Monday, June 20, 2011

അനീതിയെങ്ങനെ സാമൂഹ്യനീതിയാകും ? - റവ. ഡോ. ഫിലിപ്പ്‌ നെൽപുരപ്പറമ്പിൽ

അമ്പതുശതമാനം സീറ്റ്‌ സർക്കാരിനു വിട്ടുകൊടുത്തു സാമൂഹ്യനീതിപാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന്‌ ഒരു സാമുദായിക വിദ്യാഭ്യാസ സംഘടനാ നേതാവു ചില മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു കാണുകയുണ്ടായി. എന്താണു സാമൂഹ്യനീതി? അമ്പതുശതമാനം സീറ്റു വിട്ടുകൊടുക്കുമ്പോൾ നീതിയുണ്ടാകുമോ? അങ്ങനെ നൽകിയവർ ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ നീതിയെന്താണ്‌? ഈ ഒരു ആഹ്വാനത്തിനു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ എന്തൊക്കെയാണ്‌? എന്നീ ചോദ്യങ്ങൾ സ്വാഭാവികമായും ഈ ആഹ്വാനം ഉയർത്തുന്നുണ്ട്‌.

പകുതി വിദ്യാർഥികളോട്‌ അനീതികാണിക്കലാണോ സാമൂഹ്യനീതി?

അമ്പതുശതമാനം വിദ്യാർഥികളെ സർക്കാർ ഫീസിൽ സൗജന്യമായി പഠിപ്പിക്കുമ്പോൾ മറ്റ്‌ അമ്പതുശതമാനം വിദ്യാർഥികളിൽ നിന്നും ഇരട്ടിഫീസ്‌ വാങ്ങേണ്ടി വരും. അമ്പതുശതമാനം വിദ്യാർഥികളോട്‌ അനുകമ്പതോന്നി സൗജന്യ വിദ്യാഭ്യാസം കൊടുക്കുമ്പോൾ മറ്റ്‌ അമ്പതുശതമാനം വിദ്യാർഥികളോടു കടുത്ത അനീതികാട്ടി ഇരട്ടിഫീസുവാങ്ങണം. അതാണു സാമൂഹ്യനീതിയായി സാമുദായിക വിദ്യാഭ്യാസ സംഘടനാ നേതാവ്‌ ഉയർത്തിപ്പിടിക്കുന്നത്‌. ഒരു പറ്റം വിദ്യാർഥികളോടു നീതി എന്ന്‌ അദ്ദേഹം പറയുന്നകാര്യം ചെയ്തുകൊടുക്കാനായിട്ട്‌ മറ്റ്‌ ഒരു പറ്റം വിദ്യാർഥികളോട്‌ അനീതികാണിക്കാനാണ്‌ ആഹ്വാനം. അനീതികാണിച്ചുകൊണ്ടുള്ള നീതി നടപ്പിലാക്കൽ അസംബന്ധമാണെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?
ന്യൂനപക്ഷങ്ങളോടും പാവങ്ങളോടുമുള്ള അനീതി

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ കോളജുകളിൽ ഇങ്ങനെ ഇരട്ടി ഫീസു നൽകേണ്ടിവരുന്നത്‌ അവരുടെ വിദ്യാർഥികളാണ്‌. കോടതി നിരോധിച്ച ക്രോസ്‌ സബ്സിഡിയിൽ താരതമ്യേന പാവപ്പെട്ട വിദ്യാർഥികളാണ്‌ ഇരട്ടി ഫീസുകൊടുക്കേണ്ടി വരുന്നത്‌ എന്ന്‌ കോടതിയും നിരിക്ഷിച്ചിട്ടുണ്ട്‌. ഇത്‌ ഈ അനീതിയുടെ ആഴം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ്‌ ഈ നിലപാടു നീതിക്കും നിയമത്തിനും നിരക്കാത്തതായികണ്ടു കോടതി തള്ളിക്കളഞ്ഞത്‌. യഥാർഥത്തിൽ ഈ ആഹ്വാനം അനീതി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്‌.

ജനാധിപത്യാവകാശം നിഷേധിക്കലാണോ നീതി ?

സ്വന്തം മതവിശ്വാസ പാരമ്പര്യങ്ങൾ സംരക്ഷിച്ചു വളരുന്നതിനായി നമ്മുടെ ജനാധിപത്യരാജ്യത്ത്‌ വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താൻ മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ അവകാശമുണ്ട്‌. ഉദാത്തമായ ജനാധിപത്യ അവകാശമാണിത്‌. അല്ലെങ്കിൽ ഭാഷാ-മത ന്യൂനപക്ഷങ്ങൾ നശിക്കാനാണ്‌ ഇടയാവുക. നമ്മുടെ ഭരണഘടനാവിധാതാക്കൾ നൽകിയിരിക്കുന്ന ഈ അവകാശം നീതിയുടെയും നിലനിൽപിന്റെയും അവകാശമാണ്‌. വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്തി തങ്ങളുടെ വിദ്യാർഥികൾക്കു വിശ്വാസ-സാംസ്കാരിക രൂപീകരണം നൽകാൻ ന്യൂനപക്ഷങ്ങൾക്കുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപരവും സാമൂഹ്യവുമായ നീതിയാണ്‌. അതനുസരിച്ചു തങ്ങളുടെ യോഗ്യരായ വിദ്യാർത്ഥികൾക്കു വിദ്യാലയങ്ങളിൽ പരമാവധി പ്രവേശനം നൽകാൻ അവർക്കു കഴിയണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യമായ ഈ നീതി നിഷേധിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നവർ അനീതിക്കുവേണ്ടി മുറവിളികൂട്ടുകയാണ്‌.

അനീതിയെ നീതിയായി ചിത്രീകരിക്കുക എന്നിട്ടു നീതിയായി ചിത്രീകരിക്കപ്പെട്ട അനീതി നടപ്പിലാക്കാൻ ആഹ്വാനം ചെയ്യുക എന്ന ഗൂഢ തന്ത്രമാണ്‌ ഈ ആഹ്വാനത്തിൽ കാണുന്നത്‌. ന്യൂനപക്ഷങ്ങൾ നിലനിൽക്കാനുള്ള അവകാശം ത്യജിക്കലാണു നീതി എന്ന്‌ അദ്ദേഹം പ്രചരിപ്പിക്കുന്നു. തങ്ങൾക്കു നിലനിൽക്കാനുള്ള അവകാശം ത്യജിച്ചു നീതി നടപ്പിലാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.!

ആഹ്വാനത്തിലെ ഗൂഡലക്ഷ്യങ്ങൾ

യഥാർഥത്തിൽ ഈ ആഹ്വാനം ജനാധിപത്യത്തിനെതിരായ അതിക്രമമാണ്‌; ഭരണഘടനയോടുള്ള വെല്ലുവിളിയാണ്‌; അതിക്രമത്തിനുള്ള ആഹ്വാനമാണ്‌. ഇതനുസരിച്ചാൽ ഏകദേശകണക്കനുസരിച്ചു ക്രൈസ്തവ ന്യൂനപക്ഷം ഇരുന്നൂറു കോടിയിലധികം രൂപ ഇവർക്കുവേണ്ടി അധികമായി കണെ്ടത്തേണ്ടി വരും. ഇരട്ടിഫീസു നൽകേണ്ടിവരുന്ന ക്രൈസ്തവ വിദ്യാർഥികൾക്കു തങ്ങളുടെ തന്നെ വിദ്യാലയത്തിൽ നിന്നു നേരിടേണ്ടി

വരുന്ന അനീതികണ്ടു സമൂഹത്തിനെതിരേ തിരിയും. ഇന്റർചർച്ച്‌ കൗൺസിലിന്റെ നേതൃത്വത്തിൽ മെറിറ്റും സാമൂഹ്യനീതിയും അനുസരിച്ചു നടക്കുന്ന സ്ഥാപനങ്ങളെയും തങ്ങളുടെ കലാലയങ്ങൾ പോലെ അനീതികൊണ്ടുനിറയ്ക്കാം. ഇതൊക്കെയാണ്‌ ഈ ആഹ്വാനത്തിനു പിന്നിൽ. കേരളത്തിൽ നീതിയിലും നിയമത്തിലും അടിയുറച്ച ഒരു വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാഗ്രഹിക്കുന്ന ആർക്കെങ്കിലും ഇതുപോലൊരു ആഹ്വാനം നൽകാൻ കഴിയുമോ?

മെറിറ്റും യഥാർഥ സാമൂഹ്യനീതിയും വേണം

ഇവിടെ വേണ്ടത്‌ മെറിറ്റും സാമൂഹ്യനീതിയും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസമാണ്‌. മെറിറ്റനുസരിച്ചുമാത്രം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക. എല്ലാവർക്കും നീതിപൂർവ്വകമായി ഒരേ ഫീസ്‌ ഏർപ്പെടുത്തുക. പാവപ്പെട്ടവർക്കുമാത്രം സ്കോളർഷിപ്പു നൽകി സൗജന്യ വിദ്യാഭ്യാസം നൽകണം. പണമില്ലാത്ത ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ ഇടയാകരുത്‌. ആവശ്യമായവർക്കെല്ലാം ബാങ്ക്‌ ലോൺ ഏർപ്പെടുത്താനും കഴിയണം. ന്യൂനപക്ഷവകാശമനുസരിച്ച്‌ യോഗ്യരായ വിദ്യാർഥികൾക്ക്‌ പരമാവധി തങ്ങളുടെ സ്ഥാപനങ്ങളിൽ പ്രവേശനം നൽകാൻ സാദ്ധ്യത ഉണ്ടാകണം. ഇന്റർചർച്ച്‌ കൗൺസിൽ ഫോർ എഡ്യുക്കേഷൻ നടപ്പിലാക്കിയിരിക്കുന്നത്‌ ഈ നിലപാടാണ്‌.

ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുസരിച്ചു ഭാഷ-മതന്യൂനപക്ഷങ്ങൾക്കു തങ്ങളുടെ യോഗ്യരായ വിദ്യാർഥികൾക്കു പ്രവേശനം നൽകാൻ കഴിയണം. അത്‌ അടിസ്ഥാനപരമായനീതിയുടെ ഭാഗം തന്നെയാണ്‌. ഈ സ്ഥാപനങ്ങളിൽ ചിലയിടത്തെങ്കിലും നാൽപതു ശതമാനം വരെ പൊതുമെറിറ്റിൽ നിന്നും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നുണ്ട്‌. ഇവിടെയുള്ള ഏതു വിദ്യാഭ്യാസ ഏജൻസിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു വിദ്യാർത്ഥികളെ പഠിപ്പിക്കാവുന്ന സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കണമെന്നു പറയുന്നതിനുപകരം കൂടുതൽ കലാലയങ്ങൾ ഉണ്ടാക്കുകയാണുവേണ്ടത്‌.
സ്കോളർഷിപ്പിനുള്ള മാർഗങ്ങൾ

സർക്കാർ മെഡിക്കൽ കോളജുകളിൽ സൗജന്യമായി പഠിക്കുന്ന വിദ്യാർഥികൾ മിനിമം വേതനം സ്വീകരിച്ച്‌ ഗ്രാമങ്ങളിലെ ആശുപത്രികളിൽ രണ്ടു വർഷം ജോലി ചെയ്യണമെന്നുണ്ട്‌. സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്‌ സർക്കാർ സ്കോളർഷിപ്പു നൽകുകയും അതിനുപകരമായി സർക്കാർ ആശുപത്രികളിൽ രണേ്ടാ മൂന്നോ വർഷം ജോലി ചെയ്യണമെന്നുള്ള കരാർ ഉണ്ടാക്കുകയും ചെയ്യണം. ഈ കരാറിൽ നിന്നും ആരെങ്കിലും മാറിയാൽ അവർക്കു നൽകിയ സ്കോളർഷിപ്പിന്റെ തുകയും നഷ്ടപരിഹാരവും ഈടാക്കാൻ കഴിയണം. ക്രൈസ്തവർ നടത്തുന്ന കോളജുകളിലും സ്കോളർഷിപ്പു നൽകി പഠിപ്പിക്കാനും അങ്ങനെ പഠിക്കുന്നവരുടെ സേവനം ഒരു നിശ്ചിത കാലഘട്ടത്തിലേക്കു തങ്ങളുടെ സ്ഥാപനത്തിലേക്കു ലഭ്യമാക്കാനും കഴിയണം. കൂടാതെ എൻട്രൻസ്‌ പരീക്ഷയിൽ നിന്നും സർക്കാരിനു കിട്ടുന്ന അഞ്ചുകോടിയും സ്കോളർഷിപ്പു നൽകുക. അപ്പോൾ ഏതു പാവപ്പെട്ട വിദ്യാർഥിക്കും മെറിറ്റുണെ്ടങ്കിൽ പഠനം നിഷേധിക്കപ്പെടുകയില്ല. അതു നടപ്പിലാക്കാനുള്ള ഇഛ്ഛാശക്തിയാണു വേണ്ടത്‌.

വിപ്ലവസംഘടനകളുടെ വൈരുദ്ധ്യാത്മക നിലപാടുകൾ

സ്വാശ്രയസ്ഥാപനങ്ങൾ ഇവിടെ പാടില്ല എന്നു പറഞ്ഞു സമരം ചെയ്തു സഖാക്കളുടെ ജീവൻ ബലികഴിച്ച വിപ്ലവ വിദ്യാർത്ഥി യുവജന സംഘടനകൾ ഇന്ന്‌ എത്തിനിൽക്കുന്ന സാഹചര്യം നമ്മൾ കാണുന്നുണ്ട്‌. അവർ തല്ലിത്തകർത്ത പൊതുസ്ഥാപനങ്ങളും വണ്ടികളും അവർ ആക്രമിച്ച പോലീസ്‌ സേനയേയും മറക്കാൻ കഴിയുമോ? പാവപ്പെട്ട ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ എത്രയോ അധ്യയന ദിനങ്ങളാണ്‌ ഇക്കാര്യത്തിനുവേണ്ടി സമരം ചെയ്ത്‌ ഇല്ലാതാക്കിയത്‌. എത്രയോ ആയിരം വിദ്യാർത്ഥികളുടെ ഭാവിനശിപ്പിച്ചു. ഇവരുടെ ഈ നീക്കങ്ങൾ കാരണം മറ്റു സംസ്ഥാനങ്ങളിലേക്കു വിദ്യാഭ്യാസം തേടിപ്പോകുന്നവരുടെ എണ്ണം ഓരോ വർഷവും ഒരു ലക്ഷം കവിയുന്നില്ലേ?. എന്നിട്ടിപ്പോൾ അരക്കോടിരൂപയ്ക്കു മക്കൾക്കു സീറ്റുവാങ്ങി ഞെളിഞ്ഞിരിക്കുന്നവരായി അവർ മാറിയില്ലേ? ഇതല്ലേ യഥാർത്ഥത്തിൽ വൈരുദ്ധ്യാത്മകനിലപാട്‌.

പൊതുഖജനാവിലെ പണമെടുത്തു സ്ഥലം വാങ്ങുകയും ഓരോവർഷവും കോടിക്കണക്കിനു രൂപ നികുതിപ്പണത്തിൽ നിന്നും കൈപ്പറ്റുകയും ചെയ്യുന്ന പാർട്ടിയുടെ ഭരണത്തിലും നിയന്ത്രണത്തിലുമുള്ള സ്വാശ്രയ സ്ഥാപനത്തിലാണ്‌ അരക്കോടി രൂപയ്ക്കു സീറ്റു നൽകുന്നതും ഏതാണ്ട്‌ ഇരുപത്തിരണ്ടു കോടിരൂപയോളം ഓരോ വർഷവും നഷ്ടം വരുത്തുന്നതും.

ന്യായമായ ഫീസുവാങ്ങിക്കുന്നതിനെ വിദ്യാഭ്യാസ കച്ചവടം എന്നു വിളിക്കുന്ന വിപ്ലവ പാർട്ടികൾ അരക്കോടി ഫീസുവാങ്ങുന്നതിനെ ഏതു തരം കച്ചവടമെന്നായിരിക്കും വിളിക്കുക? മെറിറ്റും സാമൂഹ്യനീതിയും പുറത്തു പറയുകയും സമരം ചെയ്യുകയും എന്നാൽ, സ്വകാര്യമായി അതിന്റെ മറവിൽ എല്ലാ നിയമവും നീതിയും അട്ടിമറിക്കുകയും ചെയ്യുന്നവരെ സമൂഹം തിരിച്ചറിയുന്നു

20 comments:

Rational books said...

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല. പ്രതിഷേധ മാർച്ചും സെക്രട്ടേറിയേറ്റ് ധർണ്ണയും

N.J Joju said...
This comment has been removed by the author.
N.J Joju said...

ജനാധിപത്യ സമൂഹത്തിൽ ഏതൊരു പൊഉരനും പൊഉരസമൂഹത്തിനും അഭിപ്രായം പറയുവാനുള്ള സമൂഹത്തിനുണ്ട്. ഇതേ അവകാശം മതസമൂഹങ്ങൾക്കുമുണ്ട്. അതിനെ ക്രിയാത്മകമായി സമീപിക്കാൻ ജനാധിപത്യ സർക്കാരിനു കടമയുമുണ്ട്.

Unknown said...

പ്രൈവറ്റ് സ്ഥാപനങ്ങള്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്തിയും ലക്ഷങ്ങളും കോടികളും ഉള്ളവന്റെ മക്കള്‍ക്ക് മാത്രം എത്തിപിടിക്കാവുന്നതുമായ എന്‍ജി;മെഡി.സീറ്റുകള്‍ മതത്തിന്റെയും സ്വോതന്ത്രത്തിന്റെയും പേര് പറഞ്ഞ് കൈകലാക്കി വെച്ച ഒരുപറ്റം വിദ്യഭ്യാസ മാഫിയകളുടെ കൈകളില്‍നിന്നും സാധാരണക്കാരനും ഇതിനെല്ലാം അര്‍ഹരാണ് എന്ന് മനസ്സിലാക്കിയ അപൂര്‍വം ചില നല്ല മനസ്സുകളില്‍നിന്നും വന്ന 50:50 എന്ന് സീറ്റ് വിഭജനം ഈ നാട്ടിലെ ജനാതിപത്യ സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുംബോള്‍ മതത്തിന്റെയും നീതിയുടെയും പേര് പറഞ്ഞ് മര്‍ക്കട മുഷ്ടിയോടെ വിദ്യാഭ്യാസ കച്ചവടത്തിന്ന് ഒരുങ്ങുകയാണ്.പണക്കാരനും പാവപ്പെട്ടവനും വേറെ വേറെ നീതി വിഭജിച്ച് നെല്‍ക്കുന്ന ഈ മാഫിയ ഓര്‍മിക്കാത്തത് ഹിന്ദുവിന്റെയും മുസല്‍മാന്റെയും ക്രിസ്താനിയുടെയും എന്തിനേറെ ചെരുപ്പ് കുത്തിയുടെയും വേശ്യയുടെയും വരെ നികുതി പണത്തില്‍ നിന്നാണ് നിങ്ങളൊക്കെ കൈപറ്റുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നതാണ് .അവരുടെ മക്കളും കഴിവുണ്ടങ്കില്‍ പോലും മത സംവരണവും പണമില്ലായിമയും പറഞ്ഞ് മാറ്റി നിര്‍ത്തുന്ന ഈ മാഫിയക്ക് നീതിയെ കുറിച്ച് പറയാന്‍ എന്ത് അവകാശം ...സ്വൊന്തം മതത്തിന്റെ അനുയായികള്‍ക്ക് വെട്ടിതിരുത്തി സീറ്റ്നെല്‍കി കുറെ ഡോക്ടര്‍,എന്‍ജി;സര്‍ട്ടിഫിക്കറ്റ് നെല്‍കി വിടാനല്ലാതെ ഒരു ജനാതിപത്യ രാഷ്ട്രത്തിന്ന് ഇത്കൊണ്ട് എന്ത് ഗുണം ?

N.J Joju said...

അളിയൻ പോസ്റ്റു വായിച്ചില്ല എന്നു മനസിലായി. സ്വാശ്രയം എന്നു ആദ്യമായി കേൾക്കുകയാണെന്നുന്നും തോന്നുന്നു

Prasanna Raghavan said...

'ഉദാത്തമായ ജനാധിപത്യ അവകാശമാണിത്‌. അല്ലെങ്കിൽ ഭാഷാ-മത ന്യൂനപക്ഷങ്ങൾ
ഭരണഘടനാവിധാതാക്കൾ നൽകിയിരിക്കുന്ന ഈ അവകാശം നീതിയുടെയും നിലനിൽപിന്റെയും അവകാശമാണ്‌.'

ഈ ഭരണഘടനാവിധാതാക്കളുടെ നീതിയുടെ മറുപുറം അതു പഴയ ഒരു കടങ്കഥയേക്കാള്‍ ത്മാശയാണ്.ദാ രണ്ടുഭാഗമായി എഴുതി ഇവിടെ വച്ചിട്ടുണ്ട്, വായിക്കാം. അതില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളൂം വായിക്കണേ. എങ്ങനെ ഇന്ത്യയുടെ നീതിന്യായം വഴിവിട്ട വഴിയേ ആ കടങ്കഥയെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്ന് അവ പറയുന്നുണ്ട്.
http://indiablooming.com/?p=803

http://indiablooming.com/?p=810

നിസ്സഹായന്‍ said...

@ N.J ജോജൂ,

'രണ്ടുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കുക' എന്നത് ക്രിസ്തു പറഞ്ഞ വലിയൊരു ക്രോസ് സബ്സിഡി തന്നെയല്ലേ ? വര്‍ത്തമാനകാലത്ത് കാരുണ്യത്തിന്റെ ഈ തത്വം കുഞ്ഞാടുകളെ ഇനിയും ഒരു പ്രഹസനമാക്കി എന്തിനു പഠിപ്പിക്കണം ?! പകരം ശേഷിയുള്ളവന്‍ അതിജീവിക്കട്ടെ എന്ന മൃഗവാസനയെ പിന്തുടരാനുള്ള സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ പാഠങ്ങളല്ലേ ചൊല്ലിക്കൊടുക്കേണ്ടത് !!

കുട്ടുറൂബ്‌ said...

if it is a business (make money) then you are correct, bishop is correct.

But is it is a social commitment (non profit service) then you are wrong JOJU.
ഇതെല്ലാം വെറും വാചക കസര്‍ത്ത് മാത്രം .
അതിനു ജനാധിപത്യത്തെ കൂട്ടുപിടിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് .
ഒരു കത്തോലിക്കന്‍ അല്ലെങ്ങില്‍ സഭ കത്തോലിക്കാ വിശ്വാസത്തെ ബേസ് ചെയ്തുകൊണ്ടാല്ലേ പ്രവര്‍ത്തിക്കേണ്ടത് .
നല്ല സമരിയാക്കാരന്റെ ഉപമ ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.
നമ്മള്‍ എന്തിനാണ് മത നുയ്ന പക്ഷത്തെ കുറിച്ച് വേവലാതി പെടുന്നത് . അവകസങ്ങലേകുരിച്ചു വേവലാതി പെടുന്നത്.
പ്രതെയ്കിച്ചു സഭ .
Becase its lead by jesus and holyspirit.

ആകാശത്തിലെ പറവകളെ നോക്കുവിന്‍ ..എന്നല്ലേ അവിടന്ന് പറഞ്ഞത് . കാശ് വേറെ വിശ്വാസം വേറെ എന്നാണോ..

നിനക്കുള്ള പ്രതിഫലം ദൈവം തരും എന്നതിനെ base ചെയ്തതാവട്ടെ നമ്മുടെ പ്രവര്‍ത്തനം.

N.J Joju said...

നിസ്സഹായൻ,

രണ്ടുള്ളവൻ ഒന്നില്ലാത്തവനു കൊടൂക്കുക എന്നേ ഈശോ പറഞ്ഞിട്ടൂള്ളൂ. സർക്കാരിന്റെ ഫിഫ്ടി ഫിഫ്ടി എന്നാൽ ഒരുത്തൻ മറ്റൊരുത്തനു കൊടുക്കുക എന്നുമാത്രമാണ്. അതിൽ രണ്ടുണ്ടോ ഇല്ലാത്തവനുണ്ടോ എന്നതു ബാധകമാകുന്നില്ല.

ഇന്റർ ചർച്ച കൊൺസിൽ പറയുന്നത് ഇല്ലാത്തവനെ കണ്ടെത്തണമെന്നും ഉള്ളവരായ മാനേജുമെന്റും സർക്കാരും കൂടി സ്കോളർഷിപ്പു കൊടുത്ത് അവനെ പഠിപ്പിക്കണമെന്നുമാണ്. അല്ലാതെ സഹപാഠിയില്ലല്ല ഒരുവന്റെ പഠനച്ചിലവു കെട്ടിവയ്ക്കേണ്ടത്.

ഗ്രീഷ്മയുടെ ലോകം said...

ഇന്റര്‍ ചര്ച്ച് നടത്തുന്ന കോളേജുകള്‍ ലാഭം ഉണ്ടാക്കുന്നില്ല എന്നാണോ ജോജു കരുതുന്നത്?

നിസ്സഹായന്‍ said...

@ N.J ജോജൂ,

50 % സീറ്റ്, ഗവണ്‍മെന്റിനു് ഗവണ്‍മെന്റ് ഫീസിലും ബാക്കി 50 % സീറ്റ് മാനേജുമെന്റിനു് അവര്‍ക്കിഷ്ടമുള്ള ഫീസിലും പഠിപ്പിക്കാനുള്ള എഗ്രിമെന്റ് സ്വീകരിച്ചു കൊണ്ടാണ് സ്വാശ്രയവിദ്യാഭ്യാസം കേരളത്തില്‍ തുടങ്ങാന്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയോട് സമ്മതിച്ച് തയ്യാറായത്. എന്നാല്‍ കാര്യം നേടിക്കഴിഞ്ഞപ്പോള്‍ സത്യസന്ധരും കാരുണ്യമൂര്‍ത്തികളുമായ രൂപാതാക്കാരുടെ സ്വഭാവം മാറിയതും ചരിത്രമാണ്. ഈ എഗ്രിമെന്റ് അനീതിയും അന്യായവുമായി അന്നു തോന്നാതിരിക്കുകയും കോളേജുകള്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ മുഴുവന്‍ സീറ്റും നമുക്കു തന്നെ വേണെന്നു തോന്നിയതിനാല്‍ ഈ വീതം വെയ്പ് അനീതിയായി തോന്നുകയും ചെയ്ത ഇരട്ടത്താപ്പ് കേട്ട്, 'എന്നെ ചതിച്ചു' എന്നു വിലപിക്കുകയാണ് ആന്റണി എന്ന ശുദ്ധന്‍ ചെയ്തത്. ആ വന്‍ചതിയ്ക്ക് ഉപയോഗിച്ച ന്യായം തുടര്‍ന്നും നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു, അതില്‍ പുതുമയൊന്നുമില്ല. കത്തോലിക്കാസഭയുടെ സമ്പത്തിനോടും അധികാരത്തോടുമുള്ള ആര്‍ത്തിയും അതു നേടാനും നിലനിര്‍ത്താനും അവര്‍ ചെയ്യുന്ന ക്രൂരതയും സഭാചരിത്രത്തിന്റെയും ലോകചരിത്രത്തിന്റെയും ഭാഗമായതിനാല്‍ അത് ആരെയും അത്ഭുതപ്പെടുത്തില്ല. നിങ്ങളുടെ ചാരിത്ര്യ പ്രസംഗം കേട്ടാല്‍ ഈയുള്ളവന്‍ മാത്രമല്ല ആരും നിസ്സഹായരായിപ്പോകും !

N.J Joju said...

മണിസാറേ,

ലാഭം ഉണ്ടോ എത്രത്തോളമുണ്ട്, എത്രവരെയാകാം എന്നതിനൊക്കെ അഭിപ്രായം പറയാൻ ഞാൻ ആളല്ല. സുതാര്യമല്ലാത്ത പ്രവേശനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരിയാരം മെഡിക്കൽ കോളേജ് നഷ്ടത്തിലാണെന്നാണു കേൾവി.

"തിരുവനന്തപുരം എഞ്ചിജീയറിംഗ് കോളേജില്‍ ഒരു ബി.ടെക് വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത് 70000/- ഓളം രൂപയാണന്നു നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും 6600/- രൂപ മാത്രം വാര്‍ഷിക ഫീസായി ഈടാക്കുമ്പോഴാണ് എന്നോര്‍ക്കണം. ഇതേ പോലെ തന്നെയാണ് മെഡിക്കല്‍ രംഗത്തു സര്‍ക്കാര്‍ ചിലവിടുന്നതും.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഒരു വിദ്യാര്‍ത്ഥിയ്ക്കായി 4.5 ലക്ഷം ചിലവിടുമ്പോള്‍ കോടയത്ത് അത് 4 ലക്ഷം രൂപയാണ്, ആലപ്പുഴയില്‍ ഏതാണ്ട് 3.56 ലക്ഷം രൂപയും." - ഇതൊക്കെയാണു സർക്കാർ കോളേജുകളിലെ ഒരു വിദ്യാർത്ഥിക്കുള്ള ശരാശരി ചിലവ്(പഴയ കണക്കാണ്). അതുകൊണ്ട് ആളോന്നിനു ഫീസ് ഇത്രയുമായാലോ ഇതിൽ കൂടുതലായാലോ കുറ്റപ്പെടുത്താനാവില്ല. എന്നുതന്നെയല്ല കുറഞ്ഞ അടിസ്ഥാനസൊകര്യങ്ങളൊടെ സർക്കാർ ഉടമസ്ഥതയിൽ തുടങ്ങാനാവുന്നതുപോലെ സ്വാശ്രയ മേഖലയിൽ തുടങ്ങനാവില്ല എന്നാണ് അറിവു്. അതുകൊണ്ട് നമുക്ക് തത്കാലം ആ വിഷയം മാറ്റിവയ്ക്കാം. എന്നുതന്നെയല്ല പോസ്റ്റിന്റെ വിഷയം സ്വാശ്രയക്കോളേജുകളുടെ ലാഭമല്ല.

N.J Joju said...

നിസ്സഹായൻ,

താങ്കളുടെ കമന്റിൽ അടിസ്ഥാനപരമായി പല തെറ്റുകളുമുണ്ട്. 50% സീറ്റിൽ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുവാൻ 50% സീറ്റിൽ ഇഷ്ടമുള്ള ഫീസു വാങ്ങുവാൻ അനുവദിക്കുക എന്നതു തന്നെ സാമൂഹിക നീതിക്ക് നിരക്കുന്നതല്ല. ആന്റണിയുടെ നിലപാടും അതായിരുന്നില്ല. അത്തരമൊരു ഒത്തുതീർപ്പിനു എം.എ. ബേബി തയ്യാറായിട്ടൂണ്ടെങ്കിലും.

ഫിഫ്ടി-50 എന്ന ആശയം മുൻപോട്ടൂ വയ്ക്കുന്നത് ആന്റണിയല്ല, ഉണ്ണിക്രിഷ്ണൻ കേസിലെ വിധിയാണ്. അതിന്റെ ചുവടുപിടിച്ചാണ് ആന്റണി സ്വാശ്രയ കോളേജുകൾ ആരംഭിക്കുന്നത്. പക്ഷേ അങ്ങനെയൊരു കരാർ വാക്കാലുണ്ടെന്നു പറയുന്നതല്ലാതെ അങ്ങനെയൊന്നില്ല. തന്നെയുമല്ല 50-50 സമ്പ്രദായത്തെ സുപ്രീംകോടതി അസാധുവാക്കുക വഴി നിയമപരമായി 50-50യ്ക്ക് ഉള്ള സാധുത അവസാനിച്ചു. അതായത് ആന്റണി കടലാസിൽ കരാറുണ്ടാക്കിയിരുന്നെങ്കിൽ പോലും ഉണ്ണിക്രിഷ്ണൻ കേസിലെ വിധിയെ സുപ്രീം കോടതി അസാധുവാക്കുന്നതോടെ അതിന്റെ സാധുത അവസാനിക്കുമായിരുന്നു.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സർക്കാരിന്റെ നിർബ്ബന്ധം മൂലം സ്വാശ്രയ മാനേജുമെന്റുകൾ എത്തിച്ചേർന്നിട്ടൂള്ള 50-50യ്ക്ക് ഭരണഘടനയുടെയോ നിയമത്തിന്റെയോ പരിരക്ഷയില്ല. എന്നു തന്നെയല്ല അത് നിയമ വിരുദ്ധവുമാണ്. ക്രോസ് സബ്സിഡി പാടില്ല എന്നതാണ് സുപ്രീംകോടതിയുടെ നിലപാട്

N.J Joju said...

ലാഭമുണ്ടാക്കുവാൻ സർക്കാരുമായി കരാറിൽ ഏർപ്പെടുക തന്നെയാണ് നല്ലത്. നിലവിൽ സർക്കാരുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന കോളേജുകളെക്കാൾ ശരാശരി കുറഞ്ഞ് ഫീസിലാണ് ഇന്റർ ചർച്ച് കൊൺസിലിന്റെ കോളേജുകൾ പ്രവർത്തിക്കുന്നത്.

ഇന്റർ ചർച്ച കൊൺസിലിന്റെ കോളേജിൽ എൻ.ആർ.ഐ. സീറ്റ് ഒഴികെയുള്ള മുഴുവൻ സീറ്റിലും സർക്കാരിന്റെ പ്രവേശനപ്പരീഷയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്. സർക്കാരിന്റെ പ്രവേശനപരീക്ഷയിൽ ലഭിച്ച മാർക്കും വിവിധ യോഗ്യതാപരീക്ഷകളിൽ ലഭിച്ച മാർക്ക് ഏകീകരിച്ചതും ചേർന്ന് സ്വന്തം നിലയിൽ റാങ്ക് ലിസ്റ്റുണ്ടാക്കുന്നു. അതായത് റാങ്ക് ലിസ്റ്റു മാത്രമാണ് ഇന്റർ ചർച്ച് കൊൺസിലിന്റെ കോളേജുകൾക്ക് സ്വന്തമായുള്ളത്. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനമായുള്ള പരീഷകൾ നടത്തുന്നതു സർക്കാരുതന്നെയാണ്. അതുകൊണ്ട് പ്രവേശനത്തിൽ അഴിമതിക്ക് സാധ്യതയില്ല എന്നു വേണം മനസിലാക്കാൻ.

N.J Joju said...

ഇന്റർ ചർച്ച് കൊൺസിലിന്റെ കോളേജുകൾ ക്രോസ് സബ്‌സിഡി അനുവദിക്കുന്നില്ല. ഇത് അവരുടെ നയപരമായ തീരുമാനമാണ്. നിയമത്തിന്റെ പരിരഷ ഈ തീരുമാനത്തിനുണ്ട്. അത് ഭരണഘടനാപരവുമാണ്. ഇടതു-വലതു സർക്കാരുകൾക്ക് ക്രോസ് സബ്സിഡി കൂടീയേ തീരുമായിരുന്നുള്ളൂ അതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ സർക്കാരുമായി കരാറിൽ ഏർപ്പെടാൻ അവർക്ക് കഴിയാതിരുന്നത്.

ക്രോസ് സബ്സിഡി ഒരു കാപട്യമാണ്. സർക്കാരിനു കാശുചെലവില്ലാതെ കയ്യടികിട്ടാനുള്ള തന്ത്രം. ഒരു കരാറൂമാത്രമതി. പ്രതിഫലമായി ഒന്നു കണ്ണടയ്കുക കൂടി ചെയ്താൽ നന്ന്. അതിനെ അനുകൂലിച്ചില്ല എന്നതു മാത്രമാണ് ഇന്റർ ചർച്ച് കൊൺസിലിന്റെ കോളേജുകൾ ചെയ്ത തെറ്റ്.

N.J Joju said...

ക്രോസ് സബ്സിഡി കിട്ടി കുറഞ്ഞ ചിലവിൽ പഠിക്കുന്നവർ ബഹുഭൂരിപക്ഷവും ഉയർന്ന വരുമാനക്കാരും നഗരവാസികളൂമാണെന്നാതിനു സ്ഥിതിവിവരക്കണക്കുകളുടെ പിൻബലമുണ്ട്. അതായത് ക്രോസ് സബ്സിഡിക്കു വേണ്ടീ വാദിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഉയർന്ന സാബത്തിക ശ്രേണിയിലുള്ളവരെയാണു സഹായിക്കുന്നത്.

തനിക്കു പഠിക്കണമെങ്കിൽ സഹപാഠിയെക്കൂടി പഠിപ്പിക്കണമെന്നു പറയുന്നത് സാമൂഹിക നീതിയാണെന്നു തോന്നുന്നില്ല. പണക്കാരനായ ഒരാൾ നിർധനയായ ഒരാളെയാണ് പഠിപ്പിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഒരു മാനദഢവും 50-50യ്ക്ക് ഉണ്ടായിരുന്നിട്ടില്ല.

നിർദ്ധനരെ പഠിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സമൂഹം എന്നു പറയുമ്പോൾ ഒന്നാമതായി നികുതി വാങ്ങുന്ന സർക്കാരിനാണ് അതിന്റെ ഉത്തരവാദിത്തം. സ്വകര്യവ്യക്തികൾക്ക് വിദ്യാർത്ഥികളെ സ്പോൺസർ ചെയ്തും അതു നിർവ്വഹിക്കാം. സമൂഹത്തിന്റെ ഈ സാമൂഹിക ഉത്തരവാദിത്തത്തിൽ നിന്നുള്ള കൈകഴുകലാണ് 50-50.

N.J Joju said...

ഇന്റർ ചർച്ച് കൊൺസിലിന്റെ കോളേജുകളിൽ നിശ്ചിത ശതമാനം വരെ നിർധന വിദ്യാർത്ഥികളെ സൊജന്യമായി പഠിപ്പിക്കുവാനുള്ള ക്രമീകരർണമൂണ്ട്. അതിനു പുറമേ ചങ്ങനാശ്ശേരി അതിരൂപതയിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് പലിശരഹിത വായ്പ നൽകുന്നതിനു ഉന്നതവിദ്യാഭ്യാസ നിധി രൂപവത്കരിച്ചിട്ടൂണ്ട്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ഇടവക തലത്തിലാണ്. അതിന്റെ വിവരങ്ങൾ അതിരൂപതയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. ഇന്റർ ചർച്ച് കൊൺസിലിന്റെ കോളേജുകളിലെ പ്രവേശനം പ്രത്യക്ഷത്തിൽ സുതാര്യവും മെറിറ്റ് അടിസ്ഥാനപ്പെടുത്തിയതുമാണ്. ഇന്റർ ചർച്ച് കൊൺസിലിന്റെ കോളേജുകളിലെ ശരാശരി ഫീസ് മറ്റു സ്വാശ്രയകോളേജുകളിലേതിനെക്കാളും സർക്കാർ കോളേജുകളിലെ വിദ്യാർത്ഥിക്കായി ഗവർമെന്റ് വഹിക്കുന്ന ചിലവിനെക്കാളും കുറവാണെന്നാണ് കണക്കുകൾ സൂഹിപ്പിക്കുന്നത്

ജനശക്തി said...

സ്വാശ്രയ വിദ്യാഭ്യാസവിഷയത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് നാടിനും ക്രൈസ്തവസമുദായത്തിനും അപമാനമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സേവനം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ച് വിദ്യാഭ്യാസത്തെ തനി കച്ചവടമാക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് സഭയുടെ പേര് ഭൂഷണമല്ല. വിശുദ്ധവസ്ത്രമണിഞ്ഞ് ക്രിസ്ത്യാനി എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കാനാവാത്ത വിധം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ അഭിവന്ദ്യപിതാക്കന്മാര്‍ കച്ചവടവല്‍ക്കരിച്ചു. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ "ദേശാഭിമാനി"യോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(http://jagrathablog.blogspot.com/2011/07/blog-post_954.html)

ജനശക്തി said...

അവകാശങ്ങള്‍ നേടാന്‍ മതത്തെ ഉപയോഗിക്കുകയും കടമകള്‍ നിഷേധിക്കാന്‍ നിയമത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കത്തോലിക്ക മെത്രാന്‍മാര്‍ ക്രിസ്തുവിന്റെ വചനങ്ങളെ നിരാകരിക്കുകയാണെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ യോഗം അഭിപ്രായപ്പെട്ടു. (http://jagrathablog.blogspot.com/2011/07/blog-post_12.html)

ജനശക്തി said...

മിഷണറിമാര്‍ തുടങ്ങിവച്ചതും സഭകള്‍ തുടര്‍ന്നുപോന്നതുമായ ക്രിസ്തീയ ദൗത്യബോധം അടിസ്ഥാനമാക്കിയുള്ള സേവനപ്രവര്‍ത്തനങ്ങളിലേക്ക് ക്രിസ്തീയസഭകള്‍ മടങ്ങിവരണമെന്ന് ഓര്‍ത്തഡോക്സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത പറഞ്ഞു. അധ്യാപക- വിദ്യാര്‍ഥി- യുവജന- സര്‍വീസ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി എകെജിസെന്ററില്‍ സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. (http://jagrathablog.blogspot.com/2011/07/blog-post_7271.html)