Saturday, March 15, 2008

അയ്യര്‍ സാറിന് ഗണേഷ് കുമാര്‍‌ എഴുതുന്നത്...

ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ തുറന്നകത്തിന് ഗണേഷ് കുമാറിന്റെ മറുപടി(2008 മാര്‍ച്ച് 15 മനോരമയില്‍ പ്രസിദ്ധീകരിച്ചത്.)

പ്രധാന ആരോപണങ്ങള്‍
1. ട്രസ്റ്റിനു കീഴിലാക്കിയ ഭൂമി തന്റേതല്ല തന്റെ പിതാവിന്റെയാണ് എന്ന കൃഷ്ണയ്യരുടെ വാദത്തില്‍ എന്തെങ്കിലും യുക്തിയുണ്ടോ?
ഭൂപരിഷ്കരണ നിയമം മറികടക്കുന്നതിന് കൃഷ്ണയ്യരുടെ കുടുംബവക സ്വത്തുക്കള്‍ സ്വകാര്യ ട്രസ്റ്റിന്റെ പേരില്‍ മാറ്റി. 1957ലെ കുടിയൊഴിപ്പിയ്ക്കല്‍ നടപടി നിര്‍ത്തിവയ്ക്കല്‍ ബില്ല് സഭയില്‍ വരുന്നതിനു മുന്‍പ് ഉണ്ടായ ഈ കൈമാറ്റം യാദൃശ്ചികമെന്നു കരുതാനാവുമോ? (വി.ആര്‍ കൃഷ്ണയ്യരാണ് അന്നു നിയമമന്ത്രി.)

2. ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ട്രസ്റ്റുകള്‍ ഒഴിവാക്കപ്പെട്ടിട്ടില്ല എന്ന കൃഷ്ണയ്യരുടെ വാദം ശരിയാണോ?
1957ലെ കുടിയൊഴിപ്പിയ്ക്കല്‍ നിര്‍ത്തിവയ്ക്കല്‍ നിയമം, 1961 ലെ കേരള അഗ്രേറിയല്‍ റിലേഷന്‍സ് ആക്ട് എന്നിവയനുസരിച്ച് ഒഫീഷ്യല്‍ ട്രസ്റ്റിയുടെ അധീനതയിലുള്ള സ്വത്തുക്കളെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടൂണ്ട്.

3. മുന്‍ എം.എല്‍.എ എന്ന നിലയിലും സുപ്രീം കോടതി ജഡ്ജി എന്ന നിലയിലുമുള്ള പെന്‍ഷന്‍ വാങ്ങുന്നു.(ഗൌരിയമ്മ രണ്ടു പെന്‍ഷന്‍ വാങ്ങിയ്ക്കുന്നതിനെ വിമര്‍ശിച്ച കൃഷ്ണയ്യര്‍ക്ക് ഗൌരിയമ്മയുടെ മറുപടി.)

4. 1968നു മുന്‍പേ രാഷ്ട്രീയം ഉപേക്ഷിച്ചതായി അവകാശപ്പെടുന്ന കൃഷ്ണയ്യര്‍ രാഷ്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതു മറന്നു പോയോ? എല്‍.ഡി.എഫ് പ്രതിപക്ഷത്തും ഭരണപക്ഷത്തും ആയിരുന്നപ്പോള്‍ നടത്തിയ 23 ഹര്‍ത്താലുകള്‍ക്കെതിരെ പ്രതികരിയ്ക്കാന്‍ കൃഷ്ണയ്യര്‍ എന്തേ മറന്നു പോയീ.

5. ശാരദാമഠത്തിന് ദാനമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ നല്‍കിയ എറണാകുളം എം.ജി. റോഡിലെ സ്ഥലവും വീടും വിലവര്‍ദ്ധിച്ചപോള്‍ തിരികെ എഴുതി വാങ്ങിച്ചു. ഇതിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയായ 1.7 ലക്ഷം രൂപാ ഇടതുപക്ഷ സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. മൂന്നു കോടി വിലവരുന്ന ഈ സ്വത്തിന് 1.7 ലക്ഷം മാത്രം സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കിയതില്‍ അപാകതയില്ലേ?

6.മദനിയുടെ വിമോചനം സംബന്ധിച്ച് ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം നിയമോപദേശം തേടി കൃഷ്ണയ്യരെ കാണുവാന്‍ ചെന്ന ഗണേഷ് കുമാറിനെയും ഉമ്മന്‍ ചാണ്ടിയേയും മദനിയുടെ പിതാവിനെയും കൃഷ്ണയ്യര്‍ ആട്ടിയിറക്കി.

19 comments:

പ്രതിപക്ഷന്‍ said...

കൃഷ്ണയ്യരുടെ ഇരട്ടത്താപ്പുകളെക്കുറിച്ച് കുറച്ചുകാലം മുന്‍പ് കെ. എം. റോയ് മംഗളം ദിനപത്രത്തിലെ തന്റെ പംക്തിയില്‍ എഴുതിയിരുന്നു. തിരഞ്ഞുനോക്കിയിട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതിനും മുന്‍പേ, ഭാര്യയുടെ ആത്മാവുമായി സംസാരിക്കാന്‍ കഴിയുന്നു എന്ന കഥ അറിഞ്ഞപ്പോള്‍ തന്നെ അങ്ങേരോടുള്ള ബഹുമാനം പോയതാണ്.

അന്ധവിശ്വാസവും പുരോഗമനചിന്തയും ഒരേസമയം വെച്ചുപുലര്‍ത്തുക! ഇദ്ദേഹം രണ്ടു വള്ളങ്ങളിലല്ല ഒരുപാടു വള്ളങ്ങളിലാണ് കാല്‍ ചവിട്ടാന്‍ ശ്രമിക്കുന്നത്.

എന്താണ്, മനുഷ്യനെ മനുഷ്യനായ് കാണാന്‍ കഴിയാത്ത ഇദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥനം? ഇദ്ദേഹം നീതിമാനായ ന്യായാധിപനായിരുന്നു എന്ന് എങ്ങനെ കരുതാന്‍ കഴിയും?
കപടനാണയങ്ങള്‍ തിരിച്ചറിയുക തന്നെ വേണം.
{ കൃഷ്ണയ്യരുടെ നല്ല പ്രവൃത്തികള്‍ വിസ്മരിക്കുന്നില്ല.)
ഗണേഷ്കുമാറിന്റെ ചോദ്യങ്ങള്‍ പ്രസക്തമാണ്.

കെ said...

മനോരമയില്‍ ഗണേഷ് കുമാറിന്റെ കത്ത് വായിച്ചിരുന്നു. ഗൗരിയമ്മയുടെ പെന്‍ഷന്‍ സംബന്ധിച്ച് കൃഷ്ണയ്യര്‍ ഉയര്‍ത്തിയ വിമര്‍ശനവും അതിന് ഗൗരിയമ്മ നല്‍കിയ മറുപടിയും ചേര്‍ത്ത് അക്കാലത്ത് എന്‍ പി രാജേന്ദ്രന്‍ എന്ന ഇന്ദ്രന്‍ എഴുതിയ വിശേഷാല്‍ പ്രതി ലേഖനവും ഇക്കഴിഞ്ഞ ദിവസം വീണ്ടും വായിക്കാന്‍ തോന്നിയത് യാദൃശ്ചികമായിരിക്കാം.

പ്രസക്തം തന്നെയാണ് ഗണേഷ് കുമാറിന്റെ ചോദ്യങ്ങള്‍. ഭൂമി വിവാദത്തിന് പഴക്കമേറെയുണ്ടെങ്കിലും യുക്തിസഹമായ മറുപടി ഇനിയും ലഭിച്ചിട്ടില്ലെന്ന് തോന്നുന്നു. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുത്തത് കൃഷ്ണയ്യര്‍ക്ക് മാത്രമാണത്രേ!

എന്നാലും ഒടുവിലത്തെ വെളിപ്പെടുത്തല്‍ വിശ്വസിക്കണോ അവിശ്വസിക്കണോ എന്നറിയാതെ തരിച്ചു നില്‍ക്കാനേ കഴിയൂ. സംസ്ഥാനത്തെ ഉന്നതരായ രാഷ്ട്രീയ നേതാക്കളെ സ്വന്തം വീട്ടില്‍ നിന്നും ആട്ടിയിറക്കുക എന്ന കൃത്യം കൃഷ്ണയ്യര്‍ ചെയ്തെങ്കില്‍...................?

ഉടഞ്ഞു തകര്‍ന്ന വിഗ്രഹങ്ങളുടെ കഷണങ്ങള്‍ എത്രയും വേഗം മനസില്‍ നിന്ന് വാരിക്കളഞ്ഞേ തീരൂ.

Unknown said...

കൃഷ്ണയ്യര്‍ തന്നെ മറുപടി തരാന്‍ പറ്റിയ ആള്‍. പക്ഷെ മദനി തന്റെ ആത്മകഥയില്‍ കൃഷ്ണയ്യരെ അഭിനന്ദിച്ചിട്ടുണ്ട്‌.

കടവന്‍ said...

he is also a FOX like VS achuthanandan. wemust (realise )and boycot these ugly foxes

മൂര്‍ത്തി said...

ഇന്നത്തെ ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത...

ഗണേഷ്കുമാറിന്റെ വാദം തെറ്റ്: മഅ്ദനി
കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായി കെ ബി ഗണേഷ്കുമാറിന്റെ പേരില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ തന്നെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ അസത്യമാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.

മഅ്ദനിയുടെ മോചനകാര്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ സന്ദര്‍ശിക്കാനെത്തിയ ഉമ്മന്‍ചാണ്ടിയെയും മഅ്ദനിയുടെ പിതാവിനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്നാണ് ഗണേഷ്കുമാര്‍ എഴുതിയത്. ഇത് യാഥാര്‍ഥ്യത്തോട് ഒരുവിധത്തിലും പൊരുത്തപ്പെടാത്തതാണ്. ഗണേഷ്കുമാര്‍ നടത്തിയ അവാസ്തവ പ്രസ്താവന ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്- മഅ്ദനി പറഞ്ഞു.

കെ said...

മൂര്‍ത്തീ, ഇതേ വാര്‍ത്ത മാധ്യമത്തിലുമുണ്ട്. ദാ ഇങ്ങനെ.
ഗണേഷ്കുമാറിന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: മഅ്ദനി
കൊച്ചി: ജസ്റ്റിസ് കൃഷ്ണയ്യര്‍ക്കെതിരെ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എ നടത്തിയ പരാമര്‍ശം വാസ്തവവിരുദ്ധമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു. തന്റെ മോചനത്തിന് നിയമോപദേശം തേടി എ.കെ. ആന്റണിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ചാണ്ടിയും തന്റെ പിതാവും കൃഷ്ണയ്യരുടെ വീട്ടിലെത്തിയപ്പോള്‍ ആരോട് ചോദിച്ചിട്ടാണ് തന്റെ വീട്ടില്‍ കയറിയതെന്ന് ആക്രോശിച്ചെന്നും ക്ഷുഭിതനായ കൃഷ്ണയ്യര്‍ അവരെ പുറത്താക്കിയെന്നുമുള്ള ഗണേശ് കുമാറിന്റെ പരാമര്‍ശം യാഥാര്‍ഥ്യങ്ങളോട് ഒരു ശതമാനം പോലും പൊരുത്തപ്പെടാത്തതാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗണേശ്കുമാറിനെ ചര്‍ച്ചക്ക് വിളിച്ചത് പി.ഡി.പി നേതൃത്വമായിരുന്നെന്ന് വിശദീകരിച്ച മഅ്ദനി എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കൃഷ്ണയ്യര്‍ ശാരീരിക അസ്വാസ്ഥ്യതക്കിടയിലും രാത്രി വൈകുവോളം പങ്കെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. തന്റെ ജയില്‍വാസ കാലത്ത് വ്യക്തിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സഹായകമായതും ആശ്വാസം പകര്‍ന്നതും അദ്ദേഹത്തിന്റെ നിലപാടുകളാണ്. കൃഷ്ണയ്യരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ തന്റെ ഭാഗം സാധൂകരിക്കാന്‍ ഗണേശ് കുമാര്‍ ഇത്തരമൊരു അവാസ്തവ പ്രസ്താവന നടത്തിയത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും മഅ്ദനി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഇതിനി പിന്തുടര്‍ന്നേ മതിയാവൂ. സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയണമല്ലോ. ഇതു സംബന്ധിച്ച എല്ലാ വാര്‍ത്തകളുടെയും ലിങ്ക് ഈ പോസ്റ്റില്‍ ശേഖരിച്ചിടാന്‍ ജോജു ശ്രമിക്കുമോ? ആവുമ്പോലെ ഞാനും കൂടാം.
നേരത്തെ ക്വോട്ടിയ വാര്‍ത്തയുടെ ലിങ്ക് ഇതാ

Radheyan said...

ശരിക്കും ഈ ഗണേഷ് കുമാറിനു എന്തെങ്കിലും വിശ്വാസ്യത ഉണ്ടോ ആവോ?

അയാളുടെ പൂര്‍വ്വചരിത്രം അയാളുടെ വിവാഹ മോചനം കത്തി നിന്ന കാലത്ത് വളരെ അധികം അലക്കപ്പെട്ടതാണ്.അദ്ദേഹം സഹോദരിമാര്‍ക്ക് സാരോപദേശം നല്‍കി കൊണ്ട് വനിതയില്‍ എഴുതികൊണ്ടിരുന്ന ചാരിത്രപ്രസംഗത്തെ വെല്ലാന്‍ ഇന്നലെ അമേരിക്ക പുറത്തു വിട്ട മനുഷ്യാവകാശ റിപ്പോര്‍ട്ടിനു മാത്രമേ കഴിയൂ.

കേ.എസ്.ആര്‍.റ്റി.സിയില്‍ കുറച്ച് ഹൈറ്റെക്ക് ബസ് വങ്ങിച്ചിട്ടപ്പോഴേക്കും അദ്ദേഹം പരിശുദ്ധനായി മാറി.അധിക ബസുകളും കോര്‍പ്പറേഷന്റെ കൂനിന്മേല്‍ കുരുവായി കട്ടപ്പുറത്ത് ഇരിപ്പുണ്ട്.ഇലക്ഷന്‍ ജയിക്കാന്‍ എല്‍.ഡി.എഫ് ആക്രമിച്ചു തുടങ്ങിയ പൈങ്കിളി നുണകള്‍ സിനിമാ സ്റ്റൈലില്‍ പടച്ചുവിട്ടതും മറ്റും അധികം ആരും അറിയാത്ത സത്യം.

Unknown said...

ഈ ഗണേശ്‌ കുമാര്‍ പറഞ്ഞതിനെപ്പറ്റി ഗൗരവമായ ചര്‍ച്ച ആവശ്യമുണ്ടോ? അയാള്‍ അതര്‍ഹിക്കുന്നുണ്ടൊ? നമ്മള്‍ സമയം കുറച്ചുകൂടി ഫലപ്രദമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു.
പ്രിയ ജോജൂ, സ്വന്തമായി ബ്ലോഗ്‌ ഇല്ലാത്തതു കൊണ്ടു ഒരു സഹായം അഭ്യര്‍ഥിക്കുന്നു. ഈ ഹൈദ്രാബാദ്‌ വിമാനത്താവളത്തിനു രാജീവ്‌ ഗാന്ധി എന്നു പേര്‍ കൊടുത്തു എന്നു കേട്ടു. നാട്ടിലെ സ്ഥാപനങ്ങള്‍ക്കു മുഴുവന്‍ രാജീവ്‌ ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിങ്ങനെ പേരു കൊടുത്താല്‍ അതുണ്ടാക്കുന്ന ആശയക്കുഴപ്പം ഭീകരം തന്നെ. അവസാനം രാജീവ്‌ ഗാന്ധി എന്നു പറഞ്ഞാല്‍ വിമാനത്താവളമാണൊ, ബസ്‌ സ്റ്റാന്റാണൊ മാര്‍ക്കറ്റാണോ എന്നു ഓട്ടോക്കാര്‍ ചോദിക്കാന്‍ തുടങ്ങും. ഒരു നഗരത്തില്‍ ഒരു നേതാവിന്റെ പേരില്‍ ഒരു സ്ഥാപനമെ പാടുള്ളു എന്നാണെന്റെ അഭിപ്രായം. ദയവായി ഇതു ചര്‍ച്ചാവിഷയമാക്കി ഒരു പോസ്റ്റിടൂ. എനിക്കു കോണ്‍ഗ്രെസ്സിനോടു ഒരു വിരോധവുമില്ല, പക്ഷേ ഇങ്ങനെ നാട്ടുകാരെ ബുധ്ധിമുട്ടിക്കുന്നതു കഷ്ടം തന്നെ.

മൂര്‍ത്തി said...

മാരീചാ, തപ്പിയിട്ട് ഇത് മാത്രമേ കിട്ടിയുള്ളൂ...

On October 9, UDF convener and Congress(I) leader Oommen Chandy and Transport Minister K. B. Ganesh Kumar announced (after a closed-door meeting with PDP leaders, `social activists' and others in the presence of Justice V.R. Krishna Iyer in Kochi) that the UDF would do everything possible to "ensure that Maudany gets justice", and the PDP announced the "temporary suspension of the decision to start an agitation, including the fast by Sufia Maudany".

http://flonnet.com/fl1922/stories/20021108002603800.htm

പിന്നെ മദനി ജയിലില്‍ നിന്നു പുറത്ത് വന്നപ്പൊള്‍ വി.ആര്‍.കൃഷ്ണയ്യര്‍ക്ക് നന്ദി പറയുന്ന ചിലവാര്‍ത്തകളും..

N.J Joju said...

ഇപ്പറഞ്ഞ സംഭവത്തിലെ കഥാപാത്രങ്ങളൊക്കെ ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ ഇങ്ങനെയൊരു ആരോപണമുന്നയിച്ചെങ്കില്‍ അതില്‍ സത്യമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് എന്റെ അഭിപ്രായം. ഒരാരോപണം അതും തെറ്റാണെങ്കില്‍ തെളിയിയ്ക്കാന്‍ വളരെ എളുപ്പമുള്ള ആരോപണം ഉന്നയിയ്ക്കുമ്പോള്‍ അതും വളരെ ബോധപൂര്‍വ്വം എഴുതി തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് കൈമാറുമ്പോള്‍ താന്‍ നേരിടാന്‍ പോവുന്ന വെല്ലുവിളികളെക്കുറിച്ച് ഗണേഷ് കുമാറിനും ബോധ്യമുണ്ടാവുകയില്ലേ.

പിന്നെ രാധേയന്‍ പറയുന്ന ആരോപണങ്ങള്‍. ഒന്നുമല്ലെങ്കിലും ഗണേഷ്കുമാര്‍ കുറച്ചുനാള്‍ മന്ത്രിയായിരുന്നു. എന്നുതന്നെയല്ല പലരും എന്തിന് കൃഷ്ണയ്യരുപോലും ഗതാഗതമന്ത്രിയെന്നുള്ള നിലയിലുള്ള പ്രവര്‍ത്തനത്തെ പ്രശംസിക്കുകയാണ് ഉണ്ടായത്.(പിന്നെ ഇപ്പോഴുള്ള പല സി.പി.ഐ നേതാക്കന്മാരെക്കാളും‍ ഭേദമാണെന്നു തോന്നിയിട്ടൂണ്ട്.) അതുകൊണ്ട് വിശ്വാസ്യത ചോദ്യം ചെയ്യുന്നതവിടെ നില്‍ക്കട്ടെ.

അദ്ദേഹത്തിന്റെ സ്വകാര്യമായ പൂര്‍വ്വചരിത്രവും കുടുംബചരിത്രവും ഒക്കെ അദ്ദേഹത്തെ മാത്രം ബാധിയ്ക്കുന്നതല്ലെ. നമ്മളെന്തിന് അവിടേയ്ക്ക് എത്തിനോക്കി കുറ്റവിചാരണ നടത്തണം. അദ്ദേഹം പൊതുസമൂഹവുമായി എങ്ങനെ ഇടപെടുന്നൂ എന്നു നോക്കിയാല്‍ പോരേ.

ഇതരസംസ്ഥാനങ്ങള്‍ ഹൈടെക് ബസ്സുകളുപയോഗിച്ച് ലാഭമുണ്ടാക്കുമ്പോള്‍ ഗണേഷ് കുമാറിന്റെ കാലത്ത് നല്ലനിലയില്‍ പ്രവത്തിച്ചിരുന്നു എന്നു കേട്ടിട്ടൂള്ള ബസ്സുകള്‍ ഇപ്പോള്‍ കുരുവായത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണെന്നു പറയരുത്.

തോന്ന്യാസി said...

ഉടഞ്ഞു വീഴുന്ന വിഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി.........

ജോണ്‍ജാഫര്‍ജനാ::J3 said...

ജോജൂ, സി പി ഐ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായ രാധേയന് സി പി ഐയുടെ ചോക്ലേറ്റ് ഹീറോ ആയ പ്രകാശ് ബാബുവിനെ രണ്ടാമതും തോല്‍പ്പിച്ച ഗണേഷിനോട് , (പ്രത്യേകിച്ച് ഈക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും)
അതൃപ്തിയുണ്ടാവുന്നത് മനപൂര്‍വമല്ല വിട്ടുകളഞ്ഞേക്കൂ

N.J Joju said...

മാരീചന്‍,

മനോരമ, മാതൃഭൂമി,ഹിന്ദു എന്നീ പത്രങ്ങളിലൊന്നും മദനിയുടെ പരാമര്‍ശം പോലും കണ്ടില്ല.

പ്രതിപക്ഷന്റെ ആദ്യകമന്റിനോടുള്ള വിയോജിപ്പ്.
“ ഭാര്യയുടെ ആത്മാവുമായി സംസാരിക്കാന്‍ കഴിയുന്നു എന്ന കഥ അറിഞ്ഞപ്പോള്‍ തന്നെ അങ്ങേരോടുള്ള ബഹുമാനം പോയതാണ്.” ഭാര്യയുടെ ആത്മാവിനോടു സംസാരിയ്ക്കുന്നതും സായിബാബാ ഭക്തിയും ഒക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍. അതുകൊണ്ടു മാത്രം അദ്ദേഹത്തോടൂള്ള ബഹുമാനം നഷ്ടപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ഇന്നലെ വരെ സ്വന്തമായിരുന്ന സ്വത്തുക്കള്‍ തന്റേതല്ലായിതീരുന്നത് ഒഴിവാക്കുവാന്‍ സാധാരണഗതിയില്‍ ആരും ചെയ്യുന്നതേ കൃഷ്ണയ്യരുടെ പിതാവും ചെയ്തിട്ടൂള്ളൂ. ഇക്കാര്യത്തില്‍ മന്ത്രി എന്ന നിലയില്‍ കൃഷ്ണയ്യര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ രഹസ്യം ചോര്‍ത്തിക്കൊടുക്കുകയോ ചെയ്തിട്ടൂണ്ടെങ്കിലേ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട കാര്യമുള്ളൂ. അങ്ങനെ അദ്ദേഹം ചെയ്തിട്ടൂണ്ടെങ്കില്‍ കുറുക്കുവഴികളിലൂടെ ഒരു നിയമത്തെ സ്വന്തം കാര്യത്തില്‍ അട്ടിമറിച്ച ഒരാള്‍ക്ക് സാംസ്കാരികനേതാവു ചമയാന്‍ അര്‍ഹതയില്ല.

അങ്കിള്‍ said...

ജോജു, മനോരമയിലുണ്ടായിരുന്നു, ആ വാര്‍ത്ത. പക്ഷേ ഉള്ളീലെ ഒരു പേജിന്റെ മൂലയില്‍, വളരെ ചെറിയ ഒരു വാര്‍ത്തയായിട്ട്‌.

N.J Joju said...

ദീപികയിലെ വാര്‍ത്ത

അങ്കിള്‍,
മനോരമയിലെ വാത്തയുടെ സ്ക്രീന്‍ ഷോട്ടോ ലിങ്കോ വല്ലോം കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. വാര്‍ത്തയുടെ ഫോളോ അപ്പില്‍ പലര്‍ക്കും താത്പര്യമുണ്ട്

ജോണ്‍ജാഫര്‍ജനാ::J3 said...

കമന്റ് ട്രാക്കിങ്ങിനു വേണ്ടി:)

പ്രതിപക്ഷന്‍ said...

കൃഷ്ണയ്യരുടെ ടെലിപ്പതിയെക്കുറിച്ച്:
അടിസ്ഥനമില്ലാത്ത വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു ന്യായാധിപന്‍ അതേ സമയം തന്നെ പുരോഗമനവാദിയുമാകുന്നതെങ്ങനെ? അതിലൊരു കാപട്യമില്ലേ? മാത്രവുമല്ല ടെലിപ്പതിക്കാര്യത്തിന് വേണ്ടത്ര പ്രചാരവും അങ്ങേര്‍ നല്‍കിയിട്ടുമുണ്ട്. ഇതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് കരുതാനാവില്ല.
ഗണേഷ്കുമാര്‍ വിശ്വാസ്യതയുള്ളയാളാണോ, ചര്‍ച്ചചെയ്യപ്പെടേണ്ടയാളാണോ എന്നതിനപ്പുറം അയാള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അടിസ്ഥനമുണ്ടോ എന്ന് അന്വേഷിക്കുകയല്ലേ വേണ്ടത്.

മദനി ക്രൃഷ്ണയ്യരെ പ്രശംസിക്കുകയും ഗണേഷ്കുമാറിനെയും ഉമ്മന്‍ ചാണ്ടിയെയും തള്ളിപ്പറയുകയും ചെയ്തതും ശ്രദ്ധിക്കേണ്ടതുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ അജണ്ടകള്‍ നിര്‍ണ്ണയിക്കുന്നതും മറ്റുപലതുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു(അല്ല, അതു തന്നെയല്ലേ ശരി).

മായാവി.. said...

പിന്നെ ഗണേഷ് കുമ്മാറിനെ കുറ്റം പറയുന്ന രാധേയോ...കേരളത്തിലെ സാംസ്കാരികപ്രവര്ത്തകരെന്ന് അവകാശപ്പെടുന്നവരുടെ പലരുടെയും ഇപ്പൊഴത്തെ പിന്നാംബുറമറിയുമോ? ഞെട്ടിപ്പോകും..തിരിച്ചറിവുണ്ടെങ്കില്‌(ഗണേഷ്കുമാറിന്റെ കഴിഞ്ഞകാലമല്ല). ആ മഞ്ഞക്കണ്ണാടിയൊന്നിടക്ക് മാറ്റിനോക്കണേ.

Suraj said...

ജോജൂ,
നന്നായിരിക്കുന്നു ഈ പോസ്റ്റ്. കമന്റുകളും പ്രസക്തം. കൃഷ്ണയ്യരെ അര്‍ഹിക്കാത്തവിധം പൊക്കിക്കൊണ്ടുനടക്കുന്നതു കാണുമ്പോള്‍ പ്രതിപക്ഷന്‍ ഇവിടെ ആദ്യ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കാറുണ്ട്.
മന്ത്രിയായിരുന്നകാലത്ത് സ്വയം ഒരു പരാജയമായിരുന്ന, വെടിവയ്പുകള്‍ക്ക് മാപ്പ് പറഞ്ഞ് പിന്നീട് തടി കഴിച്ചിലാക്കിയ അയ്യര്‍ ഇന്ന് കൈയ്യടിക്കായി നടത്തുന്ന ‘തീവ്ര ഇടതു പക്ഷ’ പ്രസ്താവനകളും മറ്റും കാണുമ്പോള്‍ വമനേഛ!