Tuesday, November 17, 2009

സ. തെണ്ടുല്‍ക്കറുടെ വീട്(ട്രഷര്‍ ഹണ്ട് മത്സരം)

ഈ വീട് സ. തെണ്ടുല്‍ക്കറുടെ വീടാണെന്ന് പറഞ്ഞ് ഈമെയില്‍ ഫോര്‍വേഡായി പ്രചരിക്കുന്ന ഒരു ചിത്രമാണ്.ഇത്രയും പ്രശ്നമുണ്ടായിട്ടും, എന്തുകൊണ്ട് തെണ്ടുല്‍ക്കറുടെ വീട് ഒരു പത്രവും പ്രസിദ്ധികരിച്ചില്ല, അല്ലെങ്കില്‍ അത് ഒരു ടീവി ചാനലും കാണിച്ചില്ല. പോട്ടെ നമ്മുടെ ബിസിസിഐ പോലും ഇതാണ് തെണ്ടുല്‍ക്കറുടെ വീടെന്ന് പറഞ്ഞു ശരിക്കുമുള്ള വീട് കാണിക്കുന്നില്ല.

മുമ്പ്, ആരോ പറഞ്ഞു “സ. തെണ്ടുല്‍ക്കര്‍ ഒരു പ്രഫഷണല്‍ ക്രിക്കറ്റര്‍ ആണെന്ന്”.

മറ്റാരോ പറഞ്ഞു “സ.തെണ്ടുല്‍ക്കര്‍ എന്നാല്‍ ക്രിക്കറ്റിന്റെ ദൈവമാണെന്ന്”

Sachin Tendulkar's New House(Shell house at Bandra)Mumbai

യഥാര്‍ത്ഥത്തില്‍ ഇതു സച്ചിന്‍ തെണ്ടുല്‍‌ക്കറുടെ വീടല്ല. സച്ചിന്റെ വീടാണെന്ന അപവാദം നേരിടേണ്ടി വന്ന ഈ വീട് മെക്സിക്കോ സിറ്റിയിലാണ് ഉള്ളത്. മെക്സിക്കന്‍ ആര്‍‌ക്കിടെക്റ്റായ ജാവിയര്‍ സെനോസിയന്‍ ആണ് ഈ വീട് രൂപകല്പന ചെയ്തത്.

മെക്സിക്കോയിലുള്ള ഈ ബംഗ്ളാവ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്റേതാണെന്ന് ഇന്റര്‍നെറ്റ് വഴി വ്യാജപ്രചാരണം നടത്തിയതിന് സൈബര്‍ പൊലീസ് കേസ് രജിസ്റര്‍ചെയ്തിട്ടില്ല. ഡിജിപി ജേക്കബ് പുന്നൂസിന് സച്ചിന്‍ പരാതി നല്‍കിയിട്ടുമില്ല. പ്രചാരണം അപകീര്‍ത്തികരമാണെന്നു തോന്നാത്തതുകൊണ്ടോ തന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചാലും ഒന്നും ഇല്ലാത്തതുകൊണ്ടും സമയം ഇല്ലാത്തതുകൊണ്ടും സച്ചിന്‍ ഇതു കണ്ടഭാവം നടിച്ചുമില്ല.

ഇതിനു സമാനമായ അപവാദങ്ങള്‍ പലരെപ്പറ്റിയും ഉണ്ടാവുന്നുണ്ടെന്നും അതിനെക്കുറിച്ച് പഠിച്ചിട്ട് മറുപടി പറയാമെന്നും ഇന്ത്യയിലെ തെക്കു പടിഞ്ഞാറേ സംസ്ഥാനമായ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞോ ആവൊ!

10 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കാര്യങ്ങളേ കുറച്ചു കൂടി ഗൌരവമുള്ള രീതിയില്‍ കാണുന്ന ആളായാണ്‌ ഞാന്‍ ജോജുവിനെ കണ്ടിരുന്നത്. പക്ഷെ ഇത് നിരുത്തരവാദിത്തപരമാണ്‌ എന്ന് തോന്നുന്നു.

പിണറായി വിജയന്‍ പണി കഴിപ്പിച്ചു എന്ന വീടിനെപ്പറ്റി ഒരുപാട് കഥകള്‍ മര്‍മറിങ്ങ് ക്യാമ്പൈനായി പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ്‌. ഈ ആരോപണം വര്‍ഷങ്ങളായി ഉന്നയിക്കുന്നത് ക്രൈം നന്ദകുമാര്‍ എന്ന മഞ്ഞപ്പത്രക്കാരനാണ്‌. ലാവ്‌ലിന്‍ പണം കൊണ്ട് ഉണ്ടാക്കിയ പിണറായുടെ സിങ്കപ്പൂര്‍സ്ഥാപനവും മണിമാളികയുമെന്ന ആരോപണം ക്രൈം കുറേക്കാലമായി തുടരുന്നതുമാണ്‌. ഒരു മുഖ്യധാര മാധ്യമമവും ഇതുവരെ പിണറായി വിജയന്റെ വീടിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരു മര്‍മ്മറിങ്ങ് ക്യാമ്പൈനായി അത് കേരളം മുഴുവന്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അതിന്റെ അടുത്ത സ്റ്റെപ്പാണ്‌ ഈ മെയില്‍ ഫോര്‍വേഡ്. അത് തെറ്റായ സന്ദേശം നല്കുന്ന ഒന്നാണ്‌ എന്ന് ഞാന്‍ പറഞ്ഞു തരാതേ ജോജുവിന്‌ മനസിലാകുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. അതിനെതിരെ കേസ് നല്‍കാന്‍ അദ്ദേഹത്തിന്‌ അവകാശമുണ്ട് എന്നത് നിഷേധിക്കുന്നതെന്തിന്‌. സച്ചിന്‍ ടേണ്ടുലല്‍ക്കര്‍ ഇതേ രീതിയില്‍ ഒരു വീടുവച്ചു എന്ന് ഫോര്‍വേഡ് ചെയ്യപ്പെട്ട് മെയിലില്‍ അത് സച്ചിന്‍ തട്ടിപ്പ് നടത്തി പണിതു എന്നോ ഭൂമി കൈയേറി പണിതു എന്നോ ഒന്നും ഇല്ലായിരുന്നല്ലോ. എന്നാല്‍ പിണറായിയുടെ വീട് എന്ന് പറഞ്ഞ് പ്രചരിപ്പിച്ച മെയിലില്‍ എന്തായിരുന്നു ഉണ്ടായിരുന്നത്. അത് അപകീര്‍ത്തികരമായ ഒന്നല്ല എന്ന് ജോജുവിന്‌ അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എനിക്ക് ഒന്നും പറയാനില്ല

N.J ജോജൂ said...

എനിയ്ക്ക് ആ പിണറായെ പറ്റിയുള്ള ഫോര്‍വേഡ് എനിയ്ക്കു കിട്ടിയിട്ടില്ല. ബ്ലോഗിലെ ചില പോസ്റ്റുകള്‍ മാത്രമാണ്‌ ഞാന്‍ കണ്ടത്.

തെറ്റായ സന്ദേശങ്ങള്‍ നല്കുന്ന ഫോര്‍വേഡുകള്‍/വാര്‍ത്തകള്‍/ആരോപണങ്ങള്‍ ഒക്കെ നടക്കുന്നുണ്ട്.
പോലിസിനെ ഇടപെടീയ്ക്കത്തക്ക ഗൌരവമുള്ള ആരോപണമാണെതെനു തോന്നിയില്ല.

പോലീസിനെ ഇടപെടുത്താനുള്ള പിണറായി വിജയന്റെ അവകാശത്തെക്കുറിച്ച് എനിയ്ക്ക് മറിച്ച് ഒരഭിപ്രായമില്ല.

ആ നിലയ്ക്ക് എനിയ്ക്കു കിട്ടിയ ഒരു ഫോര്‍വ്വേഡിനെ അടിസ്ഥാനമാക്കി പോസ്റ്റിട്ടു എന്നു മാത്രം.

മാരാര്‍ said...

ഈ മെയില്‍ വ്യാജമാണെന്നു തെളിഞ്ഞു കഴിഞ്ഞപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്ന അതിബുദ്ധി സമ്മതിക്കാതെ പറ്റില്ല.

ടെണ്ടുല്‍ക്കറേയും പിണറായിയേയും എങ്ങിനെയാണു സാറേ താരതമ്യം ചെയ്യുന്നത്? പിണറായി ഒരു പൊതു പ്രവര്‍ത്തകനാണ്, ടെണ്ടുല്‍ക്കര്‍ അതല്ല. ടെണ്ടുല്‍ക്കര്‍ കോടികള്‍ സമ്പാദിക്കുന്ന ഒരു ക്രിക്കറ്റര്‍ ആണ്. അദ്ധേഹം ഇങ്ങനെ ഒരു വീടുണ്ടാക്കി എന്നു പറയുന്നത്
“അപവാദ പ്രചാരണം“ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സംഗതിയല്ല. അങ്ങനെയല്ല പിണറായിയുടെ കാര്യം എന്ന് ഏത് പൊട്ടനും അറിഞ്ഞുകൂടേ.

മരത്തലയന്‍ എഴുതിയപോലെ
‘’സ്ലീപ്പിംഗ് പിത്സ് അടിച്ചവനെ ഉണര്‍ത്താം..അടിച്ചെന്ന് അഭിനയിച്ച് കിടക്കുന്നവനെ ഉണര്‍ത്തുന്നതെങ്ങനെ?“

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പൊതുരംഗത്ത് സജീവമായി നിൽക്കുന്ന ഒരാളിനെപറ്റി സാമ്പത്തിക അഴിമതിക്കുറ്റത്തിൽ അധിഷ്ഠിതമായ ഒരു വ്യാജ പ്രചാരണം “വീടിന്റെ ചിത്രം “ എന്ന പേരിൽ പറന്നു നടന്നപ്പോളോ, അതിനെ പറ്റി പോസ്റ്റുകൾ വന്നപ്പോളോ താങ്കളിലെ “പ്രതികരണശേഷി “ ഉണർന്നു കണ്ടില്ല.

ഈ വൃത്തികേട് പോലീസ് അന്വേഷിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോൾ താങ്കളെപ്പൊലുള്ളവരുടെ “പ്രതികരണ ശേഷി” ആ നിമിഷം ഉണർന്നെണീക്കുകയും ഇത്തരം പോസ്റ്റുകൾ ഉടൻ ജനിക്കുകയും ചെയ്യുന്നു

ആശംസകൾ!

അനിൽ@ബ്ലൊഗ് said...

ജോജു ഇങ്ങനല്ലെ പ്രതികരിക്കാന്‍ പാടുള്ളൂ.
അല്ലെങ്കില്‍ ജോജു ജോജുവല്ലാതാകില്ലെ?

നട്ടപിരാന്തന്‍ said...

ഏതെങ്കിലും കേസില്ലാ വക്കീല്‍ ആയ ബ്ലോഗര്‍ ഉണ്ടോ, കൂതറയിലെ പോസ്റ്റുമായി അനുബന്ധിച്ച് വല്ല കേസും വന്നാല്‍ അദ്ദേഹത്തിനു കൊടുത്ത്, അദ്ദേഹത്തെ ഒന്നു പ്രശസ്തനാക്കാമായിരുന്നു.

cALviN::കാല്‍‌വിന്‍ said...

സച്ചിൻ പരാതി നൽകിയില്ല എന്ന് ജോജു പറയുമ്പോൾ, സച്ചിനോ സച്ചിന്റെ അടുത്ത ആൾക്കാരോ ഈ മെയിൽ കണ്ടുവെന്ന് ജോജുവെങ്ങനെ ഉറപ്പിച്ചു? നേരിട്ട് പരിചയം ഉണ്ടോ പുള്ളിയെ?

ഇനിയിപ്പോ സച്ചിൻ അറിഞ്ഞിട്ട് പരാതി കൊടുത്തിട്ടില്ലെന്ന് തന്നെ കരുതിയാലും സച്ചിൻ പരാതി കൊടുത്താലേ പിണറായി കൊടുക്കാൻ പാടുള്ളൂ എന്നുണ്ടോ?

ഇനിയിപ്പോ കേസു കൊടുത്തില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു ഇ-മെയിൽ ഫോർ‌വേർ‌ഡ് ഉണ്ടായിട്ടും അതിനെതിരെ കേസു കൊടുക്കുകയോ പത്രസമ്മേളനം വിളിച്ച് ഞാൻ നിരപരാധി ആണെന്ന് പിണറായി പറയുകയോ ചെയ്യാത്തത് പുള്ളി കുറ്റക്കാരനായത് കൊണ്ടാണെന്നും ജോജുവും ജോജുവിനെപ്പോലെ ഉള്ളവരെപ്പോലും പറഞ്ഞേനെ.

അന്ധനാവരുത്.

nishi said...

ITHU VEEDU THANNEYO?ENTHORU BHRANTHAN ASAYAM.....

ijeesh Kumar - विजीष कृमार - വിജീഷ് കുമാ൪ said...

This house was shown in Manorama Channel Vedu program once... They said that this house is believed of Sachin...

കുഞ്ഞന്‍ said...

മാഷെ..

ഈ കൂട്ടിക്കെട്ടൽ ഒരിക്കലും ചേരില്ല മാഷെ. മോഹൻ ലാലൊ മമ്മൂട്ടിയൊ ഒരു സാദ കടയിൽ കയറി ഉണ്ടൻ പൊരിയും ചായയും കുടിച്ചാലൊ, കീറിയ ഷർട്ടിട്ടാലൊ ആരും ഒന്നും പറയില്ല, എന്നാൽ ഞാൻ ഒരു കീറിയ ഷർട്ടിട്ടുനടന്നാൽ ആളുകൾ ഒന്നു ചൂഴ്ന്ന് നോക്കും കഷ്ടം ഇവൻ ഈയവസ്ഥയിലായൊയെന്ന്..!