(“യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ ”-മനുസ്മൃതി)
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സുന്യാന എന്റെ സഹപ്രവര്‍ത്തകയാണ്. കഴിഞ്ഞയാഴ്ച ഞങ്ങളോട് അവര്‍ ഹിമാചല്‍ പ്രദേശിലെ ചില ആചാരങ്ങളെക്കുറിച്ചു പറഞ്ഞു.
അവിടെ സ്ത്രീകളെ ദേവീ തുല്യരായാണ് കണക്കാക്കുന്നത്. പാര്‍വ്വതീദേവിയുടെ അവതാരമെന്നുള്ള സങ്കല്പമാണ് ഇതിനു പിന്നില്‍.
സദ്യകളില്‍ ബാലികമാര്‍ക്ക് ആദ്യം ഭക്ഷണം വിളമ്പും. പിന്നെ സ്ത്രീകള്‍ക്ക്. അതും കഴിഞ്ഞേ ആണുങ്ങള് ഭക്ഷണം കഴിയ്ക്കൂ.
ആണ്‍കുട്ടികളുടെ ജന്മദിനാഘോഷങ്ങളിലും മറ്റും ബാലികമാരെ പ്രത്യേകം പൂജിച്ച് അനുഗ്രഹം വാങ്ങുമത്രേ.
എത്ര മനോഹരമായ ആചാരം, അല്ലേ?
11 comments:
പറ്റില്ല പറ്റില്ല... അത് നടക്കില്ല,പെണ്ണുങ്ങളൊക്കെ ബാക്കിള്ളോരടെ കഴിഞ്ഞിട്ട് കഴിച്ചാല്‍ മതി.
വിശക്കുന്നവര്‍ക്ക് ആദ്യം ആഹാരം.
അത്ര മതി
പൊതുവേ ഇതൊക്ക ആചാരത്തിലൊതുങ്ങാറാണ് പതിവ്.When it comes to brass tacks
കളിമാറും
നമുക്കുമുണ്ടല്ലൊ ചക്കുളത്തുകാവില്‍ വര്‍ഷത്തിലൊരിയ്ക്കല്‍ നാരീപൂജ.
ഇന്നത്തെ ന്യൂസാണു-കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ച കണക്കു-300%
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
എന്നാണു ശ്ലോകം. നാരീ എന്നതിന്റെ ബഹുവചനമാണു നാര്യഃ. അതിനെ നാര്യാഃ എന്നാക്കേണ്ടാ.
എന്തിനാണ് സ്ത്രീകളെ പൂജിക്കുന്നത്? അതു തന്നെ ഒരറ്റത്താക്കാനുള്ള പരിപാടിയല്ലേ...:)
മനുഷ്യനായി, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനു മുകളിലല്ല ഒരു പൂജയും.
പ്രിയേച്ചീ.. അതു കറക്റ്റ്..
കള്‍ട്ട് സാമൂഹ്യമായ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണ് ജോജൂ. കന്യകമറിയത്തെ ഏറ്റവും ഉത്കൃഷ്ട മനുഷ്യജന്മമായി കരുതുന്നതും വണങ്ങുന്നതും തന്നെ സാമൂഹ്യമായി സ്ത്രീയെ പരമ്പരാഗത മൂല്യുങ്ങള്ക്കു കീഴില്‍ തളച്ചിടാനുള്ള ആയുധമായിട്ടുണ്ട് പടിഞ്ഞാറ്.
ആരാധന, ആചാരവും, ഒരു രക്ഷപെടലാണ്.. മിക്കപ്പോഴും.
നാരിയെ പൂജിപ്പതെങ്ങ്, അങ്ങു ദേവതാരാമം
എന്നശരീരി കേള്‍ക്കെ,
നാണമേ വിറ്റിട്ടു ദേവതയാകുവാന്‍
നാണയം തേടുന്നു, ഭാരതശുദ്ധികള്....
എന്ന മധുസൂദനന് നായരുടെ കവിത ഓര്‍ത്തുപോയി..അറിയാതെ...
കൂട്ടത്തില്‍ എന്റെ അടുത്ത സുഹൃത്തിനു പറ്റിയ അമളിയും..
ബോംബേയിലെ 'ബെസ്റ്റ് ' എന്ന ട്രാന്‍സ്പോര്‍ട്ട് വണ്ടിയിലെ 338 നമ്പര്‍ വണ്ടിയില്‍ ''ഇരുന്ന് ''ഘാട്കോപ്പറിനു പോകുകയായിരുന്ന എന്റെ സുഹൃത്ത് വണ്ടിയില്‍ തൂങ്ങിനില്‍ക്കുന്ന ഒരു സ്ത്രീക്ക് സീറ്റ് നല്‍കാനായി എഴുന്നേറ്റപ്പോള്‍, അവിടിരുന്നോ, ഞാന്‍ ഒരു സ്ത്രീയാണ്, പുരുഷന്മാര്ക്കു നില്ക്കാമെങ്കില് എനിക്കും നിക്കാം, സ്ത്രീകളെ അത്ര അബലകളായി ആരും കാണേണ്ട എന്നു പറഞ്ഞു..വണ്ടിയില്‍ നന്മയുടെ ആധിക്യത്താല്‍ ചമ്മിയ മുഖത്തോടെ തിരിച്ച് ഇരിക്കേണ്ടി വന്ന സുഹൃത്തിന്റെ മുഖം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മായുന്നില്ല...
സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ എങ്ങും ബഹുമാനിതരാകുന്നില്ല.... സത്യം...പക്ഷേ ഇങ്ങനത്തെ സാഹചര്യങ്ങളും ഇടക്കിടക്കുണ്ട് എന്നു തമാശയോടെ ഓര്‍മ്മിപ്പിച്ചു എന്നു മാത്രം.
എനിക്കുമില്ലേ അമ്മയും പെങ്ങളും........
പൂജിക്കുകയും പുറംകാല് കൊണ്ടു തൊഴിക്കുകയും ചെയ്യുക.
ഔദാര്യമല്ല പരിഗണനയാണ് വേണ്ടത്.
നാലാള് കാണലെ ഉള്ള പൂജയുണ്ടാവും.., അത് കഴിഞ്ഞ് ശരിയായ പൂശലും...
ഇത് ഹിമാചല്‍പ്രദേശില്‍ മാത്രമാവില്ല എന്നാണെന്റെ വിശ്വാസം..
ഇന്ത്യയില്‍ മിക്കയിടത്തും ആശയപരമായി, സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തന്നെയാകണം മുന്‍ഗണന.. പക്ഷേ.. അത് എത്രത്തോളം പ്രാവര്‍ത്തികമാകാറുണ്ട് എന്നാണ് ചിന്തിക്കേണ്ടത്..
വിശപ്പു് തുല്യം.
അതുല്യമല്ലാത്തിടത്തു് അടിമത്തത്തിന്റെ ചിഹ്നം ഒളിഞ്ഞിരിക്കുന്നു.....
ഹെന്റമ്മോ അപ്പോ ഇങ്ങനൊക്കെയാണ് സംഗതി അല്ലെ..
വിശക്കുന്നവര്‍ക്ക് ആദ്യം ആഹാരം. അത് മതീ.
Post a Comment