Tuesday, August 19, 2008

ഹൈഡ് ആക്ട്: ചില കമന്റുകള്‍

(A) സെക്ഷന്‍ 103 (1) അണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ്അമേരിയ്ക്കയുടെ പൊതുവായ വിദേശനയത്തെ നിര്‍വ്വചിക്കുകയാണ് ഈഭാഗത്ത്. അതിന്റെ തലക്കെട്ടുതന്നെ “IN GENERAL.—The following shall be the policies of the
United States” എന്നാണ്. ഇതിലൂടെ ഇന്ത്യ അണ്വായുധരാജ്യമാണെന്നോ അല്ലെന്നോ പറയുന്നില്ല. പൊതുവില്‍ ഏതൊരു അണ്വായുധമില്ലാത്ത രാജ്യവൂം അണ്വായുധമുണ്ടാക്കുന്നതിനെ എതിര്‍ക്കും എന്നാണു പറയുന്നത്. ഇത് അമേരിയ്ക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും നിലപാട് ഇങ്ങനെതന്നെയാണ്. ഇത് അമേരിയ്ക്കയുടെ നയമാണ്. വര്‍ഷങ്ങളായി അവര്‍ അത് തുടര്‍ന്നു പോന്നിട്ടൂമുണ്ട്. ഇതേ നയം തന്നെയാണ് ഇറാനോടും കൊറീയയോടൂം അമേരിയ്ക്ക പുലര്‍ത്തുന്നതും.

(B) സെക്ഷന്‍ 103 (b) (1) ഇന്ത്യ ചൈന പാക്കിസ്ഥാന്‍
ഇത് ദക്ഷിണേഷ്യയുമായൂള്ള അമേരിയ്ക്കയുടെ വിദേശനയത്തെ നിര്‍വ്വചിക്കുന്ന ഭാഗമാണ്. തലക്കെട്ട് “(b) WITH RESPECT TO SOUTH ASIA.”
മോറട്ടോറിയം എന്നത് സ്വയം എടുക്കുന്ന തീരുമാനമാണ്. ഇന്ത്യ പോഖ്രാന്‍ പരീക്ഷണത്തിനു ശേഷം മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഒരു രാജ്യത്തെ ആണവപരീക്ഷണങ്ങളില്‍ നിന്ന് സ്വയം വിരമിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് അമേരിയ്ക്കയുടെ വിദേശകാര്യനയമാണ് എന്നാണ് ഇതിലൂടെ പറയുന്നത്. ഇന്ത്യയോ പാക്കിസ്ഥാനോ ചൈനയോ ആണവപരീക്ഷണം നടത്തരുതെന്നോ മോറട്ടോറിയം പ്രഖ്യാപിയ്ക്കണമെന്നോ ഹൈഡ് ആക്ട് പറയുന്നില്ല. അമേരിയ്ക്ക അതിന്റെ വിദേശകാര്യ നയത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളെ പ്രേരിപ്പിയ്ക്കണം എന്നാണ് ഹൈഡ് ആക്ടില്‍ പറയുന്നത്.

എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടേതായ വിദേശകാര്യ നയമുണ്ട്. ഇന്ത്യയ്ക്കുമുണ്ട്, പാകീസ്ഥാനുമുണ്ട്, ചൈനയ്ക്കുമുണ്ട്, അമേരിയ്ക്കയ്ക്കുമുണ്ട്. ഈ വിദേശകാര്യനയത്തില്‍ ഏതൊക്കെ രാജ്യങ്ങളുമായി എങ്ങനെയൊക്കെ ബന്ധം പുലര്‍ത്തണമെന്ന് അതതു രാജ്യങ്ങള്‍ തീരുമാനിയ്ക്കും. ഇതര രാജ്യങ്ങളെപറ്റി ഒരക്ഷരം പോ‍ലും മിണ്ടാതെ വിദേശകാര്യനയമുണ്ടാവില്ല.

(C) സെക്ഷന്‍ 103 (b) (2) ആണവപരീക്ഷണ നിരോധനവും ആണവ നിര്‍വ്യാപനവും
ആണവാപരീക്ഷണനിരോധന ഉടമ്പടിയും (NTBT) ആണവ നിര്‍വ്വ്യാ‍പന ഉടമ്പടിയും(NPT) ഇന്ത്യ ഒപ്പുവച്ചിട്ടില്ലാത്ത ഉടമ്പടികളാണ്. എന്നാല്‍ രാജ്യാന്തര സമൂഹം ഒപ്പുവയ്ക്കണമെന്ന് ആഗ്രഹീക്കുന്ന ഉടമ്പടിയുമാണ്.
NPT ഒപ്പുവച്ചിട്ടില്ലാത്ത രാജ്യങ്ങളുമായി അമേരിയ്ക്ക ആണവ ബന്ധങ്ങള്‍ സ്ഥാപിക്കില്ല എന്നത് അവരുടെ വിദേശകാര്യ നയമായിരുന്നു. എന്നാല്‍ ഇന്ത്യ ആണവനിര്‍വ്വ്യാപനത്തില്‍ കാണിച്ചിട്ടുള്ള ഉത്തരവാദിത്തവും ഇന്ത്യയുമായി ആണവസൌഹൃദം ഉണ്ടാക്കിയാലുള്ള സാമ്പത്തിക-വ്യാവസായിക-നയതന്ത്ര മെച്ചങ്ങളും പരിഗണിച്ച് പഴയ നിലപാടില്‍ നിന്ന്‍ മാറാന്‍ അമേരിയ്ക്ക ആഗ്രഹിയ്ക്കുന്നു. അതാണ് ഹൈഡ് ആക്ട്. പക്ഷേ ആണവ നിര്‍വ്വ്യാപനവും ആണവപരീക്ഷണനിരോധനവും അമേരിക്കയുടെ നയം തന്നെയാണ്. ശീതസമരത്തിനു ശേഷമുണ്ടാക്കിയ ചില കരാറുകളനുസരിച്ച് അമേരിയ്ക്കയും റഷ്യയും തങ്ങളുടെ അണ്വായുധശേഖരത്തില്‍ കുറവു വരുത്തുകയുണ്ടായി.

(D) സെക്ഷന്‍ 103 (b) (3) ഇന്ത്യ ഇറാന്‍ ബന്ധങ്ങള്‍
ഇറാന്റെ ആണവപരീക്ഷണങ്ങളോടുള്ള അമേരിയ്ക്കയുടെ എതിര്‍പ്പ് രഹസ്യമൊന്നുമല്ലല്ലോ. അതില്‍ ഇന്ത്യയുടെ എന്നല്ല കഴിയുന്നത്ര രാജ്യങ്ങളുടെ പിന്തുണ ഉണ്ടാക്കുവാന്‍ അമേരിയ്ക്ക ശ്രമിയ്ക്കുകതന്നെ ചെയ്യും. ഇന്ത്യ കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും. അത് അവരുടെ നയമാണ്. അവരുടെ നയം അവര്‍ ഹൈഡ് ആക്ടില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. സ്വാഭാവികം. ഇനി ഇന്ത്യ എന്നനെ പെരുമാറണമെന്ന് ഇന്ത്യയാണ് തീരൂമാനിയ്ക്കുന്നത്. അത് ഇന്ത്യയുടെ വിദേശകാര്യ നയം. അത് സര്‍ക്കാരും വിദേശകാര്യമന്ത്രിയുമാണ് പ്രഖ്യാപിക്കുന്നത്. പഴയകാലഘട്ടത്തെ മുന്‍‌‌നിര്‍ത്തി ഇഞ്ചി അത് വിശദമാക്കിയിട്ടൂണ്ട്. എന്തൊക്കെയായാലും ഒരു രാജ്യവുമായുള്ള കരാറുകള്‍ നിലനില്‍ക്കുന്നത് രാജ്യങ്ങള്‍ തമ്മില്‍ മികച്ച ബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ്. അത് സിമി തന്റെ പോസ്റ്റില്‍ പറഞ്ഞിട്ടൂമുണ്ട്.

ചൈനയിലെ ജലവൈദ്യുതിയും ഇന്ത്യയുടെ ആണവ വൈദ്യുതിയും

ഇന്ത്യ കല്‍ക്കരി ഉപയോഗിക്കുന്നുണ്ട്. മ്യാന്‍‌‌മറില്‍ നിന്നുള്ള പ്രകൃതുവാതകം ഉപയോഗിക്കുന്നുണ്ട്. കായംകുളത്ത് നാഫ്തയാണ് ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ഇന്ധനങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയൂന്നതാണ്. ഇന്ത്യയ്ക്ക് സുലഭമായ തോറിയം നിക്ഷേപമുണ്ട്. ജലവൈദ്യുതപദ്ധതികള്‍ക്ക് പരിസ്ഥിതി വാദികളെ മറികടന്നു പലതു ചെയ്യാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ബുദ്ധിമുട്ടൂണ്ട്. അതുകൊണ്ടൂ തന്നെ ആണവ വൈദ്യുതിയിലേയ്ക്ക് നീ‍ങ്ങിയേ തീരൂ. ഇത് കമ്യൂണിസ്റ്റു പാര്‍ട്ടികളും അംഗീകരിച്ച വസ്തുതയാണ്.

ചൈനയുമായി ഇക്കാര്യത്തില്‍ ഇന്ത്യയെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി തീരുമാനിയ്ക്കുന്നത് ബലപ്രയോഗത്തിലൂടെയാണെങ്കിലും നടപ്പാക്കാന്‍ അവര്‍ക്കു കഴിയും. അതുകൊണ്ടൂ തന്നെ യാതൊരുവിധ പാരിസ്ഥിതിക വിവാദങ്ങളില്‍ കുടുങ്ങാതെ തന്നെ ജലവൈദ്യുതപദ്ധതികളുമായി മുന്‍പോട്ടുപോകുവാ‍ന്‍ ചൈനയ്ക്ക് കഴിയും. അവിടെ ജനാധിപത്യരീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് സ്ഥാനമില്ല. ഇന്ത്യയില്‍ സ്ഥിതി അങ്ങനെയല്ല. എത്രയോ ജലവൈദ്യുത പദ്ധതികള്‍ക്ക് എതിര്‍പ്പു നേരിട്ടു, നേരിടുന്നു. തന്നെയുമല്ല കേരളത്തിലുള്ള പോലെ നിരവധി നദികള്‍ മറ്റു സംസ്ഥാനങ്ങളിലില്ല.

ഇന്ത്യയിലെ കോണ്‍ഗ്രസും കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയും പിന്നെ ഊര്‍ജ്ജ പ്രതിസന്ധിയും

ഇന്ത്യയെ പത്തമ്പത് വര്‍ഷത്തോളം ഭരിച്ചു മുടീച്ച കോണ്‍ഗ്രസിനെ നമുക്കു വിടാം. കേരളത്തില്‍ ഇത്രയും നദികള്‍ ഉണ്ടായിട്ടും വ്യാവസായിക വൈദ്യുതിയുടെ ആവശ്യം കുറവെന്നു പറയാവുന്ന കേരളത്തിന്റെ ഊര്‍ജ്ജ ദാരിദ്രം പരിഹരിയ്ക്കാനാവശ്യമായ ജലവൈദ്യുതപദ്ധതികള്‍ പകുതികാലം ഭരിച്ചിട്ടൂം(സഹായിച്ചിട്ടും) ആരംഭിയ്കുവാന്‍ കേരളത്തിലെ കമ്യൂണിസ്റ്റുസര്‍ക്കാരുകള്‍ക്കും ആയില്ലല്ലോ. കൂടംകുളം വൈദ്യുതി കേരളത്തില്‍ എത്തിക്കനുള്ള മന്ത്രി എ.കെ ബാലന്റെ പരിശ്രമങ്ങള്‍ കൂ‍ടി മനസിലാക്കിയാലേ കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി മനസിലാകൂ.

ചൈനയുടെ ആണവ വൈദ്യുതി 2% മാത്രമാണെന്ന് വീരവാദം മുഴക്കുന്നവര്‍ മനസിലാക്കേണ്ട ചില വസ്തുതകളുണ്ട്. 25% ഓളം ജലവൈദ്യുതി ചൈനയ്ക്കുണ്ട്.ഇന്ത്യയ്ക്ക് 5% മാത്രമേയുള്ളൂ. ചൈനയുടെ 2% ആണവ വൈദ്യുതിയെന്നത് ഇന്ത്യയുടെ 2% വൈദ്യുതിയുടെ മൂന്നിരട്ടിയോളം വരും.

“നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് റിയാക്ടറുകള്‍ ഓടിക്കുവാനുള്ള ഇന്ധനം ആരു് തരും?”

ഇന്ത്യയുടെ 3 സ്റ്റേജ് ആണവ പരിപാടീയുടെ ലക്ഷ്യം തോറിയം ഇന്ധനമായി ഉപയോഗിക്കാവുന്ന റിയാക്ടറുകളുടെ നിര്‍മ്മാണത്തിലൂടെയും ഇന്ത്യയില്‍ സുലഭമായാ തോറിയത്തെ ഇന്ധനമായി ഉപയോഗിക്കുന്നതിലൂ‍ടെയും ഉള്ള ആണവ ഊര്‍ജ്ജ സ്വയം പര്യാപ്തതയാണ്. ഈ പരിപാടിയുടെ മറ്റുഘട്ടങ്ങളില്‍ യൂറേനിയം ആവശ്യമാണ്. യൂ‍റേനിയം തോറിയം മിശ്രിതം ഇന്ധനമായി ഉപയോഗിച്ച് തോറീയത്ത് യൂറേനിയമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്.
ഒരു മുപ്പതു നാന്‍പതു വര്‍ഷം കൊണ്ട് നമുക്ക് ഈ സ്റ്റേജ് കൈവരിക്കാനാവുകയും ആരുടെയും സഹായംകൂടാതെ ആണവവൈദ്യുതി ഉണ്ടാക്കുവാന്‍ കഴിയുകയും ചെയ്യും. ഇക്കാലമത്രയും ഊര്‍ജ്ജോത്പാദനത്തിനും തോറിയം വിഘടനത്തിനുമുള്ള യുറേനിയത്തിനു നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടീയും വരും.

കൂടുതല്‍ വായനയ്ക്ക്:
ഇന്തോ-യു.എസ്. ആണവ കരാര്‍: ഒരു തിരിഞ്ഞുനോട്ടം by സിമി
ഇന്തോ-അമേരിക്കൻ ആണവ കരാർ, ഒരു പാർശ്വവീക്ഷണം by ഇഞ്ചിപ്പെണ്ണ്
ഇന്ത്യയുടെ ത്രീ സ്റ്റേജ് ആണവോര്‍ജ്ജ പരിപാടി
വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവും വിവിധ രാജ്യങ്ങളില്‍
ഹൈഡ് ആക്ട് SEC. 102. SENSE OF CONGRESS.
ഹൈഡ് ആക്ട് SEC. 103. STATEMENTS OF POLICY.
ഹൈഡ് ആക്ട്

5 comments:

Manoj മനോജ് said...

ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനമെടുക്കാനുള്ള ചര്‍ച്ചയ്ക്കു വേണ്ടി എന്‍.എസ്സ്.ജി.യുടെ മുന്നിലെത്തിയ രേഖകള്‍ വെച്ച് ആണവ കരാര്‍ പ്രശ്നത്തിലെ സൂക്ഷിക്കേണ്ട ചില പ്രധാന വിഷയങ്ങള്‍ ദാ ഇവിടെയുണ്ട് എന്ന് തോന്നുന്നു http://www.rediff.com/news/2008/aug/15brahma.htm.
ശരിക്കും ഇന്ത്യയെ സി.ടി.ബി.ടിയിലേയ്ക്ക് വലിച്ചിഴ്യ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോള്‍ കാണുന്നത്.

പിന്നെ എന്ത് കൊണ്ട് ജല വൈദ്യുതി കേരളത്തില്‍ ഉണ്ടാകാതിരുന്നത് എന്നതിനെ കുറിച്ച്. ആദ്യം പരിസ്ഥിതിക്കാര്‍ സമ്മതിക്കണ്ടേ :) പിന്നെ പണവും വേണ്ടേ? ഗജനാവില്‍ എലികള്‍ വസിക്കുവാന്‍ തുടങ്ങിയിട്ട് കൊല്ലം പത്തിരുപതായില്ലേ. വേള്‍ഡ് ബാങ്കിന് പഴയ കടത്തിന്റെ പലിശയും മുതലും കൊടുത്ത് തുടങ്ങേണ്ട കാലവും ആയി. എവിടെ നിന്ന് കൊടുക്കും? പിന്നെ കേരളത്തിലെ ഇടത്-വലത്-നടു പാര്‍ട്ടികള്‍ക്ക് മൊത്തമായി ഇതില്‍ പങ്കില്ലേ (നടു ഭരിച്ചില്ലെങ്കിലും)?

പിന്നെ മറ്റൊന്ന് 40000മെ.വാ. വൈദ്യുതി ഉണ്ടാക്കുവാന്‍ എത്ര താപ നിലയങ്ങള്‍ വേണ്ടി വരും?

എന്ത് കൊണ്ട് 1979ലെ ത്രീ ഐലണ്ട് സംഭവത്തിന് ശേഷം അമേരിക്കയില്‍ ഒറ്റ ആണവ റിയാക്ടറും അനുവദിക്കാതിരുന്നത്? ഇന്നും അനുവദിക്കുന്നില്ല!!

ആണവ നിലയങ്ങളുടെ സുരക്ഷയില്‍ മുന്‍പില്‍ നില്‍ക്കുന്ന ഫ്രാന്‍സില്‍ പോലും ഈ അടുത്ത കാലത്ത് ആണവ ചോര്‍ച്ച സംഭവിച്ചു (http://news.bbc.co.uk/2/hi/europe/7522712.stm). എങ്കില്‍ യുറേനിയം ആണവ നിലയം എത്രമാത്രം സുരക്ഷിതമാണ്?

N.J Joju said...

1975നു ശേഷം എന്തു കൊണാടാണ് അമേരിക്കയില്‍ ആണവനിലയം വരാത്തത്?


2017-ല്‍ ഒരു ന്യൂക്ലിയാര്‍ റിയാക്ടര്‍ പൂര്‍ത്തിയാവും.
1987-ല്‍ പ്രൊഡക്ഷന്‍ തുടങ്ങിയ പ്ലാന്റ് എക്സ്പാന്‍ഡ് ചെയ്യാന്‍ പോവുന്നു.മറ്റൊരു പ്ലാന്റ് 2009,2010-ല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ പോവുന്നു.

ഒരുപാടുണ്ട്, അമേരിക്കയില്‍ പണി നടന്നുകൊണ്ടിരിക്കുന്നതും ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ ന്യൂക്ലിയാര്‍ പ്ലാന്റുകള്‍. ആരാണ് ഈ മിസിന്‍ഫോര്‍മേഷന്‍ സ്പ്രെഡ് ചെയ്യുന്നത്?

(കടപ്പാട്: സിമിയുടെ കമന്റ്, ഇഞ്ചിയുടെ ബ്ലോഗില്‍)

Manoj മനോജ് said...

ജോജൂ,
താങ്കള്‍ പറഞ്ഞത് എക്സ്ടെന്‍ഷനെ കുറിച്ചാണ്. പക്ഷേ ഇതും ഇപ്പോള്‍ പബ്ലിക്ക് ഡിബേറ്റിലാണ്.

ആ അപകടത്തിന് ശേഷം പുതിയ ആണവ റിയാക്ടര്‍ നിര്‍മ്മിക്കുവാനുള്ള അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടായിരുന്ന പ്രോജക്റ്റുകള്‍ അമേരിക്ക മരവിപ്പിച്ചു. പുതിയ ഒരു റിയാക്ടറിന് ഇതു വരെ അംഗീകാരം കിട്ടിയിട്ടില്ല. 2007ലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരപേക്ഷ യു.എസ്സ്. നൂക്ലിയാര്‍ കമ്മീഷന്‍ സ്വീകരിക്കുന്നത്, അതും യൂറോപ്പിലെ ഒരു കമ്പനിയില്‍ നിന്നും! 2017ല്‍ പൂര്‍ത്തിയാകുമെന്ന് പറയുന്നത് ഒരു പക്ഷേ ഇതായിരിക്കാം. പക്ഷേ അതിന്മേലുള്ള പബ്ലിക്ക് ഡിബേറ്റ് നടന്ന് കൊണ്ടിരിക്കുന്നുതേയുള്ളൂ.

http://pittsburgh.about.com/cs/history/a/tmi.htm
"the TMI accident had a devastating impact on the nuclear power industry - the Nuclear Regulatory Commission has not reviewed an application to build a new nuclear power plant in the United States since."

http://www.washingtonpost.com/wp-dyn/content/article/2007/07/30/AR2007073001881.html
"Firm Applies To Expand Nuclear Plant In Maryland: By Steven Mufson
Washington Post Staff Writer Tuesday, July 31, 2007; Page A01.
The first application to build a new U.S. nuclear power plant in three decades has been filed with the Nuclear Regulatory Commission"


http://www.washingtonpost.com/wp-dyn/content/article/2008/08/01/AR2008080103905.html

ശ്രീവല്ലഭന്‍. said...

ഇന്നത്തെ ന്യൂസ് കണ്ടപ്പോള്‍ ഇതു വഴി ഒന്നു കേറി എന്നെ ഉള്ളു :-)

പോട്ടെ ഇനി ആണവ കരാറിനെകുറിച്ചുള്ള മറ്റു പോസ്ടുകളിലെയ്ക്കും!

simy nazareth said...

മനോജ്, ഇത് ഒന്നു വായിക്കൂ. അമേരിക്കയില്‍ എന്തുകൊണ്ട് പുതിയ ന്യൂക്ലിയര്‍ പ്ലാന്റുകള്‍ ഇല്ല, എന്നിട്ട് അവര്‍ക്കു വേണ്ടാത്തത് നമുക്ക് എന്തിനാണ്? എന്ന മട്ടിലാണ് പ്രചരണം പോവുന്നത്. ഇത് തീര്‍ച്ചയായും വസ്തുതകളെ സ്വന്തം താല്പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ സ്ഥാപിക്കുന്നതിനും വേണ്ടി വളച്ചൊടിക്കല്‍ ആണ്.

ഞാന്‍ അല്പം ഭാഗങ്ങള്‍ എടുത്തെഴുതുന്നു, എന്നാല്‍ ലേഖനം പൂര്‍ണ്ണരൂപത്തില്‍ വായിച്ച് സ്വയം നിഗമനങ്ങളില്‍ എത്തണം എന്ന് താല്പര്യം.

The Energy Policy Act 2005 then provided a much-needed stimulus for investment in electricity infrastructure including nuclear power. New reactor construction is expected to start about 2010, with operation in 2014.

In February 2007 the Electric Power Research Institute (EPRI) reported that it saw a need for 64 GWe of new nuclear generating capacity in the USA by 2030 - 24 GWe of it by 2020, with nuclear representing some 25.5% of output by 2030.

After 20 years of steady decline, government R&D funding for nuclear energy is being revived with the objective of rebuilding US leadership in nuclear technology. In 1997 nuclear fission R&D was, at US$ 37 million, lower than in France, South Korea, or Canada - only 2% of total energy R&D, which compared pathetically with 68% (US$ 2537 million) of a much larger budget in Japan. From the 1999 budget, this situation has been turned around with various programs including the flagship Nuclear Energy Research Initiative (NERI) and also Plant Optimisation. The first 45 NERI grants were awarded in 1999, signalling a reinvigoration of the federal role in nuclear research, following successful conclusion of the advanced reactor program in 1998.

For FY 2008 (from October 2007) the Department of Energy is seeking $875 million for its nuclear energy programs. . The Advanced Fuel Cycle Initiative for closing the fuel cycle and supporting the Global Nuclear Energy Partnership would receive $395 million of this and Generation-IV R&D would get $36 million, chiefly for the very high temperature reactor. The Nuclear Power 2010 program aimed at early deployment of advanced reactors would get $114 million.