
(2006 ജനുവരി 3 ചൊവ്വാഴ്ച, വാഷിംഗ്‌ടണ്‍ ഡി.സി. )

ഇന്ത്യയുമായി ഉദ്ദ്യേശിയ്ക്കുന്ന ആണവസഹകരണ കരാറിനെ
1954ലെ ആണവോര്‍ജ്ജ നിയമത്തിന്റെ ചില നിബന്ധനകളില്‍ നിന്നും ഒഴിവാക്കുന്നതിനായുള്ള നിയമം.

TITLE 1- അമേരിയ്ക്കയും ഇന്ത്യയുമായുള്ള ആണവസഹകരണം

SEC. 101. SHORT TITLE.

ഈ നിയമം‘‘Henry J. Hyde United States-
India Peaceful Atomic Energy Cooperation Act of 2006’’ എന്നു വിളിയ്ക്കപ്പെടുന്നു.

SEC. 102. SENSE OF CONGRESS.
(1)ആണവ ആയുധങ്ങളുടെ വ്യാപനം, മറ്റു weapons of mass destruction ന്റെ ഉത്പാദനം വിതരണം എന്നിവയെ തടയുന്നത് അമേരിയ്ക്കന്‍ വിദേശകാര്യനയത്തിന്റെ ഉദ്ദ്യേശമാണ്.
(2)ആണവ നിര്‍വ്വ്യാപനകരാറില്‍ ഉറച്ചുനില്‍ക്കുക, അതു ശക്തമായി പ്രാവര്‍ത്തികമാക്കുക എന്നത് അമേരിയ്ക്കയുടെ നിര്‍വ്വ്യാപന നയത്തിന്റെ മൂലക്കല്ലാണ്.
(3)ആണവ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു തടയുന്നതിലും, രാജ്യാന്തര സുരക്ഷ ഉറപ്പാക്കുന്നതിലും ആണവ നിരിവ്യാപന കരാര്‍ ഒരു വിജയമാ‍ണ്.
(4)ആണവനിര്‍വ്യാപനം ഉത്തരവാദിത്വമായി ഏറ്റുപറയാത്തതുകൊണ്ട് ആണവനിര്‍വ്യാപനകരാര്‍ ഒപ്പിടാതെ കരാറിന്റെ പരിധിയ്ക്കു പുറത്തു നില്‍കുന്ന രാജ്യങ്ങള്‍ ആഗോള ആണവനിര്‍വ്വ്യാപനമെന്ന ലക്ഷ്യം സാധിയ്ക്കുന്നതിനു പ്രതിബന്ധമാണ്.
(5)ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്തരാജ്യങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള താത്പര്യം അമേരിയ്ക്കണ്ട്.
(6)Atomic Energy Act of 1954 (42 U.S.C. 2153) ന്റെ section 123 അനുസൃതമായി അമേരിയ്ക്കയ്ക്ക് ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവസഹകരണകരാറില്‍ ഏര്‍പ്പെടാവുന്നതാണ്.
(A) അത്തരം രാജ്യങ്ങള്‍ സാങ്കേതികവിദ്യയുടെ നിവ്യാപനത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തിയിട്ടൂണ്ടെങ്കില്‍
(B)ജനാധിപത്യരാജ്യമായി പ്രവര്‍ത്തിയ്ക്കുകയും അമേരിയ്ക്കയുടെ വിദേശനയത്തെ അംഗീകരിയ്ക്കുകയും അമേരിയ്ക്കയുടെ ആണവനിര്‍വ്വ്യാപന ശ്രമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുകയും ചെയ്തിട്ടൂണ്ടെങ്കില്‍
(C)തുടര്‍ന്ന് ആണവപരീക്ഷണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ആണവസാങ്കേതികവിദ്യ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യുമെങ്കില്‍
(D)അമേരിയ്ക്കയുടെ പ്രാദേശികവും അന്താരാഷ്ട്രീയവുമായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളെ - പ്രത്യേകിച്ച് ആണവ ആയുധമോ മറ്റു മാസ് ഡിസ്ട്രക്ടീവ് ആയുധങ്ങളോ ശേഖരിയ്ക്കുകയോ, കൈവശപ്പെടുത്താന്‍ ശ്രമിയ്ക്കുകയോ ചെയ്യുന്ന ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെയും ,ഭീകരസംഘടനകളെയും ഉപദേശിയ്ക്കുക,ഒറ്റപ്പെടുത്തു ആവശ്യമെങ്കില്‍ ചെറുക്കുക(if necessary, sanctioning and containing states that sponsor
terrorism and terrorist groups) - സഹായിയ്ക്കുമെങ്കില്‍(political and material support)

(7) ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവയോടും അവര്‍ തമ്മിലുമുള്ള അമേരിയ്ക്കയുടെ നയങ്ങള്‍ തുടരണം.
(8) ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അമേരിക്കയുടെ രാജ്യതാത്പര്യമാണ്.
(9) ഇന്ത്യയും അമേരിക്കയും ജനാധിപത്യമൂല്യങ്ങളെ വിലമതിയ്കുന്നതും സാമ്പത്തിക സഹകരണം മെച്ചെപ്പെടുത്താനും നിലനിര്‍ത്താനും കഴിവുള്ളതുമായ രാജ്യങ്ങളാണ്.
(10)അമേരിയ്ക്കയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയുമായുള്ള സൈനീകേതര ആണവ സഹകരണം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാണ്.
(11)ആണവ നിര്‍വ്വ്യാപനകരാറില്‍ ഒപ്പുവയ്ക്കാത്ത എന്നാല്‍ ആണവനിവ്യാപനത്തില്‍ ശ്രദ്ധയുള്ള രാ‍ജ്യങ്ങള്‍മായുള്ള ഇത്തരം സഹകരണങ്ങള്‍ അമേരിയ്ക്കയുടെ വിദേശകാര്യ നയത്തിലെ ശ്രദ്ധേയമായ മാറ്റമായി കണക്കാക്കാം.
(12) ഇന്ത്യയുമായുള്ള അമേരിയ്ക്കയുടെയോ മറ്റുരാജ്യങ്ങളുടെയോ സൈനീകേതര ആണവ സഹകരണം ആണവവ്യാപത്തിന്റെയും ആയുധമത്സരത്തിന്റെയും റിസ്ക് കുറയ്ക്കുന്നതും ആണവ ഇന്ധന ദാദാക്കളുടെ(NSG) മാര്‍ഗ്ഗരേഖ മുതലായ ആണവ നിര്‍വ്വ്യാപന ശ്രമങ്ങളോടൂള്ള ഇന്ത്യയുടെ സഹകരണം ഉറപ്പുവരുത്തുന്നതുമാകണം.

(13) ഇന്ത്യയിലേയ്ക്കുള്ള ആണവ ഇന്ധന കയറ്റുമതി അമേരിയ്കന്‍ നിയമാനുസൃതം നിര്‍ത്തിവച്ചാല്‍ മറ്റുരാജ്യങ്ങളില്‍ നിന്നോ അമേരിയ്ക്കയില്‍ നിന്നോ ഇന്ത്യയിലേയ്ക്കുള്ള ആണവകയറ്റുമതി തുടരുന്നത് അമേരിയ്ക്ക പ്രോത്സാഹിപ്പിയ്ക്കുരുത്

7 comments:

അങ്കിള്‍ said...

6 (B) യില്‍ ‘........... ചെയ്തിട്ടുണ്ടെങ്കില്‍’ എന്നാണെഴുതിയിരിക്കുന്നത്. അതായത് കരാറില്‍ ഒപ്പിടുന്നതു വരെയുള്ള കാര്യങ്ങള്‍. എന്നാല്‍

6(C) യില്‍ ‘............ചെയ്യുമെങ്കില്‍’ എന്നെഴുതിയിരിക്കുന്നതിനാല്‍, കരാറില്‍ ഒപ്പിട്ട് കഴിഞ്ഞാലും (സി) യില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അനുസരിക്കന്‍ ബാധ്യസ്ഥരാണെന്നു വരും.

Radha said...

Hyde act SEC.103 Statement of policy.

"(4) Secure India’s full and active participation in United States efforts to dissuade, isolate and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability and the capability to enrich uranium or reprocess nuclear fuel, and the means to deliver weapons of mass destruction."
Please see the full document at
http://frwebgate.access.gpo.gov/cgi-bin/getdoc.cgi?dbname=109_cong_bills&docid=f:h5682enr.txt.pdf

The agreement is clearly not just about nuclear fuel supply, but framing the future directions of India's foreign policy.

N.J Joju said...

(പരിഭാഷയില്‍ ചില പിഴവുകള്‍ വരാന്‍ സാധ്യതയുണ്ട്, ലിങ്ക് ഇടാം, ഒര്‍‌ജിനലുമായി ഒത്തുനോക്കി വിശകലനം ചെയ്യുന്നതാണ് നല്ല്ലത്.)

അങ്കിള്‍,

ഒരു രാജ്യവുമായി സാമ്പത്തിക-വാണിജ്യ സഹകരണങ്ങള്‍ ഉണ്ടായിരിയ്ക്കുന്നത് അത് ഇന്ത്യയാലും ചൈനയായാലും അമേരിയ്ക്കയായാലും ആ രാജ്യവുമായി നല്ല അന്താരാഷ്ട്ര ബന്ധങ്ങള്‍ സൂക്ഷിയ്കുമ്പോള്‍ മാത്രമാണ്.

6 (B) യില്‍ ‘...........ചെയ്തിട്ടുണ്ടെങ്കില്‍’ എന്നു തന്നെയല്ല അങ്ങനെ തുടരേണ്ടിയും വരും. ഹൈഡ് ആക്ട് പ്രകാരം (NPT യില്‍ ഒപ്പുവയ്ക്കാത്ത) ജനാധിപത്യരാജ്യവുമായേ അമേരിയ്ക്ക ആണവബന്ധം സ്ഥാപിയ്കൂ. ഇന്ത്യ ജനാധിപത്യരാജ്യം അല്ലാതായാല്‍, ആണവവ്യാപനം നടത്തിയാല്‍ അമേരിയ്ക്ക കരാറില്‍ നിന്നു പിന്മാറുക തന്നെ ചെയ്യും.

അതായത് ബിയും സിയും ഒരു പോലെതന്നെയാണ്.

ഇനി ഇന്ത്യ ഈ കാര്യങ്ങള്‍ അംഗീകരിയ്ക്കേണ്ടീ വരുന്നത് ഹൈഡ് ആക്ട് പ്രകാരമല്ല. ഇന്ത്യയുമായി ഒപ്പുവയ്ക്കാന്‍ പോകുന്ന കരാറില്‍ അതിനു വ്യവസ്ഥ ചെയ്യും(അല്ലെങ്കില്‍ ഒപ്പുവച്ച കരാറില്‍ അതിനു വ്യവസ്ഥയുണ്ട്). കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ജനാധിപത്യരാജ്യമായി തുടരുകയും ആണവവ്യാപനം നടത്താതിരിയ്ക്കുകയും ആണവപരീക്ഷണങ്ങളില്‍ നിന്നു വിട്ടു നില്‍കുകയും വേണ്ടിവരും.

N.J Joju said...

SEC.103 ല്‍ എത്തിയിട്ടില്ല, SEC.102 വരെ ആയുള്ളൂ. ഇതിനു സമാനമായ ഒന്ന് 6(ഡി) ല്‍ പറയുന്നുണ്ട്.

“(D) such cooperation will induce the country to give
greater political and material support to the achievement
of United States global and regional nonproliferation objectives,
especially with respect to dissuading, isolating, and,
if necessary, sanctioning and containing states that sponsor
terrorism and terrorist groups that are seeking to acquire
a nuclear weapons capability or other weapons of mass
destruction capability and the means to deliver such
weapons;”

അനില്‍@ബ്ലോഗ് // anil said...

ജോജു, ആത്മാര്‍ത്ഥതയെ അംഗീകരിക്കുന്നു.

Suraj said...

നല്ല ഉദ്യമം ജോജൂ,
തുടരുക.

പിന്നെ,
വെറുതേ തര്‍ജ്ജമ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഹൈഡ് ആക്റ്റ് നിഷ്കളങ്കവും അപാരമായ മനുഷ്യ സ്നേഹപ്രേരിതവും ആണെന്നൊക്കെ വ്യാഖ്യാനമുണ്ടായേക്കാം ;)
കോമ്പ്രിഹെന്‍സീവ് ടെസ്റ്റ് ബാന്‍ ട്രീറ്റിയും എന്‍.പി.ടിയും പോലെയുള്ള സംഗതികളുടെ ചരിത്രം, അതിനു പിന്നിലെ അമേരിക്കന്‍ നയതന്ത്ര ഉദ്ദേശ്യങ്ങള്‍, അന്താരാഷ്ട്ര ആണവക്കളികള് എന്നിവയൊക്കെ കൂടി ചേര്‍ത്ത് വച്ച് നോക്കിയാലേ ഈ ഹൈഡ് ആക്റ്റിന്റെ ഗുട്ടന്‍സ് മുയ്മനായിട്ടും ഇങ്ങ് പോരൂ എന്നത് മറക്കരുതേ.

ഈ സീരീസ് പൂര്‍ണമാകാന്‍ കാത്തിരിക്കുന്നു.

The Common Man | പ്രാരബ്ധം said...

ഈ ഉദ്യമത്തെ അഭിനന്ദിക്കാതെ പറ്റില്ല. സംഗതികളെപറ്റി ഒരു പിടിയില്ലാതിരുന്നതുകൊണ്ടു ഒരു അഭിപ്രായം പോലും പറയാന്‍ പറ്റാതിരിക്കുവാരുന്നു.

123 ഉടമ്പടി ഹൈഡ് ആക്റ്റ് പ്രകാരം രൂപം കൊണ്ടതാണെങ്കിലും, ഇന്ത്യക്ക് അതുമായി ഒരു ബന്ധമോ ബന്ധനമോ ഇല്ല എന്നാണോ കണ്‍ക്ലൂഷന്‍? അതെ എന്നാണുത്തരമെങ്കില്‍ വലിയ കുഴപ്പം ഇല്ല എന്നു കരുതാം അല്ലേ?

പക്ഷേ അല്ല എന്നാണെങ്കിലോ?

"ജനാധിപത്യരാജ്യമായി പ്രവര്‍ത്തിയ്ക്കുകയും "....

സദ്ദാം ഹുസൈന്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയായിരുന്നു.[ തിരഞ്ഞെടുപ്പു സ്വതന്ത്രമായിരുന്നോ എന്നുള്ളതു ഒരു ചോദ്യം തന്നെയാണെങ്കിലും!]. നാളെ നമ്മുടെ ജനാധിപത്യവും അമേരിക്കക്കാരനു പിടിക്കാതെ വന്നാല്‍?

"അമേരിയ്ക്കയുടെ വിദേശനയത്തെ അംഗീകരിയ്ക്കുകയും"

ഇതും അപകടമല്ലേ?

"ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെയും "

ഈ പട്ടികയില്‍ പാക്കിസ്ഥാനെ ഒഴിവാക്കിയാല്‍?

ഇതെല്ലാം സമഗ്രമായി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനം പ്രതീക്ഷിക്കുന്നു.