Monday, November 12, 2007

ഞാനും ലിനക്സിലേയ്ക്ക്...

ഞാന്‍ ഒരിക്കലും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ക്ക് എതിരായിരുന്നില്ല. അതേ സമയം സ്വതത്രസോഫ്റ്റ്വെയറുകളോട് ബഹുമാനമുണ്ടായിരുന്നു താനും. രണ്ടും രണ്ടൂതരം ആശയങ്ങളും രണ്ടു തരം ബിസിനസും എന്ന ചിന്താഗതിയാണ് എനിക്കിപ്പോഴും ഉള്ളത്. രണ്ടിനും അതതിന്റേതായ ഗുണങ്ങളും ദോഷങ്ങളും അതതിന്റേതായ സൌകര്യങ്ങളും.

കോളേജില്‍ ലിനക്സായിരുന്നു ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ലിനക്സ് എന്നെ സംബന്ധിച്ചിടത്തോളം അത്രകണ്ട് അപരിചിതമായ ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ പലരെയും പോലെ ഞാനും വിന്‍‌ഡോസിന്റെ വഴിയിലായിരുന്നു. എന്തുകൊണ്ട് ഞാന്‍ വിന്‍ഡോസ് ഉപേക്ഷിക്കുന്നു എന്നത് മറ്റൊരു പോസ്റ്റാക്കാം എന്നു വിചാരിയ്ക്കുന്നു.

പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യനാണ് ചന്ദ്രശേഖരന്‍ നായര്‍. പത്താം ക്ലാസ് മാത്രം ഔദ്യോഗികവിദ്യാഭ്യാസമുള്ള ഈ കര്‍ക്ഷകനെ ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്നജോലികളുമുള്ള പലര്‍ക്കും മാതൃകയാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് പലപ്പോഴും വിയോജിപ്പുകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ പഠിയ്ക്കുവാനുള്ള മനസിനെ എനിയ്ക്ക് മാനിയ്ക്കാതിരിയ്ക്കാനാവില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തിലുള്ള ബഹുഭൂരിപക്ഷം മലയാളികളും വിമുഖതയോടെ മാത്രം കാണുന്ന കമ്പ്യൂട്ടറിന്റെ സാധ്യതകളെ അത്രകണ്ട് അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്, ഒരുപക്ഷേ എന്റെ കാലഘട്ടത്തിലുള്ളവരെക്കാള്‍. ലിനക്സിലേയ്ക്കുള്ള എന്റെ കൂടുമാറ്റത്തിന് അദ്ദേഹമായിരുന്നു എന്റെ പ്രജോദനം. ബെറിലിന്റെ വിഷ്വന്‍ ഇഫ്ക്ടുകള്‍ എന്നെ ആകര്‍ക്ഷിയ്ക്കുകയും ചെയ്തു.

ലിക്സിലേയ്ക്ക് മാറണം എന്നു ഞാന്‍ ആഗ്രഹിച്ച സമയത്താണ് മുംബൈയില്‍ നിന്നുള്ള എന്റെ സുഹൃത്ത് പ്രകാശ് എനിയ്ക്ക് ഒരു ഉബുണ്ടു സി.ഡി തന്നത്. അന്നുതന്നെ ഞാന്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുകയും ഫോണ്ടുകളും മറ്റും ക്രമീകരിയ്ക്കാന്‍ ആരംഭിയ്ക്കുകയും ചെയ്തു. ഇന്നലെയാണ് എന്റെ ഉദ്യമങ്ങള്‍ ഏകദേശം പൂര്‍ത്തിയായത്. ഞാന്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളും എപ്രകാരം തരണം ചെയ്തൂ എന്നതും പോസ്റ്റാക്കണം എന്നു വിചാരിയ്ക്കുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ. ഈ സംരംഭത്തില്‍ എന്നെ സഹായിച്ച ഏവൂരാനും, സുറുമയ്ക്കും smc-discuss ലെ അനിവറിനും ശ്യാമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

4 comments:

ശ്രീഹരി::Sreehari said...

വളരെ നല്ല കാര്യം..

പക്ഷേ debian ലിനക്സ് ഉപയോഗിക്കാന്‍ ശ്രമിക്കുക....

debian sarge ഒരു നല്ല OS ആണ്

Anivar said...

നന്നായി ജോജൂ.. എന്തായാലും ഒരു howto എഴുതൂ. ഉബണ്ടുവില്‍ മലയാളം നിരവധിപേര്‍ ആവശ്യപ്പെടുന്നതു കൊണ്ട് ഞാനൊരു റെപ്പോസിറ്ററി തൊടങ്ങാമെന്നു കരുതുന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

സൌജന്യ സിഡികാരണം നിരവധിപേര്‍ ഉബണ്ടു ഉപയോഗിക്കാറുണ്ടെങ്കിലും എനിക്കതിനോട് വല്യേ താല്‍പ്പര്യമില്ല കാരണം ഇവിടെ. പിന്നെ ജോജൂ ഗ്നു/ലിനക്സ് എന്നു തന്നെ കഴിയുന്നതും ഉപയോഗിക്കുക. ലിനക്സ് എന്നത് കേര്‍ണല്‍ മാത്രമാണെന്ന് ജോജൂനറിയാലോ.

ശ്രീഹരീ ഡെബിയന്‍ സാര്‍ജിന്റെ കാലൊക്കെ കഴിഞ്ഞു. ഇപ്പോ etch ആണ് stable version. ഞാന്‍ ഇപ്പോ ടെസ്റ്റിങ്ങിലുള്ള lenny ആണ് ഉപയോഗിക്കുന്നത്. ഉബണ്ടൂനെക്കാളും stable ആണ് ലെന്നി.

N.J ജോജൂ said...

അനിവര്‍,

കാരണം ഇവിടെ എന്നു പറഞ്ഞിട്ട് ലിങ്ക് കൊടുക്കാന്‍ മറന്നിരിയ്ക്കുന്നു. അറിയാന്‍ താത്പര്യമുണ്ട്.

Anivar said...

ലിങ്ക് വിട്ടുപോയതാണ് ഇതാ ഇവിടെ ചൂണ്ടിക്കാണിച്ചതില്‍ നന്ദി.