വത്തിക്കാനിലെ മാര്‍ക്സ് എന്നപേരില്‍ ഒരു പോസ്റ്റു കണ്ടിരുന്നു. ഇകണോമിക്സ് ടൈംസിലെ ഒക്ടോ. 26ലെ മുഖപ്രസംഗത്തെ ആസ്പദമാക്കിയുള്ളതായിരുന്നു അത്. ഒസർവത്തോരെ റൊമാനോയിൽ(L’Osservatore Romano) വന്ന ഒരു ലേഖനമാണ് പ്രതിപാതവിഷയം. "Well, the Holy See has just done one better. It has apparently accepted no one less than Karl Marx" എന്നാണ് ഇകണോമിക് ടൈംസ് പറഞ്ഞു വയ്ക്കുന്നത്.
ഹിന്ദുവിലെ വാര്‍ത്ത ഇവിടെ
സഭ മാർക്ക്സിനെ വാഴ്ത്തുന്നു? എന്ന ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിന്റെ ലേഖനം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്. താത്പര്യമുള്ളവര്‍ക്ക് വായിക്കാം. മുതലാളിത്തത്തോടും കമ്യൂണിസത്തോടുമുള്ള സഭയുടെ മനോഭാവം കൃത്യമായി വിശദീകരിയ്ക്കുന്നുന്ട് ഈ ലേഖനത്തില്‍.
ലേഖനത്തിലെ ചില പ്രധാന ആശയങ്ങള്‍:-
1. മുതലാളിത്തത്തിന്റെ കടുത്തരൂപങ്ങളെ സഭ എന്നും തള്ളിപ്പറഞ്ഞിട്ടൂണ്ട്.
2. വ്യവസായ വിപ്ലവകാലത്ത് ഉരുത്തിരിഞ്ഞ സാഹചര്യങ്ങളെ മാർക്ക്സ് വിമർശിച്ചതിൽ പല യാഥാർഥ്യങ്ങളുമുണ്ട്.
3. ഭൌതീകവാദത്തെയും വര്‍ഗ്ഗസമര സിദ്ധാന്തത്തെയും സഭയ്ക്ക് അംഗീകരിയ്ക്കാനാവില്ല.
4. മാര്ക്സിസത്തിലെ പിശക് മാർക്ക്സിന്റെ സിദ്ധാന്തം നടപ്പിലാക്കാൻ ശ്രമിച്ചവരിൽ മാത്രമല്ല മാർക്ക്സിന്റെ കൃതികളിൽ തന്നെയുള്ളതാണ്.
5. സഭയുടെ പ്രബോധനസംഹിത മുതലാളിത്ത വ്യവസ്ഥിതിയേയും മാർക്ക്സിസത്തെയും വിമർശനാത്മകമായേ കണ്ടിട്ടുള്ളൂ.
No comments:
Post a Comment