Friday, July 15, 2011

കാണപ്പെടാത്ത കരാറിനെപ്പറ്റി

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ടെ ചർച്ചകളിൽ പൊതുവെ ഉയർന്നു വരുന്ന വിഷയമാണ് ആന്റണിയുടെ രണ്ടു സ്വാശ്രയകോളേജ് സമം ഒരു ഗവർമെന്റ് കോളേജ് സിദ്ധാന്തം. എൻ.ഓ.സി നൽകുന്നതിനു മുൻപ് വ്യക്തമായി കരാറുണ്ടാക്കാഞ്ഞതാണ് ഇപ്പോഴത്തെ സ്വാശ്രയപ്രശ്നങ്ങൾക്കെല്ലാം കാരണമെന്നു ചിലർ കരുതുകയും ചെയ്യുന്നു.

കരാറുണ്ടായിരുന്നോ?

2001 ജൂലൈ 25 ബുധനാഴ്ച 12 സ്വകാര്യ എൻജിനീയറിംഗ് കോളേജുകൾക്ക് ആവശ്യമായ പ്രവർത്തനാനുമതി ആന്റണി സർക്കാർ കോടുത്തു.2001 ജൂലൈ 26 ലെ ഹിന്ദു ഇവിടെ വായിക്കുക. AICTE ന്റെ അനുമതി ലഭിച്ച 12 കോളേജുകൾക്ക് പ്രവർത്തനാനുമതി കൊടുക്കുന്നതാണ് ഈ വാർത്ത. ഇതിൽ ആന്റണിയുടെ സിദ്ധാന്തത്തെക്കുറീച്ച് ഒന്നും പറയുന്നില്ല. ന്യൂനപക്ഷാവകാശത്തെക്കുറിച്ച് തീരുമാനമായില്ല എന്ന് ഈ വാർത്തയിൽ ആന്റണി പറയുന്നുണ്ട്.

2001 ആഗസ്റ്റ് 16നു എല്ലാ സ്വകാര്യ മെഡിക്കാൽ സ്വാശ്രയ അപേക്ഷകർക്കും സർക്കാർ NOC കൊടുത്തു. 2001 ആഗസ്റ്റ് 17 ലെ ഹിന്ദു ഇവിടെ വായിക്കുക. രണ്ടാമത്തെ വാർത്തയിൽ എല്ലാ മെഡിക്കൽ അപേക്ഷകർക്കും NOC കൊടൂക്കുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. അതിന് എന്തെങ്കിലും കരാറുണ്ടായിരുന്നു എന്നു വാർത്തയിൽ പറയുന്നില്ല. അതേ സമയം മെറിറ്റ് അടിസ്ഥാനത്തിൽ 50% സീറ്റുകൾ സർക്കാരിനു ലഭിക്കുന്നതുകൊണ്ട് രണ്ടു സ്വാശ്രയകോളേജുകൾ സമം ഒരു ഗവർമെന്റ് കോളേജ് എന്ന ആശയം അദ്ദേഹം ഈ പത്രസമ്മേളനത്തിൽ പറയുന്നുണ്ട്. ന്യൂനപക്ഷ പദവിയെക്കുറീച്ച് ചോദിക്കുന്ന പത്രലേഖകരോട് തങ്ങളോരു പുതിയ സമീപനം സ്വീകരിക്കുകയാണെന്നും കോടതിയോട് നാലുമാസത്തെ സാവകാശം ചോദിച്ചിട്ടൂണ്ടെന്നുമാണ് ആന്റണി പറയുന്നത്.

അൻപതുശതമാനം സീറ്റ് മെറിറ്റിൽ സർക്കാരിന് എന്ന ആശയം ആന്റണിക്കുണ്ടായിരുന്നെങ്കിലും NOC യ്ക്ക് അതു ബാധകമായതായി ആന്റണി പറയുന്നില്ല. ആവശ്യപ്പെട്ട എല്ലാവർക്കും NOC കൊടുത്തു എന്നാണ് ആന്റണിയുടെ പ്രസ്താവന. എന്നു തന്നെയല്ല അന്നും മൈനോറിറ്റി സ്ഥാപനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലെ അവ്യക്തത NOC കൊടുത്തുകഴിഞ്ഞുള്ള പത്രസമ്മേളനത്തിലും വ്യക്തമാകുന്നുണ്ട്.50-50 കരാർ വാക്കാലെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ അതു മൈനോറിറ്റി സ്ഥാപനങ്ങൾക്ക് എപ്രകാരം ബാധകമാവുമെന്നതിനെക്കുറിച്ച് ആന്റണിയ്ക്ക് തന്നെ സംശയമുള്ളതായി കാണാം.

ഒരു പക്ഷേ അന്നു സർക്കാർ സ്വാശ്രയങ്ങളിൽ നിലവിലിരുന്ന രീതി തന്നെ നോൺ മൈനോറിറ്റി കോളേജുകളിലെങ്കിലും തുടരാനായേക്കും എന്ന് ആന്റണി ചിന്തിച്ചുകാണാം. അല്ലെങ്കിൽ ചർച്ചകളിലൂടെ അങ്ങനെയൊരു ഒത്തുതീർപ്പിനു ശ്രമിക്കാനാവുമെന്നു കരുതിക്കാണണം. അലിഖിത കരാറിന്റെ പിൻബലത്തിലാണ് NOC നൽകിയതെന്നതിന്റെ സൂചന അന്നു നടന്ന പത്രസമ്മേളനത്തിൽ പോലും ആന്റണീ കാണിച്ചിട്ടില്ല. പക്ഷേ ഇടതുപക്ഷവും ഐക്യജനാധിപത്യമുന്നണിയും ബുദ്ധിജീവികളും അതിനപ്പുറത്തേയ്ക്ക് അതിനൊരു മാനം നൽകുകയും അങ്ങനെയൊരു അലിഖിത കരാറീന്റെ പിൻബലത്തിലാണ് NOC നൽകിയതെന്നു വാദിക്കുകയും ചെയ്തു. ആന്റണി സർക്കാർ NOC കൊടുത്ത കോളേജുകളിൽ 5 എണ്ണത്തിനു മാത്രമാണ് IMC യുടെ അംഗീകാരം ലഭിച്ചത്. അതിൽ നാലും മൈനോറിറ്റി സ്ഥാപനങ്ങളാവുകയൂം ചെയ്തപ്പോഴാണ് ആന്റണിയൂടെ സിദ്ധാന്തത്തെ ചുറ്റിപ്പറ്റി സ്വാശ്രയ ചർച്ചകൾ തിരിയാൻ തുടങ്ങിയത്.

അദൃശ്യമായ കരാറിന്റെ നിയമ സാധുത
ഈ കരാറിന്റെ നിയമാധുത പല പോസ്റ്റുകളിലും ചർച്ച ചെയ്തിട്ടൂള്ളതാണ്. അന്ന് 50-50 സാധുവായിരുന്നെങ്കിലു പിന്നീടുണ്ടായ കോടതി വിധികൾ 50-50 അസാധുവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിച്ചു.

അദൃശ്യമായ കരാറിൽ ഒപ്പിട്ടിരുന്നെങ്കിൽ
കരാർ ഒപ്പിട്ടിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നൂ എന്നുള്ള ചോദ്യം പ്രസക്തമാണ്. അപ്പോഴും തങ്ങളൂടെ അവകാശങ്ങൾ നേടീയെടുക്കാൻ ന്യൂനപക്ഷ/ഭൂരിപക്ഷ കോളേജുകൾക്കെല്ലാം തന്നെ കോടതിയെ സമീപിക്കാമായിരുന്നു. പിന്നീടുണ്ടായ കോടതിവിധികളൂടെ അടിസ്ഥാനത്തിൽ മനസിലാക്കാവുന്നത് കോടതിയുടെ വിധി 50-50യ്ക്ക് എതിരാകുമായിരുന്നു എന്നാണ്.

ഇനി അഥവാ മാനേജുമെന്റുകൾ കരാറനുസരിച്ച് മുൻപോട്ടൂ നീങ്ങിയിരുന്നെങ്കിലും 2003ൽ സുപ്രീംകോടതി ഉണ്ണീകൃഷ്ണൻ കേസിലെ വിധിയെ അസാധുവാകുന്നതോടെ കരാറിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുമായിരുന്നു.

അദൃശ്യമായ കരാറിൽ ഒപ്പിടാത്തതു മൂലം NOC നിഷേധിച്ചിരുന്നെങ്കിൽ
കരാറ് ഒപ്പിട്ടീല്ല എന്ന കാരണത്താൽ സർക്കാർ NOC നിഷേധിച്ചിരുന്നെങ്കിൽ മാനേജുമെന്റുകൾ കോടതിയെ സമീപിക്കുമായിരുന്നു. ഭരണഘടനാ വിരുദ്ധമായ ഒരു കരാറിന്റെ പേരിൽ NOC നിഷേധിയ്ക്കാനാവില്ല എന്നതിൽ തർക്കമുണ്ടാകുമെന്നു കരുതുന്നില്ല. കോടതി NOC കൊടൂക്കാൻ നിർദ്ദേശീക്കുകയും സർക്കാരിന് NOC കൊടൂക്കാതിരിക്കാൻ നിർവ്വാഹമില്ലാതെ വരികയും ചെയ്തേനേ. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ചില മാനേജുമെന്റുകളൂടെ അഫിലിയേഷൻ റദ്ദാക്കിയപ്പോൾ അതു പുനസ്ഥാപിക്കുവാൻ കോടതി ആവശ്യപ്പെട്ടത് ഓർമ്മിക്കുമല്ലോ. അതുപോലെ തന്നെ അടുത്തീയിടെയണ്ടായ അയോഡിൻ ഉപ്പുമായി ബന്ധപ്പെട്ട വിധിയിൽ കേന്ദ്ര നിയമം തന്നെ ഭരണഘടനാവിരുദ്ധമെന്ന് കോടതി വിധിച്ചതും ശ്രദ്ധിക്കുമല്ലോ.

ചുരുക്കത്തിൽ അങ്ങനെയൊരു കരാറ് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ നിയമത്തിന്റെ വഴിയ്ക്ക് പോവുകയും കോടതിവിധികൾ വഴി മാനേജുമെന്റുകളൂടെ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടൂകയും ചെയ്തേനേ. അങ്ങനെയൊരു കരാറ് ഉണ്ടാകാഞ്ഞതുകൊണ്ട് ഇല്ലാത്ത കരാറിനെ കേമത്തം പറയുവാനും അതിനെ രാഷ്ട്രീയ ആയുധമാക്കാനും ഐക്യജനാധിപത്യ മുന്നണിയ്ക്കും ഇടതുപക്ഷത്തിനും കഴിഞ്ഞു. ഒരു പക്ഷേ അങ്ങനെയൊരു കരാറിന്റെ നിയമസാധുതയെപ്പറ്റി സംശയമൂള്ളതുകൊണ്ടാണോ അന്ന് ആന്റണീ സർക്കാർ അങ്ങനെയൊരു നയം സ്വീകരിച്ചത്!

13 comments:

Blogger said...

മാനേജുമെന്റുകൾ കരാറനുസരിച്ച് മുൻപോട്ടൂ നീങ്ങിയിരുന്നെങ്കിലും 2003ൽ സുപ്രീംകോടതി ഉണ്ണീകൃഷ്ണൻ കേസിലെ വിധിയെ അസാധുവാകുന്നതോടെ കരാറിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുമായിരുന്നു.
------------------------

ഇതൊന്നു വിശദീകരിക്കുമൊ?
സാധാരണ ഒരു കരാർ സർക്കാർ ഉണ്ടാക്കിയാൽ അതിന്റെ നിയമവശങ്ങൾ ഒക്കെ ഉപദേശിച്ചുകൊടുക്കുവാൻ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും ഉണ്ട് അവരുടെ ഉപദേശം അനുസരിച്ച് ഉണ്ടാക്കുന്ന കരാറുകൾ എങ്ങനെയാണ് കോടതിയിൽ ചോദ്യംചെയ്യപ്പെടാവുന്ന ദുർബലമായ കരാറുകൾ ആകുന്നത്?

കരാറിൽ ഒപ്പിടുന്ന കാത്തോലിക്കാ സഭപിന്നീട് അതിനെ കോടതിയിൽ ചോദ്യം ചെയ്യും എന്ന് പറയുന്നതുതന്നെ വലിയ വഞ്ചനയല്ലെ? ആന്റണി 50:50 എന്നൊരു കരാറൊ വാക്കാലൊ പറഞ്ഞിട്ടില്ല എന്നു വാദിക്കുന്ന താങ്കൾ തന്നെ അങ്ങനെ ഒരു കരാർ ഉണ്ടായിരുന്നെങ്കിൽ അത് പിന്നീട് കോടതിയിൽ ചോദ്യം ചെയ്യാം എന്നു പറയുമ്പോൾ തന്നെ വ്യക്തമല്ലെ കത്തോലിക്കാ സഭ അങ്ങനെ വാക്കാൽ സമ്മതിച്ചിരുന്നു സ്വന്തവാക്കിൽ നിന്നും ഇപ്പോൾ പിന്നോട്ടുപോവുകയാണെന്നു!

രണ്ട് സ്വാശ്രയ കോളേജ് = 1 സർക്കാർ കോളേജ് എന്നത് ഒരു നയപരമായ തീരുമാനമാണ്! സർക്കാരിന്റെ നയങ്ങളിൽ കോടതികൾ ഇടപെടുന്നത് സുപ്രിംകോടതി തന്നെ വിലക്കിയിരിക്കുകയാണ്!


ക്രിസ്തുവിന്റെ ക്രൂശ് മരണത്തെ ആചരിക്കയും ഉയർത്തെഴുന്നേല്പിനെ കൊണ്ടാടുകയും ഇനി അവൻ രണ്ടാമതും വരും എന്ന് വിശ്വസിക്കുന്ന സഭക്ക് സമൂഹത്തോട് തുറന്നു പറയുവാൻ ഉത്തരവാദിത്വമില്ലെ ആന്റണീ പറയുന്നത് കളവാണ് അങ്ങനെ ഒരു കാര്യവും വാക്കാൽ പോലും തങ്ങൾ എഗ്രിചെയ്തിട്ടില്ല എന്ന്! അത് പവ്വത്തിൽ പിതാവൊ അന്തരിച്ച ശ്രേഷ്ഠ ഇടയ്ന്മാരൊ ആരും തന്നെ പറഞ്ഞിട്ടില്ല!

ന്യൂനപക്ഷങ്ങളുടെ പേരിൽ കോളേജുകൾ സഭ നടത്തുമ്പോൾ വ്യക്തികൾ ലാഭത്തിനുവേണ്ടി ന്യൂനപക്ഷം എന്ന പേരുപയോഗിച്ച് കോളേജുകൾ നടത്തുന്നതിനെ എതിർക്കുവാൻ സഭക്ക് ഉത്തരവാദിത്വമില്ലെ?

N.J ജോജൂ said...

താങ്കൾ ഈ ലോകത്തൊന്നുമല്ല എന്നു വിശ്വസിക്കട്ടെ.

ഒരു രാജ്യം നിലനിൽക്കുന്നത് അവിടുത്തെ ഭരണഘടന അനുസരിച്ചാണ്. ഭരണഘടനാനുശൃതമായ നിയമനിർമ്മാണം നിയമനിർമ്മാണസഭയുടേയും ഭരണഘടനയുടെ വിശദീകരണം കോടതിയുടെയും ചുമതലയാണ്. അതായത് ഭരണഘടനാ വിരുദ്ധമായ കരാറുകൾക്കും നിയമങ്ങൾക്കും രാജ്യത്തെ ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം നിയമപരമായ ഒരു സാധുതയുമില്ല.

ഇടതുപക്ഷ സർക്കാർ കൊണ്ടു വന്ന നിയമം കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെ പരാജയപ്പെട്ടതു നമ്മൾ കണ്ടതാണ്. നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും അന്ന് എവിടെപ്പോയി?

50-50 എന്നൊരു കരാറോ വാക്കോ ഉണ്ടായിരുന്നില്ലെന്നു ഞാൻ സമർത്ഥിക്കുന്നത് 2001ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആപ്പിൾ തലയിൽ വീണുണ്ടായ പ്രചോദനത്താലല്ല. NOC കൊടുത്തപ്പോഴത്തെ പത്രസമ്മേളനങ്ങൾ രാജ്യത്തെ ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ റിപ്പോർട്ടാണ് അത്.

ഞാൻ കരാറ് ഉണ്ടായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു പറയാൻ ശ്രമിക്കുകയാണ്. താങ്കൾ പറയുന്ന രീതിയിൽ വ്യാഖ്യാനിക്കുവാൻ ഒരു പഴുതും ഞാൻ കാണുന്നുമില്ല.

രണ്ടൂ സ്വാശ്രയക്കോളേജ് = 1 സർക്കാർ കോളേജ് എന്നത് സർക്കാരിന്റെ നയമായിരിക്കാം. അതു എപ്രക്കാരം ഭരണഘടനാവിരുദ്ധമാണെന്നും അതുകൊണ്ടൂ തന്നെ അസാധുവാണെന്നും ഉണ്ണികൃഷ്ണൻ കേസിനെ അസാധുവാക്കിയ സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്.

സർക്കാരിന്റെ നിയമങ്ങളിൽ കോടതി ഇടപെടുന്നത് സുപ്രീം കോടതി വിലക്കിയിരിക്കുകയാണ് എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൽ പറയുന്നത്. കേന്ദ്രസർക്കാരിന്റെ നയമായ അയോഡിൻ അല്ലാത്തെ ഉപ്പിന്റെ വില്പന നിരോധനം ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി പറഞ്ഞിട്ട് ആഴ്ച ഒന്നു തികഞ്ഞിട്ടില്ല.

ഭരണഘടനാവിരുദ്ധമായ ഒരു കരാറിൽ മാനേജുമെന്റുകളെ ഒപ്പിടീക്കുന്നതിലും വലിയ ചതിയൊന്നും കരാറിന്റെ സാധുതയെപ്പറ്റി കോടതിയോട് ആരായുന്നതിലില്ല. അതാവട്ടെ പൗരന്റെയും പൗരസമൂഹത്തിന്റെയും അവകാശവുമാണ്.

വാക്കാലുള്ള എഗ്രിമെന്റിനെപ്പറ്റിൽ അന്നത്തെ പത്രസമ്മേളനത്തിൽ പോലും ആന്റണി ഒന്നും പറഞ്ഞിട്ടീല്ല. മൈനോറിറ്റി സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള അവ്യക്തതയും പത്രസമ്മേളനത്തിലുണ്ട്. പത്രത്തിന്റെ ലിങ്ക് കൊടുത്തിട്ടൂണ്ടല്ലോ.

ന്യൂനപക്ഷ പദവി നൽകുന്നത് കത്തോലിയ്ക്കാസഭ അല്ലാത്തതുകൊണ്ട് ആർക്കെങ്കിലും ന്യൂനപക്ഷ പദവി കിട്ടുന്നതിൽ കത്തോലിയ്ക്കാ സഭ ബഹളം കൂട്ടേട്ട കാര്യമില്ല.

Blogger said...

ഒരു രാജ്യം നിലനിൽക്കുന്നത് അവിടുത്തെ ഭരണഘടന അനുസരിച്ചാണ്. ഭരണഘടനാനുശൃതമായ നിയമനിർമ്മാണം ഇടതുപക്ഷ സർക്കാർ കൊണ്ടു വന്ന നിയമം കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെ പരാജയപ്പെട്ടതു നമ്മൾ കണ്ടതാണ്. നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും അന്ന് എവിടെപ്പോയി?
--------------------------
ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന നിയമം!
നിയമവും കരാറും രണ്ടാണ്!
ഒരു കരാറിനു നിയമപ്രാബല്യം ഉണ്ടാകുന്നത് രണ്ടു കക്ഷികളും പരസ്പരം സമ്മതിച്ച് കോടതിയുടെയൊ അതിനു ഉത്തരവാദപ്പെട്ട സംവിധാനത്തിന്റെയൊ മുന്നിൽ ഒപ്പുവയ്ക്കുമ്പോൾ ആണ്! അങ്ങനെ ഒരുങ്ങുന്ന ഒരു കരാറിനെപറ്റി ചോദിക്കുമ്പോൾ തലക്കുവെളിവില്ലെ എന്നൊക്കെ ചോദിക്കുന്ന കാതോലിക്കാ ബുദ്ധി അപാരം തന്നെ!

സർക്കാർ ഉണ്ടാക്കുന്ന നിയമം കോടതിക്ക് ചോദ്യം ചെയ്യുവാൻ കഴിയുന്നതിനും ഒരു പരിധി ഉണ്ട്! ഇന്ത്യയിലെ ഒരു പ്രാദേശിക ഭരണകൂടം ഉണ്ടാക്കിയ നിയമം അതിനു മുകളീൽ ഇരിക്കുന്ന കേന്ദ്ര സർക്കാരിനു ഇഷ്ടമല്ലെങ്കിൽ നിയമം ആകുന്നത് പരാജയപ്പെടുത്തുവാൻ കഴിയും എന്നാൽ അതിനു ഭരണഘടനാപരമായ അംഗീകാരം കേന്ദ്ര സർക്കാർ നല്കി കഴിഞ്ഞാൽ പള്ളീ നോക്കിയാൽ വിലക്കുവാങ്ങുവാൻ പറ്റുന്ന ജഡ്ജിമാർ നോക്കിയാലും ഒരു ചുക്കും ചെയ്യാൻ പറ്റില്ല! ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നടത്തുക മാത്രമേ ജഡ്ജിക്കു ചെയ്യാൻ പറ്റൂ!

--------------------------
50-50 എന്നൊരു കരാറോ വാക്കോ ഉണ്ടായിരുന്നില്ലെന്നു ഞാൻ സമർത്ഥിക്കുന്നത് 2001ലെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആപ്പിൾ തലയിൽ വീണുണ്ടായ പ്രചോദനത്താലല്ല. NOC കൊടുത്തപ്പോഴത്തെ പത്രസമ്മേളനങ്ങൾ രാജ്യത്തെ ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ റിപ്പോർട്ടാണ് അത്.
--------------------------
ഒരു പത്രത്തിൽ ഒരു ദിവസം വന്ന വാർത്ത എടുത്തിട്ട് സമർഥിക്കുന്നത് അച്ചന്മാർ വേദപുസ്തകത്തിലെ ഒരു വരി മുറിച്ച് മുകളീലും താഴെയുള്ളതും വിഴുങ്ങി ഞഞ്ഞാ പിഞ്ഞാ പ്രസഗം കുർബ്ബാനയ്ക്കിടയി നടത്തുന്ന പോലെയാണ്! ഒന്നുകിൽ ബൈബിൾ മുഴുവൻ വായിക്കണം അല്ലെങ്കിൽ പറയുന്ന അദ്ധ്യായം മുഴുവൻ വായിക്കണം! ഒരു ദിവസത്തെ പത്രം വായനകൊണ്ട് ഒരു കരാറിനെപറ്റി പറയുന്ന മഹാത്മാവെ പ്രണാമം!


---------------

ഞാൻ കരാറ് ഉണ്ടായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു പറയാൻ ശ്രമിക്കുകയാണ്. താങ്കൾ പറയുന്ന രീതിയിൽ വ്യാഖ്യാനിക്കുവാൻ ഒരു പഴുതും ഞാൻ കാണുന്നുമില്ല.

---------------

കരാറുണ്ടായിരുന്നെങ്കിൽ അതനുസരിച്ച് കാര്യങ്ങൾ നടത്തുകയെപറ്റു! അല്ലാതെ ഒരു രാത്രി എന്നാ പള്ളി മണീ അടിച്ച് പറയാൻ പറ്റുമൊ നാളെ രാവിലെ മുതൽ കരാർ റദ്ദായിരിക്കുന്നു എന്ന്?
ഇതെന്താ വത്തിക്കാൻ പട്ടണമൊ?
അപാര പുത്തിതന്നെയാണ് ഒരു കരാർ ഉണ്ടാക്കിയിട്ട് അത് കോടതിയിൽ ചോദ്യം ചെയ്യും എന്നൊക്കെ പറയുന്നത്! വക്രബുദ്ധിക്കാരൻ സ്വർഗ്ഗ രാജ്യത്തിൽ കയറില്ലെന്നു സഭാപ്രസംഗി പറഞ്ഞത് സ്വ്വാശ്രയ പള്ളിക്കാരെ ഉദ്ദേശിച്ചായിരിക്കും.

എന്തായാലും ഒരു കരാർ ഉണ്ടായിരുന്നെങ്കിൽ പിന്നീട് പള്ളീ അതിനെ കോടതിയിൽ ചോദ്യം ചെയ്തു തോല്പിക്കുമായിരുന്നു എന്നൊക്കെ പറയുന്നത് അപാരപുത്തിതന്നെയാണ്!

ഇതറിഞ്ഞായിരിക്കും മോഹൻലാൽ പറഞ്ഞത് പണ്ട് സിനിമായിൽ: അച്ചായാ “അതിമോഹമാണ്, നടപ്പില്ല”

------------------
രണ്ടൂ സ്വാശ്രയക്കോളേജ് = 1 സർക്കാർ കോളേജ് എന്നത് സർക്കാരിന്റെ നയമായിരിക്കാം. അതു എപ്രക്കാരം ഭരണഘടനാവിരുദ്ധമാണെന്നും അതുകൊണ്ടൂ തന്നെ അസാധുവാണെന്നും ഉണ്ണികൃഷ്ണൻ കേസിനെ അസാധുവാക്കിയ സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്.
----------------

സർക്കാരിന്റെ നയം ഭരണഘടനാ വിരുദ്ധമൊ?
സർക്കാരിന്റെ നയങ്ങളിൽ ഇടപെടരുതെന്നാണ് സുപ്രിം കോടതി വിധി!

ഇണ്ണീകൃഷ്ണൻ കേസ് സ്വാശ്രയ കച്ചവടവുമായി ഒരു ബന്ധവുമില്ലാത്തതാണ്! ഇങ്ങനെ അനേകം കേസുകളിലെ വിധികൾ കൂട്ടികുഴയുന്നതുകൊണ്ടാണ് കോടതി പോലും പല വിധികളും തെറ്റെന്നു പറയുന്നത്!

Blogger said...

Your HTML cannot be accepted: Must be at most 4,096 characters

എന്നു കാണിക്കുന്നു അതിനാൽ ബാക്കി
----------------------------
സർക്കാരിന്റെ നിയമങ്ങളിൽ കോടതി ഇടപെടുന്നത് സുപ്രീം കോടതി വിലക്കിയിരിക്കുകയാണ് എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൽ പറയുന്നത്.
----------------------------

ആരെങ്കിലും മാന്യമായി സംസാരിക്കുമ്പോൾ എന്തെ മനോനിലതെറ്റിപ്പോകുന്നു?
സത്യത്തെ ഇത്ര ഭയമൊ?

ശരിക്കു ശാന്തമായ മനസ്സോടെ വായിക്കു എന്താണെഴുതിയതെന്ന്!
സർക്കാരിന്റെ നിയമത്തെ അല്ല! നയപരമായ കാ‍ര്യങ്ങളിൽ ഇടപെടരുതെന്ന് സുപ്രിം കോടതി മറ്റു കോടതികൾക്ക് ശക്തമായ നിർദ്ദേശം നല്കിയിട്ടുണ്ട്!

---------------------
കേന്ദ്രസർക്കാരിന്റെ നയമായ അയോഡിൻ അല്ലാത്തെ ഉപ്പിന്റെ വില്പന നിരോധനം ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി പറഞ്ഞിട്ട് ആഴ്ച ഒന്നു തികഞ്ഞിട്ടില്ല.
------------------------
അതു നയമൊന്നുമല്ല സുഹൃത്തെ!
അത് സർക്കാരിനു കിട്ടിയ ഉപദേശമാണ്! അതിനനുസരിച്ച് ഒരുക്കിയ നിയമം പൌരാവകാശ ലംഘനമാകുമ്പോൾ അതിനെ കോടതിയിൽ ചോദ്യം ചെയ്യുകയാണുണ്ടായത്!


----------------
ഭരണഘടനാവിരുദ്ധമായ ഒരു കരാറിൽ മാനേജുമെന്റുകളെ ഒപ്പിടീക്കുന്നതിലും വലിയ ചതിയൊന്നും കരാറിന്റെ സാധുതയെപ്പറ്റി കോടതിയോട് ആരായുന്നതിലില്ല.
---------------------
ബ്ലോഗുവായിക്കുന്നവർ ചിരിക്കും സുഹൃത്തെ ഇതൊക്കെ കണ്ടാൽ!
ഒരു കരാർ ഉണ്ടാകുന്നത് രണ്ടു കക്ഷികൾ തമ്മിൽ ഒരു ധാരണയിൽ എത്തി അത് നിയമപരമായി ഒരു രേഖ ആക്കുമ്പോൾ ആ‍ണ്! ഭരണഘടനാവിരുദ്ധമായ കരാർ എന്നൊക്കെ പറയുന്നതുതന്നെ അപഹാസ്യമാണ്! സഭ സർക്കാരുമായി ഒരു കരാർ ഉണ്ടാക്കുന്നു പിറ്റെദിവസം അത് ഭരണഘടനാ വിരുദ്ധം എന്നൊക്കെപറയുന്നത് അപഹാസ്യമല്ലെ?

വേണമെങ്കിൽ ഒരു മൂന്നാമനു ആകരാറിനെ എതിർത്തു കോടതിയിൽ പോകാം!

താങ്കൾ ഇത്ര ശക്തമായി ഭരണഘടനയെപറ്റി പറയുന്നുവല്ലൊ
ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ!
സഭയുടെ ഭരണഘടന എന്താണു പറയുന്നത്?
അത് ലാഭത്തിനുവേണ്ടീ വിദ്യാഭ്യാസ സ്ഥാപനം നടത്തുവാൻ സമ്മതിക്കുന്നുണ്ടോ?


-------------------
വാക്കാലുള്ള എഗ്രിമെന്റിനെപ്പറ്റിൽ അന്നത്തെ പത്രസമ്മേളനത്തിൽ പോലും ആന്റണി ഒന്നും പറഞ്ഞിട്ടീല്ല. മൈനോറിറ്റി സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള അവ്യക്തതയും പത്രസമ്മേളനത്തിലുണ്ട്. പത്രത്തിന്റെ ലിങ്ക് കൊടുത്തിട്ടൂണ്ടല്ലോ.
------------------------

അതിനുശേഷം നടന്ന എത്രയോ പത്രസമ്മേളനങ്ങളിൽ ആന്റണി ഇതൊക്കെ പരസ്യമായി പറഞ്ഞതാണ് അതൊന്നും കേട്ടില്ലാ എന്നു നടിച്ച് ഏതൊ ഒരു ദിവസത്തെ ഹിന്ദു പത്രം എടുത്തുപിടിച്ച് ആദിവസം മാത്രം ഇങ്ങനെ പറയാത്തതിനാൽ അങ്ങനെ പറഞ്ഞിട്ടില്ല എന്നൊക്കെ പറയുന്നത് സ്വയം അപഹാസ്യനാകുന്നതിനു തുല്യമാണ്!


-----------------------
ന്യൂനപക്ഷ പദവി നൽകുന്നത് കത്തോലിയ്ക്കാസഭ അല്ലാത്തതുകൊണ്ട് ആർക്കെങ്കിലും ന്യൂനപക്ഷ പദവി കിട്ടുന്നതിൽ കത്തോലിയ്ക്കാ സഭ ബഹളം കൂട്ടേട്ട കാര്യമില്ല.
--------------------
എന്തു ന്യായമാണിത്!
എന്റെ ചോദ്യം ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പേരിൽ ആരെങ്കിലും വ്യക്തികൾ കൊള്ളലാഭത്തിനായി കോളേജുകൾ തുറക്കുമ്പോൾ അവരെകൂട്ടുപിടിക്കുന്നതും ന്യായികരിക്കുന്നതുമൊക്കെ ശരിയാണൊ?
അതൊ അവരെ എതിർക്കയും ന്യൂനപക്ഷ സ്ഥാപങ്ങൾ എന്നു പറഞ്ഞാൽ അത് സമുദായമൊ, സഭയൊ ഒക്കെ ആണ് നടത്തേണ്ടത് എന്ന് പറയുന്നതല്ലെ ശരി?

നാളെ ആരെങ്കിലും വ്യക്തികൾ ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ് ബാറൊ ചൂതാട്ട കേന്ദ്രമൊ തുടങ്ങിയാലും സഭ ഈ നിലപാട് മുന്നോട്ടുകൊണ്ടൂപോകുമൊ?


ബ്ലോഗറെ ബ്ലോക്കുചെയ്യാം, കമന്റു കോളം ഒഴിവാക്കാം, ബ്ലോഗുതന്നെ ഡിലിറ്റാം ഇങ്ങനെ നിരവധി എളുപ്പവഴികൾ ഇന്റർനെറ്റു തരുന്നുണ്ട്!

N.J ജോജൂ said...

സുഹൃത്തേ,

സർക്കാരോ കോടതിയോ ഭരണഘടനയേക്കാൾ മുകളിലല്ല. സർക്കാരിന്റെ നയമോ നിയമമോ - സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും - ഭരണഘടനവിരുദ്ധമാണെങ്കിൽ അതിനു രാജ്യത്തു സധുതയില്ല.

ആന്റണിയുടെ തത്വം ഉണ്ണികൃഷ്ണൻ കേസിലെ വിധി സുപ്രീം കോടതി അസാധുവാക്കുന്നതിനു മുൻപാണുള്ളത്. അതായത് ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ളവയിലെങ്കിലും സാധുവായിരുന്നു. 2003ൽ ആണ് സുപ്രീം കോടതി അതിനെ ഭരണഘടനാവിരുദ്ധവും അസാധുവും ആകുന്നത്.

NOC നൽകണമെങ്കിൽ ഭരണഘടനാ വിരുദ്ധമായ കരാർ ഒപ്പിടേണ്ടിവരും എന്നുള്ളത് നിയമപരമായി സാധുവാണെന്നു തോന്നുന്നില്ല. അതു സർക്കാരിന്റെ നിയമമാണെങ്കിലും നയമാണെങ്കിലും അതിൽ ഭരണഘടനാ വിരുദ്ധതയുണ്ട്.

കരാറിന്റെ സാധുത - അതുഭരണഘടനാ വിരുദ്ധമല്ലാത്തിടത്തോളം കാലമാണ്. ഭരണഘടനാ വിരുദ്ധമായ കരാറിൽ ഒരു കക്ഷിയെ ആരെങ്കലും സമ്മർദ്ദത്തിന്റെ ഫലമായി ഒപ്പീടീച്ചാൽ അതു ചോദ്യം ചെയ്യാനാവാത്തതാവുന്നില്ല.

എന്നു തന്നെയല്ല 50-50യുടെ നിയമസാദുതയെ പറ്റി അന്നു തന്നെ കേസ് നിലവിലുണ്ട്.

N.J ജോജൂ said...

ഞാൻ കൊടുത്തിരിക്കുന്ന പത്രങ്ങളുടെ ലിങ്കുകൾ NOC കൊടുത്തുകഴിഞ്ഞുള്ള ഉടനെയാണ്. അല്ലാതെ ഏതോ ദിവസത്തെ പത്രസമ്മേളനത്തിനെ പറ്റിയല്ല്ല. രണ്ടൂ വാർത്തയിലും മൈനോറിറ്റി സ്റ്റാറ്റസിനെപ്പറ്റിയുള്ള അവ്യക്തത ആന്റണീ തന്നെ പറയുന്നുമുണ്ട്.

Blogger said...

സർക്കാരോ കോടതിയോ ഭരണഘടനയേക്കാൾ മുകളിലല്ല. സർക്കാരിന്റെ നയമോ നിയമമോ - സംസ്ഥാനസർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും - ഭരണഘടനവിരുദ്ധമാണെങ്കിൽ അതിനു രാജ്യത്തു സധുതയില്ല.
------------------------------

ഞാൻ മുമ്പു പറഞ്ഞ ബാക്കി കാര്യമൊക്കെ ശരി എന്നു ആപ്പിളു വീഴാതെതന്നെ സമ്മതിച്ചല്ലൊ!
സഭയുടെ പേരും പറഞ്ഞ് ഇറക്കിയ മണ്ടത്തരങ്ങൾ ഒക്കെ മണ്ടത്തരങ്ങൾ എന്നു സമ്മതിച്ചതിനു നന്ദി!

ഭരണഘടനാ വിരുദ്ധമേങ്കിൽ എന്നൊക്കെ പറഞ്ഞു വീരവാദം മുഴക്കാതെ!
മോശയുടെ പത്ത് കല്പനകൾ ഒന്നും അല്ല ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടന! നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നും ഭരണഘടന ഏതൊ ഇരുമ്പുലക്കയാണെന്ന്! ഭരണഘടന ഉണ്ടാക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്! പാർലമെന്റിൽ അതിനാവശ്യമായ ഭൂരിപക്ഷം ഉണ്ടെങ്കിൽ ആർക്കും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയും! സുപ്രിം കോടതിയിൽ ഇരിക്കുന്ന ജഡജിക്ക് അതിനനുസരിച്ച് കാര്യങ്ങൾ നടത്തുക മാത്രമെ നടക്കൂ!

അടിയന്തിരാവസ്ഥ പോലുള്ള ഘട്ടങ്ങളിൽ രാജ്യത്തിന്റെ ഭരണഘടന സസ്പെന്റുചെയ്യാൻ പോലും സർക്കാരിനു കഴിയും! (അത് എത്ര ജനാധിപത്യ പരം എന്നു ചോദിക്കരുത്, ചോദിച്ചാൽ കത്തോലിക്കാ സഭ എന്തു ജനാധിപത്യ ബോധം ഉള്ള സ്ഥാപനം എന്ന് തിരെകെ ചോദിക്കേണ്ടിവരും)!

-------------------------------
ആന്റണിയുടെ തത്വം ഉണ്ണികൃഷ്ണൻ കേസിലെ വിധി സുപ്രീം കോടതി അസാധുവാക്കുന്നതിനു മുൻപാണുള്ളത്. അതായത് ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ളവയിലെങ്കിലും സാധുവായിരുന്നു. 2003ൽ ആണ് സുപ്രീം കോടതി അതിനെ ഭരണഘടനാവിരുദ്ധവും അസാധുവും ആകുന്നത്.
--------------------------------

സുപ്രിം കോടതി എന്തിനെയാണ് ഭരണഘടനാവിരുദ്ധം എന്ന് പ്രഖ്യാപിച്ചത് ഒന്നു വിശദീകരിക്കുമൊ?

50:50 നിങ്ങൾ പറയുന്ന ന്യായമനുസരിച്ച് ഭരണഘടനാവിരുദ്ധമെങ്കിൽ എൻ.ആർ.ഐ ക്വാട്ടക്ക് ഭരണഘടനാ സാ‍ാധുതയുണ്ടൊ ഒന്ന് പറയുമൊ?

----------------------------
NOC നൽകണമെങ്കിൽ ഭരണഘടനാ വിരുദ്ധമായ കരാർ ഒപ്പിടേണ്ടിവരും എന്നുള്ളത് നിയമപരമായി സാധുവാണെന്നു തോന്നുന്നില്ല. അതു സർക്കാരിന്റെ നിയമമാണെങ്കിലും നയമാണെങ്കിലും അതിൽ ഭരണഘടനാ വിരുദ്ധതയുണ്ട്.
-------------------------
സുഹൃത്തേ വീണ്ടും വിവരക്കേടുവിളമ്പാതെ!
ഭരണഘടനാവിരുദ്ധമായ കരാർ എന്നൊരു കരാർ ഇല്ല! ഇതിനു മുമ്പുള്ള മറുപടിയിൽ ഒരു കരാർ എന്ത് എന്ന് വളരെ വിശദമായി എഴുതിയിട്ടുണ്ട് അത് ഒരു 3-4 ആവർത്തി വായിച്ചിട്ട് വീണ്ടും ഇങ്ങനെ ഒക്കെ തട്ടി മൂളിക്കുവാൻ തൊലികട്ടി മാത്രം പോരാ! കടുത്ത പക്ഷപാതിത്വം കൊണ്ടൂണ്ടായ അന്ധതതന്നെ വേണം!
ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നു വീമ്പിളക്കുന്ന സംഘപരിവാറുകാരനിൽ മാത്രം കാണുന്ന തിമിരം!

------------------------
കരാറിന്റെ സാധുത - അതുഭരണഘടനാ വിരുദ്ധമല്ലാത്തിടത്തോളം കാലമാണ്. ഭരണഘടനാ വിരുദ്ധമായ കരാറിൽ ഒരു കക്ഷിയെ ആരെങ്കലും സമ്മർദ്ദത്തിന്റെ ഫലമായി ഒപ്പീടീച്ചാൽ അതു ചോദ്യം ചെയ്യാനാവാത്തതാവുന്നില്ല.
----------------------------
സമ്മർദ്ദമൊ?
ഒരു ജനാധിപത്യ രാജ്യത്തു കാത്തൊലിക്കാസഭക്കുമേൽ എന്തു സമ്മർദ്ദമാണുണ്ടായത്? ഒന്നു വിശദീകരിക്കുമൊ?

സഭ എന്നു പറഞ്ഞാൽ ക്രിസ്തുവിന്റെ ശരീരം എന്നാണ് അർഥം
ക്രിസ്തുവിന്റെ ശരീരം എന്തുരീതിയിലുള്ള സമ്മർദ്ദത്തിനാണ് അടിപ്പെട്ടത്!

നിങ്ങൾ പറയുന്നതനുസരിച്ച് കാത്തൊലിക്കാ സഭ ക്രിസ്തുവിന്റെ ശരീരത്തെ എന്തൊക്കെയൊ സമ്മർദ്ദങ്ങൾക്ക് അടിപ്പെടുത്തി! അതെന്താണ് സംഭവം?
ഒന്നു വിശദീകരിക്കുമൊ?
ഇതൊന്നും പോപ്പും വത്തിക്കാനും അറിഞ്ഞില്ലെ?
ഉത്തരവാദപ്പെട്ട കാതൊലിക്കാ നേതാവായ താങ്കൾ ഇത് അറിഞ്ഞിട്ട് നിശബ്ദനായിരുന്നുവൊ?

എന്തായാലും താങ്കൾ സ്വന്തം ബ്ലോഗിൽ ഇതൊക്കെ തുറന്നു സമ്മതിക്കുന്നതിൽ സന്തോഷം ഉണ്ട്! ഒരു കുമ്പസരക്കൂട്ടിൽ പോലും പറയാൻ കഴിയാത്ത വലിയ രഹസ്യമല്ലെ ഇതൊക്കെ! കേരളത്തിലെ കാത്തോലിക്കാ സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടു എന്നത് സഭാ‍ സ്നേഹികളുടെ വായിൽ നിന്നും കേൾക്കുന്നത് ഇത് ആദ്യമായിട്ടാ‍ാണ്!

----------------
ഞാൻ കൊടുത്തിരിക്കുന്ന പത്രങ്ങളുടെ ലിങ്കുകൾ NOC കൊടുത്തുകഴിഞ്ഞുള്ള ഉടനെയാണ്. അല്ലാതെ ഏതോ ദിവസത്തെ പത്രസമ്മേളനത്തിനെ പറ്റിയല്ല്ല. രണ്ടൂ വാർത്തയിലും മൈനോറിറ്റി സ്റ്റാറ്റസിനെപ്പറ്റിയുള്ള അവ്യക്തത ആന്റണീ തന്നെ പറയുന്നുമുണ്ട്.
-----------------
എൻ.ഒ.സി കൊടുത്തതൊ കൊടുക്കാത്തതൊ ആയ ഒരു ദിവസത്തെ ഏതൊ പത്രത്തിൽ വന്ന വാർത്ത എടുത്തുവച്ച് പറയുന്നത് തെറ്റാണ്! അത് വളച്ചൊടിക്കലാണ്!

പള്ളീൽ ബൈബിളീലെ ഒരു വാക്യം എടുത്തുവച്ച് പ്രസംഗം നടത്തുന്നപോലെയാണിത്!


ഇന്ത്യയുടെ ഭരണഘടനയെപറ്റി ഇത്ര വീരവാദം മുഴക്കുന്ന താങ്കളോടു ഒരു ചോദ്യമെ ഞാൻ ചോദിച്ചിട്ടുള്ളു! അതിന് ഉത്തരം കിട്ടിയില്ല!

ചോദ്യം ആവർത്തിക്കുന്നു
എന്താണ് കത്തോലിക്കാ സഭയുടെ ഭരണഘടന കച്ചവടത്തെപറ്റി പറയുന്നത്?
വിദ്യാഭ്യാസം ഒരു കച്ചവടമാക്കാൻ സഭാ ഭരണഘടന അനുവദിക്കുന്നുണ്ടോ?

N.J ജോജൂ said...

ബ്ലോഗ്ഗർ,

ഭരണഘടനാ ഭേദഗതി എന്നത് പാർലമെന്റിനു ചെയ്യാവുന്നതാണ് എങ്കിൽ പോലും അത് മൗലീകാവകാശങ്ങളെ ഹനിക്കുന്ന പക്ഷം കോടതി അതിനെ അസാധുവാക്കും. അങ്ങനെ സംഭവിച്ചിട്ടൂണ്ട്. അതായതു ഭരണഘടനാ വിരുദ്ധമായ ഒരു ഭേദഗതിയും നിലനിൽക്കില്ല എന്നാണ്. ഇതിൽ ഇതില് കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്യാവശ്യം ഒന്നു പഠിച്ചാൽ താങ്കൾക്കു തന്നെ ബോധ്യപ്പെടാവുന്ന കാര്യമാണ്.

രണ്ടു പേർ ചേർന്ന് എന്ത് അസംബന്ധവും എഴുതി ഒപ്പിട്ടാൻ സാധുവായ കരാറാവും എന്ന താങ്കളൂടെ കണ്ടൂപിടുത്തം അപാരം തന്നെ. വോയിഡബിൽ എഗ്രിമെന്റിനെക്കുറിച്ച് നിയമപുസ്തകങ്ങളിൽ പറയുന്നത് ആദ്യം വായിച്ചു പഠിക്കുക.

"സുപ്രിം കോടതി എന്തിനെയാണ് ഭരണഘടനാവിരുദ്ധം എന്ന് പ്രഖ്യാപിച്ചത് ഒന്നു വിശദീകരിക്കുമൊ?"

വിധി ഇന്റർ നെറ്റിൽ ലഭ്യമാണ്. എല്ലാം ഞാൻ തന്നെ പറഞ്ഞു തരണമെന്നു ശാഠ്യം പിടിക്കുന്നതു ശരിയല്ലല്ലോ. താങ്കൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ താങ്കൾക്ക് വിധി പരിശോധിക്കാം. എന്നിട്ടൂം മനസിലാകുന്നില്ലെങ്കിൽ ഞാൻ വിശദീകരിക്കാം.

ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിൽ നിന്നും പിന്നോട്ടൂ പോയിട്ടില്ല.

"എന്താണ് കത്തോലിക്കാ സഭയുടെ ഭരണഘടന കച്ചവടത്തെപറ്റി പറയുന്നത്?
വിദ്യാഭ്യാസം ഒരു കച്ചവടമാക്കാൻ സഭാ ഭരണഘടന അനുവദിക്കുന്നുണ്ടോ"
ഈ പോസ്റ്റ് കത്തോലിക്കാ സഭയെക്കുറിച്ച് അല്ലാത്തതുകൊണ്ടൂം താങ്കളൂടെ ചോദ്യത്തിനു പോസ്റ്റുമായി ബന്ധമില്ലാത്തതുകൊണ്ടും അതു വിശദീകരിക്കേണ്ട കാര്യം എനിക്കില്ല.

എങ്കിലും,
കത്തോലിക്കാ സഭ വിദ്യാഭ്യാസത്തെ കച്ചവടത്തെ അനുകൂലിക്കുന്നില്ല. മെത്രാൻ സമതിയുടെ തീരുമാനങ്ങളും പ്രാഖ്യാപനവും ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. സ്വാശ്രയ വിഷയത്തിൽ ഇന്റർ ചർച് കൗൺസിലിന്റെ നിലപാട് ഒരു വിദ്യാഭ്യാസകച്ചവടത്തെയും പ്രോത്സാഹിപ്പിക്കുന്നതുമല്ല.

ഒന്നുകൂടി ആവർത്തിക്കട്ടെ ഈ പോസ്റ്റ് കത്തോലിക്കാ സഭയെക്കുറിച്ചല്ല.

Blogger said...

ഭരണഘടനാ ഭേദഗതി എന്നത് പാർലമെന്റിനു ചെയ്യാവുന്നതാണ് എങ്കിൽ പോലും അത് മൗലീകാവകാശങ്ങളെ ഹനിക്കുന്ന പക്ഷം കോടതി അതിനെ അസാധുവാക്കും. അങ്ങനെ സംഭവിച്ചിട്ടൂണ്ട്. അതായതു ഭരണഘടനാ വിരുദ്ധമായ ഒരു ഭേദഗതിയും നിലനിൽക്കില്ല എന്നാണ്. ഇതിൽ ഇതില് കൂടുതൽ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അത്യാവശ്യം ഒന്നു പഠിച്ചാൽ താങ്കൾക്കു തന്നെ ബോധ്യപ്പെടാവുന്ന കാര്യമാണ്.

----------------------------------

അതെ ഉരുളുക! ഇനിയും കിടന്നു ഉരുളുക ഒരു പത്ത് നൂറു പ്രാവശ്യം ഇങ്ങനെ ഉരുണ്ടു കഴിയുമ്പോൾ ഭരണഘടന എന്ന ഇരുമ്പ് ഉലക്ക നമ്മൾക്ക് സ്വയം സൃഷ്ടിക്കാവുന്ന ഒന്നായി മാറും!

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്! അവിടെ ഭരണഘടന ഉണ്ടാകുന്നത് അതിന്റെ പാർലമെന്റ് അത് അംഗീകരിക്കുമ്പോൾ ആണ്! ആ ഭരണഘടനയിൽ ഭേദഗതികൾ വരുത്തുവാൻ ആവശ്യമായ ഭൂരിപക്ഷം ഉള്ള ഒരു സർക്കാരിനു കഴിയും അത് അസാധു ആക്കുവാൻ സുപ്രിം കോടതിക്ക് കഴിയണമെങ്കിൽ കോടതി പാർലമെന്റിനു മുകളിൽ ആവണം സുഹൃത്തെ! ഇവിടെ നിർഭാഗ്യവശാൽ അങ്ങനെ അല്ല! പാർലമെന്റിനെ ചോദ്യം ചെയ്യുവാനൊ സ്പീക്കറുടെ അവകാശങ്ങളിന്മേലും സഭയുടെ അവകാശങ്ങളിന്മേലും കൈകടത്തുവാൻ കോടതിപോയിട്ട് പ്രസിഡന്റിനുപോലും കഴിയില്ല!
---------------------
രണ്ടു പേർ ചേർന്ന് എന്ത് അസംബന്ധവും എഴുതി ഒപ്പിട്ടാൻ സാധുവായ കരാറാവും എന്ന താങ്കളൂടെ കണ്ടൂപിടുത്തം അപാരം തന്നെ. വോയിഡബിൽ എഗ്രിമെന്റിനെക്കുറിച്ച് നിയമപുസ്തകങ്ങളിൽ പറയുന്നത് ആദ്യം വായിച്ചു പഠിക്കുക.
--------------------
അങ്ങനെ രണ്ടു പേർ ചേർന്ന് അസംബന്ധം ആവും കരാർ എന്നു പറഞ്ഞ് എഴുതുന്നത് എന്ന് പറയുവാൻ അപാര പുത്തി തന്നെവേണം!

കരാറിന്റെ ഒരു വശത്ത് പള്ളിയും മറുവശത്ത് സർക്കാറുമാണ്! എന്നു പറഞ്ഞാൽ പള്ളി കരാർ എന്നു പറഞ്ഞ് എഗ്രി ചെയ്യുന്നത് ശുദ്ധ അസംബന്ധങ്ങളാണ് എന്നാണ് പറയാതെ പറയുന്നത്!

-------------
വിധി ഇന്റർ നെറ്റിൽ ലഭ്യമാണ്. എല്ലാം ഞാൻ തന്നെ പറഞ്ഞു തരണമെന്നു ശാഠ്യം പിടിക്കുന്നതു ശരിയല്ലല്ലോ. താങ്കൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ താങ്കൾക്ക് വിധി പരിശോധിക്കാം. എന്നിട്ടൂം മനസിലാകുന്നില്ലെങ്കിൽ ഞാൻ വിശദീകരിക്കാം.
-------------
എങ്കിൽ ഒരു ലിങ്ക് എങ്കിലും തരൂ!
ചുമ്മാതെ വഴുവഴുപ്പൻ മറുപടി പറയാതെ!
നിങ്ങൾ ഉദ്ധരിക്കുന്ന വരികൾ ശരി എന്നു ബോധ്യമുണ്ടെങ്കിൽ ഇങ്ങനെ എഴുതില്ല!

---------------
ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തിൽ നിന്നും പിന്നോട്ടൂ പോയിട്ടില്ല.
------------
ശരിയായിട്ടു വായിക്കും അപ്പോൾ മനസ്സിലാകും
പിന്നോട്ടു പോയിട്ടുണ്ടോ എന്ന്!
നിങ്ങളുടെ മറുപടികൾ അതാണു സൂചിപ്പിക്കുന്നത്!

-----------------
"എന്താണ് കത്തോലിക്കാ സഭയുടെ ഭരണഘടന കച്ചവടത്തെപറ്റി പറയുന്നത്?
വിദ്യാഭ്യാസം ഒരു കച്ചവടമാക്കാൻ സഭാ ഭരണഘടന അനുവദിക്കുന്നുണ്ടോ"
ഈ പോസ്റ്റ് കത്തോലിക്കാ സഭയെക്കുറിച്ച് അല്ലാത്തതുകൊണ്ടൂം താങ്കളൂടെ ചോദ്യത്തിനു പോസ്റ്റുമായി ബന്ധമില്ലാത്തതുകൊണ്ടും അതു വിശദീകരിക്കേണ്ട കാര്യം എനിക്കില്ല.

-------------------------

ഈ പോസ്റ്റിനു കത്തോലിക്കാ സഭയുമായി ബന്ധമില്ലെന്നൊ?
കേരളത്തിൽ നടക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിൽ ആരൊക്കെ വാദി ആയാലും മറുഭാഗത്ത് കത്തോലിക്കാ സഭയാണൂള്ളത്!
ഇത്തരം ഒരു പോസ്റ്റ് എഴുതി പലതിനെയും ന്യായികരിക്കുവാൻ താങ്കളെ പ്രേരിപ്പിക്കുന്നതും ആ കാതൊകിക്കാ ബാന്ധവമല്ലെ?

------------------
കത്തോലിക്കാ സഭ വിദ്യാഭ്യാസത്തെ കച്ചവടത്തെ അനുകൂലിക്കുന്നില്ല. മെത്രാൻ സമതിയുടെ തീരുമാനങ്ങളും പ്രാഖ്യാപനവും ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. സ്വാശ്രയ വിഷയത്തിൽ ഇന്റർ ചർച് കൗൺസിലിന്റെ നിലപാട് ഒരു വിദ്യാഭ്യാസകച്ചവടത്തെയും പ്രോത്സാഹിപ്പിക്കുന്നതുമല്ല.

-------------------
ചോദ്യം ഇതാണ്
"എന്താണ് കത്തോലിക്കാ സഭയുടെ ഭരണഘടന കച്ചവടത്തെപറ്റി പറയുന്നത്?
വിദ്യാഭ്യാസം ഒരു കച്ചവടമാക്കാൻ സഭാ ഭരണഘടന അനുവദിക്കുന്നുണ്ടോ"


അതിന് ഉത്തരം കിട്ടിയിട്ടില്ല!
മെത്രാൻ സമിതി എന്നൊക്കെ പറയുന്നത് ആണോ ഭരണഘടനെയെപറ്റി ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി?

Blogger said...

കെ.എം റോയ് മംഗളത്തിൽ എഴുതിയത്

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്‌. സര്‍ക്കാരിന്‌ ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. എന്നുവച്ചാല്‍, രണ്ട്‌ സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ്‌ എന്ന വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു.

പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ്‌ സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന്‌ ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര്‍ നല്‍കിയ ഉറപ്പ്‌ എഴുതിവാങ്ങിയില്ല എന്ന തെറ്റ്‌. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്‌.

കേരള മെത്രാന്‍ സമിതിയുടെ വക്‌താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ്‌ മെത്രാന്മാര്‍ ആന്റണിക്കു നല്‍കിയിട്ടേയില്ല എന്നാണ്‌. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന്‌ ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന്‍ പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര്‍ മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ്‌ ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.

ഇതു കേരളമാണ്‌. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഈ ബഹുജന പ്രസ്‌ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്‌തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ മതമേലധ്യക്ഷന്മാര്‍ക്ക്‌ അധികനാള്‍ കഴിയില്ല.

ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട്‌ മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?

ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ്‌ അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്‍കുന്ന അജ്‌ഞാത മൃതദേഹങ്ങള്‍ അന്യ സംസ്‌ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്‌ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്‌. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്‌?

N.J ജോജൂ said...

താങ്കൾക്ക് ഭരണഘടനയെപ്പറ്റിയുള്ള ധാരണയും കോടതിയും പാർലമെന്റും തമ്മിലുള്ള ബന്ധം എപ്രകാരമാണെന്നതിനെപ്പറ്റിയുള്ള വിവരവും എത്രയുണ്ടെന്ന് എനിക്കു മനസിലായി. ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലപോസ്റ്റുകളിലായി ഏതാണ്ട് രണ്ടു വർഷങ്ങൾക്കു മുൻപേ ചർച്ച ചെയ്തിട്ടുള്ളതും പലർക്കും ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. കുറഞ്ഞ രീതിയിലുള്ളൊരു ഹോംവർക്ക് എങ്കിലും ചെയ്തിരുന്നെങ്കിൽ ഇത്രയും നിരുത്തരവാദപരമായ കമന്റുകൾ താങ്കൾ എഴുതില്ലായിരുന്നു.

താങ്കളുടെ കത്തോലിക്കാവിരോധം മാത്രമാണ് കമന്റുകളിൽ നിഴലിക്കുന്നത്. അതിനു താങ്കൾക്ക് അവകാശവുമുണ്ട്. കാര്യങ്ങൾ മനസിലാക്കാൻ തയ്യാറാവാത്തിടത്തോളം കാലം അതു തുടരുകയും ചെയ്യും. അതിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കുതിരയെ വെള്ളത്തിനരികിൽ കൊണ്ടുപോകാനല്ലേ കഴിയൂ. വെള്ളം കുടീക്കണമെങ്കിൽ കുതിര തന്നെ വിചാരിക്കണം.

എം.കെ. റോയി ഒരു പത്രപ്രവർത്തകനാണ്. പത്രത്തിന്റെ നിലപാടുകളും സ്വന്തം തെറ്റിദ്ധാരണകളും എല്ലാം അതിൽ നിഴലിക്കുന്നുമുണ്ട്. എം.കെ. റോയി മാത്രമല്ല മിക്ക പത്രങ്ങളുടെയും നിലപാടും അതിലെ ലേഖകന്മാരുടെ വിവരവും ഏതാണ്ട് ആ നിലവാരത്തിലേ വരൂ എന്ന് എനിക്കു ബോധ്യപ്പെട്ടിട്ടൂള്ളതാണ്. ലേഖകന്മാരുടെ വിവരമില്ലായ്മയാണോ മാനേജുമെന്റിന്റെ താത്പര്യമാണോ അത്തരം വിഷയങ്ങളിലെ നിലപാടുകളിൽ എന്ന് എനിക്കറിഞ്ഞുകൂടാ.

ഞാൻ ആന്റണിയുടെ നിലപാടുകളെപ്പറ്റിയാണു പറഞ്ഞത്, ആന്റണിയുടെ തന്നെ വാക്കുകളാണ് ഉദ്ധരിച്ചത്. സ്വാശ്രയങ്ങൾക്ക് എൻ.ഓ.സി കൊടുത്തുകഴിഞ്ഞുള്ള പത്രസമ്മേളനത്തിന്റെ റിപ്പോർട്ടാണ് ഈ പോസ്റ്റിന് ആധാരം.

Blogger said...

താങ്കൾക്ക് ഭരണഘടനയെപ്പറ്റിയുള്ള ധാരണയും കോടതിയും പാർലമെന്റും തമ്മിലുള്ള ബന്ധം എപ്രകാരമാണെന്നതിനെപ്പറ്റിയുള്ള വിവരവും എത്രയുണ്ടെന്ന് എനിക്കു മനസിലായി. ഞാൻ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ പലപോസ്റ്റുകളിലായി ഏതാണ്ട് രണ്ടു വർഷങ്ങൾക്കു മുൻപേ ചർച്ച ചെയ്തിട്ടുള്ളതും പലർക്കും ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.
-------------------------------

സുഹൃത്തെ ഇങ്ങനെ അവിടെയും ഇവിടെയും താങ്കൾ ചർച്ച ചെയ്തതും പലർക്കും മനസ്സിലായതും എന്നൊക്കെ പറയാതെ ആധികാരികമായി എന്തെങ്കിലും നിങ്ങൾക്കു പറയുവാനുണ്ടെങ്കിൽ എഴുതൂ!

സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിനു ഭരണഘടനയിൽ മാറ്റങ്ങൾ ആവശ്യപ്പെടാം! എന്നാൽ അതിനെ അസാധുവാക്കുവാനൊ മാറ്റങ്ങൾ വരുത്തുവാനൊ പാർലമെന്റിനു മാത്രമെ കഴിയു! ഒരിക്കൽ പാർലമെന്റ് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തിയാൽ (അതിനു ഭൂരിപക്ഷം എത്ര എന്നറിയാമൊ?) അതിനു പ്രസിഡന്റിന്റെ അംഗീകാരം വേണം. പ്രസിഡന്റ് ഒപ്പുവച്ച ഒരു ബില്ല് സാങ്കേതികമായി പോലും അസാധുവാക്കുവാൻ ഒരു കോടതിക്കും കഴിയില്ല! അതിന്മേൽ മാറ്റങ്ങൾ വരുത്തുവാൻ ഭരണഘടനാഭേദഗതിക്കാവശ്യമായ ഭൂരിപക്ഷം ഉള്ള പാർലമെന്റിനു മാത്രമെ കഴിയൂ!

---------------
ഞാൻ ആന്റണിയുടെ നിലപാടുകളെപ്പറ്റിയാണു പറഞ്ഞത്, ആന്റണിയുടെ തന്നെ വാക്കുകളാണ് ഉദ്ധരിച്ചത്. സ്വാശ്രയങ്ങൾക്ക് എൻ.ഓ.സി കൊടുത്തുകഴിഞ്ഞുള്ള പത്രസമ്മേളനത്തിന്റെ റിപ്പോർട്ടാണ് ഈ പോസ്റ്റിന് ആധാരം.
----------------

കെ.എം റോയി എഴുതുന്നത് ആന്റണിയുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടാണ്! നിങ്ങൾ പറയുന്നത് ഏതൊ പത്രത്തിന്റെ ഏതൊ ലേഖകൻ ഒരു ദിവസം എഴുതിയ വാർത്തയുടെ ഒരു സാധുതയുമില്ലാത്ത ഒരു ഭാഗം എടുത്തുവച്ച്!

ഞാൻ ഒരു കത്തോലിക്കാ വിരാധിയാണെങ്കിൽ കെ.എം റോയി ആരാവും?

താങ്കളെ അദ്ദേഹം ആ ലേഖനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്!
ദാ ഞാൻ ഇവിടെ പോസ്റ്റുന്നു അത്

“മെത്രാന്‍ പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര്‍ മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച.“

വയറ്റുപിഴപ്പ്!

N.J ജോജൂ said...

According to the Constitution, Parliament and the state legislatures in India have the power to make
laws within their respective jurisdictions. This power is not absolute in nature. The Constitution vests
in the judiciary, the power to adjudicate upon the constitutional validity of all laws. If a law made by
Parliament or the state legislatures violates any provision of the Constitution, the Supreme Court has
the power to declare such a law invalid or ultra vires.

Parliament was invested with the power to amend the Constitution. Article 368
of the Constitution gives the impression that Parliament's amending powers are absolute and
encompass all parts of the document. But the Supreme Court has acted as a brake to the legislative
enthusiasm of Parliament ever since independence. With the intention of preserving the original
ideals envisioned by the constitution-makers, the apex court pronounced that Parliament could not
distort, damage or alter the basic features of the Constitution under the pretext of amending it. The
phrase 'basic structure' itself cannot be found in the Constitution. The Supreme Court recognised this
concept for the first time in the historic Kesavananda Bharati case in 1973. Ever since the Supreme
Court has been the interpreter of the Constitution and the arbiter of all amendments made by
Parliament

In essence
Parliament's power to amend the Constitution is not absolute and the Supreme Court is the final
arbiter over and interpreter of all constitutional amendments.

While the
idea that there is such a thing as a basic structure to the Constitution is well established its contents
cannot be completely determined with any measure of finality until a judgement of the Supreme Court
spells it out. Nevertheless the sovereign, democratic and secular character of the polity, rule of
law, independence of the judiciary, fundamental rights of citizens etc. are some of the
essential features of the Constitution that have appeared time and again in the apex court's
pronouncements.