Monday, November 09, 2009

കേരളത്തിലെ എന്‍‌ജിനീയറിംഗ് കോളേജുകള്‍

സാങ്കേതിക രം‌ഗത്തെ ഔട്ട് സോര്‍‌സിംഗിന്റെയും മറ്റും ഫലമായി ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ വര്‍ധ്ധിയ്ക്കുകയും എന്‍‌ജിനീയറിംഗ് കോഴ്സുകള്‍ക്ക് ആവശ്യക്കാരേറിവരുകയും ചെയ്തു. കേരളത്തില്‍ 5000ല്‍ താഴെമാത്രം എന്‍‌ജിനീയറിംഗ് സീറ്റുകള്‍ ഉണ്ടായിരുന്ന -സ്വകാര്യ സ്വാശ്രയക്കോളേജുകള്‍ക്കു മുന്‍പുള്ള - കാലഘട്ടത്തില്‍ ഒട്ടനവധി ആളുകള്‍ അയല്‍ സം‌സ്ഥാനങ്ങളായ കര്‍ണ്ണടകയെയും തമിഴ്നാടുനെയും ആശ്രയിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മുതല്‍ മുടക്കുവാന്‍ കേരളസര്‍ക്കാരിനുണ്ടായിരുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്കു വഴിതുറന്നു. ഇന്ന് കേരളത്തില്‍ നൂറോളം എന്‍‌ജിനീയറിംഗ് കോളേജുകളുണ്ട്, അവയില്‍ പകുതിയെങ്കിലും സ്വകാര്യസ്വാശ്രയങ്ങളാണ്.

സ്വകാര്യസ്വാശ്രയങ്ങളുടെ നിലവാരം, ഫീസ് ഘടന, വിദ്യാര്‍ത്ഥീ പ്രവേശനം തുടങ്ങിയവയൊക്കെ ഇപ്പോഴും വിവാദ വിഷയങ്ങളാണ്. മികച്ച സ്വകാര്യസ്വാശ്രയങ്ങളെ തമസ്കരിച്ചും നിലവാരം കുറഞ്ഞ സ്വാശ്രയങ്ങളെ ഉയര്‍ത്തിക്കാണീച്ചും സ്വകാര്യസ്വാശ്രയങ്ങളെ ഇകഴ്ത്തിക്കാണീയ്ക്കുന്ന പ്രവണതയുമുണ്ട്.

സ്വകാര്യ സ്വാശ്രയങ്ങളുടെ ആവശ്യകതയെക്കുറിച്ചും അവയുടെ പ്രശക്തിയെക്കുറിച്ചും, അവയ്ക്ക് സമൂഹത്തില്‍ വരുത്താനാവുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും എനിയ്ക്കുള്ള ധാരണയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകര്യസ്വാശ്രയങ്ങളുടെ ന്യായമായ അവകാശങ്ങളെ ഞാന്‍ പിന്തുണച്ചിരുന്നു, ഇപ്പോഴും പിന്തുണയ്ക്കുന്നു. ഒരു സ്ഥാപനം സ്വകാര്യസ്വാശ്രയമായതുകൊന്ടു മാത്രം മികവിന്റെ കേന്ദ്രമാകുമെന്നോ, സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ മികവിന്റെ കേന്ദ്രമാകാന്‍ പറ്റില്ല എന്നോ ഉള്ള വിചാരമൊന്നും എനിയ്ക്കില്ല. പക്ഷേ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് സര്‍ക്കാരിന്റെ സ്ഥാപനങ്ങളേക്കാള്‍ സാധ്യതയുണ്ട് എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ അര്‍ത്ഥം കേരളത്തില്‍ ഇന്നുള്ള അന്‍‌പതോളം വരുന്ന സ്വകാര്യസ്വാശ്രയങ്ങള്‍ എല്ലാം ഇന്നോ നാളെയോ മികവിന്റെ കേന്ദ്രങ്ങളാവും എന്നല്ല. കുറച്ചു സ്ഥാപനങ്ങള്‍ മികച്ച സ്ഥാപനങ്ങളാവും. മറ്റു ചിലതു പിന്തള്ളപ്പെടും. യോഗ്യമായവ നിലനില്‍ക്കും. എന്തൊക്കെയായാലും കേരളത്തിലെ മറ്റേറ്റൊരു സാങ്കേതിക സ്ഥാപനവുമായി താരതമ്യപ്പെടുത്താവുന്ന പത്തോ പതിനഞ്ചോ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ ഒരു പത്തുവര്‍ഷത്തിനകം ഉണ്ടായിരിയ്ക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. അതാണ് എന്റെ ആഗ്രഹം.

ഞാന്‍ എന്‍‌ജിനീയറിംഗിനു ചേര്‍ന്ന വര്‍ഷം കോളേജുകളെ താരതമ്യപ്പെടുത്തന്‍ ഓരോ കോളേജിലും പ്രവേശനം നേടിയ പ്രവേശനപ്പരിക്ഷയിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് പരിശോധിച്ചാല്‍ മതിയായിരുന്നു. കൂടുതല്‍ എന്‍‌ജിനീയറിംഗ് കോളേജുകള്‍ വന്നതോടെ അവയ്ക്കു വ്യത്യസ്തമായ ഫീസ് ഘടനയും പ്രവേശനരീതികളും വന്നതോടെ അത് മതിയാവാതെ വന്നു. കേരളത്തിലെ എ‌ന്‍‌ജിനീയറിംഗ് കോളേജുകളെ സ്വകാര്യ-സര്‍ക്കാര്‍ വ്യത്യാസം കൂടാതെ താരതമ്യപ്പെടുത്തി ഒരു റേറ്റിങ് ഉണ്ടാക്കുക എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. നൂറോളം വരുന്ന കോളേജുകളെ പരിഗണിച്ച് ഒരു തീരുമാനത്തില്‍ എത്തിച്ചേരുക എന്നത് ശ്രമകരമായ ജോലിയാണ്. വിവരങ്ങളുടെ അപര്യാപ്തത, സമയ ദൌര്‍‌ലഭ്യം ഒക്കെക്കൊണ്ട് തുടങ്ങിവച്ചെങ്കിലും ആ‍ പദ്ധതി ഉപേക്ഷിച്ചു. കുറഞ്ഞപക്ഷം സ്വകാര്യസ്വാശ്രയങ്ങളില്‍ മികച്ച പത്തു സ്ഥാപനങ്ങള്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ സ്വാശ്രയങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എവിടെ വരും എന്നറിയാനും താത്പര്യമുണ്ടായിരുന്നു. ഒടുവില്‍ രണ്ടു സ്വകാര്യ ഏജന്‍‌സികള്‍ നടത്തിയ പഠനങ്ങളെ ആശ്രയിയ്ക്കുക എന്നതല്ലാതെ നിവൃത്തിയില്ലാതെ വന്നു.

കേരളത്തിലെ മികച്ച അഞ്ച് എഞ്ചിനീയറീംഗ് കോളേജുകള്‍ - Ranking From Mint -
ബിസിനസ്സ് ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ന്റെ mintഎന്ന വെബ് സൈറ്റ് പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ മുന്‍ നിരയിലുള്ള എഞ്ചിനീയറിങ്ങ് കോളേജ് കളുടെ ലിസ്റ്റില്‍ NIT കോഴിക്കോട് , തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് , മൊഡെല്‍ എഞ്ചിനീയറിംഗ് കോളേജ് എന്നീ എഞ്ചിനീയറിംഗ് കോളേജ് കള്‍ ഗവര്‍മെന്റ് വിഭാഗത്തിലും രജഗിരി സ്കൂള്‍ ഒഫ് ഏന്‍‌ജിനീയറിംഗ് ആന്റ് ടെക്നോളജി പ്രൈവറ്റ് വിഭാഗത്തിലും പെട്ടിട്ടുണ്ട്. വിവിധയിനങ്ങളിലുള്ള പോയിന്റുകള്‍ കൊടുത്തിട്ടൂള്ളതുകൊണ്ട് ഇവയെ തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.


RECCAANIT-ന്റെ റേറ്റിംഗ്
ആര്‍.ഈ.സി കോഴിക്കോടിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഘടനയായ റെക്കാനിറ്റ് കേരളത്തിലെ എന്‍‌ജിനീയറീംഗ് കോളേജുകളെ ഗവര്‍മെന്റ് വിഭാഗത്തിലും സ്വകാര്യവിഭാഗത്തിലുമായി പരിഗണിച്ച് വിവിധ മനദണ്ഢങ്ങള്‍ക്കനുസരിച്ച് Outstanding, Excellent, Very good, Good, Very fair, Fair, Satisfactory എന്നീ റേറ്റിംഗുകള്‍ കൊടുക്കുകയാണ് ചെയ്തിരിയ്ക്കുന്നത്.

Outstanding
College of Engineering, Thiruvananthapuram(ഗവര്‍മെന്റ്)
Rajiv Gandhi Institute of Technology, Kottayam(ഗവര്‍മെന്റ്)

Excellent
Model Engineering College, Thrikkakara(ഗവര്‍മെന്റ്-സ്വാശ്രയം)
T. K. M. College of Engineering, Kilikollur, Kollam(ഗവര്‍മെന്റ്-എയിഡഡ്)
Govt. Engineering College, Thrissur(ഗവര്‍മെന്റ്)
M. A. College of Engineering, Kothamangalam(ഗവര്‍മെന്റ്-എയിഡഡ്)
Rajagiri School of Engineering and Technology(സ്വകാര്യ സ്വാശ്രയം)
SCMS School of Engineering & Technology(സ്വകാര്യ സ്വാശ്രയം)
Toc H Institute of Science and Technology(സ്വകാര്യ സ്വാശ്രയം)

Very good
MES College of Engineering(സ്വകാര്യ സ്വാശ്രയം)
Federal Institute of Science and Technology(സ്വകാര്യ സ്വാശ്രയം)
Saintgits College of Engineering(സ്വകാര്യ സ്വാശ്രയം)
Mohandas College of Engineering & Technology(സ്വകാര്യ സ്വാശ്രയം)
St. Joseph's College of Engineering & Technology(സ്വകാര്യ സ്വാശ്രയം)

Good
College of Engineering, Chengannoor(ഗവര്‍മെന്റ്-സ്വാശ്രയം)
Adi Shankara Institute of Engineering & Technology(സ്വകാര്യ സ്വാശ്രയം)
Sahrdaya College of Engineering & Technology(സ്വകാര്യ സ്വാശ്രയം)
Amal Jyothi College of Engineering(സ്വകാര്യ സ്വാശ്രയം)
Sree Buddha College of Engineering(സ്വകാര്യ സ്വാശ്രയം)

ഈ വിവരങ്ങള്‍ കോളേജ് അധികൃതര്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടൂള്ളതായതുകൊണ്ട് സ്വകാര്യ സ്വാശ്രയങ്ങളെ സംബന്ധിച്ച് ഇവ എത്രത്തോളം ആധികാരികമായി പരിഗണീയ്ക്കാം എന്ന് അറിഞ്ഞുകൂടാ.
ഇവരുടെ പഠനറിപ്പോര്‍ട്ടില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരുടെ നിലവാരക്കുറവ് പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്. കോളേജുകളുടെ നിലവാരം ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് റെക്കാനിറ്റ് വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുക.

സ്വകാര്യ സ്വാശ്രയങ്ങളെ കണ്ണടച്ചെതിര്‍ക്കുന്നതോ, ചില സ്ഥിതിവിവരക്കണക്കുകളെ പക്ഷപാതപരമായി അവതരിപ്പിച്ചുകൊണ്ട് സ്വകാര്യ സ്വാശ്രയങ്ങളെ ഇകഴ്ത്തിക്കാണിച്ചിട്ടോ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ കേരളത്തിന്റെ സങ്കേതിക വിദ്യാഭ്യാസത്തിനോ എന്തെങ്കിലും ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല. ഐ.എച്ച്.ആര്‍.ഡിയുടേയും കെ‌യിപ്പിന്റെയും പലകോളേജുകളെക്കാളും മുകളിലായി വിദ്യാര്‍ത്ഥികള്‍ പരിഗണിയ്ക്കുന്ന സ്വകാര്യസ്വാശ്രയങ്ങള്‍ ഉണ്ടെന്നുള്ളത് ചെറിയകാര്യമല്ല. അതേ സമയം സ്വകാര്യസ്വാശ്രയങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനും ഉറപ്പുവരുത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കേണ്ടതുണ്ട്.

3 comments:

Unnikrishnan Thaliyil said...

Dear friends,
let's share our knowledge ,skill and experience to healp each other gain success in career and profession.
Pl contact me for FREE help and guidence in Computerised Accounting, Taxation, HRM Devp and training, Employability skill training, Counciling and sharing and solving real life problems.
Thanks and best regards
(unni krishnan M.Com., MBA. Mgmt. Consultant, Mumbai cell 09821210440/08108201403)

nikhimenon said...

ts high tym dat a similar survey done for the medical colleges in kerala also

മി | Mi said...

Proud that I've studied at both top Ranking colleges..

NIT Calicut, and College of Engineering, Trivandrum..