ചൈനയിലെ നിർബന്ധിത ഗർഭഛിദ്രങ്ങളെക്കുറിച്ച് മുൻപ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. കൃഷ്ണയ്യരുടെ ക്രെഡിബിലിറ്റിയെക്കുറിച്ച് മറ്റൊരു പോസ്റ്റ്.
വിഷയത്തിലേയ്ക്ക് വരാം. ജസ്റ്റീസ് കൃഷ്ണയ്യർ കമ്മിറ്റിയുടെ വിമൻസ് കോഡ് ബിൽ ശുപാർകളാണ് ഈ പോസ്റ്റിന്റെ വിഷയം. മൂന്നുകുട്ടികളിൽ കൂടുതലുള്ള മാതാപിതാക്കൾക്ക് മൂന്നുമാസം തടവും പതിനായിരം രൂപാ പിഴയും കൊടുക്കണമെന്നാണ് ഒരു നിർദ്ദേശം. തികച്ചും ജനാധിപത്യവിരുദ്ധവും വ്യക്തിസ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റുവുമാണ് ഈ നിർദ്ദേശം എന്നു പറയാതെ വയ്യ. സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. അതു കണ്ടില്ലെന്നു നടിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിനാകുമെന്നു ഞാൻ കരുതുന്നുല്ല.
എത്രകുട്ടികൾ വേണമെന്നത് മാതാപിതാക്കളുടെ സ്വാതന്ത്യമാണ്. കുട്ടികൾ വേണമോ ഒരു കുട്ടിവേണോ ഒൻപതുകുട്ടി വേണോ എന്നൊക്കെ അവർതന്നെ തീരുമാനിക്കട്ടെ.
ജനസംഖ്യ ഉയരുന്നത് രാജ്യത്തിനു വെല്ലുവിളിയല്ലേ എന്ന ചോദ്യം തീർച്ചയായും ഉയരുന്നുണ്ട്. ജനസഖ്യാനിയന്ത്രണത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുവാൻ സർക്കാരിനു തീർച്ചയായും അവകാശമുണ്ട്. പക്ഷേ നിർബന്ധിതമായി ജനസംഖ്യാനിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് തീർച്ചയായും തെറ്റുതന്നെയാണ്. തടവ് പിഴ തുടങ്ങി ഒരു ചൈനീസ് മോഡൽ ജനസംഖ്യാ നിയന്ത്രണം ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്തിനു ഭൂഷണമല്ല.
അതേ സമയം സർക്കാർ നൽകുന്ന സൗജന്യങ്ങൾ രണ്ടുകുട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
ഒരു സംശയം. കൃഷ്ണയ്യർക്കു കുട്ടുകളില്ലേ? ഇത്ര മൃഗീയവും പൈശാചികവുമായ നിർദ്ദേശങ്ങൾ എഴുതിപ്പിടിപ്പിക്കാൻ എങ്ങിനെ കഴിയുന്നു?
4 comments:
യോജിക്കുന്നു, ജോജു.
തടവും പിഴയുമൊന്നും അനുകൂലിക്കാൻ പറ്റില്ല, പക്ഷെ സർക്കാർ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്താം. നമ്മുടെ നാട്ടിൽ പുരോഗമനപരം എന്ന് വിശേഷിപ്പിക്കാവുന്ന പല നിർദ്ദേശങ്ങളും മുളയിലെ കരിഞ്ഞു പോകുന്നത് ഇത്തരം ചില എക്ട്രീം ചിന്തകൾ കാരണമാണ്.
ജനസംഖ്യനിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നു അത് വളരുന്ന കുട്ടികള്‍ക്കും ഭാവി തലമുറയ്ക്കും വേണ്ടിയാണ്. സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴയല്ല, ആനുകൂല്യങ്ങള്‍ നിഷേധിക്കണം .
മൂന്നു കുട്ടികളുടെ തന്ത എന്ന നിലയിൽ ഞാൻ കുടുങ്ങിയതുതന്നെ.
>നമ്മുടെ നാട്ടിൽ പുരോഗമനപരം എന്ന് വിശേഷിപ്പിക്കാവുന്ന പല നിർദ്ദേശങ്ങളും മുളയിലെ കരിഞ്ഞു പോകുന്നത് ഇത്തരം ചില എക്ട്രീം ചിന്തകൾ കാരണമാണ് <
correct
Post a Comment