Saturday, January 26, 2008

ആനുകാലിക പ്രസക്തിയുള്ള ഭരണഘടനയിലെ വകുപ്പുകള്‍ (25,26,28,29,30 വകുപ്പുകള്‍)

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
വകുപ്പ് 25: വിശ്വസിയ്ക്കാനും ഏറ്റുപറയാനും പാലിയ്ക്കുവാനും പ്രചരിപ്പിയ്കാനുമുള്ള അവകാശം.
1)ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.
2)ഈ വകുപ്പ്
a.മതപരമായ അനുഷ്ടാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയൂന്നതിനോ വേണ്ടിയിട്ടൂള്ളതോ
b.സൂമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള് ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങള്ക്കുമ്മായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ
ആയ ഏതെങ്കിലും നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാണ്‍ ധരിയ്കുന്നത് സിക്കുമതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമര്‍ശം ബുദ്ധ,ജൈന സിഖ് മതങ്ങള്ക്കും ബാധകമാണ്.

വകുപ്പ് 26: മതപരമായ കാര്യങ്ങള്‍ നിയന്ത്രിയ്കുന്നതിനുള്ള അവകാശം
ക്രമസമാധാനം, ധാര്മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങള്ക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും.
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള് തുടങ്ങുവാനും പ്രവര്ത്തിപ്പിയ്ക്കാനുമുള്ള അവകാശം
b.മതപരമായ പ്രവര്ത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
c.movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d.നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.

വകുപ്പ് 28: വിദ്യാലയങ്ങളിലെ മതബോധനങ്ങളിലും മതപരമായ അനുഷ്ടാനങ്ങളിലും പങ്കെടുക്കുന്നതിനുള്ള അവകാശം
1) സംസ്ഥാന സര്ക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവര്ത്തിയ്ക്കുന്ന സ്ഥാപനങ്ങളില് മതബോധനം നടത്താന് പാടുള്ളതല്ല
2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തില്‍ പറഞ്ഞിട്ടൂള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.
3) സംസ്ഥാനം അംഗീകരിച്ചിട്ടൂള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാര്ത്ഥിയുടേയോ വിദ്യാര്ത്ഥി മൈനറാണെങ്കില് കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.

സാംസ്ക്കാരികവും വിദ്യാഭ്യസപരവുമയ അവകാശങ്ങള്
വകുപ്പ് 29: ന്യൂനപക്ഷങ്ങളുടെ താത്പര്യ സംരക്ഷണം
1) സ്വന്തമായി ഭാക്ഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരുവിഭാഗത്തിനോ അല്ലെങ്കില് അവരുടെ ഉപവിഭാഗങ്ങള്ക്കോ അത് സംരക്ഷിയ്ക്കാനുള്ള അവകാശമുണ്ട്.
2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വര്‍ഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിലല്‍ പ്രവേശനം നിഷേധിയ്ക്കന്‍ പാടുള്ളതല്ല.

വകുപ്പ് 30: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും ഭരിയ്ക്കുവാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം.
1)മതന്യൂനപക്ഷങ്ങള്‍ക്കും ഭാഷന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട്
1A)സംസ്ഥാനം മേലപ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള് ഏറ്റെടുകുകയാണെങ്കില് സംസ്ഥാനം നിശ്ചയിയ്ക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിയ്ക്കുന്നതാവരുത്.
2)ഇത്തരം സംസ്ഥാനങ്ങള്ക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കില്‍ , ഭാഷാ-മത മൈനോറിറ്റി മാനേജുമെന്റിന്റെ കീഴിലെന്ന കാരണത്താലല്‍ യാതൊരു വിവേചനവും കാണിയ്ക്കാനന്‍ പാടില്ല.

11 comments:

N.J Joju said...

ആനുകാലിക പ്രസക്തിയുള്ള ഭരണഘടനയിലെ വകുപ്പുകള്‍ (25,26,28,29,30 വകുപ്പുകള്‍)

അങ്കിള്‍ said...

:)

Unknown said...

പ്രിയ ജോജൂ.
100 % യോജിക്കുന്നു. പക്ഷേ ഈവകുപ്പുകളുടെ അവ്യക്തതമുതലെടുത്തു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ കേരളസമൂഹത്തെ കീറിമുറിക്കുന്നതു കൊണ്ടാണ് ഭൂരിഭാഗം അവയെ വിമര്‍ശിക്കുന്നത്.
തീര്‍ച്ചയായും നമ്മുടെ ഭരണഘടന പ്രകാരം സ്വാശ്രയ സ്ഥാപനങ്ങള്‍ നിയമാനുസൃതം തന്നെ.
പക്ഷേ നിയമാനുസൃതമായ ഒന്ന് വിപരീത ഫലമാണുണ്ടാക്കുന്നതെങ്കില്‍ ജോജുവിനെപ്പോലെ ചിന്താശക്തിയുള്ള ഒരാള്‍ക്ക് സാങ്കേതിക ശരിക്കപ്പുറമുള്ള ആ മാനുഷിക ശരിക്കു വേണ്ടി വാദിച്ചു കൂടേ?
അപ്പോളല്ലേ ജോജു ഒരു Mainstreamല്‍ എത്തുക.
Congrats for the translation and efforts.

N.J Joju said...

വിനയത്തിന്റെ പ്രൊഫൈല്‍ ലഭ്യമല്ലെന്നു തോന്നുന്നു. മെയില്‍ ഐ.ഡി തരുമോ?

Manoj മനോജ് said...

അപ്പോള്‍..
28 1) ഉം 3)ഉം പ്രകാരം നോക്കിയാല്‍ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ ചെയ്യുന്ന മത പ്രചരണത്തിന് നിയമപരമായി സാധുതയില്ല അല്ലേ.. 2) ഒരു പക്ഷേ കൊല്‍ക്കത്തയിലെ രാമകൃഷ്ണ ആശ്രമത്തെ ആയിരിക്കണം ഉദ്ദേശിച്ചിരിക്കുന്നത്...

വിനയത്തിനോട് ഞാന്‍ യോജിക്കുന്നു...

ഇന്ത്യയില്‍ ഏത് മേഖലയിലാണ് ഭരണ ഘടന അനുഷ്ടാനം ഇന്ന് നടപ്പിലാകുന്നത്? മനുഷ്യരുടെ പ്രാധമിക ആവശ്യങ്ങളായ ശുദ്ധമായ വെള്ളവും വായുവും താങ്കള്‍ക്ക് ഗവണ്മന്റുകള്‍ തരുന്നുണ്ടോ? അതില്‍ കൂടുതല്‍ എന്തൂന്ന് അവകാശങ്ങള്‍??

പാവപ്പെട്ട ബി.എഡ്, ക്കാരനും, വിദ്യാര്‍ത്ഥിക്കും പിണമില്ലാതെ ഇന്ന് ഏത് മാനേജ്മെന്റെ പ്രവേശനം നല്‍കും? സുഹൃത്തേ, അവകാശങ്ങള്‍ കൊണ്ട് നമ്മുടെ വയര്‍ നിറയില്ല... അതിന് തൊഴില്‍ തന്നെ വേണം...

അങ്കിള്‍ said...

മനോജേ,
ന്യനപക്ഷ വിദ്യാലയങ്ങളില്‍ ‘മത പ്രചരണം’ നടത്തുന്നുണ്ടെന്ന്‌, ആ സ്കൂളുകളോ, കോടതികളോ സര്‍ക്കാരോ ഇതു വരെ അവകാശപ്പെട്ടിട്ടില്ലെന്നുള്ളതാണ് സത്യം.

N.J Joju said...

1)"ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ ചെയ്യുന്ന മത പ്രചരണത്തിന്...."
വിദ്യാലയങ്ങളിലൂടെയുള്ള ഒരു മത പരിവര്‍ത്തനവും ലക്ഷ്യം വയ്ക്കുന്നതായി എനിക്കറിയില്ല, എന്റെ അനുഭവത്തിലും അങ്ങനെയില്ല.(അതു ന്യൂനപക്ഷമാണെങ്കിലും ശരി ഭൂരിപക്ഷമാണെങ്കിലും ശരി) താങ്കള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരിക.

2) മതപ്രചാരണത്തിന് എപ്രകാരം നിയമസാധുതയില്ലാതാവുന്നു എന്നും പറഞ്ഞു തരിക. ഇവിടെ ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും മതം പ്രചരിപ്പിയ്ക്കാനും പ്രകടിപ്പിയ്ക്കാനും അവകാശമുണ്ട്. അതൊന്നും മറ്റൊരുവന്റെയും ഭരണഘടനാപരമായ അവകാശങ്ങളെ ഹനിയ്ക്കാതിരിയ്ക്കുന്നിടത്തോളം കാലം.

3)എന്റെ ആവശ്യത്തിനുള്ള ശുദ്ധജലത്തിനും വായുവിനും ഇവിടുത്തെ ഗവര്‍മെന്റുകള്‍ പലതും ചെയ്യുന്നുണ്ട്. ജലസ്രോതസ്സുകള്‍ മലിനമാക്കിയവര്‍ക്കെതിരെയുള്ള കേസുകള്‍ നടക്കുന്നതായി എനിയ്ക്കറിയാം. അന്തരിക്ഷമലിലീകരണത്തിനെതിരെ ഇവിടെ നിയമങ്ങളുണ്ട്. പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ വാഹനങ്ങള്‍ക് നിരത്തിലിരങ്ങനാവൂ. ഒരു വാദത്തിനുവേണ്ടി എന്തും പറയാമെന്നുണ്ടോ?

4) അവകാശങ്ങള്‍കൊണ്ട് വയറുനിറയുമെന്നും തൊഴില്‍ വേണ്ടെന്നും എനിക്കഭിപ്രായമില്ല. വയറുനിറയ്ക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ നിയമവും ഭരണഘടനയും അനുവദിയ്ക്കില്ലല്ലോ?. ഭരണഘടനയ്ക്ക് വിരുദ്ധമല്ലാത്ത നിയമവിരുദ്ധമല്ലാത്ത എന്തു തൊഴിലും ചെയ്ത് വയറുനിറയ്ക്കാനുള്ള അവകാശം സ്വതന്ത്രഭാരതത്തില്‍ എല്ലാവര്‍ക്കുമുണ്ട്.

Manoj മനോജ് said...

ജോജു,
അങ്കിള്‍ പറഞ്ഞപോലെ പെട്ടെന്ന് മത പ്രചരണം കണ്ടെന്ന് വരില്ല. പക്ഷേ ക്രിസ്തീയ മിഷനറിമാര്‍ അവരുടെ മതം പ്രചരിപ്പിക്കുവാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതെന്ന ചരിത്ര സത്യം താങ്കളെ പോലുള്ളവരോട് ആവര്‍ത്തിക്കേണ്ടതില്ലല്ലോ..

വിദ്യാലയങ്ങളുടെ മതിലുകളില്‍ വചനങ്ങള്‍ എഴുതുന്നത് എന്തിനാണാവോ?

“ഭരണഘടനാപരമായ അവകാശങ്ങളെ“... ഇതും പറഞ്ഞ് യാഥാര്‍ത്ഥ്യം മറച്ച് വെയ്ക്കുവാനല്ലേ പലരും ഇപ്പോള്‍ ശ്രമിക്കുന്നത്.

പിന്നെ താങ്കള്‍ പറഞ്ഞു വായുവും, ജലവും കിട്ടുന്നുണ്ട് എന്ന്. കൊച്ചിക്കാരനായ ഒരു രസതന്ത്രക്കാരനെന്ന നിലയില്‍ എനിക്ക് അത് സമ്മതിച്ചു തരുവാന്‍ ഒത്തിരി ബുദ്ധിമുട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉയരുന്ന മാലിന്യത്തിന്റെ കാഠിന്യമറിയണമെങ്കില്‍ ഇന്ത്യയ്ക്ക് പുറത്ത് കടക്കുക. ഒരു പൊലൂഷന്‍ സര്‍ട്ടിഹിക്കറ്റ് എങ്ങിനെ കിട്ടാമെന്ന് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ. ആലുവയില്‍ നിന്നും കിട്ടുന്ന വെള്ളത്തെ കുറിച്ച് ഇടയ്ക്കെങ്കിലും പത്രങ്ങള്‍ വിളിച്ച് പറയാറുണ്ട്.

താങ്കള്‍ തന്നെ പറയ്യുന്നു അഴിമതിയില്ലാ‍ത്ത സ്ഥലമുണ്ടാ എന്ന്. അത് പോലെ തന്നെ അവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ആത്മ വിശ്വാ‍സവ്വും. വാക്കുകളില്‍ ഉണ്ടാകുന്ന വൈരുദ്ധ്യം സ്വാഭാ‍വികം മാത്രം.

വിനയം പറഞ്ഞ പോലെ “ജോജുവിനെപ്പോലെ ചിന്താശക്തിയുള്ള ഒരാള്‍ക്ക് സാങ്കേതിക ശരിക്കപ്പുറമുള്ള ആ മാനുഷിക ശരിക്കു വേണ്ടി വാദിച്ചു കൂടേ? അപ്പോളല്ലേ ജോജു ഒരു Mainstreamല്‍ എത്തുക.“

എന്തായാലും താങ്കളുമായി ഒരു ആശയ സംവാദത്തിന് അവസരം കിട്ടിയതില്‍ സന്തോഷം...

sajan jcb said...

മതിലുകളില്‍ വചനം എഴുതി വയ്ക്കുന്നതു് മതപ്രചരണത്തിനാകാം പക്ഷേ ...
... അങ്ങിനെ എഴുതിവയ്ക്കുന്നതു കൊണ്ട് മറ്റു മതങ്ങളേയോ ഭരണഘടനയേയോ ഹനിക്കുന്നതായി എനിക്കു തോന്നുന്നില്ല. അതിലടങ്ങിയിരിക്കുന്ന ഓരോ സന്ദേശവും മനുഷ്യജനതയെ നന്മ ചെയ്യാന്‍ ഉത്ബോധിപ്പിക്കുന്നതുമാണ്. വെറുപ്പോ വിദ്വേഷമോ അതിലടങ്ങിയിട്ടുമില്ല.! ഒരു വിദ്യാലയം കുട്ടികളെ നല്ല കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയല്ലേ? അതു തന്നെയല്ലേ മതിലിലെ വചനമെഴുത്തും ചെയ്യുന്നുള്ളൂ?

Manoj മനോജ് said...

ജോജൂ,
പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തില്‍(പഞ്ചാബില്‍ സിക്ക് ന്യൂനപക്ഷമല്ല) കേരളത്തില്‍ 45% മുള്ള ന്യൂനപക്ഷമെന്ന് അറിയപ്പെടുന്നവരുടെ അവസ്ഥ എന്തായിരിക്കും?
ന്യൂനപക്ഷമാകണമെങ്കില്‍ എത്ര % വേണം?

Unknown said...

Sure.. baba.rahul.giri@gmail.com