രണ്ടൂ മുട്ട -5 രൂ
ഒരു ഗ്ലാസ് പാല് -3 രൂ
-----------------
മൊത്തം -8 രൂ(മിനിമം)
വിലകൂടിയ അരിയ്ക്ക് മാര്‍ക്കറ്റു വില 17/- (ഇന്നലെ കേട്ടതാണ്)
പോട്ടെ 20 രൂ എന്നു വയ്ക്കുക.
ഒരാള്‍ക്ക് 200ഗ്രാം അരി ധാരാളം. നാലുരൂപ.
ചമ്മന്തിയും അച്ചാറും കൂട്ടി ഒരു ഊണിന് 5 രൂപയില്‍ കൂടേണ്ടകാര്യമല്ല.
അതായത് പാവപ്പെട്ടവന്റെ ഊണിന് 5 രൂ(മാക്സിമം)
വിലക്കയറ്റം മൂലം ദുരിതം നേരിടുന്ന പാവങ്ങള്‍ക്ക് മന്ത്രിയുടെ നിഷ്കളങ്കമായ ഉപദേശം 5 രൂപയുടെ ഊണിന് നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ വേണ്ട. എട്ടുരൂപയുടെ പാലും മുട്ടയും കഴിയ്ക്കൂ. പോരെങ്കില്‍ കോഴിയിറച്ചിയും ആവാം. മലയാളിയുടെ ഭക്ഷ്യസംസ്കാരം മാറണമത്രെ. എന്തോരു ഭാവന...എന്റമ്മേ....
ബഹുമാനപ്പെട്ട മന്ത്രി അധ്യാപകവൃത്തി വെടിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയതാണു പോലും.
വിദ്യാര്‍ത്ഥികളുടെ ഭാഗ്യം. കാരണവന്മാരുടെ സുകൃതം.
സത്യത്തില്‍ രാധേയന്റെ അഭിപ്രായപ്രകടനങ്ങളിലൂടെയും മറ്റും CPI മന്ത്രിമാരെ പറ്റി നല്ലത് ചിന്തിച്ചു തുടങ്ങിയതായിരുന്നു.
ദാ കിടക്കുന്നു.( കഴിഞ്ഞയാഴ്ച വെളിയത്തിന്റെ പ്രസംഗം കേട്ടിരുന്നു.)
“അപ്പമില്ലെങ്കില്‍ എന്താ കേക്ക് കഴിയ്ക്കൂ” എന്നു പഴയൊരു ഫ്രഞ്ച് രാജ്ഞി.
അരിയില്ലെങ്കിലെന്താ കോഴിയിറച്ചി കഴിച്ചുകൂടേ എന്ന് ദിവാകരന്.
20 comments:
:)
മന്ത്രിസഭ മുഴുവന്‍ കോഴികളാണ്. ചാത്തങ്കോഴികളും പിടക്കോഴികളും. ഭരണം ചിക്കി ചിക്കി ഒരു പരുവമായപ്പോള്‍ മാത്രമാണ് തങ്ങളുടെ അസ്ഥിത്വത്തെക്കുറിച്ച് ഒരു മന്ത്രിക്കെങ്കിലും ബോധമുണ്ടായതെന്ന് വേണം ദിവാകരന്റെ പ്രസ്തവനകൊണ്ട് മനസ്സിലാക്കാന്‍. ക്രിസ്തുമസ് കാലമായതുകൊണ്ട് കേക്ക് തിന്നാന്‍ പറയാതിരുന്നതും ഈ സംസ്കാരത്തിന്റെ ഭാഗമായിരുന്നിരിക്കണം.
നന്നയിട്ടുണ്
:) രണ്ട് കൊട്ടും ഒരു തലോടലുമായി കമെന്റിടാതെ മടങ്ങുന്നവര്‍ മറ്റുള്ളവരുടെ കമെന്റുകള്‍ വായിക്കുവാനാഗ്രഹിക്കുന്നു. അതും ഒരു തമാശ. അഞ്ച് ഗ്ലാസ് പാല് പതിനേഴ് രൂപ. എന്നുവെച്ചാല്‍ ഒരുഗ്ലാസിന് മൂന്നു രൂപ നാല്പത് പൈസ. പാലും പശുവിന്റെ ഇറച്ചിയും കഴിക്കൂ എന്ന് മന്ത്രി പറയാത്തത് നന്നായി. ആകെ കേരളത്തില്‍ പശുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുന്നു. അനുസരണയുള്ള ജനത്തോട് മന്ത്രി പറഞ്ഞാല്‍ കേരളത്തിലെ പശുക്കളെയത്രയും തിന്നാന്‍ വളരെ കുറച്ച് ദിവസം മതി. പിന്നീട് മണ്ണ് വാരി തിന്നാന്‍ പറയാതിരുന്നാല്‍ മതിയായിരുന്നു.
നര്‍മ്മത്തെ നര്‍മ്മത്തിന്റെ രൂപത്തിലെടുക്കേണം....മന്ത്രിയുടെത് ശുദ്ധമായ ഒരു ഫലിതം മാത്രമല്ലെ?
നയന്നാരുടെ കാലം മുതലുള്ള ഒരു കീഴ്വഴക്കമാണു, മുഖ്യമന്ത്രി മുതല്‍, എല്ലാവരും, കോമാളിത്തരവും, തമാശയും പറഞ്ഞും കാട്ടിയും ചിരിപ്പിക്കല്‍! - വിശന്നുകരയുന്ന കുട്ടിയെ, മുലപ്പലില്ലാത്ത അമ്മ, ചിരിപ്പിച്ചു, കരച്ചിലടക്കാന്‍ വിഫലശ്രമങ്ങള്‍ നടത്താറില്ലേ?
അല്ല കഥാകാരാ...കഥാകാരന് പറഞ്ഞതും ഫലിതമാണോ???!!!!!!
മന്ത്രി പറഞ്ഞതു തമാശ ആണ് എന്ന് വിചാരിക്കാം. പക്ഷെ തികച്ചും അസ്ഥാനത്ത് ആയി പോയില്ലേ എന്ന് ഒരു സംശയം
താന്‍ പറഞ്ഞത് തമാശയാണെന്ന് മന്ത്രി ഇന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചില്ല, പക്ഷേ പതിവുപോലെ വളച്ചൊടിച്ചതാണെന്ന് പറഞ്ഞു. മാതൃഭൂമി ലേഖകന്‍ വളച്ചൊന്നുമൊടിച്ചില്ല എന്ന് തിരിച്ചും പറഞ്ഞിട്ടുണ്ട്.
എന്തായാലും ജോജുവിന്റെ കണക്കും കൂടി മന്ത്രിയെ കാണിക്കണം. പറഞ്ഞത് സ്ഥാനത്തോ അസ്ഥാനത്തോ ഔചിത്യത്തോടെയോ അല്ലാതെയോ ആണെങ്കില്‍ കൂടി മാത്തമാറ്റിക്കലി എങ്കിലും ശരിയാവേണ്ടേ? :)
ഏറ്റവും വലിയ ഹിംസാവാദി മഹാത്മാഗാന്ധിയാണെന്ന് ഗാന്ധിജയന്തി ദിനത്തില്‍ സ്കൂള്‍ കുട്ടികളോടോ മറ്റോ പറഞ്ഞ് സ്ഥാപിക്കാന്‍ ശ്രമിച്ച് മൊത്തം കണ്‍ഫ്യൂഷനാക്കിയ മന്ത്രി ശ്രീ മുല്ലക്കര രത്നാകരന്. ആഹാരവുമായി ബന്ധപ്പെട്ട മന്ത്രിമാരെല്ലാം ഇങ്ങിനെ ഉന്നതമായി ചിന്തിക്കുന്നതില്‍ അവര്‍ കഴിക്കുന്ന ആഹാരത്തിനുള്ള പങ്കിനെപ്പറ്റി ഒന്ന് ഗവേഷിച്ചാലോ? :)
മാത്തമാറ്റിക്കലി കറക്ടല്ലാത്തതുകൊണ്ട് അദ്ദേഹം വാധ്യാരുപണി കളഞ്ഞത് നന്നായി.
മന്ത്രി തമാശപറഞ്ഞതല്ലെന്ന് മനസിലാക്കാന്‍ ടീ.വി യില്‍ വീഡിയോ കണ്ടവര്‍ക്ക് കഴിയും. മാധ്യമങ്ങള്‍ വളച്ചൊടിച്ചേന്നു തോന്നുന്നവര്‍ കിട്ടിയാല്‍ വീഡിയോ കാണുക.
സാധ്യതള്‍
1. മന്ത്രിയ്ക്ക് വിലയെപറ്റിധാരണയില്ലായിരുന്ന. സര്‍ക്കാര്‍ചെലവില്‍ ഭക്ഷണം കഴിയ്ക്കുന്ന മന്ത്രി വിലയറിയുന്നതെങ്ങിനെ?
2. വെളിയംപറഞ്ഞതുപോലെ മന്ത്രിആലോചിക്കാതെ പറഞ്ഞതാവും.
3.മന്ത്രിമദ്യപിച്ചിരുന്നു.
ഇന്ന് വകുപ്പിന്റെ വിശദീകരണം മന്ത്രി പാല് മുട്ട കോഴി ഇവയുടെ ആഭ്യന്തരോത്പാദനം കൂട്ടുന്നതിനെ പറ്റിയാണ് സംസാരിച്ചതെന്നാണ്. അങ്ങെനെയാണെന്നു തന്നെയിരിയ്കട്ടെ. അങ്ങെനെയെങ്കില്‍ മന്ത്രി ആദ്യം പറയേണ്ടിയിരുന്നത് അരിയുടെ ആഭ്യന്തരോത്പാദനം വര്ദ്ധിപ്പിയ്കുവാനായിരുന്നു. കരയിലും നെല്‍കൃഷി പരീക്ഷിച്ച് വിജയിച്ചിട്ടൂണ്ട്. മൂന്നുമുതല്‍ നാലൂമാസം വരെ മതി വിളവെടുക്കാന്‍.
എം. എ. ബേബി മുമ്പ് പറഞ്ഞ പോലെ...
മന്ത്രി എന്താണ് പറയുന്നതെന്ന് അദ്ദേഹമറിയുന്നില്ല.. അതിന് അദ്ദേഹത്തോട് പൊറുക്കേണമേ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ..!!
ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന പേരില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഇവിടെ ഒരു കോടതിയും ഇല്ലേ..?
ജോജു, മന്ത്രി മദ്യപിച്ചിരുന്നു എന്നൊക്കെ പറഞ്ഞത് അല്പം കടന്നു പോയില്ലേ?
മന്ത്രി‘ഡ്യൂട്ടി’ സമയത്ത് മദ്യപിക്കുമോ?
മിടുക്കന്റെ സംശയം ന്യായം:)
തമാശ് തോന്നിയത് രാധേയന്റെ അഭിപ്രായങ്ങള്‍ കണ്ട് CPIക്കരെ നല്ലവരായി കണ്ടു എന്നെഴുതിയതൈനാലാണ്, സുഹൃത്തെ താങ്കള്‍ കേരളത്തിലെ വാര്‍ത്തകളൊന്നും അറിയുന്നില്ലെ?. രാധേയന് എന്ന് ബ്ളൊഗര്‍ ഒരു പക്കാ CPIരാഷ്ട്റീയക്കാരനാണ്, അയാളുടെ നേതാക്കള്‍ അയാളെത്തന്നെ കത്തിച്ചാലും അയാള്‍ പറയും അത് മറ്റാരോ ആണ് ചെയ്തതെന്ന്, കൂടാതെ അയാളൂടെ തന്തെം തള്ളെമ്- രാഷ്ട്റീയക്കാരാണ് CPIകാര്‍.
ഒരു “ദേശാഭിമാനി” said...
നയന്നാരുടെ കാലം മുതലുള്ള ഒരു കീഴ്വഴക്കമാണു, മുഖ്യമന്ത്രി മുതല്‍, എല്ലാവരും, കോമാളിത്തരവും, തമാശയും പറഞ്ഞും കാട്ടിയും ചിരിപ്പിക്കല്‍! - വിശന്നുകരയുന്ന കുട്ടിയെ, മുലപ്പലില്ലാത്ത അമ്മ, ചിരിപ്പിച്ചു, കരച്ചിലടക്കാന്‍ വിഫലശ്രമങ്ങള്‍ നടത്താറില്ലേ?
അപ്പൊ കൊമേഡിയന്മാരാണൊ ഫരിക്കുന്നത്(ഭരണമെന്നൊന്നില്ലല്ലെ)ഇനി അവ്ന്മാരുടെ തന്തെം തള്ളെം ചത്ത് കിടക്കുമ്പോഴും ഇത്തരം കോമഡി തന്നെയാണൊ എഴുന്നള്ളിക്കാറ്.? ബഫൂണുകള്‍ ഭരിക്കുമ്പോള്‍...
കഥാകാരന് said...
നര്‍മ്മത്തെ നര്‍മ്മത്തിന്റെ രൂപത്തിലെടുക്കേണം....മന്ത്രിയുടെത് ശുദ്ധമായ ഒരു ഫലിതം മാത്രമല്ലെ?അപ്പൊ കൊമേഡിയന്മാരാണൊ ഫരിക്കുന്നത്(ഭരണമെന്നൊന്നില്ലല്ലെ)ഇനി അവ്ന്മാരുടെ തന്തെം തള്ളെം ചത്ത് കിടക്കുമ്പോഴും ഇത്തരം കോമഡി തന്നെയാണൊ എഴുന്നള്ളിക്കാറ്.? ബഫൂണുകള്‍ ഭരിക്കുമ്പോള്‍...തലച്ചോറിന്റെ സ്ഥാനത്ത് തീ....മുള്ള ഇത്തരക്കാര്‍ ന്യായീകരിക്കാന്‍ ഉള്ളിടത്തോളം എന്തു തന്തായില്ലഴികയും പറയുന്നത്തിന്ന് മന്ത്രിമാര്‍ക്ക് ഒരുളുപ്പുമുണ്ടാവില്ല.
12/08/2007 04:52:00 PM
മായാവീ,
കമന്റും പോസ്റ്റും എഴുതിയവരെ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. പക്ഷെ അതിന് മാന്യമായ ഭാഷ ഉപയോഗിച്ചാല്‍ പോരേ.
മാന്യമായ ഭാഷയോ? പേടിപ്പിക്കല്ലേ ദില്ബാസുരാാ. മറുമൊഴി അഡ്മിന് ആയതുകൊണ്ടാണോ ദില്ബാസുരന് ഈ മൂച്ച്? ദില്‍ബാസുരനും സമ്ഘ് പരിവാറും ഉപയോഗിച്ചിരുന്ന ഭാഷയേക്കാളൊക്കെ എത്ര ഭേദം മായാവിയുടെ ഭാഷ.
ദില്‍ബാസുരനു ഏത് കണ്ടാലും മുന്പൊക്ക്കെ ചിരി പൊട്ടുമായിരുന്നല്ലോ? ഇതെന്താ പുതിയ അവതാരമോ ദില്‍ബാ? കല്ല്യാണമായോ? നന്നാവാാന് തീരുമാനിച്ചോ? നീ നന്നാവാന്‍ തീരുമാനിച്ചെങ്കില്‍ അതിനു മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നതെന്തിനെടേ?
Post a Comment