Wednesday, October 07, 2015

കേരളവർമ്മയിലെ ബീഫ് ഫെസ്റ്റിവൽഉത്തര്‍പ്രദേശിലെ ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവം ഇന്ത്യയെപ്പോലൊരു ജനാധിപത്യ മതേതരരാജ്യത്ത് നടക്കുവാൻ പാടില്ലാത്തതായിരുന്നു എന്നതിൽ തർക്കമില്ല. അതിനെതിരെ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതികരിയ്ക്കുകയാണ് കുട്ടിസഖാക്കൾ. സന്തോഷം! ഈ മതേതര ജനാധിപത്യ രാജ്യത്ത് പട്ടിയേയും പന്നിയേയും പോത്തിനേയും പാമ്പിനെയും പഴുതാരയേയുമൊക്കെ കഴിയ്ക്കുവാനും വിളമ്പുവാനും സ്വാതന്ത്യമുണ്ട്.(വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പരാമർശിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നില്ല.)
കേരളവർമ്മ കോളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദീപ ടീച്ചറിന്റെ ഫെയീസ്ബുക്ക് കമന്റ്, അതിനു സാമൂഹ്യമാധ്യമങ്ങളിൽ നിന്നു ലഭിച്ച പിന്തുണ, പ്രശ്നത്തിനു ലഭിച്ച മാധ്യമ ശ്രദ്ധ, തുടർന്നുള്ള ചർച്ചകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ദഹിയ്കാത്ത ചില ചിന്തകൾ പങ്കുവയ്കട്ടെ.
ബീഫ് കഴിയ്ക്കുന്നത്തും കഴിയ്ക്കാത്തതും സ്വാതന്ത്രം. ആ സ്വാതന്ത്യത്തിനു വിരുദ്ധമായി കഴിപ്പിയ്ക്കുന്നതും കഴിക്കാനനുവദിയ്ക്കാത്തതും ഫാസിസം. ഇതിനപ്പുറത്തുള്ള ചില സാമാന്യ മര്യാദകളും നാട്ടുനടപ്പുകളുമൊക്കെയുണ്ട്.
ഒരു ഹിന്ദു മാനേജുമെന്റ് നടത്തുന്ന കോളേജിൽ ഒരു അമ്പലമുണ്ടാവുന്നത് അഥവാ ഉണ്ടാക്കുന്നത് ഒരു തെറ്റല്ല. ഒരു കൃസ്ത്യൻ കോളേജുകളിൽ പള്ളി ഉണ്ടാവും. മുസ്ലീം മാനേജുമെന്റു നടത്തുന്ന സ്ഥാനത്തിൽ കുറഞ്ഞത് നിസ്കരിയ്ക്കാനുള്ള സൗകര്യമെങ്കിലും കാണൂം. കേരളവർമ്മ കോളേജ് എന്ന സ്ഥാപനം നടത്തുന്ന ദേവസ്വം ബോർഡ് എന്ന മാനേജുമെന്റിന് അവിടെ അമ്പലം പണിയുവാനും ആരാധന നടത്തുവാനും പ്രോത്സാഹിപ്പിയ്ക്കുവാനും ഭരണഘടനാ പരമായ അവകാശമുണ്ട്. ന്യൂനപക്ഷങ്ങൾക്കു മാത്രമുള്ളതല്ല മതവിശ്വാസവും ആചാരവും സംരക്ഷിയ്ക്കുവാനും  പ്രചരിപ്പിയ്ക്കുവാനുമുള്ള സ്വാതന്ത്യം. ന്യൂനപക്ഷത്തിനു പ്രത്യേക പരിരക്ഷ  ആവശ്യമാണെന്നു ഭരണഘടന പറയുമ്പോൾ ഭൂരിപക്ഷമായ ഹിന്ദു സമുദായത്തിന് അത് സ്വാഭാവികമായി ലഭിയ്ക്കുന്നുണ്ടെന്ന് ഭരണഘടന വിശ്വസിയ്ക്കുന്നു എന്നർത്ഥം. ചുരുക്കത്തിൽ സർക്കാർ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടത്തുന്ന മാനേജുമെന്റിന്റെ മതവിശ്വാസമനുസരിച്ചോ, താത്പര്യമനുസരിച്ചോ രാജ്യത്തെ നിയമങ്ങൾക്കു വിധേയമായി ആരാധനനടത്തുവാൻ സ്വാതന്ത്യമുണ്ട്. ഹിന്ദു മാനേജുമെന്റിന്റെ കോളേജിൽ അമ്പലം പാടില്ല എന്നു പറയുന്നവർ കൃസ്ത്യൻ മാനേജുമെനിന്റെ കോളേജിൽ പള്ളി പാടില്ല എന്നു പറയുമോ? പറഞ്ഞാൽ തന്നെ അങ്ങനെയൊരു വാദം ഭരണഘടനാപരമായി നിലനിൽക്കുമോ?
ബീഫിന്റെ കാര്യം പറഞ്ഞാൽ ഹിന്ദുമതം അതിന്റെ പ്രകടമായ ഇന്നത്തെ അവസ്ഥയിൽ സസ്യാഹാരത്തെ പ്രോത്സാഹിപ്പിയ്ക്കുന്നവരും പശു/കാള/പോത്ത്/എരുമ ഇറച്ചികളെ പ്രത്യേകിച്ച് നിരുത്സാഹപ്പെടുത്തുന്നവരുമാണ്, അത് R.S.S ഉം ബി.ജെ.പി യും ശക്തമാവുന്നതിനു മുൻപും അങ്ങിനെ തന്നെയായിരുന്നു, കുറഞ്ഞ പക്ഷം ഹിന്ദുമതത്തിലെ സവർണ്ണ വിഭാഗമെങ്കിലും. ആ നിലയ്ക്ക്  ദേവസ്വം ബോർഡ് നടത്തുന്ന കോളേജിൽ മാനേജുമെന്റിന്റെ "മതവിശ്വാസ താത്പര്യത്തിനു" വിരുദ്ധമായ ഒരു നടപടി ആ ക്യാമ്പസിന്റെ ഉള്ളിൽ നടക്കുവാൻ പാടില്ലായിരുന്നു.
ഇനി ഇതിലെ രാഷ്ട്രീയ ഇരട്ടത്താപ്പിലേയ്ക്ക്. ഹിന്ദു മാനേജുമെന്റു നടത്തുന്ന കോളേജിൽ ബീഫ് ഫെസ്റ്റിവെൽ നടത്തുന്നവർ മുസ്ലീം മാനേജുമെന്റിന്റെ ക്യാമ്പസിൽ "പോർക്ക്" ഫെസ്റ്റിവൽ നടത്തുവാൻ ധൈര്യപ്പെടുമോ?  ഒരേ വിഷയത്തിൽ ഒരേ നീതി എല്ലാ മതസ്ഥരും എല്ലാ മനുഷ്യരും അർഹിയ്ക്കുന്നുണ്ട്. ദീപറ്റീച്ചറിന്റെ സപ്പോർട്ടുചെയ്തവരിൽ "മതേതര" നിലപാടിനെക്കാൾ "മത നിലപാട്" തന്നെയാണ് ഞാൻ കണ്ടത്. എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിൽ പോർക്ക് വിളമ്പിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നാം മനസിലാക്കിയതാണ്. “നോമ്പ് കാലത്ത് ധാരാളം മുസ്ലീം വിദ്യാർത്ഥികൾ പഠിയ്ക്കുന്ന സ്കൂളിൽ പന്നിമാംസം പ്രവേശിപ്പിച്ചത് മാനേജുമെന്റിന്റെ ഭാഗത്തുനിന്നുള്ള കൃത്യവിലോപമാണ്” എന്ന നിലപാടായിരുന്നു മറുനാടൻ മലയാളിയ്ക്ക് അന്നുണ്ടായിരുന്നത്. സ്കൂൾ നടത്തുന്നത് ക്രിസ്ത്യൻ മാനേജുമെന്റാണെന്നിരിയ്ക്കിലും മുസ്ലീം വിദ്യാർത്ഥികളുടെ താത്പര്യത്തെക്കരുതി മാനേജുമെമെന്റ് പന്നിമാംസം പ്രവേശിപ്പിയ്ക്കുവാൻ പാടില്ലായിരുന്നു എന്ന്! അശുദ്ധി കാരണം പന്നിമാംസം കഴിയ്ക്കാതിരിയ്ക്കുന്ന, വേറേ നിവൃത്തിയില്ലെങ്കിൽ ജീവൻ നിലനിർത്തുവാൻ പന്നിമാംസം കഴിയ്ക്കുവാനനുവദിയ്ക്കുന്ന, അമുസ്ലീമുകളെ പന്നിമാംസം കഴിയ്ക്കുന്നതിൽ നിന്നു തടയാത്തെ ഒരു മതത്തിലെ ചിലരുടെ ഫാസിസ്റ്റ് നടപടികളോട് കാണിയ്ക്കുന്ന സഹിഷ്ണുതാ മനോഭാവവും അതേ സമയം മറ്റൊരു മതത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളോടു കാണിയ്ക്കുന്ന അസഹിഷ്ണുതയും കൂട്ടിവായിയ്ക്കുക.
തീർച്ചയായും ഇടതുപക്ഷത്തിന്ബീഫ് ഫെസ്റ്റ് നടത്തുവാൻ അവകാശമുണ്ട്. തീർച്ചയായും എനിയ്ക്കും നിനക്കും ബീഫ് കഴിയ്ക്കുവാൻ അവകാശമുണ്ട്. അവന് ബീഫു കഴിയ്ക്കാതിരിയ്ക്കുവാനും. നിനക്കു കൈവീശുവാനുള്ള അവകാശം എന്റെ മൂക്ക് ആരംഭിയ്ക്കുന്നിടത്ത് അവസാനിയ്ക്കുന്നു എന്നുകൂടി ഓർക്കുക.

2 comments:

Malayalam Times said...

Dear Joju,
Relevant article, impressive ideas, carry on.

Regards

Soman.K

Malayalam Times said...

Dear Mr. Joju,
Respect your attitude and thoughts.

"ഈ മതേതര ജനാധിപത്യ രാജ്യത്ത് പട്ടിയേയും പന്നിയേയും പോത്തിനേയും പാമ്പിനെയും പഴുതാരയേയുമൊക്കെ കഴിയ്ക്കുവാനും വിളമ്പുവാനും സ്വാതന്ത്യമുണ്ട്."

Please note that in our secular country approx. 20 states banned slaughter of cow, see details below. In many parts of India, for triggering a communal violence, the terrorist / anti-social people are doing putting beef on temple or kill a pig and put near mosque premises, that much sensitive is the issue. Unfortunately both SFI / DYFI just for making issues has conducted approx. 1,000 beef festivals as stated by them. Also when the CMS College Principal obstructed, pushed him and poured beef over him. Unfortunately so far these Beef Brand Ambassadors could not make any martyrs (Rakthasakshi) however they are working hard with their agenda.


Please read this article of Indian Express dated October 8, 2015 9:00 am
States where cow slaughter is banned:

1) Andhra Pradesh & Telangana

2) Assam

3) Bihar

4) Chandigarh
5) Chhattisgarh

6) Delhi

7) Gujarat

8) Haryana

9) Himachal Pradesh
10) Jammu & Kashmir
11) Jharkhand
12) Karnataka
Cows can be slaughtered if old or diseased.
14) Madhya Pradesh
Slaughter of cow, progeny banned.
15) Maharashtra
Mizoram
No restrictions.
17) Odisha
19) Punjab
20) Rajasthan
21) Tamil Nadu
Cow, calf slaughter banned; up to 3 years’ jail and/or Rs 1,000 fine. Beef consumption and slaughter of economically worthless animals allowed.

22) Uttar Pradesh
Slaughter of cow, bullock, ox banned. Can’t store or eat beef. 7 years’ jail and/or Rs 10,000 fine. Can import in sealed containers, to be served to foreigners. Buffaloes can be killed.