Thursday, August 21, 2008

ഹൈഡ് ആക്ടും ഇന്ത്യയുടെ പരമാധികാരവും

ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് ഇടതുകക്ഷികളും അല്ലെന്ന് കോണ്‍ഗ്രസ്സും പറയുന്നു.
പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും വിദേശകാര്യമന്ത്രിയും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുമ്പോള്‍ കണ്ടോലിന്‍സ റൈസിന്റെയും നിക്കോളാസ് ബേണ്‍സിന്റെയും പ്രസ്ഥാവന ചൂണ്ടിക്കാട്ടി മറുപക്ഷത്തെ കള്ളന്മാരും ചതിയന്മാരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിയ്ക്കാന്‍ ഇടതുപക്ഷനേതാ‍ക്കളും സഹയാത്രികരും ശ്രമിയ്ക്കുന്നു.

എന്താണ് ഇതിലെ സത്യം?
എന്റെ അഭിപ്രായം ഇങ്ങനെയാണ്.

“ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം ആണവകരാര്‍ ഹൈഡ് ആക്ടുമായി ചേര്‍ന്നു പോകുന്നതുകൊണ്ടാണ്. ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമല്ല എന്നു പറയുന്നത് ആണവകരാറിനോടു മാത്രമേ ഇന്ത്യയ്ക്കു പ്രതിബദ്ധതയുള്ളൂ എന്നതുകൊണ്ടാണ്.”

അതായത് ഇന്ത്യയ്ക്ക് ആണവകരാറിലൂടെയല്ലാതെ ഹൈഡ് ആക്ടുമായി യാതൊരു ബന്ധവും ഉണ്ടാവുന്നില്ല.

ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ആഭ്യന്തര നിയമമാണ്. അത് ഇന്ത്യ നേരിട്ടു ബാധിയ്ക്കും എന്നു പറയുന്നത് ശരിയല്ല. അമേരിയ്ക്ക ഇന്ത്യയുമായി ഉണ്ടാക്കുന്ന കരാറിലൂടെ മാത്രമാണ് ഹൈഡ് ആക്ടുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടാവുന്നത്. ഈ കരാറു സാധ്യമാക്കുക എന്നതു മാത്രമാണ് അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ട് ചെയ്യുന്നത്.

വിവാദ പ്രസ്ഥാവനകള്‍
1. കോണ്‍‌ടലിന്‍സാ റൈസ്
"In February 2008 U.S. Secretary of State Condoleezza Rice said that any agreement would be "consistent with the obligations of the Hyde Act"."

റൈസും ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയാന്‍ കാരണം കരാര്‍ ഹൈഡ് ആക്ടിന്റെ obligationസുമായി consistent ആണ് എന്നതുകൊണ്ടാണ്.

2. നിക്കോളാസ് ബേണ്‍സ്
“Former American pointsman of the Indo-US nuclear deal Nicholas Burns says the 123 Agrement is "absolutely" consistent with the controversial Hyde Act”
നിക്കോളാസ് ബേര്‍സ് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാവും എന്നു പറഞ്ഞതിനോടൊപ്പം അതിനുള്ള കാരണവും പറഞ്ഞിട്ടൂണ്ട്. 123 കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റാന്റ് ആയതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്.

റൈസും ബേര്‍സും ഹൈഡ് ആക്ട് ഇന്ത്യയ്ക്കു ബാധമകാണെന്നു പറയാനുള്ള കാരണം ഹൈഡ് ആക്ടുമായി കരാര്‍ ഒത്തുപോവുന്നു(consistent) എന്നതുകൊണ്ടാണ്. ഹൈഡ് ആക്ടുമായി കണ്‍സ്സിസ്റ്ററ്റ്ന്‍ ആയ 123 കരാറീനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിബന്ധതയുള്ളൂ.

അതുകൊണ്ടൂ തന്നെ ഹൈഡ് ആക്ടല്ല കരാറാണ് മുഖ്യം. കരാറില്‍ പറയുന്നതിനോടാണ് ഇന്ത്യ അമേരിയ്ക്ക ബന്ധത്തില്‍ പ്രസക്തി. അല്ലാതെ അവരുടെ ആഭ്യ്യന്തര നിയമമായ ഹൈഡ് ആക്ടില്‍ എന്തു പറയുന്നു എന്നതിനോടല്ല.

ഹൈഡ് ആക്ടിനോട് അമേരിയ്ക്കയ്ക്ക് ആണ് പ്രതിപത്തി. തങ്ങള്‍ ഒപ്പൂവയ്ക്കുന്ന കരാര്‍ ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആണ് എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അമേരിയ്ക്കയ്ക്കാണ്. കരാറുണ്ടായി കഴിഞ്ഞാല്‍ കരാറില്‍ മാത്രമേ കാര്യമുള്ളൂ, ഹൈഡ് ആക്ട് കരാറുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ മാത്രമാണെന്നു പറയാം.

മറ്റു ചില പ്രസ്ഥാവനകള്‍

1. റിച്ചാര്‍ഡ് ബൌച്ചര്‍

“The Bush administration's point man for South Asia, Richard Boucher, pressed by rediff.com to clearly state for the record if India is bound by the Hyde Act or the bilateral 123 agreement, has said it is only the latter that is binding on India.”
കരാറിനോടു മാത്രമേ ഇന്ത്യയ്ക്ക് പ്രതിപത്തിയുള്ളൂ എന്നു സാരം.

"We don't see any inconsistency between the Hyde Act and the 123 agreement. The requirements of US law are requirements on us for us to meet. Just remember the essential function of the Hyde Act. The essential function of the Hyde Act is to allow this to happen�to empower us, to engender, to enable a nuclear deal with India, because otherwise, under the US law, we were prohibited from doing anything with India," Boucher explained.


2. അഭിഷേക് സിന്‍ഖ്വി

“Congress spokesperson Abhishek Singhvi, during his recent visit to Washington, declared that the Indian stand is clear and the nation is bound only by the 123 agreement.”

3. പ്രണാബ് മുഖര്‍ജി

“India’s rights and obligations regarding civil nuclear cooperation with the US arise only from the bilateral 123 Agreement that we have agreed upon with the US”.external affairs minister Pranab Mukherjee said in a suo motu statement on foreign policy-related developments in the Lok Sabha.

4. ചിദംബരം.

“The Hyde Act, which is a domestic law, cannot bind India and cannot interfere with the implementation of the 123 agreement. When ratified by the US Congress, it will be a bilateral treaty between two sovereign countries” Finance Minister P Chidambaram on Saturday, July 19

ചുരുക്കത്തില്‍ അമേരിയ്ക്കന്‍ പ്രതിനിധികളുടെ ഭാഗത്തുനിന്നോ ഇന്ത്യയുടെ ഭാഗത്തുനിന്നൊ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നൊ ഉണ്ടായ പ്രസ്ഥാവനകളില്‍ വൈരുധ്യമില്ല. ഇന്ത്യയെ സംബധിച്ചിടത്തോളം കരാറു മാത്രമേയുള്ളൂ. അതുകൊണ്ട് ഹൈഡ് ആക്ട് ബാധകമല്ല എന്നു പറയുന്നു. അമേരിയ്ക്കയെ സംബന്ധിച്ചിടത്തോളം ഹൈഡ് ആക്ടിലൂടെയല്ലാതെ കരാറില്‍ എത്താനാവില്ല. കരാറ് ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റ് ആക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഹൈഡ് ആക്ടുമായി കണ്‍സിസ്റ്റന്റാണ് കരാര്‍ എന്നുള്ളതുകൊണ്ട് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണ് എന്നു പറയുന്നു.

6 comments:

വേണാടന്‍ said...

കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഇടതുപക്ഷബുദ്ധിജാട ജീവികള്‍ ..ചൈനയെ വേള്‍ക്കന്‍ നടക്കുന്നവറ്ക്ക് ഇന്ത്യയുടെ വ്യഥ കാണാന്‍ എവിടെ സമയം...

റിജാസ്‌ said...

Americayi thamasikkunna venadane polullavarke inganeyalle parayan pattu alle ?

പൊന്‍കുരിശ് said...

മന്മോഹന്‍ പറയും പോലെ, ഇത് അമേരിക്കയുടെ ആഭ്യന്തര നിയമാണ്. 123 ഉടമ്പടി പ്രകാരം ഇന്ത്യക്ക് ലഭിക്കേണ്ടതെല്ലാം ഹൈഡ് ആക്റ്റ് വായിച്ചുപോലും നോക്കാതെ നമുക്കു കിട്ടും. ഹൈഡ് ആക്റ്റിന്റെ പ്രാധാന്യം അമേരിക്ക ഈ ഉടമ്പടിയില്‍ നിന്നും ഏകപക്ഷീയമായി പിന്‍‌വലിഞ്ഞാല്‍ മാത്രമേയുള്ളു. ഹൈഡ് ആക്റ്റിലെ ഇറാ‍ന്‍ ക്ലോസ് കുഞ്ഞുകുട്ടികള്‍ക്ക് വരെ ഇപ്പൊ അറിയാവുന്ന ഒന്നാണ്. 123 ഉടമ്പടി പ്രകാരം, പിന്‍‌വലിയുന്ന കക്ഷി, കൈമാറ്റം ചെയ്തിട്ടുള്ള ഉപകരണങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍, ഇന്ധനം, ഇത്യാതി തിരികെ നല്‍കി, നഷ്ടപരിഹാരം നല്‍കണമെന്നാണ്. മേടിക്കുന്നത് സ്വകാര്യകമ്പനികളില്‍ നിന്നും, തിരികെ വാങ്ങുന്നത് അമേരിക്കന്‍ സര്‍ക്കാരും ആയിരിക്കും. കൊടുത്ത കാശ് തിരികെ കിട്ടുമോ എന്ന് ചോദിക്കരുത്. അതിനാണ് നഷ്ടപരിഹാരം. അതായത്, ഇറാനെതിരെയുള്ള പരിപാടികള്‍ക്ക് ഇന്ത്യ സഹകരിച്ചില്ലെങ്കില്‍ പാവം അമേരിക്കക്ക് വേറെ നിര്‍വ്വാഹമൊന്നുമില്ലാതെ കരാറില്‍ നിന്നും പിന്മാറേണ്ടിവരും. ഏത് അന്തരാഷ്ട്രകോടതിയും അമേരിക്കയുടെ നീക്കം ശരിവയ്ക്കുമെന്നു കേസില്ലാ വക്കീലന്മാര്‍ക്കു പോലും അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരവസ്ഥയില്‍, നഷ്ടപരിഹാരം നല്‍കേണ്ടി വരുക ഇന്ത്യയായിരിക്കും. ഇതു സംഭവിക്കുക ഇറാന്‍ നയത്തിനു സഹായിക്കാതിരുന്നാല്‍ മാത്രമാണ്. ഇറാനെതിരായി ഇപ്പൊതന്നെ രണ്ടുവട്ടം വോട്ടുചെയ്ത മന്മോഹന്‍, ഹൈഡാക്റ്റുകൊണ്ട് ഇന്ത്യക്കൊന്നും വരാന്‍ പോകുന്നില്ല എന്നു പറയുന്നതില്‍ കാര്യമില്ലാതില്ല. പക്ഷെ, പറയുന്ന കാര്യമിതാണ്.

വേണാടന്‍ said...

ഇവിടെ കമന്റുന്നതിനു മുമ്പ് ഇഞ്ചിപ്പെണ്ണിന്റെ ഈ പോസ്റ്റൊന്നു വായിക്കൂ...
http://entenaalukettu.blogspot.com/2008/08/blog-post_17.html.

നാം റഷ്യയുമായും ഒരു കരാര്‍ 1971-ലെ ഇന്ത്യാ-പാക് യുദ്ധസമയത്ത് ഉണ്ടാക്കിയിരുന്നു. അതിന്റെ ബാക്കിപത്രവും അതില്‍ വിശദമാക്കുന്നുണ്ട്.

സത്യസന്ധമായീ കാര്യങ്ങളെ വിലിയിരുത്താന്‍ അമേരിക്കയില്‍ താമസിക്കണമെന്നില്ല പക്ഷെ തലക്കകത്ത് ഇടതുപക്ഷജാഡ ഉണ്ടാവാന്‍ പടില്ലെന്നു മാത്രം.
ലോകക്രമത്തില്‍ ഒരു രാജ്യത്തിനും നിത്യ ശത്രുക്കളോ നിത്യമിത്രങ്ങളോ ഇല്ല എന്ന സത്യം ആദ്യം മനസ്സിലാക്കൂ. ഹൈഡ് ആക്റ്റിലെ ഇറാന്‍ പരാമര്‍ശം, ഇന്ത്യയുമായുള്ള കരാറിനു അമേരിക്കയില്‍ ആഭ്യന്തരമായി ഉണ്ടായ എതിര്‍പ്പിനെ മറികടക്കന്‍ വേണ്ടി മാത്രം ഉള്ളതായിട്ടെ എനിക്കു തോന്നിയിട്ടുള്ളൂ. 1971-ലെ റഷ്യന്‍ കരറുമായി കൂട്ടി വായിക്കുമ്പോള്‍ ഹൈഡ് ആക്റ്റിലെ പരാമര്‍ശങ്ങള്‍ നിസാരമാണു. പിന്നെ കരാറുകളും അവയുടെ ലംഘനവും തുടര്‍ന്നുള്ള അതിന്റെ അന്തരാഷ്ട്രകോടതിയിലുള്ള വിധിയും അമേരിക്കന്‍ മൂരാച്ചി എന്നൊക്കെ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ചുമ്മാ എതിര്‍ക്കാം അല്ലെ.

പൊന്‍കുരിശ് said...

വേണാടന്റെ മറുപടിയുടെ ഒരു ഭാഗം എനിക്കുള്ളതാണ് എന്നു വിചാരിക്കുന്നു. :)

ഇഞ്ചിയുടെ ലേഖനം വായിച്ച്
അതിനെഴുതിയ മറുപടിയില്‍ നിന്ന് ഒരു ഭാഗമാണ് മുകളില്‍ ചേര്‍ത്തത്.

വളരെ വിശദവും, വസ്തുനിഷ്ടാപരവുമായ മറ്റൊരു മറുപടിയും വായിക്കേണ്ടതാണ്.

വായിക്കാന്‍ സമയവും,ക്ഷമയും ഉണ്ടെങ്കില്‍ വായിക്കണമെന്ന് താല്പര്യപ്പെടുന്നു.

ജോജൂ, ലിങ്കുകള്‍ ചേര്‍ത്തത് ശരിയായില്ല എന്നു തോന്നുന്നെങ്കില്‍, ദയവായി ഈ കമന്റ് നീക്കം ചെയ്യണം.

നന്ദി.

റിജാസ്‌ said...

ഹൈഡ് ആക്ട് അമേരിയ്ക്കയുടെ ആഭ്യന്തര നിയമമാണ്. അത് ഇന്ത്യ നേരിട്ടു ബാധിയ്ക്കും എന്നു പറയുന്നത് ശരിയല്ല എന്ന താങ്ങളുടെ അഭിപ്രായത്തിൽ താങ്ങൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നോ?...
ബുഷ് സെനറ്റ് അംഗങ്ങൾക്ക് ഏഴുതിയ കത്ത് പുറത്തുവന്നത് താങ്ങളും അറിഞ്ഞിട്ടുണ്ടാവുമല്ലോ?
ഈ കരാറുമായി മുന്നോട്ട് പോയിരുന്നു സമയത്ത് തന്നെ ഇടതുപക്ഷബുദ്ധിജീവികളും മറ്റും പറഞ്ഞിരുന്ന കാര്യമാണ് ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് എന്നുള്ളത്. പക്ഷെ അപ്പോൾ എല്ലാം വേണാടനെ പോലുള്ളവർ അവരെ കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഇടതുപക്ഷബുദ്ധിജാട ജീവികള്‍ എന്നുപറഞ്ഞ് കളിയാക്കി. ഇപ്പോൾ എന്താണ് അവർക്ക് പറയാനുള്ളത് എന്നറിയാൻ ആഗ്രഹം ഉണ്ട്..