Wednesday, September 15, 2010

ക്യൂബാ മുകുന്ദന്മരാരേ ഇതിലേ ഇതിലെ...

"സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി പത്തുലക്ഷം പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടാന്‍ ക്യൂബ തീരുമാനിച്ചു."
മാതൃഭൂമി വാര്‍ത്ത ഇവിടെ

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തെ കുറ്റപ്പെടുത്തി കമ്യൂണിസമാണു ഏക പോംവഴി എന്ന് വാദിച്ചവരും ലേഖനങ്ങള്‍ എഴുതിയവരും ഇനി എന്തു ചെയ്യും?

2 comments:

Unknown said...

മുതലാളിത്തം എന്ന വാക്ക് തന്നെ ശരിയില്ല. മനുഷ്യരുടെ സ്വാഭാവിക കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയാണത്. അതില്‍ തെറ്റുകളുണ്ടോ കൊള്ളയുണ്ടോ എന്നതൊക്കെ വേറെ സംഗതിയാണ്. കൊടുക്കല്‍ വാങ്ങല്‍ ഇല്ലാതെ പറ്റില്ലല്ലൊ. കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനെ കുറെ പദങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഉള്ളതാണെന്ന് മറ്റുള്ളവരും തെറ്റിദ്ധരിക്കുന്നു. കൊടുക്കല്‍ വാങ്ങല്‍ എന്ന ഇടപാടിനെ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കി ചൂഷണം ഒഴിവാക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചത്. അതില്‍ തെറ്റ് പറയാനും പറ്റില്ല. വിജയിച്ചിരുന്നുവെങ്കില്‍ നല്ലതായിരുന്നു. പക്ഷെ മനുഷ്യപ്രകൃതി സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമാണ്. അത്കൊണ്ട് അത് വിജയിക്കുകയില്ല. അതിനാല്‍ തന്നെ ക്യൂബയുടെ മുന്‍പില്‍ വേറെ വഴിയുണ്ടായിരുന്നില്ല. പരാജയം സമ്മതിക്കുന്നതിന്റെ ജാള്യത നിമിത്തം കുറെ വെച്ചു താമസിപ്പിച്ചു എന്ന് മാത്രം. പക്ഷെ കൊടുക്കല്‍ വാങ്ങല്‍ എന്ന ഈ സ്വാഭാവിക സാമ്പത്തിക സമ്പ്രദായത്തിലും സാമൂ‍ഹ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ പറ്റും. അതിന് ജനങ്ങള്‍ക്ക് തന്നെ രാഷ്ട്രീയ ഇച്ഛാശക്തി വേണം. അപ്പോള്‍ നല്ല നേതാക്കള്‍ ഉയര്‍ന്ന് വരും.

N.J Joju said...

manorama