Saturday, October 31, 2009

ലൌ-ജിഹാദ്- ഉണ്ടോ ഇല്ലയോ!

പശ്ചാത്തലം
വലതുപക്ഷ മുസ്ലീം സം‌ഘടനയായ പി.എഫ്.ഐ യുടെ പ്രവര്‍ത്തകരെന്ന് ആരോപിയ്ക്കപ്പെടുന്ന രണ്ടു യുവാക്കള്‍ എം.ബി.എ വിദ്യാര്‍‌ത്ഥിനികളായ രണ്ടൂ യുവതികളെ പ്രണയിയ്ക്കുകയും വിവാഹത്തിനു പ്രേരിപ്പിയ്ക്കുകയും ചെയ്തു. പെണ്‍‌കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഹേബിയസ് കോര്‍‌പ്പസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കപ്പെട്ട വിദ്യാര്‍‌ത്ഥിനികളെ മാതാപിതാക്കളോടോപ്പം കോടതിവിട്ടയച്ചു. പെണ്‍‌കുട്ടികള്‍ അടുത്തതവണ ‘തങ്ങളെ കുടുക്കിയതാണെന്നും യുവാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്നും‘ മൊഴി നല്‍കി.‘യുവാവിനൊപ്പമായിരുന്ന സമയത്ത് പെണ്‍‌കുട്ടികളില്‍ ഒരാള്‍ യുവാവിനെ വിവാഹം കഴിയ്ക്കുകയും മറ്റേ പെണ്‍‌കുട്ടി യുവാവിന്റെ ബസ്‌കണ്ടക്ടറായ സുഹൃത്തിനെ വിവാഹം കഴിയ്ക്കുവാന്‍ നിര്‍‌ബന്ധിയ്ക്കപ്പെടുകയും ചെയ്തു‘ എന്നു വെളിപ്പെടുത്തുകയും ചെയ്തു. ജിഹാദി വീഡിയോകളും പ്രസിദ്ധീകരണങ്ങളും തങ്ങളെ കാണിച്ചു എന്ന് പോലീസിനു നല്‍കിയ മൊഴിയില്‍ പെണ്‍‌കുട്ടികള്‍ ആരോപിയ്ക്കുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടു.
(റഫറന്‍സ്: ടൈംസ് ഓഫ് ഇന്ത്യ ഇന്ത്യന്‍ എക്സ്പ്രസ്)

പ്രതികരണങ്ങള്‍

കെ.സി.ബി.സിയുടെ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മ്മണി ആന്‍ഡ് വിജിലന്‍സ് പ്രണയമതതീവ്രവാദം, മാതാപിതാക്കള്‍ ജാഗരൂകരാവണം എന്ന തലക്കെട്ടോടുകൂടി ലേഖനം പ്രസിദ്ധീകരിച്ചു. വിവിധ ഹിന്ദു മത-രാഷ്ട്രീയ സം‌ഘടനകള്‍ ലൌ ജിഹാദിനെതിരെ സ്ഥിതിവിവരക്കണക്കുകളുമായി രം‌ഗത്തുവന്നു.

ബൂലോകത്തും പ്രതിഫലനങ്ങളുണ്ടായി. ചില പോസ്റ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍:
ലൗ ജിഹാദ്‌ !!!!!(H.K. Santhosh) ലൌ ജിഹാദ് (കാട്ടിപ്പരുത്തി)
റോമിയോ ജിഹാദ്
മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

പോലീ‍സ് റിപ്പോര്‍ട്ട്

ഹൈക്കൊടതിയില്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് Oct 22 നു ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍‌പ്പിച്ചു. ഇതിനെ വിവിധ മാധ്യമങ്ങള്‍ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ചു. ചില മാധ്യമങ്ങള്‍ “ലൌജിഹാദ് ഇല്ല” എന്നു റിപ്പോര്‍‌ട്ടിലൂടെ വായിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ “ലൌജിഹാദ് ഉണ്ടെന്നു സം‌ശയിയ്ക്കുന്നതായി” വായിച്ചൂ മറ്റു ചില മാധ്യമങ്ങള്‍. ഈ വായനയാണ് ഈ പോസ്റ്റിന്റെ ആധാരം.

ഒക്ടോബര്‍ 22-23 ലെ ചില തലക്കെട്ടുകള്‍
“ലൌ ജിഹാദ് : ആസൂത്രിത നീക്കമുണ്ടെന്നു ഡി.ജി.പി” (ദീപിക)
“പ്രണയത്തിന്റെ പേരില്‍ മതമാറ്റത്തിനു സംഘടിത ശ്രമമെന്നു ഡി.ജി.പി”(മാതൃഭൂമി)
"No ‘love jihad’, says DGP" (The Hindu)
സ്നേഹം നടിച്ചു മതം മാറ്റാന്‍ ശ്രമമുണ്ടെന്നു ഹൈക്കോടതിയ്ക്കു ഡിജിപിയുടെ റിപ്പോര്‍ട്ട്(മംഗളം)
സംസ്ഥാനത്ത് ലൌജിഹാദ് പ്രവര്‍ത്തനമില്ലെന്ന് പോലീസ്(മാധ്യമം)
No ‘Love Jihad’ in Kerala(Deccan Herald)
No organisation called 'love jihad' identified in Kerala(DNA)
No organisation called 'Love Jihad' identified in Kerala(Hindustan Times)


യഥാര്‍‌ത്ഥത്തില്‍ ജേക്കബ് പുന്നൂസിന്റെ റിപ്പോര്‍‌ട്ടീല്‍ പറയുന്നതെന്താണ്?
1.ലൌ ജിഹാദ് അല്ലെങ്കില്‍ റൊമിയോ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നില്ല.
2.പ്രണയത്തെ മതം മാറ്റത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിയ്ക്കാന്‍ ചില സംഘടനകള്‍ മുസ്ലീം യുവാക്കളെ പ്രേരിപ്പിയ്ക്കുന്നതായി സ്ഥിരീകരിയ്ക്കാത്ത വിവരമുണ്ട്.
3. ഇത്തരം സംഘങ്ങള്‍ യുവാക്കളെ പ്രത്യക്ഷമായോ പരോക്ഷമായോ വസ്ത്രങ്ങളും വാഹനങ്ങളും നിയമസഹായവും നല്‍കുന്നുണ്ട് വിവരം കിട്ടിയിട്ടൂണ്ട്.
4. ചില സം‌ഘടനകള്‍ യുവതികളെ വശത്താക്കി നി‌ര്‍‌ബന്ധിച്ചോ ചതിച്ചോ മതം മാറ്റാന്‍ ശ്രമിയ്ക്കുന്നതായി പരാതികള്‍ ഉയരുന്നത് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.
5. വ്യത്യസ്ഥമതത്തിലുള്ളവരുമായുള്ള വിവാഹം അതിനോടനുബന്ധിച്ചുള്ള മതം മാറ്റം ഇവയെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.

ഇതില്‍ ഒന്നാമത്തേത് സ്ഥിരീകരിച്ച വിവരവും രണ്ടും മൂന്നും സ്ഥിരീകരിയ്ക്കാത്ത വിവരവുമാണ്. ലൌജിഹാദ് എന്ന സം‌‌ഘടന പ്രവര്‍ത്തിയ്ക്കുന്നില്ല എന്നതിന് ലൌജിഹാദ് എന്ന ആശയം ഒരു തീവ്രവാദസം‌ഘടനയും പ്രചരിപ്പിയ്ക്കുന്നില്ല എന്നൊരര്‍ത്ഥമില്ല. സ്ഥിരീകരിയ്ക്കത്ത വിവരങ്ങളെ സ്ഥീരീകരിച്ചത് എന്ന രീതിയില്‍ അവതരിപ്പിയ്ക്കുന്നതും “ലൌ ജിഹാദ് ” എല്ല എന്നു സമര്‍‌ത്ഥിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും അപക്വമാണ്.

കൂടുതല്‍ സ്ഥിരീകരണങ്ങളും വെളിപ്പെടുത്തലുകളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതുവരെ കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളൂ.

13 comments:

Pulchaadi said...

ശരിയാണ്, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ സത്യം എന്ന നിലയ്ക്ക് അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് തന്നെയാണ് എല്ലാവരും പറയുന്നത്.ലവ് ജിഹാദിന് മാധ്യമങ്ങള്‍ നിറം ചേര്‍ത്ത ഇത്രയും പ്രചാരണം നല്‍കിയതിനു ശേഷമാണ് താങ്കള്‍ ഇത് പറയുന്നത് എന്നും ഓര്‍ക്കുക. പോലീസിനെ അവിശ്വസിക്കാന്‍ മാധ്യമങ്ങള്‍ നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. നാളെ പോലീസ്‌ ലവ് ജിഹാദ് ഇല്ല എന്ന് പറഞ്ഞാലും എത്ര പേര്‍ വിശ്വസിക്കും?!

തെറ്റിദ്ധാരണകള്‍ പരത്തി സമൂഹത്തെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ വിപത്ത്‌. ഞാനും ജോജുവും ഒരു കാര്യത്തെപറ്റി രണ്ടു സ്വരത്തില്‍ സംസാരിക്കുന്നത് തന്നെയാണ് അവരുടെ വിജയത്തിന്റെ ഏറ്റവും വലിയ തെളിവും.

ലവ് ജിഹാദിനെ പറ്റി എന്റെ അഭിപ്രായങ്ങള്‍ ഇവിടെ വായിക്കാം:

http://pulchaadi.blogspot.com/

jayanEvoor said...

ഇതേപ്പറ്റി വായിച്ചുള്ള അറിവ് ഉള്ളൂ...
ജോജു എഴുതിയതും, പുല്‍ച്ചാടി എഴുതിയതും വായിച്ചു...

സത്യമെന്തെന്ന് പുറത്ത് വരും എന്ന് പ്രതീക്ഷിക്കാം...

നിരപരാധികള്‍ ക്രൂശിക്കപ്പെടാതിരിക്കട്ടെ...

ഒപ്പം ഈ ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നല്ല കാര്യമല്ല...

ജോണ്‍ ചാക്കോ, പൂങ്കാവ് said...

വന്‍തോതില്‍ സംഘടിതമായി ഇങ്ങനൊരു ശ്രമം (ലൌ ജിഹാദ്) ഉണ്ടാവും എന്ന് വിശ്വസിക്കാന്‍ വയ്യ.
അത്ര കണ്ടു പ്രായോഗികം ആണോ അത്.

കാട്ടിപ്പരുത്തി said...

എന്റെ പോസ്റ്റിനെ കുറിച്ചുള്ള പരാമര്‍ശമുണ്ടായതിനലാണ് ഒരു കമെന്റ് പാസ്സാക്കുന്നത്- റോമിയോ ജിഹാദ് ഉണ്ടോ ഇല്ലെ ഒറ്റവാക്കില്‍ ഉത്തരം പറയുക എന്നു ചോദിച്ചാല്‍ അറിയില്ല എന്നു പറയന്നതാണു സത്യം- ജിഹാദിന്റെ ഒരു തലത്തിലും ഇങ്ങിനെ ഒരു മതപരമായ ശരിയില്ല എന്നത് നൂറുവട്ടം.

അങ്ങിനെ ഒന്നുണ്ടാവരുതെന്നത് എന്റെ വ്യക്തിപരമായ താത്പര്യം.

ഇപ്പോള്‍ തന്നെ ജനസംഖ്യാനുപാതമായി ഏറ്റവും കൂടുതല്‍ ആണ്‍-പെണ്‍ വ്യത്യാസമുള്ളത് മുസ്ലിങ്ങളില്‍ ആണു കേരളത്തില്‍- ( സ്ത്രീകള്‍ കൂടുതല്‍)- അതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കുറഞ്ഞ ഭ്രൂണഹത്ത്യയും)-

അവിടെ ഉള്ള ചെക്കന്മാര്‍ തന്നെ മറ്റു പെണ്ണുങ്ങളുമായി ചുറ്റിയാല്‍ ഞങ്ങള്‍ ഞങ്ങളുടെ പെണ്‍കുട്ടികളെ എന്തു ചെയ്യും.

പിന്നെ മതം മാറ്റാന്‍ പാല്‍പ്പൊടിപോലും പ്രലോഭനമാകെരുതെന്നു മതം നിഷ്കര്‍ശിക്കുമ്പോള്‍ പ്രണയം ആകാമെന്നു ഏതു മതസംഹിതയില്‍ നിന്നും തലക്കകത്തോട്ടു കയറുന്നില്ല.

ഇല്ലാത്ത കാര്യങ്ങളെ പേടിക്കുന്നത് ഒരു മാനസിക രോഗവുമല്ലെ?
ഒരു ഫോബിയ-

ഇനി റോമിയോ ഫോബിയയും വരുമോ?

N.J Joju said...

കാട്ടിപ്പരുത്തി,

ഇശ്ല്ലാം മതത്തിനു എപ്രകാരം ഇശ്മാം മതതീവ്രവാദവുമായി ബന്ധമില്ലയോ അതുപോലെ തന്നെ റോമിയോ ജിഹാദുപോലെയുള്ള ആശയങ്ങള്‍ക്കും-അങ്ങനെയൊന്നുണ്ടെങ്കില്‍- ഇസ്മാം മതവുമായി ബന്ധമില്ല. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദങ്ങള്‍ മതപരമായി ശരിയായിരിയ്ക്കുമെന്ന് എനിയ്ക്കു വിശ്വാസമില്ല. ഇവിടെ മതസം‌ഹിതയോ മതവിശ്വാസമോ വിഷയമല്ല.

Mr. K# said...

http://vayujith.blogspot.com/2009/10/blog-post_31.html


"അപ്പോള്‍ ഇതാണ് സംഭവിച്ചത് ..ഇത് വായിച്ചപ്പോള്‍ മനസ്സിലായത്‌ മേല്‍ പറഞ്ഞ യുവാവ് അയാള്‍ സ്നേഹിക്കുന്ന പെണ്ണിനെ മാത്രമല്ല പെണ്ണിന്റെ കൂട്ടുകാരിയെ കൂടെ കടത്തികൊണ്ടു പോയി എന്നാണു . അന്യ മതത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതും ഒളിച്ചോടുന്നതും ഒന്നും പുതിയ സംഭവം അല്ല . പക്ഷെ താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം അവളുടെ കൂട്ടുകാരിയെ കൂടി കടത്തുന്നതിന്റെ പിന്നിലുള്ള മനഃശാസ്ത്രം എന്താണ് ??? കൂട്ടുകാരിക്കും യുവാവുമായി പ്രണയം ഉണ്ടായിരുന്നോ ?? അപ്പോള്‍ പിന്നെ കൂട്ടുകാരിക്ക് വേണ്ടി ഒരു ഭര്‍ത്താവിനെ ഒപ്പിച്ചു കൊടുക്കുന്നതിന്റെ സാംഗത്യം എന്താണ് ?? ഈ ഒപ്പിച്ചു കൊടുക്കപ്പെട്ട ഭര്‍ത്താവ് കൂട്ടുകാരിയുമായി പ്രണയത്തില്‍ ആയിരുന്നോ ??മാധ്യമത്തിലെ തുടര്‍ ലേഖനങ്ങളില്‍ ഒന്നും ഇതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല ."

ajeeshmathew karukayil said...

ഇതൊക്കെ വെറും ഉഹാപോഹങ്ങള്‍ മാത്രമെന്നാണ് എന്റെ ധാരണ . സ്വന്തം കുടുംബത്തിനകത്ത്‌ തന്നെ ഇതിനുള്ള പരിഹാര മാര്‍ഗവും ഉണ്ട് നമ്മുടെ കുട്ടികളെ നന്നായി വളര്‍ത്താന്‍ നമുക്കു സാധിച്ചില്ലങ്കില്‍ പിന്നെ റോമിയോമാരെ പഴി പറഞ്ഞിട്ട് എന്ത് ഗുണം .

N.J Joju said...

കുതിരവട്ടന്റേതിനു അനുബന്ധമായി ചിലത്.
HC orders probe against ‘Love Jihad’ (രണ്ടൂ മൂന്നു മാധ്യമങ്ങളില്‍ ഇതിനു സമാനമായ റിപ്പോര്‍ട്ടുവന്നു.)
വിദ്യാര്‍ത്ഥിനികള്‍ സെന്റ് ജോണ്‍സ് കോളേജ് പത്തനംതിട്ടയില്‍ പഠിയ്ക്കുകയായിരുന്നു. രണ്ടൂ കുട്ടികളും ഒരേ ഹോസ്റ്റലില്‍ താമസിയ്ക്കുകയായിരുന്നു. ആരോപണവിധേയനായ യുവാവുമായി പെണ്‍‌കുട്ടികള്‍ അടുപ്പത്തിലായി. ഇദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പേ കോളേജില്‍ നിന്നു പുറത്താക്കിയിരുന്നു.(ഇദ്ദേഹം പെണ്‍‌കുട്ടികളുടെ സീനിയറായി അവിടെ പഠിച്ചിരുന്നു.)

കോളേജ് പ്രിന്‍‌സിപ്പാള്‍ ശ്രീകുമാരന്‍ നായരുടെ വാക്കുകളിലേയ്ക്ക്:- “കോളേജില്‍ നിന്നു പുറത്താക്കപ്പെട്ടതിനു ശേഷവും രണ്ട് എം.ബി.എ വിദ്യാര്‍ത്ഥിനികളടക്കം നാലു ജൂണീയര്‍ വിദ്യാര്‍ത്ഥിനികളുമായി അടുപ്പം നിലനിര്‍ത്താനും പ്രണയം നടിയ്ക്കുവാനും യുവാവിനു കഴിഞ്ഞു. ഇദ്ദേഹത്തിനു കഴിഞ്ഞു. യുവാവിനു ഇവരെ ഇസ്ലാമിലേയ്ക്കു പരിവര്‍ത്തനം നടത്തുവാന്‍ താത്പര്യമുണ്ടായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നി പിന്മാറി. മറ്റൊരു കുട്ടീയ്ക്ക് ചില മാനസികമായ അസ്വസ്ഥകളുണ്ടായി. മറ്റു രണ്ടുപേര്‍ യുവാവുമൊത്ത് ഒളിച്ചോടി ”.

Pulchaadi said...

ഒരു ഹോസ്റ്റലില്‍ താമസിച്ചു ഒരു കോളേജില്‍ ഒരേ ക്ലാസ്സില്‍ പഠിക്കുന്ന നാല് കുട്ടികള്‍ ഒരേ സമയം ഒരുത്തനെ പ്രേമിക്കുന്നു, ഒരുത്തി പിന്മാറുന്നു, ഒരുത്തിക്ക് മനോരോഗം വരുന്നു, ബാക്കി രണ്ടുപേര്‍ ഒരേ സമയം ഹോസ്റ്റലില്‍ നിന്ന് പുറത്തു ചാടി ഇവന്റെ കൂടെ ഒളിച്ചോടുന്നു, അവന്റെ പ്രേരണയാല്‍ മതം മാറുന്നു, ഒരുത്തിയെ അവന്‍ കെട്ടുന്നു, മറ്റവളെ സുഹൃത്തിനെ കൊണ്ട് കെട്ടിക്കുന്നു!! ഇതെന്താ യാഷ്‌ ചോപ്രയുടെയോ കരന്‍ ജോഹരിന്റെയോ സിനിമയാണോ? ഇത് കേരളം തന്നെയല്ലേ? വിദ്യാസമ്പന്നരും ബുദ്ധിമതികളുമായ കുട്ടികളെ ഇങ്ങനെ കുടുക്കണമെങ്കില്‍ ഇത് വല്ല കൂടിയ ചാത്തന്‍ സേവയും ആയിരിക്കും. എന്തോ കേട്ടിട്ടങ്ങട്ട് ദഹിക്കുന്നില്ല!

Pulchaadi said...

The Kerala High court today ordered a probe into the ‘Love Jihad ‘ campaign propagated by Popular Front.

താങ്കള്‍ നല്‍കിയ asianetindia.com വാര്‍ത്തയില്‍ ആദ്യത്തെ വാചകം ആണിത്. കോടതി ഇത് ശ്രദ്ധിച്ചില്ലേ ആവോ, ഇനി പോലീസിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ?! ഇത് ചെയുന്നത് Popular Front ആണെന്ന് ഏഷ്യാനെറ്റ്‌ കൃത്യമായും വ്യക്തമായും കണ്ടുപിടിച്ചു കഴിഞ്ഞല്ലോ!!

വാര്‍ത്ത തുടരുന്നു:
The Court has ordered for a through investigation into the monitory source of Love Jihad, its National and International link, nature of the outfit and cases registered against the outfit for carrying out religious conversions.

ഇതില്‍ നിന്ന് മനസ്സിലാവുന്നതെന്താണ്: ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്, അതില്‍ ഒരു ചോദ്യത്തിന് പ്രസക്തിയില്ല! അന്വേഷിക്കപെടെണ്ടത് അതിനെ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ ആണ്. പുടി കിട്ടിയാ? ഏഷ്യാനെറ്റ്‌ ആരാ മോന്!

മൂര്‍ത്തി said...

*ലവ്‌ ജിഹാദ്‌ നിലപാട്‌ കെസിബിസി യില്‍
ചര്‍ച്ചയാകും*
http://www.mathrubhumi.com/php/newFrm.php?news_id=1267810&n_type=NE&c...
= കൊച്ചി: ലവ്‌ ജിഹാദ്‌ സംബന്ധിച്ച്‌ കെസിബിസി ജാഗ്രതാ സമിതി കൈക്കൊണ്ട
നിലപാട്‌ വ്യാഴാഴ്‌ച തുടങ്ങുന്ന കത്തോലിക്ക മെത്രാന്‍ സമിതി യോഗം വിശദമായി
ചര്‍ച്ച ചെയ്യും. ലവ്‌ ജിഹാദിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച്‌ ജാഗ്രതാ സമിതി
പുറത്തിറക്കിയ ലേഖനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഗൗരവപ്പെട്ട വിഷയത്തില്‍
കെസിബിസി നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെയാണ്‌ ലേഖനം പ്രസിദ്ധീകരിച്ചതെന്ന്‌
നേരത്തേ വിമര്‍ശനമുണ്ടായിരുന്നു. ലേഖനം സംബന്ധിച്ച്‌ മുസ്‌ലിം സമുദായ നേതൃത്വം
കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി
കൊച്ചുപറമ്പിലിന്റെ പേരിലുള്ള ലേഖനം കെസിബിസി വെബ്‌ സൈറ്റില്‍
പ്രസിദ്ധീകരിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ എത്തിക്കുകയും ചെയ്‌തിരുന്നു.

അപക്വമായ നിരീക്ഷണങ്ങള്‍ ജാഗ്രതാ സമിതി എടുത്തുചാടി
പ്രഖ്യാപിക്കുകയായിരുന്നുവെന്ന്‌ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന്‌ ഈ ലേഖനം കെസിബിസി വെബ്‌ സൈറ്റില്‍ നിന്ന്‌ നീക്കിയിരുന്നു. ലവ്‌
ജിഹാദ്‌ യാഥാര്‍ഥ്യമാണോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകും മുമ്പ്‌
ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലേഖനം പ്രസിദ്ധീകരിച്ചതു
സംബന്ധിച്ച്‌ ജാഗ്രതാ സമിതിയോട്‌ വിശദീകരണം തേടുമെന്നും സൂചനയുണ്ട്‌. ഓരോ
ജില്ലയില്‍ നിന്നും ലവ്‌ ജിഹാദില്‍പ്പെട്ട യുവതികളുടെ കണക്കുകള്‍ വരെ കെസിബിസി
സമിതിയുടെ ലേഖനത്തിലുണ്ടായിരുന്നു. ഇത്‌ വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌
പിന്നീട്‌ വ്യക്തമാവുകയും ചെയ്‌തു. കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന
മതസൗഹാര്‍ദത്തിനു പോലും ഭീഷണിയാണ്‌ ലേഖനമെന്ന്‌ ചില രൂപതകള്‍
ചൂണ്ടിക്കാട്ടിയിരുന്നു. ..contd

മൂര്‍ത്തി said...

contd.from last comment..

ഇത്തരത്തില്‍ ഒരു ലേഖനം കെസിബിസിയുടെ പേരില്‍ വരാനുണ്ടായ സാഹചര്യം വിശദമായി
അന്വേഷിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും കെസിബിസി വിശദമായി ചര്‍ച്ച
ചെയ്യും. കെസിബിസി സമ്മേളനത്തിനു മുന്നോടിയായി വ്യാഴാഴ്‌ച 3 ന്‌ പി.ഒ.സി. യില്‍
ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ
ക്രൈസ്‌തവ മെത്രാന്‍മാരുടെ യോഗം ചേരുന്നുണ്ട്‌. അന്ന്‌ കാലത്ത്‌ 9.30 ന്‌
സംന്യാസ സമൂഹങ്ങളില്‍ പെട്ട ഉന്നതാധികാരികളുടെ യോഗവും
വിളിച്ചുകൂട്ടിയിട്ടുണ്ട്‌.

ബീഫ് ഫ്രൈ||b33f fry said...

ഈ പോസ്റ്റൊക്കെ ഡിലീറ്റ് ചെയ്ത് "മാപ്പ് പോസ്റ്റ്" പറയേണ്ട മാന്യത ജോജു കാണിക്കണം...

ലവ്‌ ജിഹാദ്‌ നിലപാട്‌ കെസിബിസി യില്‍ ചര്‍ച്ചയാകും

കൊച്ചി: ലവ്‌ ജിഹാദ്‌ സംബന്ധിച്ച്‌ കെസിബിസി ജാഗ്രതാ സമിതി കൈക്കൊണ്ട നിലപാട്‌ വ്യാഴാഴ്‌ച തുടങ്ങുന്ന കത്തോലിക്ക മെത്രാന്‍ സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്യും. ലവ്‌ ജിഹാദിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച്‌ ജാഗ്രതാ സമിതി പുറത്തിറക്കിയ ലേഖനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഗൗരവപ്പെട്ട വിഷയത്തില്‍ കെസിബിസി നേതൃത്വവുമായി ചര്‍ച്ച ചെയ്യാതെയാണ്‌ ലേഖനം പ്രസിദ്ധീകരിച്ചതെന്ന്‌ നേരത്തേ വിമര്‍ശനമുണ്ടായിരുന്നു. ലേഖനം സംബന്ധിച്ച്‌ മുസ്‌ലിം സമുദായ നേതൃത്വം കടുത്ത അതൃപ്‌തി അറിയിച്ചിരുന്നു. ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പിലിന്റെ പേരിലുള്ള ലേഖനം കെസിബിസി വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ എത്തിക്കുകയും ചെയ്‌തിരുന്നു.

അപക്വമായ നിരീക്ഷണങ്ങള്‍ ജാഗ്രതാ സമിതി എടുത്തുചാടി പ്രഖ്യാപിക്കുകയായിരുന്നുവെന്ന്‌ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ ഈ ലേഖനം കെസിബിസി വെബ്‌ സൈറ്റില്‍ നിന്ന്‌ നീക്കിയിരുന്നു. ലവ്‌ ജിഹാദ്‌ യാഥാര്‍ഥ്യമാണോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകും മുമ്പ്‌ ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലേഖനം പ്രസിദ്ധീകരിച്ചതു സംബന്ധിച്ച്‌ ജാഗ്രതാ സമിതിയോട്‌ വിശദീകരണം തേടുമെന്നും സൂചനയുണ്ട്‌. ഓരോ ജില്ലയില്‍ നിന്നും ലവ്‌ ജിഹാദില്‍പ്പെട്ട യുവതികളുടെ കണക്കുകള്‍ വരെ കെസിബിസി സമിതിയുടെ ലേഖനത്തിലുണ്ടായിരുന്നു. ഇത്‌ വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ പിന്നീട്‌ വ്യക്തമാവുകയും ചെയ്‌തു. കാലങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തിനു പോലും ഭീഷണിയാണ്‌ ലേഖനമെന്ന്‌ ചില രൂപതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരത്തില്‍ ഒരു ലേഖനം കെസിബിസിയുടെ പേരില്‍ വരാനുണ്ടായ സാഹചര്യം വിശദമായി അന്വേഷിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും കെസിബിസി വിശദമായി ചര്‍ച്ച ചെയ്യും. കെസിബിസി സമ്മേളനത്തിനു മുന്നോടിയായി വ്യാഴാഴ്‌ച 3 ന്‌ പി.ഒ.സി. യില്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ക്രൈസ്‌തവ മെത്രാന്‍മാരുടെ യോഗം ചേരുന്നുണ്ട്‌. അന്ന്‌ കാലത്ത്‌ 9.30 ന്‌ സംന്യാസ സമൂഹങ്ങളില്‍ പെട്ട ഉന്നതാധികാരികളുടെ യോഗവും വിളിച്ചുകൂട്ടിയിട്ടുണ്ട്‌.